Saturday, 13 December 2025

10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ

10 വർഷമായി, കുടുംബവുമായി ജർമ്മനിയിൽ താമസം, പക്ഷേ... എന്തോ ചിലത് നഷ്ടപ്പെട്ടു. നാട്ടിലേക്ക് മടങ്ങണം'; യുവതിയുടെ കുറിപ്പ് വൈറൽ

 മികച്ച തൊഴിലും ജീവിത സാഹചര്യങ്ങളും തേടി വിദേശത്തേക്ക് ചേക്കേറുന്നവരുടെ എണ്ണം ദിനംപ്രതി വർദ്ധിക്കുകയാണ്. അത്തരത്തിൽ 10 വർഷമായി ജർമ്മനിയിൽ സ്ഥിര താമസമാക്കിയ ഒരു യുവതിയുടെ കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ഏറെ ശ്രദ്ധനേടുന്നത്. ഇന്ത്യയിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നുവെന്നാണ് കുറിപ്പിലെ ഉള്ളടക്കം. ഒറ്റപ്പെടലാണ് ഇത്തരമൊരു തീരുമാനത്തിന് പിന്നിലെ പ്രധാന കാരണമെന്നും അവർ വെളിപ്പെടുത്തുന്നു.

സന്തോഷകരമായ ജീവിതം, പക്ഷേ...

ഭർത്താവിനും ചെറിയ കുട്ടിക്കും ഒപ്പം ജർമ്മനിയിൽ സ്ഥിരതാമസമാണ്. അവിടുത്തെ പ്രാദേശിക ഭാഷ നന്നായി സംസാരിക്കുകയും സുഹൃത്തുക്കളോടൊപ്പം സന്തോഷകരമായ ജീവിതം നയിക്കുകയും ചെയ്യുന്നു. പക്ഷേ, എന്തോ ഒന്ന് പ്രധാനമായും ജീവിതത്തിൽ നിന്ന് നഷ്ടപ്പെടുന്നതായി അനുഭവപ്പെടുന്നുവെന്നും യുവതി എഴുതുന്നു. താൻ ഈ വിഷയത്തെക്കുറിച്ച് വളരെ ശ്രദ്ധയോടെ ആലോചിച്ചെന്നും ജർമ്മനിയിലെ ജീവിതം തൃപ്തികരമാണെന്നും യുവതി എഴുതുന്നു. അവിടുത്തെ സാമൂഹ്യ ജീവിതവുമായി പൂർണ്ണമായും ലയിച്ചു ചേർന്നു. എന്നാൽ, ഒറ്റപ്പെടൽ തന്നെ അലട്ടുകയാണ്.

നഷ്ടപ്പെട്ട ബന്ധങ്ങൾ

സ്വന്തം രാജ്യത്തായിരുന്നപ്പോൾ ലഭിച്ചിരുന്ന സാമൂഹ്യബന്ധങ്ങൾ, അവയുടെ ഊഷ്മളത, തൊട്ടറിഞ്ഞ മനുഷ്യ ബന്ധങ്ങൾ എന്നിവ പ്രവാസ ജീവിതത്തിൽ തനിക്ക് നഷ്ടപ്പെടുന്നു. കുട്ടിയെ വളർത്താനും വീട്ടുജോലികൾ ചെയ്യാനും പിന്തുണ ലഭിക്കുമെങ്കിൽ ഇന്ത്യയിലേക്ക് മടങ്ങാൻ തയ്യാറാണെന്നും അവർ കുറിച്ചു. അതിനായി കുറഞ്ഞ വരുമാനമുള്ള ജോലി പോലും സ്വീകരിക്കാൻ തയ്യാറാണെന്നും യുവതി വിശദീകരിച്ചു. അങ്ങനെ ചെയ്താൽ തന്‍റെ കൊച്ചുകുട്ടിക്ക് മുത്തശ്ശന്‍റെയും മുത്തശ്ശിയുടെയും അടുത്ത് വളരാൻ കഴിയും. പ്രായമായ മാതാപിതാക്കളുടെ കൂടെ സമയം ചെലവഴിക്കാനുള്ള അവസരം വളരെ വിലപ്പെട്ടതാണെന്നും അവർ എഴുതുന്നു. എന്തായാലും യുവതിയുടെ കുറിപ്പിന് പിന്തുണയുമായി നിരവധി പേർ സമൂഹ മാധ്യമങ്ങളിലൂടെ രംഗത്തെത്തി. വർഷങ്ങൾ വിദേശത്ത് താമസിച്ച ശേഷം തങ്ങളുടെ വേരുകളിലേക്കും കുടുംബത്തിലേക്കും തിരികെ മടങ്ങാനുള്ള അവരുടെ ആഗ്രഹത്തെയും ധൈര്യത്തെയും അഭിനന്ദിച്ച് കൊണ്ട് നിരവധി കുറിപ്പുകളുമെത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് റബ്ബർ തോട്ടത്തിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയത്ത് റബ്ബർ തോട്ടത്തിൽ അസ്ഥികൂടം; അന്വേഷണം ആരംഭിച്ച് പോലീസ്

കോട്ടയം: കോട്ടയം പുതുപ്പള്ളിയിൽ പുരയിടത്തിൽ നിന്ന് അസ്ഥികൂടം കണ്ടെത്തി. പുതുപ്പള്ളി ഡോൺ ബോസ്‌കോ സ്‌കൂളിന് സമീപത്താണ് ദുരൂഹ സാഹചര്യത്തിൽ അസ്ഥികൂടം നാട്ടുകാർ കണ്ടെത്തിയത്.

