Monday, 15 December 2025

സമയോചിത ഇടപെടൽ ഫലംകണ്ടു; സൈബർ തട്ടിപ്പ് ശ്രമം തകർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ

സമയോചിത ഇടപെടൽ ഫലംകണ്ടു; സൈബർ തട്ടിപ്പ് ശ്രമം തകർത്ത് സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ

 വൈപ്പിൻ: വെർച്വൽ അറസ്റ്റ് ചെയ്‌തെന്ന് ഭീഷണിപ്പെടുത്തി കസ്റ്റമറുടെ പക്കൽനിന്നും പണം തട്ടാൻ ശ്രമിച്ച ഉത്തരേന്ത്യൻ സംഘത്തിന്റെ നീക്കത്തെ സമർത്ഥമായി പൊളിച്ചടുക്കി സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ. സൗത്ത് ഇന്ത്യൻ ബാങ്ക് വൈപ്പിൻ ബ്രാഞ്ചിലാണ് സംഭവം. 

ബാങ്ക് അധികൃതർ പറയുന്നതിങ്ങനെ…

ഉച്ചയോടുകൂടി അക്കൗണ്ട് ഉടമസ്ഥനായ മുതിർന്ന പൗരൻ ബാങ്കിനുള്ളിലേക്ക് കയറുകയും അധികമാരോടും സംസാരിക്കാതെ തന്റെ അക്കൗണ്ടിലുള്ള നാലര ലക്ഷം രൂപ ആർടിജിഎസ് ട്രാൻസ്ഫർ ചെയ്യാൻ ആവശ്യപ്പെടുകയുമായിരുന്നു. വിവരങ്ങളെല്ലാം നൽകിയതിന് ശേഷം മുതിർന്ന പൗരൻ തിരികെ പോയി. ഇടപാടുകാരന്റെ അസ്വാഭാവികമായ പെരുമാറ്റം ശ്രദ്ധയിൽപ്പെട്ട ബ്രാഞ്ച് മാനേജർ റെസ്വിൻ ആർ നാഥ് പണമയക്കേണ്ട അക്കൗണ്ട് വിവരങ്ങൾ പരിശോധിക്കുകയായിരുന്നു. ഉത്തരേന്ത്യയിലുള്ള അക്കൗണ്ട് ആണെന്ന് മനസിലാക്കിയ മാനേജർ പുറത്തു ഭയപ്പാടോടെ നിൽക്കുകയായിരുന്ന ഇടപാടുകാരനിൽ നിന്നും വിവരങ്ങൾ തിരക്കി.

രാവിലെ 9 മണി മുതൽ ഡിജിറ്റൽ അറസ്റ്റ് ചെയ്തിരിക്കുകയാണെന്നും നിയമനടപടികളിൽനിന്നും രക്ഷനേടണമെങ്കിൽ പണമയക്കണമെന്നും തട്ടിപ്പ് സംഘം അറിയിച്ചതിനെത്തുടർന്നാണ് മുതിർന്ന പൗരൻ ബാങ്കിലെത്തിയത്. ഡിജിറ്റൽ അറസ്റ്റ് ചെയ്‌തെന്ന വിവരം പുറത്തു പറയരുതെന്നും സംഘം ഭീഷണിപ്പെടുത്തി. പരിഭ്രാന്തനായ ഇടപാടുകാരനെ ആശ്വസിപ്പിച്ച മാനേജർ റെസ്വിൻ ആർ നാഥ്, നടന്നത് ഒരു സൈബർ തട്ടിപ്പ് ശ്രമമാണെന്നും സംഘത്തെ കൃത്യമായി പ്രതിരോധിക്കാമെന്നും ബോധ്യപ്പെടുത്തി. തുടർന്ന്, വിശദമായ പരാതി സൈബർ സെല്ലിനും കേന്ദ്രീകൃത സംവിധാനമായ 1930 എന്ന നമ്പറിലേക്കും നൽകി. ഇടപാടുകാരന്റെ അക്കൗണ്ട് വിവരങ്ങൾ ഇ-ലോക്ക് ചെയ്തതായി സൗത്ത് ഇന്ത്യൻ ബാങ്ക് അധികൃതർ അറിയിച്ചു. നേരത്തെ, മറ്റൊരു ബാങ്കിലുണ്ടായിരുന്ന 78000 രൂപ തട്ടിപ്പ് സംഘം കൈക്കലാക്കിയിരുന്നു. ഇതിനെതിരെ പരാതി നൽകാനും സൗത്ത് ഇന്ത്യൻ ബാങ്ക് ജീവനക്കാർ ഇടപാടുകാരനെ സഹായിച്ചു. മാനേജരുടെ സമയോചിത ഇടപെടലിൽ കൂടുതൽ തുക നഷ്ടപെടാത്തതിന്റെ ആശ്വാസത്തിലാണ് ഇടപാടുകാരൻ ബാങ്കിൽ നിന്നും ഇറങ്ങിയത്.ഡിജിറ്റൽ അറസ്റ്റ്, വെർച്വൽ അറസ്റ്റ്, സൈബർ അറസ്റ്റ് എന്നിങ്ങനെ ഭീഷണിപ്പെടുത്തി വരുന്ന കോളുകളോട് പ്രതികരിക്കരുതെന്നാണ് ബാങ്ക് അധികൃതർ പറയുന്നത്. സമചിത്തത വീണ്ടെടുത്ത്, കൃത്യമായ ഇടങ്ങളിൽ പരാതി നൽകിയാൽ ഇത്തരം സംഘങ്ങളെ ഒരുപരിധിവരെ പ്രതിരോധിക്കാം. പ്രായമായ ആളുകളാണ് ഇത്തരം ചതിക്കുഴിയിൽ അകപ്പെടുന്നതെന്നും തട്ടിപ്പിനെതിരെ വലിയ ബോധവൽക്കരണം ആവശ്യമാണെന്നും ബാങ്ക് അധികൃതർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊലീസിനെ പേടിച്ച് 21കാരി കാട്ടിയ സാഹസം, ഹോട്ടലിന്‍റെ ഡ്രെയിനേജ് പൈപ്പിലൂടെ താഴേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ വീണു; ഗുരുതര പരിക്ക്

