Saturday, 13 December 2025

ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം

ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം

പാലാ: ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ ജയിപ്പിച്ച് പാല. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് ജയിച്ചത്. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം. നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. 20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു. ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് ജയിച്ചിട്ടുണ്ട്. നിലവിലെ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക സ്ഥാനാർത്ഥിയും ബിനു ആയിരുന്നു. 

കേരളാ കോൺഗ്രസുമായുള്ള തർക്കത്തിന് പിന്നാലെയാണ് ബിനു പുറത്തായത്. കന്നിയങ്കത്തിൽ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചിരിക്കുകയാണ് ബിനുവിന്റെ മകൾ ദിയ. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വഫ്രയിൽ പിക്നിക്കിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിൽ ഹെയ്‌സ്‌കോ കമ്പനിയിലായിരുന്നു ജോലി. സാരഥി കുവൈത്തിന്‍റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ബിജി അജിത്, രണ്ട് മക്കളുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നേരിയ ഇടിവിൽ സ്വർണവില, ആശ്വാസത്തിന് വകയില്ല, ആശങ്ക ഒഴിയാതെ ഉപഭോക്താക്കൾ

നേരിയ ഇടിവിൽ സ്വർണവില, ആശ്വാസത്തിന് വകയില്ല, ആശങ്ക ഒഴിയാതെ ഉപഭോക്താക്കൾ

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവിലയിലാണ് ഇന്ന് ചെെറിയ കുറവ് ഉണ്ടായിരിക്കുന്നത്. പവന് 160 രൂുപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,240 രൂപയാണ്.

ഇന്നലെ രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. 2025 ഒക്ടോബർ 17 ന്റെ റെക്കോർഡ് വിലയാണ് ഇന്നലെ മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ​ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്നലെ പവന് 98, 400 രൂപയും ​ഗ്രാമിന് 12,300 രൂപയുമായി. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. സ്വർണവിലയിലെ വർദ്ധനവി ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്ണവില കൂടുന്നത് തിരിച്ചടിയാണ്.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,280 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10,110 രൂപയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻകുടം സമർപ്പിച്ചു

നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻകുടം സമർപ്പിച്ചു

കണ്ണൂർ: നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാന വഴിപാടുകളിലൊന്നായ പൊന്നുംകുടം സമർപ്പിച്ചാണ് തൊഴുതത്.

നടിയെ പീഡിപ്പിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ദിലീപിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്നലെ കേസിൽ മറ്റ് പ്രതികൾക്കുള്ള ശിക്ഷ കോടതി വിധിച്ചു. എല്ലാ പ്രതികൾക്കും 20 വർഷം തടവാണ് കോടതി ശിക്ഷയായി വിധിച്ചത്.

രാജരാജേശ്വര ക്ഷേത്രം കേരളത്തിലേയും കർണാടകയിലേയും പ്രമുഖ നേതാക്കളുടെ സ്ഥിരം സന്ദർശന കേന്ദ്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ മുമ്പ് ഇവിടെയെത്തി പൊന്നിൻകുടം സമർപ്പിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

MNREGA തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നു; 'പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‍ഗർ യോജന'

MNREGA തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നു; 'പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‍ഗർ യോജന'

ന്യൂഡൽഹി: മഹാത്മാ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റുന്നു. ഇതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി.

'പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ യോജന' എന്നാണ് പദ്ധതിയുടെ പുതിയ പേര്.

പുതിയ ബില്ലിൽ 100 തൊഴിൽ ദിനങ്ങൾ 125 ആയി വർധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. 2005-ൽ യുപിഎ സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. കുറഞ്ഞ ദിവസക്കൂലി 240 രൂപയായി ഉയർത്താനും നീക്കമുള്ളതായാണ് സൂചന. പദ്ധതിക്കായി 1.51 ലക്ഷം കോടി രൂപ നീക്കിവയ്ക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ 19 ചിത്രങ്ങള്‍ പുറത്ത്; യുവതികള്‍ക്കൊപ്പം ട്രംപ്, ബില്‍ ഗേറ്റ്‌സും

എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ 19 ചിത്രങ്ങള്‍ പുറത്ത്; യുവതികള്‍ക്കൊപ്പം ട്രംപ്, ബില്‍ ഗേറ്റ്‌സും

