Monday, 15 December 2025

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി: സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെത്തി

ആളൊഴിഞ്ഞ പറമ്പിൽ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി: സമീപത്ത് നിന്ന് ഒരു ബാഗും കണ്ടെത്തി

കോഴിക്കോട്: കുന്ദമംഗലത്ത് ആളൊഴിഞ്ഞ പറമ്പില്‍ അസ്ഥികൂടം കണ്ടെത്തി. കുന്ദമംഗലം മടവൂർ രാംപൊയില്‍ വെള്ളാരം കണ്ടിമലയിലാണ് സംഭവം. കുന്ദമംഗലം പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ നടത്തി. ഉച്ചയ്ക്ക് 12 മണിയോടെ കാടുവെട്ടുന്ന ആളാണ് അസ്ഥികൂടം കണ്ടത്തിയത്. കാട് വെട്ടാന്‍ വന്ന ആളാണ് അസ്ഥികൂടം ആദ്യം കണ്ടത്. ഇതിന് സമീപത്ത് നിന്നും ഒരു ബാഗും പൊലീസ് കണ്ടെത്തിയിട്ടുണ്ട്. നാല് മാസം മുമ്പ് കാണാതായ നരിക്കുനി സ്വദേശിയുടേതാണ് അസ്ഥികൂടം എന്നാണ് പൊലീസ് സംശയിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു, റെക്കോർഡുകൾ തകർത്ത് കയറി വെള്ളിയും

ഒരു ലക്ഷത്തിലേക്ക് അടുത്ത് സ്വർണവില; ഉച്ചയ്ക്ക് വീണ്ടും വില വർദ്ധിച്ചു, റെക്കോർഡുകൾ തകർത്ത് കയറി വെള്ളിയും

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവില വീണ്ടും റെക്കോർഡ് ഭേദിച്ചു. രാവിലെ റെക്കോ‍ർഡ് വിലയിലായിരുന്നു സ്വർണവില. വീണ്ടും ഉച്ചയ്ക്ക് വില വർദ്ധിക്കുകയാണ് ഉണ്ടായത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 99,280 രൂപയാണ്. രാവിലെ 600 രൂപയാണ് പവന് വർദ്ധിച്ചത്. ഉച്ചയ്ക്ക് 360 രൂപയും. ഏറ്റവും കുറഞ്ഞ പണിക്കൂലിയായ 5 ശതമാനവും ജിഎസ്ടി മൂന്ന് ശതമാനവും ഹാൾമാർക്കിങ് ചാർജും ചേർത്താൽ ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങാൻ ഒന്നര ലക്ഷത്തിന് അടുത്ത് നൽകണം.

ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്.

സ്വർണവില റെക്കോഡുകൾ തകർക്കുന്നത് ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്ണവില കൂടുന്നത് തിരിച്ചടിയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോ, പക്ഷേ...; സിറിയൻ വംശജനായ അഹമ്മദ് അൽ അഹമ്മദിനും വെടിയേറ്റു രണ്ട് തവണ!

ഒറ്റ ദിവസം കൊണ്ട് ദേശീയ ഹീറോ, പക്ഷേ...; സിറിയൻ വംശജനായ അഹമ്മദ് അൽ അഹമ്മദിനും വെടിയേറ്റു രണ്ട് തവണ!

പാകിസ്ഥാന്‍കാരായ അച്ഛനും മകനും വംശീയ വിദ്വേഷത്തിന്‍റെ ഫലമായി ഓസ്ട്രേലിയയിലെ ബോണ്ടി ബീച്ചിലെത്തിയ ജൂതരുടെ നേരെ വെടിയുതിർത്തപ്പോൾ സ്വന്തം ജീവൻ പോലും നോക്കാതെ അക്രമികളിലൊരാളെ കീഴടക്കിയ ഒരാൾ നിമഷങ്ങൾ കൊണ്ട് ദേശീയ ഹീറോയായി മാറി. 15 ഓളം പേരാണ് ബോണ്ടി ബീച്ച് വെടിവയ്പ്പിൽ മരിച്ച് വീണത്. ഏതാണ്ട് 30 -ഓളം പേർക്ക് പരിക്കേറ്റു. അതേസമയം അക്രമികളിലൊരാളെ കീഴപ്പെടുത്തിയ 43 -കാരനായ അഹ്മദ് അൽ അഹ്മദ് ജീവൻ രക്ഷിക്കാനായി ആശുപത്രിയിലാണെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.

