Thursday, 11 December 2025

ലോകത്തിലെ ഏറ്റവും മികച്ച 5 എയര്‍ലൈനുകൾ

ലോകത്തിലെ ഏറ്റവും മികച്ച 5 എയര്‍ലൈനുകൾ

ലോകത്ത് മികവ് പുലർത്തുന്ന അഞ്ച് അത്യാധുനിക എയർലൈനുകളെ റാങ്ക് ചെയ്ത് ബിസിനസ് ട്രാവലർ. 95,000-ത്തിലധികം യാത്രക്കാരാണ് 2025ലെ ഏറ്റവും മികച്ച എയർലൈനുകളെ നിർണ്ണയിക്കാൻ വോട്ട് ചെയ്തത്.  

ബെസ്റ്റ് ഇൻ ദി വേൾഡ്

ബെസ്റ്റ് ഇൻ ദി വേൾഡ് വിഭാഗത്തിൽ യാത്രക്കാരുടെ വോട്ടുകളെ അടിസ്ഥാനമാക്കി തിരഞ്ഞെടുക്കപ്പെട്ട അഞ്ച് എയർലൈനുകൾ ഏതൊക്കെയാണെന്ന് നോക്കാം.

ഖത്തർ എയർവേയ്സ്

ഖത്തർ എയർവേയ്സാണ് പട്ടികയിൽ ഒന്നാമത്. ആഡംബരപൂർണ്ണമായ ഖത്തർ എയർവേയ്സിന്റെ ക്യുസ്യൂട്ട്, മികച്ച സേവനം, ആധുനികമായ ഫ്ലീറ്റ്, മികച്ച ഭക്ഷണരീതി എന്നിവയാൽ യാത്രക്കാരുടെ പ്രീതി സ്വന്തമാക്കി. ദോഹ വഴി വിപുലമായ ആഗോള ശൃംഖല, കൃത്യമായ ടൈം മാനേജ്മെന്റ്, സ്ഥിരമായി ഉയർന്ന ഉപഭോക്തൃ സംതൃപ്തി എന്നിവയാണ് ഒന്നാം സ്ഥാനം ഉറപ്പിക്കാൻ ഖത്തർ എയർവേയ്സിനെ സ​ഹായിച്ച പ്രധാന ഘടകങ്ങൾ. 

സിംഗപ്പൂർ എയർലൈൻസ്

സിം​ഗപ്പൂർ എയർലൈൻസാണ് രണ്ടാം സ്ഥാനത്ത്. പ്രീമിയം ക്യാബിനുകളാണ് സിം​ഗപ്പൂർ എയർലൈൻസിന്റെ സവിശേഷത. A380 സർവീസിൽ യാത്രക്കാർ പൂർണ സംതൃപ്തി പ്രകടിപ്പിച്ചു. ഊഷ്മളവും പ്രൊഫഷണലുമായ ഏഷ്യൻ ആതിഥ്യമര്യാദ, വിപുലമായ ഇൻ-ഫ്ലൈറ്റ് വിനോദ സംവിധാനങ്ങൾ, രുചികരമായ ഭക്ഷണം എന്നിവയെ യാത്രക്കാർ പ്രശംസിക്കുന്നു.

എമിറേറ്റ്സ്

എമിറേറ്റ്‌സിന്റെ ഫസ്റ്റ് ക്ലാസിനാണ് യാത്രക്കാരുടെ അംഗീകാരം ലഭിച്ചിരിക്കുന്നത്. ഫ്ലോർ-ടു-സീലിംഗ് വാതിലുകളുള്ള സ്വകാര്യ സ്യൂട്ടുകൾ, സീറോ-ഗ്രാവിറ്റി സീറ്റുകൾ, A380-ൽ ഓൺബോർഡ് ഷവർ സ്പാകൾ, എയർപോർട്ട് ട്രാൻസ്ഫറുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. യാത്രക്കാർക്ക് ഉയർന്ന നിലവാരമുള്ള ഇന്റർമീഡിയറ്റ് ഓപ്ഷനായി ആഗോളതലത്തിൽ അംഗീകാരം ലഭിച്ച ഒരു പുതിയ പ്രീമിയം ഇക്കണോമി ക്ലാസും എയർലൈൻ അവതരിപ്പിച്ചിട്ടുണ്ട്.

കാത്തേ പസഫിക്

ഹോങ്കോങ്ങിന്റെ ദേശീയ വിമാന കമ്പനിയാണ് കാത്തെ പസഫിക് ലിമിറ്റഡ്. സുഖകരവും പുതുക്കിയതുമായ ക്യാബിൻ ഡിസൈനുകളും വിശാലമായ സ്ഥലസൗകര്യവും യാത്രക്കാരെ തൃപ്തിപ്പെടുത്തുന്നു. കാത്തേ പസഫിക്കിന്റെ ഇക്കണോമി ക്ലാസിനോട് യാത്രക്കാർക്ക് അതീവ താത്പ്പര്യമുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച ഇൻ-ഫ്ലൈറ്റ് എന്റർടൈൻമെന്റ് വാഗ്ദാനം ചെയ്യുന്ന കാത്തേ പസഫിക്, എല്ലാ ക്യാബിനുകളിലും വിപുലമായ 4K കണ്ടന്റ് ഓപ്ഷനുകൾ അവതരിപ്പിച്ച ആദ്യ കമ്പനിയായി മാറി. 