വാഷിങ്ടണ്‍: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റൈനുമായി ബന്ധപ്പെട്ട ഫയലിലെ കൂടുതല്‍ ചിത്രങ്ങള്‍ പുറത്തുവിട്ട് ഹൗസ് ഓവര്‍സൈറ്റ് കമ്മിറ്റിയിലെ ഡെമോക്രാറ്റുകള്‍. അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്, മുന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റണ്‍, ട്രംപിന്റെ മുന്‍ ഉപദേശകന്‍ സ്റ്റീവ് ബാനന്‍, ബില്‍ ഗേറ്റ്‌സ്, റിച്ചാര്‍ഡ് ബ്രാന്‍സണ്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെയുള്ളവരുടെ ചിത്രങ്ങളാണ് പുറത്തുവിട്ടിരിക്കുന്നത്.

ട്രംപ് ഉള്‍പ്പെടെയുള്ളവരും എപ്‌സ്റ്റൈനും തമ്മിലുണ്ടായിരുന്ന ബന്ധത്തിന്റെ ആഴത്തിലേക്ക് വെളിച്ചം വീശുന്നതാണ് ചിത്രങ്ങളെന്നാണ് വിലയിരുത്തപ്പെടുന്നത്. പുറത്തുവന്ന 19 ചിത്രങ്ങളില്‍ മൂന്നെണ്ണത്തില്‍ ട്രംപുണ്ട്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കുറ്റവാളിയാണ് ജെഫ്രി എപ്സ്റ്റൈന്‍. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രമുഖ വിദ്യാലയമായ ഡാല്‍ട്ടണ്‍ സ്‌കൂളിലെ ഗണിത അധ്യാപകനായിരുന്ന എപ്സ്റ്റൈന്‍ 1970കളില്‍ ജോലി ഉപേക്ഷിച്ച് ഇന്‍വെസ്റ്റര്‍ ബാങ്കായ ബെയര്‍ എസ്റ്റേണില്‍ ചേര്‍ന്നു. പിന്നീട് സ്വന്തമായി ജെ എപ്സ്റ്റൈന്‍ ആന്‍ഡ് കോ എന്ന സ്ഥാപനം ആരംഭിച്ചു. ട്രംപ് ഉള്‍പ്പെടെയുള്ള പ്രമുഖ വ്യക്തികള്‍ ഇയാളുടെ നിശാ പാര്‍ട്ടികളില്‍ സഹകരിച്ചിട്ടുണ്ട്. ഇത് ആയുധമാക്കി ഡെമോക്രാറ്റിക് പാര്‍ട്ടി രംഗത്തെത്തിയിരുന്നു. വിവാദം കനത്തതോടെയാണ് ട്രംപ് ബില്ലില്‍ ഒപ്പുവച്ചത്.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ലൈംഗിക തൊഴിലിന് പ്രേരിപ്പിച്ചെന്നതടക്കമുള്ള ആരോപണങ്ങള്‍ എപ്സ്‌റ്റൈന്‍ നേരിട്ടിരുന്നു. 2008ല്‍ ഈ ആരോപണം എപ്സ്റ്റൈന്‍ സമ്മതിച്ചിരുന്നു. തുടര്‍ന്ന് 18 മാസത്തെ തടവുശിക്ഷ ലഭിച്ച എപ്സ്റ്റൈനെ 2019 ജൂലായില്‍ ജയിലില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാക് വിരുദ്ധത; രൺവീർ സിംഗിൻ്റെ ‘ധുരന്ധർ’ ആറ് ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു

പാക് വിരുദ്ധത; രൺവീർ സിംഗിൻ്റെ ‘ധുരന്ധർ’ ആറ് ഗൾഫ് രാജ്യങ്ങളിൽ നിരോധിച്ചു

മുംബൈ: രൺവീർ സിംഗ് നായകനായ പുതിയ സ്പൈ ത്രില്ലർ ചിത്രം 'ധുരന്ധർ' ഇന്ത്യയിൽ വൻ വിജയം നേടിയിരിക്കുകയാണ്. എന്നാൽ, ആറ് ​ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതി നിഷേധിച്ചിരിക്കുകയാണ്. പാകിസ്ഥാൻ വിരുദ്ധ സന്ദേശങ്ങൾ നൽകുന്നതിനെതിരെ അധികൃതർ എതിർപ്പ് പ്രകടിപ്പിച്ചതിനെ തുടർന്ന് ബഹ്‌റൈൻ, കുവൈറ്റ്, ഒമാൻ, ഖത്തർ, സൗദി അറേബ്യ, യുഎഇ എന്നീ ആറ് ഗൾഫ് രാജ്യങ്ങളിൽ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തിയത്. അതിർത്തി കടന്നുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ഇന്ത്യൻ സിനിമകൾ ഗൾഫ് മേഖലയിൽ നേരിടുന്ന കടുത്ത പരിശോധനകളെക്കുറിച്ചുള്ള ചർച്ചകൾക്ക് ഈ സമ്പൂർണ്ണ നിരോധനം വീണ്ടും വഴി തുറന്നിരിക്കുകയാണ്.

പാകിസ്ഥാൻ വിരുദ്ധ സിനിമയായി ഇതിനെ ചിത്രീകരിക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ആശങ്കയുണ്ടായിരുന്നു. ടീം ഒരു ശ്രമം നടത്തിയെങ്കിലും ഒരു രാജ്യവും ചിത്രത്തിൻ്റെ പ്രമേയം അംഗീകരിച്ചില്ല. അതുകൊണ്ടാണ് 'ധുരന്ധർ' ഒരു ഗൾഫ് പ്രദേശത്തും റിലീസ് ചെയ്യാത്തതെന്നാണ് സിനിമയുടെ അണിയറപ്രവർ‌ത്തകർ മാധ്യമങ്ങളോട് പറഞ്ഞത്.

ഇത് ആദ്യമായല്ല അതിർത്തി സംഘർഷങ്ങളും ദേശീയതയും പ്രമേയമാക്കിയ ചിത്രങ്ങൾ ഗൾഫ് രാജ്യങ്ങളിൽ സെൻസർഷിപ്പ് വെല്ലുവിളികൾ നേരിടുന്നത് . ‘ഫൈറ്റർ’, ‘ആർട്ടിക്കിൾ 370’, ‘ടൈഗർ 3’ തുടങ്ങിയ നിരവധി ചിത്രങ്ങൾക്കും സമാനമായ വിലക്കുകൾ നേരിടേണ്ടി വന്നിട്ടുണ്ട്. യുഎഇയിൽ ആദ്യം റിലീസ് ചെയ്ത 'ഫൈറ്റർ' പോലും ഒരു ദിവസത്തിനുള്ളിൽ പിൻവലിക്കുകയും പുതുക്കിയ കട്ട് നിരസിക്കുകയും ചെയ്തിരുന്നു.

ഗൾഫ് തിരിച്ചടികൾക്കിടയിലും, 'ധുരന്ധർ' ആഭ്യന്തര വിപണിയിൽ മികച്ച പ്രകടനം തുടരുകയാണ്. ഒരു ആഴ്ചയ്ക്കുള്ളിൽ ചിത്രം ഇന്ത്യയിൽ 200 കോടി രൂപയുടെ നെറ്റ് മാർക്ക് മറികടന്നു. ഗൾഫ് മാർക്കറ്റ് ഒഴികെയുള്ള വിദേശ രാജ്യങ്ങളിൽ നിന്ന് മാത്രം ചിത്രം 44.5 കോടി രൂപ നേടി.

