Saturday, 13 December 2025

സ്വർണക്കവർച്ചയിലെ പ്രതികൾക്ക് സംരക്ഷണം: സ​ണ്ണി ജോ​സ​ഫ്

സ്വർണക്കവർച്ചയിലെ പ്രതികൾക്ക് സംരക്ഷണം: സ​ണ്ണി ജോ​സ​ഫ്

ക​ണ്ണൂ​ർ: ശ​ബ​രി​മ​ല സ്വ​ർ​ണക്ക​വ​ർ​ച്ച കേ​സി​ൽ സംസ്ഥാന സ​ർ​ക്കാ​ർ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത് കു​പ്ര​സി​ദ്ധ വി​ഗ്ര​ഹ മോ​ഷ്ടാ​വ് സു​ഭാ​ഷ് ക​ബൂ​റി​ന്റെ രീ​തി​യി​ലാ​ണെ​ന്ന് കെ​.പി.​സി.​സി പ്ര​സി​ഡ​ന്റ് സ​ണ്ണി ജോ​സ​ഫ് പറഞ്ഞു.ശ​ബ​രി​മ​ല സ്വ​ർ​ണക്കവ​ർ​ച്ച​യി​ൽ പ്ര​തി​ക​ളാ​യ​വ​ർ ജ​യി​ലി​ലാ​യി​ട്ടും സ​ർ​ക്കാ​ർ സം​ര​ക്ഷി​ക്കു​ക​യാ​ണ്. അ​വ​ർ കാ​ര്യ​ങ്ങ​ൾ തു​റ​ന്നു പ​റ​ഞ്ഞാ​ൽ സ​ർ​ക്കാ​രി​ന്റെയും സി​.പി.​എ​മ്മി​ന്റെയും മു​ഖം കൂ​ടു​ത​ൽ വി​കൃ​ത​മാ​കു​മെ​ന്ന​ സ​ണ്ണി ജോ​സ​ഫ് വാർത്താസ​മ്മേ​ള​ന​ത്തി​ൽ ആ​രോ​പി​ച്ചു.​ഹൈ​ക്കോ​ട​തി ഇ​ട​പെ​ട്ടി​ല്ലാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ര​യും അ​ന്വേ​ഷ​ണം ഉ​ണ്ടാ​കു​മാ​യി​രു​ന്നി​ല്ല.ശശി തരൂരിന്റെ കാര്യത്തിൽ തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ട​ത് എ​.ഐ.​സി.​സി​യാ​ണ്. കെ​.പി​.സി​.സി​യോ​ട് അ​ഭി​പ്രാ​യം ചോ​ദി​ച്ചാ​ൽ അ​റി​യി​ക്കു​മെ​ന്നും അദ്ദേഹം പ​റ​ഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വില കുറഞ്ഞ എംപിവിയുമായി നിസാൻ

വില കുറഞ്ഞ എംപിവിയുമായി നിസാൻ

വലിയ ഫാമിലകൾക്കൊരു സന്തോഷ വാർത്ത. ജാപ്പനീസ് വാഹന ബ്രാൻഡായ നിസാനിൽ നിന്നും മൂന്ന് നിരകളുള്ള ഒരു പുതിയ ഫാമിലി കാർ വരുന്നു. 2025 ഡിസംബർ 18 ന് പുതിയ എംപിവി ഔദ്യോഗികമായി അരങ്ങേറ്റം കുറിക്കുമെന്ന് നിസാൻ ഇന്ത്യ സ്ഥിരീകരിച്ചു. ഇന്ത്യയിലെ നിസാന്റെ ഉൽപ്പന്ന പോർട്ട്‌ഫോളിയോയിലെ മൂന്നാമത്തെ കൂട്ടിച്ചേർക്കലായിരിക്കും ഇത്. വരാനിരിക്കുന്ന നിസാൻ എംപിവിയുടെ ഔദ്യോഗിക വിവരങ്ങൾ വരും ദിവസങ്ങളിൽ വെളിപ്പെടുത്തുമെങ്കിലും, റെനോ ട്രൈബർ ഷെയറിംഗ് പ്ലാറ്റ്‌ഫോം, പവർട്രെയിൻ, സവിശേഷതകൾ എന്നിവയെ അടിസ്ഥാനമാക്കിയുള്ളതായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. എങ്കിലും അതിന്റെ മൊത്തത്തിലുള്ള ഡിസൈൻ ഭാഷ ഡോണർ മോഡലിൽ നിന്ന് തികച്ചും വ്യത്യസ്‍തമായിരിക്കും.

ഡിസൈൻ വിശദാംശങ്ങൾ

ട്രൈബറിനോട് സമാനമായ ഒരു സിലൗറ്റും സ്റ്റാൻസും പുതിയ നിസ്സാൻ എംപിവിക്ക് ഉണ്ടാകുമെന്ന് ടീസർ വെളിപ്പെടുത്തുന്നു. ഷഡ്ഭുജ ഇൻസേർട്ടുകളുള്ള വലിയ ഗ്രിൽ, പുനർരൂപകൽപ്പന ചെയ്ത ഹെഡ്‌ലാമ്പുകൾ, സി ആകൃതിയിലുള്ള ആക്‌സന്റുകളുള്ള പുതുക്കിയ ബമ്പർ എന്നിവ ഉൾപ്പെടുന്ന ഇതിന്റെ മുൻഭാഗം പൂർണ്ണമായും പുതിയതായിരിക്കും. പുതുതായി രൂപകൽപ്പന ചെയ്‌ത അലോയ് വീലുകൾ, ഫങ്ഷണൽ റൂഫ് റെയിലുകൾ, വ്യത്യസ്തമായി രൂപകൽപ്പന ചെയ്‌ത ടെയിൽലാമ്പുകൾ, പിൻ ബമ്പർ എന്നിവയും ഫാമിലി കാറിൽ വരാൻ സാധ്യതയുണ്ട്.

ഇന്റീരിയറും സവിശേഷതകളും

സിഎംഎഫ്-എ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി, നിസാന്റെ 7 സീറ്റർ കാറിൽ റെനോ ട്രൈബറിനെപ്പോലെ ഒരു ക്യാബിൻ ലേഔട്ടും സവിശേഷതകളും വാഗ്ദാനം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു. എട്ട് ഇഞ്ച് ടച്ച്‌സ്‌ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റം, 7 ഇഞ്ച് ടിഎഫ്‍ടി ഇൻസ്ട്രുമെന്റ് ക്ലസ്റ്റർ, വയർലെസ് ആപ്പിൾ കാർപ്ലേ, ആൻഡ്രോയിഡ് ഓട്ടോ (ഉയർന്ന ട്രിമ്മുകൾക്കായി നീക്കിവച്ചിരിക്കുന്നു), കൂൾഡ് ലോവർ ഗ്ലോവ് ബോക്‌സ്, ഡ്രൈവർ സീറ്റ് ഉയരം ക്രമീകരിക്കാനും ഡ്രൈവർ സീറ്റ് ആംറെസ്റ്റ്, ഓട്ടോ-ഫോൾഡ് ഓആർവിഎമ്മുകൾ, ക്രൂയിസ് കൺട്രോൾ, പിൻ സീറ്റ് ലൈറ്റിംഗ് തുടങ്ങിയവ ഫീച്ചർ ലിസ്റ്റിൽ ഉൾപ്പെട്ടേക്കാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