രണ്ട് കുട്ടികളുടെ അച്ഛൻ

ബോണ്ടി ബീച്ചിൽ നിന്നുള്ള ഒരു വീഡിയോയിൽ തന്‍റെ ജീവന് വില നല്‍കാതെ അക്രമികളിലൊരാളുടെ പിന്നീലൂടെ പോയി കീഴ്പ്പെടുത്തുന്ന അഹ്മദിന്‍റെ ദൃശ്യങ്ങൾ ലോകവ്യാപകമായി പങ്കുവയ്ക്കപ്പെട്ടു. ആദ്യത്തെ അക്രമിയെ അദ്ദേഹം കീഴ്പ്പെടുത്തിയെങ്കിലും അഹമ്മദിനും വെടിയേറ്റിരുന്നു. ഒന്നല്ല. രണ്ട് തവണ. അദ്ദേഹത്തിന്‍റെ ജീവൻ രക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ് ഡോക്ടർമാരെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. ബോണ്ടി ബീച്ചിൽ ഒരു ഫ്രൂഡ്സ് ഷോപ്പ് നടത്തുന്ന രണ്ട് കുട്ടികളുടെ അച്ഛനായ അഹ്മദിന് ഇന്നുവരെ തോക്ക് ഉപയോഗിച്ച് പരിചയമില്ലെന്നും കുടുംബാഗങ്ങൾ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിൽ നിന്നുള്ള മാലിന്യം നിറച്ച് ട്രക്ക് തമിഴ്നാട്ടിലേക്ക്, മുല്ലപ്പെരിയാറിന് ചേര്‍ന്ന് സ്ഥലങ്ങളിൽ കയ്യോടെ പിടികൂടി തമിഴ്നാട് പൊലീസ്

കേരളത്തിൽ നിന്നുള്ള മാലിന്യം നിറച്ച് ട്രക്ക് തമിഴ്നാട്ടിലേക്ക്, മുല്ലപ്പെരിയാറിന് ചേര്‍ന്ന് സ്ഥലങ്ങളിൽ കയ്യോടെ പിടികൂടി തമിഴ്നാട് പൊലീസ്

തേനി: കേരളത്തിലെ ഹോട്ടലുകളിൽ നിന്നും റെസ്റ്റോറന്റുകളിൽ നിന്നും മറ്റുമായി ശേഖരിച്ച മാലിന്യം തമിഴ്നാട്ടിൽ തള്ളാൻ ശ്രമിച്ച ട്രക്ക് പൊലീസ് പിടികൂടി. ട്രക്ക് ഡ്രൈവറെ അറസ്റ്റ് ചെയ്തു. മുല്ലപ്പെരിയാർ നദിക്ക് സമീപം തമിഴ്‌നാട്ടിലെ തേനി ജില്ലയിൽ മാലിന്യം തള്ളാൻ ശ്രമിക്കവെയാണ് തമിഴ്നാട് പൊലീസിന്റെ നടപടി. കേരള-തമിഴ്‌നാട് അതിർത്തിയിൽ ശനിയാഴ്ച ലഭിച്ച രഹസ്യ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പൊലീസ് നടത്തിയ ഊർജിത വാഹന പരിശോധനയിലാണ് ഇവര്‍ പിടിയിലായത്. കൂടല്ലൂർ വെട്ടുകാട് സ്വദേശി വിവേക് (26) ആണ് അറസ്റ്റിലായത്.

കുമളി പോലീസ് ഇൻസ്പെക്ടർ വിജയപാണ്ഡ്യൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം തേനി ജില്ലയിലേക്ക് പ്രവേശിക്കുന്ന വാഹനങ്ങൾ നിരീക്ഷിച്ചു വരികയായിരുന്നു. പരിശോധനയ്ക്കിടെ ഒരു മിനി ട്രക്ക് തടഞ്ഞു നിർത്തി പരിശോധിച്ചപ്പോൾ, അതിൽ മാത്സവും, പച്ചക്കറി മാലിന്യവും നിറച്ച പത്തോളം പ്ലാസ്റ്റിക് ഡ്രമ്മുകൾ കണ്ടെത്തുകയായിരുന്നു. കേരളത്തിലെ ഇടുക്കി ജില്ലയിലെ ഭക്ഷണശാലകളിൽ നിന്നാണ് ഈ മാലിന്യം ശേഖരിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി. മുല്ലപ്പെരിയാർ നദിക്ക് സമീപമുള്ള പെരിയവാർ വൈരവൻ ചെക്ക് ഡാമിനടുത്ത് മാലിന്യം ഉപേക്ഷിക്കാനാണ് ഡ്രൈവർ പദ്ധതിയിട്ടതെന്നാണ് വിവരം. ഈ ഭാഗങ്ങളിൽ ഇത്തരത്തിൽ പലതവണ മാലിന്യം തള്ളിയിരുന്നതായും പൊലീസ് കണ്ടെത്തി.