പൊലീസിനെ പേടിച്ച് 21കാരി കാട്ടിയ സാഹസം, ഹോട്ടലിന്‍റെ ഡ്രെയിനേജ് പൈപ്പിലൂടെ താഴേക്ക് ഇറങ്ങാൻ നോക്കിയപ്പോൾ വീണു; ഗുരുതര പരിക്ക്

ബംഗളൂരു: ബംഗളൂരുവിലെ ഒരു ഹോട്ടൽ ബാൽക്കണിയിൽ നിന്ന് ഡ്രെയിനേജ് പൈപ്പിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിക്കുന്നതിനിടെ വീണ യുവതിക്ക് ഗുരുതര പരിക്ക്. 21 വയസുള്ള യുവതിയെയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളത്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ശബ്‍ദ ശല്യം സംബന്ധിച്ച പരാതിയെ തുടർന്ന് പൊലീസ് ഹോട്ടലിൽ എത്തിയതിന് പിന്നാലെയാണ് യുവതി ഈ സാഹസം കാട്ടിയത്. യുവതിയുടെ പിതാവ് ആന്‍റണി നൽകിയ പരാതി പ്രകാരം, മകളും ഏഴ് സുഹൃത്തുക്കളും പാർട്ടിക്ക് വേണ്ടിയാണ് ബ്രൂക്ക്ഫീൽഡിലെ സീ എസ്റ്റ ലോഡ്ജിൽ എത്തിയത്.

സംഘം മൂന്ന് മുറികൾ ബുക്ക് ചെയ്യുകയും പുലർച്ചെ ഒരു മണി മുതൽ അഞ്ച് മണി വരെ പാർട്ടി നടത്തുകയും ചെയ്തു.പാർട്ടിയുടെ ശബ്‍ദവും ശല്യവും കാരണം പ്രദേശവാസികൾ 112 ഹെൽപ്പ് ലൈനിൽ വിളിച്ച് പൊലീസിനെ വിവരം അറിയിച്ചു. പൊലീസ് ലോഡ്ജിൽ എത്തുകയും ഉച്ചത്തിലുള്ള ബഹളം സമീപവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ടെന്ന് പറഞ്ഞ് സംഘത്തെ ശാസിക്കുകയും ചെയ്തു. പൊലീസ് യുവാക്കളിൽ നിന്ന് പണം ആവശ്യപ്പെട്ടതായും ആരോപണമുണ്ട്. എന്നാൽ ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൊലീസ് ഇടപെടലിന് ശേഷം, പരിഭ്രാന്തയായ യുവതി നാലാം നിലയിലെ മുറിയിൽ നിന്ന് ബാൽക്കണിയിലെ ഡ്രെയിനേജ് പൈപ്പിലൂടെ താഴേക്ക് ഇറങ്ങാൻ ശ്രമിച്ചു. ഈ ശ്രമത്തിനിടെ കാൽ വഴുതി വീഴുകയായിരുന്നു. ഉടൻ തന്നെ സുഹൃത്തുക്കൾ യുവതിയെ ആശുപത്രിയിൽ എത്തിച്ചു. യുവതിയുടെ നില ഗുരുതരമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമേരിക്കയുടെ സ്വന്തം അപ്പാച്ചെ AH-64 വരുന്നു; 'ഫ്ലൈയിംഗ് ടാങ്ക്' രണ്ടാം ബാച്ച് ഈയാഴ്ച്ച രാജ്യത്തെത്തും

അമേരിക്കയുടെ സ്വന്തം അപ്പാച്ചെ AH-64 വരുന്നു; 'ഫ്ലൈയിംഗ് ടാങ്ക്' രണ്ടാം ബാച്ച് ഈയാഴ്ച്ച രാജ്യത്തെത്തും