,തിരുവനന്തപുരത്ത് ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം, കോർപ്പറേഷൻ കേവല ഭൂരിപക്ഷത്തിലേക്ക്

,തിരുവനന്തപുരത്ത് ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം, കോർപ്പറേഷൻ കേവല ഭൂരിപക്ഷത്തിലേക്ക്

തിരുവനന്തപുരം കോര്‍പ്പറേഷനിൽ ചെങ്കോട്ട തകര്‍ത്ത് ബിജെപിയുടെ പടയോട്ടം.എൽ ഡിഎഫിനെ പിന്നിലാക്കി നിലവിൽ 50 വാര്‍ഡുകളിൽ മുന്നേറുകയാണ്. എൽഡിഎഫ് 26 സീറ്റിലു യുഡിഎഫ് 19 സീറ്റിലുമാണ് മുന്നേറുന്നത്. 50 സീറ്റിലും മുന്നേറി ഏറ്റവും വലിയ ഒറ്റകക്ഷിയായതോടെ ബിജെപി മേയര്‍ സ്ഥാനം ഏറെക്കുറെ ഉറപ്പിച്ചുകഴിഞ്ഞു. 51 സീറ്റുകള്‍ ലഭിച്ചാൽ ബിജെപിക്ക് ഭരണം ഉറപ്പിക്കാം. ആകെ വാർഡ് – 101, NDA – 50, LDF – 26, UDF – 19 OTH – 02 എന്ന നിലയിലാണ് വോട്ടുകൾ.

മാറാത്തത് മാറുമെന്ന മുദ്രാവാക്യത്തോടെ തെരഞ്ഞെടുപ്പിനെ നേരിട്ട ബിജെപി കേവല ഭൂരിപക്ഷത്തിലേക്ക് എത്താൻ ഏതാനും സീറ്റുകള്‍ കൂടിയാണ് ബിജെപിക്ക് വേണ്ടത്. ചരിത്രം കുറിച്ചുകൊണ്ടാണ് തിരുവനന്തപുരത്ത് ബിജെപിയുടെ മുന്നേറ്റം. കോര്‍പ്പറേഷനിൽ വിജയം ഉറപ്പിച്ചുകൊണ്ട് ബിജെപി ആഘോഷം തുടങ്ങി കഴിഞ്ഞു. ബിജെപി സ്ഥാനാര്‍ത്ഥികളായ വിവി രാജേഷ്, ആര്‍ ശ്രീലേഖ അടക്കമുള്ള പ്രമുഖരും വിജയിച്ചിരുന്നു. നഗരത്തിൽ ബിജെപി പതാകകളുമായി പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ച് ആഘോഷിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരീനാഥൻ; രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കപ്പെട്ട ടെക്കി; 10 വർഷം കൊണ്ട് എം.എൽ.എ. മുതൽ കൗൺസിലർ വരെ

ശബരീനാഥൻ; രാഷ്ട്രീയത്തിലേക്ക് ക്ഷണിക്കപ്പെട്ട ടെക്കി; 10 വർഷം കൊണ്ട് എം.എൽ.എ. മുതൽ കൗൺസിലർ വരെ

പിതാവ് ഒഴിച്ചിട്ട അരുവിക്കര മണ്ഡലത്തിലേക്ക് അടുത്തതാര് എന്ന ചോദ്യത്തിന് മറുപടിയായി വന്ന ശബരീനാഥൻ ഇനി കൗൺസിലർ

 2015 വരെ കെ.എസ്. ശബരീനാഥനെ (K. S. Sabarinathan) കേരള രാഷ്ട്രീയം അറിഞ്ഞിരുന്നില്ല. ജി. കാർത്തികേയൻ (G. Karthikeyan) എന്ന പിതാവ് ഒഴിച്ചിട്ട അരുവിക്കര മണ്ഡലത്തിലേക്ക് അടുത്തതാര് എന്ന ചോദ്യത്തിന് മറുപടി ആവശ്യമായിരുന്നു. ഒരു നേതാവിന്റെ വിയോഗത്തിൽ അദ്ദേഹത്തിന്റെ കുടുംബാംഗം മത്സരിക്കുന്ന ചരിത്രമുള്ള കേരളത്തിൽ, കേരള സർവകലാശാല മേധാവികളിൽ ഒരാളായിരുന്ന, മികച്ച പ്രഭാഷക കൂടിയായ പത്നി എം.ടി. സുലേഖ വരുമോ എന്ന ചോദ്യം പലരുടെയും മനസ്സിൽ നിറഞ്ഞപ്പോൾ ലഭിച്ച പേര് മറ്റൊന്നായിരുന്നു. അവിടേയ്ക്ക് വരിക സുലേഖയല്ല, മൂത്തമകൻ ശബരീനാഥനാകും. കെ.എസ്.യുവിൽ തുടങ്ങി കെ.പി.സി.സി. വരെയെത്തിയ പിതാവ് കാർത്തികേയൻ നടന്ന രാഷ്ട്രീയ വഴിത്താരകളിൽ ആരും അതുവരെ ഈ മകനെ കണ്ടിരുന്നില്ല. ആ വഴിയോരത്തെന്നു മാത്രമല്ല, ശബരീനാഥന് അവകാശപ്പെടാനും വേണ്ടി സ്വന്തമായ രാഷ്ട്രീയ പ്രവർത്തനം തെല്ലുമില്ല.

തിരുവനന്തപുരം ലയോള സ്‌കൂളിലും കോളേജ് ഓഫ് എഞ്ചിനീറിങ്ങിലും പഠിച്ച ശബരീനാഥൻ അവിടെ നിന്നും വണ്ടികയറിയത് ബെംഗളുരുവിലേക്കാണ്. അവിടെ ഐ.ടി. മേഖലയിൽ കുറച്ചുകാലം. അതുകഴിഞ്ഞ് ഗുരുഗ്രാമിൽ നിന്നും എം.ബി.എ., ശേഷം ടാറ്റ ഗ്രൂപ്പിലെ ടാറ്റ ട്രസ്റ്റിന്റെ കീഴിൽ ആരോഗ്യം, പോഷണം മേഖലകളിൽ പ്രവർത്തന പരിചയം. ഇവിടെ നിന്നും അരുവിക്കരയിലെ ഇടവഴിയും പെരുവഴിയും നടന്ന് വോട്ട് ചോദിക്കുന്ന രാഷ്ട്രീയക്കാരനായി മകൻ വളരും എന്ന് പിതാവ് കാർത്തികേയൻ സ്വപ്നേപി നിനച്ചിരിക്കുമോ എന്ന് സംശയം. രാഷ്ട്രീയ പ്രവർത്തകരുടെ മക്കൾ മികച്ച വിദ്യാഭ്യാസം നേടി പ്രൊഫഷണൽ ലോകത്ത് ചിറകടിച്ചു പറക്കുന്ന പരമ്പരയിൽ ഒരാളായിരുന്നു അതുവരെയും ശബരീനാഥൻ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശരീരഭാരം കുറയ്ക്കാനും നല്ല ആരോഗ്യത്തിനും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ

ശരീരഭാരം കുറയ്ക്കാനും നല്ല ആരോഗ്യത്തിനും ചെയ്യേണ്ട മൂന്ന് കാര്യങ്ങൾ

ഫിറ്റ്നസിന് ഏറെ പ്രധാന്യം നൽകുന്ന നടിമാരിൽ ഒരാളാണ് കരീന കപൂർ. കഠിനമായ ഫിറ്റ്നസ് സെഷനുകളിലൂടെയും ഹെൽത്തി ഡയറ്റിലൂടെയും ആണ് കരീന തന്റെ ചെറുപ്പം നിലനിർത്തുന്നത്. കരീന കപൂറിന്റെ ഫിറ്റ്നസ് പരിശീലകയും ന്യൂട്രീഷ്യനിസ്റ്റുമായ റുജുത ദിവേക്കർ കരീന കപൂർ പിന്തുടരുന്ന മൂന്ന് വെയ്റ്റ് ലോസ് ടിപ്സ് തന്റെ ഇൻസ്റ്റ​ഗ്രാം പേജിലൂടെ പങ്കുവച്ചു. 

നല്ല ആരോഗ്യത്തിനുള്ള മൂന്ന് എളുപ്പ മാർഗ്ഗനിർദ്ദേശങ്ങൾ. 2025 ലെ 12 ആഴ്ച ഫിറ്റ്നസ് പ്രോജക്റ്റിന്റെ മൂന്നാം മാസ മാർഗ്ഗനിർദ്ദേശങ്ങൾ ഇവയാണ്... എന്ന് കുറിച്ച് കൊണ്ടാണ് റുജുത പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്.

ബജ്‌റ റൊട്ടി ആഴ്ചയിലൊരിക്കൽ നിങ്ങളുടെ ഡയറ്റിൽ ഉൾപ്പെടുത്തണമെന്ന് റുജുത പറയുന്നു. റൊട്ടി, ലഡു ഏത് രൂപത്തിലായാലും കഴിക്കാവുന്നതാണ്. ബജ്‌റ കഴിക്കുന്നത് മുടി കൊഴിച്ചിൽ തടയാൻ സഹായിക്കുമെന്നും രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുമെന്നും ദീർഘനേരം ഊർജ്ജസ്വലമായി നിലനിർത്തുമെന്നും അവർ പറയുന്നു. ദഹനം മെച്ചപ്പെടുത്താനും ഇത് ഏറെ നല്ലതാണ്. ശർക്കരയും നെയ്യുമെല്ലാം ചേർത്ത് ലഡു ആയും കഴിക്കാവുന്നതാണ്.

ഫിറ്റ്‌നസ് ദിനചര്യ ഉൾപ്പെടുത്താനും രാവിലെ പതിവായി സ്ട്രെച്ചിംഗ് ചെയ്യുന്നത് പരിക്കുകൾ തടയാനും മൊത്തത്തിലുള്ള ആരോ​ഗ്യത്തിനും സഹായിക്കുമെന്നും റുജുത പറയുന്നു.

അമിതമായ സ്‌ക്രീൻ സമയം ഉറക്കത്തെ തടസ്സപ്പെടുത്തുന്നതിനും സമ്മർദ്ദം, ഉത്കണ്ഠ, വിഷാദം എന്നിവ ഗണ്യമായി വർദ്ധിപ്പിക്കുന്നു. ഇത് മാനസിക ക്ഷീണം, മോശം ശ്രദ്ധ, മാനസികാവസ്ഥ മാറ്റങ്ങൾ എന്നിവയിലേക്ക് നയിക്കുന്നു. സ്ക്രീൻ സമയം പരമാവധി കുറയ്ക്കുന്നതും ആരോ​ഗ്യത്തിന് നല്ലതാണ്. കിടക്കുന്നതിന് അരമണിക്കൂർ മുമ്പെങ്കിലും ഫോൺ മാറ്റിവയ്ക്കുക. ഇത് ഉറക്കവും ശ്രദ്ധയും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. കൂടാതെ സ്ട്രെസ് കുറയ്ക്കാനും സഹായിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദിലീപിന്‍റെ വാദങ്ങൾ മുഖവിലക്കെടുത്ത് കോടതി, സംശയത്തിന്‍റെ ആനുകൂല്യങ്ങൾ നേടി; വിധി പകർപ്പ് പുറത്ത്

ദിലീപിന്‍റെ വാദങ്ങൾ മുഖവിലക്കെടുത്ത് കോടതി, സംശയത്തിന്‍റെ ആനുകൂല്യങ്ങൾ നേടി; വിധി പകർപ്പ് പുറത്ത്

 കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകർപ്പ് പുറത്ത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെതിരെ ചുമത്തിയ വകുപ്പുകൾ പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്നും അദ്ദേഹത്തിനെതിരായ ഗൂഢാലോചനാക്കുറ്റം നിലനിൽക്കില്ലെന്നും 1709 പേജുള്ള ശിക്ഷാവിധിയിൽ കോടതി പറയുന്നു.

ദിലീപിൽ നിന്ന് പണം വാങ്ങാൻ കേസിൽ ഒന്നാം പ്രതിയായ പൾസർ സുനി ശ്രമിച്ചുവെന്ന് തെളിയിക്കാനായില്ല. ഒമ്പതാം പ്രതിവഴി പണം വാങ്ങാൻ ശ്രമിച്ചെന്നായിരുന്നു ആരോപണം. ഇത് തെളിയിക്കാനായില്ലെന്ന് ശിക്ഷാവിധിയിൽ പറയുന്നു. കേസിൽ പ്രോസിക്യൂഷൻ ഉയർത്തിയ ഗൂഢാലോചനാവാദം പൂർണമായും തള്ളിയ കോടതി, ദിലീപ് ഉന്നയിച്ച വാദങ്ങളെ ശരിവെച്ചു. കോടതിയെ സംശയമുനയിൽ നിർത്തിയായിരുന്നു പ്രോസിക്യൂഷന്‍റെ നീക്കങ്ങൾ. ജയിലിലെ പ്രതികളുടെ ഫോൺ ഉപയോഗം തെളിയിക്കാനായില്ല. ജയിലിൽനിന്ന് പ്രതികൾ ദിലീപിനെ ഫോണിൽ ബന്ധപ്പെട്ടുവെന്നതും പ്രോസിക്യൂഷന് തെളിയിക്കാനായില്ലെന്ന് കോടതി വിധിയിൽ പറയുന്നു.

ദിലീപിന്റെ അറസ്റ്റ് നിയമപരമാണോ എന്ന ചോദ്യം കോടതിക്ക് മുന്നിൽ വന്നു. ദിലീപിന്റെ അറസ്റ്റ് പോലും അടിസ്ഥാനമില്ലാതെയെന്ന അദ്ദേഹത്തിന്റെ അഭിഭാഷകന്റെ വാദം കോടതി മുഖവിലക്കെടുത്തു. ദിലീപിനെ കുടുക്കാൻ ഗൂഢാലോചന നടന്നുവെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി പരിഗണിക്കുകയും സംശയത്തിന്റെ ആനുകൂല്യങ്ങൾ പ്രതിയ്ക്ക് ലഭിക്കുകയും ചെയ്തു.