സംസ്ഥാനത്ത് രോഗവ്യാപനം ഉണ്ടായതിനെത്തുടർന്ന്, മാലിന്യ നിർമാർജനത്തിൽ കേരളം കർശനമായ നിയമങ്ങളും കനത്ത പിഴയും തടവുശിക്ഷയും ഏർപ്പെടുത്തിയിട്ടുണ്ട്. ഈ പിഴകൾ ഒഴിവാക്കുന്നതിനായി ചില ഹോട്ടലുടമകൾ വലിയ തുക നൽകി, അതിർത്തി കടന്ന് തമിഴ്‌നാട്ടിലെ തേനി ജില്ലയുൾപ്പെടെയുള്ള വിദൂര സ്ഥലങ്ങളിൽ ഭക്ഷ്യമാലിന്യം തള്ളാൻ ട്രാൻസ്‌പോർട്ടർമാരെ ഏർപ്പെടുത്തുന്നതായി റിപ്പോർട്ടുകൾ പറയുന്നു. മാലിന്യം കടത്താൻ ഉപയോഗിച്ച വാഹനം പോലീസ് പിടിച്ചെടുക്കുകയും ഡ്രൈവർക്കെതിരെ ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസെടുക്കുകയും ചെയ്തിട്ടുണ്ട്. കൂടുതൽ അന്വേഷണം നടന്നുവരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പടിക്കംവയലിൽ നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി; പ്രദേശത്ത് കടുവാ സാന്നിധ്യം, നാട്ടുകാർക്ക് ജാ​ഗ്രത നിർദേശം

പടിക്കംവയലിൽ നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി; പ്രദേശത്ത് കടുവാ സാന്നിധ്യം, നാട്ടുകാർക്ക് ജാ​ഗ്രത നിർദേശം

കൽപ്പറ്റ: വയനാട് പച്ചിലക്കാട് പടിക്കംവയൽ പ്രദേശത്ത് നിന്ന് കാണാതായ തോട്ടം കാവൽക്കാരനെ കണ്ടെത്തി. കോടഞ്ചേരി സ്വദേശിയായ ബേബിയെ (70) ആയിരുന്നു കാണാതായത്. ഇവിടെ കടുവ സാന്നിധ്യം സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്ന് രാവിലെ പ്രദേശത്ത് കടുവയെ കണ്ടിരുന്നു. നാട്ടുകാരാണ് വാഴത്തോട്ടത്തിനുള്ളിൽ കടുവയെ കണ്ടത്. ഉടൻതന്നെ പൊലീസിനെയും വനം വകുപ്പിനേയും വിവരമറിയിച്ചു. കടുവ സാന്നിധ്യമുള്ള പ്രദേശത്തുനിന്നാണ് ഇയാളെ കാണാതായത് എന്നുള്ളത് വലിയ ആശങ്കയുളവാക്കിയിരുന്നു. ഇയാളുടെ മൊബൈൽ ഫോൺ ഷെഡ്ഡിൽ നിന്നും കണ്ടെത്തിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തിയത്.

പ്രദേശത്ത് കടുവയുടെതെന്ന് കരുതുന്ന കാൽപ്പാടുകൾ കണ്ടെത്തിയിട്ടുണ്ട്. വനം വകുപ്പിന്റെ ഡ്രോൺ പരിശോധനയും നടന്നുവരികയായിരുന്നു. അതിനിടയിലാണ് തോട്ടം കാവൽക്കാരനെ കാണാതായത്. നാട്ടുകാർക്ക് ജാ​ഗ്രതാ നിർദേശം നൽകിയതായി പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, വിനിമയ നിരക്കിൽ വൻ കുതിപ്പ്, പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ നല്ല നേരം

രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു, വിനിമയ നിരക്കിൽ വൻ കുതിപ്പ്, പ്രവാസികൾക്ക് നാട്ടിലേക്ക് പണം അയയ്ക്കാൻ നല്ല നേരം

ദുബൈ: ഇന്ത്യൻ രൂപയുടെ മൂല്യം ഇടിഞ്ഞത് നേട്ടമാക്കാൻ പ്രവാസികൾ. തിങ്കളാഴ്ച രാവിലെ രൂപയുടെ മൂല്യം എക്കാലത്തെയും താഴ്ന്ന നിലയിലെത്തി. യുഎഇ ദിർഹമിനെതിരെ ഒരു ദിർഹമിന് 24.6 രൂപ എന്നതാണ് വിനിമയ നിരക്ക്. രൂപയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണിത്.

