Monday, 15 December 2025

അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; 65 കാരൻ പിടിയിൽ

അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമം; 65 കാരൻ പിടിയിൽ

 കൊല്ലം: കടയ്ക്കലിൽ അഞ്ച് വയസുകാരിയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ച 65കാരൻ പൊലീസ് പിടിയിൽ. കടയ്ക്കൽ കുമ്മിൾ വട്ടത്താമര സ്വദേശി ശശി(65)യാണ് അറസ്റ്റിലായത്. ഒരുമാസം മുൻപ് നടന്ന സംഭവം കുട്ടി കഴിഞ്ഞ ദിവസം രക്ഷിതാക്കളോട് വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്.

വീടിന്റെ ആളൊഴിഞ്ഞ ഭാഗത്തേക്ക് വിളിച്ചു വരുത്തി പ്രതി കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. കുട്ടിയുടെ വെളിപ്പെടുത്തലിന് പിന്നാലെ രക്ഷിതാക്കൾ കടയ്ക്കൽ പൊലീസിൽ പരാതി നൽകി. പിന്നാലെ പൊലീസ് കുഞ്ഞിന്റെ മൊഴി രേഖപ്പെടുത്തി. ശശിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എഴുത്തുകാരനും എം മുകുന്ദന്റെ ജ്യേഷ്ഠനുമായ എം രാഘവന്‍ അന്തരിച്ചു

എഴുത്തുകാരനും എം മുകുന്ദന്റെ ജ്യേഷ്ഠനുമായ എം രാഘവന്‍ അന്തരിച്ചു

മയ്യഴി: പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റും നാടകകൃത്തുമായ എം രാഘവന്‍ അന്തരിച്ചു. 95 വയസായിരുന്നു. എഴുത്തുകാരന്‍ എം മുകുന്ദന്റെ ജ്യേഷ്ഠനാണ്. 1930-ലാണ് മയ്യഴിയിലെ മണിയമ്പത്ത് കുടുംബാംഗമായ രാഘവന്‍ ജനിച്ചത്. ഫ്രഞ്ച് അധീന മയ്യഴിയില്‍ ഹോട്ടല്‍ ഉടമയായിരുന്നു.

അവിടുത്തെ എക്കോല്‍ സെംത്രാല്‍ എ കൂര്‍ കോംപ്ലമാംതേറില്‍ നിന്ന് മികച്ച രീതിയില്‍ ബ്രവേ പരീക്ഷ പാസായ ശേഷം സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിച്ചു. മുംബൈയിലെ ഫ്രഞ്ച് കോണ്‍സുലേറ്റിന്റെ സാംസ്‌കാരിക വിഭാഗത്തിലും ഡല്‍ഹിയിലെ എംബസിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 1983-ല്‍ എംബസിയുടെ സാംസ്‌കാരികവിഭാഗം സെക്രട്ടറിയായി ജോലിയില്‍ നിന്ന് വിരമിച്ചു.ചെറുകഥാസമാഹാരങ്ങള്‍: നനവ്, വധു, സപ്തംബര്‍ അകലെയല്ല, ഇനിയുമെത്ര കാതം.

നോവലുകള്‍: നങ്കീസ്, അവന്‍, യാത്ര പറയാതെ, ചിതറിയ ചിത്രങ്ങള്‍

കൂടുതൽ കണ്ടെത്തുക

നാടകങ്ങള്‍: കര്‍ക്കിടകം, ചതുരംഗം, ഹെലന്‍ സിക്ള്‍സ്യൂവിന്റെ ഫ്രഞ്ച് നാടകത്തിന്റെ വിവര്‍ത്തനമായ 'ദോറയുടെ കഥ'

സംസ്കാരം വൈകിട്ട് മൂന്ന് മണിക്ക് മാഹി പൊതു ശ്മശാനത്തിൽ നടക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ഇടപെട്ടതിന് തെളിവില്ല'; നടിയെ ആക്രമിച്ച കേസിന്‍റെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ഇടപെട്ടതിന് തെളിവില്ല'; നടിയെ ആക്രമിച്ച കേസിന്‍റെ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്. അതിജീവിതയുടെ അവസരങ്ങൾ ഇല്ലാതാക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിൽ തെളിവില്ലെന്ന് കോടതി ഉത്തരവില്‍ പറയുന്നു. നടിയുടെ അവസരങ്ങൾ നിഷേധിച്ചതിന് ഏതെങ്കിലും സംഭവങ്ങൾ എടുത്തുപറയാനും നടിയ്ക്ക് ആയിട്ടില്ലെന്നാണ് വിധിന്യായത്തിൽ പറയുന്നത്. മലയാള സിനിമയിൽ നിന്ന് നടിയെ പുറത്താക്കാൻ ദിലീപ് ശ്രമിച്ചെന്ന ആരോപണത്തിന് കൃത്യമായ സാക്ഷിമൊഴികളോ തെളിവുകളോ ഇല്ല. വർഷം രണ്ടോ മൂന്നോ സിനിമകളിൽ അഭിനയിച്ചിരുന്നതായി നടി തന്നെ മൊഴി നൽകിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ ആരോപണം വിശ്വാസയോഗ്യമല്ലെന്നും കോടതി ചൂണ്ടിക്കാണിക്കുന്നു.