 ദില്ലി: അമേരിക്കയുടെ അപ്പാച്ചെ യുദ്ധ ഹെലികോപ്ടറുകളിൽ ശേഷിക്കുന്ന മൂന്നെണ്ണവും ഈ ആഴ്ച്ച ഇന്ത്യയിലെത്തും. അപ്പാച്ചെ AH-64 യുദ്ധ വിമാനമാണ് എത്തുന്നത്. 2020 ൽ അമേരിക്കയുമായി ഒപ്പുവെച്ച 600 മില്യൺ ഡോളറിന്റെ (5100 കോടിയിലധികം ഇന്ത്യൻ രൂപ) കരാർ പ്രകാരമാണ് ആറ് അപ്പാച്ചെ എ എച്ച് - 64 ഇ ആക്രമണ ഹെലികോപ്റ്ററുകൾ ഇന്ത്യൻ സേനയുടെ ഭാഗമാകുന്നത്. ഇക്കഴിഞ്ഞ ജൂലൈയിലാണ് ഹെലികോപ്റ്ററുകളുടെ ആദ്യ ബാച്ച് രാജ്യത്തെത്തിയത്. ആദ്യ ബാച്ചിലും 3 ഹെലികോപ്റ്ററുകളാണ് ഉണ്ടായിരുന്നത്. രണ്ടാം ഘട്ടമായി നവംബറിൽ അപ്പാച്ചെ ഇന്ത്യയിലെത്തുമെന്ന് നേരത്തെ പറഞ്ഞിരുന്നുവെങ്കിലും ഇത് ഒരു മാസത്തോളം വൈകുകയായിരുന്നു.

2020 ലാണ് അപ്പാച്ചെ ഹെലികോപ്റ്ററുകൾ വാങ്ങാനായി അമേരിക്കയുമായി ഇന്ത്യ കരാറിൽ ഒപ്പിട്ടത്. എന്നാൽ അമേരിക്കയിലെ സാങ്കേതിക പ്രശ്നങ്ങളും, വിതരണവുമായി ബന്ധപ്പെട്ടുണ്ടായ മറ്റു ചില തടസങ്ങൾ മൂലവും ഹെലികോപ്റ്ററെത്താൻ 5 വർഷത്തോളം കാത്തിരിക്കേണ്ടി വന്നു. അപ്പാച്ചെ ഹെലികോപ്റ്ററുകൾ ഇന്ത്യൻ ആർമിയുടെ കരുത്ത് വർധിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രത്യേകിച്ച് പാകിസ്താൻ അതിർത്തിയിലെ പടിഞ്ഞാറൻ മേഖലയിൽ ഇത് വലിയ മുതൽക്കൂട്ടാകുമെന്നാണ് കണക്കുകൂട്ടൽ. ഓപ്പറേഷൻ സിന്ദൂർ എന്ന സൈനിക നടപടിക്ക് ശേഷം, പടിഞ്ഞാറൻ അതിർത്തിയിലെ യുദ്ധസന്നദ്ധത വർധിപ്പിക്കുന്നതിന് ഈ ഹെലികോപ്റ്ററുകൾ നിർണായകമാകും.

ജോധ്പൂരിൽ 2024 മാർച്ചിൽ ഹെലികോപ്റ്ററുകൾക്കായി ആർ ആന്റ് ആർ അപ്പാച്ചെ സ്ക്വാഡ്രൺ സ്ഥാപിച്ചിരുന്നു. അത്യാധുനിക സെൻസറുകൾ, രാത്രി യുദ്ധ സംവിധാനങ്ങൾ, ഹെൽഫയർ മിസൈലുകൾ, സ്റ്റിംഗർ എയർ ടു എയർ മിസൈലുകൾ എന്നിവയാൽ സജ്ജമായ ഈ ഹെലികോപ്റ്ററുകൾ 'ഫ്ലൈയിംഗ് ടാങ്ക്' എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. ദീർഘകാലമായി കാത്തിരുന്ന അപ്പാച്ചെയുടെ ശേഷിക്കുന്ന ബാച്ചും എത്തിയതോടെ, സൈന്യത്തിലെ ആയുധ ശേഷിയുടെ പ്രവർത്തന വിടവുകൾക്ക് പരിഹാരമാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടര്‍മാരെയെന്ന് രത്തന്‍ യു ഖേല്‍ക്കര്‍

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണം; ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടര്‍മാരെയെന്ന് രത്തന്‍ യു ഖേല്‍ക്കര്‍

തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തില്‍ ഇനി കണ്ടെത്താനുള്ളത് 25 ലക്ഷം വോട്ടര്‍മാരെ എന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ രത്തന്‍ യു ഖേല്‍ക്കര്‍. മരണപ്പെട്ടവരും ഇരട്ട വോട്ടുള്ള വരും താമസം മാറിപ്പോയവരും ഉള്‍പ്പെടെ അഞ്ച് വിഭാഗങ്ങളിലാണ് 25 ലക്ഷം വോട്ടര്‍മാരെ കണ്ടെത്താന്‍ കഴിയാത്തത്. എസ്‌ഐആര്‍ നടപടി ബോധപൂര്‍വം വോട്ടര്‍മാരെ ഒഴിവാക്കാന്‍ ആണെന്ന് പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടികള്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു

കണ്ടെത്താനുള്ള വോട്ടര്‍മാരുടെ എണ്ണം ഉയരുന്നത് സംശയകരം എന്നാണ് സിപിഐഎം കോണ്‍ഗ്രസും ലീഗ് ഉള്‍പ്പെടെയുള്ള പാര്‍ട്ടികളുടെ നിലപാട്. കണ്ടെത്താനുള്ള വോട്ടര്‍മാരുടെ വിവരം വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കുമെന്നും പരിശോധിക്കാന്‍ അവസരം ഉണ്ടാകുമെന്നും രത്തന്‍ യു ഖേല്‍ക്കര്‍ അറിയിച്ചു.

