Thursday, 11 December 2025

പുതിയ കിയ സെൽറ്റോസ് ഇന്ത്യയിൽ; അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

പുതിയ കിയ സെൽറ്റോസ് ഇന്ത്യയിൽ; അമ്പരപ്പിക്കുന്ന മാറ്റങ്ങൾ

രണ്ടാം തലമുറ കിയ സെൽറ്റോസ് ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ചു. ഡിസംബർ 11 ന് 25,000 രൂപ ടോക്കൺ തുകയ്ക്ക് ബുക്കിംഗ് ഔദ്യോഗികമായി ആരംഭിക്കും . താൽപ്പര്യമുള്ളവർക്ക് കിയയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ ഏതെങ്കിലും അംഗീകൃത കിയ ഡീലർഷിപ്പിൽ നിന്നോ എസ്‌യുവി ഓൺലൈനായി മുൻകൂട്ടി ബുക്ക് ചെയ്യാം. ജനുവരി 2 ന് വില പ്രഖ്യാപനത്തോടെ പുതിയ കിയ സെൽറ്റോസ് വിൽപ്പനയ്‌ക്കെത്തും. അതേസമയം ഡെലിവറികൾ 2026 ജനുവരി പകുതി മുതൽ ആരംഭിക്കും. സ്‌പോർട്ടി എക്‌സ് ലൈൻ വേരിയന്റ് 2026 ന്റെ രണ്ടാം പകുതിയിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു.

പുതിയ 2026 കിയ സെൽറ്റോസ് സ്പെസിഫിക്കേഷനുകൾ

പുതിയ കിയ സെൽറ്റോസിൽ പൂർണ്ണമായും പുതിയ ഡിസൈൻ ഭാഷ, നിരവധി പ്രീമിയം സവിശേഷതകൾ, സാങ്കേതിക മെച്ചപ്പെടുത്തലുകൾ എന്നിവ ഉൾപ്പെടുന്നു, അതേസമയം മുൻ എഞ്ചിൻ ഓപ്ഷനുകൾ നിലനിർത്തുന്നു. മുൻ തലമുറയുമായി താരതമ്യപ്പെടുത്തുമ്പോൾ, പുതിയ മോഡൽ നീളവും വീതിയും കൂടുതൽ വിശാലവുമാണ്. ഇതിന് പുതുതായി പുറത്തിറക്കിയ ടാറ്റ സിയറയേക്കാൾ നീളമുണ്ട് .

പുതിയ ടെല്ലുറൈഡ് എസ്‌യുവിയിൽ നിന്നാണ് പുതുതലമുറ സെൽറ്റോസിന്റെ ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. മുന്നിൽ, പുതുതായി രൂപകൽപ്പന ചെയ്ത ടൈഗർ നോസ് ബ്ലാക്ക് ഹൈ ഗ്ലോസി ഗ്രിൽ, ഐസ്-ക്യൂബ് എൽഇഡി പ്രൊജക്ഷൻ ഹെഡ്‌ലാമ്പുകൾ, സ്റ്റാർ മാപ്പ് എൽഇഡി ഡിആർഎൽ, കോൺട്രാസ്റ്റിംഗ് ബ്ലാക്ക് ക്ലാഡിംഗുള്ള പുതുക്കിയ ബമ്പർ, മുൻവശത്ത് ദീർഘചതുരാകൃതിയിലുള്ള ബോഡി-കളർ ആക്‌സന്റുകളുള്ള എൽഇഡി ഫോഗ് ലാമ്പ് അസംബ്ലി എന്നിവ ഇതിൽ ഉൾപ്പെടുന്നു.

പുതിയ സെൽറ്റോസിന്റെ സ്റ്റാൻഡേർഡ് സുരക്ഷാ കിറ്റിൽ ആറ് എയർബാഗുകൾ, ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റം, ഓൾ-വീൽ ഡിസ്‍ക് ബ്രേക്കുകൾ, എബിഎസ്, ബ്രേക്ക് അസിസ്റ്റ്, വെഹിക്കിൾ സ്റ്റെബിലിറ്റി മാനേജ്മെന്റ്, ഐസോഫിക്സ് ആങ്കറേജുകൾ, ഹിൽ സ്റ്റാർട്ട് അസിസ്റ്റ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ഡൈനാമിക് മാർഗ്ഗനിർദ്ദേശങ്ങളുള്ള ഒരു റിയർ വ്യൂ ക്യാമറ തുടങ്ങിയവ ഉൾപ്പെടുന്നു. ലെവൽ 2 ADAS (അഡ്വാൻസ്‍ഡ് ഡ്രൈവർ അസിസ്റ്റൻസ് സിസ്റ്റം) സ്യൂട്ട് 21 ഓട്ടോണമസ് സവിശേഷതകൾ വാഗ്ദാനം ചെയ്യുന്നു.

പുതിയ സെൽറ്റോശിലെ എഞ്ചിൻ ഓപ്ഷനുകൾ അതേപടി തുടരുന്നു. പുതിയ കിയ സെൽറ്റോസ് 2026 1.5 ലിറ്റർ നാച്ചുറലി ആസ്പിരേഷൻ പെട്രോൾ, 1.5 ലിറ്റർ ടർബോ പെട്രോൾ, 1.5 ലിറ്റർ ഡീസൽ എഞ്ചിനുകൾക്കൊപ്പമാണ് വരുന്നത്. ട്രാൻസ്മിഷൻ ഓപ്ഷനുകളിൽ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടർ ഓട്ടോമാറ്റിക്, ഒരു സിവിടി, 6-സ്പീഡ് ഐഎംടി, 7-സ്പീഡ് ഡിസിടി ഓട്ടോമാറ്റിക് എന്നിവ ഉൾപ്പെടുന്നു.