ദിലീപ് ഭീഷണിപ്പെടുത്തിയെന്ന നടിയുടെ മൊഴിയും വിശ്വാസയോഗ്യമല്ലെന്നാണ് വിചാരണക്കോടതിയുടെ വിലയിരുത്തൽ. കാവ്യയുമായി ദിലീപിന് ബന്ധം ഉണ്ടെന്ന കാര്യം അറിഞ്ഞ ദിലീപിന്‍റെ മുന്‍ ഭാര്യ മഞ്ജു വാര്യരോട് അത് തിരുത്തിപ്പറയണമെന്ന് ദിലീപ് ആവശ്യപ്പെട്ടെന്നായിരുന്നു അതിജീവിതയുടെ മൊഴി. തുടർന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ടായിരുന്നു. എന്നാൽ ഇതിന് സാക്ഷികളില്ലെന്നും ഇതേക്കുറിച്ച് നടി ആരോടും പറഞ്ഞതായി തെളിവില്ലെന്നും കോടതി വിധിയിൽ പറയുന്നു. 2012ൽ കൊച്ചിയിൽ വെച്ച് യൂറോപ്യൻ യാത്രക്കുള്ള റിഹേഴ്സലുണ്ടായിരുന്നു. ഇതിൽ ​ദിലീപും ആക്രമിക്കപ്പെട്ട നടിയുമായിരുന്നു ലീഡിം​ഗ് റോളുകൾ ചെയ്തിരുന്നത്. ഈ സമയത്ത് തന്നോടുള്ള വിരോധം മൂലം ദിലീപ് ഒന്നും സംസാരിച്ചിരുന്നില്ലെന്നാണ് നടി മൊഴി. എന്നാൽ രണ്ടുപേരും തമ്മിൽ സംസാരിച്ചില്ലെന്ന് എങ്ങനെ വിശ്വാസയോ​ഗ്യമാവുമെന്നാണ് കോടതി ചോദിക്കുന്നത്.

അതേസമയം, നടിയെ ആക്രമിച്ച കേസിൽ അതിവേഗ അപ്പീൽ നീക്കവുമായി മുന്നോട്ട് പോവുകയാണ് സംസ്ഥാന സർക്കാർ. ഇന്നുതന്നെ നടപടികൾ തുടങ്ങും. അപ്പീൽ നടപടികൾക്ക് ശുപാർശ ചെയ്ത് സ്പെഷൽ പ്രോസിക്യൂട്ടർ സർക്കാരിന് കത്ത് നൽകിയിട്ടുണ്ട്. അതിനിടെ, വിചാരണക്കോടതിയെ രൂക്ഷമായി വിമർശിച്ച് അതിജീവിത ഇന്നലെ രം​ഗത്തി. നിയമത്തിന് മുന്നിൽ എല്ലാവരും തുല്യരല്ലെന്നും അടിസ്ഥാന ആവശ്യങ്ങൾ സംരക്ഷിക്കപ്പെട്ടില്ലെന്നും അതിജീവിത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി. ഉയർന്ന നീതിബോധമുള്ള ന്യായാധിപൻമാർ ഇനിയും ഉണ്ടാകുമെന്ന് പറഞ്ഞ അതിജീവിത അപ്പീൽ നൽകുമെന്ന സൂചനയും പങ്കുവച്ചു. സമൂഹത്തിൽ നിന്നും നീതിന്യായ വ്യവസ്ഥയിൽ നിന്നും ഒൻപത് വർഷത്തോളം നേരിട്ട അനീതിയും വിവേചനവും ആണ് പോസ്റ്റിൽ അതിജീവിത പറയുന്നത്. അതീജീവിതയ്ക്ക് പിന്തുണയുമായി കൂടുതൽ നടിമാർ രംഗത്തുവന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടൻ ദിലീപ് ശബരിമലയിൽ

നടൻ ദിലീപ് ശബരിമലയിൽ

പത്തനംതിട്ട: നടൻ ദിലീപ് ശബരിമലയിലെത്തി. ഇന്ന് പുലര്‍ച്ചെയാണ് നടൻ ദിലീപ് സന്നിധാനത്ത് എത്തിയത്. ഇന്നലെ രാത്രിയോടെയാണ് ദിലീപ് സന്നിധാനത്ത് എത്തുമെന്ന വിവരം ഉണ്ടായിരുന്നെങ്കിലും ഇന്ന് പുലര്‍ച്ചെയാണ് എത്തിയത്. ഇന്ന് രാവിലെ പിആര്‍ഒ ഓഫീസിലെത്തിയശേഷം അവിടെ നിന്ന് തന്ത്രിയുടെ ഓഫീസിലേക്ക് പോവുകയായിരുന്നു.  അൽപ്പസമയത്തിനകം നടൻ അയ്യപ്പ ദര്‍ശനം നടത്തും. നടിയെ ആക്രമിച്ച കേസിൽ എട്ടാം പ്രതിയായ ദിലീപിനെ കോടതി വെറുതെവിട്ടിരുന്നു. കോടതി ദിലീപിനെ കുറ്റവിമുക്തനാക്കിയതിന് പിന്നാലെയാണ് ശബരിമലയിലെത്തുന്നത്.  കഴിഞ്ഞ തവണ നടൻ ദിലീപ് ശബരിമലയിലെത്തിയപ്പോള്‍ വിഐപി പരിഗണന നൽകി പത്തുമിനുട്ടിലധികം ശ്രീകോവിലിന് മുന്നിൽ നിന്നത്  വിവാദമായിരുന്നു. ഇത്തവണ നടന്‍റെ കൂടെ ദേവസ്വം ബോര്‍ഡ് ഉദ്യോഗസ്ഥരടക്കമുള്ളവരില്ല. ദിലീപിന്‍റെ പരിചയക്കാരായിട്ടുള്ളവരാണ് കൂടെയുള്ളത്. പൊലീസ് സുരക്ഷയും ഏര്‍പ്പെടുത്തിയിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രാൻസ്പോൺഡർ ഓഫ് ചെയ്ത് അമേരിക്കൻ സൈനിക വിമാനം തൊട്ടുമുന്നിൽ, തലനാരിഴയ്ക്ക് കൂട്ടിയിടി ഒഴിവാക്കി യാത്രാ വിമാനത്തിന്റെ പൈലറ്റ്