കാസര്‍കോട്, വയനാട്, കൊല്ലം ജില്ലകളില്‍ എസ്‌ഐആര്‍ പ്രക്രിയ 100 ശതമാനം പൂര്‍ത്തിയാക്കിയെന്നും മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മറ്റ് ജില്ലകളില്‍ 99.7 % പൂര്‍ത്തിയായി. ബിഎല്‍എ, ബിഎല്‍ഒ മീറ്റിംഗ് നടത്താന്‍ ബാക്കിയുള്ള ജില്ലകളില്‍ ഉടന്‍ മീറ്റിംഗ് നടത്തും. ബിഎല്‍ഒമാര്‍ തന്ന റിപ്പോര്‍ട്ടില്‍ 6 ലക്ഷത്തോളം പേര് മരണ മടഞ്ഞു. ഏഴ് ലക്ഷത്തോളം ആളുകളെ ഇനി കണ്ടെത്താന്‍ ഉണ്ട് – അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി’; പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍ ചേർന്നു

മോദിയുടെ പുസ്തകം വായിച്ച് ആകൃഷ്ടനായി’; പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയില്‍ ചേർന്നു

പാലക്കാട് സിപിഐഎം പഞ്ചായത്ത് പ്രസിഡൻ്റ് ബിജെപിയിൽ ചേർന്നു. പൊല്‍പ്പുള്ളി പഞ്ചായത്ത് പ്രസിഡന്റായിരുന്ന ബാലഗംഗാധരന്‍ ആണ് ബിജെപിയില്‍ ചേര്‍ന്നത്. 20 വര്‍ഷം സിപിഐഎം ബ്രാഞ്ച് അംഗമായും ആറ് വർഷം ബ്രാഞ്ച് സെക്രട്ടറിയായും പ്രവർത്തിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം

അതിജീവിതയെ അധിക്ഷേപിച്ച കേസ്; രാഹുല്‍ ഈശ്വറിന് ജാമ്യം

തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ അതിജീവിതയെ അധിക്ഷേപിച്ചെന്ന കേസില്‍ രാഹുല്‍ ഈശ്വറിന് ജാമ്യം. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. 16 ദിവസത്തിന് ശേഷമാണ് ജാമ്യം. സമാനമായ കേസില്‍ സന്ദീപ് വാര്യരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

അതിജീവിതയ്ക്ക് എതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ ഒന്നിന് പിറകെ ഒന്നായി നടത്തിയ രാഹുല്‍ ഈശ്വറിന്റെ നവംബര്‍ 30നായിരുന്നു പൊലീസ് കസ്റ്റഡിയിലെടുത്ത് അറസ്റ്റ് ചെയ്തത്. തൊട്ടടുത്ത ദിവസം ജാമ്യാപേക്ഷ തിരുവനന്തപുരം എസിജെഎം കോടതി തള്ളിയതോടെ നിരാഹാര സമരം ആരംഭിക്കുകയായിരുന്നു. രാഹുല്‍ ഈശ്വര്‍ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന പ്രോസിക്യൂഷന്‍ വാദത്തെ അംഗീകരിച്ചായിരുന്നു കോടതി ജാമ്യം നിഷേധിച്ചത്. സാമൂഹിക മാധ്യമത്തിലെ പോസ്റ്റുകളടക്കം പിന്‍വലിക്കാമെന്ന് വാദത്തിനിടെ രാഹുല്‍ ഈശ്വര്‍ പറഞ്ഞിരുന്നെങ്കിലും കുറ്റകൃത്യത്തിന്റെ ഗൗരവം ചൂണ്ടിക്കാട്ടി കോടതി ജാമ്യം നിഷേധിക്കുകയായിരുന്നു. രണ്ടാം തവണയായിരുന്നു ജാമ്യം നിഷേധിക്കുന്നത്.

