Friday, 12 December 2025

ദോഹ-റിയാദ് യാത്രാസമയം രണ്ട് മണിക്കൂറായി കുറയും, ഖത്തർ-സൗദി അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു

ദോഹ-റിയാദ് യാത്രാസമയം രണ്ട് മണിക്കൂറായി കുറയും, ഖത്തർ-സൗദി അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി യാഥാർത്ഥ്യമാകുന്നു

 ദോഹ: ഖത്തറും സൗദി അറേബ്യയും തമ്മിലുള്ള ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി, ഇരു രാജ്യങ്ങളിലേയും തലസ്ഥാനങ്ങളെ തമ്മിൽ ബന്ധിപ്പിച്ച് കൊണ്ട് അതിവേഗ ഇലക്ട്രിക് പാസഞ്ചർ ട്രെയിൻ പദ്ധതി യാഥാർത്ഥ്യമാകുന്നു. ഇതിനായുള്ള ചരിത്രപരമായ കരാറിൽ ഇരു രാജ്യങ്ങളും ഒപ്പുവെച്ചതോടെ ദോഹയ്ക്കും റിയാദിനും ഇടയിലുള്ള യാത്രാസമയം വെറും രണ്ട് മണിക്കൂറായി കുറയ്ക്കും.

ഖത്തർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് ആൽഥാനിയുടെയും സൗദി കിരീടാവകാശി മുഹമ്മദ്​ ബിൻ സൽമാൻ രാജകുമാരന്‍റെയും സംയുക്ത അധ്യക്ഷതയിൽ തിങ്കളാഴ്​ച റിയാദിൽ ചേർന്ന സൗദി-ഖത്തർ ഏകോപന സമിതി യോഗത്തിലാണ് ​ സുപ്രധാന തീരുമാനവും കരാറൊപ്പിടലും നടന്നത്​. ഗള്‍ഫ് മേഖലയിലെ രണ്ട് രാജ്യങ്ങള്‍ തലസ്ഥാനങ്ങളെ ബന്ധിപ്പിച്ച് റെയില്‍പാത പണിയുന്നത് ആദ്യമാണ്.

ഖത്തറിന്റെ തലസ്ഥാനമായ ദോഹയെയും സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിനെയും ബന്ധിപ്പിക്കുന്ന പാത ദമ്മാം, ഹുഫൂഫ് തുടങ്ങിയ പ്രധാന നഗരങ്ങളിലൂടെ കടന്നുപോകും. 785 കിലോമീറ്ററാണ് റെയിൽ പാതയുടെ ആകെ ദൈർഘ്യം കണക്കാക്കുന്നത്. മണിക്കൂറിൽ 300 കിലോമീറ്ററിൽ അധികം വേഗതയിൽ ട്രെയിനുകൾക്ക് സഞ്ചരിക്കാൻ കഴിയും. ഈ പാത ഖത്തറിലെ ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തെ റിയാദിലെ കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളവുമായി നേരിട്ട് ബന്ധിപ്പിക്കും.നിലവിൽ റോഡ്​, വ്യോമ ഗതാഗത മാർഗങ്ങളാണ്​ ഇരു രാജ്യങ്ങളും തമ്മിലുള്ളത്​. അതിവേഗ റെയി​ൽവേ പദ്ധതി പൂർത്തിയാകുന്നതോടെ ഇരുരാജ്യങ്ങൾക്കുമിടയിലെ ഗതാഗത സൗകര്യങ്ങളിൽ വിപ്ലവകരമായ കുതിപ്പുണ്ടാവും. ആറ് വർഷം കൊണ്ട് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്ന ഈ പദ്ധതി ഇരു രാജ്യങ്ങൾക്കും വലിയ സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാക്കുമെന്ന് പ്രതീക്ഷിക്കുന്നു. പ്രതിവർഷം 10 ദശലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകുന്നതോടൊപ്പം മേഖലയിലെ മൊബിലിറ്റി, ടൂറിസം, ബിസിനസ്സ് എന്നിവ മെച്ചപ്പെടുത്തും. നിരവധി പേര്‍ക്ക് തൊഴിലവസരങ്ങൾ കൂടി സൃഷ്ടിക്കുന്നതാണ് പദ്ധതി. ഇരുരാജ്യങ്ങളിലുമായി മുപ്പതിനായിരം പേര്‍ക്ക് തൊഴില്‍ ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പദ്ധതി പൂർത്തിയാകുമ്പോൾ ഇരു രാജ്യങ്ങളുടെയും മൊത്ത ആഭ്യന്തര ഉത്പാദനത്തിലേക്ക് (ജിഡിപി) പ്രതിവർഷം 115 ബില്യൺ റിയാൽ വരെ സംഭാവന ചെയ്യുമെന്നാണ് പ്രതീക്ഷ.

ആഗോള സുരക്ഷാ-സാങ്കേതിക മാനദണ്ഡങ്ങൾക്കനുസൃതമായാണ് റെയിൽ പാത നിർമ്മിക്കുക. പരിസ്ഥിതി സുസ്ഥിരതയെ പിന്തുണയ്ക്കുകയും കാർബൺ ഉദ്‌വമനം കുറയ്ക്കുകയും ചെയ്യുന്നതായിരിക്കും പദ്ധതി. അത്യാധുനിക സൗകര്യങ്ങളോട് കൂടിയുള്ള ട്രെയിന്‍ ആയിരിക്കും സര്‍വീസ് നടത്തുക. പ്രതിവർഷം ഒരു കോടിയിലധികം യാത്രക്കാരെ ഈ അതിവേഗ റെയിൽ ശൃംഖല വഴി പ്രതീക്ഷിക്കുന്നു. ഖത്തറിനെതിരായ നാല് വര്‍ഷം നീണ്ട ഉപരോധത്തിന് ശേഷം ഇരുരാജ്യങ്ങളും തമ്മിൽ ബന്ധം കൂടുതല്‍ ദൃഢമാക്കുന്നതിന്റെ ഭാഗം കൂടിയാണ് ഈ അതിവേഗ ഇലക്ട്രിക് റെയിൽ പദ്ധതി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വർണവില 98,000 കടന്നു! ഏറ്റവും വലിയ ഒറ്റദിന വർദ്ധനവ്, വെള്ളിയുടെ വിലയും റെക്കോർഡിൽ

സ്വർണവില 98,000 കടന്നു! ഏറ്റവും വലിയ ഒറ്റദിന വർദ്ധനവ്, വെള്ളിയുടെ വിലയും റെക്കോർഡിൽ

 തിരുവനന്തപുരം: സ്വർണാഭരണ പ്രേമികൾക്ക് തിരിച്ചടി. സംസ്ഥാനത്ത് ഇന്ന് സ്വർണവില മൂന്നാം തവണയും ഉയർന്നു. പവന് 720 രൂപയാണ് വൈകുന്നേരത്തെ വർദ്ധനവ്. ഇതോടെ ചരിത്രത്തിലാധ്യമായി സ്വർണവില 98,000 കടന്നു. ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,400 രൂപയാണ്.

