Saturday, 6 December 2025

ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും കുഞ്ഞിനെയും തിരിച്ചെത്തിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും മകനെയും തിരികെ എത്തിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരെയും രാജ്യത്ത് തിരിച്ചെത്തിച്ചത്. ബുധനാഴ്ച്ചയായിരുന്നു ഇരുവരെയും തിരികെ എത്തിക്കണം എന്ന നിര്‍ദേശം സുപ്രീം കോടതി കേന്ദ്രത്തിന് നല്‍കിയത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ബംഗാളില്‍ വച്ച് ജില്ലാ ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒന്‍പത് മാസം ഗര്‍ഭിണിയായ സോണാലി ഖാത്തൂണും എട്ട് വയസുള്ള മകനും തിരികെ പ്രവേശിച്ചത്. ജൂണ്‍ 27നായിരുന്നു രാജ്യത്ത് അനധികൃതമായി കടന്ന് കയറി എന്ന് ആരോപിച്ച് സോണാലിയും കുടുംബവുമുള്‍പ്പെടെ ആറ് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. എന്നാല്‍ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ച് സോണാലിയെയും മകനെയും തിരികെ കൊണ്ടുവരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സോണാലിയുടെ പിതാവ് ഇന്ത്യന്‍ പൗരനായതിനാല്‍ പൗരത്വ നിയമപ്രകാരം സോണാലിയും കുട്ടികളും ഇന്ത്യന്‍ പൗരന്മാരായിരിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കൂടാതെ ബുധനാഴ്ച്ച മാള്‍ഡയില്‍ വച്ച് നടന്ന എസ്‌ഐആര്‍ വിരുദ്ധ റാലിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സോണാലിയെ നാടുകടത്തിയതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവില ഇനിയും ഉയരും; വിലയില്‍ ഇന്ന് നേരിയ വര്‍ധനവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11911 രൂപയും പവന് 95,288 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 95,280 രൂപയായിരുന്നു. എട്ട് രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിന് ഇടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇന്നലത്തേത്. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11,911 രൂപയും ഇന്നലെ 11,910 രൂപയും ആയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് ഇന്നത്തെ വില 9,746 രൂപയാണ്, ഇന്നലെ 9,745 രൂപയും. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ആഗോള സ്വര്‍ണ ഖനന വ്യവസായികളുടെ കൂട്ടായ്മയായ ലണ്ടനിലെ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് അടുത്ത വര്‍ഷം സ്വര്‍ണവിലയില്‍ 15 മുതല്‍ 30 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ്.

രാജ്യാന്തര വിപണിയിലെ ഇടിവിന് അനുസൃതമായ ഇടിവ് ഇന്ത്യയിലുണ്ടായില്ല. ഡോളറിനെതിരായ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന്റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം ഡോളറിനെതിരായ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും മോശ നിരക്കുകളില്‍ ഒന്നായ 90 ന് മുകളിലേക്ക് എത്തിയിരുന്നു. രൂപയുടെ മൂല്യം കുറയുന്ന് ഇറക്കുമതി ചിലവ് കുത്തനെ ഉയര്‍ത്തും. അതായത് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ച് സ്വര്‍ണത്തിന് കൂടുതല്‍ വില നല്‍കേണ്ടി വരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്കാരം; കണക്കിലെടുത്തത് യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള സംഭാവനകൾ

വാഷിംഗ്ടൺ: ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം.

തനിക്ക് ലഭിച്ച ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അംഗീകാരം എന്നാണ് ഈ പുരസ്കാരത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെയും ട്രംപ് പരാമർശിച്ചു. ഇതുപോലെ പല സംഘർഷങ്ങളും യുദ്ധത്തിലേക്ക് എത്തുന്നതിന് മുമ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്താനെ ഇനി അസിം മുനീർ 'നിയന്ത്രിക്കും'! ആദ്യ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ആയി നിയമനം