സംവിധായകൻ ആദിത്യ ധർ ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയ ചിത്രമാണിത്. 2019-ലെ ഹിറ്റ് ചിത്രമായ 'ഉറി: ദി സർജിക്കൽ സ്ട്രൈക്കിന്' ശേഷം അദ്ദേഹത്തിൻ്റെ ആദ്യ ചിത്രമാണിത്. പാകിസ്ഥാനിലെ 'ഓപ്പറേഷൻ ലിയാരി'യുമായി ബന്ധപ്പെട്ട സംഭവങ്ങളിൽ നിന്നും ഇന്ത്യൻ ഇൻ്റലിജൻസിൻ്റെ രഹസ്യ റോ ദൗത്യങ്ങളിൽ നിന്നുമാണ് കഥ പ്രചോദനം ഉൾക്കൊണ്ടിരിക്കുന്നത്. രൺവീർ സിങ്ങിനൊപ്പം സഞ്ജയ് ദത്ത്, അക്ഷയ് ഖന്ന, ആർ മാധവൻ, അർജുൻ രാംപാൽ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ഈ ചിത്രം, ശക്തമായ വാമൊഴിയും യഥാർത്ഥ പശ്ചാത്തലവും കൊണ്ട് ഊർജ്ജസ്വലമായി, ഈ വർഷത്തെ ഏറ്റവും വലിയ ബോക്സ് ഓഫീസ് ഹിറ്റുകളിൽ ഒന്നായി മാറിക്കഴിഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അധിക്ഷേപിച്ച് സംസാരിച്ചു; പ്രതിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി അബുദബി കോട‌തി

അധിക്ഷേപിച്ച് സംസാരിച്ചു; പ്രതിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി അബുദബി കോട‌തി

അധിക്ഷേപകരമായി സംസാരിച്ചെന്ന കേസില്‍ പ്രതിക്ക് 50,000 ദിര്‍ഹം പിഴ ചുമത്തി കോടതി. അബുദാബി കുടുംബ, സിവില്‍, അഡ്മിനിസ്ട്രേറ്റീവ് കേസ് കോടതിയുടെതാണ് ഉത്തരവ്. പ്രതിയായ വ്യക്തി തന്നെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തെന്ന് ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ സമര്‍പ്പിച്ച സിവില്‍ കേസിലാണ് വിധി.

അപകീര്‍ത്തിപ്പെടുത്തിയതിന് നഷ്ടപരിഹാരമായി പരാതിക്കാരന്‍ ആവശ്യപ്പെട്ടത് ഒരുലക്ഷം ദിര്‍ഹമാണ്. ആദ്യം പരാതിക്കാരന്‍ ക്രിമിനല്‍ കോടതിയില്‍ കേസ് ഫയല്‍ ചെയ്തു. ഈ കേസില്‍ പ്രതിക്ക് 3,000 ദിര്‍ഹം കോടതി പിഴ ചുമത്തി. പ്രതിയുടെ പ്രവര്‍ത്തി തന്റെ അഭിമാനത്തിനും സല്‍പ്പേരിനും ഉണ്ടാക്കിയ ക്ഷതം ചൂണ്ടിക്കാട്ടി പരാതിക്കാരന്‍ പിന്നീട് സിവില്‍ കോടതിയിലും ഹര്‍ജി നല്‍കുകയായിരുന്നു.

പ്രതിയുടെ കുറ്റകരമായ പ്രവൃത്തി ക്രിമിനല്‍ വിധിയില്‍ ഇതിനകം തന്നെ സ്ഥിരീകരിച്ചിട്ടുണ്ടെന്നും സിവില്‍ ക്ലെയിം അതേ കുറ്റകൃത്യത്തെ അടിസ്ഥാനമാക്കിയുള്ളതാണെന്നും കോടതി വ്യക്തമാക്കി. പരാതിക്കാരന്റെ അന്തസിനും സാമൂഹിക നിലയ്ക്കും മനോനിലക്കും സംഭവിച്ച അപമാനം കോടതി അംഗീകരിച്ചു. യുഎഇ സിവില്‍ നിയമപ്രകാരം, അധിക്ഷേപകരമായി സംസാരിച്ച പ്രതി ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്ന് വിധി പ്രസ്താവത്തില്‍ കോടതി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കിയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾക്ക് ദാരുണാന്ത്യം

ഇടുക്കി: വെള്ളിലാംകണ്ടത്തിന് സമീപം ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച് ഒരാള്‍ മരിച്ചു. മൂന്ന് പേര്‍ക്ക് പരിക്ക്. ബൈക്കുകള്‍ തമ്മില്‍ കൂട്ടിയിടിച്ച ശേഷം ഒരു ബൈക്ക് ബസിലും ഇടിച്ചിരുന്നു. ബസിന് മുന്നിലേക്ക് തെറിച്ച് വീണ കോഴിമല സ്വദേശി ജിന്‍സണ്‍ ആണ് മരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ വീണ്ടും ജയിലിലടച്ച് ഇറാൻ; ആശങ്കയിൽ ലോകം