ഇന്ന് രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. 2025 ഒക്ടോബർ 17 ന്റെ റെക്കോർഡ് വിലയാണ് ഇന്ന മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ​ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇപ്പോൾ പവന് 98, 400 രൂപയും ​ഗ്രാമിന് 12,300 രൂപയുമാണ്. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്തിയത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

ഇന്നലെ ഉച്ചയ്ക്ക് പവന് 400 രൂപ വർദ്ധിച്ചിരുന്നു. ഇന്നും ഇന്നലയുമായി 2,920 രൂപയാണ് പവന് വർദ്ധിച്ചത്. ഈ വമ്പൻ വർദ്ധനവ് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്ണവില കൂടുന്നത് തിരിച്ചടിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും, വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്’; മന്ത്രി വീണാ ജോര്‍ജ്

‘എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കും, വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്’; മന്ത്രി വീണാ ജോര്‍ജ്

എല്ലാവര്‍ക്കും ആരോഗ്യ പരിരക്ഷ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. അതിനുള്ള പ്രവര്‍ത്തനങ്ങള്‍ സര്‍ക്കാര്‍ ആരംഭിച്ചിട്ടുണ്ട്. വിഷന്‍ 2031 ആരോഗ്യ രംഗത്തെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണിത്. വിവിധ സ്‌കീമുകളെ ഏകോപിപ്പിച്ചാണ് സംസ്ഥാനത്ത് കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയത്.

ഈ പദ്ധതി വഴി 43.7 ലക്ഷം കുടുംബങ്ങള്‍ക്ക് പരിരക്ഷ നല്‍കുന്നു. കാരുണ്യ ബെനവലന്റ് ഫണ്ട് പദ്ധതിയും നിലവിലുണ്ട്. കാരുണ്യ ആരോഗ്യ സുരക്ഷാ പദ്ധതി വഴി 5 ലക്ഷം രൂപയാണ് ഒരു കുടുംബത്തിന് ചികിത്സ നല്‍കുന്നത്. കൂടുതല്‍ പേര്‍ക്ക് ആരോഗ്യ പരിരക്ഷ ഉറപ്പാക്കാന്‍ പദ്ധതി ആവിഷ്‌ക്കരിക്കാനാണ് ലക്ഷ്യമിടുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ഡിസംബര്‍ 12 യൂണിവേഴ്സല്‍ ഹെല്‍ത്ത് കവറേജ് ദിനമാണ്. എല്ലാവര്‍ക്കും സുരക്ഷിതവും ഗുണമേന്മയുള്ളതുമായ ആരോഗ്യ സേവനങ്ങള്‍ സാമ്പത്തിക ഭാരമില്ലാതെ ലഭ്യമാക്കണമെന്ന് ആവശ്യപ്പെടുന്ന ദിനം. ആരും ആരോഗ്യ സേവനങ്ങള്‍ ലഭിക്കാതെ പിന്നിലാക്കപ്പെടാതിരിക്കുക, ചികിത്സയ്ക്കായി സാമ്പത്തിക ബുദ്ധിമുട്ടിലേക്ക് ആളുകള്‍ തള്ളപ്പെടാതിരിക്കുക, ആരോഗ്യ സംവിധാനങ്ങള്‍ ശക്തമാക്കാനുള്ള സര്‍ക്കാരുകളുടെയും ആഗോള സംഘടനകളുടെയും പ്രതിബദ്ധത കൂട്ടുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

സൗജന്യ ചികിത്സയില്‍ മാതൃകയാണ് കേരളം. കഴിഞ്ഞ 3 വര്‍ഷവും രാജ്യത്ത് ഏറ്റവും കൂടുതല്‍ സൗജന്യ ചികിത്സ നല്‍കിയതിനുള്ള ആരോഗ്യ മന്ഥന്‍ പുരസ്‌കാരം കേരളത്തിനാണ് ലഭിച്ചത്. 5 വര്‍ഷം കൊണ്ട് 25.17 ലക്ഷം പേര്‍ക്ക് ആകെ 8283 കോടിയുടെ സൗജന്യ ചികിത്സയാണ് നല്‍കിയത്. കാസ്പ് വഴി 24.06 ലക്ഷം പേര്‍ക്ക് 7627 കോടിയുടെ സൗജന്യ ചികിത്സയും കാരുണ്യ ബനവലന്റ് ഫണ്ട് വഴി 64075 പേര്‍ക്ക് 593 കോടിയുടെ സൗജന്യ ചികിത്സയും നല്‍കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാര്‍ജയില്‍ വന്‍ ലഹരിമരുന്നു വേട്ട; ശക്തമായ നടപടി തുടരുമെന്ന് ഷാർ‌ജ പൊലീസ്

ഷാര്‍ജയില്‍ വന്‍ ലഹരിമരുന്നു വേട്ട; ശക്തമായ നടപടി തുടരുമെന്ന് ഷാർ‌ജ പൊലീസ്

ഷാര്‍ജയില്‍ വന്‍ ലഹരിമരുന്നു വേട്ട. 17 കിലോഗ്രാമിലേറെ കൊക്കെയ്ന്‍ ഷാര്‍ജ പൊലീസിന് കീഴിലെ ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം പിടികൂടി. ലഹരി സംഘത്തിനെതിരായ ശക്തമായ പോരാട്ടം തുടരുമെന്ന് ഷാര്‍ജ പൊലീസ് അറിയിച്ചു. കസ്റ്റംസ്, ഫ്രീസോണ്‍സ് അതോറിറ്റി തുടങ്ങിയ ഏജന്‍സികളുടെ സഹായത്തോടെയാണ് നാല് രാജ്യങ്ങളിലായി പ്രവര്‍ത്തിച്ചിരുന്ന രാജ്യാന്തര ലഹരി ശൃംഖലയെ ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം പിടികൂടിയത്.

യുഎഇയുടെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പനക്കായാണ് മയക്കുമരുന്നു എത്തിച്ചത്. മറ്റൊരു ഗള്‍ഫ് രാജ്യത്തിലൂടെ യുഎഇയില്‍ എത്തിയ ഏഷ്യന്‍ പൗരനെയാണ് ആദ്യം പൊലീസ് അറസ്റ്റ് ചെയ്തത്. ലഹരി സംഘത്തിലെ പ്രധാന കണ്ണിയായിരുന്നു ഇയാള്‍. പിന്നാലെ ലഹരിമരുന്ന് ഏറ്റുവാങ്ങാനെത്തിയ രണ്ട് ആഫ്രിക്കന്‍ പൗരന്മാരെയും സ്ഥലത്തുവെച്ചുതന്നെ പിടികൂടി.