ഇസ്ലാമാബാദ്: അസിം മുനീറിനെ ചരിത്രത്തിലെ ആ​ദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ആയി നിയമിച്ച് പാകിസ്താൻ. ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് എന്നീ പദവികളിലേയ്ക്ക് അസിം മുനീറിനെ നിയമിക്കാനുള്ള പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെ നിർദ്ദേശം അം​ഗീകരിച്ചുവെന്ന വിവരം പാകിസ്താൻ പ്രസിഡൻ്റിൻ്റെ ഓഫീസ് എക്സ് പോസ്റ്റിലൂടെ പുങ്കുവെച്ചു. 'പ്രസിഡൻ്റ് ആസിഫ് സർദാരി ഫീൽഡ് മാർഷൽ അസിം മുനീറിനെ COAS, CDF എന്നി പദവികളിൽ നിയോ​ഗിച്ചിരിക്കുന്നു'വെന്നാണ് പാകിസ്താൻ പ്രസിഡൻ്റിൻ്റെ ഓഫീസിൻ്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താൻ്റെ മൂന്ന് സേനാവിഭാ​ഗങ്ങളെയും നിയന്ത്രിക്കുന്ന പദവിയിൽ അസിം മുനീറിന് അഞ്ച് വർഷം തുടരാനുള്ള അവസരമാണ് ഇതോടെ വഴിതുറന്നിരിക്കുന്നത്.

പാകിസ്താൻ്റെ കര, വ്യോമ, നാവിക സേനാവിഭാ​ഗങ്ങളുടെ സംയുക്തമേധാവി എന്നതിന് പുറമെ പാകിസ്താൻ്റെ നാഷണൽ സ്ട്രാറ്റജിക് കമാൻഡിൻ്റെ മേൽനോട്ട ചുമതലയും അസിം മുനീറിൽ നിക്ഷിപ്തമാകുമെന്നാണ് റിപ്പോർട്ട്. പാകിസ്താൻ്റെ ആണവായുധങ്ങളെയും മിസൈൽ സംവിധാനങ്ങളെയും നിയന്ത്രിക്കുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിൻ്റെ ചുമതല കൂടി കൈവരുന്നതോടെ രാജ്യത്തെ ഏറ്റവും ശക്തനായ സൈനിക ഉദ്യോ​ഗസ്ഥനായി കൂടി അസിം മുനീർ മാറിയിരിക്കുകയാണ്.

പുതിയ നിയമനത്തോടെ പാകിസ്താൻ പ്രസിഡൻ്റിന് ലഭിക്കുന്ന നിയമപരമായ പരിരക്ഷയും അസിം മുനീറിന് ലഭിക്കും. പാകിസ്താൻ പ്രസിഡൻ്റിനെപ്പോലെ ഏതെങ്കിലും തരത്തിലുള്ള നിയമപരമായ പ്രോസിക്യൂഷനിൽ നിന്നും ഫീൽഡ് മാർഷലിനും ആജീവനാന്തകാല പരിരക്ഷ ലഭിക്കും. വ്യോമ, നാവിക സേന തലവന്മാർക്കും ഈ പരിരക്ഷ ബാധകമാക്കിയിട്ടുണ്ട്. പുതിയ നിയമഭേദ​ഗതിയോടെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സിന് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് പോസ്റ്റിലേയ്ക്കുള്ള നിയമനത്തിന് നാമനിർദ്ദേശം നടത്താനുള്ള അധികാരവും നൽകിയിട്ടുണ്ടെന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ സർക്കാരിനായിരുന്നു ഇതിനുള്ള അധികാരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ച് വയോധികന് ദാരുണാന്ത്യം

കോട്ടയം; കോട്ടയം പാലാ റോഡിൽ പിഴകിൽ ഉണ്ടായ വാഹനപകടത്തിൽ വയോധികന് ദാരുണാന്ത്യം. മാനത്തൂർ സ്വദേശി ജോസ് (60) ആണ് മരിച്ചത്. മാങ്കുളം സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ചാണ് മരണം സംഭവിച്ചത്.  ഇന്നലെ വൈകുന്നേരം നാലരയോട് കൂടിയായിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്നു ജോസിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാൽ വിരലുകളിൽ രോമ വളർച്ചയുണ്ടോ? ഹൃദയം പണിമുടക്കുമോ എന്നറിയാം!