അഞ്ചുമാസമായി ഉപയോഗിക്കാതെ കിടന്ന റബ്ബർ തോട്ടത്തിലാണ് വ്യാഴാഴ്ച അസ്ഥികൂടം കണ്ടെത്തിയത്. മൂന്നു മാസം മുൻപ് പ്രദേശത്തു നിന്നും കാണാതായ വയോധികന്റെ അസ്ഥികൂടമാകാമെന്ന് നാട്ടുകാർ സംശയം പ്രകടിപ്പച്ചിട്ടുണ്ട്. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പോലീസ് അന്വേഷണം ആരംഭിച്ചിച്ചുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി ഇവി നയം 2.0: തലസ്ഥാനത്ത് വൻ മാറ്റങ്ങൾ വരുമോ?

ഡൽഹി ഇവി നയം 2.0: തലസ്ഥാനത്ത് വൻ മാറ്റങ്ങൾ വരുമോ?

 ഡൽഹിയിൽ ഇലക്ട്രിക് മൊബിലിറ്റി സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിനായി, സർക്കാർ ഒരു കരട് ഇലക്ട്രിക് വെഹിക്കിൾ (ഇവി) നയം 2.0 തയ്യാറാക്കിയിട്ടുണ്ട്. കരട് ചർച്ച ചെയ്യുന്നതിനായി മുഖ്യമന്ത്രി രേഖ ഗുപ്‍തയുടെ അധ്യക്ഷതയിൽ അടുത്തിടെ മന്ത്രിമാരുടെ ഒരു സംഘം (GoM) യോഗം ചേർന്നു. തുടർന്ന് പൊതുജനങ്ങളുടെയും മറ്റ് പങ്കാളികളുടെയും അഭിപ്രായങ്ങൾക്കായി ഈ ഡ്രാഫ്റ്റ് പരസ്യമാക്കും.

ഇലക്ട്രിക് വാഹന ബാറ്ററികളുടെ ശരാശരി ആയുസ് എട്ട് വർഷമാണെന്ന് കണക്കിലെടുത്ത്, ഡൽഹി സർക്കാർ ആദ്യമായി ഒരു സംഘടിത ബാറ്ററി പുനരുപയോഗ ശൃംഖല സ്ഥാപിക്കാൻ ശ്രമിക്കുകയാണ്. ഉപയോഗിച്ച ബാറ്ററികളുടെ ശേഖരണം, പുനരുപയോഗം, സുരക്ഷിതമായി സംസ്‍കരിക്കൽ എന്നിവയ്ക്കായി ഇത് ഒരു സമഗ്ര സംവിധാനം സൃഷ്‍ടിക്കും. നഗരത്തിലെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് ഈ സംരംഭം ഒരു പ്രധാന ആവശ്യം നിറവേറ്റും. ഡൽഹിയിൽ വൻതോതിൽ ചാർജിംഗ് സ്റ്റേഷനുകൾ വികസിപ്പിക്കുക എന്നതാണ് കരടിൽ ലക്ഷ്യമിടുന്നത്. 2030 ആകുമ്പോഴേക്കും 5,000 പബ്ലിക് ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിക്കുക എന്നതാണ് സർക്കാരിന്റെ ലക്ഷ്യം, അതിൽ ഓരോന്നിനും 45 ചാർജിംഗ് പോയിന്റുകൾ ഉണ്ടാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു

മെസിയുടെ സന്ദര്‍ശനത്തിന് ശേഷം കൊല്‍ക്കത്തയില്‍ സംഘര്‍ഷം; സാള്‍ട്ട് ലേക്ക് സ്റ്റേഡിയം നശിപ്പിച്ചു

കൊല്‍ക്കത്ത: അര്‍ജന്റൈന്‍ ഇതിഹാസം ലിയോണല്‍ മെസിയുടെ കൊല്‍ക്കത്ത സന്ദര്‍ശത്തിന് ശേഷം സാള്‍ട്ട് ലേക്ക് സ്‌റ്റേഡിയത്തില്‍ സംഘര്‍ഷം. മെസി സ്‌റ്റേഡിയം വിട്ടതിന് പിന്നാലെയാണ് സംഘര്‍ഷമുണ്ടായത്. പരിപാടിയില്‍ മെസി പങ്കെടുത്തയുടനെ തന്നെ വേദി വിട്ടതാണ് പ്രതിഷേധത്തിനിടയാക്കിയത്. 10 മിനിറ്റിനപ്പറം മെസി സ്റ്റേഡിയത്തില്‍ നിന്നിരുന്നില്ല. മെസിയെ കാണാനായില്ലെന്ന് ആരോപിച്ച് കാണികള്‍ സ്റ്റേഡിയത്തിലെ സീറ്റുകള്‍ തല്ലിത്തകര്‍ക്കുകയും മൈതാനത്ത് കുപ്പികള്‍ എറിയുകയും ചെയ്തു. പൊലീസിന് ജനങ്ങളെ നിയന്ത്രിക്കാനും സാധിച്ചില്ല.