രാഹുല്‍ ജയിലില്‍ നിരാഹാരം തുടര്‍ന്നതില്‍ കോടതി രൂക്ഷ വിമര്‍ശനവും ഉന്നയിച്ചിരുന്നു. നിരാഹാര സമരം അംഗീകരിക്കില്ലെന്നും നിരാഹാരം നടത്തി അന്വേഷണത്തില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ശ്രമം നടത്തുകയാണെന്നും ജാമ്യം നല്‍കുന്നത് ഇത്തരം തന്ത്രങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതി നടത്തിയത് ഗുരുതര കുറ്റങ്ങളാണെന്നും കോടതി പറഞ്ഞിരുന്നു. പിന്നാലെ നിരാഹാരം അവസാനിപ്പിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇതാണ് രാജ്യത്തെ ഏറ്റവും വിലയേറിയ നമ്പർപ്ലേറ്റ്; സ്വന്തമാക്കിയത് ആഡംബര കാറിന്റെ പണം നൽകി, അതിനൊരു കാരണമുണ്ട്

ഇതാണ് രാജ്യത്തെ ഏറ്റവും വിലയേറിയ നമ്പർപ്ലേറ്റ്; സ്വന്തമാക്കിയത് ആഡംബര കാറിന്റെ പണം നൽകി, അതിനൊരു കാരണമുണ്ട്

വണ്ടികളെപ്പോലെത്തന്നെ അതിന്റെ നമ്പർ ഇഷ്ടപ്പെടുന്ന നിരവധി പേരുണ്ട്. ഇഷ്ടപ്പെട്ട നമ്പർ സ്വന്തമാക്കാനായി ലക്ഷങ്ങൾ പൊടിക്കുന്നവരും ഏറെയാണ്. അത്തരമൊരു നമ്പർ പ്ലേറ്റ് ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആകമാനം ചർച്ചയാകുന്നത്.HR88B8888 എന്നതാണ് വണ്ടിയുടെ നമ്പർ. രാജ്യത്തെ എല്ലാ റെക്കോർഡുകളും തകർത്തുകൊണ്ടാണ് ഈ നമ്പർ പ്ലേറ്റ് ഹരിയാന സർക്കാർ ലേലത്തിൽ വിറ്റത്. ഈ നമ്പർ സ്വന്തമാക്കാൻ വിഐപികൾ മത്സരിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം. ഒടുവിൽ ആഡംബര കാറിന്റെ പണം നൽകിയാണ് ഈ നമ്പർ പ്ലേറ്റ് സ്വന്തമാക്കിയത്.

എന്തുകൊണ്ട് രാജ്യത്തെ ഏറ്റവും വിലയേറിയ നമ്പർ പ്ലേറ്റ്?

1.17 കോടിയാണ് നമ്പർ പ്ലേറ്റിനായി വാഹന ഉടമയ്ക്ക് നൽകേണ്ടി വന്നത്. ലേലം മണിക്കൂറുകൾ നീണ്ടു. HR88B8888 എന്ന നമ്പരിന് സംഖ്യാ ശാസ്ത്രപരമോ ജ്യോതിഷപരമായോ എന്തെങ്കിലും പ്രത്യേകതയുണ്ടോയെന്നാണ് വിവരമറിഞ്ഞ് ഏവരും ചോദിക്കുന്നത്. ചിലർക്ക് ഫാൻസി നമ്പരിനോട് ഏറെ പ്രിയമാണ്.

HR88B8888 എന്ന നമ്പരുകൾക്കിടയിൽ B എന്ന അക്ഷരം മാത്രമേ വരുന്നുള്ളൂ. ബാക്കിയെല്ലാം 8 ആണ്. ഒറ്റനോട്ടത്തിൽ കാണുമ്പോൾ B എന്ന അക്ഷരം 8 പോലെ തോന്നും. അതായത് ഹരിയാനയുടെ കോഡ് ആയ HRന് ശേഷമുള്ള എല്ലാ അക്ഷരങ്ങളും 8 ആയി തോന്നുന്നുവെന്നതാണ് ഒരു പ്രത്യേകത.

സംസ്ഥാന കോഡിന് (HR) ശേഷം വരുന്ന 88 എന്നത് നിർദ്ദിഷ്ട റീജിയണൽ ട്രാൻസ്‌പോർട്ട് ഓഫീസിന്റെ (RTO) കോഡാണ്. B എന്ന അക്ഷരം B RTO നൽകുന്ന പരമ്പരയെ പ്രതിനിധീകരിക്കുന്നു, 8888 എന്നത് സവിശേഷമായ നാലക്ക രജിസ്‌ട്രേഷൻ നമ്പറാണ്

സംഖ്യാശാസ്ത്രത്തിൽ 88 എന്ന സംഖ്യ ഏറെ പ്രത്യേകത നിറഞ്ഞതായി കണക്കാക്കുന്നു. കാരണം ഇത് സമ്പത്തും സമൃദ്ധിയുമായി ബന്ധപ്പെട്ടിരിക്കുന്നു. സമ്പത്തിന്റെ കാര്യത്തിൽ മാത്രമല്ല ആത്മീയതലത്തിലും ഇത് ബന്ധപ്പെട്ടിരിക്കുന്നു. 88 എന്നത് കർമത്തെ എടുത്തുകാണിക്കുന്നു. ജീവിതത്തിലെ സന്തുലിതാവസ്ഥ പ്രധാനമാണെന്നും നമ്മൾ മറ്റുള്ളവർക്ക് നൽകുന്നത് പലപ്പോഴും നമ്മിലേക്ക് തിരികെ വരുമെന്നും ഇത് ആളുകളെ ഓർമ്മിപ്പിക്കുന്നു.