ഗള്‍ഫ് രാജ്യങ്ങള്‍ക്കിടയില്‍ യാത്ര ചെയ്തിരുന്ന മറ്റൊരു പ്രതിയെയും അറസ്റ്റ് ചെയ്തു. 12 കിലോയിലധികം തൂക്കം വരുന്ന കൊക്കെയ്ന്‍ ഉള്‍പ്പെടെയുളള ലഹരി വസ്തുക്കളാണ് ആദ്യം കണ്ടെത്തിയത്. മറ്റൊരു കേന്ദ്രത്തില്‍ നിന്ന് അഞ്ച് കിലോഗ്രാം കൊക്കെയ്‌നും പിന്നീട് പിടികൂടി. ലഹരിമരുന്ന് പ്രതിരോധ നിയന്ത്രണ വിഭാഗം ഡയറക്ടര്‍ ബ്രിഗേഡിയര്‍ മാജിദ് സുല്‍ത്താന്‍ അല്‍ അസത്തിന്റെ നേതൃത്വത്തിലായിരുന്നു ഓപറേഷന്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുഡ് ബൈ യുഎസ് ഡോളര്‍', വരുന്നു ബ്രിക്‌സ് കറന്‍സി? നിക്ഷേപകര്‍ക്ക് മുന്നറിയിപ്പുമായി റോബര്‍ട്ട് കിയോസാക്കി

ഗുഡ് ബൈ യുഎസ് ഡോളര്‍', വരുന്നു ബ്രിക്‌സ് കറന്‍സി? നിക്ഷേപകര്‍ക്ക് മുന്നറിയിപ്പുമായി റോബര്‍ട്ട് കിയോസാക്കി

യുഎസ് ഡോളറിന്റെ ആധിപത്യം അവസാനിക്കാറായെന്നും നിക്ഷേപകര്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നല്‍കി പ്രശസ്ത സാമ്പത്തിക വിദഗ്ധനും 'റിച്ച് ഡാഡ് പുവര്‍ ഡാഡ്' ഗ്രന്ഥകര്‍ത്താവുമായ റോബര്‍ട്ട് കിയോസാക്കി. ബ്രിക്‌സ് കൂട്ടായ്മ സ്വര്‍ണത്തിന്റെ പിന്‍ബലമുള്ള പുതിയ കറന്‍സി പുറത്തിറക്കാന്‍ പോകുന്നു എന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് കിയോസാക്കിയുടെ ഈ പ്രവചനം. 'യുഎസ് ഡോളറിന് ഗുഡ് ബൈ! ബ്രിക്‌സ് രാജ്യങ്ങള്‍ (ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, സൗത്ത് ആഫ്രിക്ക) സ്വര്‍ണത്തിന്റെ മൂല്യത്തിനനുസരിച്ചുള്ള 'യൂണിറ്റ്' എന്ന പുതിയ കറന്‍സി പ്രഖ്യാപിക്കുകയാണ്. കൈയ്യില്‍ ഡോളര്‍ സൂക്ഷിച്ചിരിക്കുന്നവര്‍ക്കായിരിക്കും ഏറ്റവും വലിയ നഷ്ടം സംഭവിക്കുക'- കിയോസാക്കി എക്‌സ് പ്ലാറ്റ്ഫോമില്‍ കുറിച്ചു. ഡോളര്‍ തകര്‍ച്ച നേരിടുമ്പോള്‍ പിടിച്ചുനില്‍ക്കാന്‍ സ്വര്‍ണം, വെള്ളി, ബിറ്റ്‌കോയിന്‍ എന്നിവയില്‍ നിക്ഷേപിക്കാനാണ് അദ്ദേഹം നല്‍കുന്ന ഉപദേശം. ഡോളര്‍ കൈവശം വെക്കുന്നവര്‍ക്ക് എല്ലാം നഷ്ടപ്പെട്ടേക്കാം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കിയോസാക്കിയുടെ അവകാശവാദം ഇതാണെങ്കിലും, ബ്രിക്‌സ് രാജ്യങ്ങള്‍ ഔദ്യോഗികമായി ഇങ്ങനെയൊരു കറന്‍സി പ്രഖ്യാപിച്ചിട്ടില്ല എന്നതാണ് വാസ്തവം. സമീപഭാവിയില്‍ പൊതുവായൊരു കറന്‍സി പുറത്തിറക്കാന്‍ പദ്ധതിയില്ലെന്ന് ബ്രിക്‌സ് വൃത്തങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. ഡോളറിനെ മാത്രം ആശ്രയിക്കാതെ, സ്വര്‍ണശേഖരത്തിന്റെ പിന്‍ബലത്തില്‍ രാജ്യങ്ങള്‍ക്കിടയില്‍ പണമിടപാട് നടത്താനുള്ള ഒരു സംവിധാനത്തെക്കുറിച്ച് ചര്‍ച്ചകള്‍ നടക്കുന്നുണ്ട് എന്നത് സത്യമാണ്. എന്നാല്‍ ഇതൊരു കറന്‍സിയായി മാറ്റാന്‍ ലിക്വിഡിറ്റി പ്രശ്‌നങ്ങളും രാജ്യങ്ങള്‍ തമ്മിലുള്ള ഏകോപനവും ഉള്‍പ്പടെ ഒട്ടേറെ കടമ്പകള്‍ കടക്കേണ്ടതുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല

പ്രതിപക്ഷം കടുപ്പിച്ചതോടെ നടപടികൾ നിർത്തിവച്ച് ഉപരാഷ്ട്രപതി; രാജ്യസഭയിൽ അത്യസാധാരണ സംഭവം; കേന്ദ്ര കാബിനറ്റ് മന്ത്രിമാർ ആരും സഭയിലെത്തിയില്ല

 ദില്ലി: കേന്ദ്രമന്ത്രിമാർ ആരും സഭയിലെത്താത്തതിനാൽ ഇന്ന് രാജ്യസഭ രാവിലെ തടസപ്പെട്ടു. പാർലമെൻ്റി ശിവരാജ് പാട്ടീൽ രാജ്യസഭാംഗമായിരുന്നുവെന്ന് ഓർമിപ്പിച്ച കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി രാജ്യസഭയും അനുശോചനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയിലും മറ്റൊരു ദിവസം അനുശോചനം രേഖപ്പെടുത്താമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതോടെ സഭ നടപടികൾ പുനരാരംഭിച്ചു.

