Thursday, 11 December 2025

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

ഒളിവില്‍ നിന്ന് പുറത്തേക്ക്; വോട്ടുചെയ്യാനെത്തി രാഹുല്‍ മാങ്കൂട്ടത്തില്‍, പാലക്കാട് കുന്നത്തൂര്‍മേട് ബൂത്തില്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തി

പാലക്കാട്: ബലാത്സംഗ കേസില്‍ ഒളിവിലായിരുന്ന രാഹുല്‍ മാങ്കൂട്ടത്തില്‍ വോട്ടുചെയ്യാനെത്തി. പാലക്കാട് കുന്നത്തൂര്‍മേടിലാണ് രാഹുലിന് വോട്ട്. രാഹുലിന് എതിരായ രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള എംഎല്‍എ പുറത്തേക്ക് വരുമെന്ന അഭ്യൂഹങ്ങൾ ശക്തമായിരുന്നു. 15 ദിവസത്തിന് ശേഷമാണ് ഒളിവില്‍ നിന്ന് പുറത്തെത്തുന്നത്. തിരക്കില്ലാത്ത സമയത്താണ് രാഹുല്‍ വോട്ടുചെയ്യാനെത്തിയത്. എല്ലാം കോടതിക്ക് മുന്നിലുണ്ട്, കോടതി തീരുമാനിക്കും എന്നാണ് രാഹുല്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.  എന്നാല്‍ രാഹുലിന്‍റെ വരവില്‍ പാർട്ടിക്ക് ബന്ധം ഇല്ലെന്നും ആശയ വിനിമയം ഇല്ലെന്നുമാണ് കെപിസിസി നേതൃത്വം അറിയിക്കുന്നത്.

രാഹുൽ  മാങ്കൂട്ടത്തിലിനെതിരായ രണ്ടാം ബലാത്സംഗ കേസിൽ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നാണ് കോടതി കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടെന്ന വാദം തള്ളിക്കളയാനാകില്ലെന്നും  രാഹുലിന് മുൻകൂർ  ജാമ്യം അനുവദിച്ച് കോടതി വ്യക്തമാക്കി. രാഹുൽ ബലാത്സംഗം ചെയ്തെന്ന കേസിനെയും പരാതിയെയും സംശയിച്ചാണ് തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിമുൻകൂർ ജാമ്യം നൽകിയത്. എഫ്ഐആ‌ർ രജിസ്റ്റർ ചെയ്ത ശേഷം പരാതിക്കാരിയുടെ മൊഴി എടുത്തതിൽ അസ്വാഭാവികതയുണ്ടെന്നും അത് കൊണ്ട് തന്നെ പരാതിക്ക് പിന്നിൽ സമ്മർദ്ദമുണ്ടാകാനുള്ളസാധ്യത തള്ളിക്കളയാനാകില്ലെന്നും കോടതി വ്യക്തമാക്കിയിരുന്നു. യുവതിക്ക് പരാതിയുമായി മുന്നോട്ട് പോകാൻ താല്പര്യം ഇല്ലായിരുന്നുവെന്ന് മൊഴികളിൽ വ്യക്തമാണ്. കേസിനാസ്പദമായ സംഭവം നടന്ന ശേഷവും യുവതിയും രാഹുലും തമ്മിലുള്ള ഇൻസ്റ്റ ചാറ്റുകളുണ്ട്. പ്രോസിക്യൂഷൻ ഹാജരാക്കിയ ചില ചാറ്റുകളുടെ സ്ക്രീൻ ഷോട്ടുകൾ പരിശോധിക്കുമ്പോൾ ഉഭയകക്ഷി ബന്ധമാണ് ഉണ്ടായിരുന്നതെന്ന സംശയമുണ്ട്. ചില സ്ക്രീൻ ഷോട്ടുകൾ മായ്ചച് കളഞ്ഞതും സംശയത്തിനടയാക്കുന്നു. അതിനാൽ പ്രോസിക്യൂഷൻ ഹാജാക്കിയ തെളിവുകൾ ബലാത്സംഗം നടന്നുവെന്ന് തെളിയിക്കാനാകില്ലെന്ന് കാണിച്ചാണ് മുൻകൂർ ജാമ്യം.

കേസ് രാഷ്ട്രീപ്രേരിതമാണെന്നായിരുന്നു രാഹുലിൻറെ വാദം. ആ വാദം ശരിവെക്കും വിധത്തിലാണ് കോടതി നിരീക്ഷണം. ഉപാധികളോടെയാണ് മുൻകൂർ ജാമ്യം നല്‍കിയത്. രണ്ടാഴ്ച കൂടുമ്പോഴുള്ള തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണം. രാവിലെ 10 മുതൽ 11 വരെയാണ് ഹാജരാകേണ്ടത്. അന്തിമ കുറ്റപത്രം നൽകും വരെയോ അല്ലെങ്കിൽ മൂന്നുമാസമോ ഹാജരാകണം. അറസ്റ്റ് ചെയ്താൽ വിട്ടയക്കണം എന്നതടക്കമാണ് ഉപാധികൾ. എന്നാൽ ജാമ്യം റദ്ദാക്കാൻ ഹൈക്കോടതിയെ സമീപിക്കാനാണ് പ്രോസിക്യൂഷൻ നീക്കം. ബെംഗളൂരുവിൽ താമസിക്കുന്ന 23 കാരിയായ മലയാളി യുവതിയെ പത്തനംതിട്ടയിലെ ഹോം സ്റ്റേയിൽ ബലാത്സംഗം ചെയ്തെന്നായിരുന്നു കേസ്. കെപിസിസി പ്രസിഡണ്ടിനായിരുന്നു യുവതി ആദ്യം പരാതി നൽകിയത്. രണ്ടു കേസിലും അറസ്റ്റ് തടഞ്ഞതോടെ ഒളിവിലുള്ള രാഹുൽ പുറത്തേക്ക് വരുമെന്നാണ് വിവരം. നാളെ പാലക്കാട് രാഹുൽ വോട്ട് ചെയ്യാനെത്തുമെന്നാണ് അഭ്യൂഹങ്ങൾ. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം

തൊഴിലാളികളുമായി പുറപ്പെട്ട ലോറി കൊക്കയിലേക്ക് വീണു, 21 പേർ മരിച്ചതായി സംശയം, സംഭവമറിഞ്ഞത് 4 ദിവസത്തിന് ശേഷം

 ​

ഗുവാഹത്തി: അരുണാചൽപ്രദേശിൽ തൊഴിലാളികളുമായി പോയ ലോറി കൊക്കയിലേക്ക് മറിഞ്ഞ് 21 പേർ മരിച്ചതായി റിപ്പോർട്ട്. അസമിൽ നിന്ന് പുറപ്പെട്ട വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡിസംബർ 8 ന് രാത്രിയിൽ ചൈന അതിർത്തിക്കടുത്തുള്ള ഹയുലിയാങ്-ചഗ്ലഗാം റോഡിലാണ് അപകടം നടന്നത്. പ്രദേശത്തിന്റെ വിദൂര സ്ഥാനം, നെറ്റ്‌വർക്ക് കണക്റ്റിവിറ്റിയുടെ അഭാവം, മോശം റോഡ് അവസ്ഥ എന്നിവ കാരണം ബുധനാഴ്ച വൈകുന്നേരം മാത്രമാണ് അപകട വിവരം പുറത്തറിഞ്ഞത്. കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല. 1000 അടി താഴ്ചയിലേക്കാണ് ലോറി പതിച്ചത്. നിരവധിപേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. പ്രദേശത്ത് തിരച്ചിൽ തുടരുകയാണെന്ന് അധികൃതർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി

കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി

കളഞ്ഞുകിട്ടിയ ഒന്നര ലക്ഷം രൂപ വിലവരുന്ന ഡയമണ്ട് വള ഉടമയ്ക്ക് തിരികെ നൽകി ചുമട്ടുതൊഴിലാളി. കോട്ടയം മുണ്ടക്കയം ടൗണിൽ വെച്ച് പാലൂർക്കാവ് സ്വദേശിനിയായ റിയയുടെ 1,50,000 രൂപ വില വരുന്ന ഡയമണ്ട് വള നഷ്ടപ്പെട്ടിരുന്നു. മുണ്ടക്കയം ടൗണിലെ ചുമട്ടുതൊഴിലാളിയായ ബിബിൻ വിശ്വനാഥന് ഈ വള ലഭിക്കുകയും അദ്ദേഹം ഉടൻ തന്നെ മുണ്ടക്കയം പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയും ചെയ്തു.

റിയയുടെ പരാതിയിൽ അന്വേഷണം ആരംഭിച്ചിരിക്കെ, ബിബിൻ വളയുമായി പോലീസ് സ്റ്റേഷനിലെത്തുകയായിരുന്നു. തുടർന്ന്, എസ് ഐ വിപിന്റെ സാന്നിധ്യത്തിൽ വള ഉടമയായ റിയയ്ക്ക് കൈമാറി.

1,50,000 രൂപ മൂല്യമുള്ള വള പോലീസ് സ്റ്റേഷനിൽ എത്തിച്ച ബിബിൻ വിശ്വനാഥന്റെ സത്യസന്ധതയെ പോലീസ് അഭിനന്ദിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുമായി 6200 കോടിയുടെ കൂറ്റൻ കരാറുമായി പാകിസ്ഥാൻ, എഫ്-16 വിമാനങ്ങൾ നവീകരിക്കുന്നു, സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യയും

അമേരിക്കയുമായി 6200 കോടിയുടെ കൂറ്റൻ കരാറുമായി പാകിസ്ഥാൻ, എഫ്-16 വിമാനങ്ങൾ നവീകരിക്കുന്നു, സസൂക്ഷ്മം നിരീക്ഷിച്ച് ഇന്ത്യയും

 ദില്ലി പാകിസ്ഥാന് എഫ്-16 യുദ്ധവിമാനങ്ങൾക്കുള്ള നൂതന സാങ്കേതികവിദ്യയും വിൽക്കുന്നതിനായി 686 (6191 കോടി ഇന്ത്യൻ രൂപ) മില്യൺ ഡോളറിന്റെ ഒരു പ്രധാന ആയുധ കരാറിന് അമേരിക്ക അംഗീകാരം നൽകിയതായി റിപ്പോർട്ട്. ലിങ്ക്-16 സിസ്റ്റങ്ങൾ, ക്രിപ്‌റ്റോഗ്രാഫിക് ഉപകരണങ്ങൾ, ഏവിയോണിക്‌സ് അപ്‌ഡേറ്റുകൾ, പരിശീലനം, സമഗ്രമായ ലോജിസ്റ്റിക്കൽ പിന്തുണ എന്നിവ പാക്കേജിൽ ഉൾപ്പെടുന്നുവെന്ന് പ്രതിരോധ സുരക്ഷാ സഹകരണ ഏജൻസി (ഡിഎസ്‌സി‌എ) യുഎസ് കോൺഗ്രസിന് അയച്ച കത്ത് ഉദ്ധരിച്ച് ഡോൺ റിപ്പോർട്ട് ചെയ്തു. ഈ കരാർ 30 ദിവസത്തെ അവലോകന കാലയളവിന് തുടക്കമിട്ടിട്ടു. കൂടാതെ നിയമനിർമ്മാതാക്കളുടെ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കും. കരാർ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിക്കുന്നു.