5000 രൂപ മുതല്‍ 25,000 രൂപ വരെ നല്‍കി ടിക്കറ്റെടുത്താണ് തങ്ങള്‍ പ്രദര്‍ശനം മത്സരം കാണാന്‍ വന്നത്. എന്നാല്‍, പത്ത് മിനിറ്റിനകം മെസി മടങ്ങിയതോടെ സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. 11.15 ഓടെയാണ് മെസി സ്റ്റേഡിയത്തിലേക്ക് എത്തിയത്. പത്ത് മിനിറ്റകം തന്നെ മെസി മടങ്ങുകയും ചെയ്തു. തുടര്‍ന്ന് സ്റ്റേഡിയത്തില്‍ സംഘര്‍ഷമുണ്ടായതോടെ മുന്‍ മുന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിക്കും ബോളിവുഡ് താരം ഷാരൂഖ് ഖാനും പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്കും സ്റ്റേഡിയത്തിനുള്ളിലേക്ക് കടക്കാന്‍ കഴിഞ്ഞിരുന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം

രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുതത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സ്റ്റീൽ പൈപ്പ് ഹൈ വോൾട്ടേജ് ലൈനിൽ തട്ടി, യുവാവിന് ദാരുണാന്ത്യം

 ബെം​ഗളൂരു: രണ്ടര ലക്ഷം രൂപ വിലയുള്ള വളർത്തുപക്ഷിയായ തത്തയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ 32കാരൻ വൈദ്യുതാഘേതമേറ്റ് മരിച്ചു. അരുൺകുമാർ എന്ന യുവാവാണ് മരിച്ചത്. തന്റെ മക്കാവിനെ (ഒരു തരം തത്ത) രക്ഷിക്കാനുള്ള ശ്രമത്തിനിടെ അബദ്ധത്തിൽ ഹൈ വോൾട്ടേജ് ലൈനിൽ തട്ടി വൈദ്യുതാഘാതമേൽക്കുകയായിരുന്നു. ബെംഗളൂരുവിലെ ഗിരിനഗറിലാണ് സംഭവം. മക്കാവ് വെള്ളിയാഴ്ച രാവിലെ അടുത്തുള്ള ഒരു വൈദ്യുത തൂണിൽ പോയിരുന്നു. സ്റ്റീൽ പൈപ്പുമായി തന്റെ മാക്കോവിനെ തിരികെ കൊണ്ടുവരാൻ കോമ്പൗണ്ട് ഭിത്തിയിൽ കയറി. രക്ഷാപ്രവർത്തനത്തിനിടെ, പൈപ്പ് ഒരു ഉയർന്ന വോൾട്ടേജ് വയറിൽ തട്ടി ഗുരുതരമായ വൈദ്യുതാഘാതമേറ്റു. ചുമരിൽ നിന്ന് തെറിച്ചുവീണു. അരുൺ കുമാറിനെ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാടുകടത്തപ്പെട്ടവരുടെ വിവരങ്ങൾ പരസ്പരം കൈമാറും; സുരക്ഷാ പദ്ധതിയുമായി യുഎഇയും കുവൈത്തും

നാടുകടത്തപ്പെട്ടവരുടെ വിവരങ്ങൾ പരസ്പരം കൈമാറും; സുരക്ഷാ പദ്ധതിയുമായി യുഎഇയും കുവൈത്തും

നാടുകടത്തപ്പെട്ട വ്യക്തികളുടെ വിവരങ്ങളും വിരലടയാളങ്ങളും പരസ്പരം കൈമാറുന്നതിനുള്ള ഇലക്ട്രോണിക് സംവിധാനം കുവൈത്തും യുഎഇയും ഔദ്യോഗികമായി ആരംഭിച്ചു. സംയുക്ത സുരക്ഷാ പദ്ധതി കരാറിന്റെ ഭാഗമായാണ് സംരംഭം. രണ്ടു രാജ്യങ്ങളിലെയും ബന്ധപ്പെട്ട ഏജന്‍സികള്‍ തമ്മിലുള്ള സുരക്ഷാ ഏകോപനം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി.

ഇനി മുതല്‍ കുവൈത്തില്‍നിന്ന് നാടുകടത്തപ്പെടുന്നവര്‍ക്ക് യുഎഇയിലേക്കോ തിരിച്ചോ പ്രവേശിക്കാന്‍ കഴിയില്ല എന്നതാണ് കരാറിന്റെ പ്രധാന പ്രത്യേകത. പ്രധാനപ്പെട്ട കുറ്റകൃത്യങ്ങളോ താമസ നിയമ ലംഘനങ്ങളോ നടത്തിയ ശേഷം മറ്റു രാജ്യങ്ങളിലെ അതിര്‍ത്തിയിലൂടെ വീണ്ടും പ്രവേശിക്കുന്നത് തടയാന്‍ ഈ സംവിധാനം ലക്ഷ്യമിടുന്നു. പ്രവാസികളുടെ എണ്ണം നിയന്ത്രിക്കുന്നതിനും കുടിയേറ്റ നിയമങ്ങള്‍ കര്‍ശനമാക്കുന്നതിനും ഇത് സഹായിക്കുമെന്നാണ് വിലയിരുത്തല്‍.