അതിജീവിത പറഞ്ഞ കാര്യങ്ങളിൽ വ്യക്തത വരുത്താൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. മോതിരം കാണിക്കാൻ പ്രതികൾ ആവശ്യപ്പെട്ടുവെന്ന വാദം വിശ്വസനീയമല്ല. ഇരയുടെ തിരിച്ചറിയൽ ഉറപ്പാക്കാനാണ് മോതിര ദൃശ്യം പകർത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം എന്നാൽ 2017 നവംബർ 22ന് സമർപ്പിച്ച അന്തിമ റിപ്പോർട്ടിൽ മാത്രമാണ് പൊലീസ് ഇക്കാര്യം പറഞ്ഞിട്ടുള്ളതെന്നും സംഭവത്തിന് ശേഷം പല തവണ മൊഴി നൽകിയിട്ടും അതിജീവിത മോതിര ദൃശ്യം പകർത്തിയ കാര്യം പറഞ്ഞിട്ടില്ലെന്നും ഇരയുടെ ഈ മൗനം ദുരൂഹമാണെന്നും ശിക്ഷാവിധിയിലുണ്ട്.

എഡിജിപിയായിരുന്ന ബി സന്ധ്യ, റൂറൽ പൊലീസ് ചീഫ് എ വി ജോർജ് എന്നിവർക്കെതിരായ പരാമർശവും ശിക്ഷാവിധിയിലുണ്ട്. ദിലീപിന്റെ അറസ്റ്റിൽ അന്വേഷണ സംഘത്തിന്റെ ചുമതലയുണ്ടായിരുന്ന ഐ ജിയെ അറിയിച്ചില്ല. ഇതെല്ലാം ഉന്നയിച്ച്, അന്വേഷണ ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെന്ന് പ്രതിഭാഗം ഉന്നയിച്ച വാദം കോടതി മുഖവിലക്കെടുത്തു. റിപ്പോർട്ടർ ടി വി പുറത്തുവിട്ട ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലുകൾ പുതിയ തെളിവുകളല്ലെന്ന പ്രതിഭാഗത്തിന്റെ വാദം കോടതി ശരിവെച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

40 മിനിറ്റ് കാത്തു, പിന്നെ ഇടിച്ചുകയറി പാക് പ്രധാനമന്ത്രി; മുറിയിലുള്ളത് പുടിനും തുർക്കി പ്രസിഡന്‍റും, കടുത്ത പരിഹാസമേറ്റ് ഷെഹ്ബാസ് ഷെരീഫ്

40 മിനിറ്റ് കാത്തു, പിന്നെ ഇടിച്ചുകയറി പാക് പ്രധാനമന്ത്രി; മുറിയിലുള്ളത് പുടിനും തുർക്കി പ്രസിഡന്‍റും, കടുത്ത പരിഹാസമേറ്റ് ഷെഹ്ബാസ് ഷെരീഫ്

അഷ്‌ഗാബാത്ത്: ക്ഷമയില്ലാതെ രണ്ട് രാജ്യതലവന്മാരുടെ ചര്‍ച്ച നടക്കുന്ന മുറിയിലേക്ക് ഇടിച്ചുകയറിയ പാകിസ്ഥാൻ പ്രധാനമന്ത്രിക്കെതിരെ ഉയരുന്നത് കടുത്ത പരിഹാസം. തുർക്ക്‌മെനിസ്ഥാന്‍റെ സ്ഥിരം നിഷ്പക്ഷതയുടെ 30-ാം വാർഷികം പ്രമാണിച്ച് ഇന്നലെ നടന്ന അന്താരാഷ്ട്ര ഫോറത്തിൽ, പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് റഷ്യൻ പ്രസിഡന്‍റ് വ്ലാഡിമിർ പുടിനുമായി കൂടിക്കാഴ്ച നടത്താൻ ഷെഡ്യൂൾ ചെയ്തിരുന്നു. എന്നാൽ ഈ കൂടിക്കാഴ്ചയാണ് അപ്രതീക്ഷിത വഴിത്തിരിവിലേക്ക് നീങ്ങിയത്

പുടിനുമായുള്ള ഉഭയകക്ഷി കൂടിക്കാഴ്ച വൈകിയതിനെ തുടർന്ന് ഷെരീഫ്, റഷ്യൻ നേതാവും തുർക്കി പ്രസിഡന്‍റ് റെസെപ് തയ്യിപ് എർദോഗാനും തമ്മിലുള്ള അടച്ചിട്ട മുറിയിലെ ചർച്ചയിലേക്ക് നടന്നു കയറുകയായിരുന്നുവെന്ന് 'ആർടി ഇന്ത്യ' പങ്കുവെച്ച വീഡിയോയിൽ വ്യക്തമാണ്. വിദേശകാര്യ മന്ത്രി ഇഷാഖ് ദാറിനൊപ്പം അടുത്തുള്ള മുറിയിൽ 40 മിനിറ്റോളം കാത്തിരുന്ന ഷെരീഫ് ക്ഷമയില്ലാതെ, പുടിനും എർദോഗാനുമായി ചർച്ച നടക്കുന്ന വേദിയിലേക്ക് ഒരു പെട്ടെന്നുള്ള കൂടിക്കാഴ്ചയെങ്കിലും ഉറപ്പിക്കാമെന്ന പ്രതീക്ഷയിൽ പ്രവേശിക്കാൻ തീരുമാനിക്കുകയായിരുന്നു. ഏകദേശം 10 മിനിറ്റിനുള്ളിൽ അദ്ദേഹം അവിടെ നിന്ന് മടങ്ങി എന്നാണ് വിവരം.

ക്യാമറയിൽ പതിഞ്ഞ ഈ നിമിഷം, നയതന്ത്രപരമായ പിഴവായി കണക്കാക്കി ഓൺലൈനിൽ വ്യാപക പരിഹാസത്തിന് കാരണമായിട്ടുണ്ട്. ഒരു എക്സ് ഉപയോക്താവ് "പുടിൻ ഭിക്ഷക്കാരെ കണ്ട് സമയം കളയാൻ ആഗ്രഹിക്കുന്നില്ല," എന്ന് കുറിച്ചു, മറ്റൊരാൾ, "ഈ ഭിക്ഷക്കാരോട് ട്രംപും ഇത് തന്നെയാണ് ചെയ്തത്" എന്നും അഭിപ്രായപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എറണാകുളത്ത് 12 നഗരസഭകളിലും യു.ഡി.എഫിന് സര്‍വാധിപത്യം, ഒരിടത്തും എൽഡിഎഫ് ഇല്ല, തൃപ്പൂണിത്തുറയിൽ എൻഡിഎ