പാകിസ്ഥാന്റെ എഫ്-16 വിമാനങ്ങളുടെ ആധുനികവൽക്കരണവും പ്രവർത്തന സുരക്ഷാ ആശങ്കകളും പരിഹരിക്കുക എന്നതാണ് ഈ കരാറിന്റെ ലക്ഷ്യം എന്നാണ് റിപ്പോർട്ട്. എഫ്-16 വിമാനങ്ങൾ നിർമ്മിക്കുന്ന ടെക്സസ് ആസ്ഥാനമായുള്ള ലോക്ക്ഹീഡ് മാർട്ടിൻ കമ്പനിയായിരിക്കും വിൽപ്പനയുടെ പ്രധാന കരാറുകാരൻ എന്ന് കത്തിൽ പറയുന്നു.

ഈ നിർദ്ദിഷ്ട വിൽപ്പന നടപ്പിലാക്കുന്നതിന് പാകിസ്ഥാനിലേക്ക് യുഎസ് ഗവൺമെന്റിന്റെയോ കോൺട്രാക്ടർ പ്രതിനിധികളെയോ അധികമായി നിയോഗിക്കേണ്ടതില്ലെന്നും കരാറിന്റെ ഫലമായി യുഎസ് പ്രതിരോധ തയ്യാറെടുപ്പിൽ പ്രതികൂലമായ പ്രത്യാഘാതങ്ങൾ ഉണ്ടാകില്ലെന്നും യുഎസ് പ്രതിരോധ ഏജൻസിയുടെ കത്തിൽ ഊന്നിപ്പറഞ്ഞു.

ഭീകരവിരുദ്ധ ശ്രമങ്ങളിലും ഭാവിയിലെ അടിയന്തര പ്രവർത്തനങ്ങൾക്കുള്ള തയ്യാറെടുപ്പിലും യുഎസുമായും പങ്കാളി സേനകളുമായും പരസ്പര പ്രവർത്തനക്ഷമത നിലനിർത്താൻ പാകിസ്ഥാനെ അനുവദിക്കുന്നതിലൂടെ, അമേരിക്കയുടെ വിദേശനയത്തെയും ദേശീയ സുരക്ഷാ ലക്ഷ്യങ്ങളെയും പിന്തുണയ്ക്കുമെന്നും അമേരിക്ക വ്യക്തമാക്കുന്നു.

ബ്ലോക്ക്-52, മിഡ് ലൈഫ് അപ്‌ഗ്രേഡ് എഫ്-16 ഫ്ലീറ്റ് എന്നിവ നവീകരിക്കുന്നതിലൂടെ നിലവിലുള്ളതും ഭാവിയിലുള്ളതുമായ ഭീഷണികളെ നേരിടാനുള്ള പാകിസ്ഥാന്റെ കഴിവ് കരാറിലൂടെ നിലനിർത്തുമെന്നും പറയുന്നു. 2040 വരെ വിമാനത്തിന്റെ ശേഷി വർദ്ധിപ്പിക്കുമെന്നും" കത്തിൽ കൂട്ടിച്ചേർത്തു. ആകെ കണക്കാക്കിയ മൂല്യം 686 മില്യൺ ഡോളറാണ്. പ്രധാന പ്രതിരോധ ഉപകരണങ്ങൾക്ക് 37 മില്യൺ ഡോളറും മറ്റ് ഇനങ്ങൾക്ക് 649 മില്യൺ ഡോളറുമാണ് വില. പ്രധാന പ്രതിരോധ ഉപകരണ (എംഡിഇ) ഘടകത്തിൽ 92 ലിങ്ക്-16 ഡാറ്റ ലിങ്ക് സിസ്റ്റങ്ങളും ആറ് നിഷ്ക്രിയ എംകെ-82 500 എൽബി ജനറൽ-പർപ്പസ് ബോംബ് ബോഡികളും ഉൾപ്പെടും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ

29.9 കിലോമീറ്റർ മൈലേജ്! ടാറ്റ സിയറയുടെ റെക്കോർഡ് നേട്ടത്തിൽ ഞെട്ടി എതിരാളികൾ

 ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന്റെ (TMPV) പുതിയതും ഹൈടെക് എസ്‌യുവിയുമായ ടാറ്റ സിയറ പുറത്തിറക്കിയ ഉടൻ തന്നെ വമ്പൻ നേട്ടം കൈവരിച്ചു. പരമാവധി മൈലേജിന്റെ പുതിയ ദേശീയ റെക്കോർഡ് സൃഷ്ടിച്ചുകൊണ്ടാണ് ടാറ്റ സിയറ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സിൽ പേര് രജിസ്റ്റർ ചെയ്തിരിക്കുന്നത്. 12 മണിക്കൂർ തുടർച്ചയായ ഡ്രൈവിൽ, ലിറ്ററിന് 29.9 കിലോമീറ്റർ എന്ന അത്ഭുതകരമായ മൈലേജ് നൽകി സിയറ പഴയ എല്ലാ റെക്കോർഡുകളും തകർത്തു .

നാട്രാക്സ് ഇൻഡോറിൽ പരിശോധന

ഈ പരീക്ഷണം ഇൻഡോറിനടുത്തുള്ള നാഷണൽ ഓട്ടോമോട്ടീവ് ടെസ്റ്റ് ട്രാക്കുകളിൽ നടത്തി. 2025 നവംബർ 30 ന് രാവിലെ 7 മുതൽ വൈകുന്നേരം 7 വരെ പിക്സൽ മോഷൻ ടീം ഇത് പൂർത്തിയാക്കി. ചെറിയ ഇടവേളകൾ മാത്രം നൽകി ഡ്രൈവർമാരെ മാറ്റി, അതേ ദിവസം തന്നെ റെക്കോർഡ് സാക്ഷ്യപ്പെടുത്തി.