ടർക്കിഷ് എയർലൈൻസ്

എല്ലാ ക്ലാസുകളിലെയും ഓൺബോർഡ് ഡൈനിംഗിന് യാത്രക്കാരുടെ പ്രശംസ പിടിച്ചുപറ്റിയിരിക്കുകയാണ് ടർക്കിഷ് എയർലൈൻസ്. ടർക്കിഷ് ഡോ & കോയുമായി സഹകരിച്ചാണ് ഭക്ഷണം തയ്യാറാക്കുന്നത്. ഇത് എപ്പോഴും യാത്രക്കാരുടെ ഫേവറിറ്റായി തുടരുന്നു. 129-ലധികം രാജ്യങ്ങളിലേക്ക് പറക്കുന്ന ഈ എയർലൈൻ ലോകത്തിലെ മറ്റേതൊരു കാരിയറേക്കാളും കൂടുതൽ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു

കണ്ണൂര്‍: കണ്ണൂരില്‍ വോട്ട് ചെയ്യാനെത്തിയ യുവാവ് കുഴഞ്ഞുവീണ് മരിച്ചു. മോറാഴ സ്വദേശി കെ പി സുധീഷ് (48) ആണ് മരിച്ചത്. മോറാഴ സൗത്ത് എല്‍പി സ്‌കൂളിലായിരുന്നു സംഭവം.

സുധീഷ് വോട്ട് ചെയ്യാന്‍ എത്തിയപ്പോള്‍ വലിയ ക്യൂ അനുഭവപ്പെട്ടിരുന്നു. ആരോഗ്യപ്രശ്‌നങ്ങള്‍ നേരിട്ടിരുന്ന സുധീഷിനെ അധികൃതര്‍ ഇടപെട്ട് കയറ്റിവിട്ടു. വോട്ട് ചെയ്യുന്നതിന് തൊട്ടുമുന്‍പ് ഇദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ തൊട്ടടുത്ത ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ലോട്ടറി വില്‍പന തൊഴിലാളിയായിരുന്നു സുധീഷ്. മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ സിബിസിഐ സുപ്രീം കോടതിയില്‍

രാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ സിബിസിഐ സുപ്രീം കോടതിയില്‍

പുതിയ നിയമം ഭരണാധികാരികള്‍ക്ക് അമിതവും ഏകപക്ഷീയവുമായ അധികാരങ്ങള്‍ നല്‍കുന്നതായി ഹര്‍ജിയില്‍ സിബിസിഐ ആരോപിച്ചുരാജസ്ഥാനിലെ മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരേ കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ) സുപ്രീം കോടതിയെ സമീപിച്ചു. രാജസ്ഥാന്‍ നിയമവിരുദ്ധ മതപരിവര്‍ത്തന നിരോധന നിയമം 2025ന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്താണ് സിബിസിഐ സുപ്രീം കോടതിയെ സമീപിച്ചത്. ഡിസംബര്‍ എട്ടിനാണ് കേസ് സുപ്രീം കോടതിയുടെ പരിഗണനയ്ക്ക് വന്നത്. തുടര്‍ന്ന് വിഷയത്തില്‍ ഹര്‍ജി പരിഗണിച്ച ബെഞ്ച് സംസ്ഥാന സര്‍ക്കാരിന് നോട്ടീസ് നല്‍കി. മറ്റ് സംസ്ഥാനങ്ങളിലെ മതപരിവര്‍ത്തന വിരുദ്ധ നിയമങ്ങളെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജികളോടൊപ്പം സിബിസിഐയെ കക്ഷി ചേർത്തു.

രാജസ്ഥാനിലെ പുതിയ നിയമം ഭരണാധികാരികള്‍ക്ക് അമിതവും ഏകപക്ഷീയവുമായ അധികാരങ്ങള്‍ നല്‍കുന്നതായി ഹര്‍ജിയില്‍ സിബിസിഐ ആരോപിച്ചു. നിയമവിരുദ്ധമായ മതപരിവര്‍ത്തനങ്ങള്‍ സൗകര്യമൊരുക്കിയെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളുടെയോ സ്ഥാപനങ്ങളുടെയോ സ്വത്ത് കണ്ടുകെട്ടാനും സ്ഥാപനങ്ങളും കെട്ടിടങ്ങളും പൊളിച്ചുമാറ്റാനും നിയമം വ്യവസ്ഥ ചെയ്യുന്നു. ഇതെല്ലാം കോടതി ഇടപെടല്‍ ഇല്ലാതെ തന്നെ നടത്താനും നിയമത്തില്‍ വ്യക്തമാക്കുന്നു. ഈ വ്യവസ്ഥകള്‍ കൃത്യമായ നടപടിക്രമങ്ങളുടെ മാര്‍ഗനിര്‍ദേശതത്വങ്ങള്‍ പാലിക്കുന്നില്ലെന്നും സംശയത്തിന്റെ അടിസ്ഥാനത്തില്‍ മാത്രം ശിക്ഷാ നടപടികള്‍ സ്വീകരിക്കാന്‍ സാധ്യതയുണ്ടെന്നും സിബിസിഐ ഹര്‍ജിയില്‍ ആരോപിക്കുന്നു.