പുതുതായി രൂപകൽപ്പന ചെയ്ത 18 ഇഞ്ച് ക്രിസ്റ്റൽ കട്ട് അലോയ് വീലുകൾ, പുതിയ ഫ്ലഷ്-ഫിറ്റിംഗ് ഡോർ ഹാൻഡിലുകൾ, വീൽ ആർച്ചുകളിലും ഡോർ സിലുകളിലും കട്ടിയുള്ള ക്ലാഡിംഗ് എന്നിവ ഉപയോഗിച്ച് സൈഡ് പ്രൊഫൈൽ മെച്ചപ്പെടുത്തിയിരിക്കുന്നു. പിൻഭാഗത്ത്, പുതിയ കിയ സെൽറ്റോസ് 2026 സ്‌പോർട്‌സ് ഇൻവേർട്ടഡ് എൽ-ആകൃതിയിലുള്ള എൽഇഡി ടെയിൽലാമ്പുകൾ (കാരെൻസ് ക്ലാവിസിന് സമാനമായത്), ഒരു റൂഫ് സ്‌പോയിലർ എന്നിവയുണ്ട്.

പുതിയ സെൽറ്റോസ് അതിന്റെ മുൻഗാമിയേക്കാൾ നീളവും വീതിയും വിശാലവുമാണ്. ഇതിന്റെ മൊത്തത്തിലുള്ള നീളം, വീതി, ഉയരം എന്നിവ യഥാക്രമം 4,460 എംഎം, 1,830 എംഎം, 1,635 എംഎം എന്നിങ്ങനെയാണ്. 2,690 എംഎം ആണ് വീൽ ബേസ്. മോർണിംഗ് ഹേസ് (പുതിയത്), മാഗ്മ റെഡ് (പുതിയത്), ഫ്രോസ്റ്റ് ബ്ലൂ (പുതിയത്), ഐവറി സിൽവർ ഗ്ലോസ് (പുതിയത്), പ്യൂറ്റർ ഒലിവ്, ഇംപീരിയൽ ബ്ലൂ, ഗ്രാവിറ്റി ഗ്രേ, അറോറ ബ്ലാക്ക് (എക്സ് ലൈനിൽ ലഭ്യമാണ്), ഗ്ലേസിയർ വൈറ്റ് പേൾ, എക്സ്ക്ലൂസീവ് ഗ്രാഫൈറ്റ് (എക്സ് ലൈൻ) എന്നിവയുൾപ്പെടെ 10 മോണോടോൺ നിറങ്ങളിൽ എസ്‌യുവി നിര ലഭ്യമാകും. വാങ്ങുന്നവർക്ക് രണ്ട് ഡ്യുവൽ-ടോൺ കളർ ഓപ്ഷനുകളും ലഭിക്കും.

പുതിയ കിയ സെൽറ്റോസ് ക്യാബിനുള്ളിലും കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. 12.3 ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 12.3 ഇഞ്ച് ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, 5.0 ഇഞ്ച് എച്ച്‍വിഎസി ഡിസ്‌പ്ലേ എന്നിവ ഉൾപ്പെടുന്ന ട്രിപ്പിൾ സ്‌ക്രീൻ സജ്ജീകരണത്തോടെയാണ് പുതിയ കിയ സെൽറ്റോസ് 2026 വരുന്നത്. പുതിയ ഡ്രൈവ്, ട്രാക്ഷൻ മോഡ് ബട്ടണുകൾ ഉള്ള പുതിയ ത്രീ-സ്‌പോക്ക് സ്റ്റിയറിംഗ് വീൽ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ, വയർലെസ് ചാർജർ, 8-സ്പീക്കർ ബോസ് സൗണ്ട് സിസ്റ്റം, 64-കളർ ആംബിയന്റ് ലൈറ്റിംഗ്, മെമ്മറി ഫംഗ്ഷനോടുകൂടിയ പവർഡ് ഡ്രൈവർ സീറ്റ്, ഒടിഎ അപ്‌ഡേറ്റുകൾ, ഡ്യുവൽ-ടോൺ ലെതറെറ്റ് അപ്ഹോൾസ്റ്ററി, കണക്റ്റഡ് ടെക് എന്നിവയും ഇതിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇത് പടയപ്പയുടെ തിരിച്ചുവരവ്; റീ റിലീസ് ട്രെയ്‌ലർ പുറത്ത്

ഇത് പടയപ്പയുടെ തിരിച്ചുവരവ്; റീ റിലീസ് ട്രെയ്‌ലർ പുറത്ത്

രജനികാന്തിന്റെ കരിയറിലെ ഏറ്റവും ചർച്ച ചെയ്യപ്പെട്ട സിനിമകളിലൊന്നാണ് കെ.എസ് രവികുമാർ സംവിധാനം ചെയ്ത് 1999 ൽ പുറത്തിറങ്ങിയ 'പടയപ്പ' എന്ന ചിത്രം. കഴിഞ്ഞ ദിവസങ്ങളിൽ ചിത്രത്തിന്റെ റീ റിലീസ് പ്രഖ്യാപിച്ചിരുന്നു. രജനികാന്ത് സിനിമയിൽ അൻപത് വർഷങ്ങൾ പൂർത്തിയാക്കുന്നതിൽ ആദരമർപ്പിച്ചുകൊണ്ടാണ് റീ റിലീസ് വരുന്നത്. രജനികാന്തിന്റെ ജന്മദിനത്തോടനുബന്ധിച്ച് ഡിസംബർ 12 നാണ് ചിത്രത്തിന്റെ റീ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇപ്പോഴിതാ റീ റിലീസ് ട്രെയ്‌ലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകർ.