എറണാകുളത്ത് 12 നഗരസഭകളിലും യു.ഡി.എഫിന് സര്‍വാധിപത്യം, ഒരിടത്തും എൽഡിഎഫ് ഇല്ല, തൃപ്പൂണിത്തുറയിൽ എൻഡിഎ

എറണാകുളം: എറണാകുളം ജില്ലയിലെ 13 നഗരസഭകളിലെയും തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോള്‍ എൽഡിഎഫിന് കനത്ത തിരിച്ചടി. ഒരിടത്തും എൽഡിഎഫിന് വിജയിക്കാനായില്ല. 12 നഗരസഭകളിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചപ്പോള്‍ തൃപ്പൂണിത്തുറയിൽ എൽഡിഎഫിൽ നിന്ന് എൻഡിഎ അട്ടിമറി വിജയത്തിലൂടെ ഭരണം പിടിച്ചെടുത്തു. 12 നഗരസഭകളിലെയും വിജയത്തിലൂടെ യുഡിഎഫ് സര്‍വാധിപത്യം തുടരുകയായിരുന്നു. മൂവാറ്റുപ്പുഴ, ആലുവ, അങ്കമാലി, ഏലൂര്‍, കളമശ്ശേരി, കോതമംഗലം, നോര്‍ത്ത് പറവൂര്‍, പെരുമ്പാവൂര്‍, പിറവം, തൃക്കാക്കര,മരട്, കൂത്താട്ടുകുളം എന്നീ 12 നഗരസഭകളിലും യുഡിഎഫ് വിജയിച്ചു. തൃപ്പൂണിത്തുറയിൽ എൻഡിഎയും വിജയിച്ചു.

തെരഞ്ഞെടുപ്പ് ഫലം

തൃപ്പൂണിത്തുറയിൽ എൻഡിഎ

NDA 21

LDF 20

UDF 12

മൂവാറ്റുപുഴ നഗരസഭയിൽ യുഡിഎഫ്

UDF17

LDF 7

NDA 1

ആലുവ നഗരസഭയിൽ യുഡിഎഫ്

UDF 16

LDF 2

NDA 4

OTH 4

അങ്കമാലി നഗരസഭയിൽ യുഡിഎഫ്

Udf 12

LDF 9

NDA 2

OTH 8

ഏലൂർ നഗരസഭയിൽ യുഡിഎഫ്

Udf 11

LDF 7

NDA 5

OTH 9

കളമശ്ശേരി നഗരസഭയിൽ യുഡിഎഫ്

Udf 28

LDF 11

NDA 1

OTH 6

കോതമംഗലം നഗരസഭയിൽ യുഡിഎഫ്

Udf 20

LDF 4

NDA 1

OthR 8

നോർത്ത് പറവൂർ നഗരസഭയിൽ യുഡിഎഫ്

Udf 15

LDF 9

NDA 3

OTH 3

പെരുമ്പാവൂർ നഗരസഭയിൽ യുഡിഎഫ്

UDF 14

LDF 8

NDA 2

OTH 5

പിറവം നഗരസഭയിൽ യുഡിഎഫ്

UDF 21

LDF 1

NDA 1

OTH 5

തൃക്കാക്കരയിൽ യുഡിഎഫ്

UDF 26

LDF 15

NDA 0

OTH 7

മരട് നഗരസഭയിൽ യുഡിഎഫ്

UDF 18

LDF 6

NDA 0

OTH 6

കൂത്താട്ടുകുളം നഗരസഭയിൽ യുഡിഎഫ്

UDF 16

LDF 8

NDA 0

OTH 2

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടും; രാജ്‌മോഹന്‍ ഉണ്ണിത്താന്‍

തിരുവനന്തപുരം: ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എല്ലാ തലങ്ങളില്‍ വന്‍ മുന്നേറ്റം കാഴ്ചവെച്ചിരിക്കുകയാണ് യുഡിഎഫ്. നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നോടിയായാണ് തദ്ദേശ തിരഞ്ഞെടുപ്പ് ഫലങ്ങളെ കണക്കാക്കുന്നത്. അതുകൊണ്ട് തന്നെ ഈ ഫലങ്ങള്‍ വരുന്ന നിയമസഭാ ഇലക്ഷനിലും പ്രതിഫലിക്കുമെന്ന പ്രതീക്ഷയും ആത്മവിശ്വാസവും പങ്കുവെക്കുകയാണ് കോണ്‍ഗ്രസ് നേതാക്കള്‍.

നിയമസഭ തിരഞ്ഞെടുപ്പില്‍ യുഡിഎഫ് 110 സീറ്റിലധികം നേടുമെന്ന് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവും എംപിയുമായ രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പ്രതികരിച്ചു. കേരളത്തില്‍ ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ചുവെന്നും വിശ്വാസികളെ ഇനിയും കബളിപ്പിക്കാമെന്ന് പിണറായി കരുതേണ്ടെന്നും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ പറഞ്ഞു.

തിരുവനന്തപുരം കോര്‍പറേഷനിലെ പ്രകടനത്തെ കുറിച്ചും രാജ്‌മോഹന്‍ ഉണ്ണിത്താന്‍ സംസാരിച്ചു. തിരുവനന്തപുരത്ത് കോണ്‍ഗ്രസിന് സംഘടന ദൗര്‍ബല്യമുണ്ടായിരുന്നു. അത് മറികടക്കാന്‍ ശ്രമിച്ചു
ശ്രമം പൂര്‍ണമായി വിജയിച്ചില്ല എന്നാണ് അദ്ദേഹത്തിന്റെ വാക്കുകള്‍.

തിരുവനന്തപുരം കോര്‍പറേഷനില്‍ എന്‍ഡിഎ ആണ് മുന്നിട്ടു നില്‍ക്കുന്നത്. എല്‍ഡിഎഫും യുഡിഎഫും ഇഞ്ചോടിഞ്ച് വ്യത്യാസത്തിലാണ് നില്‍ക്കുന്നത്. തിരുവനന്തപുരത്ത് എന്‍ഡിഎ ഭരണം പിടിച്ചാല്‍ ചരിത്രത്തില്‍ ആദ്യമായി തിരുവനന്തപുരത്തിന്റെ മേയര്‍ സ്ഥാനത്തേക്ക് ബിജെപി എത്തും.

അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എന്‍ഡിഎ.

14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.