വിഷയം ഗൗരവത്തോടെയാണ് പരിഗണിക്കുന്നതെന്നും ഇക്കാര്യം സർക്കാരുമായി ചർച്ച ചെയ്യുമെന്നും ഉപരാഷ്ട്രപതി സിപി രാധാകൃഷ്ണൻ സഭയിൽ വ്യക്തമാക്കി. എന്നാൽ പ്രതിപക്ഷ എംപിമാർ ഇതിൽ തൃപ്തരായില്ല. ഒരു കാബിനറ്റ് മന്ത്രി ഹാജരാകുന്നതുവരെ സഭാ നടപടികൾ നിർത്തിവയ്ക്കണമെന്ന് അവർ നിർബന്ധിച്ചു. കാബിനറ്റ് മന്ത്രി സഭയിലെത്താത്തത് സഭയെ അപമാനിക്കുന്നതിന് തുല്യമാണെന്ന് കോൺഗ്രസ് നേതാവ് കൂടിയായ ജയറാം രമേശ് കുറ്റപ്പെടുത്തി.

നിർത്തിവച്ച സഭ പിന്നീട് ചേർന്നപ്പോൾ കേന്ദ്രമന്ത്രി കിരൺ റിജിജു, ജെപി നദ്ദ, നിർമല സീതാരാമൻ എന്നിവർ സഭയിലെത്തിയിരുന്നു. കാബിനറ്റ് അംഗങ്ങൾ ആരും ആദ്യം സഭയിലെത്താതിരുന്നതിൽ കേന്ദ്ര പാർലമെൻ്ററികാര്യ മന്ത്രി കിരൺ റിജിജു ഖേദം പ്രകടിപ്പിച്ചു. മുൻ സ്പീക്കറും മുൻ ആഭ്യന്തര മന്ത്രിയുമായ ശിവരാജ് പാട്ടീലിന്റെ വിയോഗത്തിൽ അനുശോചനം ലോക്‌സഭയിൽ നടക്കുന്നതിനാലാണ് ആരും എത്താതിരുന്നതെന്നും മന്ത്രിമാർ എല്ലാവരും അവിടെ ഉണ്ടാകണമായിരുന്നുവെന്നും അദ്ദേഹം ചബണ്ടിക്കാട്ടി.ശിവരാജ് പാട്ടീൽ രാജ്യസഭാംഗമായിരുന്നുവെന്ന് ഓർമിപ്പിച്ച കോൺഗ്രസ് നേതാവ് പ്രമോദ് തിവാരി രാജ്യസഭയും അനുശോചനം രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ടു. രാജ്യസഭയിലും മറ്റൊരു ദിവസം അനുശോചനം രേഖപ്പെടുത്താമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയതോടെ സഭ നടപടികൾ പുനരാരംഭിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

200 രൂപ നൽകി ഭൂമി പാട്ടത്തിനെടുത്തു; സുഹൃത്തുക്കൾക്ക് ലഭിച്ചത് 50 ലക്ഷത്തിന്റെ രണ്ട് വജ്രക്കല്ല്

200 രൂപ നൽകി ഭൂമി പാട്ടത്തിനെടുത്തു; സുഹൃത്തുക്കൾക്ക് ലഭിച്ചത് 50 ലക്ഷത്തിന്റെ രണ്ട് വജ്രക്കല്ല്

ന്യൂഡൽഹി: പാട്ടത്തിനിനെടുത്ത ചെറിയ ഖനിഭൂമിയിൽ നിന്ന് ലക്ഷങ്ങൾ വിലയുള്ള വജ്ര കല്ലുകൾ കണ്ടെത്തി സുഹൃത്തുക്കൾ. മദ്ധ്യപ്രദേശിലെ പന്നയിലാണ് സംഭവം. 24 വയസുകാരനായ സതീഷ് ഖാതി, 23 കാരനായ സാജിത്ത് മുഹമ്മദ് എന്നിവർ ചേർന്നാണ് വജ്രക്കല്ലുകൾ കണ്ടെത്തിയത്. 20 ദിവസം മുൻപ് 200 രൂപ ഡെപ്പോസിറ്റ് നൽകിയാണ് ഇവർ സ്ഥലം പാട്ടത്തിനെടുത്തത്. കൃഷ്‌ണ കല്യാൺപൂരിൽ ആറുചതുരശ്ര മീറ്റർ വിസ്‌തീർണത്തിലാണ് ഇവർ ഖനി പാട്ടത്തിനെടുത്തത്.സാമ്പത്തിക പ്രതിസന്ധി മറികടക്കുന്നതിനായി ഒരു രത്നം കണ്ടെത്താമെന്നുള്ള പ്രതീക്ഷയിലാണ് ഇരുവരും വജ്രഭുമി പാട്ടത്തിനെടുത്ത് കുഴിക്കാനാരംഭിച്ചത്. ഇവിടെ നിന്നും വിലപിടിപ്പുള്ള വജ്രം കണ്ടെത്തിയതിലൂടെ തങ്ങളുടെ പ്രശ്നങ്ങൾക്ക് പരിഹാരമായെന്ന് ആശ്വസിക്കുകയാണ് യുവാക്കൾ.15.34 കാരറ്റുള്ള രണ്ട് വജ്രക്കല്ലുകളാണ് ഇവർ കണ്ടെത്തിയത്. ഖനനം ചെയ്‌ത് കിട്ടിയ വജ്രം ഇരുവരും അധികാരികളെ ഏൽപ്പിച്ചു. രത്നത്തിന്റെ ഗുണനിലവാരം പരിശോധിച്ച ശേഷം ഓരോ കല്ലിനും 50 ലക്ഷം വീതം വില വരുമെന്ന് ഉദ്യോഗസ്ഥർ കണ്ടെത്തി. വരാനിരിക്കുന്ന ലേലത്തിൽ ഇത് വിൽപനയ്‌ക്ക് വയ്‌ക്കുമെന്നും ഉദ്യോഗസ്ഥർ പറയുന്നു.പണം ലഭിച്ചാൽ പ്രഥമ പരിഗണന തങ്ങളുടെ സഹോദരിമാരുടെ വിവാഹം നടത്തുന്നതിനാണെന്ന് യുവാക്കൾ പറയുന്നു. ഇരുവരും പന്നയിലെ റാണിഗഞ്ചിലാണ് താമസിക്കുന്നത്. സതീഷ് ഒരു ചെറിയ ഇറച്ചിക്കട നടത്തുന്നുണ്ട്. സാജിദ് ജോലി ചെയ്യുന്നത് പഴക്കടയിലാണ്. സാജിദിന്റെ മുത്തച്ഛനും അച്ഛനുമെല്ലാം ഇത്തരത്തിൽ ഖനി പാട്ടത്തിനെടുത്ത് ഭാഗ്യം പരീക്ഷിച്ചിട്ടുണ്ട്. എന്നാൽ അവർക്ക് ഇത്രയും വിലകൂടിയ വജ്രങ്ങൾ ലഭിച്ചിട്ടില്ല.വജ്രങ്ങളുടെ നഗരമായ പന്നയിൽ ഇത്തരത്തിൽ നിരവധി പേർ ഭാഗ്യം പരീക്ഷണം നടത്താറുണ്ട്. കഴിഞ്ഞ മാസം ആറോളം കർഷകർ ഇവിടെ നിന്ന് വജ്രങ്ങൾ കണ്ടെത്തിയിരുന്നു. അവയിൽ മൂന്നെണ്ണത്തിന് ഏകദേശം 12 ലക്ഷം രൂപയോളം വിലവരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാസര്‍കോട് യുവതി ജനല്‍ക്കമ്പിയില്‍ ജീവനൊടുക്കിയ നിലയില്‍