ട്രാഫിക് പിഴകള്‍ അടയ്ക്കാതെ മുങ്ങുന്നവരെ പിടികൂടുന്നതിനായി ട്രാഫിക് സംവിധാനങ്ങള്‍ ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. നാടുകടത്തുന്നവരുടെ വിവരങ്ങള്‍ ഇരു രാജ്യങ്ങളും പരസ്പരം കൈമാറും. നിലവില്‍ ലഹരിമരുന്ന് കേസുകളില്‍ നാടുകടത്തപ്പെട്ടവര്‍ക്ക് മാത്രമാണ് ജിസിസി വിലക്ക് ഉള്ളത്. എന്നാല്‍, പുതിയ കരാര്‍ നിലവില്‍ വരുന്നതോടെ മറ്റ് കേസുകളില്‍ നാടുകടത്തപ്പെട്ടവര്‍ക്കും യാത്രാവിലക്ക് വരും. ഇതോടെ ഇരു രാജ്യങ്ങളിലെയും സുരക്ഷാ ഏകോപനം കൂടുതല്‍ ശക്തമാകുമെന്നും മേഖലയിലെ നിയമപരമല്ലാത്ത കുടിയേറ്റങ്ങള്‍ക്ക് കടിഞ്ഞാനിടാനാകുമെന്നുമാണ് പ്രതീക്ഷ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആകാശത്ത് പറക്കവേ വിമാനത്തിന്‍റെ എഞ്ചിൻ സ്വിച്ച് ഓഫാക്കാൻ ശ്രമിച്ച് പൈലറ്റ്, മാജിക്ക് മഷ്റൂം കഴിച്ച് ബോധമില്ല; ശിക്ഷാ ഇളവ് നൽകി കോടതി

ആകാശത്ത് പറക്കവേ വിമാനത്തിന്‍റെ എഞ്ചിൻ സ്വിച്ച് ഓഫാക്കാൻ ശ്രമിച്ച് പൈലറ്റ്, മാജിക്ക് മഷ്റൂം കഴിച്ച് ബോധമില്ല; ശിക്ഷാ ഇളവ് നൽകി കോടതി

പോർട്ട്‌ലാൻഡ്: 83 യാത്രക്കാർക്കും ജീവനക്കാർക്കുമൊപ്പം പറന്ന അലാസ്ക എയർലൈൻസ് വിമാനം തകർക്കാൻ ശ്രമിച്ച കേസിൽ പൈലറ്റിന് ശിക്ഷാ ഇളവ്. സിയാറ്റിലിൽ നിന്ന് സാൻ ഫ്രാൻസിസ്കോയിലേക്ക് പോവുകയായിരുന്ന ഹോറൈസൺ എയറിന്‍റെ എമ്പ്രേയർ ഇ75 റീജിയണൽ ജെറ്റിന്‍റെ കോക്ക്പിറ്റിൽ ജമ്പ് സീറ്റിലിരുന്ന് ജോസഫ് എമേഴ്സൺ എന്ന പൈലറ്റാണ് ഈ അതിക്രമം നടത്തിയത്. മാജിക് മഷ്റൂംസ് ഉപയോഗിച്ച് ലഹരിയിലായിരുന്ന ഒരു ഓഫ്-ഡ്യൂട്ടി പൈലറ്റിന്‍റെ അടുത്തിടെ പുറത്തുവന്ന കോക്ക്പിറ്റ് ഓഡിയോയിൽ വിമാനത്തിന്‍റെ എഞ്ചിൻ ഓഫ് ചെയ്യാൻ ശ്രമിച്ച നിമിഷങ്ങൾ രേഖപ്പെടുത്തിയിരുന്നു. 2023 ഒക്ടോബറിലാണ് സംഭവം നടന്നത്.

ഡ്യൂട്ടിയിലുണ്ടായിരുന്ന പൈലറ്റ് എമേഴ്സണിനോട് എന്താണ് പ്രശ്നമെന്ന് ചോദിക്കുന്നത് ഓഡിയോയിൽ കേൾക്കാം. ഇതിനുശേഷം, പിടിവലിയുടെ ശബ്‍ദങ്ങളും തെറി വിളികളും കേൾക്കുന്നു. പൈലറ്റ് ഞെട്ടലോടെ ചോദിച്ചു, "ഡ്യൂഡ്, എന്താണ് നടക്കുന്നത്?!" "ഹോറൈസൺ, ഞങ്ങൾക്ക് ഒരു അടിയന്തര ലാൻഡിംഗ് നടത്തേണ്ടതുണ്ട്," ശ്വാസമടക്കിപ്പിടിച്ച പൈലറ്റ് എയർ ട്രാഫിക് കൺട്രോളർമാരോട് പറഞ്ഞു. ഒരു ജമ്പ് സീറ്റിലിരുന്നയാൾ ഞങ്ങളുടെ എഞ്ചിനുകൾ ഓഫ് ചെയ്യാൻ ശ്രമിച്ചു. ഞങ്ങൾ ഉടൻ പോർട്ട്‌ലാൻഡിലേക്ക് പോകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