പടയപ്പ രണ്ടാം ഭാഗം ഉണ്ടാവുമെന്നും ഇതിനോടനുബന്ധിച്ച് രജനികാന്ത് പ്രഖ്യാപിച്ചിരുന്നു. നീലാംബരി എന്നാണ് ചിത്രത്തിന്റെ പേരെന്നും, 2.0, ജയിലർ 2 ഒക്കെ വന്ന വേളയിൽ എന്തുകൊണ്ട് പടയപ്പ 2 ചെയ്തു കൂടാ എന്ന തോന്നൽ തനിക്ക് വന്നുവെന്നും രജനികാന്ത് പറഞ്ഞിരുന്നു. കെ.എസ്. രവികുമാറിന്റെ സംവിധാനത്തിൽ 1999ൽ റിലീസ് ചെയ്ത ചിത്രമാണ് പടയപ്പ. ആക്ഷനും ഇമോഷനും മാസും എല്ലാം കോർത്തിണക്കിയ ചിത്രത്തിൽ രജനീകാന്തിനൊപ്പം സൗന്ദര്യ, രമ്യ കൃഷ്ണൻ, ശിവാജി ഗണേശൻ, നാസർ, ലക്ഷ്മി, എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.

പടയപ്പയിൽ രമ്യ കൃഷ്ണൻ ചെയ്ത കഥാപാത്രത്തിലേക്ക് ആദ്യം പരിഗണിച്ചത് ഐശ്വര്യ റായ്‌യെ ആയിരുന്നുവെന്നും രജനികാന്ത് കഹ്‌സീൻജ ദിവസം പറഞ്ഞിരുന്നു. "സിനിമയിലെ ഏറ്റവും പവർഫുള്ളായിട്ടുള്ള കഥാപാത്രമാണ് നീലാംബരി. ആ വേഷം ആര് ചെയ്യുമെന്ന ചർച്ച വന്നപ്പോൾ എന്റെ മനസിൽ ഐശ്വര്യ റായ് ആയിരുന്നു. കാരണം, ആ കഥാപാത്രത്തിന്റെ എല്ലാ മാനറിസവും ഞാൻ ഐശ്വര്യയിൽ കണ്ടിരുന്നു. ആ സമയത്ത് അവർ വളരെ തിരക്കിലായിരുന്നു. ഞങ്ങൾ അവരെ സമീപിച്ചു. എന്നാൽ ഒരു മാസം കഴിഞ്ഞിട്ടും യാതൊരു മറുപടിയും ഐശ്വര്യ റായ് തന്നില്ല. ഇപ്പോൾ തിരക്കാണെന്നും പിന്നീട് ചെയ്യാമെന്നും അറിയിച്ചിരുന്നെങ്കിൽ ഒരു വർഷമൊക്കെ കാത്തിരിക്കാൻ ഞങ്ങൾ തയ്യാറായിരുന്നു. അവർക്ക് ഇഷ്ടമല്ലെന്ന് പിന്നീട് അറിഞ്ഞു. പിന്നീടാണ് വേറെയാരെ സമീപിക്കും എന്ന് ചിന്തിച്ചത്." രജനികാന്ത് പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

അര്‍ജന്റീനയെ തോല്‍പ്പിച്ച് ശ്രീജേഷിന്റെ ഇന്ത്യ; ജൂനിയര്‍ ഹോക്കി ലോകകപ്പില്‍ വെങ്കലമെഡല്‍

ജൂനിയര്‍ ഹോക്കി ലോക കപ്പില്‍ ഇന്ത്യക്ക് വെങ്കലം. മൂന്നാം സ്ഥാനക്കാര്‍ക്കായുള്ള മത്സരത്തില്‍ (ലൂസേഴ്‌സ് ഫൈനല്‍) ഇന്ത്യ രണ്ടിനെതിരെ നാല് ഗോളുകള്‍ക്ക് അര്‍ജന്റീനയെ തോല്‍പ്പിച്ചു. മലയാളിതാരം പിആര്‍ ശ്രീജേഷ് പരിശീലിപ്പിച്ച ഇന്ത്യ രണ്ട് ഗോളുകള്‍ക്ക് പിന്നിട്ട് നിന്ന ശേഷമാണ് നാല് ഗോളുകള്‍ തിരിച്ചടിച്ചത്. ചെന്നൈ എഗ് മോറിലെ മേയര്‍ രാധാകൃഷ്ണന്‍ ഹോക്കി സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തിലെ 49-ാം മിനുട്ടില്‍ അങ്കിത് പാല്‍, 52-ാം മിനുട്ടില്‍ മന്‍മീത് സിംഗ്, 57-ാം മിനിറ്റില്‍ ശാരദ നന്ദ് തിവാരി, 58-ാം മിനിറ്റില്‍ അന്‍മോള്‍ എക്ക എന്നിവരാണ് ഇന്ത്യക്കായി ഗോളുകള്‍ നേടിയത്. 2001-ലും 2016 ലും ചാമ്പ്യന്‍മാരായ ഇന്ത്യ ഒന്‍പത് വര്‍ഷത്തെ ഇടവേളക്ക് ശേഷമാണ് ജൂനിയര്‍ ലോക കപ്പില്‍ മെഡല്‍ നേടുന്നത്. ജൂനിയര്‍ ഹോക്കി ലോക കപ്പിലെ മെഡല്‍ നേട്ടം യുവതാരങ്ങള്‍ക്ക് പ്രചോദനമാകുമെന്നും രണ്ട് ഗോളിന് പിന്നിലായ ശേഷം നേടിയ വിജയം തീര്‍ത്തും ആവേശകരമായിരുന്നുവെന്നും കോച്ച് ശ്രീജേഷ് പറഞ്ഞു. മത്സരത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവെയായിരുന്നു ശ്രീജേഷിന്റെ പ്രതികരണം. ഫൈനലില്‍ പ്രവേശിക്കാന്‍ ഇന്ത്യന്‍ ടീമിനായില്ലെങ്കിലും മറ്റു മത്സരങ്ങളിലെല്ലാം നന്നായി കളിക്കാന്‍ താരങ്ങള്‍ക്ക് കഴിഞ്ഞതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു

ജെസിബിയിൽ ബൈക്കിടിച്ച് ചികിത്സയിലായിരുന്ന മകൻ മരിച്ചു, മണിക്കൂറുകൾക്കുള്ളിൽ അച്ഛനും മരണപ്പെട്ടു

കൊച്ചി: എറണാകുളം കൂത്താട്ടുകുളത്ത് വാഹന അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മകൻ മരിച്ച് മണിക്കൂറുകൾ പിന്നിട്ടപ്പോഴേക്കും അച്ഛനും മരണത്തിന് കീഴടങ്ങി. ബുധനാഴ്ച രാവിലെ ഒൻപതരയോടെയാണ് ഒലിയപ്പുറം ആക്കത്തിൽ റെജി (44) മരിച്ചത്. റെജിയുടെ സംസ്കാരം ബുധനാഴ്ച വൈകുന്നേരം നാല് മണിക്ക് നടത്തുകയും ചെയ്തു. റെജിയുടെ അച്ഛൻ എ.ആർ. നാരായണൻ (72) അതേ ദിവസം വൈകുന്നേരം അഞ്ചരയോടെയും മരണപ്പെട്ടു. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു നാരായണൻ.

കഴിഞ്ഞ ഒക്ടോബർ ആറാം തിയ്യതി, കൂത്താട്ടുകുളം വടകര റോഡിൽ ഇടയാർ കവലയ്ക്ക് സമീപം ജെസിബിയിൽ ഇരുചക്ര വാഹനമിടിച്ചുണ്ടായ അപകടത്തിൽ റെജിക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. കൂടെയുണ്ടായിരുന്ന മുവാറ്റുപുഴ തിരുമാറാടിയിൽ വാടകയ്ക്ക് താമസിക്കുന്ന ഷട്ടർ പണിക്കാരനായിരുന്ന നെടുങ്കണ്ടം സ്വദേശി സന്തോഷ് അപകടത്തിൽ മരണപ്പെട്ടിരുന്നു. അന്ന് ഗുരുതരമായി പരിക്കേറ്റിരുന്ന റെജിയെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. 

ചികിത്സയ്ക്ക് ശേഷം വീട്ടിലെത്തിച്ച റെജിക്ക് പാലിയേറ്റീവ് കെയറിന്റെ സഹായവും ലഭ്യമാക്കിയിരുന്നു. ഭാര്യ: സിനി. ഒലിയപ്പുറം ആക്കത്തടത്തിൽ . എ.ആർ. നാരായണന്റെ ഭാര്യ സുമതി ചീരംകുന്നത്ത്. മക്കൾ: ജിഷ, പരേതനായ റെജി. മരുമകൻ: പ്രഹ്ലാദൻ ഒലിയപ്പുറം. നാരായണന്റെ സംസ്കാരം ഇന്ന് വൈകുന്നേരം മൂന്ന് മണിക്ക് വീട്ട് വളപ്പിൽ നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈബിള്‍ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതും കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി

ബൈബിള്‍ വിതരണം ചെയ്യുന്നതും മതപ്രഭാഷണം നടത്തുന്നതും കുറ്റകരമല്ലെന്ന് അലഹബാദ് ഹൈക്കോടതി

ഉത്തര്‍പ്രദേശില്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം രജിസ്റ്റര്‍ ചെയ്ത ഒരു കേസില്‍ പോലീസ് നടപടിയെ രൂക്ഷമായി വിമര്‍ശിച്ച് അലഹബാദ് ഹൈക്കോടതിയുടെ ലഖ്‌നൗ ബെഞ്ച്.  മതസന്ദേശങ്ങള്‍ പ്രസംഗിക്കുന്നതും ബൈബിള്‍ വിതരണം ചെയ്യുന്നതും ക്രിമിനല്‍ കുറ്റമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. 2025 ഓഗസ്റ്റ് 17-ന് രജിസ്റ്റര്‍ ചെയ്ത ഒരു കേസുമായി ബന്ധപ്പെട്ടാണ് കോടതിയുടെ പരാമര്‍ശം.

ജസ്റ്റിസ് അബ്ദുള്‍ മോയിന്‍, ജസ്റ്റിസ് ബബിത റാണി എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. റാം കേവല്‍ പ്രസാദും മറ്റുചിലരും  ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്.

പ്രതികള്‍ ബൈബിള്‍ വിതരണം ചെയ്തതായും മതപ്രഭാഷണങ്ങള്‍ നടത്തിയതായും ആരോപിച്ച് മതപരിവര്‍ത്തന നിരോധന നിയമപ്രകാരം യുപി പോലീസ് കേസെടുക്കുകയായിരുന്നു. സുല്‍ത്താപൂര്‍ ജില്ലയിലെ ധമ്മൂര്‍ പോലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. മതപരിവര്‍ത്തന നിരോധന നിയമവും ഭാരതീയ ന്യായ സംഹിതയിലെ വ്യവസ്ഥകളും ചേര്‍ത്താണ് എഫ്‌ഐആര്‍ രേഖപ്പെടുത്തിയത്. ഇത് റദ്ദാക്കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി; 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി; 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം

ലഖ്‌നൗ: ഉത്തർപ്രദേശിലെ അംറോഹയിൽ ഉറക്കത്തിനിടെ മാതാപിതാക്കൾക്കിടയിൽ അബദ്ധത്തിൽ ഞെരുങ്ങി 26 ദിവസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. സദ്ദാം അബ്ബാസി- അസ്മ ദമ്പതികളുടെ മകൻ സുഫിയാനാണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം.