ട്രാൻസ്പോൺഡർ ഓഫ് ചെയ്ത് അമേരിക്കൻ സൈനിക വിമാനം തൊട്ടുമുന്നിൽ, തലനാരിഴയ്ക്ക് കൂട്ടിയിടി ഒഴിവാക്കി യാത്രാ വിമാനത്തിന്റെ പൈലറ്റ്

അമേരിക്കൻ സൈനിക വിമാനമെത്തിയത് വെനസ്വേലയുടെ വ്യോമാതിർത്തിയിൽ

കരീബിയൻ തീരത്ത് അമേരിക്ക വമ്പൻ സൈനിക വിന്യാസം ഒരുക്കുന്നതിനിടെയാണ് സംഭവം. യാത്രാ വിമാനത്തിന്റെ അതേ ഉന്നതിയിലായിരുന്നു അമേരിക്കൻ ഇന്ധനവാഹിനി വിമാനമുണ്ടായിരുന്നത്. രണ്ട് മൈലിലും താഴെയായിരുന്നു വിമാനങ്ങൾ തമ്മിലുള്ള അകലമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. വെനസ്വേലയുടെ വ്യോമാന്തരീക്ഷത്തിലേക്ക് പോവുന്നതായിരുന്നു അമേരിക്കൻ സൈനിക വിമാനമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ട്. സംഭവം ഫെഡറൽ അധികൃതരെ അറിയിച്ചതായും അന്വേഷണത്തോട് സഹകരിക്കുമെന്നും ജെറ്റ് ബ്ലൂ വിമാനക്കമ്പനി വിശദമാക്കി. ട്രാൻസ്പോൺഡർ ഓഫ് ചെയ്താണ് സൈനിക വിമാനം എത്തിയതെന്നാണ് പൈലറ്റ് എടിസിയെ അറിയിച്ചത്. 

കൂട്ടയിടി സാഹചര്യത്തിൽ മനസാന്നിധ്യം കൈവിടാതിരുന്ന വിമാന ജീവനക്കാരെ അഭിനന്ദിച്ചാണ് ജെറ്റ് ബ്ലൂവിന്റെ പ്രതികരണം. സംഭവത്തേക്കുറിച്ച് പെൻറഗൺ ഇനിയും പ്രതികരിച്ചിട്ടില്ല. സൈനിക പ്രവർത്തനങ്ങൾ അധികമായതിനാൽ വെനസ്വേലയുടെ വ്യോമാതിർത്തിയിൽ ജാഗ്രത പാലിക്കണമെന്ന് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ കഴിഞ്ഞ മാസം മുന്നറിയിപ്പ് നൽകിയിരുന്നു. സൈനിക വിമാനത്തിന്റേത് അതിരുവിട്ട സമീപനമായാണ് എടിസിയുമായുള്ള ആശയ വിനിമയത്തിൽ യാത്രാ വിമാനത്തിന്റെ പൈലറ്റ് വിശദമാക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗോള്‍ഡന്‍ ഡക്കില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ശുഭ്മാൻ ഗില്‍, അഭിഷേക് പുറത്തായശേഷം ടെസ്റ്റ് കളി

ഗോള്‍ഡന്‍ ഡക്കില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ശുഭ്മാൻ ഗില്‍, അഭിഷേക് പുറത്തായശേഷം ടെസ്റ്റ് കളി

ധരംശാല: ദക്ഷണാഫ്രിക്കക്കെതിരായ മൂന്നാം ടി20യില്‍ തുടര്‍ച്ചയായ രണ്ടാം തവണയും ഗോള്‍ഡന്‍ ഡക്കാവുന്നതില്‍ നിന്ന് തലനാരിഴക്ക് രക്ഷപ്പെട്ട് ഇന്ത്യൻ വൈസ് ക്യാപ്റ്റൻ ശുഭ്മാന്‍ ഗില്‍. ഇന്നലെ ദക്ഷിണഫ്രിക്കക്കെതിരെ 118 റണ്‍സ് വിജയലക്ഷ്യം പിന്തുടരാനിറങ്ങിയ ഇന്ത്യക്കായി അഭിഷേക് ശര്‍മയും ശുഭ്മാന്‍ ഗില്ലുമാണ് ഓപ്പണര്‍മാരായി ഇറങ്ങിയത്. വലിയ വിജയലക്ഷ്യം മുന്നിൽ ഇല്ലാത്തതിനാല്‍ സമ്മർദ്ദമേതുമില്ലാതെയാണ് അഭിഷേകും ഗില്ലും ക്രീസിലെത്തിയത്. ലുങ്കി എൻഗിഡി എറിഞ്ഞ ഇന്നിംഗ്സിലെ ആദ്യ പന്ത് തന്നെ സിക്സിന് പറത്തിയ അഭിഷേക് ശര്‍മ മൂന്നാം നാലും പന്തുകള്‍ ബൗണ്ടറി കടത്തി എന്‍ഗിഡിയുടെ ആദ്യ ഓവറില്‍ തന്നെ 16 റണ്‍സടിച്ചതോടെ ഇന്ത്യയുടെ തുടക്കം ഗംഭീരമായി.