കാൽ വിരലുകളിലെ രോമങ്ങൾ നിങ്ങളുടെ ഹൃദയാരോഗ്യവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ? കാൽ വിരലുകളിൽ കാണപ്പെടുന്ന രോമത്തിന്റെ അളവ് കൂടുതലാണെങ്കിൽ അത് ആരോഗ്യമുള്ള രക്തകുഴലിന്റെ അടയാളമാണ്. ഹൃദയത്തിന്റെയും ഒരു വ്യക്തിയുടെ ശരീരത്തിന്റെയും ആരോഗ്യമായി ഇത് എത്രമാത്രം ബന്ധപ്പെട്ടിരിക്കുന്നു എന്ന് വിശദീകരിക്കുകയാണ് ഡോ ശ്രദ്ധേയ് കത്തിയാർ.

മുടിയിഴകൾ ആരോഗ്യത്തോടെയിരിക്കാൻ സ്ഥിരമായ രക്തയോട്ടമുണ്ടാകണം. ശരീരത്തിലെ രക്തയോട്ടം തടസമില്ലാതെ നടക്കുന്നതിന്റെ ലക്ഷണമാണ് കാൽവിരലുകളിലെ രോമങ്ങൾ. ഇൻസുലിൻ പ്രതിരോധമുണ്ടായാൽ അത് രക്തകുഴലുകൾ നശിക്കാൻ കാരണമാകും ഇത് രക്തയോട്ടത്തെ ബാധിക്കും. രക്തയോട്ടം കുറഞ്ഞാൽ കാൽ വിരലുകളിലെ രോമവും അപ്രത്യക്ഷമാകും. അതിനാൽ ഈ രോമങ്ങൾ പ്രമേഹമുള്ളവരിലും ധമനികളുമായി ബന്ധപ്പെട്ട പ്രശ്‌നമുള്ളവരിലും കുറവാകാനാണ് സാധ്യത.

കാൽ വിരലുകളിലെ രോമങ്ങൾ രക്തകുഴലുകൾ സേഫ് ആണെന്നതിന്റെ സൂചനയാണ്. ഇതുവഴി ഹൃദയവും ആരോഗ്യത്തോടെ പ്രവർത്തിക്കുന്നെന്ന് ഉറപ്പിക്കാം. ഇനി ഇവ കുറവാണെങ്കിൽ രക്തയോട്ടത്തിന് പ്രശ്‌നമുണ്ടെന്നും ഇൻസുലിനുമായി ബന്ധപ്പെട്ട പ്രശ്‌നമുണ്ടോയെന്നും സംശയിക്കാം. ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ ഈ അനുമാനത്തിലെത്താം എന്നല്ല ഡോക്ടർ പറയുന്നത്. ഇത് ശരീരം നൽകുന്ന അടയാളമാകാം.

ഈ ലക്ഷണത്തിനൊപ്പം പാദങ്ങളിൽ തണുപ്പ് അനുഭവപ്പെടുക, തരിപ്പും മരവിപ്പും തോന്നുക, മുറിവുകൾ ഉണങ്ങുന്നതിനുള്ള കാലതാമസം, പേശിവലിവ് എന്നിവയും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ ഒരു ഡോക്ടറുടെ ഉപദേശം തേടുന്നത് നന്നായിക്കുമെന്ന് അദ്ദേഹം ഉപദേശിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബീഫ് ഫ്രൈ വാങ്ങിത്തരണമെന്ന് ഒരുസംഘം, ഇല്ലെന്ന് അടുത്ത സംഘം പിന്നാലെ തർക്കം; കോഴിക്കോട് നടുറോഡിൽ ഏറ്റുമുട്ടൽ

നടക്കാവ്: കോഴിക്കോട് നടക്കാവിൽ ബീഫ് ഫ്രൈയെ ചൊല്ലി യുവാക്കൾ തമ്മിൽ സംഘർഷം. ഹോട്ടലിലെത്തിയ മദ്യപസംഘം മറ്റൊരു സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നൽകാൻ ആവശ്യപ്പെട്ടതാണ് തർക്കത്തിലേക്കെത്തിയത്.