രൂപയുടെ ഭാവി പ്രവചനാതീതമായി തുടരുന്നു എന്നാണ് ഫോറെക്സ് അനലിസ്റ്റുകളുടെ അഭിപ്രായം. കഴിഞ്ഞ ഒരു മാസമായി ദിർഹമിനെതിരെ രൂപയുടെ മൂല്യം തുടർച്ചയായി കുറയുകയാണ്. നവംബർ 16ന് ഒരു ദിർഹമിന് 24.05 രൂപ ആയിരുന്നു വിനിമയ നിരക്ക്. നവംബർ അവസാനത്തോടെ ഇത് 24.25 രൂപ ആയി ഉയർന്നു. ഡിസംബർ ഒന്നിന് 24.30 രൂപ കടന്ന വിനിമയ നിരക്ക് ഒരാഴ്ചയ്ക്ക് ശേഷം 24.40 രൂപയായി. നാട്ടിലേക്ക് പണം അയയ്ക്കുന്ന പ്രവാസികള്‍ക്ക് ഇത് നല്ല നേരമാണ്. രൂപയുടെ മൂല്യം ഇടിഞ്ഞതോടെ പ്രവാസികള്‍ക്ക് ഈ സാഹചര്യം പ്രയോജനപ്പെടുത്താം.

തുടർച്ചയായ ദിവസങ്ങളിൽ 24.4 രൂപയ്ക്ക് അടുത്ത് നിന്ന ശേഷം ഡിസംബർ 10 മുതൽ വീണ്ടും നിരക്ക് വർധിച്ചു. തിങ്കളാഴ്ച രേഖപ്പെടുത്തിയ ഒരു ദിർഹമിന് 24.6 രൂപ എന്ന നിരക്ക് ഈ മാസം രൂപയുടെ മൂല്യത്തിലുണ്ടായ ഏറ്റവും വലിയ ഇടിവിനെയാണ് കാണിക്കുന്നത്. തിങ്കളാഴ്ചത്തെ ആദ്യ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം ഒമ്പത് പൈസ ഇടിഞ്ഞ് 90.58 രൂപ എന്ന പുതിയ റെക്കോർഡ് താഴ്ചയിലെത്തി. ഡോളറിനുള്ള ഉയർന്ന ഡിമാൻഡും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ കാലതാമസവുമാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമായി വിലയിരുത്തുന്നത്. കഴിഞ്ഞ 15 ദിവസമായി രൂപയുടെ വിനിമയ നിരക്ക് ഇടിവിലാണ്. യുഎസ് വ്യാപാര കരാറിലെ കാലതാമസം, വിദേശ നിക്ഷേപം പിൻവലിക്കപ്പെട്ടത്, വർദ്ധിച്ചുവരുന്ന വ്യാപാര കമ്മി എന്നിവയാണ് രൂപയെ തകർക്കുന്ന പ്രധാന ഘടകങ്ങൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അവസാന ഓവറില്‍ നിര്‍ണായക സന്ദേശം കൈമാറിയത് സഞ്ജു സാംസണ്‍, ഫലം കണ്ടത് ഗംഭീറിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്

അവസാന ഓവറില്‍ നിര്‍ണായക സന്ദേശം കൈമാറിയത് സഞ്ജു സാംസണ്‍, ഫലം കണ്ടത് ഗംഭീറിന്‍റെ മാസ്റ്റര്‍ സ്ട്രോക്ക്

ധരംശാല: ദക്ഷിണാഫ്രിക്കക്കെതിരായ മൂന്നാം ടി20 മത്സരത്തില്‍ ഇന്ത്യ ഏഴ് വിക്കറ്റിന്‍റെ ആധികാരിക ജയം നേടിയത് ബൗളര്‍മാരുടെ മികവിലായിരുന്നു. പന്തെടുത്തവരെല്ലാം വിക്കറ്റ് വീഴ്ത്തിയപ്പോൾ ബൗളര്‍മാരില്‍ ഏറ്റവുമധികം തിളങ്ങിയത് നാലോവറില്‍ 13 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത അര്‍ഷ്ദീപ് സിംഗും നാലോവറില്‍ 12 റണ്‍സ് മാത്രം വഴങ്ങി രണ്ട് വിക്കറ്റെടുത്ത വരുണ്‍ ചക്രവര്‍ത്തിയുമായിരുന്നു. എന്നാല്‍ ആരാധകരെ അമ്പരപ്പിച്ചൊരു തീരുമാനം ദക്ഷിണാഫ്രിക്കൻ ഇന്നിംഗ്സിലെ അവസാന ഓവറിലായിരുന്നു. 19-ാം ഓവര്‍ പൂര്‍ത്തിയായപ്പോള്‍ 115-7 എന്ന സ്കോറിലായിരുന്നു ദക്ഷിണാഫ്രിക്ക.