വിമാനം പോർട്ട്‌ലാൻഡിൽ അടിയന്തരമായി ഇറക്കിയതിന് ശേഷം, താൻ രണ്ട് ദിവസം മുൻപ് കഴിച്ച മാജിക് മഷ്റൂംസിന്‍റെ സ്വാധീനത്തിലായിരുന്നുവെന്ന് എമേഴ്സൺ വെളിപ്പെടുത്തി. എമേഴ്സണെ കൈവിലങ്ങണിയിച്ച് വിമാനത്തിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിന്‍റെ വീഡിയോയും പുറത്തുവന്നിരുന്നു. വിമാനത്തിൽ യാത്രക്കാർ പൂർണ്ണമായതിനാലാണ് എമേഴ്സൺ ഓഫ്-ഡ്യൂട്ടി പൈലറ്റ് ആയിരുന്നിട്ടും കോക്ക്പിറ്റിലെ ജമ്പ് സീറ്റിൽ ഇരുന്നത്. താൻ വലിച്ച എഞ്ചിൻ ഷട്ട്-ഓഫ് ഹാൻഡിലുകൾ തീപിടിത്തമുണ്ടായാൽ ഇന്ധനം നിർത്താൻ ഉപയോഗിക്കുന്നവയാണെന്ന് എമേഴ്സൺ പിന്നീട് സിബിഎസ് ന്യൂസിനോട് പറഞ്ഞു. "ഞാൻ ഒരു സ്വപ്നത്തിലോ അബോധാവസ്ഥയിലോ ആയിരുന്നു. ഹാൻഡിലുകൾ വലിക്കുന്നത് എന്നെ ഉണർത്തുമെന്ന് ഞാൻ കരുതി. അത് എന്നെ ഉണർത്തിയില്ല, പക്ഷേ അത് സത്യമായിരുന്നു. ഇത് എന്‍റെ ജീവിതത്തിലെ ഏറ്റവും പ്രത്യാഘാതമുണ്ടാക്കിയ മൂന്ന് സെക്കൻഡുകളാണ്," എമേഴ്സൺ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക

തായ്‌ലന്‍ഡ്-കംബോഡിയ സംഘർഷത്തിൽ പുരാതന ഹിന്ദു ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതില്‍ ആശങ്ക

 തായ്‌ലന്‍ഡും കംബോഡിയയും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കം കൂടുതല്‍ സംഘര്‍ഷഭരിതമായ സാഹചര്യത്തില്‍ ആശങ്ക അറിയിച്ച് ഇന്ത്യ. അതിര്‍ത്തി പ്രശ്‌നത്തില്‍ സംയമനം പാലിക്കാനും ശത്രുത അവസാനിപ്പിക്കാനും ഇന്ത്യ തായ്‌ലന്‍ഡിനോടും കംബോഡിയയോടും അഭ്യര്‍ത്ഥിച്ചു.

അതിര്‍ത്തിയിലെ പ്രധാന തര്‍ക്കം പുരാതന ഹിന്ദു ക്ഷേത്രമായ പ്രീഹ് വിഹാറിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ടതാണ്. തായ്‌ലന്‍ഡ്-കംബോഡിയന്‍ അതിര്‍ത്തിയില്‍ സ്ഥിതി ചെയ്യുന്ന പ്രീഹ് വിഹാര്‍ ക്ഷേത്രം യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട സ്ഥലമാണ്. 11-ാം നൂറ്റാണ്ടിലെ ഈ ഹിന്ദു ക്ഷേത്രത്തിന് ഇരു രാജ്യങ്ങളും തമ്മിലുള്ള സംഘര്‍ഷത്തില്‍ സാരമായ കേടുപാടുകള്‍ സംഭവിച്ചതായി റിപ്പോര്‍ട്ടുണ്ട്.

ക്ഷേത്രത്തിന് കേടുപാടുകള്‍ സംഭവിച്ചതിലാണ് ഇന്ത്യ ആശങ്ക അറിയിച്ചിരിക്കുന്നത്. സംരക്ഷിക്കപ്പെടേണ്ട സൗകര്യങ്ങള്‍ക്കുണ്ടാകുന്ന ഏതൊരു നാശനഷ്ടവും നിര്‍ഭാഗ്യകരവും ആശങ്കാജനകവുമാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിലൂടെ പറഞ്ഞു. യുനെസ്‌കോയുടെ ലോക പൈതൃക പട്ടികയില്‍ ഉള്‍പ്പെട്ട പ്രീഹ് വിഹാര്‍ ക്ഷേത്രം സാംസ്‌കാരിക പൈതൃക സ്ഥലമാണെന്നും അതിന്റെ സംരക്ഷണത്തില്‍ ഇന്ത്യ അടുത്ത പങ്കാളിയാണെന്നും വിദേശകാര്യ വക്താവ് രണ്‍ദീര്‍ ജയ്‌സ്വാള്‍ പ്രസ്താവനയില്‍ പറഞ്ഞു.

ക്ഷേത്രവും പരിസരവും സംരക്ഷിക്കുന്നതിന് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നു. സംയമനം പാലിക്കാനും ശത്രുത അവസാനിപ്പിക്കാനും സംഘര്‍ഷം തടയാനും ഇരു കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു. സമാധാനത്തിന്റെ പാതയിലേക്ക് മടങ്ങണമെന്നും അഭ്യര്‍ത്ഥിക്കുന്നു", അദ്ദേഹം പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.

യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിട്ടും തായ്‌ലന്‍ഡും കംബോഡിയയും തമ്മില്‍ വീണ്ടും അതിര്‍ത്തിയില്‍ ഏറ്റുമുട്ടല്‍ ആരംഭിച്ചതോടെയാണ് ഇന്ത്യയുടെ പ്രതികരണം. കംബോഡിയയുടെ സൈനിക ശേഷി തകര്‍ക്കാന്‍ ആഗ്രഹിക്കുന്നതായി തായ്‌ലന്‍ഡ് സൈന്യം വ്യക്തമാക്കിയിട്ടുണ്ട്. ദൗത്യം അവസാനിപ്പിക്കില്ലെന്ന് പ്രധാനമന്ത്രി അനുതിന്‍ ചാണ്‍വിരാകുല്‍ പറഞ്ഞു.