നടക്കാവിലെ ഹോട്ടലിലെത്തിയ ആദ്യ സംഘം പിന്നാലെ എത്തിയ സംഘത്തോട് ബീഫ് ഫ്രൈ വാങ്ങി നൽകാൻ ആവശ്യപ്പെട്ടു. എന്നാൽ വാങ്ങി നൽകില്ലെന്ന് രണ്ടാമത്തെ സംഘം വ്യക്തമാക്കിയതോടെ ഇരുകൂട്ടരും തമ്മിൽ വാക്കുതർക്കമായി. തർക്കം ശ്രദ്ധയിൽപെട്ട ഹോട്ടൽ ജീവനക്കാർ ഇവരോട് ഹോട്ടലിൽനിന്നും ഇറങ്ങാൻ ആവശ്യപ്പെട്ടു. ഇതോടെ റോഡിലിറങ്ങി ഇരു സംഘവും കയ്യേറ്റത്തിൽവരെയെത്തി.

സംഭവമറിഞ്ഞ് പൊലീസ് എത്തിയിട്ടും ഇരു സംഘവും തർക്കം തുടരുകയായിരുന്നു. ഇതിനിടെ ബോധരഹിതനായി വീണ യുവാവിനെ പൊലീസ് ആംബുലൻസിൽ ആശുപത്രിയിലേക്ക് മാറ്റി. സംഘർഷത്തിൽ അരമണിക്കൂറോളമാണ് നടക്കാവിൽ ഗതാഗതം സ്തംഭിച്ചത്. സംഭവത്തിൽ കേസ് എടുത്തിട്ടില്ലെന്നാണ് പുറത്തുവരുന്ന വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചിയിലും  വായു മലിനീകരണം രൂക്ഷം, ജാഗ്രത പാലിക്കണം

കൊച്ചിയിലും വായു മലിനീകരണം രൂക്ഷമായി തുടരുന്നു. വായു ഗുണനിലവാര സൂചിക ഇന്ന് രാവിലെ 160 രേഖപ്പെടുത്തി. ജാഗ്രത വേണമെന്ന് വിദഗ്ധരും ചൂണ്ടിക്കാണിക്കുന്നു.എയർ ക്വാളിറ്റി മിഷൻ പോലും കൊച്ചിയിൽ പ്രവർത്തിക്കുന്നില്ലെന്ന് കാലാവസ്ഥ വിദഗ്ധൻ രാജഗോപാൽ കമ്മത്ത് ട്വന്റിഫോറിനോട് പറഞ്ഞു.

കൊച്ചിയിലെ വായു ഗുണനിലവാരം കുറഞ്ഞുവരുന്നതാണ് പുതിയ പ്രതിഭാസത്തിന് കാരണമായി വിദഗ്‌ദ്ധർ ചൂണ്ടികാണിക്കുന്നത്. ചെന്നൈയിൽ ഉണ്ടായ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തിൽ മധ്യകേരളത്തിലും തെക്കൻ കേരളത്തിലും താപനില കുറഞ്ഞിട്ടുണ്ട്. കൊച്ചിയിൽ മഞ്ഞിനൊപ്പം അന്തരീക്ഷ മലിനീകരണം കൂടിച്ചേർണത്തോടെ നഗരം പുകമഞ്ഞിൽ മൂടിയിരിക്കുകയാണ്.