കുഞ്ഞിനെ മാതാപിതാക്കൾ അവർക്കിടയിൽ കിടത്തിയ ശേഷം ഉറങ്ങാൻ കിടന്നു. രാത്രിയിൽ ഉറക്കത്തിനിടെ മാതാപിതാക്കൾ അറിയാതെ തിരിഞ്ഞു കിടന്നു. ഇതിനിടെ കുഞ്ഞ് അവർക്കിടയിൽ അബദ്ധത്തിൽ പെട്ടുപോകുകയായിരുന്നുവെന്ന് ബന്ധുക്കളും പൊലീസും അറിയിച്ചു. ഞായറാഴ്ച രാവിലെ കുഞ്ഞിന് ഭക്ഷണം നൽകാനായി അതിരാവിലെ എഴുന്നേറ്റ അമ്മയാണ് കുഞ്ഞിന് അനക്കമില്ലാത്തത് ശ്രദ്ധിച്ചത്. ഉടൻ ഗജ്രൗലയിലെ കമ്യൂണിറ്റി ഹെൽത്ത് സെന്‍ററിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു. എന്നാൽ ജനനം മുതൽ കുഞ്ഞിന് ശ്വാസസംബന്ധമായ പ്രശ്‌നം ഉണ്ടായിരുന്നുവെന്നും പിന്നീട് മഞ്ഞപ്പിത്തം ബാധിച്ചതോടെ ആരോഗ്യനില വഷളായിരുന്നുവെന്നും ബന്ധുക്കൾ പറഞ്ഞു. ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടർമാർ വ്യക്തമാക്കി. സംഭവത്തിൽ പരാതിയൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. അതേസമയം സംഭവത്തിന് പിന്നാലെ മാതാപിതാക്കൾ തമ്മിൽ ആശുപത്രിയിൽവെച്ച് വാക്കുതർക്കമുണ്ടായി. പിന്നാലെ ബന്ധുക്കൾ ഇടപെട്ടാണ് ഇരുവരെയും പിന്തിരിപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടയ്ക്കാവൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി, പരിശോധനയിൽ സമീപത്ത് വസ്ത്രവും ചെരുപ്പും കണ്ടെത്തി

കടയ്ക്കാവൂരിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി, പരിശോധനയിൽ സമീപത്ത് വസ്ത്രവും ചെരുപ്പും കണ്ടെത്തി

തിരുവനന്തപുരം: തിരുവനന്തപുരം കടയ്ക്കാവൂർ തൊപ്പിച്ചന്ത കണ്ണങ്കരരയിൽ മനുഷ്യന്‍റെ അസ്ഥികൂടം കണ്ടെത്തി. ശരീരസ്ഥികൂടത്തിന് സമീപത്തായി തലയോട്ടിയും വസ്ത്രവും മുടിയും കണ്ടെത്തി. ശരീര അവശിഷ്ടങ്ങൾക്ക് പത്തു ദിവസത്തോളം പഴക്കം വരുമെന്ന് പൊലീസ് അറിയിച്ചു. 75 വയസുള്ള ദേവദാസൻ എന്നയാളെ പത്ത് ദിവസമായി കാണാനില്ലെന്ന പരാതിയുണ്ട്. സമീപത്തുണ്ടായിരുന്ന കണ്ണാടിയും ചെരുപ്പും മരുമകൻ തിരിച്ചറിഞ്ഞിട്ടുണ്ട്. ഫോറൻസിക് സംഘം സ്ഥലത്ത് എത്തി പരിശോധനയ്ക്കുശേഷം മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റും. കടയ്ക്കാവൂർ പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിക്കുയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിറോ മലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി നൽകാൻ വത്തിക്കാൻ; മാർ റാഫേൽ തട്ടിലും പാംപ്ലാനിയും മാർപാപ്പയെ കാണും

സിറോ മലബാർ സഭയ്ക്ക് പാത്രിയാർക്കൽ പദവി നൽകാൻ വത്തിക്കാൻ; മാർ റാഫേൽ തട്ടിലും പാംപ്ലാനിയും മാർപാപ്പയെ കാണും

കൊച്ചി: സിറോ മലബാര്‍ സഭയ്ക്ക് പാത്രിയാര്‍ക്കല്‍ പദവി നല്‍കാനൊരുങ്ങി വത്തിക്കാന്‍. മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടില്‍ പാത്രിയാര്‍ക്കീസ് ആയേക്കും. മേജര്‍ ആര്‍ച്ച് ബിഷപ്പിനെയും സിനഡ് സെക്രട്ടറിയെയും മാര്‍പാപ്പ വത്തിക്കാനിലേക്ക് വിളിപ്പിച്ചു. മാര്‍ റാഫേല്‍ തട്ടിലും മാര്‍ ജോസഫ് പാംപ്ലാനിയും ലിയോ പതിനാലാമന്‍ മാര്‍പാപ്പയുമായി കൂടിക്കാഴ്ച്ച നടത്തും. പാത്രിയാര്‍ക്കല്‍ പദവി ലഭിച്ചാല്‍ സഭയ്ക്ക് കൂടുതല്‍ സ്വയംഭരണാധികാരം ഉണ്ടാകും.