നിയമത്തിന്റെ ഭാഷയെയും സിബിസിഐ ചോദ്യം ചെയ്തിട്ടുണ്ട്. ''പ്രലോഭിപ്പിക്കുക,'' ''തെറ്റായ വിവരങ്ങള്‍'', അല്ലെങ്കില്‍ ''മറ്റേതെങ്കിലും വഞ്ചനാപരമായ രീതികള്‍'' എന്നിവയിലൂടെ നേടുന്ന മതപരിവര്‍ത്തനത്തെ ഈ നിയമം നിരോധിക്കുന്നു. ഈ പദങ്ങള്‍ വളരെയധികം അവ്യക്തമായതിനാല്‍ സ്വമേധയായുള്ള മതപരമായ തീരുമാനങ്ങളെയോ സമാധാനപരമായ മത ആവിഷ്‌കാരത്തെയോ ലക്ഷ്യം വയ്ക്കാന്‍ ഇവ ദുരുപയോഗം ചെയ്യപ്പെട്ടേക്കാമെന്നും ഹര്‍ജിക്കാര്‍ വാദിക്കുന്നു. വിശ്വാസത്തിന്റെ ഭാഗമായ സാധാരണ പിന്തുടരുന്ന പ്രവര്‍ത്തികള്‍, ജീവകാരുണ്യപ്രവര്‍ത്തനങ്ങള്‍, അല്ലെങ്കില്‍ സുവിശേഷ ജോലി എന്നിവ ബലപ്രയോഗമായി തെറ്റിദ്ധരിപ്പിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഇത് മുന്നറിയിപ്പ് നല്‍കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിലിട്ടു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

വോട്ട് ചെയ്യുന്നത് മൊബൈലിൽ പകർത്തി ഇൻസ്റ്റഗ്രാമിലിട്ടു; യൂത്ത് കോണ്‍ഗ്രസ് നേതാവിനെതിരേ കേസ്

തിരുവനന്തപുരം: പോളിങ് ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തുന്നത് മൊബൈലില്‍ ചിത്രീകരിച്ച് പ്രചരിപ്പിച്ചയാൾക്കെതിരെ പോലീസ് കേസെടുത്തു. നെടുമങ്ങാട് കായ്പാടി സ്വദേശി സെയ്താലി എസ് എസിന് എതിരെയാണ് കേസെടുത്തിരിക്കുന്നത്.

യൂത്ത് കോണ്‍ഗ്രസ് തിരുവനന്തപുരം ജില്ലാ വൈസ് പ്രസിഡന്റ് ആണ് സെയ്താലി.ചൊവ്വാഴ്ച നടന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തുന്നത് മൊബൈൽ ഫോണില്‍ ചിത്രീകരിച്ച് ഇന്‍സ്റ്റാഗ്രാമില്‍ ഇയാൾ പോസ്റ്റ് ചെയ്യുകയായിരുന്നു.

ഭാരതീയ ന്യായസംഹിതയിലെ 192-ാം വകുപ്പ്, ജനപ്രാതിനിധ്യനിയമത്തിലെ 128, 132 വകുപ്പുകള്‍ പ്രകാരമാണ് സെയ്താലിക്കെതിരെ നെടുമങ്ങാട് പോലീസ് കേസെടുത്തത്. ഇതനുസരിച്ച്, വോട്ടിന്റെ രഹസ്യാത്മകത നഷ്ടപ്പെടുത്തുന്നതും പോളിങ് ബൂത്തിലെ മോശം പെരുമാറ്റവും ശിക്ഷാര്‍ഹമായ കുറ്റങ്ങളാണ്. ഈ കുറ്റങ്ങൾക്ക് മൂന്നുമാസംവരെ തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓട്ടോയോ ബസോ കാത്തിരിക്കണ്ട; യാത്രക്കാരുടെ ഏറ്റവും വലിയ ബുദ്ധിമുട്ടിന് പരിഹാരവുമായി കേരളത്തിലെ റെയിൽവേ സ്റ്റേഷൻ