12 റണ്‍സോടെ ആന്‍റിച്ച് നോര്‍ക്യയയും ഒരു റണ്ണുമായി ലുങ്കി എന്‍ഗിഡിയുമായിരുന്നു ക്രീസില്‍. ഈ സമയം അവസാന ഓവര്‍ എറിയാനായി ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഹാര്‍ദ്ദിക് പാണ്ഡ്യയെ പന്തെറിനായായി വിളിച്ചു. മൂന്നോവര്‍ എറിഞ്ഞിരുന്ന ഹാര്‍ദ്ദിക് അവസാന ഓവര്‍ പന്തെറിയാനായി തയാറെടുത്തു. അവസാന ഓവറില്‍ കുറഞ്ഞത് 10 റണ്‍സെങ്കിലും നേടി സ്കോര്‍ 120 കടത്തുക എന്നതായിരുന്നു അപ്പോള്‍ ദക്ഷിണാഫ്രിക്കയുടെ ലക്ഷ്യം. എന്നാല്‍ ഈ സമയത്താണ് ഗംഭീർ ഡഗ് ഔട്ടില്‍ നിന്ന് ഇടപെട്ടത്.

ഫീല്‍ഡിംഗ് കോച്ച് ടി ദിലീപിന് അടുത്തെത്തി ഗംഭീര്‍ എന്തോ നിര്‍ദേശിച്ചു. ഉടന്‍ തന്നെ ദിലീപ് ഇക്കാര്യം ഡഗ് ഔട്ടിലിരുന്ന സഞ്ജുവിനോട് പറഞ്ഞു. ദിലീപിന്‍റെ നിര്‍ദേശം കേട്ട സഞ്ജു ഗ്രൗണ്ടിലേക്കോടി സൂര്യകുമാര്‍ യാദവിനോട് ഹാര്‍ദ്ദിക്കിനെയല്ല കുല്‍ദീപ് യാദവിനെ അവസാന ഓവര്‍ എറിയാനായി വിളിക്കാന്‍ പറഞ്ഞു. കോച്ചിന്‍റെ നിര്‍ദേശം സ്വീകരിച്ച സൂര്യകുമാര്‍ കുല്‍ദീപിനെ പന്തെറിയാന്‍ വിളിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നന്ദി' തിരുത്തി എംഎം മണി; അപ്പോഴത്തെ വികാരത്തിൽ പറഞ്ഞതാണെന്ന് വിശദീകരണം

നന്ദി' തിരുത്തി എംഎം മണി; അപ്പോഴത്തെ വികാരത്തിൽ പറഞ്ഞതാണെന്ന് വിശദീകരണം

 ഇടുക്കി: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ വോട്ടർമാർക്കെതിരേ നടത്തിയ അധിക്ഷേപ പരാമർശത്തിൽ നിലപാട് തിരുത്തി എം.എം. മണി എം.എൽ.എ. ഇന്നലത്തെ സാഹചര്യത്തിൽ ഒരു വികാരത്തിനുപുറത്ത് പറഞ്ഞുപോയതാണെന്നാണ് വ്യക്തമാക്കി. തന്റെ പ്രതികരണം ശരിയായില്ലെന്ന പാർട്ടി നിലപാട് നൂറുശതമാനവും അംഗീകരിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'അങ്ങനെ പ്രതികരിക്കേണ്ടിയിരുന്നില്ല. വിമർശനങ്ങളെ അംഗീകരിക്കുന്നു. തന്റെ പ്രതികരണം ശരിയായില്ലെന്ന് പാർട്ടി നിലപാടെടുത്തിരുന്നു. അത് തന്നെയാണ് തന്റെയും നിലപാട്. അത് ഇന്നലത്തെ സാഹചര്യത്തിൽ പറഞ്ഞുപോയതാണ്. അന്നേരത്തെ ഒരു വികാരത്തിനു പുറത്ത് പറഞ്ഞതാണെന്ന് കൂട്ടിയാൽ മതി,' എം.എം. മണി പറഞ്ഞു. ക്ഷേമ പെൻഷനും മറ്റും വാങ്ങി നല്ല ഭംഗിയായി ശാപ്പാട് കഴിച്ച ആളുകൾ തങ്ങൾക്കെതിരായി വോട്ടു ചെയ്തു എന്ന് തദ്ദേശ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിനിടെ അദ്ദേഹം നടത്തിയ പരാമർശമാണ് വിവാദമായത്. ജനങ്ങൾ കാണിച്ചത് നന്ദികേടാണെന്നും മണി ആരോപിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘കേസുമായി ഒരു ബന്ധവുമില്ല,സ്വകാര്യത മാനിക്കണം’; പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മിയുടെ ഭർത്താവ്

‘കേസുമായി ഒരു ബന്ധവുമില്ല,സ്വകാര്യത മാനിക്കണം’; പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മിയുടെ ഭർത്താവ്

കേസുമായി ഒരു ബന്ധവുമില്ലെന്ന് പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മിയുടെ ഭർത്താവ്. നാല് തവണ പോലീസിന് മൊഴി നൽകിയിരുന്നു. ബസ്സിലെ ഡ്രൈവർ എന്ന രീതിയിൽ പൾസർ സുനിയെ അറിയാം. നിലവിൽ എന്തുകൊണ്ടാണ് പേര് ഉയർന്ന് വന്നത് എന്ന് അറിയില്ല. ഫോൺ കൈമാറിയിട്ടുണ്ടെന്നും സ്വകാര്യത മാനിക്കണമെന്നും ശ്രീലക്ഷ്മിയുടെ ഭർത്താവ് പറഞ്ഞു.