അതേസമയം, സമാധാനം ആഗ്രഹിക്കുന്നതായും സ്വയം പ്രതിരോധത്തിനായി പ്രവര്‍ത്തിച്ചതായും ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്നും കംബോഡിയന്‍ സര്‍ക്കാര്‍ അറിയിച്ചു.

സംഘര്‍ഷ ഭൂമിയിലുള്ള പ്രീഹ് വിഹാര്‍ ക്ഷേത്രം സംരക്ഷിക്കണമെന്ന് യുനെസ്‌കോയും ആവശ്യപ്പെട്ടിട്ടുണ്ട്. 11-ാം നൂറ്റാണ്ടില്‍ ഖെമര്‍ സാമ്രാജ്യത്തിന്റെ സുവര്‍ണ്ണ കാലഘട്ടത്തില്‍ നിര്‍മ്മിക്കപ്പെട്ടതാണ് ഈ ക്ഷേത്രം. ഈ പുരാതന ഹിന്ദു ക്ഷേത്രം തായ്‌ലന്‍ഡ്- കംബോഡിയന്‍ അതിര്‍ത്തിയില്‍ സ്ഥിതിചെയ്യുന്ന യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമാണ്. ഇരു രാജ്യങ്ങള്‍ക്കും ആത്മീയമായും സാംസ്‌കാരികമായും പ്രാധാന്യമുള്ള സ്ഥലമാണിത്.

തായ്‌ലന്‍ഡിന്റെ സൈന്യം പീരങ്കികളും വ്യോമാക്രമണങ്ങളും ഉപയോഗിച്ച് ക്ഷേത്ര സ്ഥലത്തിന് കാര്യമായ നാശനഷ്ടങ്ങള്‍ വരുത്തിയിട്ടുണ്ട്. ക്ഷേത്രത്തിന്റെ നിരവധി കവാടങ്ങള്‍, പ്രതിമകള്‍, വടക്കന്‍ പടിക്കെട്ടുകള്‍, സംരക്ഷണ കെട്ടിടങ്ങള്‍ എന്നിവ തകര്‍ത്തതായി റിപ്പോര്‍ട്ടുകള്‍ അവകാശപ്പെടുന്നു. സംഘര്‍ഷത്തില്‍ യുനെസ്‌കോ ഗുരുതരമായ ആശങ്കകള്‍ ഉന്നയിച്ചിട്ടുണ്ട്. സാംസ്‌കാരിക പൈതൃകത്തിന്റെ അടിയന്തര സംരക്ഷണം ഉറപ്പാക്കാനും അന്താരാഷ്ട്ര പ്രതിബദ്ധതകള്‍ ഉയര്‍ത്തിപ്പിടിക്കാനും ഇരു രാജ്യങ്ങളെയും പ്രേരിപ്പിക്കുക1954ലെ ഹേഗ് ഉടമ്പടി, 1972ലെ ലോക പൈതൃക ഉടമ്പടി തുടങ്ങിയ അന്താരാഷ്ട്ര നിയമങ്ങള്‍ ഉപയോഗിച്ച് പ്രദേശത്തിന്റെ പൈതൃകം എല്ലാ രൂപത്തിലും സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത യുനെസ്‌കോ പ്രസ്താവനയില്‍ ഊന്നിപ്പറഞ്ഞു. സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുമെന്നും സാഹചര്യങ്ങള്‍ മെച്ചപ്പെടുമ്പോള്‍ സാങ്കേതിക പിന്തുണയും അടിയന്തര സംരക്ഷണ നടപടികളും നല്‍കാന്‍ തയ്യാറാണെന്നും യുനെസ്‌കോ അറിയിച്ചു.യും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കരിയര്‍ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗണ്‍സിലര്‍

'കരിയര്‍ ബിൽഡിങ്ങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മാറ്റി'; മേയര്‍ ആര്യാ രാജേന്ദ്രനെതിരെ സിപിഎം മുൻ കൗണ്‍സിലര്‍

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പ്പറേഷനിലെ എൽഡിഎഫിന്‍റെ കനത്ത തോൽവിയിൽ മേയര്‍ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനവുമായി മുൻ സിപിഎം കൗണ്‍സിലര്‍ ഗായത്രി ബാബു. ഫേസ്ബുക്കിലൂടെയാണ് വിമര്‍ശനം. ജനകീയത ഇല്ലാതാക്കിയത് തിരിച്ചടിയായെന്നും കരിയര്‍ ബിൽഡിങിനുള്ള കോക്കസാക്കി സ്വന്തം ഓഫീസിനെ മേയര്‍ മാറ്റിയെന്നും പാർട്ടിയെക്കാൾ വലുതെന്ന ഭാവവും അധികാരത്തിൽ താഴെയുള്ളവരോടുള്ള പുച്ഛവും വിനയായെന്നുമാണ് ഗായത്രി ബാബുവിന്‍റെ വിമര്‍ശനം. എൽഡിഎഫിന്‍റെ കനത്ത തിരിച്ചടിക്ക് പിന്നാലെയാണ് മേയറുടെ പേരോ സ്ഥാനമോ എടുത്തു പറയാതെയുള്ള വിമര്‍ശനം. മേയര്‍ ആര്യാ രാജേന്ദ്രന്‍റെ ഭരണസമിതിയിൽ വഞ്ചിയൂര്‍ വാര്‍ഡിൽ നിന്നുള്ള കൗണ്‍സിലറായിരുന്നു ഗായത്രി ബാബു. ഫേസ്ബുക്ക് പോസ്റ്റ് പിന്നീട് പിൻവലിച്ചെങ്കിലും രൂക്ഷ വിമര്‍ശനമാണ് നടത്തുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്