കാസര്‍കോട് യുവതി ജനല്‍ക്കമ്പിയില്‍ ജീവനൊടുക്കിയ നിലയില്‍

കാസര്‍കോട്: ഉപ്പള സോങ്കാലില്‍ യുവതി ജനല്‍ കമ്പിയില്‍ തൂങ്ങിമരിച്ച നിലയില്‍. കൊടങ്കൈ റോഡിലെ മൊയ്തീന്‍ സവാദിന്റെ ഭാര്യ ഫാത്തിമത്ത് നസ്ബീന(25) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ട് അഞ്ച് മണിയോടെയാണ് കിടപ്പുമുറിയുടെ ജനല്‍ കമ്പിയില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്.

തുടര്‍ന്ന് ഫാത്തിമത്തിനെ ഉപ്പളയിലെ ആശുപത്രിയിലും പിന്നീട് മംഗളൂരുവിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല. മൂന്ന് മാസം പ്രായമുള്ള കുട്ടിയുണ്ട്.

മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കാസര്‍കോട് ജനറല്‍ ആശുപത്രിയിലെത്തിച്ചു. മരണത്തില്‍ മഞ്ചേശ്വരം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ CCTV വീഡിയോ; ദൃശ്യങ്ങൾക്ക് കേസുമായി ബന്ധമില്ല, എ എസ് പി ഹർദീക് മീണ

ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ CCTV വീഡിയോ; ദൃശ്യങ്ങൾക്ക് കേസുമായി ബന്ധമില്ല, എ എസ് പി ഹർദീക് മീണ

മലയാറ്റൂരിലെ ചിത്രപ്രിയയുടെ കൊലപാതകത്തിൽ വിശദീകരണവുമായി എ എസ് പി ഹർദീക് മീണ. പുറത്തുവന്ന ചിത്രങ്ങൾ ചിത്രപ്രിയയുടേതല്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് അനുസരിച്ച് സിസിടിവി ദൃശ്യങ്ങളില്‍ കാണിക്കുന്ന സമയത്തിന് മുമ്പ് പെണ്‍കുട്ടി കൊല്ലപ്പെട്ടിരുന്നു. ചിത്രപ്രിയയുടെതായി പ്രചരിക്കുന്നത് തെറ്റായ സിസിടിവി വീഡിയോ ആണ് ഇത് പൊലീസ് കൊടുത്തതല്ലെന്നും ഈ ദൃശ്യങ്ങൾക്ക് കേസുമായി ബന്ധമില്ലെന്നും എഎസ്പി പറഞ്ഞു. സിസിടിവിയിലുള്ളത് ചിത്രപ്രിയയല്ലെന്ന് കുടുംബം നേരത്തെ ആരോപിച്ചിരുന്നു. സോഷ്യൽ മീഡിയ വഴിയാണ് കുടുംബം രംഗത്തെത്തിയത്.

ചിത്രപ്രിയയുടെ കൊലപാതകക്കേസില്‍ സുപ്രധാന തെളിവായി കൊണ്ടുവന്നതായിരുന്നു സിസിടിവി ദൃശ്യം. മലയാറ്റൂര്‍ പള്ളി പരിസരത്ത് ചിത്രപ്രിയ രാത്രി സുഹൃത്തിനൊപ്പം ബൈക്കിൽ പോകുന്നതാണ് ദൃശ്യം. ചിത്രപ്രിയയുടെ സുഹൃത്ത് അലൻ ബെന്നിയെ കാലടി പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടാവുകയും മദ്യലഹരിയിൽ ചിത്രപ്രിയയെ കൊലപെടുത്തിയെന്നുമാണ് അലൻ പൊലീസിന് നൽകിയ മൊഴി. ചിത്രപ്രിയയുടെ മൃതദേഹം കണ്ടെത്തിയത് കഴിഞ്ഞ ദിവസമാണ്. ബെംഗളൂരുവിൽ ബിബിഎ ഏവിയേഷൻ ഒന്നാം വർഷ വിദ്യാർഥിനിയാണ് ചിത്രപ്രിയ. ഒരു ആഴ്ച മുൻപാണ് നാട്ടിലെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മർദനം ; പിന്നിൽ സിപിഐഎം എന്ന് കോൺഗ്രസ്

കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മർദനം ; പിന്നിൽ സിപിഐഎം എന്ന് കോൺഗ്രസ്

കണ്ണൂർ: കണ്ണൂരിൽ യുഡിഎഫ് സ്ഥാനാർത്ഥിക്ക് മർദനം. വേങ്ങാട് പഞ്ചായത്ത് പതിനാറാം വാർഡിലെ സ്ഥാനാർത്ഥി ഷീന ടിക്കാണ് മർദനമേറ്റത്. മമ്പറം ജനസേവന കേന്ദ്രത്തിലേക്ക് എത്തിയ സംഘമാണ് അതിക്രമം നടത്തിയത്. ജനസേവന കേന്ദ്രത്തിലെ കമ്പ്യൂട്ടറും ആക്രമികൾ തകർത്തു.