കൊച്ചിയിലെ വ്യവസായ മേഖലകളിൽ താമസിക്കുന്നവർ മാസ്‌ക് ഉപയോഗിക്കണം. ആശങ്കപെടേണ്ടത് ഇല്ലെന്നും കൃത്യമായ ജാഗ്രത പാലിക്കാനുമാണ് നിർദേശം.ചുഴലിക്കാറ്റിന്റെ തീവ്രത കുറഞ്ഞാൽ
പുകമഞ് പ്രതിഭാസം ഒഴിവാക്കുമെന്നാണ് വിലയിരുത്തൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സമാധാന ചർച്ചകൾക്ക് പുല്ലുവില; അതിർത്തിയിൽ പാക്-അഫ്ഗാൻ പോര്, കനത്ത വെടിവെപ്പ്

പാക്- അഫ്ഗാൻ അതിർത്തിയിൽ ഇരുരാജ്യങ്ങളുടെയും സേനകൾ തമ്മിൽ കനത്ത വെടിവയ്പ്. സംഘർഷങ്ങളെ തുടർന്ന് രണ്ട് മാസത്തോളമായി അടച്ചിരുന്ന ചാമൻ, തോർഖാം അതിർത്തി ക്രോസിങ്ങുകൾ വഴി അഫ്ഗാനിസ്ഥാനിലേക്ക് ദുരിതാശ്വാസ സമാഗ്രികൾ അയക്കാൻ ഐക്യരാഷ്ട്രസഭയെ അനുവദിക്കുമെന്ന് പാകിസ്ഥാൻ പറഞ്ഞതിന് ഒരു ദിവസത്തിനുശേഷമാണ് വെടിവയ്പുണ്ടായിരിക്കുന്നത്.

കഴിഞ്ഞ രണ്ടു മാസമായി ഇരു രാജ്യങ്ങളും നിലനിന്നിരുന്ന ദുർബലമായ വെടിനിർത്തലാണ് ഇന്നലെ ലംഘിക്കപ്പെട്ടത്. അഫ്ഗാൻ ഭാഗത്തുനിന്നാണ് വെടിവയ്പുണ്ടായതെന്ന് പാകിസ്ഥാൻ ആരോപിച്ചു. എന്നാൽ പാകിസ്ഥാനാണ് വെടിവയ്പ് ആരംഭിച്ചതെന്ന് അഫ്ഗാനിസ്ഥാനും പറഞ്ഞു.

ഒക്ടോബറിൽ പാകിസ്ഥാനും അഫ്ഗാനിസ്ഥാനും തമ്മിലുണ്ടായ കനത്ത ഏറ്റുമുട്ടലുകളിൽ ഇരുവശത്തും നിരവധി സൈനികർ കൊല്ലപ്പെട്ടിരുന്നു. അഫ്ഗാനിസ്ഥാൻ തെഹ് രീക് ഇ താലിബലിലൂടെ പാകിസ്ഥാനിൽ ആക്രമണം അഴിച്ചുവിടുകയാണെന്നാണ് പാകിസ്ഥാൻ പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻഡിഗോ പ്രതിസന്ധി: യാത്രക്കാർക്ക് ഇരുട്ടടി, യാത്ര നിരക്ക് കുറയ്ക്കാതെ വിമാന കമ്പനികൾ

ഇൻഡിഗോ പ്രതിസന്ധിക്കിടയിലും യാത്ര നിരക്ക് കുറയ്ക്കാതെ വിമാന കമ്പനികൾ. ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയതും യാത്രക്കാർക്ക് ഇരുട്ടടിയായി. പല റൂട്ടുകളിലും പത്തിരട്ടിയോളമാണ് നിരക്ക് വർധിപ്പിച്ചത്. 30,000ത്തിന് മുകളിലാണ് ഡൽഹി -തിരുവനന്തപുരം നിരക്ക്. ആയിരത്തോളം സർവീസുകൾ ഇന്നും മുടങ്ങുമെന്ന് കമ്പനി അറിയിച്ചു.

തിരുവനന്തപുരത്തുനിന്നുള്ള 9 വിമാനങ്ങൾ റദ്ദാക്കി. നെടുമ്പാശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. കൃത്യമായ വിവരങ്ങൾ ഇൻഡിഗോ അധികൃതർ നൽകുന്നില്ലെന്ന് യാത്രക്കാർ പറഞ്ഞു. വിദേശത്തേക്ക് പോകേണ്ടവരും ശബരിമല തീർത്ഥാടകരെടക്കം വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുകയാണ്