ഡിസംബര്‍ പതിനഞ്ചിന് മാര്‍പാപ്പയുമായി ഇരുവരും വത്തിക്കാനില്‍ കൂടിക്കാഴ്ച്ച നടത്തും. തുടര്‍ന്നായിരിക്കും പാത്രിയാര്‍ക്കീസ് പദവി നല്‍കുന്നത് സംബന്ധിച്ച് പ്രഖ്യാപനമുണ്ടാവുക. പാത്രിയാര്‍ക്കീസ് പദവി ആത്മീയ പദവി കൂടിയാണ്. സിറോ മലബാര്‍ സഭയ്ക്ക് കോട്ടയം, ചങ്ങനാശേരി, എറണാകുളം അങ്കമാലി, തലശേരി എന്നീ അതിരൂപതകള്‍ക്കായി നാല് ആര്‍ച്ച് ബിഷപ്പുമാരാണ് ഉണ്ടായിരുന്നത്. ഇവര്‍ക്കുമേലുണ്ടായിരുന്നത് മേജര്‍ ആര്‍ച്ച് ബിഷപ്പ് മാര്‍ റാഫേല്‍ തട്ടിലായിരുന്നു. അത് ഭരണനിര്‍വഹണ പദവിയായിരുന്നു. പാത്രിയാര്‍ക്കീസ് പദവിയിലേക്ക് റാഫേല്‍ തട്ടില്‍ ഉയര്‍ത്തപ്പെടുന്നതോടെ സഭയും ആത്മീയ പദവിയിലേക്ക് ഉയര്‍ത്തപ്പെടുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലെ പുലികൾ അമേരിക്കയുടെ എച്ച്-1ബി വിസാ പരിശോധനാ നയത്തില്‍ കുടുങ്ങി

ഇന്ത്യയിലെ സോഷ്യല്‍ മീഡിയയിലെ പുലികൾ അമേരിക്കയുടെ എച്ച്-1ബി വിസാ പരിശോധനാ നയത്തില്‍ കുടുങ്ങി

യുഎസ് ദേശീയ സുരക്ഷാ വകുപ്പിന്റെ പുതിയ സോഷ്യല്‍ മീഡിയ പരിശോധനാ നയങ്ങളില്‍ ബുദ്ധിമുട്ടിലായി ഇന്ത്യയിലെ എച്ച്-1ബി വിസാ (H-1B Visa) അപേക്ഷകര്‍. നടപടികളുടെ ഭാഗമായി എച്ച്-1ബി വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ള നിരവധിയാളുകളുടെ അപ്പോയിന്റ്‌മെന്റുകള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി. ഇതുസംബന്ധിച്ച ഇമെയില്‍ സന്ദേശം അപേക്ഷകര്‍ക്ക് ലഭിച്ചതായാണ് വിവരം.

വിസ അപ്പോയിന്റ്‌മെന്റ് പുനഃക്രകമീകരിച്ചതായും, പുതിയ അപ്പോയിന്റ്‌മെന്റ് വിവരങ്ങള്‍ അറിയിക്കുമെന്നും പറഞ്ഞാണ് അപേക്ഷകര്‍ക്ക് ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. പുനഃക്രമീകരണത്തെ കുറിച്ച് അറിയിച്ചതിന് ശേഷവും മുമ്പ് ഷെഡ്യൂള്‍ ചെയ്ത തീയതിയില്‍ കോണ്‍സുലേറ്റില്‍ എത്തുന്നവര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി.

ഡിസംബര്‍ പകുതി മുതല്‍ മാസവസാനം വരെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള അപ്പോയിന്റ്‌മെന്റുകളാണ് അടുത്ത വര്‍ഷം മാര്‍ച്ചിലേക്ക് മാറ്റിയിട്ടുള്ളതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം എത്ര അപേക്ഷകരാണ് ഈ ബുദ്ധിമുട്ട് നേരിടുന്നതെന്ന കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാവേലിക്കര സബ് ട്രഷറി വനിതാ ജീവനക്കാരുടെ ടോയ്‌ലറ്റിൽ ജൂനിയർ അക്കൗണ്ടന്റ് ഒളിക്യാമറ വെച്ചത് ക്ലീനിങ് ലായനിയിൽ

മാവേലിക്കര സബ് ട്രഷറി വനിതാ ജീവനക്കാരുടെ ടോയ്‌ലറ്റിൽ ജൂനിയർ അക്കൗണ്ടന്റ് ഒളിക്യാമറ വെച്ചത് ക്ലീനിങ് ലായനിയിൽ

ആലപ്പുഴ ജില്ലയിലെ മാവേലിക്കര സബ് ട്രഷറിയിലെ വനിതാ ജീവനക്കാർ ഉപയോഗിക്കുന്ന ടോയ്‌ലറ്റിൽ മൊബൈൽ ക്യാമറ ഒളിപ്പിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ജൂനിയർ അക്കൗണ്ടന്റ് അറസ്റ്റിൽ. പാലക്കാട് അഗളി കാവുണ്ടിയിൽ പറപ്പാൻതറ വീട്ടിൽ പ്രവീൺ (29) ആണ് പിടിയിലായത്. ക്ലീനിങ് ലായനിയുടെ ഒഴിഞ്ഞ കുപ്പിയിൽ അതിവിദഗ്ദ്ധമായി മൊബൈൽ ഫോൺ ഒളിപ്പിച്ചാണ് ഇയാൾ ദൃശ്യങ്ങൾ പകർത്തിയത്.