ബൂത്ത് ഏജൻ്റ് നരേന്ദ്ര ബാബുവിനും മർദനമേറ്റു. നരേന്ദ്ര ബാബുവിൻ്റെ ഉടമസ്ഥതയിലുള്ള ജനസേവന കേന്ദ്രമാണ് ആക്രമികൾ തകർത്തത്. പിന്നിൽ സിപിഐഎം എന്നാണ് കോൺഗ്രസ് ആരോപണം. മർദനത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു. മുഖം മൂടി ധരിച്ചെത്തിയ സംഘമാണ് ആക്രമണം നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ

16,000 പേർക്ക് എല്ലാ വർഷവും ജോലി നൽകും, മുന്നൂറോളം ശാഖകൾ തുറക്കാൻ എസ്‌ബി‌ഐ

ദില്ലി: അടുത്ത സാമ്പത്തിക വർഷം രാജ്യത്തുടനീളം 200 മുതൽ 300 വരെ ശാഖകൾ തുറക്കാൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ. ബാങ്കിന് മികച്ച അവസരങ്ങളുള്ള സ്ഥലങ്ങൾ കണ്ടെത്തുമെന്നും ആ സ്ഥലങ്ങളിൽ ശാഖകൾ തുറക്കാൻ പദ്ധതിയിടുകയാണെന്നും എസ്ബിഐ ചെയർമാൻ സി‌എസ് ഷെട്ടി പറഞ്ഞു. ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിനുമായി 16,000 ജീവനക്കാരെ നിയമിക്കുമെന്നും എസ്ബിഐ ചെയർമാൻ വ്യക്തമാക്കിയിട്ടുണ്ട്.

2025 മാർച്ച് വരെയുള്ള കണക്കനുസരിച്ച്, ഓഫീസർമാർ, അസോസിയേറ്റ്മാർ, സബോർഡിനേറ്റ് സ്റ്റാഫ് തസ്തികകളിലായി എസ്‌ബി‌ഐയുടെ ജീവനക്കാരുടെ എണ്ണം 2.36 ലക്ഷമാണ്. മൊത്തം ജീവനക്കാരുടെ എണ്ണത്തിൽ ഏകദേശം 28 ശതമാനവും സ്ത്രീ ജീവനക്കാരാണ്. 2026 സാമ്പത്തിക വർഷത്തിന്റെ ആദ്യ പകുതിയിൽ എസ്‌ബി‌ഐയുടെ ജീവനക്കാരുടെ ചെലവ് 11 ശതമാനം വർദ്ധിച്ച് 36,837 കോടിയായി.

കൂടാതെ, ബാങ്ക് അതിന്റെ പൂർണ ഉടമസ്ഥതയിലുള്ള സബ്സിഡിയറിയായ സ്റ്റേറ്റ് ബാങ്ക് ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് ന​ഗരങ്ങളിൽ മാത്രമല്ലാതെ ​ഗ്രാമീണ മേഖലയിലെക്ക് എത്തിക്കാനും എസ്ബിഐ ലക്ഷ്യമിടുന്നു. ഓപ്പറേഷൻസ് സപ്പോർട്ട് സർവീസസ് എന്നാൽ ഗുണഭോക്താക്കളെ സഹായിക്കുന്നതിനും, കാർഷിക മേഖലയിലും ചെറുകിട വ്യവസായം നടത്തുന്നവരുടെയും ഇടപാട് അപേക്ഷകൾ ശേഖരിക്കുന്നതിനും 60,000-ത്തിലധികം എടിഎമ്മുകൾ നിരീക്ഷിക്കുന്നതിനും ബാങ്ക് ഈ സേവനം ഉപയോ​ഗിക്കുന്നു. എടിഎമ്മുകൾ നിരീക്ഷിക്കുന്ന ഒഎസ്എസ് ജീവനക്കാരെ "എടിഎം മിത്രങ്ങൾ" എന്നാണ് എസ്ബിഐ വിളിക്കുന്നത്. എടിഎം ലഭ്യത, അറ്റകുറ്റപ്പണി, ശുചിത്വം എന്നിവ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ നിരീക്ഷിക്കുന്ന പ്രദേശവാസികളായിരിക്കും ഇവർ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഷ്താഖ് അലി ട്രോഫിയിയില്‍ ഹാട്രിക്കുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍, എന്നിട്ടും ആന്ധ്രക്ക് തോല്‍വി

മുഷ്താഖ് അലി ട്രോഫിയിയില്‍ ഹാട്രിക്കുമായി ഇന്ത്യൻ ഓള്‍ റൗണ്ടര്‍, എന്നിട്ടും ആന്ധ്രക്ക് തോല്‍വി

 പൂനെ: സയ്യിദ് മുഷ്ത് അലി ട്രോഫിയില്‍ ഹാട്രിക്കുമായി ആന്ധ്രക്കായി കളിക്കുന്ന ഇന്ത്യൻ ഓള്‍ റൗണ്ടര്‍ നിതീഷ് കുമാര്‍ റെഡ്ഡി. ദക്ഷിണാഫ്രിക്കക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം പ്രകടനം നടത്തിയതിന്‍റെ പേരില്‍ വിമര്‍ശനമേറ്റുവാങ്ങിയ നിതീഷ് മധ്യപ്രദേശിനെതിരെയാണ് ഹാട്രിക്ക് നേടിയത്. എന്നാല്‍ നിതീഷിന്‍റെ ഹാട്രിക്കിനും ആന്ധ്രയെ തോല്‍വിയില്‍ നിന്ന് രക്ഷിക്കാനായില്ല. മത്സരത്തില്‍ മധ്യപ്രദേശ് നാലു വിക്കറ്റ് ജയം നേടി.

മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ആന്ധ്ര 19.1 ഓവറില്‍ 112 റണ്‍സിന് ഓള്‍ ഔട്ടായപ്പോള്‍ മധ്യപ്രദേശ് 17.3 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. പവര്‍ പ്ലേയില്‍ പന്തെറിയാനെത്തിയ നിതീഷ് മൂന്നാം ഓവറിലെ 4,5,6 പന്തുകളിലാണ് ഹാട്രിക്ക് എടുത്തത്. മധ്യപ്രദേശ് ഓപ്പണര്‍ ഹര്‍ഷ് ഗാവ്‌ലിയെ ഓവറിലെ നാലാം പന്തില്‍ ബൗള്‍ഡാക്കിയാണ് നിതീഷ് വിക്കറ്റ് വേട്ട തുടങ്ങിയത്. അഞ്ചാം പന്തില്‍ ഹര്‍പ്രീത് സിംഗ് ഭാട്ടിയയെ(0) റിക്കി ഭൂയിയുടെ കൈകളിലെത്തിച്ച നിതീഷ് ഓവറിലെ അവസാന പന്തില്‍ മദ്യപ്രദേശിന്‍റെയും ആര്‍സിബിയുടെയും നായകനായ രജത് പാട്ടീദാറിനെയും(0) ബൗള്‍ഡാക്കിയാണ് ഹാട്രിക്ക് പൂര്‍ത്തിയാക്കിയത്. നിതീഷ് ഹാട്രിക്കെടുത്തതോടെ മധ്യപ്രദേശ് 14-3ലേക്ക് വീണു.പിന്നീട് 22 റണ്‍സെടുത്ത വെങ്കടേഷ് അയ്യരെ കെ വി ശശികാന്ത് പുറത്താക്കിയതോടെ 37-4ലേക്ക് കൂപ്പുകുത്തിയ മധ്യപ്രദേശിനെ റിഷഭ് ചൗഹാനും(47) രാഹുല്‍ ബാതമും(35*) ചേര്‍ന്നാണ് വിജയത്തിനരികെ അനികേത് വര്‍മ(1) റണ്ണൗട്ടായെങ്കിലും അര്‍ഷാദ് ഖാനുമൊത്ത് രാഹുല്‍ ബാതം മധ്യപ്രദേശിനെ ജയത്തിലേക്ക് നയിച്ചു. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ആന്ധ്രക്കായി നാലു പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. 39 റണ്‍സെടുത്ത ശ്രീകര്‍ ഭരതാണ് ആന്ധ്രയുടെ ടോപ് സ്കോറര്‍. നിതീഷ് 27 പന്തില്‍ 25 റണ്‍സെടുത്തപ്പോള്‍ ക്യാപ്റ്റൻ റിക്കി ഭൂയി 16 പന്തില്‍ 11ഉം പൈല അവിനാഷ് 19 പന്തില്‍ 18 റണ്‍സുമെടുത്തു. മധ്യപ്രദേശിനായി ശിവം ശുക്ല നാലും ത്രിപുരേഷ് സിംഗ് മൂന്നും വിക്കറ്റെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഹമ്മദാബാദ് വിമാന ദുരന്തം: ആറുമാസമായിട്ടും പല ചോദ്യങ്ങൾക്കും ഉത്തരമില്ല, അപകട കാരണം അറിയാൻ രാജ്യം

അഹമ്മദാബാദ് വിമാന ദുരന്തം: ആറുമാസമായിട്ടും പല ചോദ്യങ്ങൾക്കും ഉത്തരമില്ല, അപകട കാരണം അറിയാൻ രാജ്യം

ന്യൂഡൽഹി: എയര്‍ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ഗുജറാത്തിലെ അഹമ്മദാബാദില്‍ തകര്‍ന്ന് വീണിട്ട് ആറ് മാസമായിട്ടും വ്യക്തമായ ഉത്തരം നൽകാതെ അന്വേഷണ ഉദ്യോഗസ്ഥർ. ദുരന്തം നടന്നിട്ട് ആറുമാസം പിന്നിടുമ്പോഴും ഇപ്പോഴും പല ചോദ്യങ്ങള്‍ക്കും ഉത്തരം ലഭിക്കാതെ ദുരൂഹതകൾ ബാക്കിയാവുകയാണ്.

അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ഇപ്പോഴും അപകടത്തിന്റെ കൃത്യമായ കാരണങ്ങള്‍ കണ്ടെത്താന്‍ സാധിച്ചിട്ടില്ല. അപകടം നടന്ന് ഒരു മാസം പിന്നിട്ടപ്പോള്‍ ഇന്ത്യയുടെ എയര്‍ക്രാഫ്റ്റ് ആക്‌സിഡന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോ ഒരു പ്രാഥമിക റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. ജൂലൈ 12-ന് അഹമ്മദാബാദ് വിമാന ദുരന്തവുമായി ബന്ധപ്പെട്ട് എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ (എഎഐബി)റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.റിപ്പോർട്ടിൽ പറയുന്നതനുസരിച്ച് വിമാനം പറന്നുയർന്ന ഉടനെ തന്നെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫാവുകയായിരുന്നു. സ്വിച്ച് എന്തിനാണ് ഓഫ് ചെയ്തതെന്ന് പൈലറ്റ് ചോദിക്കുന്നതും ഓഫ് ചെയ്തിട്ടില്ല എന്ന് സഹപൈലറ്റ് പറയുന്നതും കോക്പിറ്റ് ഓഡിയോയിൽ ഉണ്ടെന്നാണ് റിപ്പോർട്ട്. വിമാനത്തിൻ്റെ എഞ്ചിനുകൾ പ്രവർത്തിച്ചത് സെക്കൻഡ‍ുകൾ മാത്രമാണെന്നും പറന്നുയർന്ന് 32 സെക്കൻ്റ് കൊണ്ട് അപകടം സംഭവിച്ചുവെന്നുമാണ് റിപ്പോർട്ട് വ്യക്തമാക്കുന്നത്. പക്ഷികൾ ഇടിക്കുകയോ പ്രതികൂല കാലാവസ്ഥയോ ആയിരുന്നില്ല അപകടകാരണമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു. 15 പേജുള്ള പ്രാഥമിക അന്വേഷണ റിപ്പോർട്ടാണ് എഎഐബി സമർപ്പിച്ചിരിക്കുന്നത്. വിശദമായ അന്വേഷണം റിപ്പോർട്ട് ശുപാർശ ചെയ്തിരുന്നെങ്കിലും അപകടത്തിൽ ഒരു അന്വേഷണവും ഇതുവരെ നടന്നില്ല.

അതേസമയം എയർക്രാഫ്റ്റ് ആക്‌സിഡന്റ് ഇൻവെസ്റ്റിഗേഷൻ ബ്യൂറോ റിപ്പോർട്ട് പ്രസിദ്ധീകരിച്ചയുടൻ തന്നെ ശക്തമായ വിമർശനം നേരിടേണ്ടി വന്നു. പൈലറ്റും സഹ പൈലറ്റും തമ്മിലുള്ള സംഭാഷണങ്ങൾ ഒരു തെളിവായി കാണനാവില്ലെന്നും പൈലറ്റ് അസോസിയേഷൻ വ്യക്തമാക്കി. വിമാനത്തിലോ അതിന്റെ എഞ്ചിനുകളിലോ യാതൊരു നിയന്ത്രണ നടപടികളും ആ ഘട്ടത്തിൽ എഎഐബി ശുപാർശ ചെയ്തിട്ടില്ലെന്നും പൈലറ്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

സാങ്കേതിക തകരാർ, അറ്റകുറ്റപ്പണി അല്ലെങ്കിൽ സർവീസിംഗ് തകരാറുകൾ എന്നിവയ്ക്കുള്ള സാധ്യതയും വിമാനത്തിൽ ഇല്ലെന്നും പൈലറ്റ് അസോസിയേഷൻ പറഞ്ഞിരുന്നു. അപകടത്തില്‍ മരിച്ച പൈലറ്റ് സുമീത് സബര്‍വാളിൻ്റെ പിതാവ് പുഷ്‌കര്‍ രാജ് സബര്‍വാള്‍ അപകടത്തിൽ എസ്ഐടി അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതി ഹര്‍ജി നൽകിയിരുന്നു. സ്വയം പ്രതിരോധിക്കാനാവാത്ത ജീവനക്കാര്‍ക്കെതിരെയാണ് അന്വേഷണം തിരിയുന്നത്. ഇത്തരം സംഭവങ്ങള്‍ ഭാവിയിലെ വിമാന യാത്രയുടെ സുരക്ഷയ്ക്ക് ഭീഷണിയാകുമെന്നും നിഷ്പക്ഷ ജുഡീഷ്യല്‍ മേല്‍നോട്ടത്തില്‍ അന്വേഷണം നടത്തണമെന്നുമാണ് പുഷ്‌കര്‍ രാജ് സബര്‍വാള്‍ ഹര്‍ജി നൽകിയിരുന്നത്.