പ്രതിസന്ധി കണക്കിലെടുത്ത് ഇന്നും നാളെയും 6 സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു. ഇൻഡിഗോ പ്രതിസന്ധിയിൽ വ്യോമയാന മന്ത്രാലയം ഉന്നതതല അന്വേഷണം ആരംഭിച്ചു. മുംബൈയിൽ 35 വിമാനങ്ങളും അഹമ്മദാബാദ് 20ലേറെ വിമാനങ്ങളും റദ്ദ് ചെയ്തു. വരും ദിവസങ്ങളിൽ റദ്ദാക്കലുകളുടെ എണ്ണം കുറയുമെന്നും ഡിസംബർ 10-നും 15-നും ഇടയിൽ സ്ഥിതിഗതികൾ സാധാരണ നിലയിലാകുമെന്നുമാണ് പ്രതീക്ഷ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാമനാഥപുരത്ത് കാർ അപകടം; അഞ്ച് മരണം, മരിച്ചത് ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയവർ

ചെന്നൈ: തമിഴ്‌നാട്ടിലെ രാമനാഥപുരം കീഴക്കരയിൽ കാറുകൾ അപകടത്തിൽ പെട്ട് അഞ്ച് പേർ മരിച്ചു. ഏഴ് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇന്നലെ രാത്രി രണ്ട് മണിയോടെയായിരുന്നു അപകടം. ശബരിമല ദർശനം കഴിഞ്ഞ് മടങ്ങിയ നാല് അയ്യപ്പ ഭക്തരും വാഹനത്തിന്റെ ഡ്രൈവറുമാണ് മരിച്ചത്. മരിച്ചവർ ആന്ധ്ര സ്വദേശികളാണ്.

റോഡിന് സമീപം നിർത്തിയിട്ട് ഉറങ്ങുകയായിരുന്ന അയ്യപ്പഭക്തരുടെ കാറിൽ രാമനാഥപുരം സ്വദേശികൾ സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് ഇടിക്കുകയായിരുന്നു. രണ്ട് കാറുകളിലായി 12 യാത്രക്കാരാണ് ഉണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തദ്ദേശ തെരഞ്ഞെടുപ്പ്; എറണാകുളം-തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ അഞ്ച് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു

തൃശൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഭാഗമായി എറണാകുളം-തൃശൂര്‍ ജില്ലകളുടെ അതിര്‍ത്തിയില്‍ അഞ്ച് ദിവസം ഡ്രൈ ഡേ പ്രഖ്യാപിച്ചു. അതിര്‍ത്തികളിലെ കള്ളുഷാപ്പുകള്‍ ഉള്‍പ്പെടെയുള്ള മദ്യശാലകള്‍ അഞ്ച് ദിവസത്തേക്ക് പ്രവര്‍ത്തിക്കില്ലെന്നാണ് അറിയിപ്പ്. വോട്ടെടുപ്പ് നടക്കുന്ന പ്രദേശത്തിന് അഞ്ച് കിലോമീറ്റര്‍ ചുറ്റളവില്‍ മദ്യവില്‍പ്പന നിരോധിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.

എറണാകുളം വരെയുള്ള ജില്ലകളില്‍ ഡിസംബര്‍ ഒന്‍പതിനാണ് തെരഞ്ഞെടുപ്പ് നടക്കുക. ഇവിടെ ഡിസംബര്‍ ഏഴിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെ ഡ്രൈ ഡേ ആയിരിക്കും. 11-ാം തിയതി വോട്ടെടുപ്പ് നടക്കുന്ന തൃശൂര്‍ ഉള്‍പ്പെടെയുള്ള ഒന്‍പതിന് വൈകീട്ട് ആറ് മുതല്‍ വോട്ടെടുപ്പ് കഴിയുന്നത് വരെയാണ് ഡ്രൈ ഡേ. ഈ ദിവസങ്ങളില്‍ എറണാകുളം ജില്ലയിലെ അതിര്‍ത്തികളിലുള്ള മദ്യശാലകള്‍ അടച്ചിടേണ്ടതായി വരും.