രണ്ടാം ഓവര്‍ എറിയാനെത്തിയത് മാര്‍ക്കോ യാന്‍സനായിരുന്നു. ഗില്ലിനെതിരെ ആദ്യ പന്ത് ലെഗ് സ്റ്റംപിന് പുറത്തെറിഞ്ഞ യാന്‍സന്‍ വൈഡ് വഴങ്ങി. എന്നാല്‍ അടുത്ത പന്തില്‍ യാന്‍സന്‍ ഗില്ലിനെ വിക്കറ്റിന് മുന്നില്‍ കുടുക്കി ഞെട്ടിച്ചു. യാന്‍സന്‍റെ അപ്പീലിന് വിരലുയര്‍ത്താന്‍ അമ്പയര്‍ ജയറാം മദനഗോപാലിന് ഒരു നിമിഷം പോലും ചിന്തിക്കേണ്ടിവന്നില്ല. ഗിൽ തുട‍ർച്ചയായ രണ്ടാം മത്സരത്തിലും ഗോൾഡന്‍ ഡക്കാവുന്നതുതകണ്ട് ആരാധകരും അവിശ്വസനീയതയോടെ തലയില്‍ കൈവച്ചു. എന്നാല്‍ തൊട്ടടുത്ത നിമിഷം അമ്പയറുടെ തീരുമാനം ഗില്‍ റിവ്യു ചെയ്തു. ഒറ്റനോട്ടത്തില്‍ ഔട്ടെന്ന് ഉറപ്പിച്ച തീരുമാനം റിവ്യൂവില്‍ പക്ഷെ പന്ത് പാഡില്‍ കൊള്ളുന്നതിന് മുമ്പ് ഗില്ലിന്‍റെ ബാറ്റില്‍ പന്തിന്‍റെ ഒരു തൂവൽസ്പര്‍ശം ഉണ്ടെന്ന് കണ്ടെത്തിയതോടെ ഗില്ലിനും ഗംഭീറിനും ഒരുപോലെ ശ്വാസം വീണു. അമ്പയറുടെ തീരുമാനം മാറ്റേണ്ടിവന്നു. ഇല്ലായിരുന്നെങ്കില്‍ ഗില്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഗോള്‍ഡന്‍ ഡക്കായി മടങ്ങിയേനെ.

ജീവന്‍ കിട്ടിയ ഗില്‍ അടുത്ത പന്ത് ബൗണ്ടറി കടത്തി. പിന്നീട് ഒട്ട്നീല്‍ ബാര്‍ട്മാന്‍റെ ഓവറില്‍ രണ്ട് ബൗണ്ടറികളും മാര്‍ക്കോ യാന്‍സന്‍റെ ഓവറിൽ ഒരു ബൗണ്ടറിയും നേടി ഗില്‍ 12 പന്തില്‍ 20 റണ്‍സുമായി അഭിഷേകിന്‍റെ മിന്നലടികൾക്കൊപ്പം തുടക്കത്തില്‍ കട്ടക്ക് പിടിച്ചു നിന്നു. ഇതിനിടെ പലതവണ ഗില്ലിനെ ഭാഗ്യം തുണച്ചു. എന്നാല്‍ അഭിഷ് ശര്‍മ ആറാം ഓവറിലെ രണ്ടാം പന്തില്‍ പറത്തായതോടെ ഗില്‍ ടെസ്റ്റ് കളിക്കാന്‍ തുടങ്ങി. നേരിട്ട ആദ്യ 12 പന്തില്‍ 20 റണ്‍സെടുത്തിരുന്ന ഗില്‍ പിന്നീട് ഒരു ബൗണ്ടറി കൂടി നേടി പന്ത്രണ്ടാം ഓവറില്‍ പുറത്തായി. മാര്‍ക്കോ യാന്‍സന്‍റെ പന്തില്‍ ബൗള്‍ഡായി മടങ്ങുമ്പോള്‍ ഗില്‍ നേടിയത് 28 പന്തില്‍ 28 റണ്‍സായിരുന്നു. ആദ്യ 12 പന്തുകള്‍ക്ക് ശേഷം നേരിട്ട 16 പന്തില്‍ 8 റണ്‍സാണ് ഗില്‍ നേടിയത്. ഇതിനിടെ ചെറിയ വിജയലക്ഷ്യമായിരുന്നതിനാല്‍ ടെസ്റ്റിലെന്ന പോലെ പന്ത് ലീവ് ചെയ്യാൻ പോലും ഗില്‍ ശ്രമിച്ചിരുന്നു.

ഓപ്പണിംഗില്‍ മോശം ഫോമിന്‍റെ പേരില്‍ വിമര്‍ശനം ഏറ്റുവാങ്ങിയ ഗില്ലിന് ഇന്നലെ സമ്മര്‍ദ്ദമേതുമില്ലാതെ ബാറ്റ് ചെയ്യാന്‍ അവസരം കിട്ടിയിട്ടും അത് മുതലാക്കാതിരുന്നത് ആരാധകരുടെ വിമര്‍ശനത്തനും കാരണമായി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപടക്കം പുകഴ്ത്തുന്ന 'ധീരൻ', സിഡ്നിയിലെ തോക്കുധാരിയെ വെറുംകയ്യാലെ കീഴ്പ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു, അഹമ്മദ് അൽ അഹമ്മദിന് അഭിനന്ദന പ്രവാഹം

ട്രംപടക്കം പുകഴ്ത്തുന്ന 'ധീരൻ', സിഡ്നിയിലെ തോക്കുധാരിയെ വെറുംകയ്യാലെ കീഴ്പ്പെടുത്തിയ ആളെ തിരിച്ചറിഞ്ഞു, അഹമ്മദ് അൽ അഹമ്മദിന് അഭിനന്ദന പ്രവാഹം