1.5 ലിറ്റർ ഹൈപ്പീരിയൻ പെട്രോൾ

ഈ മൈലേജ് റെക്കോർഡിന് പിന്നിലെ യഥാർത്ഥ നായകൻ ടാറ്റ സിയറയുടെ 1.5 ലിറ്റർ ഹൈപ്പീരിയൻ പെട്രോൾ എഞ്ചിനാണ്. ടാറ്റയുടെ പുതിയ ഹൈപ്പീരിയൻ എഞ്ചിൻ സാങ്കേതികവിദ്യയാണ് ഈ റെക്കോർഡിന് ഏറ്റവും വലിയ കാരണം. ഈ എഞ്ചിൻ ഇന്ധനക്ഷമത മാത്രമല്ല, സുഗമമായ ഡ്രൈവിംഗ്, പവർ, പരിഷ്കരണം എന്നിവയുടെ മികച്ച സന്തുലിതാവസ്ഥയും വാഗ്ദാനം ചെയ്യുന്നു.

നൂതനമായ ജ്വലന സംവിധാനം, ടോർക്ക് സമ്പുഷ്ടമായ പ്രകടന ബാൻഡ്, കുറഞ്ഞ ഘർഷണ സാങ്കേതികവിദ്യ, ദീർഘകാലത്തേക്ക് സ്ഥിരതയുള്ളതും കാര്യക്ഷമവുമായ ഇന്ധന വിതരണം എന്നിവ ഇതിന്റെ പ്രധാന സാങ്കേതിക നേട്ടങ്ങളിൽ ചിലതാണ്. 12 മണിക്കൂർ തുടർച്ചയായ ഡ്രൈവിനിടെ ക്ഷീണമില്ലാതെ എഞ്ചിന് പരമാവധി കാര്യക്ഷമത നിലനിർത്താൻ ഈ സവിശേഷതകൾ അനുവദിച്ചു.

സിയറയുടെ യാത്രയിൽ ഇത്രയും നേരത്തെ തന്നെ ഒരു ദേശീയ റെക്കോർഡ് നേടിയതിൽ അഭിമാനമുണ്ടെന്നും പെട്രോൾ പവർട്രെയിനുകളുടെ അതിരുകൾ മറികടക്കുന്നതിനാണ് ഹൈപ്പീരിയൻ എഞ്ചിൻ വികസിപ്പിച്ചെടുത്തതെന്നും ടാറ്റ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾസിന്റെ സിപിഒ മോഹൻ സവർക്കർ പറഞ്ഞു. ഇതേ പരീക്ഷണത്തിനിടെ സിയറ മണിക്കൂറിൽ 222 കിലോമീറ്റർ വേഗത കൈവരിച്ചു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിനായി ഉപഭോക്താക്കൾക്കായി വരാനിരിക്കുന്ന കാറുകളുടെ പരമാവധി വേഗത മണിക്കൂറിൽ 190 കിലോമീറ്ററായി പരിമിതപ്പെടുത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സര്‍ക്കാറും ഗവര്‍ണറും തിരഞ്ഞെടുക്കേണ്ട; വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും

സര്‍ക്കാറും ഗവര്‍ണറും തിരഞ്ഞെടുക്കേണ്ട; വിസിമാരെ സുപ്രീം കോടതി തീരുമാനിക്കും

സുപ്രീം കോടതിയുടെ കർശന ഇടപെടൽ. സാങ്കേതിക, ഡിജിറ്റൽ സർവ്വകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിനായുള്ള പേരുകൾ മുദ്രവെച്ച കവറിൽ കൈമാറാൻ സുപ്രീം കോടതി ജസ്റ്റിസ് സുധാൻഷു ദുലിയ സമിതിക്ക് നിർദേശം നൽകി. ഈ പട്ടികയിൽ നിന്നും വൈസ് ചാൻസലർമാരെ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് വ്യാഴാഴ്ച പുറത്തിറക്കുമെന്നും ജസ്റ്റിസുമാരായ ജെ.ബി.പർഡിവാല, കെ.വി.വിശ്വനാഥൻ എന്നിവർ അടങ്ങിയ ബഞ്ച് വ്യക്തമാക്കി.

ജസ്റ്റിസ് സുധാൻഷു ദുലിയ അധ്യക്ഷനായ സെർച്ച് കമ്മിറ്റിയാണ് വൈസ് ചാൻസലർമാരായി നിയമിക്കാൻ പരിഗണിക്കേണ്ടവരുടെ പാനൽ തയ്യാറാക്കി മുഖ്യമന്ത്രിക്ക് കൈമാറിയത്. ഇതിൽ നിന്നാണ് മുൻഗണനാക്രമത്തിൽ മുഖ്യമന്ത്രി ചാൻസലറായ ഗവർണർക്ക് പട്ടിക കൈമാറിയത്. സിസ തോമസിനെ വൈസ് ചാൻസലറായി നിയമിക്കുന്നതിനോട് മാത്രമാണ് എതിർപ്പെന്നും, സമർപ്പിച്ച പാനലിലുള്ള മറ്റാരെ വേണമെങ്കിലും നിയമിക്കാമെന്നും സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചിരുന്നു.