നമ്പർ പ്ലേറ്റ് ലേലം എങ്ങനെ?

ഹരിയാനയിൽ എല്ലാ ആഴ്ചയും വിഐപി അല്ലെങ്കിൽ ഫാൻസി നമ്പർ പ്ലേറ്റുകൾക്കായുള്ള ലേലം നടക്കുന്നു. ഔദ്യോഗിക പോർട്ടലായ fancy.parivahan.gov.in. വഴിയാണ് ലേലം. വെള്ളിയാഴ്ചകളിൽ വൈകുന്നേരം അഞ്ച് മണിക്കാണ് ആരംഭിക്കുന്നത്. തിങ്കളാഴ്ച രാവിലെ ഒമ്പത് മണിയോടെ ലേലം അവസാനിക്കും. സാധാരണയായി ബുധനാഴ്ച വൈകുന്നേരം 5 മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ ന​ഗരത്തിൽ ജീവിക്കുന്നത് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുപോലെയാണ്, സമ്മാനമില്ലെന്ന് മാത്രം'

ഈ ന​ഗരത്തിൽ ജീവിക്കുന്നത് റിയാലിറ്റി ഷോയിൽ പങ്കെടുക്കുന്നതുപോലെയാണ്, സമ്മാനമില്ലെന്ന് മാത്രം'

ഗുഡ്‍​ഗാവിലെ ജീവിതത്തെ കുറിച്ച് സാധാരണയായി പറയുന്നത് ആഡംബരം നിറഞ്ഞ ജീവിതമെന്നാണ്. എന്നാൽ, ​ഗുഡ്‍​ഗാവിൽ ജീവിക്കുന്നതിന്റെ യാഥാർത്ഥ്യത്തെ കുറിച്ച് ഒരു യുവാവ് ഷെയർ ചെയ്ത പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെട്ടു കൊണ്ടിരിക്കുന്നത്. ന​ഗരത്തിൽ അതിജീവിക്കാൻ പ്രത്യേകം കഴിവ് തന്നെ വേണം എന്നാണ് പോസ്റ്റിൽ യുവാവ് പറഞ്ഞിരിക്കുന്നത്. 'ഗുഡ്ഗാവിൽ ഒറ്റയ്ക്ക് താമസിക്കുന്നത് അടിസ്ഥാനപരമായി ഒരു റിയാലിറ്റി ഷോ പോലെയാണ്... സമ്മാനത്തുക ഇല്ലെന്ന് മാത്രം' എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.

അതിവേ​ഗത്തിൽ വളർന്നു കൊണ്ടിരിക്കുന്ന ബിസിനസ് ഹബ്ബാണ് ​ഗുഡ്‍​ഗാവെങ്കിലും സാധാരണ ജീവിതം അല്പം പ്രയാസമാണ് എന്നാണ് യുവാവിന്റെ അഭിപ്രായം. നല്ല അതിജീവിക്കാനുള്ള കഴിവുണ്ടെങ്കിൽ മാത്രമേ അവിടെ നിലനിൽക്കാനാവൂ എന്നും യുവാവ് പറയുന്നു. രാവിലെകൾ തുടങ്ങുന്നത് തന്നെ നമ്മുടെ ക്ഷമ പരീക്ഷിച്ചു കൊണ്ടാണ്. അയൽക്കാരുടെ പ്രഷർ കുക്കർ പൊട്ടിത്തെറിക്കുന്നത്രയും വിസിൽ ശബ്ദം കേൾക്കേണ്ടി വരും. അടുത്തതായി പറയുന്നത് റോഡിലിറങ്ങുമ്പോഴുള്ള പ്രയാസത്തെ കുറിച്ചാണ്. ഓട്ടോക്കാർ നിങ്ങളെ ഇടിക്കാൻ വേണ്ടി പദ്ധതിയിട്ടതുപോലെയാണ് വരുന്നത് എന്നും യുവാവ് കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; യുവതി കുഞ്ഞിന് ജന്മം നൽകിയത് വീട്ടിൽ

അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം; യുവതി കുഞ്ഞിന് ജന്മം നൽകിയത് വീട്ടിൽ