ഇത്തവണ രണ്ട് ഘട്ടങ്ങളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 73.68 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. 2020 ല്‍ ഇത് 75. 95 ശതമാനമായിരുന്നു. സംസ്ഥാനത്ത് ആകെ 2,10,79,021 പേരാണ് വോട്ട് രേഖപ്പെടുത്തിയത്. ആദ്യഘട്ട തെരഞ്ഞെടുപ്പ് നടന്ന ഡിസംബര്‍ 9ന് 70.9 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. ഡിസംബര്‍ 11ന് നടന്ന രണ്ടാംഘട്ട തെരഞ്ഞെടുപ്പില്‍ 76.08 ശതമാനം പോളിംഗും രേഖപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഹാർമണി ഓഫ് ദി സീസ്' എന്ന ഭീമൻ കപ്പലിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്ന ആദ്യ ഇന്ത്യൻ വനിത

'ഹാർമണി ഓഫ് ദി സീസ്' എന്ന ഭീമൻ കപ്പലിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്ന ആദ്യ ഇന്ത്യൻ വനിത

ലോകപ്രശസ്‌തമായ റോയൽ കരീബിയൻ ഇൻ്റർനാഷണലിന്റെ 'ഹാർമണി ഓഫ് ദി സീസ് എന്ന ഭീമൻ കപ്പലിൽ ഇലക്ട്രിക്കൽ എഞ്ചിനീയറായി സേവനമനുഷ്ഠിക്കുന്ന ആദ്യ ഇന്ത്യൻ വനിത എന്ന പദവിയിലേക്ക് രാജസ്ഥാനിലെ കോട്ടയിൽ നിന്നുള്ള  പ്രിയങ്ക സെൻ എന്ന് യുവതി എത്തിച്ചേർന്ന്  ചരിത്രം രചിച്ചിരിക്കുന്നു. സ്വന്തം ദൃഢനിശ്ചയവും അക്ഷീണമായ പരിശ്രമവും കൊണ്ട് അവർ കീഴടക്കിയത് വെറുമൊരു ജോലിയല്ല, മറിച്ച് പതിറ്റാണ്ടുകളായി പുരുഷാധിപത്യം നിലനിന്നിരുന്ന ഒരു ലോകമാണ്.

ഇടത്തരം കുടുംബത്തിൽ നിന്ന്
അസാധാരണമായ സ്വപ്‌നത്തിലേക്ക്
പൊതുമരാമത്ത് വകുപ്പിൽ നിന്ന് വിരമിച്ച പിതാവിന്റെയും വീട്ടമ്മയായ മാതാവിന്റെയും പിന്തുണയോടെ ഒരു ഇടത്തരം കുടുംബത്തിലാണ് പ്രിയങ്ക വളർന്നത്.

കുട്ടിക്കാലം മുതൽ തന്നെ വ്യത്യസ്‌തമായ ഒരു പാത തിരഞ്ഞെടുക്കണമെന്ന് അവർ ആഗ്രഹിച്ചിരുന്നു. ബിക്കാനീറിലെ ഗവൺമെന്റ് എഞ്ചിനീയറിംഗ് കോളേജിൽ പഠിക്കുന്ന കാലത്തും എൻസിസിയിൽ സജീവമായി പ്രവർത്തിച്ചപ്പോഴും അവരുടെ ലക്ഷ്യം വ്യക്തമായിരുന്നു. നാവികസേനയിലോ മർച്ചൻ്റ് നേവിയിലോ ഒരു സ്ഥാനം നേടുക. എന്നാൽ, ഒരു സാധാരണ ഇന്ത്യൻ പെൺകുട്ടിക്ക് ഇത്രയും വലിയ സ്വപ്നം കാണാൻ എളുപ്പമായിരുന്നില്ല.

വെല്ലുവിളികളും നിരസിക്കപ്പെട്ട
അവസരങ്ങളും

പ്രിയങ്കയുടെ യാത്ര തുടക്കം മുതൽ തന്നെ വെല്ലുവിളികൾ നിറഞ്ഞതായിരുന്നു. ഒരു ആൺകുട്ടിയുമായി ബന്ധപ്പെട്ട ക്ലറിക്കൽ പിഴവ് കാരണം അവൾക്ക് കോളേജിൽ നിന്ന് പുറത്താക്കൽ നേരിടേണ്ടി വന്നു. അത്യധികം മത്സരമുള്ളതും പുരുഷ കേന്ദ്രീകൃതവുമായ ഇലക്ട്രോ-ടെക്ന‌ിക്കൽ ഓഫീസർ (ETO) കോഴ്സ‌ിന് അപേക്ഷിച്ചപ്പോൾ, അവർ ആവർത്തിച്ച് നിരസിക്കപ്പെട്ടു. സാമൂഹിക സമ്മർദ്ദങ്ങൾ ഒരു വശത്തും, കപ്പലിലെ ജോലികൾക്ക് വേണ്ട കർശനമായ ശാരീരിക ആവശ്യകതകൾ മറുവശത്തും അവരെ തളർത്തി. എന്നിരുന്നാലും, പ്രിയങ്കയോ അവരുടെ കുടുംബമോ ഒരവസരത്തിലും പ്രതീക്ഷ കൈവിട്ടില്ല. അവർ ലക്ഷ്യത്തിൽ ഉറച്ചുനിന്നു.

രണ്ടുവർഷത്തെ കഷ്‌ടപ്പാടിന് ഒടുവിൽ ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിംഗ്
ഒടുവിൽ ഇടിഒ കോഴ്‌സ് പൂർത്തിയാക്കിയെങ്കിലും, അടുത്ത കടമ്ബ അതിലും വലുതായിരുന്നു. ഏകദേശം രണ്ട് വർഷത്തോളം അവർ കഠിനമായി കഷ്‌ടപ്പെട്ടു. പൂനെയിലെ ഒരു ചെറിയ മുറിയിൽ താമസിച്ച്, തന്റെ റെസ്യൂമെ നൽകാനായി ദിവസവും മുംബൈയിലേക്ക് യാത്ര ചെയ്തു. താൻ കണ്ടെത്താൻ കഴിയുന്ന എല്ലാ ഷിപ്പിംഗ് കമ്‌ബനികളുടെയും വാതിലുകൾ മുട്ടി.

ഈ അക്ഷീണ പരിശ്രമം ഫലം കണ്ടത് ആംഗ്ലോ ഈസ്റ്റേൺ ഷിപ്പിംഗ് കമ്ബനി അവളിൽ വിശ്വാസമർപ്പിച്ചപ്പോഴാണ്. പ്രിയങ്കയെ അവർ അവരുടെ ചരിത്രത്തിലെ ആദ്യത്തെ ഇന്ത്യൻ വനിതാ ഇടിഒ ആക്കി നിയമിച്ചു. ഇത് അവരുടെ സ്വപ്നത്തിലേക്കുള്ള ആദ്യത്തെ പ്രധാന ചുവടുവെപ്പായിരുന്നു.

റോയൽ കരീബിയനിലെ രാജ്ഞി ആദ്യ നിയമനത്തിനുശേഷം മാസങ്ങൾ കഴിഞ്ഞപ്പോൾ, പ്രിയങ്കയുടെ കരിയറിലെ ഏറ്റവും വലിയ വഴിത്തിരിവുണ്ടായി. ഏഴ്
മുതൽ എട്ട് മാസം വരെ നീണ്ട അക്ഷീണമായ പരിശ്രമങ്ങൾക്കൊടുവിൽ, ഫ്ലോറിഡയിൽ നിന്ന് സർവീസ് നടത്തുന്ന റോയൽ കരീബിയൻ ഇന്റർനാഷണലിൻ്റെ 'ഹാർമണി ഓഫ് ദി സീസ്' എന്ന കപ്പലിലേക്ക് അവർ തിരഞ്ഞെടുക്കപ്പെട്ടു. 7,500-ൽ അധികം യാത്രക്കാരും ജീവനക്കാരുമുള്ള ഈ ഭീമാകാരമായ കപ്പലിൽ സാങ്കേതിക വിഭാഗത്തിലെ ഇലക്ട്രിക്കൽ എഞ്ചിനീയർ എന്ന നിലയിൽ പ്രിയങ്കയുടെ നിയമനം സ്ഥിരീകരിച്ചു.