താത്കാലിക വൈസ് ചാൻസലർ ആയിരുന്നപ്പോൾ സിസ തോമസ് സർവ്വകലാശാലയ്ക്ക് അവമതിപ്പുണ്ടാക്കിയെന്ന് സർക്കാരിന് വേണ്ടി ഹാജരായ ജയ്ദീപ് ഗുപ്തയും സി.കെ. ശശിയും വാദിച്ചു. അതേസമയം, രണ്ട് സർവ്വകലാശാല വൈസ് ചാൻസലർ നിയമന പാനലിലും ഉൾപ്പെട്ട വ്യക്തിയാണ് സിസ തോമസ് എന്നും, അതിനാൽ അവരെ ഒഴിവാക്കാൻ പറ്റില്ലെന്നും ഗവർണർക്ക് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആർ. വെങ്കിട്ട രമണിയും അഭിഭാഷകൻ വെങ്കിട്ട സുബ്രമണ്യവും ചൂണ്ടിക്കാട്ടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിസ്മസ് അവധി ഇത്തവണ 10 അല്ല, അതിലേറെ: സ്കൂള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

ക്രിസ്മസ് അവധി ഇത്തവണ 10 അല്ല, അതിലേറെ: സ്കൂള്‍ അവധി ദിനങ്ങള്‍ പ്രഖ്യാപിച്ച് സർക്കാർ

കൊച്ചി: ക്രിസ്മസ് അവധിക്ക് പുറമെ ശനിയും ഞായറും കൂടെ കണക്കിലെടുക്കുമ്പോള്‍ മാസത്തിന്‍റെ പകുതി ദിനങ്ങളില്‍ മാത്രമേ ഡിസംബറില്‍ വിദ്യാർത്ഥികള്‍ക്ക് സ്കൂളില്‍ പോകേണ്ടി വരാറുള്ളു. ഇത്തവണ തദ്ദേശ തെരഞ്ഞെടുപ്പ് കൂടിയായതോടെ അവധി ദിവസങ്ങളുടെ എണ്ണം കൂടി. തെരഞ്ഞെടുപ്പ് നടക്കുന്ന ദിവസം മുഴുവന്‍ വിദ്യാലയങ്ങള്‍ക്കും അവധിയാണ്. ഇതിന് പുറമെ വോട്ടിങ് യന്ത്രങ്ങള്‍ വിതരണം ചെയ്യുന്നതും സൂക്ഷിക്കുന്നതുമായ വിദ്യാലയങ്ങള്‍ക്ക് കൂടുതല്‍ അവധി ലഭിക്കുന്നു. ഇപ്പോഴിതാ വിദ്യാർത്ഥികളും രക്ഷിതാക്കളും ഒരുപോലെ കാത്തിരുന്ന ക്രിസ്മസ് അവധി സംബന്ധിച്ച പ്രഖ്യാപനവും വന്നിരിക്കുകയാണ്.

സാധാരണയായി 10 ദിവസമാണ് ക്രിസ്മസ് അവധിയെങ്കില്‍ ഇത്തവണ അത് 12 ദിവസമാണ് എന്നതാണ് പ്രത്യേകത. തദ്ദേശ തെരഞ്ഞെടുപ്പിൻ്റെ പശ്ചാത്തലത്തിൽ ക്രിസ്മസ് പരീക്ഷ തീയതിയിൽ മാറ്റം വരുത്തിയതിനാലാണ് അവധികളുടെ എണ്ണം വർധിച്ചിരിക്കുന്നത്. ഡിസംബർ 24 മുതൽ ജനുവരി 05 വരെയായിരിക്കും അവധി. ഇത് സംബന്ധിച്ച ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കി. ഡിസംബർ 15 ന് ആരംഭിച്ച ക്രിസ്മസ് പരീക്ഷകള്‍ 23 ന് അവസാനിക്കും.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിന്‍റെ രണ്ടാം ഘട്ടം നടക്കുന്ന പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളില്‍ പൊതു അവധിയാണ്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്ന 9 ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായിരുന്നു അവധി. വോട്ടെണ്ണല്‍ കേന്ദ്രങ്ങളായി പ്രവർത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഡിസംബര്‍ 13 ശനിയാഴ്ചയും അവധിയായിരിക്കും.

അവധി ദിനങ്ങള്‍‌ ആഘോഷമാക്കാന്‍ ആഗ്രഹിക്കുന്നവർക്കായി വിവിധ കെഎസ്ആർടിസി ഡിപ്പോകള്‍ ക്രിസ്മസ് - പുതുവത്സര അവധിക്കാല വിനോദയാത്രകള്‍ സംഘടിപ്പിക്കുന്നുണ്ട്. കാഞ്ഞങ്ങാട് കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെല്‍ ഏകദിന ഡിസംബര്‍ 23, 27, 31 എന്നീ തീയ്യതികളില്‍ വയനാട് (ബാണാസുര സാഗര്‍, എന്‍ ഊര്, ഹണി മ്യൂസിയം ജംഗിള്‍ സഫാരി) യാത്രയും, ഡിസംബര്‍ 26, ജനുവരി രണ്ട് എന്നീ തീയ്യതികളില്‍ പാലക്കയം തട്ട്, പൈതല്‍മല, ഏഴരക്കുണ്ട് യാത്രയും സംഘടിപ്പിക്കും. 27 ന് കോഴിക്കോട് ജില്ലയിലെ കരിയാത്തുംപാറയിലേക്കും ഡിസംബർ 30 ന് കണ്ണൂർ, ജനുവരി ഒന്നിന് കടലുണ്ടി, ചാലിയം എന്നിവിടങ്ങളിലേക്കുമാണ് യാത്ര.