നടിയെ ആക്രമിച്ച സംഭവത്തിൽ പൾസർ സുനി ഫോൺ സംഭാഷണം നടത്തിയ ശ്രീലക്ഷ്മി ആരെന്ന ചോദ്യവുമായി വിചാരണ കോടതി രം​ഗത്തെത്തിയിരുന്നു. സംഭവം നടക്കുന്നതിന് തൊട്ടുമുമ്പും സംഭവത്തിനു ശേഷവും ശ്രീലക്ഷ്മിയുടെ ഫോണിൽ നിന്ന് സുനിയുടെ ഫോണിലേക്ക് സന്ദേശങ്ങളും കോളും വന്നിരുന്നു. നടിയെ ആക്രമിക്കുമ്പോൾ ഓടുന്ന വാഹനത്തിൽ ഇരുന്നു പൾസർ സുനി ഫോൺ സംഭാഷണം നടത്തിയിരുന്നു. ഇവരെ കേസിൽ സാക്ഷിയാക്കുകയോ ഫോണിൻ്റെ വിശദാംശങ്ങൾ ഹാജരാക്കുകയോ ചെയ്തില്ലെന്ന് കോടതി വിധി പകർപ്പിൽ പറയുന്നു.

അന്വേഷണ ഉദ്യോഗസ്ഥനുമായി ഈ സ്ത്രീ പിന്നീട് സംസാരിച്ചതായി പ്രോസിക്യൂഷൻ പറയുന്നുണ്ട്. അവരിലേക്ക് എന്തുകൊണ്ട് അന്വേഷണം പോയില്ലെന്ന് കോടതി ചോദിച്ചു. അതേസമയം കേസിലെ വിചാരണ കോടതി വിധിക്കെതിരെ ഉടൻ സർക്കാർ അപ്പീൽ നൽകും. നിയമവിദഗ്ദരുമായി ചർച്ചകൾ തുടങ്ങി. പത്ത് ദിവസത്തിനകം ഹൈക്കോടതിയിൽ അപ്പീൽ പോകാനാണ് പ്രോസിക്യൂഷന്റെ തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് മഴ മാറുന്നു; നാളെ നാല് ജില്ലകളിൽ നേരിയ മഴ

സംസ്ഥാനത്ത് മഴ മാറുന്നു; നാളെ നാല് ജില്ലകളിൽ നേരിയ മഴ

 തിരുവനന്തപുരം: സംസ്ഥാനത്ത് മഴ കുറയുന്നു. ഇന്ന് ഒരു ജില്ലയിലും പ്രത്യേക മഴ മുന്നറിയിപ്പില്ല. നാളെ നാല് ജില്ലകളിൽ നേരിയ മഴയ്ക്ക് സാധ്യത.

സമീപ കാലത്തെ ഏറ്റവും കൂടിയ തണുപ്പ് വടക്കൻ ജില്ലകളിലും തെക്കൻ മലയോര മേഖലയിലും തുടരുന്നു.

കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് (15/12/2025) മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇരു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

ക​ളി​ക്കു​ന്ന​തി​നി​ട​യി​ല്‍ ഇരു​മ്പു​ഗേ​റ്റ് ദേ​ഹ​ത്ത് വീണ് അഞ്ചുവയസുകാരൻ മരിച്ചു

ചേ​ര്‍ത്ത​ല: കളിക്കുന്നതിനിടെ ദേ​ഹ​ത്ത് ഇ​രു​മ്പു​ഗേ​റ്റ് മ​റി​ഞ്ഞു​വീ​ണ് അഞ്ചുവയസുകാരൻ മരിച്ചു. അ​ർ​ത്തു​ങ്ക​ൽ പൊ​ന്നാ​ട്ട് സു​ഭാ​ഷി​ന്‍റെ മ​ക​ന്‍ ആര്യന്‍ (5) ആ​ണ് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സംഭവം. കൂട്ടുകാ​രോ​ടൊ​പ്പം അ​യ​ല്‍വീ​ട്ടി​ല്‍ ക​ളി​ക്കു​ന്ന​തി​നി​ടെ​യാ​ണ് അപകടം നടന്നത്. ട്രാക്കി​ലൂ​ടെ ത​ള്ളി മാ​റ്റാ​വു​ന്ന ഇ​രു​മ്പു​ഗേ​റ്റി​ൽ ക​ളി​ക്കു​ന്ന​തി​നി​ട​യില്‍ തെ​ന്നി മാ​റി​യ ഗേ​റ്റ് ആ​ര്യ​ന്‍റെ ദേ​ഹ​ത്തേ​ക്ക് മ​റി​ഞ്ഞു വീഴുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചേരിയിൽ താമസിക്കാൻ 4 കോടി രൂപ വേണോ?'; ബെംഗളൂരുവിൽ താമസിക്കാൻ പദ്ധതിയിട്ട പ്രവാസി കുടുംബത്തിന്‍റെ ചോദ്യം