"ഈ കമ്ബനിയുടെ സാങ്കേതിക വിഭാഗത്തിലെ ആദ്യത്തെ ഇന്ത്യൻ വനിതയാണ് ഞാൻ, ഇവിടെ ഒരു സ്ത്രീ ജോലി ചെയ്യുന്നത് ഇതാദ്യമാണെന്ന് പല വിദേശ ക്രൂ അംഗങ്ങളും എന്നോട് പറയുന്നു. ഞാൻ അവരുടെ സ്വ‌പ്നം സാക്ഷാത്കരിച്ചുവെന്ന് അവർ പറയുന്നു."

പ്രചോദനത്തിന്റെ ദീപസ്തംഭം

പ്രിയങ്ക സെന്നിൻ്റെ ഈ കഥ വെറുമൊരു വ്യക്തിപരമായ വിജയഗാഥയല്ല. സാമൂഹിക നിയന്ത്രണങ്ങൾ, സ്ഥാപനപരമായ തടസ്സങ്ങൾ, കർശനമായ ശാരീരിക മാനദണ്ഡങ്ങൾ എന്നിവയാൽ പിന്നോട്ട് വലിക്കപ്പെടുമെന്ന് ഭയക്കുന്ന ഓരോ പെൺകുട്ടിക്കും അവർ ഒരു
പ്രചോദനത്തിൻ്റെ ദീപസ്‌തംഭമാണ്. രാജസ്ഥാൻ പോലുള്ള ഒരു സംസ്ഥാനത്ത് നിന്ന് വന്ന്, അന്താരാഷ്ട്ര ഷിപ്പിംഗ് മേഖലയിൽ ചരിത്രം സൃഷ്ടിച്ച പ്രിയങ്ക, ദൃഢനിശ്ചയമുള്ള ഒരു ഇന്ത്യൻ മകളെയും അവളുടെ സ്വ‌പ്നങ്ങളെയും തടയാൻ ഒന്നിനും കഴിയില്ലെന്ന് തെളിയിച്ചിരിക്കുന്നു. അവരുടെ വിജയം ഇന്ത്യയിലെ യുവ വനിതാ എഞ്ചിനീയർമാർക്ക് മുമ്ബിൽ പുതിയതും വിശാലവുമായ ലോകത്തേക്ക് വാതിൽ തുറന്നിട്ടിരിക്കുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഹാഭാരതവും ഭഗവത്ഗീതയും പാകിസ്ഥാൻ പഠനമുറികളിലേക്ക്; സംസ്‌കൃതം പഠനവിഷയമാക്കി ലാഹോർ സർവ്വകലാശാല

മഹാഭാരതവും ഭഗവത്ഗീതയും പാകിസ്ഥാൻ പഠനമുറികളിലേക്ക്; സംസ്‌കൃതം പഠനവിഷയമാക്കി ലാഹോർ സർവ്വകലാശാല

ഇസ്ലാമാബാദ്: വിഭജനത്തിന് ശേഷം ആദ്യമായി സംസ്‌കൃതം പാഠ്യവിഷയമാക്കി പാകിസ്ഥാൻ. സംസ്‌കൃതം ഭാഷയിൽ നാല് ക്രെഡിറ്റ് കോഴ്‌സുകൾ ആരംഭിച്ചിരിക്കുകയാണ് ലാഹോർ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്മെന്റ് സയൻസസ്. അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും പ്രത്യേക താൽപര്യ പ്രകാരമാണ് പാഠ്യവിഷയത്തിൽ സംസ്‌കൃതം ഉൾപ്പെടുത്തിയത്. കോഴ്‌സിന്റെ ഭാഗമായി മഹാഭാരതം ടെലിവിഷൻ പരമ്പരയിലെ 'ഹെ കഥ സാംഗ്രാം കി' യുടെ ഉർദു പതിപ്പും വിദ്യാർത്ഥികൾക്ക് ലഭ്യമാക്കും. ലാഹോർ യൂണിവേഴ്‌സിറ്റി ലൈബ്രറിയിൽ വിശാലമായ സംസ്‌കൃത ശേഖരങ്ങളുണ്ടെന്ന് ഗുർമെനി സെന്റർ ഡയറക്‌ടർ ഡോ അലി ഉസ്‌മാൻ ഖാസ്മി മാദ്ധ്യമങ്ങളോട് പറഞ്ഞു.

 മഹാഭാരതവും ഭഗവത്ഗീതയും ഉൾപ്പെടുത്തി ആരംഭിക്കാനിരിക്കുന്ന കോഴ്‌സുകളിലൂടെ സർവ്വകലാശാല വിപുലീകരിക്കാൻ ലക്ഷ്യമിടുന്നുണ്ട്. 15 വർഷത്തിനുള്ളിൽ ഗീതയിലും മഹാഭാരതത്തിലും അറിവുള്ളവരെ പാകിസ്ഥാനിലും കാണാൻ കഴിയും'- അദ്ദേഹം പറഞ്ഞു. 1930 കളിൽ പണ്ഡിതനായ ജെ സി ആർ വൂൾനർ പട്ടികപ്പെടുത്തിയ സംസ്‌കൃത കൈയ്യെഴുത്തു പ്രതികളുടെ വലിയ ശേഖരം ഇന്ത്യ-പാക് വിഭജനത്തിന് ശേഷം വിദ്യാർത്ഥികളിലാരും ഉപയോഗിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. വിദേശ ഗവേഷകർ മാത്രമാണ് അത് ഉപയോഗിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഫോർമാൻ ക്രിസ്‌ത്യൻ കോളേജിലെ സോഷ്യോളജി അസോസിയേറ്റ് പ്രൊഫസർ ഡോ ഷാഹിദ് റഷീദിന്റെ ശ്രമങ്ങളിലൂടെയാണ് ഈ മാറ്റം സാദ്ധ്യമായത്. 'മനുഷ്യരാഷിക്കായുള്ള നിരവധി അറിവുകൾ ക്ലാസിക്കൽ ഭാഷകളിൽ അടങ്ങിയിട്ടുണ്ട്. ഞാൻ അറബിയും പേർഷ്യനും പഠിച്ചുകൊണ്ടാണ് തുടങ്ങിയത്. തുടർന്ന് സംസ്കൃതം പഠിച്ചു'- ഡോ. റഷീദ് പറഞ്ഞു. കേംബ്രിഡ്ജ് സംസ്കൃത പണ്ഡിതനായ അന്റോണിയ റുപ്പലിന്റെയും ഓസ്‌ട്രേലിയൻ ഇൻഡോളജിസ്റ്റ് മക്കോമസ് ടെയ്‌ലറുടെയും കീഴിൽ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിലൂടെയുള്ള പഠനത്തെയാണ് താൻ ആശ്രയിച്ചിരുന്നതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്