ഡിസംബർ 28 മുതല്‍ 31 വരെ നീണ്ടുനില്‍ക്കുന്ന യാത്രയില്‍ ഗവി, അടവി, കമ്പം, രാമക്കല്‍ മേട്, പരുന്തുംപാറ തുടങ്ങിയ സ്ഥലങ്ങള്‍ സന്ദർശിക്കും. ഇത് അല്ലെങ്കില്‍ ഡിസംബർ 26 ആരംഭിച്ച് 29 ന് രാവിലെ മടങ്ങിയെത്തുന്ന തരത്തിലുള്ള വാഗമണ്‍, ഇല്ലിക്കല്‍ക്കല്ല്, ഇലവീഴാപൂഞ്ചിറ യാത്രയും തിരഞ്ഞെടുക്കാം. 29 മുതല്‍ 31 വരെ നിലമ്പൂർ, കക്കാടം പൊയില്‍ യാത്രയുമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്കായി 9446088378, 8606237632 എന്നീ നമ്പറുകളില്‍ ബന്ധപ്പെട്ടാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഡുറോയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്ന് ട്രംപ്; വെനസ്വേലയുടെ വമ്പന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി വാദം

മഡുറോയുടെ ദിനങ്ങള്‍ എണ്ണപ്പെട്ടെന്ന് ട്രംപ്; വെനസ്വേലയുടെ വമ്പന്‍ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി വാദം

വാഷിങ്ടണ്‍: വെനസ്വേലയുടെ എണ്ണക്കപ്പല്‍ പിടിച്ചെടുത്തതായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വെനസ്വേലയുടെ വമ്പന്‍ കപ്പല്‍ പിടിച്ചെടുത്തെന്ന് ട്രംപ് തന്നെ വ്യക്തമാക്കുകയായിരുന്നു. വൈറ്റ് ഹൗസില്‍ വെച്ച് നടന്ന പുതിയ ആഡംബര വിസ പരിപാടിക്കിടയിലാണ് ട്രംപിന്റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ എണ്ണക്കപ്പല്‍ ആരുടേതാണെന്ന് ട്രംപ് വ്യക്തമാക്കിയിട്ടില്ല. കപ്പലിലെ എണ്ണയെക്കുറിച്ചുള്ള ചോദ്യത്തിന് അത് തങ്ങള്‍ സൂക്ഷിക്കുമെന്നായിരുന്നു ട്രംപിന്റെ മറുപടി.

ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ വെനസ്വേലയില്‍ നിന്നും ഇറാനിലേക്ക് നിരന്തരം പോയിക്കൊണ്ടിരുന്ന എണ്ണക്കപ്പല്‍ പിടിച്ചെടുത്തെന്ന് അറ്റോര്‍ണി ജനറല്‍ പമേല ബോണ്ടി പറഞ്ഞു. പിടിച്ചെടുത്ത കപ്പലിന്റെ വീഡിയോയും എക്സിൽ പങ്കുവെച്ചു. 'യുദ്ധ വകുപ്പില്‍ നിന്നുള്ള പിന്തുണ പ്രകാരം ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ), ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍, അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡ് എന്നിവര്‍ ചേര്‍ന്ന് വെനസ്വേലയുടെ ക്രൂഡ് ഓയില്‍ കൊണ്ടുപോയ കപ്പല്‍ പിടിച്ചെടുത്തു', എന്ന കുറിപ്പോടെയാണ് പമേല ബോണ്ടി വീഡിയോ പങ്കുവെച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി

ഒരേ ഒരു ലക്ഷ്യം, 5000 കീ.മീ താണ്ടി സ്വന്തം വിമാനത്തിൽ പറന്നിറങ്ങി എം എ യൂസഫലി; നൽകിയത് സുപ്രധാനമായ സന്ദേശം, വോട്ട് രേഖപ്പെടുത്തി

 തൃശൂർ: വോട്ട് രേഖപ്പെടുത്താനായി ലുലു ​ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി ജന്മനാട്ടിലെത്തി. ബാങ്കോക്കിൽ നിന്ന് സ്വന്തം ഫ്ളൈറ്റിൽ നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തി. തുടര്‍ന്ന് നാട്ടികയിലേക്ക് ഹെലികോപ്റ്ററിൽ എത്തുകയായിരുന്നു. നാട്ടിക ഗ്രാമ പഞ്ചായത്തിലെ മൂന്നാം വാർഡിലെ ​ഗവൺമെന്‍റ് നാട്ടിക മാപ്പിള എൽ പി സ്കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രമാണ് ഇന്ത്യ. 

ലോകത്തിലെ ഏറ്റവും ശക്തമായ ഭരണഘടനയും ഇന്ത്യയുടേതാണെന്ന് എം എ യൂസഫലി പറഞ്ഞു. ഒരു വാര്‍ഡ് മെമ്പർ മുതല്‍ പ്രധാനമന്ത്രിയെ വരെ തെരഞ്ഞെടുക്കുന്നത് ജനങ്ങളാണ്. അതുകൊണ്ട് നമ്മുടെ വോട്ടവകാശം കാര്യമായ രീതിയിൽ വിനിയോഗിച്ചില്ലെങ്കിൽ ഭരണഘടനയോടുള്ള പ്രതിബദ്ധതയും അവകാശങ്ങളും പ്രശ്നത്തിലാകും. അതുകൊണ്ടാണ് ബാങ്കോക്കിൽ നിന്ന് ബുദ്ധിമുട്ടിയാണേലും വോട്ട് ചെയ്യാൻ എത്തിയെന്ന് യൂസഫലി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിൽക്ക് എന്ന പേരിൽ നൽകിവന്നത് പോളിസ്റ്റർ ഷോളുകൾ; തിരുപ്പതി ക്ഷേത്രത്തിൽ 54 കോടി രൂപയുടെ അഴിമതിയെന്ന് കണ്ടെത്തൽ

സിൽക്ക് എന്ന പേരിൽ നൽകിവന്നത് പോളിസ്റ്റർ ഷോളുകൾ; തിരുപ്പതി ക്ഷേത്രത്തിൽ 54 കോടി രൂപയുടെ അഴിമതിയെന്ന് കണ്ടെത്തൽ

ഹൈദരാബാദ്: തിരുപ്പതി ക്ഷേത്രത്തിൽ 54 കോടി രൂപയുടെ അഴിമതിയെന്ന് കണ്ടെത്തൽ. സംഭാവന നൽകുന്നവർക്കും ക്ഷേത്ര ചടങ്ങുകൾക്കും ഉപയോഗിക്കുന്ന ഷോളുകൾ വാങ്ങിയതിലാണ് അഴിമതി കണ്ടെത്തിയത്. സിൽക്ക് ഉത്പന്നം എന്ന പേരിൽ കരാറുകാരൻ നൽകിവന്നിരുന്നത് സാധാരണ പോളിസ്റ്റർ മെറ്റീരിയൽ ആണെന്നാണ് കണ്ടെത്തൽ.