ടോയ്‌ലറ്റ് വൃത്തിയാക്കാനെത്തിയ ട്രഷറിയിലെ താൽക്കാലിക ജീവനക്കാരി കുപ്പി ഉപയോഗിക്കാനായി എടുത്തപ്പോഴാണ് മൊബൈൽ ഫോൺ കണ്ടെത്തുന്നത്. ഉടൻതന്നെ പോലീസിൽ വിവരം അറിയിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രവീൺ അറസ്റ്റിലായത്. ട്രഷറി കെട്ടിടത്തിൽ സ്റ്റാഫിന് ഉപയോഗിക്കാനായി രണ്ട് ടോയ്‌ലറ്റുകളാണുള്ളത്. അതിലൊരു ടോയ്‌ലറ്റിലാണ് പ്രതി ക്യാമറ വച്ചത്

പ്രവീൺ കഴിഞ്ഞ 7 വർഷമായി മാവേലിക്കര ട്രഷറിയിൽ ജോലി ചെയ്യുകയാണെന്ന് പോലീസ് പറയുന്നു. ഇയാളുടെ ഫോണിൽനിന്ന് ദൃശ്യങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പോലീസ് പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയം നഗരം ഇന്ന് ക്രിസ്മസ് പാപ്പാമാർ കൈയടക്കും.....  ഇന്ന് ക്രിസ്മസ് വിളംബര റാലി: 5000 പാപ്പാമാർ നഗരത്തിലിറങ്ങും

കോട്ടയം നഗരം ഇന്ന് ക്രിസ്മസ് പാപ്പാമാർ കൈയടക്കും..... ഇന്ന് ക്രിസ്മസ് വിളംബര റാലി: 5000 പാപ്പാമാർ നഗരത്തിലിറങ്ങും

കോട്ടയം നഗരം ഇന്ന് ക്രിസ്മസ് പാപ്പാമാർ കൈയടക്കും. 5000 പാപ്പാമാരാണ് അക്ഷരനഗരിയിൽ ഇന്ന് വൈകുന്നേരം അണിനിരക്കുന്നത്.  

 കോട്ടയം സിറ്റിസൺസ് ഫോറത്തിന്റെയും നഗരസഭയുടെയും സംയുക്താഭിമുഖ്യ ത്തിലാണ് ക്രിസ്മസ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചുകൊണ്ടുള്ള ക്രിസ്മസ് പാപ്പാ വിളംബരറാലി ( ബോൺ നത്താലേ സീസൺ -5) നടക്കുന്നത്. 

 വൈകുന്നേരം അഞ്ചിന് പോലീസ് പരേഡ് ഗ്രൗണ്ടിൽ ജില്ലാ പോലീസ് ചീഫ് ഷാഹുൽ ഹമീദ് ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് നിശ്ചല ദൃശ്യങ്ങളുടെയും താളമേളങ്ങളുടെയും അകമ്പടിയോടെ ശാസ്ത്രി റോഡ്, സെൻട്രൽ ജംഗ്ഷൻ, കെകെ റോഡ് വഴി മാമ്മൻ മാപ്പിളഹാളിൽ എത്തിച്ചേരും.  

തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎയുടെ അധ്യക്ഷതയിൽ ചേരുന്ന സമ്മേളനം മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്യും. കെ. ഫ്രാൻസിസ് ജോർജ് എംപി, കോട്ടയം അതിരൂപത വികാരി ജനറാൾ ഫാ. മൈക്കിൾ വെട്ടിക്കാട്ട്, കാരിത്താസ് ആശുപത്രി ഡയറക്ടർ റവ.ഡോ. ബിനു കുന്നത്ത്, കെഇ സ്കൂൾ പ്രിൻസിപ്പൽ ഫാ. ജയിംസ് മുല്ലശേരി, ദര്ശന സാംസ്കാരിക കേന്ദ്രം ഡയറക്ടർ ഫാ. എമിൽ പുള്ളിക്കാട്ടിൽ, പാലാ ചാവറ പബ്ലിക് സ്കൂൾ ഡയറക്ടർ ഫാ. സാബു കൂടപ്പാട്ട്. 

 കാഞ്ഞിരപ്പള്ളി മേരി ക്യൂൻസ് ആശുപത്രി ഡയറക്ടർ ഫാ. സന്തോഷ് മാത്തൻകുന്നേൽ, മുണ്ടക്കയം മെഡിക്കൽ ട്രസ്റ്റ് ഡയറക്ടർ ഫാ. സോജി കന്നാലിൽ, ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി ഡയറക്ടർ ഫാ. ജയിംസ് കുന്നത്ത്, കട്ടച്ചിറ മേരി മൗണ്ട് പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസി സെബാസ്റ്റ്യൻ ,ബിസിഎം കോളജ് ബർസാർ ഫാ. ഫിൽമോൻ കളത്ര, തിരുഹൃദയ കോളജ് ഓഫ് നഴ്സിംഗ് പ്രിൻസിപ്പൽ സിസ്റ്റർ ആലീസ് മണിയങ്ങാട്ട്, ഗിരിദീപം എച്ച്‌എസ്‌എസ് പ്രിൻസിപ്പൽ  ഫാ. സൈജു കുര്യൻ ഒഐസി, 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ എടുത്തതുപോലെ മോഷ്ടാവ് തിരികെ വച്ചു; പരാതിയില്ലെന്ന് വീട്ടുകാർ

വീട്ടുമുറ്റത്തിരുന്ന സ്കൂട്ടർ എടുത്തതുപോലെ മോഷ്ടാവ് തിരികെ വച്ചു; പരാതിയില്ലെന്ന് വീട്ടുകാർ