 സിഡ്നി: ഹനുക്കാ പരിപാടിക്കിടെ ഓസ്ട്രേലിയിലെ ബോണ്ടി ബീച്ചിൽ 12 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിൽ, തോക്കുധാരികളിലൊരാളെ ധീരമായി കീഴ്പ്പെടുത്തി നിരായുധനാക്കിയ സാധാരണക്കാരനെ തിരിച്ചറിഞ്ഞു. 43 വയസ്സുള്ള,അഹമ്മദ് അൽ അഹമ്മദ് ആണ് ഈ ധീരകൃത്യം ചെയ്തത്. രണ്ട് കുട്ടികളുടെ പിതാവുകൂടിയായ അഹമ്മദിന് വലിയ പ്രശംസയാണ് ലോകമെമ്പാടും ലഭിക്കുന്നത്. ഓസ്ട്രേലിയൻ ടെലിവിഷൻ ചാനലുകളിലും സമൂഹമാധ്യമങ്ങളിലും ദശലക്ഷക്കണക്കിന് ആളുകൾ കണ്ട വീഡിയോ ദൃശ്യങ്ങളാണ് അഹമ്മദിൻ്റെ വീരകൃത്യം പുറംലോകത്തെത്തിച്ചത്.

ആൾക്കൂട്ടത്തിന് നേരെ വെടിയുതിർക്കുന്നതിനിടെ ഒരു തോക്കുധാരിയെ

ഇദ്ദേഹം പിന്നിൽ നിന്ന് പിടികൂടുകയും, തോക്ക് കൈക്കലാക്കി അയാൾക്ക് നേരെ ചൂണ്ടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം. തുടർന്ന്, രണ്ടാമത്തെ തോക്കുധാരി ഒരു പാലത്തിൽ നിന്ന് ഇദ്ദേഹത്തിന് നേരെ വെടിയുതിർക്കുമ്പോൾ, അഹമ്മദ് തോക്ക് ശ്രദ്ധയോടെ ഒരു മരത്തിനരികിൽ വെച്ച് മാറുന്നതും ദൃശ്യങ്ങളിലുണ്ട്. വെടിവെപ്പ് തടയുന്നതിനിടെ അഹമ്മദിൻ്റെ കൈക്കും കൈത്തണ്ടക്കും വെടിയേറ്റതായി അഹമ്മദിൻ്റെ കസിൻ മുസ്തഫ 7ന്യൂസിനോട് പറഞ്ഞു. അദ്ദേഹം ആശുപത്രിയിലാണ്, വലിയ ഹീറോയാണ്, അദ്ദേഹം സുഖമായി തിരികെ വരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു എന്നും മുസ്തഫ കൂട്ടിച്ചേർത്തു. സിഡ്നിയിലെ സതർലാൻഡ് ഷൈറിൽ നിന്നുള്ള അഹമ്മദ് അൽ അഹമ്മദിന് പഴവർഗങ്ങളുടെ ബിസിനസ് ഉണ്ട്. ആക്രമണം നടക്കുമ്പോൾ അദ്ദേഹം ബോണ്ടി ബീച്ച് സന്ദർശിക്കാനെത്തിയതായിരുന്നു.

ലോക നേതാക്കളുടെ പ്രശംസയും അനുശോചനവും

അഹമ്മദിൻ്റെ ധീരമായ നടപടിയെ ഓസ്ട്രേലിയൻ അധികാരികളും ലോകനേതാക്കളും പ്രശംസിച്ചു. വൈറ്റ് ഹൗസിലെ ക്രിസ്മസ് വിരുന്നിൽ സംസാരിച്ച യു.എസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്, ഓസ്ട്രേലിയയിലെ ആക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തി. ബോണ്ടി ബീച്ചിലെ തോക്കുധാരിയെ കീഴ്പ്പെടുത്തിയ വ്യക്തിയെ 'വളരെ ധീരനായ വ്യക്തി' എന്ന് വിശേഷിപ്പിച്ച ട്രംപ്, അദ്ദേഹം നിരവധി ജീവൻ രക്ഷിച്ചു എന്നും പറഞ്ഞു. ബോണ്ടി ബീച്ച് ആക്രമണം തികച്ചും അപലപനീയമാണെന്നും ട്രംപ് പഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജാസാബി'ലെ 'സഹാനാ സഹാനാ...' സെക്കൻഡ് സിംഗിൾ 17ന്, പ്രൊമോ വീഡിയോ പുറത്ത്

രാജാസാബി'ലെ 'സഹാനാ സഹാനാ...' സെക്കൻഡ് സിംഗിൾ 17ന്, പ്രൊമോ വീഡിയോ പുറത്ത്

 കോരിത്തരിപ്പിക്കുന്ന ബ്രഹ്മാണ്ഡ ദൃശ്യ വിരുന്നായി പ്രഭാസിന്‍റെ ഹൊറർ - ഫാന്‍റസി ചിത്രം 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുകയാണ്. പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ ട്രെയിലർ വാനോളം പ്രതീക്ഷയാണ് നൽകിയിരിക്കുന്നത്. ഇപ്പോഴിതാ ചിത്രത്തിലെ രണ്ടാമത്തെ ഗാനം റിലീസിനായി ഒരുങ്ങുകയാണ്. 'സഹാനാ...സഹാനാ...' എന്ന് തുടങ്ങുന്ന ഗാനം 17ന് വൈകീട്ട് 6.30നാണ് സോഷ്യൽ മീഡിയയിൽ എത്തുന്നത്. സംഗീത സംവിധായകൻ തമൻ ഒരുക്കിയ ഗാനം സോഷ്യൽ മീഡിയ കീഴടക്കുമെന്നുറപ്പാണ്. ജനുവരി 9നാണ് സിനിമയുടെ വേൾഡ് വൈഡ് റിലീസ്.സൂപ്പർ സ്വാഗിൽ കിടിലൻ സ്റ്റൈലിൽ ത്രസിപ്പിക്കുന്ന ചുവടുകളുമായി പ്രേക്ഷക ഹൃദയങ്ങളിൽ ആവേശപ്പെരുമഴ തീർത്ത 'റിബൽ സാബ്' എന്ന ഗാനത്തിന് പിന്നാലെയാണ് ഈ ഗാനം പ്രേക്ഷകരിലേക്ക് എത്തിയിരിക്കുകയാണ്. ഐതിഹ്യങ്ങളും മിത്തുകളും എഡ്‍ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ - ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.

പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. 'രാജാ സാബി'ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി. ബോക്സോഫീസ് വിപ്ലവം തീർത്ത കൽക്കി 2898 എ.ഡിക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ.

പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത് എന്നതിനാൽ തന്നെ പ്രേക്ഷകരേവരും ഏറെ ആകാംക്ഷയിലാണ്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദ രാജാ സാബ്’.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിചാരണക്കോടതിക്കെതിരെ അതിജീവിതയുടെ കുറിപ്പ് ച‍ർച്ചയാവുന്നതിനിടെ പൾസർ സുനിയെ അധോലോക നായകനാക്കിയുളള റീലുകൾ വൈറൽ

വിചാരണക്കോടതിക്കെതിരെ അതിജീവിതയുടെ കുറിപ്പ് ച‍ർച്ചയാവുന്നതിനിടെ പൾസർ സുനിയെ അധോലോക നായകനാക്കിയുളള റീലുകൾ വൈറൽ

 കൊച്ചി: നടിയെ ആക്രമിക്കപ്പെട്ട കേസിൽ വിചാരണക്കോടതിയ്ക്കെതിരായ അതിജീവിതയുടെ സാമൂഹിക മാധ്യമത്തിലെ കുറിപ്പ് ചർച്ചയാവുന്നതിനിടെ വൈറലായി കേസിൽ ശിക്ഷിക്കപ്പെട്ട പ്രധാനപ്രതിയുടെ റീലുകൾ. കൂളിംഗ് ഗ്ലാസ് ധരിച്ച്, മൊബൈലിൽ സംസാരിച്ച് മാസ് ബിജിഎമ്മുമായുള്ള പൾസർ സുനിയുടെ റീൽ വീഡിയോകൾ അടുത്തിടെ വൈറലായിരുന്നു. കോടതിയിൽ നിന്ന് പൾസ‍ർ സുനി ഇറങ്ങി വരുന്നത് അടക്കമുള്ള വീഡിയോകളാണ് വൈറലാവുന്നത്. പാർക്ക‍ർ ഫോട്ടോഗ്രാഫി എന്ന ഇൻസ്റ്റഗ്രാം പേജിലാണ് പൾസർ സുനിയുടെ മാസ് റീലുകൾ തുടർച്ചയായി വരുന്നത്. റീലുകൾക്ക് വിമ‍ർശനം ഉയർത്തിയ സ്ത്രീകളടക്കമുള്ളവർക്ക് പ്രതികരണമായി ഭീഷണിയാണ് പാർക്കർ ഫോട്ടോഗ്രാഫിയുടെ പേരിലെത്തിയത്. പള്‍സര്‍ സുനിയെ ന്യായീകരിച്ചും ലവ്, ഫയര്‍ ഇമോജികളും ഈ വീഡിയോയ്ക്ക് പ്രതികരണമായി ലഭിക്കുന്നു. പൾസർ സുനിയെ അധോലോക നായകനായി ചിത്രീകരിക്കുന്ന മാസ് വീഡിയോകളാണ് ഇവയിൽ ഏറെയും. ആ ചിരിയാണ് സാറേ മെയിന്‍ എന്ന കുറിപ്പോടെയാണ് ഒരു ദിവസം മുൻപ് പൾസർ സുനിയുടെ വീഡിയോ ഈ അക്കൗണ്ടിൽ പങ്കുവച്ചിട്ടുള്ളത്. സാമൂഹിക മാധ്യമങ്ങളിൽ വിമർശനം രൂക്ഷമായതോടെ കമന്റ് ബോക്സ് അടച്ചാണ്പൾസർ സുനിയ കോടതിയിലേക്ക് എത്തിക്കുന്ന വീഡിയോ അടക്കം വൈറൽ ബിജിഎമ്മോടെ വൻ താരപരിവേഷം നൽകിയുള്ള റീലുകൾക്ക് നിരവധിപ്പേരാണ് പ്രതികരിക്കുന്നത്. ഈ വീഡിയോകൾക്ക് പള്‍സര്‍ സുനിയെ ന്യായീകരിച്ച് നിരവധി പേർ എത്തുന്നത് ആശങ്കയോടെയാണ് കാണുന്നതെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ ഉയരുന്ന വിമർശനം. നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിരുന്നു.