പാലക്കാട്: അട്ടപ്പാടിയിൽ വീണ്ടും ശിശുമരണം. അട്ടപ്പാടി ഷോളയൂർ സ്വർണപ്പിരിവിൽ സുമിത്രയുടെ കുഞ്ഞാണ് മരിച്ചത്. ആറ് മാസം ഗർഭിണിയായ സുമിത്ര ഇന്ന് രാവിലെ വീട്ടിൽവച്ചാണ് ആൺകുഞ്ഞിന് ജന്മം നൽകിയത്. ഉടൻ തന്നെ കുഞ്ഞ് മരിച്ചു.സുമിത്രയുടെ നില വഷളായതോടെ കോട്ടത്തറ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നിലവിൽ ആരോഗ്യനില തൃപ്തികരമാണ്. അട്ടപ്പാടിയിൽ മുമ്പും നവജാത ശിശു മരിച്ചസംഭവങ്ങൾ റിപ്പോർട്ട് ചെയ്‌തിട്ടുണ്ട്.മാസങ്ങൾക്ക് മുമ്പ് മേലേചൂട്ടറയിലെ ദീതുവിന്റെ 27 ആഴ്‌ചമാത്രം പ്രായമുള‌ള കുഞ്ഞ് മരിച്ചിരുന്നു. വളർച്ചക്കുറവ് മൂലമായിരുന്നു മരണം. അതിനുമുമ്പ് ഷോളയൂർ പഞ്ചായത്തിലെ കുറവൻപാടിയിൽ ഗർഭസ്ഥ ശിശുവും മരിച്ചിരുന്നു. കുറവൻപാടി ഊരിലെ സുനിതയുടെ കുഞ്ഞായിരുന്നു വയറ്റിൽവച്ചുതന്നെ മരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആര്യ രാജേന്ദ്രൻ എന്നേക്കാൾ മികച്ച മേയർ'; ഫലത്തെ  സ്വാഗതം  ചെയ്യുന്നുവെന്ന് ശിവൻകുട്ടി

ആര്യ രാജേന്ദ്രൻ എന്നേക്കാൾ മികച്ച മേയർ'; ഫലത്തെ സ്വാഗതം ചെയ്യുന്നുവെന്ന് ശിവൻകുട്ടി

തിരുവനന്തപുരം: കോർപ്പറേഷനിൽ അധികാരം ലഭിച്ചിരുന്നെങ്കിൽ ആര്യ രാജേന്ദ്രൻ മികച്ച മേയറാണെന്ന് എല്ലാവരും പറയുമായിരുന്നുവെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. തന്നെക്കാൾ മികച്ച മേയറാണ് ആര്യയെന്നും അദ്ദേഹം പറഞ്ഞു. കോർപ്പറേഷനിൽ എൽഡിഎഫിന് തിരിച്ചടിയുണ്ടായതിനുപിന്നാലെ തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രനെതിരെ രൂക്ഷമായ വിമർശനങ്ങളാണുണ്ടായത്. മേയറുടെ ഭരണത്തിലുണ്ടായ പിശകാണെന്ന തരത്തിലുള്ള ആരോപണങ്ങളും സോഷ്യൽ മീഡിയയിൽ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മന്ത്രിയുടെ പ്രതികരണം വന്നിരിക്കുന്നത്.

'തിരുവനന്തപുരം കോർപ്പറേഷനിൽ അധികാരം ലഭിച്ചിരുന്നെങ്കിൽ ആര്യ മികച്ച മേയർ ആണെന്ന് എല്ലാവരും പറയുമായിരുന്നു. അഞ്ചുവർഷം തിരുവനന്തപുരം മേയർ ആയിരുന്നയാളാണ് ഞാൻ. ഞാൻ മേയറായിരുന്ന കാലത്ത് നടന്ന വികസന പ്രവർത്തനങ്ങളെക്കാൾ കൂടുതൽ വികസന പ്രവർത്തനങ്ങൾ ഇപ്പോൾ നടന്നിട്ടുണ്ട്. ജനാധിപത്യപരമായി നടന്ന തിരഞ്ഞെടുപ്പാണ്. ഫലത്തെ സ്വാഗതം ചെയ്യുന്നു. ജനവിധിയെ മാനിക്കുന്നു. വോട്ടിംഗ് ശതമാനമൊക്കെ പരിശോധിക്കുമ്പോൾ ഇടതുപക്ഷ ജനാധിപത്യ പ്രസ്ഥാനത്തിന് ചെറിയ പിറകോട്ടടിയുണ്ട്. മുൻപും ഇതുപോലെ ഉണ്ടായിട്ടുണ്ട്. പുതിയ കാര്യമല്ല. പരിശോധിച്ച് കൂടുതൽ ശക്തിയോടെ മുമ്പോട്ട് വരും. ശബരിമല സ്വർണക്കൊള്ള തദ്ദേശ തിരഞ്ഞെടുപ്പിനെ ബാധിച്ചിട്ടില്ല. കേന്ദ്ര ലേബർ കോഡുകൾക്കെതിരെ കേരളം പ്രതിരോധം തീർക്കും. ബദൽ തൊഴിൽ നയം രൂപീകരിക്കും. ഇതുമായി ബന്ധപ്പെട്ട് ഡിസംബർ 19ന് തിരുവനന്തപുരത്ത് ലേബർ കോൺക്ലേവ് നടക്കും. മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും'- ശിവൻകുട്ടി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് ബൈക്കിലുള്ളവര്‍ എത്തിയത്; കേച്ചേരിയിൽ കാർ ചില്ലുകൾ കല്ല് ഉപയോഗിച്ച് തകർത്തു, ബമ്പറിനും കേടുപാട്

സൈഡ് നൽകിയില്ലെന്ന് പറഞ്ഞാണ് ബൈക്കിലുള്ളവര്‍ എത്തിയത്; കേച്ചേരിയിൽ കാർ ചില്ലുകൾ കല്ല് ഉപയോഗിച്ച് തകർത്തു, ബമ്പറിനും കേടുപാട്