കൊല്ലം: പട്ടാപ്പകൽ വീട്ടുമുറ്റത്തുനിന്ന് മോഷ്ടിച്ച സ്കൂട്ടർ എടുത്തതുപോലെ തിരികെ വച്ച് മോഷ്ടാവ്. സ്കൂട്ടർ തിരികെ ലഭിച്ച സാഹചര്യത്തിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞദിവസം രാവിലെ 11 മണിയോടെ കരുനാഗപ്പള്ളി-കല്ലുകടവ് റോഡിൽ ചക്കാലമുക്കിനു സമീപത്തെ വീട്ടിലാണ് സംഭവം നടന്നത്. റോഡിനോട് ചേർന്നുള്ള വീട്ടുമുറ്റത്താണ് സ്കൂട്ടർ വെച്ചിരുന്നത്. താക്കോൽ സ്കൂട്ടറിൽത്തന്നെ ഉണ്ടായിരുന്നു. സ്കൂട്ടർ ലക്ഷ്യമിട്ട് വീട്ടുമുറ്റത്തേക്ക് കയറിയ മോഷ്ടാവ്, പലവട്ടം ചുറ്റും നോക്കിയശേഷം സ്കൂട്ടറുമായി കടന്നുപോകുന്ന ദൃശ്യങ്ങൾ സി.സി.ടി.വി.യിൽ പതിഞ്ഞിട്ടുണ്ട്. മോഷ്ടാവ് തൊപ്പിയും മാസ്കും ധരിച്ചിരുന്നു. ഇയാൾ ഹൈസ്കൂൾ ജങ്ഷനു സമീപത്തെ മീൻകടയിൽനിന്നും പണം മോഷ്ടിച്ചതായും വിവരമുണ്ട്.

സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ വീട്ടുകാർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ, ഇതിനിടയിൽ മോഷ്ടാവ് ആരും അറിയാതെ സ്കൂട്ടർ വീടിനു മുന്നിൽ കൊണ്ടുവെച്ചിട്ട് സ്ഥലംവിടുകയായിരുന്നു. സ്കൂട്ടർ ലഭിച്ച സാഹചര്യത്തിൽ മോഷണത്തിൽ പരാതിയില്ലെന്ന നിലപാടാണ് വീട്ടുകാർ സ്വീകരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗവർണർക്ക് കനത്ത തിരിച്ചടി; ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും

ഗവർണർക്ക് കനത്ത തിരിച്ചടി; ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വിസിമാരെ സുപ്രീം കോടതി നിയമിക്കും

ഗവർണർക്ക് കനത്ത തിരിച്ചടി. ഡിജിറ്റൽ- സാങ്കേതിക സർവകലാശാലകളിൽ സ്ഥിരം വി സിമാരെ സുപ്രീം കോടതി നിയമിക്കും. വിസി നിയമനത്തിൽ സ്തംഭന അവസ്ഥ തുടരുന്നു, മുഖ്യമന്ത്രിക്കും ചാൻസിലറിനും സമവായത്തിൽ എത്താൻ കഴിഞ്ഞില്ല എന്ന് കോടതി വ്യക്തമാക്കി. മുഖ്യമന്ത്രിയും ചാൻസിലറും തമ്മിൽ കത്തുകളുടെ കൈമാറ്റം ഒഴികെ മറ്റൊന്നും ഉണ്ടായില്ല എന്നും കോടതി വ്യക്തമാക്കി.

ജസ്റ്റിസ്‌ ദൂലിയ കമ്മിറ്റിയാണ് നിയമനത്തിനായുള്ള പേരുകൾ തെരഞ്ഞെടുതത്. നിർഭാഗ്യവശാൽ നിയമനം ഉണ്ടായില്ല. ജസ്റ്റിസ് ധൂലിയ കമ്മിറ്റിയോട് ഒരിക്കൽ കൂടി മുഖ്യമന്ത്രിയുടെ കത്തും ചാൻസിലറുടെ മറുപടിയും പരിശോധിക്കാൻ കോടതി അറിയിച്ചു. അതിന് ശേഷം രണ്ട് സർവ്വകലാശാലകളിലേക്കുമായി ഓരോ പേര് വീതം നിർദേശിക്കാൻ കോടതി.ധൂലിയയുടെ കമ്മിറ്റി വിശദമായ റിപ്പോർട്ട് സീൽ ചെയ്ത കവറിൽ സമർപ്പിക്കണം.

മുൻഗണന അനുസരിച്ച് ഓരോ സർവകലാശാലയ്ക്കും ഒരു പ്രത്യേക പേര് തെരഞ്ഞെടുത് സീൽ വച്ച കവറിൽ അറിയിക്കണം. ഈ റിപ്പോർട്ട് ബുധനാഴ്ചയ്ക്കകം സമർപ്പിക്കണം. വ്യാഴാഴ്ച വിഷയം സുപ്രീംകോടതി പരിഗണിക്കും. ഇന്നലെ ചാൻസിലർ മന്ത്രിമാരുമായി കൂടിക്കാഴ്ച നടത്തി എന്ന് ഗവർണർ അറിയിച്ചു.

സിസ തോമസിന്റെ പേര് ഒഴികെ ഏത് പേര് തിരഞ്ഞെടുത്താലും സർക്കാരിന് എതിർപ്പില്ലെന്ന് ചാൻസിലറെ അറിയിച്ചുവെന്ന് സംസ്ഥാന സർക്കാർ പറഞ്ഞു. ചാൻസലർ ഈ ഒരു വ്യക്തിയെ പിന്തുണയ്ക്കുന്നുവെന്ന് സംസ്ഥാനം മറുപടി നൽകി. ഈ വ്യക്തിത്തുടർച്ചയായി സർവ്വകലാശാല പ്രവർത്തനത്തെ തടസ്സപ്പെടുത്തി എന്നും സർക്കാർ കോടതിയെ അറിയിച്ചു.