ഒന്നാം പ്രതി പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി, രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം, ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. പാർക്കർ ഫോട്ടോഗ്രാഫി വീഡിയോകൾ പോസ്റ്റ് ചെയ്യുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അന്ന് പൊട്ടിക്കരഞ്ഞു, ഇന്ന് അതേ പൊലീസ് സ്റ്റേഷന് മുന്നിൽ സെലിബ്രിറ്റി; മധുരപ്രതികാരമെന്ന് രേണു

അന്ന് പൊട്ടിക്കരഞ്ഞു, ഇന്ന് അതേ പൊലീസ് സ്റ്റേഷന് മുന്നിൽ സെലിബ്രിറ്റി; മധുരപ്രതികാരമെന്ന് രേണു

കുറച്ചു നാളുകളായി സമൂഹമാധ്യമങ്ങളിൽ നിറഞ്ഞുനിൽക്കുന്ന ആളാണ് അന്തരിച്ച കലാകാരൻ കൊല്ലം സുധിയുടെ ഭാര്യ രേണു സുധി. വിവാദങ്ങളും വിമർശനങ്ങളും വിട്ടൊഴിയാതെ രേണു സുധിയുടെ പുറകെയാണ്. കൊല്ലം സുധിയുടെ മരണത്തിന് പിന്നാലെ അഭിനയ രംഗത്തേക്കും മറ്റും എത്തിയതോടെ ആയിരുന്നു രേണു സോഷ്യൽ മീഡിയയിൽ നിറഞ്ഞത്. പിന്നാലെ ട്രോളുകളും വിമർശനങ്ങളും ധാരാളമായി വന്നു. പ്രതിസന്ധികളെ തരണം ചെയ്ത് മുന്നോട്ട് പോകുന്നതിനിടെ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിലും രേണു സുധി എത്തി. പരിഹസിച്ചവർക്ക് മുന്നിൽ ഇന്ന് അഭിമാനത്തോടെ നിൽക്കുകയാണ് രേണു.

കഴിഞ്ഞ ദിവസം രേണു സുധി ഒരു ബ്യൂട്ടി പാര്‍ലര്‍ ഉദ്ഘാടനം ചെയ്യാന്‍ ചങ്ങനാശേരിയില്‍ എത്തിയപ്പോള്‍ പറഞ്ഞ വാക്കുകളാണ് സമൂഹ മാധ്യമങ്ങളില്‍ ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. തനിക്കെതിരെ അപവാദ പ്രചാരണം നടത്തിയ വ്‌ളോഗര്‍ക്കെതിരെ പരാതി നല്‍കാന്‍ രേണു ചങ്ങനാശേരി തൃക്കൊടിത്താനം പൊലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. അന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ തന്നോട് ദേഷ്യപ്പെട്ടു സംസാരിച്ചെന്ന് പറഞ്ഞ് രേണു കരഞ്ഞുകൊണ്ട് മാധ്യമങ്ങള്‍ക്ക് മുന്നില്‍ എത്തിയിരുന്നു. പൊലീസില്‍ നിന്ന് നീതി ലഭിച്ചില്ലെന്നു പറഞ്ഞ് കരയുന്ന രേണുവിന്റെ വീഡിയോ അന്ന് വൈറലാകുകയും ചെയ്തു. ഇതേ പൊലീസ് സ്റ്റേഷനു സമീപം ഉദ്ഘാടന ചടങ്ങിനെത്തിയിരിക്കുകയാണ് രേണു. അന്ന് കരഞ്ഞുകൊണ്ട് നിന്ന അതേ സ്ഥലത്ത് ഇന്ന് ഉദ്ഘാടകയായി എത്തിയത് ഒരു മധുര പ്രതികാരമാണെന്ന് രേണു പറയുന്നു.

''ഇന്നത്തെ ഈ ഉദ്ഘാടനം ഒരു മധുര പ്രതികാരം കൂടിയാണ്. ഈ സ്ഥാപനത്തിന്റെ എതിര്‍വശത്തുള്ള പൊലീസ് സ്റ്റേഷനു മുന്നിൽ ഒരു പ്രശ്‌നത്തിന്റെ പേരില്‍ ഞാന്‍ പൊട്ടിക്കരഞ്ഞുകൊണ്ടു നിന്നു. അന്ന് പൊട്ടിക്കരഞ്ഞ സ്ഥലത്തിന്റെ ഓപ്പോസിറ്റ് തന്നെ ഇങ്ങനെയൊരു ചടങ്ങിന് വിളിക്കുക എന്നത് ഒരു മധുര പ്രതികാരം തന്നെയാണ്. ആ ഉദ്യോഗസ്ഥന്മാര്‍ ഇപ്പോള്‍ അവിടെ ഇല്ല. പുതിയ ഉദ്യോഗസ്ഥരുണ്ട്. ഞാന്‍ അവരെയല്ല പറയുന്നത്. നല്ല ഉദ്യോഗസ്ഥരും ഉണ്ട്. എന്നാല്‍ അന്ന് അങ്ങനെ അല്ലായിരുന്നു'', എന്ന് രേണു പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി നടൻ ദിലീപ്; പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ക്ഷേത്രഭാരവാഹികൾ

വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി നടൻ ദിലീപ്; പങ്കെടുക്കില്ലെന്ന് അറിയിച്ചതായി ക്ഷേത്രഭാരവാഹികൾ

 കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിവാദങ്ങൾക്കിടെ ക്ഷേത്ര ഉദ്ഘാടന പരിപാടിയിൽ നിന്ന് പിൻമാറി നടൻ ദിലീപ്. എറണാകുളത്തപ്പൻ ക്ഷേത്ര ഉത്സവത്തോടനുബന്ധിച്ചുള്ള കൂപ്പൺ വിതരണ ഉദ്ഘാടനത്തിൽ നിന്നാണ് ദിലീപ് പിന്മാറിയത്. ഇക്കാര്യം ക്ഷേത്ര ഭാരവാഹികളാണ് അറിയിച്ചത്. നാളെയാണ് ക്ഷേത്രത്തിൽ പരിപാടി നിശ്ചയിച്ചിരുന്നത്. എന്നാൽ ദിലീപിൻ്റെ പിന്മാറ്റത്തിന് എന്താണ് കാരണമെന്ന് വ്യക്തമല്ല. നടി ആക്രമിക്കപ്പെട്ട കേസിൽ എട്ടാം പ്രതിയായ ദിലീപിനെ വിചാരണക്കോടതി