തൃശൂര്‍ ജില്ലയിലെ 16 കള്ളുഷാപ്പുകള്‍ ഡ്രൈ ഡേയുടെ ഭാഗമായി തുടര്‍ച്ചയായി അഞ്ച് ദിവസം അടച്ചിടേണ്ടതായി വരും. കള്ളുഷാപ്പുകള്‍ തുടര്‍ച്ചയായി അടച്ചിടേണ്ടിവരുന്നത് തൊഴിലാളികളുടെ ജീവിതത്തെ ബാധിക്കുമെന്ന് ജില്ലാ ടോഡി ആന്‍ഡ് അബ്കാരി മസ്ദൂര്‍ സംഘ്, മാള റേഞ്ച് പ്രസിഡന്റ് എ ആര്‍ സതീശന്‍ പറഞ്ഞു. തൊഴിലാളികള്‍ക്ക് ഈ ദിവസങ്ങളില്‍ വേതനം ലഭിക്കുന്നതുമായി ബന്ധപ്പെട്ട് തീരുമാനമുണ്ടാകണമെന്ന് ചെത്ത്-മദ്യവ്യവസായ കോര്‍ഡിനേഷന്‍ കമ്മിറ്റി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 5 December 2025

ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ഈ ജില്ല ദക്ഷിണേന്ത്യയിലാണ്

പ്രതിശീര്‍ഷ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ (ജിഡിപി) അടിസ്ഥാനത്തില്‍ ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ ജില്ലകളുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്ത് ഇടം നേടി തെലങ്കാനയിലെ രംഗറെഡ്ഡി. 2024-25 വര്‍ഷത്തെ സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് പ്രകാരം രംഗറെഡ്ഡിയുടെ പ്രതിശീര്‍ഷ ജിഡിപി ഏകദേശം 11.46 ലക്ഷം രൂപയാണ്.

നരവത്കരണം പ്രാദേശിക സമ്പത്തിനെ എങ്ങനെ പുനര്‍നിര്‍മ്മിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് രംഗറെഡ്ഡിയുടെ ഈ നേട്ടം. ഗുരുഗ്രാം, ബംഗളൂരു അര്‍ബന്‍, ഗൗതം ബുദ്ധ് നഗര്‍ (നോയിഡ, യുപി), സോളന്‍ (ഹിമാചല്‍ പ്രദേശ്), നോര്‍ത്ത് ആന്‍ഡ് സൗത്ത് ഗോവ, സിക്കിം (ഗാങ്‌ടോക്ക്, നാംചി, മംഗന്‍, ഗ്യാല്‍ഷിംഗ്), ദക്ഷിണ കന്നഡ (മംഗലാപുരം), മുംബൈ, അഹമ്മദാബാദ് എന്നിവയാണ് പട്ടികയില്‍ ഉള്‍പ്പെട്ട ഇന്ത്യയിലെ മറ്റ് സമ്പന്ന ജില്ലകള്‍.

രംഗറെഡ്ഡി പട്ടികയില്‍ ഇടം നേടിയതെങ്ങനെ ?

ഏകദേശം 11.46 ലക്ഷം രൂപയാണ് ദക്ഷിണേന്ത്യൻ സംസ്ഥാനമായ തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയുടെ പ്രതിശീര്‍ഷ ജിഡിപി. ജില്ലയിലെ ഐടി മേഖല, പ്രമുഖ ടെക്ക് പാര്‍ക്കുകള്‍, ബയോടെക്-ഫാര്‍മ കമ്പനികള്‍ എന്നിവ ഈ നേട്ടത്തില്‍ നിര്‍ണായക പങ്കുവഹിക്കുന്നു. ജില്ലയിലെ മികച്ച ഗതാഗത സൗകര്യമാണ് ഈ നേട്ടത്തിന് പിന്നിലെ മറ്റൊരു പ്രധാന കാരണം. ഈ ഘടകങ്ങളെല്ലാം ഒരുമിച്ച് ജില്ലയുടെ മുന്നേറ്റത്തിന് സഹായകമായി. മെട്രോപോളിറ്റന്‍ സംയോജനത്തിന്റെ ഉത്തമ ഉദാഹരണമാണ് രംഗറെഡ്ഡി.