ചേരിയിൽ താമസിക്കാൻ 4 കോടി രൂപ വേണോ?'; ബെംഗളൂരുവിൽ താമസിക്കാൻ പദ്ധതിയിട്ട പ്രവാസി കുടുംബത്തിന്‍റെ ചോദ്യം

ഇന്ത്യയിൽ നിന്നും യുവാക്കൾ നല്ല ജോലിയും ശമ്പളവും തേടി രാജ്യം വിടുമ്പോൾ ദീർഘകാലമായി പ്രവാസ ജീവിതം നയിച്ചിരുന്നവർ. മാതൃരാജ്യത്തേക്ക് തിരിച്ച് വരാൻ തയ്യാറാടെക്കുന്നെന്ന് റിപ്പോര്‍ട്ടുകൾ. ഇതിനിടെ ദീർഘകാലത്തെ പ്രവാസ ജീവിതം മതിയാക്കി നാട്ടിൽ സ്ഥരതാമസത്തിന് ശ്രമിക്കുന്ന എന്‍ആർഐ കുടുംബത്തിന്‍റെ ഒരു ചോദ്യം സമൂഹ മാധ്യമ ഉപയോക്താക്കളെ രണ്ട് തട്ടിലാക്കി.

തകർന്ന റോഡുകളും ചേരികളും

യൂറോപ്യൻ പാസ്പോർട്ടുള്ള ഇന്ത്യൻ വംശജരായ ദമ്പതികളാണ് രാജ്യത്തേക്ക് തിരിച്ച് വാരാൻ പദ്ധതിയിടുന്നത്. എന്നാൽ, ബെംഗളൂരുവിലെ ആദ്യ യാത്ര തന്നെ അവരെ നിരാശരാക്കി. നഗരത്തിലെ ജീവിത നിലവാരത്തെ കുറിച്ചുള്ള ആശങ്ക അവ‍ർ സമൂഹ മാധ്യമത്തിലൂടെ പങ്കുവച്ചപ്പോൾ നിരവധി പോരാണ് വിരുദ്ധാഭിപ്രായങ്ങളുമായെത്തിയത്. റെഡ്ഡിറ്റിലൂടെ തങ്ങളുടെ അനുഭവം പങ്കുവച്ച പ്രവാസി, ബെംഗളൂരുവിലെ ഗതാഗതം ഭയാനകമാണെന്ന് എഴുതി. റോഡിലെ കുഴികളും ദീർഘദൂര യാത്രകളും ദുരന്തമായിരുന്നെന്ന് അദ്ദേഹം കുറിച്ചു.

താനും ഭാര്യയും വാങ്ങാൻ ഒരു അപ്പാർട്ട്മെന്‍റ് വാങ്ങാൻ നോക്കുകയാണെന്നും എന്നാല്‍ പല പ്രോജക്റ്റുകളും കണ്ടെങ്കിലും ഗതാഗത സംവിധാനങ്ങൾ പാടെ തക‍ന്നെന്നും അദ്ദേഹം കുറിച്ചു. ഞായറാഴ്ചകളിൽ പോലും തിരക്കും ബഹളുവുമാണ് അവിടെ സമാധാനത്തോടെ ജീവിക്കാൻ കഴിയുമെന്ന് തോന്നുന്നില്ല. ഗതാഗതം മാത്രമല്ല പ്രശ്നം മിക്ക ഹൗസിംഗ് പ്രോജക്റ്റുകളുടെയും സമീപത്ത് ഒരു ചേരിയുണ്ടാകും. പ്രവാസികൾക്ക് ഇതുമായി ഏങ്ങനെ പൊരുത്തപ്പെടാനാകുമെന്നും അദ്ദേഹം ചോദിച്ചു. തകരാത്ത റോഡുകളും ചേരികളും ഇല്ലാത്ത സ്ഥലങ്ങൾ ബെംഗളൂരുവിലുണ്ടോയെന്നും അതല്ല ഇതെല്ലാം കണ്ടിട്ടും കണ്ണടച്ച് ജീവിക്കണോയെന്നും അദ്ദേഹം ചോദിച്ചു. ഒപ്പം യൂറോപ്പിലെ ഉയർന്ന നികുതിയും കുട്ടികളെ വള‍ർത്തുന്നതിലെ ബുദ്ധിമുട്ടുകളുമാണ് തങ്ങളെ ഇന്ത്യയിലേക്ക് തിരിച്ച് വരാൻ പ്രേരിപ്പിച്ചതെന്നും അദ്ദേഹം കുറിച്ചു.