വെറുതെ വിട്ടിരുന്നു. ഈ വിധിക്കെതിരെ ആക്രമിക്കപ്പെട്ട നടിയും മുൻ ഭാര്യ മഞ്ജുവാര്യറും ഇന്നലെ രം​ഗത്തെത്തിയിരുന്നു. വിധിയിൽ അദ്ഭുതമില്ലെന്ന് അതിജീവിതയും നീതി ലഭിച്ചില്ലെന്ന് മഞ്ജുവാര്യറും പ്രതികരിച്ചിരുന്നു. ഇരുവരുടേയും പരസ്യപ്രതികരണത്തിന് പൊതു സമൂഹത്തിൽ നിന്നും വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. 

നടിയെ ആക്രമിച്ച കേസിൽ ​ഗൂഢാലോചന ഉണ്ടെന്ന് ആവർത്തിച്ച് നടി മഞ്ജു വാര്യർ രം​ഗത്ത്. നീതി നടപ്പായില്ലെന്നും കുറ്റം ചെയ്തവർ മാത്രമാണ് ശിക്ഷിക്കപ്പെട്ടതെന്നും മഞ്ജു വാര്യർ സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ പറഞ്ഞു. ആസൂത്രണം ചെയ്തവർ പുറത്തുണ്ടന്നത് ഭയപ്പെടുത്തുന്ന യാഥാർത്ഥ്യമാണെന്നും അവർ കൂടി ശിക്ഷിക്കപ്പെട്ടാൽ മാത്രമേ അതിജീവിതയ്ക്കുള്ള നീതി പൂർണമാകുകയുള്ളൂവെന്നും മഞ്ജു വാര്യർ കുറിപ്പിൽ പറഞ്ഞു.

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിക്കെതിരെ അതിജീവിതയും ശക്തമായി ആഞ്ഞടിച്ചിരുന്നു. വിധിയിൽ അത്ഭുതമില്ലെന്നും കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നെന്നും സാമൂഹിക മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പിൽ അതിജീവിത വ്യക്തമാക്കി. ഈ രാജ്യത്ത് നിയമത്തിന് മുന്നിൽ എല്ലാവരും ഒരു പോലെ അല്ലെന്ന് വേദനയോടെ തിരിച്ചറിയുന്നെന്നും തന്റെ മൗലിക അവകാശങ്ങൾ സംരക്ഷിക്കപ്പെട്ടിട്ടില്ലെന്നും അതിജീവിതയുടെ കുറിപ്പിൽ പറയുന്നു. ഇതിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പ്രതികരണവും ഉണ്ടായിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 14 December 2025

അനധികൃതമായി എണ്ണ കടത്തിയ കപ്പല്‍ പിടിയില്‍, നാവികരില്‍ ഇന്ത്യക്കാരും

അനധികൃതമായി എണ്ണ കടത്തിയ കപ്പല്‍ പിടിയില്‍, നാവികരില്‍ ഇന്ത്യക്കാരും

ടെഹ്റാൻ: ഒമാൻ കടലിടുക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെ ഇറാനിൽ നിന്നുള്ള അനധികൃത എണ്ണക്കപ്പൽ അധികൃതരുടെ പിടിയിൽ. ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ള 18 നാവികരാണ് വെള്ളിയാഴ്ച അർധരാത്രി പിടികൂടിയ കപ്പലിലുണ്ടായിരുന്നത്. ആറ് മില്യൺ ലിറ്റർ ഡീസൽ ആണ് കപ്പലിലുണ്ടായിരുന്നതെന്ന് ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. കപ്പലിലെ എല്ലാ നാവിഗേഷൻ സംവിധാനങ്ങളും പ്രവർത്തനരഹിതമാക്കിയിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

ലോകത്തിലെ ഏറ്റവും താഴ്ന്ന റീട്ടെയിൽ ഇന്ധന വില ഇറാനിലാണ് നിലവിലുള്ളത്. ഇത് മറ്റ് രാജ്യങ്ങളിലേക്ക് ഇന്ധനം കടത്തുന്നത് വളരെ ലാഭകരമാക്കുന്നു. കഴിഞ്ഞ മാസം സമാനമായി മറ്റൊരു എണ്ണക്കപ്പൽ അനധികൃത ചരക്ക് കൊണ്ടുപോയതിന് പിടിച്ചെടുത്തിരുന്നു. ഒരു രാജ്യത്തിനെതിരായ പ്രതികാര നടപടിയാണ് കപ്പൽ പിടിച്ചെടുക്കൽ എന്ന സൂചനകൾ ഇറാൻ നിഷേധിക്കുകയും ചെയ്തു.

വെനസ്വേലയുടെ തീരത്ത് യുഎസ് ഒരു എണ്ണക്കപ്പൽ പിടിച്ചെടുത്തതിന് രണ്ട് ദിവസത്തിന് ശേഷമാണ് ഏറ്റവും പുതിയ സംഭവം. കപ്പലിന്റെ ക്യാപ്റ്റൻ വെനസ്വേലയിൽ നിന്നും ഇറാനിൽ നിന്നും എണ്ണ കടത്തുകയായിരുന്നു എന്നാണ് വിവരം. ഇറാനിയൻ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്, ഹിസ്ബുള്ള എന്നിവയുമായുള്ള ബന്ധമുണ്ടെന്ന് ആരോപിച്ച് 2022-ൽ യുഎസ് ട്രഷറി വെനസ്വേലയെ ഉപരോധിച്ചിരുന്നു.