ഭോപ്പാൽ: കടമായി സിഗരറ്റ് നൽകാത്തതിനെ തുടർന്ന് കടയുടമയെ റോഡിലിട്ട് മർദിച്ച് യുവാക്കൾ. ഭോപ്പാലിലെ ഗ്വോളിയാർ ജില്ലയിലാണ് സംഭവം. മുല്ലുവെന്ന മൂൽചന്ദ് കുഷ്‌വാഹക്കാണ് യുവാക്കളുടെ ആക്രമണത്തിൽ പരിക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം.
കടയിൽ ഇരിക്കുകയായിരുന്ന മുല്ലുവിനോട് ഒരു സംഘം യുവാക്കൾ കടമായി സിഗരറ്റ് ആവശ്യപ്പെട്ടു. എന്നാൽ മുല്ലു ഇത് നിരസിച്ചു. പിന്നാലെ കൂട്ടത്തിലുണ്ടായിരുന്ന രാഹുൽ ശുക്ല എന്ന യുവാവ് കട ഉടമയെ ചീത്തവിളിക്കാൻ തുടങ്ങി. വാക്കു തർക്കം കയ്യാങ്കളിയിലെത്തി. ഇതോടെ രണ്ടുപേർ കൂടി ചേർന്ന് മുല്ലുവിനെ ആക്രമിക്കാൻ തുടങ്ങി. നടുറോഡിലിട്ട് കടയുടമയെ ചവിട്ടുകയും വടി ഉപയോഗിച്ച് മർദിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. പിന്നാലെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. പ്രതികൾക്കായി തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.