വിമ‍ർശനം ഒപ്പം പിന്തുണയും

നഗരത്തിൽ ജീവിക്കുകയാണെങ്കില്‍ ഏതെങ്കിലും മെട്രോ സ്റ്റോപ്പിന് സമീപത്ത് വീട് നോക്കാനായിരുന്നു ചിലരുടെ ഉപദേശം. അതേസമയം നിരവധി പേർ വിമർശിച്ച് കൊണ്ടും രംഗത്തെത്തി. യൂറോപ്പിലും ഇന്തയിലും ജീവിക്കാൻ പറ്റില്ലെങ്കില്‍ പിന്നെ എവിടയാണ് താങ്കൾക്ക് ജീവിക്കാൻ കഴിയുക എന്നായിരുന്നു ചിലരുടെ സംശയം. യൂറോപ്പിൽ പോയപ്പോൾ സ്വന്തം രാജ്യം ഏങ്ങനെ മുന്നോട്ട് പോകുന്നുവെന്ന് അന്വേഷിച്ചില്ലേയെന്നും ചിലര്‍ ചോദിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തന്ത്രപ്രധാന സാങ്കേതികവിദ്യയിലും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് മുകേഷ് അംബാനി

തന്ത്രപ്രധാന സാങ്കേതികവിദ്യയിലും ഇന്ത്യ സ്വയംപര്യാപ്തമാകണമെന്ന് മുകേഷ് അംബാനി

കൊച്ചി/അഹമ്മദാബാദ്: രാജ്യത്തിന്റെ ഭാവിപുരോഗതിക്കായി തന്ത്രപ്രധാനമായ സാങ്കേതിക വിദ്യകളുടെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തമാകണമെന്നും ആഗോള വെല്ലുവിളികളെ അതിജീവിക്കാന്‍ അതിലൂടെ സാധിക്കുമെന്നും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനും മാനേജിംഗ് ഡയറക്റ്ററുമായ മുകേഷ് അംബാനി. പണ്ഡിറ്റ് ദീന്‍ദയാല്‍ എനര്‍ജി യൂണിവേഴ്‌സിറ്റിയുടെ 13ാമത് ബിരുദദാന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു മുകേഷ് അംബാനി.

ഇന്ത്യയുടെ അതിവേഗത്തിലുള്ള സാമ്പത്തിക വളര്‍ച്ചയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ എല്ലായിടത്തും സജീവമാണ്. എട്ട് ശതമാനത്തിനടുത്ത് വളര്‍ച്ചാ നിരക്ക് നേടുന്ന രാജ്യത്തെക്കുറിച്ച് ലോകം മുഴുവന്‍ സംസാരിക്കുന്നു. ഈ കണക്കുകള്‍ അഭിമാനകരമാണെങ്കിലും, അതിന്റെ പിന്നില്‍ കൂടുതല്‍ ഗൗരവമേറിയതും അടിയന്തരവുമായ ഒരു ആഹ്വാനം ഒളിഞ്ഞിരിപ്പുണ്ടെന്ന് മുകേഷ് അംബാനി ഓര്‍മ്മിപ്പിക്കുന്നു.കേവലം സാമ്പത്തിക ശക്തി എന്നതിലുപരി, സാങ്കേതികമായി സ്വയംപര്യാപ്തമായ ഒരു രാഷ്ട്രമായി ഇന്ത്യ മാറേണ്ടതിന്റെ ആവശ്യകതയാണ് അദ്ദേഹം അടിവരയിട്ടു പറഞ്ഞത്.

ലോകം ആശങ്കപ്പെടുമ്പോള്‍, ഇന്ത്യയുടെ ആത്മവിശ്വാസം കുതിച്ചുയരുന്നു. ലോകമെമ്പാടും 'ആത്മവിശ്വാസത്തില്‍ ഇടിവ്' പ്രകടമാകുമ്പോള്‍, ഇന്ത്യ എട്ട് ശതമാനം സാമ്പത്തിക വളര്‍ച്ചയോടെ കുതിക്കുകയാണ്. രാജ്യത്ത് നിലനില്‍ക്കുന്നത് 'പ്രതീക്ഷയുടെയും ആത്മവിശ്വാസത്തിന്റെയും' അന്തരീക്ഷമാണ്--അംബാനി ചൂണ്ടിക്കാട്ടി. ഈ മനോഭാവത്തിലെ മാറ്റം കേവലം സാമ്പത്തിക കണക്കുകള്‍ക്കപ്പുറം പ്രാധാന്യമര്‍ഹിക്കുന്നു. ലോക രാജ്യങ്ങള്‍ ഒരു പുതിയ ശക്തിയായി ഇന്ത്യയെ കാണുന്നു എന്നതിന്റെ വ്യക്തമായ സൂചനയാണിത്.