ഒരുക്കങ്ങൾ നടക്കുമ്പോൾ നവവരനെ തേടി വിവാഹവേദിയിലേക്ക് കയറി വന്നത് പൊലീസ്; ഡിഗ്രി പഠനകാലത്തെ കൊടുചതി, യുവതിയുടെ പരാതിയിൽ അറസ്റ്റ്

ബംഗളൂരു: കർണാടകയിലെ റായ്ച്ചൂരിൽ വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ച യുവാവിനെ മറ്റൊരു യുവതിയെ വിവാഹം കഴിക്കാനുളള നീക്കത്തിനിടെ അറസ്റ്റ് ചെയ്ത് പൊലീസ്. കൊപ്ല സ്വദേശിയായ യുവതിയുടെ പരാതിയിലാണ്റായ്ച്ചൂർ സ്വദേശിയായ റിഷഭിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ബെല്ലാരിയിലെ ഡിഗ്രി പഠനകാലത്ത് സൗഹൃദം സ്ഥാപിക്കുകയും പിന്നീട് പ്രണയത്തിൽ കുടുക്കിയ ശേഷം വഞ്ചിക്കുകയും ചെയ്തെന്ന പരാതിയിലാണ് റായ്ച്ചൂർ സ്വദേശി റിഷഭ് എന്ന യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

റായ്ച്ചൂർ വനിതാ പൊലീസാണ് യുവതിയുടെ പരാതിയിൽ നടപടി സ്വീകരിച്ചത്. റിഷഭിന്‍റെ വിവാഹ ദിനത്തിലായിരുന്നു പൊലീസിന്റെ നടപടി. പ്രണയത്തിലായ ശേഷം വിവാഹ വാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചെന്നും പിന്നീട് നിർബന്ധിച്ച് ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും കൊപ്ല സ്വദേശിയായ യുവതിയുടെ പരാതിയിൽ പറയുന്നു. ഒരു ക്ഷേത്രത്തിലെത്തിച്ച് തന്നെ റിഷഭ് താലി ചാർത്തിയെന്നും യുവതി ആരോപിച്ചു. തെളിവുകളും പൊലീസിന് കൈമാറി.

ഇതിനു പിന്നാലെയാണ് പൊലീസ് എഫ്ഐആർ രജിസ്റ്റ‍ർ ചെയ്തതും റിഷഭിനെ അറസ്റ്റ് ചെയ്തതും. കഴിഞ്ഞ കുറച്ചു നാളുകളായി യുവതിയിൽ നിന്ന് ഒഴിഞ്ഞുമാറുകയായിരുന്നു റിഷഭ്. ഇതിനിടെ മറ്റൊരു വിവാഹത്തിന് യുവാവ് തയ്യാറെടുക്കുന്ന കാര്യം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച വിവാഹ ക്ഷണക്കത്തിലൂടെ അറിഞ്ഞതോടെയാണ് യുവതി കൊപ്ലയിൽ നിന്ന് റായ്ച്ചൂരിലെത്തി പൊലീസിൽ പരാതി നൽകിയത്. പൊലീസെത്തിയപ്പോൾ റായ്ച്ചൂർ സിറ്റിയിൽ യുവാവിന്‍റെ വിവാഹ ഒരുക്കങ്ങൾ പുരോഗമിക്കുകയായിരുന്നു. യുവാവിനെ അറസ്റ്റ് ചെയ്തതോടെ വിവാഹം നിർത്തിവച്ചു. കോടതിയിൽ ഹാജരാക്കിയ റിഷഭിനെ റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രോളുകള്‍ ഫലം കണ്ടില്ല, 'മായാ വി' തോറ്റു; കൂത്താട്ടുകുളത്ത് എടയാര്‍ വെസ്റ്റ് വാര്‍ഡില്‍ യുഡിഎഫിന് വിജയം

ട്രോളുകള്‍ ഫലം കണ്ടില്ല, 'മായാ വി' തോറ്റു; കൂത്താട്ടുകുളത്ത് എടയാര്‍ വെസ്റ്റ് വാര്‍ഡില്‍ യുഡിഎഫിന് വിജയം

കൊച്ചി: ട്രോളുകളിലൂടെ വാര്‍ത്തകളില്‍ ഇടം പിടിച്ച കൂത്താട്ടുകുളം നഗരസഭയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി മായ വിക്ക് തോല്‍വി. 'മായാവി' മത്സരിക്കുന്നു എന്ന പേരില്‍ സമൂഹ മാധ്യമങ്ങളില്‍ മായ വൈറലായിരുന്നെങ്കിലും എടയാര്‍ വെസ്റ്റ് വാര്‍ഡിലെ ജനങ്ങള്‍ യുഡിഎഫിനെയാണ് തെരഞ്ഞെടുത്തത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി പി സി ഭാസ്‌കരനാണ് വിജയിച്ചത്.

ടി വി ഷോയായ 'ഒരു ചിരി ഇരുചിരി ബംബര്‍ ചിരി' എന്ന പരിപാടിയിലൂടെയാണ് മായ ശ്രദ്ധേയയായത്. അമ്മയുടെ പേരായ വാസന്തിയുടെ ആദ്യ അക്ഷരം മായ 'വി' തന്റെ പേരിനോട് ചേര്‍ത്തിരുന്നു. അങ്ങനെ 'മായാ വി' എന്നാക്കിയ പേരിനെ പ്രശസ്ത കോമിക് കഥാപാത്രമായ 'മായാവി'യോട് ഉപമിച്ച് നിരവധി ട്രോളുകള്‍ വന്നിരുന്നു. മമ്മൂട്ടി നായകനായെത്തിയ മായാവി സിനിമയിലെ ഡയലോഗുകളും ചിത്രങ്ങളും ഉപയോഗിച്ചുള്ള ട്രോളുകളും സമൂഹ മാധ്യമങ്ങളിലും വൈറലായിരുന്നു.

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുകയാണ്. ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യുഡിഎഫാണ് മുന്നിട്ടുനില്‍ക്കുന്നത്. ഇടത് കോട്ടകളില്‍ പോലും എല്‍ഡിഎഫിന് അടിപതറിയിരിക്കുകയാണ്. നില മെച്ചപ്പെടുത്തിയിരിക്കുകയാണ് എന്‍ഡിഎ. 14 ജില്ലകളിലായി 244 കേന്ദ്രങ്ങളിലാണ് 1129 തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള വോട്ട് എണ്ണുന്നത്. രണ്ട് ഘട്ടങ്ങളായി നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ 941 ഗ്രാമപഞ്ചായത്തുകളിലെ 17,337 വാര്‍ഡുകള്‍, 152 ബ്ലോക്ക് പഞ്ചായത്തുകളിലെ 2,267 വാര്‍ഡുകള്‍, 14 ജില്ലാപഞ്ചായത്തുകളിലെ 346 വാര്‍ഡുകള്‍, 86 നഗരസഭകളിലെ 3,205 വാര്‍ഡുകള്‍, 6 കോര്‍പ്പറേഷനുകളിലെ 421 വാര്‍ഡുകളിലേയ്ക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്.