2015 മുതൽ 2025 വരെയുള്ള കാലയളവിലാണ് അഴിമതി നടന്നിരിക്കുന്നത്. തിരുമല തിരുപ്പതി ദേവസ്ഥാനം (ടിടിഡി) ചെയർമാനായ ബി ആ നായിഡുവിന് ഉണ്ടായ സംശയമാണ് അന്വേഷണത്തിലേക്ക് നയിച്ചത്. കരാറുകാരൻ സിൽക്ക് തുണികൾ എന്ന് ബില്ലിൽ എഴുതിയ ശേഷം വിലകുറഞ്ഞ പോളിസ്റ്റർ തുണി ഷാളുകൾ നൽകുകയായിരുന്നുവെന്നാണ് കണ്ടെത്തൽ. 54 കോടി രൂപ ഇത്തരത്തിൽ നഷ്ടപ്പെട്ടു എന്നാണ് അന്വേഷണത്തിലെ കണ്ടെത്തൽ.

ഷോളിന്റെ സാമ്പിളുകൾ ശാസ്ത്രീയ പരിശോധനയ്ക്കായി കേന്ദ്ര സിൽക്ക് ബോർഡിന്റെയടക്കം ലബോറട്ടറികളിലേക്ക് അയച്ചിരുന്നു. അതിലെല്ലാം ഇവ പോളിസ്റ്റർ ആണെന്ന് തെളിഞ്ഞിരുന്നു. അഴിമതി കണ്ടെത്തിയ കാലയളവിലെല്ലാം ഷോൾ സപ്ലൈ ചെയ്തിരുന്നത് ഒരു സ്ഥാപനവും അതിന്റെ സഹോദര സ്ഥാപനങ്ങളുമായിരുന്നു എന്നും കണ്ടെത്തി.

അഴിമതി കണ്ടെത്തിയതോടെ നിലവിലെ ടെൻഡറുകൾ എല്ലാം ടിടിഡി റദ്ദാക്കിയിട്ടുണ്ട്. വിഷയം സംസ്ഥാന ആന്റി കറപ്‌ഷൻ ബ്യുറോയെ ധരിപ്പിക്കുമെന്നും ഉന്നത അന്വേഷണത്തിന് ആവശ്യപ്പെടുമെന്നും റിപ്പോർട്ടുകളുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റക്കാലിൽ ഇരുപത് സെക്കൻഡ് നിൽക്കാൻ കഴിയുമോ? തലച്ചോറ് എന്നും ചെറുപ്പമായിരിക്കും!

ഒറ്റക്കാലിൽ ഇരുപത് സെക്കൻഡ് നിൽക്കാൻ കഴിയുമോ? തലച്ചോറ് എന്നും ചെറുപ്പമായിരിക്കും!

പ്രായമാകുന്ന ആളുകളിൽ എഴുപത് വയസാകുമ്പോഴേക്കും ഓർമശക്തി കുറഞ്ഞ് വരുന്നതായാണ് കാണപ്പെടുന്നത്. ഇത് ഏകദേശം അറുപത്തേഴ് ശതമാനത്തോളം വരുമെന്നാണ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഹെൽത്ത് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇപ്പോൾ ബ്രിട്ടീഷ് മെഡിക്കൽ ജേർണലിൽ വന്ന പഠനം പറയുന്നത് ഓർമ, ചിന്ത, ധാരണ എന്നിവ 45ന് മുമ്പ് തന്നെ ക്ഷയിക്കാൻ തുടങ്ങുന്നുണ്ടെന്നാണ്. അതിനാൽ തന്നെ തലച്ചോറിന്റെ ശേഷി വർധിപ്പിക്കാനും ഇത്തരം അവസ്ഥ മറികടക്കാനുള്ള വഴികൾ തേടണം. ഈ അവസ്ഥയെ പ്രതിരോധിക്കാൻ കഴിയുന്ന ഒരു മാർഗത്തെ കുറിച്ച് വിശദീകരിക്കുകയാണ് ഗൈനക്കോളജിസ്റ്റും ഒബ്സ്റ്റീട്രീഷ്യനുമായ ഡോ ലാബിബ് ഗുൽമിയ. എല്ലാവർക്കും വീട്ടിൽ തന്നെ പരിശീലിക്കാവുന്ന ഒരു വ്യായാമത്തെ കുറിച്ചാണ് അദ്ദേഹം പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാപ്പിളപ്പാട്ടിൽ അയ്യപ്പഗീതം: മുത്തപ്പൻ മടപ്പുര ക്ഷേത്രോത്സവത്തിൽ അയ്യപ്പസ്വാമിക്കായി ദഫ് മുട്ട്

മാപ്പിളപ്പാട്ടിൽ അയ്യപ്പഗീതം: മുത്തപ്പൻ മടപ്പുര ക്ഷേത്രോത്സവത്തിൽ അയ്യപ്പസ്വാമിക്കായി ദഫ് മുട്ട്

മുത്തപ്പന്‍ മടപ്പുര ക്ഷേത്രോത്സവത്തില്‍ ജനമൈത്രി ഊട്ടിഉറപ്പിച്ച് നാട്. അയ്യപ്പസ്വാമിയുടെ പാട്ടിന് ചുവടുവെച്ച് ദഫ് കലാകാരന്മാര്‍ അണി നിരന്നു. അന്നദാനത്തിലും മുസ്ലീം സഹോദരങ്ങള്‍ പങ്കെടുത്തു.