വിമാനദുരന്തത്തിൽ ഇരകളുടെ കുടുംബങ്ങളെ പ്രതിനിധീകരിക്കുന്ന ബ്രിട്ടീഷ് അഭിഭാഷക സാറാ സ്റ്റുവർട്ടും പൈലറ്റുമാർക്ക് ഈ അപകടത്തിൽ പങ്കില്ലെന്ന് വ്യക്തമാക്കി. ഈ അപകടത്തിന് കാരണം കമാൻഡ് ചെയ്യാതെ ഇന്ധന നിയന്ത്രണ സ്വിച്ച് ഓഫായത് ബോയിംഗ് സിസ്റ്റങ്ങളിലെ തകരാറായിരിക്കാമെന്ന് ബ്രിട്ടീഷ് അഭിഭാഷക സാറാ സ്റ്റുവർട്ട് വ്യക്തമാക്കിയിരുന്നു. സെപ്റ്റംബർ 10 ന് നടത്തിയ പ്രസംഗത്തിൽ എയർ ഇന്ത്യ സിഇഒ കാംബെൽ വിൽസൺ പ്രാഥമിക റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിൽ വിമാനത്തിൻ്റെ എഞ്ചിനുകളിൽ ഒരു തകരാറും ഇല്ലയെന്നും എയർലൈനിന്റെ പ്രവർത്തനത്തിൽ ഒരു തകരാർ ഇല്ലയെന്നും പറഞ്ഞിരുന്നു.

എന്നിരുന്നാലും ചില വിദഗ്ധർ എയർ ഇന്ത്യ സിഇഒയുടെ വാദത്തിൽ സംശയം പ്രകടിപ്പിക്കുന്നതായും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. ഈ വിമാനം തകർന്നുവീഴുന്നതിന് മുമ്പ് വൈദ്യുത തകരാറുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നുവെന്ന് സേഫ്റ്റി മാറ്റേഴ്‌സ് ഫൗണ്ടേഷന്റെ സ്ഥാപകനും മുൻ വാണിജ്യ പൈലറ്റുമായ അമിത് സിംഗി ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്. പല ഡാറ്റകളിലും അപകടത്തിൻ്റെ ഉത്തരവാദികൾ പൈലറ്റുമാരാണ് എന്ന് വായനക്കാരൻ വിശ്വസിക്കുന്ന തരത്തിലാണ് റിപ്പോർട്ട് തയ്യറാക്കിയിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. അന്തിമ റിപ്പോർട്ട് കൃത്രിമമായി കൈകാര്യം ചെയ്യാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പും അദ്ദേഹം നൽകുന്നുണ്ട്. അപകടം സംബന്ധിച്ച റിപ്പോർട്ടുകൾ ബുദ്ധിപൂർവ്വം മൂടിവെയ്ക്കുകയാണെന്നും വ്യോമയാന വിദഗ്ധൻ മാർക്ക് മാർട്ടിൻ വ്യക്തമാക്കിയിരുന്നു. 2018 ലും 2019 ലും ഉണ്ടായ അപകടങ്ങളിലും 737 MAX അപകടങ്ങൾക്ക് ശേഷവും ബോയിംഗ് പൈലറ്റുമാരെ കുറ്റപ്പെടുത്തിയെന്നും അദ്ദേഹം പറഞ്ഞു. പിന്നീട് അന്വേഷണത്തിൽ വിമാനത്തിൽ ഒരു ഡിസൈൻ പിഴവ് കണ്ടെത്തിയതായും അദ്ദേഹം വ്യക്തമാക്കി. അപകടത്തിന്റെ ഉത്തരവാദിത്തം ബോയിംഗിന് ഏറ്റെടുക്കാൻ കഴിയില്ലയെന്നും മാർട്ടിൻ പറഞ്ഞു.

ഇക്കഴിഞ്ഞ ജൂണ്‍ 12ന് ഉച്ചയ്ക്ക് 1.38നാണ് 230 യാത്രികരുമായി അഹമ്മദാബാദ് വിമാനത്താവളത്തില്‍ നിന്നും എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നത്. പന്ത്രണ്ട് ക്രൂ അംഗങ്ങളും വിമാനത്തിലുണ്ടായിരുന്നു. ലണ്ടനിലെ ഗാറ്റ്‌വിക്ക് വിമാനത്താവളത്തിലേക്കാണ് എയര്‍ഇന്ത്യ വിമാനം പറന്നുയര്‍ന്നത്.നിമിഷങ്ങള്‍ക്കുള്ളില്‍ ഈ വിമാനം മെഡിക്കല്‍ യൂണിവേഴ്‌സിറ്റി ക്യാമ്പസിലെ കെട്ടിടത്തിന് മുകളില്‍ തകര്‍ന്ന് വീണു. റണ്‍വേയില്‍ നിന്നും കുറച്ച് മാത്രം അകലെയാണ് വിമാനം തകർന്ന് വീണത്. വീഡിയോ ദൃശ്യങ്ങളില്‍ ടേക്ക് ഓഫിന് ശേഷം മുകളിലേക്ക് കുതിക്കാന്‍ വിമാനത്തിന് കഴിഞ്ഞില്ലെന്ന് വ്യക്തമായിരുന്നു. സംഭവത്തില്‍ വിമാനത്തിലുണ്ടായിരുന്ന 242 പേരില്‍ 241 പേരും വിമാനം തകര്‍ന്ന് വീണയിടത്തുണ്ടായിരുന്ന 19 പേരും മരണമടഞ്ഞു. ഗുരുതരമായി പരിക്കേറ്റ ഒരു യാത്രികന്‍ മാത്രമാണ് രക്ഷപ്പെട്ടത്. മരിച്ചവരില്‍ 200 ഇന്ത്യക്കാരും 52 ബ്രിട്ടീഷുരാരും ഏഴ് പോര്‍ച്ചുഗല്‍ പൗരന്മാരും ഒരു കനേഡിയന്‍ പൗരനുമാണ് ഉണ്ടായിരുന്നത്.