ഓട്ടോയോ ബസോ കാത്തിരിക്കണ്ട; യാത്രക്കാരുടെ ഏറ്റവും വലിയ ബുദ്ധിമുട്ടിന് പരിഹാരവുമായി കേരളത്തിലെ റെയിൽവേ സ്റ്റേഷൻ

കോഴിക്കോട്: യാത്രക്കാരുടെ വലിയൊരു പ്രശ്നത്തിന് പരിഹാരവുമായി കോഴിക്കോട് റെയിൽവേ സ്‌റ്റേഷൻ. പരീക്ഷയ്‌ക്കോ ഇന്റർവ്യൂനോ ഒക്കെ കോഴിക്കോടെത്തുന്നവർക്ക് ഇനി ഓട്ടോയോ ബസോ കാത്തിരുന്ന് ബുദ്ധിമുട്ടുകയോ, ഓട്ടോക്കാർ അമിത ചാർജ് വാങ്ങിയെന്ന് പറഞ്ഞ് തർക്കിക്കുകയോ ചെയ്യേണ്ട കാര്യമില്ല. റെന്റ് എ ബൈക്ക് സേവനമാണ് റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.

റെയിൽവേ സ്‌റ്റേഷനിലെ നാലാമത്തെ പ്ലാറ്റ്‌ഫോമിലാണ് ടൂവീലറുകൾ പാർക്ക് ചെയ്യുക. ഇതിനുസമീപമായി ഓഫീസും സജ്ജമാക്കിയിട്ടുണ്ട്. ചാർജിംഗ് സ്റ്റേഷനും ഉണ്ട്. ആധാറിന്റെ ഒറിജിനലും രണ്ട് വർഷം മുൻപെടുത്ത ഡ്രൈവിംഗ് ലൈസൻസിന്റെ ഒറിജിനലും കാണിച്ചാൽ ബൈക്ക് റെന്റിനെടുക്കാം. 1000 രൂപ സെക്യൂരിറ്റിയായി നൽകണം. വാഹനം തിരിച്ചുകൊടുക്കുമ്പോൾ ഈ പണം തിരികെ കിട്ടും.ഫുൾ ചാർജോടെയായിരിക്കും ബൈക്ക് നൽകുക. യാത്രയ്ക്കിടെ ചാർജ് തീർന്നാൽ വഴിയിലെവിടെയെങ്കിലുംവച്ച് ചാർജ് ചെയ്യേണ്ടിവരും. അതിന്റെ ചെലവ് വാടകയ്‌ക്കെടുത്തയാൾ വഹിക്കണം. ബൈക്കിന്‌ മണിക്കൂറിന് അമ്പത് രൂപയാണ് വാടകയായി ഈടാക്കുക. ഒരു ദിവസത്തേക്ക് 750 രൂപയും 12 മണിക്കൂറിന് 500 രൂപയുമാണ് ചാർജ്. വണ്ടിയുമായി പോകുമ്പോൾ എന്തെങ്കിലും നിയമലംഘനം നടത്തിയാൽ വാടകയ്‌ക്കെടുത്തയാൾക്ക് മാത്രമായിരിക്കും ഉത്തരവാദിത്തം. അപകടം സംഭവിച്ചാൽ ഇൻഷുറൻസ് തുക ക്ലെയിം ചെയ്ത് ലഭിക്കുന്നതുവരെയുള്ള ദിവസ വാടക കൊടുക്കേണ്ടിവരും.ഒരു ഹെൽമറ്റ് വണ്ടിയ്‌ക്കൊപ്പം നൽകും. രണ്ടാമതൊന്ന് ആവശ്യമുണ്ടെങ്കിൽ 50 രൂപ നൽകേണ്ടിവരും. 24 മണിക്കൂർ വാടകയ്‌ക്കെടുക്കുന്നവർക്ക് ചാർജ് കൂടി നൽകും. എത്ര ദിവസം വേണമെങ്കിലും വാടകയ്‌ക്കെടുക്കാം. ആദ്യഘട്ടത്തിൽ എട്ട് ഇലക്ട്രിക് സ്‌കൂട്ടറുകളാണ് എത്തിച്ചത്. പെരിന്തൽമണ്ണ എഫ് ജെ ബിസിനസ് ആൻഡ് ഇനവേഷൻസാണ് ഈ സ്ഥാപനം നടത്തുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ

മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോട് അതിക്രമം, പ്രതിക്ക് 5 വർഷം തടവ് ശിക്ഷ

 ഇടുക്കിയിൽ ഒൻപതുവയസ്സുകാരിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ 41കാരന് 5വർഷം കഠിന തടവും പിഴയും ശിക്ഷ. ഇടുക്കി ഗാന്ധിനഗർ സ്വദേശി ഗിരീഷിനെയാണ് പോക്സോ കോടതി ശിക്ഷിച്ചത്. പ്രതിയുടെ മകളെ കാണാൻ വീട്ടിലെത്തിയ കുട്ടിയോടായിരുന്നു അതിക്രമം എന്നാണ് കേസ് സ്വന്തം മകളുടെ പ്രായമുളള കുട്ടിയോടായിരുന്നു ക്രൂരത. 2024ലെ ഓണാവധിക്കാലത്തായിരുന്നു സംഭവം.ദൂരെ താമസിച്ച് പഠിക്കുകയായിരുന്ന കുട്ടി ഓണാവധിക്ക് ഗിരീഷിൻ്റെ മകളോടൊപ്പം കളിക്കാൻ വീട്ടിലെത്തിയതായിരുന്നു.