താഴെ ചമ്പാട് മുതുവനായി മുത്തപ്പന്‍ മടപ്പുര ക്ഷേത്രോത്സവത്തില്‍ കണ്ട് നിന്നവരെ ഹരം കൊള്ളിച്ച് ദഫ് മുട്ട്. മതമൈത്രി ഊട്ടിയുറപ്പിച്ച് അയ്യപ്പസ്വാമിയുടെ പാട്ടിന് ചുവടുവെച്ചാണ് ദഫ് കലാകാരന്മാര്‍ അണി നിരന്നത്. മുത്തപ്പ സന്നിധിയില്‍ മാപ്പിളപ്പാട്ടിലെ ഈരടിയില്‍ അയ്യപ്പസ്വാമിയുടെ പാട്ടിന് ചുവട് വച്ചപ്പോള്‍ കണ്ടുനിന്നവര്‍ക്ക് ആവേശമേറി.

കൊല്ലം അല്‍ ബദ്‌രിയ ദഫ് മുട്ട് സംഘമാണ് നാല് ദിവസങ്ങളിലായി നടന്ന മഹോത്സവത്തില്‍ ദഫ് മുട്ട് നടത്തിയത്. ക്ഷേത്രത്തിലേക്കുള്ള ഘോഷയാത്രയില്‍ കൈകൊട്ടിക്കളി, ഗരുഡനൃത്തം, പഞ്ചാരിമേളം, ശിങ്കാരിമേളം തുടങ്ങിയവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയില്‍ ദഫ് കലാകാരന്മാരും അണിനിരന്നു.

ജാതിമത ഭേദമന്യ ആയിരങ്ങള്‍ പങ്കെടുത്ത ക്ഷേത്രത്തിലെ അന്നദാനത്തിലും ഈ മുസ്ലീം സഹോദരങ്ങള്‍ ഒപ്പം ചേര്‍ന്നു. ദൈവ വിശ്വാസം പലതാണെങ്കിലും എല്ലാവരും ഒരു പോലെ ആഘോഷങ്ങളില്‍ പങ്കാളികളാകുക എന്ന സന്ദേശമാണ് ഒരു നാട് മുന്നോട്ട് വയ്ക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ; 5000 – 10,000 വരെ നൽകും, ഒപ്പം ട്രാവൽ വൗച്ചറും

യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ; 5000 – 10,000 വരെ നൽകും, ഒപ്പം ട്രാവൽ വൗച്ചറും

വിമാനസർവീസ് റദ്ദാക്കിയതിൽ വലഞ്ഞ യാത്രക്കാർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് ഇൻഡിഗോ. നഷ്ടപരിഹാരമായി 5000 രൂപ മുതൽ 10000 രൂപവരെ നൽകും. പുറപ്പെടുന്ന സമയത്തിന് 24 മണിക്കൂറിനുള്ളിൽ വിമാനങ്ങൾ റദ്ദാക്കിയ യാത്രക്കാർക്കാണ് നഷ്ടപരിഹാരം നൽകുക. പ്രതിസന്ധി ഗുരുതരമായി ബാധിച്ച ഉപഭോക്താക്കൾക്ക് 10,000 രൂപയുടെ യാത്ര വൗച്ചറുകൾ നൽകും. അടുത്ത 12 മാസത്തേക്ക് ഇൻഡിഗോയുടെ ഏത് യാത്രയ്ക്കും ഈ വൗച്ചറുകൾ ഉപയോഗിക്കാം

ഡിസംബർ 3, 4, 5 തീയതികളിൽ ഉപഭോക്താക്കളിൽ ചിലർ മണിക്കൂറുകളോളം വിമാനത്താവളങ്ങളിൽ കുടുങ്ങിപ്പോയെന്നും കമ്പനി പറഞ്ഞു. ഇതിനിടെ പ്രതിസന്ധിയിൽ വിശദീകരണം നൽകാൻ ഇൻഡിഗോ സിഇഒ പീറ്റർ എൽബേഴ്സ് ഡിജിസിഎ ആസ്ഥാനത്ത് എത്തി. നിലവിലെ സ്ഥിതിഗതികൾ സംബന്ധിച്ച് വിശദീകരണം നൽകും.

ഇൻഡിഗോയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ ഡിജിസിഎ എട്ടംഗ മേൽനോട്ട സമിതിയെ നിയമിച്ചിരുന്നു. പ്രതിസന്ധികൾ സൂക്ഷ്മമായി നിരീക്ഷിക്കാനാണ് സംഘത്തെ രൂപീകരിച്ചത്. പ്രതിസന്ധികൾ പരിഹരിക്കുംവരെ സംഘത്തിലെ രണ്ട് അംഗങ്ങൾ പൂർണമായും ഇൻഡിഗോയുടെ കോർപ്പറേറ്റ് ഓഫീസിൽ ദിവസവും നിലയുറപ്പിക്കുo.

യാത്രക്കാർക്ക് നഷ്ടപരിഹാരം നൽകാനുള്ള വ്യവസ്ഥകൾ ഇൻഡിഗോ കർശനമായി പാലിക്കണമെന്ന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. 10% സർവീസുകൾ വെട്ടിക്കുറച്ചതോടെ ഇൻഡിഗോയുടെ പ്രതിദിനമുള്ള 400 ഓളം സർവീസുകളിലാണ് കുറവ് വരുന്നത്.