യുഎസ് ദേശീയ സുരക്ഷാ വകുപ്പിന്റെ പുതിയ സോഷ്യല്‍ മീഡിയ പരിശോധനാ നയങ്ങളില്‍ ബുദ്ധിമുട്ടിലായി ഇന്ത്യയിലെ എച്ച്-1ബി വിസാ (H-1B Visa) അപേക്ഷകര്‍. നടപടികളുടെ ഭാഗമായി എച്ച്-1ബി വിസയ്ക്ക് അപേക്ഷിച്ചിട്ടുള്ള നിരവധിയാളുകളുടെ അപ്പോയിന്റ്‌മെന്റുകള്‍ അടുത്ത വര്‍ഷത്തേക്ക് മാറ്റി. ഇതുസംബന്ധിച്ച ഇമെയില്‍ സന്ദേശം അപേക്ഷകര്‍ക്ക് ലഭിച്ചതായാണ് വിവരം.
വിസ അപ്പോയിന്റ്‌മെന്റ് പുനഃക്രകമീകരിച്ചതായും, പുതിയ അപ്പോയിന്റ്‌മെന്റ് വിവരങ്ങള്‍ അറിയിക്കുമെന്നും പറഞ്ഞാണ് അപേക്ഷകര്‍ക്ക് ഇമെയില്‍ സന്ദേശങ്ങള്‍ അയച്ചിരിക്കുന്നത്. പുനഃക്രമീകരണത്തെ കുറിച്ച് അറിയിച്ചതിന് ശേഷവും മുമ്പ് ഷെഡ്യൂള്‍ ചെയ്ത തീയതിയില്‍ കോണ്‍സുലേറ്റില്‍ എത്തുന്നവര്‍ക്ക് പ്രവേശനം ഉണ്ടാകില്ലെന്നും എംബസി മുന്നറിയിപ്പ് നല്‍കി.
ഡിസംബര്‍ പകുതി മുതല്‍ മാസവസാനം വരെ ഷെഡ്യൂള്‍ ചെയ്തിട്ടുള്ള അപ്പോയിന്റ്‌മെന്റുകളാണ് അടുത്ത വര്‍ഷം മാര്‍ച്ചിലേക്ക് മാറ്റിയിട്ടുള്ളതെന്ന് ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു. അതേസമയം എത്ര അപേക്ഷകരാണ് ഈ ബുദ്ധിമുട്ട് നേരിടുന്നതെന്ന കൃത്യമായ കണക്കുകള്‍ ലഭ്യമല്ല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.