പ്രതിയുടെ മകളും അതിജീവിതയും വീടിൻ്റെ ടെറസിൽ കളിക്കുകയായിരുന്നു. പെൺകുട്ടി താഴെ ഇറങ്ങി റൂമിലെത്തിയപ്പോൾ ഇയാൾ അതിക്രമം കാണിക്കുകയായിരുന്നു. വിചാരണ വേളയിൽ ഗിരീഷിൻ്റെ ഭാര്യയും മകളും ഇയാൾക്കെതിരെ മൊഴി നൽകിയത് കേസിൽ നിർണായകമായി. വിചാരണ നടപടികൾ വേഗത്തിൽ പൂർത്തീകരിച്ച കോടതി, 30000 രൂപ പിഴയൊടുക്കാനും ഉത്തരവിട്ടു.പിഴയൊടുക്കിയില്ലെങ്കിൽ ആറുമാസം കൂടി തടവ് ശിക്ഷ അനുഭവിക്കണം. അതിജീവിതയക്ക് നഷ്ടപരിഹാരം നേടിക്കൊടുക്കാനുളള നടപടികൾ പൂർത്തീകരിക്കാൻ ജില്ലാ ലീഗൽ സർവീസ് അതൊരിറ്റിയോടും കോടതി ശുപാർശ ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവിലയില്‍ നേരിയ കുറവ്

സ്വര്‍ണവിലയില്‍ നേരിയ കുറവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ വില കുറഞ്ഞ് നിന്നെങ്കിലും കഴിഞ്ഞദിവസം 640 രൂപയുടെ വര്‍ധനവായിരുന്നു രേഖപ്പെടുത്തിയത്. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 80 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ആഗോള സ്വര്‍ണവിപണിയില്‍ ഔണ്‍സിന് 4200ഡോളറായി വില നില്‍ക്കുമ്പോഴും 2026ല്‍ സ്വര്‍ണവില വര്‍ധിക്കും എന്ന് പ്രവചിച്ചിരിക്കുകയാണ് ബാങ്ക് ഓഫ് അമേരിക്ക. അടുത്ത വര്‍ഷത്തേക്ക് സ്വര്‍ണവില ഔണ്‍സിന് 5,000ഡോളര്‍ ആയി ഉയരുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

80 രൂപ കുറഞ്ഞതോടെ വിപണിയില്‍ പവന്റെ നിരക്ക് 95,480 രൂപയില്‍ എത്തി. ഗ്രാമിന് 10 രൂപ കുറഞ്ഞതോടെ 11,935 രൂപയില്‍ എത്തി. വില്‍പ്പന വില 95,480 രൂപായാണ്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9875 രൂപയാണ് ഇന്നത്തെ വില. ഇതൊടെ പവന്റെ വില 79,000 രൂപയായി. കഴിഞ്ഞ ദിവസത്തെ നിരക്ക് 79,040 രൂപയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ

പ്രായം 1 വയസും 9 മാസവും, നീന്തിക്കടന്നത് 100 മീറ്റർ, ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരമായി വേദ