നൊബേൽ ജേതാവ് നർഗീസ് മുഹമ്മദിയെ വീണ്ടും ജയിലിലടച്ച് ഇറാൻ; ആശങ്കയിൽ ലോകം

ടെഹ്‌റാൻ: മനുഷ്യാവകാശ പ്രവർത്തകയും സമാധാന നൊബേൽ ജേതാവുമായ ഇറാനിയൻ മാധ്യമപ്രവർത്തക നർഗീസ് മുഹമ്മദി അറസ്റ്റിൽ. ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ മനുഷ്യവകാശ പ്രവർത്തകനും അഭിഭാഷകനുമായ ഖോർസോ അലികോർദിയുടെ അനുസ്മരണ ചടങ്ങിൽ പങ്കെടുക്കവേയാണ് സുരക്ഷാസേന നർഗീസിനെയും നിരവധി അനുയായികളെയും അറസ്റ്റ് ചെയ്തത്.

2021 നവംബർ മുതൽ ജയിലിലായിരുന്ന നർഗീസിന് 2024 ഡിസംബറിലാണ് ജാമ്യം അനുവദിച്ചത്. വധശിക്ഷ നിർത്തലാക്കണം, സ്ത്രീകൾക്ക് ഹിജാബ് നിർബന്ധമാക്കിയത് പിൻവലിക്കണം എന്നീ ആവശ്യങ്ങളുയർത്തി നടത്തിയ പ്രതിഷേധ പ്രകടനങ്ങളെ തുടർന്നായിരുന്നു നർഗീസിനെ ഭരണകൂടം ജയിലിലടച്ചത്.

ജയിലിനുള്ളിൽ വെച്ച് ശാരീകമായും മാനസികമായും ക്രൂരമായ പീഡനങ്ങളാണ് നേരിട്ടതെന്ന് നർഗീസ് പിന്നീട് വെളിപ്പെടുത്തിയിരുന്നു. ജയിലറക്കുള്ളിൽ താനടക്കമുള്ള സ്ത്രീകൾക്ക് നേരെ ലൈംഗികാതിക്രമം വരെ പൊലീസ് ഉദ്യോഗസ്ഥർ നടത്തുന്നുവെന്നും നർഗീസ് മാധ്യമങ്ങളോട് തുറന്നുപറഞ്ഞിരുന്നു. ജയിലിൽ വെച്ച് നിരവധി തവണ ആരോഗ്യനില മോശമായെങ്കിലും ഇവർക്ക് മതിയായ ചികിത്സ ലഭ്യമാക്കാൻ ഭരണകൂടം തയ്യാറായില്ല. പിന്നീട് നില അതീവ ഗുരുതരമായതിനെ തുടർന്നാണ് ഇവർക്ക് ജാമ്യം അനുവദിച്ചത്.

അഭിഭാഷകൻ ഖോർസോ അലികോർദിയുടെ മരണത്തിൽ ഇറാനിലെ മനുഷ്യാവകാശ പ്രവർത്തകരെല്ലാം ആശങ്ക ഉന്നയിക്കുന്നുണ്ട്. ഭരണകൂടത്തിന് മരണത്തിൽ പങ്കുണ്ടെന്ന സംശയമാണ് ഇവർ ഉയർത്തുന്നത്. രാജ്യത്തെ വിമതശബ്ദങ്ങൾക്കും മനുഷ്യാവകാശ പ്രവർത്തകർക്കുമെതിരെ കഠിനമായ നടപടികളാണ് ഭരണകേന്ദ്രങ്ങൾ സ്വീകരിക്കുന്നതെന്നാണ് നർഗീസ് അടക്കമുള്ള പ്രവർത്തർ പറയുന്നത്.