ഫുജൈറയിൽ താൽക്കാലിക ഗതാഗത നിയന്ത്രണം, രണ്ട് ദിവസം റോഡ് അടച്ചിടുമെന്ന് അറിയിപ്പുമായി പൊലീസ്

ഫുജൈറ: 2025ലെ ഏഷ്യ ട്രയാത്ത്‌ലോൺ വെസ്റ്റ് ഏഷ്യൻ ചാമ്പ്യൻഷിപ്പിനും ഫുജൈറ ഇൻ്റർനാഷണൽ ട്രയാത്ത്‌ലോൺ ചാമ്പ്യൻഷിപ്പിനും ആതിഥേയത്വം വഹിക്കുന്നതിനോടനുബന്ധിച്ച് താത്കാലികമായി റോഡ് അടച്ചിടുന്നതായി അറിയിച്ച് ഫുജൈറ പൊലീസ്. പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും ഗതാഗതം സുഗമമാക്കുന്നതിനും വേണ്ടിയാണ് ഡിസംബർ 13 ശനിയാഴ്ചയും ഡിസംബർ 14 ഞായറാഴ്ചയും ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നത്.

ശനിയാഴ്ച രാവിലെ (04:00 മുതൽ 12:00 വരെ)അൽ റാഗിലാത് റൗണ്ട് എബൗട്ട് മുതൽ അൽ ദല റൗണ്ട് എബൗട്ട് വരെയുള്ള പാത, തിരിച്ച് അതേ വഴിയിൽ.വൈകുന്നേരം (2:00 മുതൽ 6:00 വരെ)മറൈൻ ക്ലബ്ബ് റൗണ്ട് എബൗട്ട് മുതൽ അൽ ദല റൗണ്ട് എബൗട്ട് വരെയും അടച്ചിടും. ഹോട്ടലിനും റിസോർട്ടിനും എതിർവശത്തുള്ള കോർണിഷ് സ്ട്രീറ്റ്, ഹോട്ടലിനോട് ചേർന്നുള്ള സൈഡ് സ്ട്രീറ്റ് എന്നിവ ഉൾപ്പെടുന്നു.

ഞായറാഴ്ച രാവിലെ (04:00 മുതൽ 12:00 വരെ)അൽ റാഗിലാത് റൗണ്ട് എബൗട്ട് മുതൽ കോർണിഷിലൂടെ ബീച്ച് ഹോട്ടൽ റൗണ്ട് എബൗട്ട് വരെ. അവിടെ നിന്ന് തിരികെ അൽ മസാലാത് സ്ട്രീറ്റ് വഴി ഇരു ദിശകളിലൂടെയും അൽ റാഗിലാത് റൗണ്ട് എബൗട്ടിലേക്ക്.മത്സര ദിവസങ്ങളിൽ യാത്ര ചെയ്യുന്നവർ ഗതാഗത നിയന്ത്രണങ്ങൾ ശ്രദ്ധിച്ച് സഹകരിക്കണമെന്നും, യാത്രയ്ക്കായി മറ്റ് വഴികൾ തിരഞ്ഞെടുക്കണമെന്നും ഫുജൈറ പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രായപൂർത്തിയാകാത്തവർക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ; കനത്ത ശിക്ഷ ഉറപ്പാക്കി യുഎഇ

പ്രായപൂർത്തിയാകാത്തവർക്ക് എതിരെയുള്ള കുറ്റകൃത്യങ്ങൾ; കനത്ത ശിക്ഷ ഉറപ്പാക്കി യുഎഇ

യുഎഇയിൽ പ്രായപൂർത്തിയാകാത്തവർക്കെതിരെയുള്ള ലൈംഗിക കുറ്റകൃത്യങ്ങൾക്കും വേശ്യാവൃത്തിക്കും കനത്ത ശിക്ഷ ഉറപ്പാക്കി പുതിയ നിയമം. 18 വയസ്സിൽ താഴെയുള്ളവരുമായി ബന്ധപ്പെട്ട കേസുകളിൽ 10 വർഷം തടവും ഒരു ലക്ഷം ദിർഹം പിഴയുമാണ് ചുരുങ്ങിയ ശിക്ഷ. കുറ്റവാളികളെ ശിക്ഷാ കാലാവധിക്ക് ശേഷവും നിരീക്ഷിക്കാനും പുനരധിവാസത്തിന് വിധേയമാക്കാനും അധികൃതർക്ക് പുതിയ ഉത്തരവ് വിപുലമായ അധികാരം നൽകുന്നു.