100 മീറ്റർ നീന്തി ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരത്തിനുള്ള റെക്കോർഡ് സ്വന്തമാക്കി രത്‌നഗിരിയിൽ നിന്നുള്ള ഒരു വയസും 9 മാസവും പ്രായമുള്ള വേദ പരേഷ്. 11 മാസത്തെ പരിശീലനത്തിലൂടെഎന്തായാലും വേദയുടെ നേട്ടത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഈ കൊച്ചു മിടുക്കി രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് പലരും കമന്റുകളിൽ എഴുതി. കഴിവും പിന്തുണയും നിശ്ചയദാർഢ്യവും ഒരുമിക്കുമ്പോൾ പ്രായം ഒരിക്കലും ഒരു തടസ്സമല്ല എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ കുട്ടിയുടെ നേട്ടമെന്ന് പ്രശംസിച്ചു ചിലർ. ഈ അവിശ്വസനീയ നേട്ടത്തിലൂടെ, വേദ ഒരു ദേശീയ റെക്കോർഡ് നേടുക മാത്രമല്ല, നിരവധി പേർക്ക് പ്രചോദനമാവുകയാണ്. പ്രോത്സാഹനവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് വേദ തെളിയിക്കുന്നു. ‘ഇന്ത്യഒരു വയസും 9 മാസവും മാത്രം പ്രായമേയുള്ളൂ വേദ പരേഷിന്. എന്നാൽ, 100 മീറ്റർ നീന്തിക്കടന്ന് റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് രത്‌നഗിരിയിൽ നിന്നുള്ള ഈ കൊച്ചു മിടുക്കി. ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നീന്തൽ താരം. ഈ നേട്ടത്തോടെ വേദ 'ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിലും ഇടം നേടി. 25 മീറ്റർ നീളമുള്ള പൂളിൽ നാല് ലാപ്പുകൾ ഉൾപ്പെടുന്ന ദൂരം വേദ പൂർത്തിയാക്കിയത് 10 മിനിറ്റും 8 സെക്കൻഡും കൊണ്ടാണ്. ബുപ്രാദേശിക മുനിസിപ്പൽ നീന്തൽ കുളത്തിൽ ചേട്ടൻ പരിശീലിക്കുന്നതിനോടൊപ്പം വേദയുടെയും നീന്തൽ യാത്ര ആരംഭിക്കുകയായിരുന്നു. കോച്ച് മഹേഷ് മിൽകെയുടെയും ഭാര്യ ഗൗരി മിൽകെയുടെയും മേൽനോട്ടത്തിൽ ഒമ്പത് മാസം പ്രായമുള്ളപ്പോൾ മുതൽ പരിശീലനം തുടങ്ങി. ഈ വലിയ നേട്ടം കയ്യെത്തി പിടിച്ചത് വെറും 11 മാസത്തെ ചിട്ടയായ പരിശീലനം കൊണ്ടാണ്. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിൽ ആത്മവിശ്വാസത്തോടെ വേദ വെള്ളത്തിലേക്ക് ഊളിയിടുന്നതും അനായാസം ഓരോ ലാപ്പുംഎന്തായാലും വേദയുടെ നേട്ടത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഈ കൊച്ചു മിടുക്കി രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് പലരും കമന്റുകളിൽ എഴുതി. കഴിവും പിന്തുണയും നിശ്ചയദാർഢ്യവും ഒരുമിക്കുമ്പോൾ പ്രായം ഒരിക്കലും ഒരു തടസ്സമല്ല എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ കുട്ടിയുടെ നേട്ടമെന്ന് പ്രശംസിച്ചു ചിലർ. ഈ അവിശ്വസനീയ നേട്ടത്തിലൂടെ, വേദ ഒരു ദേശീയ റെക്കോർഡ് നേടുക മാത്രമല്ല, നിരവധി പേർക്ക് പ്രചോദനമാവുകയാണ്. പ്രോത്സാഹനവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് വേദ തെളിയിക്കുന്നു. പൂർത്തിയാക്കുന്നതും കാണാം.ക്ക് ഓഎന്തായാലും വേദയുടെ നേട്ടത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഈ കൊച്ചു മിടുക്കി രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് പലരും കമന്റുകളിൽ എഴുതി. കഴിവും പിന്തുണയും നിശ്ചയദാർഢ്യവും ഒരുമിക്കുമ്പോൾ പ്രായം ഒരിക്കലും ഒരു തടസ്സമല്ല എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ കുട്ടിയുടെ നേട്ടമെന്ന് പ്രശംസിച്ചു ചിലർ. ഈ അവിശ്വസനീയ നേട്ടത്തിലൂടെ, വേദ ഒരു ദേശീയ റെക്കോർഡ് നേടുക മാത്രമല്ല, നിരവധി പേർക്ക് പ്രചോദനമാവുകയാണ്. എന്തായാലും വേദയുടെ നേട്ടത്തിൽ സാമൂഹിക മാധ്യമങ്ങളിൽ അഭിനന്ദന പ്രവാഹമാണ്. ഈ കൊച്ചു മിടുക്കി രാജ്യത്തിന് തന്നെ അഭിമാനമാണെന്ന് പലരും കമന്റുകളിൽ എഴുതി. കഴിവും പിന്തുണയും നിശ്ചയദാർഢ്യവും ഒരുമിക്കുമ്പോൾ പ്രായം ഒരിക്കലും ഒരു തടസ്സമല്ല എന്നതിന്റെ ശക്തമായ ഓർമ്മപ്പെടുത്തലാണ് ഈ കുട്ടിയുടെ നേട്ടമെന്ന് പ്രശംസിച്ചു ചിലർ. ഈ അവിശ്വസനീയ നേട്ടത്തിലൂടെ, വേദ ഒരു ദേശീയ റെക്കോർഡ് നേടുക മാത്രമല്ല, നിരവധി പേർക്ക് പ്രചോദനമാവുകയാണ്. പ്രോത്സാഹനവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് വേദ തെളിയിക്കുന്നു.പ്രോത്സാഹനവും ചിട്ടയായ പരിശീലനവും ഉണ്ടെങ്കിൽ അസാധ്യമായി ഒന്നുമില്ലെന്ന് വേദ തെളിയിക്കുന്നു.ഫ് റെക്കോർഡ്‌സി’ല്‍ ഇടംപിടിച്ചു ഈ കൊച്ചുമിടുക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടമായി സിഗരറ്റ് ചോദിച്ചു, തരില്ലെന്ന് പറഞ്ഞതും കടയുടമയെ റോഡിലിട്ട് മർദിച്ച് യുവാക്കൾ