നർഗീസ് മുഹമ്മദിയെ അറസ്റ്റ് ചെയ്തത് എന്തിനാണെന്നോ എവിടേക്കാണോ കൊണ്ടുപോയതെന്നോ അറിയിച്ചിട്ടില്ലെന്നാണ് കുടുംബാംഗങ്ങളുടെ പ്രതികരണം. ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങളടക്കം നേരിടുന്ന നർഗീസിനെ വീണ്ടും ജയിലടച്ചാൽ അതവരുടെ മരണത്തിലേക്ക് വരെ നയിച്ചേക്കാം എന്ന ആശങ്കയും ഇവർ പങ്കുവെക്കുന്നുണ്ട്. വളരെ അക്രമസാക്തമായ രീതിയിലാണ് അനുസ്മരണച്ചടങ്ങിനിടയിൽ നിന്നും നർഗീസിനെ അറസ്റ്റ് ചെയ്തതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിൽ നിന്ന് കടത്തിയതുള്‍പ്പെടെ 600ലധികം പുരാവസ്തുക്കള്‍ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് മോഷണം പോയി

ഇന്ത്യയിൽ നിന്ന് കടത്തിയതുള്‍പ്പെടെ 600ലധികം പുരാവസ്തുക്കള്‍ ബ്രിട്ടീഷ് മ്യൂസിയത്തിൽ നിന്ന് മോഷണം പോയി

 ബ്രിട്ടീഷ് കൊളോണിയല്‍ കാലഘട്ടത്തില്‍ ഇന്ത്യയില്‍ നിന്ന് കടത്തിയത് ഉൾപ്പെടെ ഉയര്‍ന്ന മൂല്യമുള്ള 600ലധികം പുരാവസ്തുക്കള്‍ ബ്രിട്ടണിലെ ബ്രിസ്റ്റോള്‍ മ്യൂസിയത്തില്‍ നിന്ന് മോഷണം പോയി. ഏവോണ്‍ ആന്‍ഡ് സോമര്‍സെറ്റ് പൊലീസാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. രണ്ട് മാസം മുമ്പാണ് മോഷണം നടന്നതെങ്കിലും ഇപ്പോഴാണ് വിവരം പുറത്തുവിടുന്നത്. സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെ ഒരു മണിക്കും രണ്ടു മണിക്കും ഇടയില്‍ ബ്രിട്ടീഷ് എംപയര്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് കളക്ഷനില്‍ നിന്നാണ് ഈ വസ്തുക്കള്‍ മോഷണം പോയത്.

മോഷണം നടത്തിയതായി സംശയിക്കുന്ന നാല് വെള്ളക്കാരായ പുരുഷന്മാരുടെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടുണ്ട്. ഇവരെ തിരിച്ചറിയാൻ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുകയും ചെയ്തിട്ടുണ്ട്.

ഉയര്‍ന്ന മൂല്യമുള്ള പുരാവസ്തുക്കള്‍ മോഷണം പോയതില്‍ ഡിറ്റക്ടീവുകള്‍ അന്വേഷണം തുടരുകയാണ്. മോഷ്ടാക്കളെ തിരിച്ചറിയാന്‍ പൊതുജനങ്ങളുടെ സഹായം അഭ്യര്‍ത്ഥിക്കുന്നതായി ഒരു ഉദ്യോഗസ്ഥന്‍ പ്രസ്താവനയില്‍ അറിയിച്ചു.

മോഷ്ടിക്കപ്പെട്ട വസ്തുക്കളില്‍ ആനക്കൊമ്പില്‍ നിര്‍മിച്ച ബുദ്ധപ്രതിമയും ഈസ്റ്റ് ഇന്ത്യാ കമ്പനി ഉദ്യോഗസ്ഥന്റെ അരക്കെട്ട് ബക്കിളും ഉള്‍പ്പെടുന്നു. ഇവയില്‍ പല പുരാവസ്തുക്കളും സംഭാവന ചെയ്തതാണ്. ഇത് സാംസ്‌കാരികമായി വളരെ പ്രധാനപ്പെട്ടതായി കണക്കാക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗാസയെ നശിപ്പിക്കാൻ ഇസ്രയേലിന് എഐ സഹായം വരെ നൽകി; മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്ക് സംഘടനകൾ

ഗാസയെ നശിപ്പിക്കാൻ ഇസ്രയേലിന് എഐ സഹായം വരെ നൽകി; മൈക്രോസോഫ്റ്റിനെതിരെ നിയമനടപടിക്ക് സംഘടനകൾ