യുഎഇ സർക്കാർ വെള്ളിയാഴ്ച പ്രഖ്യാപിച്ച പുതിയ നിയമപരിഷ്കാരങ്ങൾ പ്രകാരം പ്രായപൂർത്തിയാകാത്തവർ ഉൾപ്പെടുന്ന ലൈംഗിക കുറ്റകൃത്യങ്ങളിൽ ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടികളുണ്ടാകും. 18 വയസ്സ് തികഞ്ഞ ഒരാൾ 18-ൽ താഴെ പ്രായമുള്ളവരുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാൽ, അത് പരസ്പര സമ്മതത്തോടെയാണെങ്കിൽ പോലും കടുത്ത ശിക്ഷാർഹമാണ്. ഇത്തരം സാഹചര്യങ്ങളിൽ പ്രതിഭാഗത്തിന്റെ 'സമ്മതം' എന്ന വാദം നിയമപരമായി നിലനിൽക്കില്ല. 16 വയസ്സിൽ താഴെയുള്ളവരുടെ സമ്മതം ഒരു തരത്തിലും കണക്കിലെടുക്കില്ലെന്നും ഉത്തരവ് വ്യക്തമാക്കുന്നു. വേശ്യാവൃത്തിക്കും അനാശാസ്യ പ്രവർത്തനങ്ങൾക്കും പ്രേരിപ്പിക്കുന്നവർക്കോ പ്രലോഭിപ്പിക്കുന്നവർക്കോ കുറഞ്ഞത് രണ്ട് വർഷം തടവും പിഴയും ലഭിക്കും.

കുറ്റവാളികളുടെ സ്വഭാവം കൃത്യമായി വിലയിരുത്തുന്നതിനായി 'ക്രിമിനൽ റിസ്ക് അസസ്‌മെന്റ്' എന്ന പുതിയ രീതിയും നിയമത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ശിക്ഷാ കാലാവധി കഴിയുന്നതിന് മുൻപായി പ്രതികളെ മെഡിക്കൽ, സൈക്കോളജിക്കൽ പരിശോധനകൾക്ക് വിധേയമാക്കും. ഇവർ സമൂഹത്തിന് വീണ്ടും ഭീഷണിയാണെന്ന് ബോധ്യപ്പെട്ടാൽ, ശിക്ഷ പൂർത്തിയാക്കിയ ശേഷവും നിരീക്ഷണത്തിലോ പുനരധിവാസ കേന്ദ്രങ്ങളിലോ ചികിത്സാ സൗകര്യങ്ങളിലോ പാർപ്പിക്കാൻ കോടതിക്ക് അധികാരമുണ്ടാകും.

അതേസമയം, രാജ്യസുരക്ഷയെ ബാധിക്കുന്ന കേസുകളിൽ പ്രത്യേക സാഹചര്യങ്ങളിൽ അറ്റോർണി ജനറലിന്റെ അഭ്യർത്ഥനപ്രകാരം ശിക്ഷാ കാലാവധിയിൽ ഇളവ് നൽകാനും കോടതിക്ക് വിവേചനാധികാരമുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും സുരക്ഷ ഉറപ്പാക്കി രാജ്യാന്തര നിലവാരത്തിലുള്ള സുരക്ഷിതമായ നിയമവ്യവസ്ഥ നടപ്പിലാക്കുകയാണ് യുഎഇ ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനം പ്രബുദ്ധരാണ്; എത്ര മറച്ചാലും അവർ കാണേണ്ടത് കാണും': രാഹുൽ മാങ്കൂട്ടത്തിൽ

ജനം പ്രബുദ്ധരാണ്; എത്ര മറച്ചാലും അവർ കാണേണ്ടത് കാണും': രാഹുൽ മാങ്കൂട്ടത്തിൽ

 തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. മികച്ച മുന്നേറ്റം കാഴ്ചവെച്ചതിന് പിന്നാലെ പ്രതികരണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. ജനം പ്രബുദ്ധരാണെന്നും എത്ര ബഹളം വെച്ചാലും അവർ കേൾക്കേണ്ടത് അവർ കേൾക്കുകയും കാണേണ്ടത് കാണുകയും ചെയ്യുമെന്ന് രാഹുൽ പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പ്രവാസിക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രിമനൽ കോടതി

ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ഇന്ത്യൻ പ്രവാസിക്ക് വധശിക്ഷ വിധിച്ച് കുവൈത്ത് ക്രിമനൽ കോടതി

കുവൈത്തില്‍ ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഇന്ത്യന്‍ പ്രവാസിക്ക് വധശിക്ഷ വിധിച്ച് ക്രമിനല്‍ കോടതി. പ്രതിയും ഭാര്യയും തമ്മില്‍ ഉണ്ടായ സാമ്പത്തിക തര്‍ക്കങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്. .

വീട്ടുചെലവുകള്‍ക്കും ഭക്ഷണത്തിനും ആവശ്യമായ പണം പ്രതിയില്‍ നിന്നും ലഭിക്കാത്തത്തിനെ തുടര്‍ന്ന് ഇവ തുല്യമായി പങ്കിടണമെന്ന് ആവശ്യപ്പെട്ട ഇരയെ സാല്‍മി മരുഭൂമിയില്‍ കൊണ്ടു പോയി പ്രതി ചുറ്റിക കൊണ്ട് തലക്ക് അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. മരണം ഉറപ്പ് വരുത്തുന്നത് വരെ ഇരക്ക് മേല്‍ പ്രതി ആക്രമണം തുടര്‍ന്നതായും അന്വേഷത്തില്‍ കണ്ടെത്തിയിരുന്നു.