കടമായി സിഗരറ്റ് ചോദിച്ചു, തരില്ലെന്ന് പറഞ്ഞതും കടയുടമയെ റോഡിലിട്ട് മർദിച്ച് യുവാക്കൾ

ഭോപ്പാൽ: കടമായി സിഗരറ്റ് നൽകാത്തതിനെ തുടർന്ന് കടയുടമയെ റോഡിലിട്ട് മർദിച്ച് യുവാക്കൾ. ഭോപ്പാലിലെ ഗ്വോളിയാർ ജില്ലയിലാണ് സംഭവം. മുല്ലുവെന്ന മൂൽചന്ദ് കുഷ്‌വാഹക്കാണ് യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.

കടയിൽ ഇരിക്കുകയായിരുന്ന മുല്ലുവിനോട് ഒരു സംഘം യുവാക്കൾ കടമായി സിഗരറ്റ് ആവശ്യപ്പെട്ടു. എന്നാൽ മുല്ലു ഇത് നിരസിച്ചു. പിന്നാലെ കൂട്ടത്തിലുണ്ടായിരുന്ന രാഹുൽ ശുക്ല എന്ന യുവാവ് കട ഉടമയെ ചീത്തവിളിക്കാൻ തുടങ്ങി. വാക്കു തർക്കം കയ്യാങ്കളിയിലെത്തി. ഇതോടെ രണ്ടുപേർ കൂടി ചേർന്ന് മുല്ലുവിനെ ആക്രമിക്കാൻ തുടങ്ങി. നടുറോഡിലിട്ട് കടയുടമയെ ചവിട്ടുകയും വടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടു ദിവസത്തെ സന്ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂരിൽ

രണ്ടു ദിവസത്തെ സന്ദർശനം; രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂരിൽ

 ന്യൂഡൽഹി: രണ്ടു ദിവസത്തെ സന്ദർശനത്തിനായി രാഷ്ട്രപതി ദ്രൗപതി മുർമു നാളെ മണിപ്പൂരിലെത്തും. രാഷ്ട്രപതിയായി സ്ഥാനമേറ്റ ശേഷമുള്ള ദ്രൗപതി മുർമുവിന്റെ ആദ്യ മണിപ്പൂർ സന്ദർശനമാണിത്. ഇംഫാലിൽ ഗാർഡ് ഓഫ് ഓണർ നൽകിയായിരിക്കും രാഷ്ട്രപതിയെ സ്വീകരിക്കുക. സന്ദർശനം കണക്കിലെടുത്ത് ഇംഫാലിൽ സുരക്ഷ ശക്തമാക്കി.

ആദ്യദിനം പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ് സന്ദർശിക്കും. വൈകിട്ട് ഇംഫാലിലെ സിറ്റി കൺവെൻഷൻ സെന്ററിൽ മണിപ്പൂർ സർക്കാർ സംഘടിപ്പിക്കുന്ന സ്വീകരണ പരിപാടിയിൽ പങ്കെടുക്കും. വിവിധ വികസന പദ്ധതികൾക്ക് തറക്കല്ലിടും. ചില പദ്ധതികളുടെ ഉദ്ഘാടനവും നിർവഹിക്കും.

ഡിസംബർ 12ന് രാഷ്ട്രപതി ഇംഫാലിലെ നുപി ലാൽ സ്മാരക സമുച്ചയം സന്ദർശിക്കുകയും മണിപ്പൂരിലെ ധീര വനിതാ യോദ്ധാക്കൾക്ക് ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്യും. പിന്നീട് സേനാപതിയിലെ പൊതുപരിപാടിയിൽ പങ്കെടുത്ത് ഡൽഹിയിലേക്ക് മടങ്ങും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; അഞ്ച് പേർക്ക് പരിക്ക്

പാലക്കാട് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു; അഞ്ച് പേർക്ക് പരിക്ക്

പാലക്കാട്: തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ സഞ്ചരിച്ച വാഹനം അപകടത്തിൽപെട്ടു. പാലക്കാട് - കോഴിക്കോട് ദേശീയപാതയിലെ നാട്ടുകൽ പോസ്റ്റ് ഓഫീസിന് സമീപമാണ് അപകടം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോവുകയായിരുന്ന പൊലീസ് വാഹനവും ടെമ്പോ വാഹനവും കൂട്ടിയിടിച്ചായിരുന്നു അപകടം. വാഹനത്തിലുണ്ടായിരുന്ന അഞ്ച് പേർക്ക് പരിക്കേറ്റു. ഇവരെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നത് പരിശോധിക്കാന്‍ റോഡിലിറങ്ങിയ യുവാവ് കാര്‍ ഇടിച്ച് മരിച്ചു; സംഭവം പാമ്പാടിയിൽ

ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നത് പരിശോധിക്കാന്‍ റോഡിലിറങ്ങിയ യുവാവ് കാര്‍ ഇടിച്ച് മരിച്ചു; സംഭവം പാമ്പാടിയിൽ

 കോട്ടയം: ഓട്ടോയില്‍ നിന്ന് പുക ഉയര്‍ന്നത് പരിശോധിക്കാന്‍ റോഡിലിറങ്ങിയ യുവാവ് കാറിടിച്ച് മരിച്ചു. പാമ്പാടി വെളളൂര്‍ പങ്ങട വടക്കേപ്പറമ്പില്‍ ജോസിന്റെ മകന്‍ എമില്‍ ജോസ് (20) ആണ് മരിച്ചത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് ഒരുമണിയോടെയായിരുന്നു സംഭവം.തിരുവഞ്ചൂരിലെ പളളിയില്‍ നിന്നും മുത്തുക്കുട എടുത്ത് തിരികെ വരികയായിരുന്നു എമിലും സുഹൃത്തുക്കളും. മണര്‍കാട് നാലുമണിക്കാറ്റ് ഭാഗത്ത് എത്തിയപ്പോള്‍ ഓട്ടോയില്‍ നിന്ന് പുക ഉയരുന്നത് ഇവരുടെ ശ്രദ്ധയില്‍പ്പെട്ടു.

ഓട്ടോ റോഡരികില്‍ ഒതുക്കി. തുടര്‍ന്ന് എമില്‍ റോഡിലിരുന്ന് ഓട്ടോയുടെ അടിഭാഗം പരിശോധിക്കുന്നതിനിടെ ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന് എത്തിയ കാര്‍ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ മണര്‍കാട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇടിച്ച കാറില്‍ തന്നെയാണ് എമിലിനെ ആശുപത്രിയിലെത്തിച്ചത്. സംഭവത്തില്‍ മണര്‍കാട് പൊലീസ് കേസെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലം അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; വിദ്യാർത്ഥിനികൾ അടക്കം മൂന്ന് പേർ മരിച്ചു

കൊല്ലം അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോയും കൂട്ടിയിടിച്ചു; വിദ്യാർത്ഥിനികൾ അടക്കം മൂന്ന് പേർ മരിച്ചു

കൊല്ലം: അഞ്ചലിൽ അയ്യപ്പഭക്തർ സഞ്ചരിച്ച ബസും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപടകം. മൂന്ന് പേർ മരിച്ചു. ഓട്ടോറിക്ഷയിൽ സഞ്ചരിച്ചിരുന്ന മൂന്ന് പേരാണ് മരിച്ചത്.

അഞ്ചൽ പുനലൂർ പാതയിലെ മാവിളയിൽ ഇന്ന് പുലർച്ചെയായിരുന്നു അപകടം. കരവാളൂർ നീലമ്മാൾ പള്ളിവടക്കതിൽ വീട്ടിൽ ശ്രുതിലക്ഷ്മി (16), തഴമേൽ ചൂരക്കുളം ജയജ്യോതി ഭവനിൽ ജ്യോതിലക്ഷ്മി (21), ഓട്ടോ ഡ്രൈവർ തഴമേൽ ചൂരക്കുളം അക്ഷയ് ഭവനിൽ അക്ഷയ് (23) എന്നിവരാണ് മരിച്ചത്. ശ്രുതി ലക്ഷ്മി കരവാളൂർ AMMHS ലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയും, ജ്യോതിലക്ഷ്മി ബെംഗളൂരുവിൽ നഴ്സിങ് വിദ്യാർത്ഥിനിയുമാണ്.ആന്ധ്രാപ്രദേശിൽ നിന്നുള്ള അയ്യപ്പഭക്തർ സഞ്ചരിച്ചിരുന്ന ബസും അഞ്ചലിൽ നിന്നും പുനലൂരിലേക്ക് പോവുകയായിരുന്ന ഓട്ടോറിക്ഷയുമാണ് കൂട്ടിയിടിച്ചത്. ചൂരക്കുളത്തെ ജ്യോതിലക്ഷ്മിയുടെ വീട്ടിൽ നിന്നും ശ്രുതിലക്ഷ്മിയുടെ വീട്ടിലേക്ക് പോകുകയായിരുന്നു ഓട്ടോ. അപകട സ്ഥലത്ത് വെച്ചുതന്നെ ഓട്ടോ ഡ്രൈവർ അക്ഷയ് മരിച്ചു. അഞ്ചൽ പൊലീസ് തുടർനടപടികൾ സ്വീകരിച്ചു.