വാഷിംഗ്ടൺ: ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കൊലകൾക്ക് സഹായവും പിന്തുണയും നൽകുന്നുവെന്ന് ആരോപിച്ച് ടെക് ഭീമനായ മൈക്രോസോഫ്റ്റിന് ആഗോള നിയമ, മനുഷ്യാവകാശ സംഘടനകളുടെ കത്ത്. പലസ്തീൻ ജനതയുടെ മാനുഷിക അവകാശങ്ങളെ ഇല്ലാതാക്കുന്ന എല്ലാവിധ സഹായങ്ങളും ഉല്പന്നങ്ങളും അവസാനിപ്പിക്കണമെന്ന് മൈക്രോസോഫ്റ്റ് സിഇഒ സത്യ നദെല്ല, പ്രസിഡന്റ് ബ്രാഡ് സ്മിത്ത്, എ ഐ മേധാവി നദാഷ ക്രാംപ്റ്റൺ എന്നവരോട് സംഘടനകൾ കത്തിൽ ആവശ്യപ്പെട്ടു. കമ്പനിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന മുന്നറിയിപ്പോടെയാണ് കത്ത്.

ഏതെല്ലാം തരത്തിലാണ് മൈക്രോസോഫ്റ്റ് ഇസ്രയേലിനെ സഹായിക്കുന്നതെന്ന് 19 പേജ് വരുന്ന കത്തിൽ വ്യക്തമാക്കുന്നുണ്ട്. ഇസ്രയേൽ സൈന്യത്തിന് മൈക്രോസോഫ്റ്റ് നൽകുന്ന സേവനങ്ങളും ഉല്പന്നങ്ങളും എടുത്തു പറയുന്ന കത്തിൽ, കമ്പനി യുദ്ധക്കുറ്റത്തിന് പിന്തുണയ്ക്കുകയാണെന്നും മാനുഷിക അവകാശങ്ങളെ ഹനിക്കുന്നതാണ് ഈ നടപടിയെന്നും ആരോപിക്കുന്നുണ്ട്. പലസ്തീനുനേരെയുള്ള ആക്രമണത്തിനായി 2023 ഒക്ടോബർ മുതൽ തന്നെ ഇസ്രയേലിനെ കമ്പനി സഹായിച്ചിരുന്നുവെന്ന് കത്തിൽ പറയുന്നുണ്ട്.

സെന്റർ ഫോർ കോൺസ്റ്റിറ്റിയൂഷണൽ റൈറ്റ്‌സ്, ദി യൂറോപ്യൻ ലീഗൽ സപ്പോർട്ട് സെന്റർ, ഗ്ലോബൽ ലീഗൽ ആക്ഷൻ നെറ്റ്‌വർക്ക് തുടങ്ങിയ പ്രമുഖ സംഘടനകളും ഈ കത്തിൽ ഒപ്പുവെച്ചിട്ടുണ്ട്. ഗസയിലെ ആക്രമണങ്ങൾക്കായി ഇസ്രയേലിന് നിർമിത ബുദ്ധിയുടെ സഹായം മൈക്രോസോഫ്റ്റ് നൽകിയെന്ന് ജീവനക്കാരും ആരോപിച്ചിരുന്നു. മൈക്രോസോഫ്റ്റിന്റെ 50ാം വാർഷികത്തിൽ ഇക്കാര്യം ചൂണ്ടിക്കാട്ടി ജീവനക്കാർ പ്രതിഷേധിക്കുകയും ചെയ്തിരുന്നു.

ഗാസയിലും ലെബനനിലും നടന്ന യുദ്ധങ്ങളിൽ ബോംബ് വർഷിക്കാനുള്ള ലക്ഷ്യസ്ഥാനങ്ങൾ തെരഞ്ഞെടുക്കുന്നതിന് മൈക്രോസോഫ്റ്റിൻ്റെയും ഓപ്പൺ എഐയുടെയും എഐ മോഡലുകൾ ഉപയോഗിച്ചതായി അസോസിയേറ്റ് പ്രസിൻ്റെ അന്വേഷണ റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

2023ൽ ഒരു ലെബനൻ കുടുംബത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിന്റെ വിശദാംശങ്ങൾ പങ്കുവെച്ചായിരുന്നു ഈ റിപ്പോർട്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കഴിഞ്ഞ തവണ ബിജെപിക്ക് സീറ്റ് കൂടിയത് കോൺഗ്രസുമായുള്ള രഹസ്യ ബന്ധത്തിലൂടെ; ഇത്തവണ LDF അനുകൂല തരംഗം:വി ശിവൻകുട്ടി

കഴിഞ്ഞ തവണ ബിജെപിക്ക് സീറ്റ് കൂടിയത് കോൺഗ്രസുമായുള്ള രഹസ്യ ബന്ധത്തിലൂടെ; ഇത്തവണ LDF അനുകൂല തരംഗം:വി ശിവൻകുട്ടി

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് അനുകൂല തരംഗം ഉണ്ടാകുമെന്ന് മന്ത്രി വി ശിവന്‍കുട്ടി. എല്ലാവരും ശ്രദ്ധിക്കുന്നത് തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പാണെന്നും ഇത്തവണയും മികച്ച വിജയം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ തവണ എല്‍ഡിഎഫ് 54 സീറ്റ് നേടി. ഇത്തവണയും പുറകോട്ട് പോകില്ല. പ്രതിപക്ഷം പറയുന്ന ഒരു ആരോപണവും ജനങ്ങളെ ഏശിയിട്ടില്ല. 55-60 സീറ്റെങ്കിലും ഇത്തവണ നേടും. ബിജെപിയുടെ 10 സീറ്റുകള്‍ എങ്കിലും കുറയുമെന്നും ശിവന്‍കുട്ടി കൂട്ടിച്ചേര്‍ത്തു. ബിജെപിയുടെ സാങ്കല്‍പിക മേയര്‍മാരായി മത്സരിച്ചവര്‍ തന്നെ പരാജയപ്പെടുമെന്നും കഴിഞ്ഞ തവണ ബിജെപിക്ക് സീറ്റ് കൂടിയത് ബിജെപി - കോണ്‍ഗ്രസ് രഹസ്യ ബന്ധത്തിലൂടെയാണെന്നും അദ്ദേഹം ആരോപിച്ചു.

റിസള്‍ട്ട് വരാനുള്ള രണ്ട് മണിക്കൂര്‍ ബിജെപിയും കോണ്‍ഗ്രസും അവരുടെ മേയര്‍ ഉണ്ടാകും എന്ന് കരുതട്ടെ. റിസള്‍ട്ടിന് ശേഷം തങ്ങള്‍ നോക്കിക്കോളാമെന്നും മന്ത്രി വി ശിവന്‍കുട്ടി വ്യക്തമാക്കി.

30 വര്‍ഷത്തോളമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍ എല്‍ഡിഎഫാണ് ഭരിക്കുന്നത്. കഴിഞ്ഞ രണ്ട് തവണയും പ്രതിപക്ഷ കക്ഷിയാകാന്‍ ബിജെപിക്ക് കഴിഞ്ഞ കോർപ്പറേഷന്‍ കൂടിയാണ് തിരുവനന്തപുരം. 2020ൽ 10 സീറ്റിലേക്ക് ഒതുങ്ങിയ യുഡിഎഫിന്‍റെ സ്ഥിതി ദയനീയമായിരുന്നു. എന്നാല്‍ ഇത്തവണ കേരളത്തില്‍ത്തന്നെ ആദ്യമായി സ്ഥാനാര്‍ഥി നിര്‍ണയം നടത്തി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന് ഇറങ്ങിയ കോണ്‍ഗ്രസ് മുന്‍ എംഎല്‍എ ശബരിനാഥിനെയാണ് മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ഉയര്‍ത്തികാട്ടുന്നത്.

മുന്‍ ഡിജിപി ആര്‍ ശ്രീലേഖയെ മേയര്‍ സ്ഥാനാര്‍ത്ഥിയാക്കി ബിജെപിയും കച്ചമുറുക്കിയതോടെ കേരളം ഉറ്റുനോക്കുന്ന ത്രികോണ മത്സരമാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. ജില്ലാ കമ്മിറ്റി അംഗങ്ങളായ എസ്പി ദീപക്, മുന്‍ മേയര്‍ കെ ശ്രീകുമാര്‍ വഞ്ചിയൂര്‍ ബാബു, ആര്‍ പി ശിവജി തുടങ്ങിയവരാണ് ഇടതുപക്ഷത്തിന്‍റെ പ്രമുഖര്‍.