കേച്ചേരി: ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ച്‌ കേച്ചേരിയിൽ കുടുംബം സഞ്ചരിച്ച കാർ അടിച്ചു തകർത്തു. കേച്ചേരി ഊക്കയിൽ വീട്ടിൽ 42 വയസ്സുള്ള മുബാറക്കിന്റെ കാറാണ് മൂന്ന് അംഗ സംഘം അടിച്ചുതകർത്തത്. ഇന്ന് രാവിലെ 11:30യുടെയായിരുന്നു സംഭവം. കേച്ചേരി റെനിൽ റോഡിൽ വച്ച് കേച്ചേരി സ്വദേശിയും യൂത്ത് കോൺഗ്രസ് പ്രവർത്തകനുമായ മുബാറക്ക് കുടുംബമായി സഞ്ചരിച്ചിരുന്ന കാറിന്റെ മുൻവശത്തെയും ഇടതുവശത്തെയും ഗ്ലാസ് ബൈക്കിൽ എത്തിയ സംഘം അടിച്ചു തകർക്കുകയായിരുന്നു. ബൈക്കിന് സൈഡ് കൊടുത്തില്ലെന്നു ആരോപിച്ചു കൊണ്ടാണ് ചില്ലുകൾ കല്ല് ഉപയോഗിച്ച് അടിച്ചുപൊളിച്ചത്. കാറിന്റെ മുൻവശത്തെ ബമ്പറിനും കേടുപാടുകൾ വരുത്തിയിട്ടുണ്ട്. സംഭവത്തിൽ മൂന്ന് പേരെ കുന്നംകുളം പോലീസ് കസ്റ്റഡിയിലെടുത്തു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്ലസ് ടു വിദ്യാർഥികളെ ക്രൂരമായി മർദിച്ച് അധ്യാപകൻ; കേസെടുത്ത് പൊലീസ്, അധ്യാപകനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

പ്ലസ് ടു വിദ്യാർഥികളെ ക്രൂരമായി മർദിച്ച് അധ്യാപകൻ; കേസെടുത്ത് പൊലീസ്, അധ്യാപകനെതിരെ ചുമത്തിയത് ജാമ്യമില്ലാ വകുപ്പുകൾ

കണ്ണൂർ: കണ്ണൂർ പഴയങ്ങാടിയിൽ പ്ലസ് ടു വിദ്യാർഥികളെ അധ്യാപകൻ ക്രൂരമായി മർദിച്ച സംഭവത്തിൽ കേസെടുത്ത് പൊലീസ്. പഴയങ്ങാടി സ്വദേശി ലിജോ ജോണിനെതിരെയാണ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പഴയങ്ങാടി പൊലീസ് കേസെടുത്തത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. വിനോദയാത്രക്കിടെയുണ്ടായ പ്രശ്നം പറഞ്ഞുതീർക്കാൻ എന്ന പേരിൽ ലിജോ വിദ്യാർത്ഥികളെ പഴയങ്ങാടിയിലേക്ക് വിളിച്ചുവരുത്തിയ ശേഷം സുഹൃത്തുക്കളോടൊപ്പം കുട്ടികളെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് മർദിക്കുകയായിരുന്നു.

തൃക്കരിപ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ വിദ്യാർത്ഥികളുടെ പരാതിയിലാണ് പൊലീസ് കേസെടുത്തത്. ഈ മാസം അഞ്ചിനാണ് പയ്യന്നൂർ ഗവ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥികളും ട്രെയിനി അധ്യാപകനായ ലിജോയും വിനോദയാത്ര പോയത്. ഇതിനിടെ ലിജോ പെണ്‍കുട്ടികളോട് മോശമായി പെരുമാറിയെന്നാരോപിച്ച് പ്രശ്നം ഉണ്ടായിരുന്നു. ഇത് പരാതി നൽകുന്നതിലെ വൈരാഗ്യമാണ് ആക്രമണത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പഴയങ്ങാടി പൊലീസ് അന്വേഷണം തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 നക്ഷത്രങ്ങൾ 150 രൂപ മുതൽ 2000 വരെ, പുൽക്കൂടിന് പിന്നെ പറയണ്ട, ക്രിസ്മസിന് പത്ത് നാൾ, വിപണി സജീവം

നക്ഷത്രങ്ങൾ 150 രൂപ മുതൽ 2000 വരെ, പുൽക്കൂടിന് പിന്നെ പറയണ്ട, ക്രിസ്മസിന് പത്ത് നാൾ, വിപണി സജീവം

തൃശൂർ: ക്രിസ്മസിന് പത്ത് ദിവസം മാത്രം ബാക്കി നിൽക്കെ ആഘോഷങ്ങൾക്ക് നിറം പകരാൻ വിപണികൾ സജീവം. തൃശൂർ ജില്ലയിലും സമീപ ജില്ലകളിലെയും പ്രധാന നഗരങ്ങളിലും ഗ്രാമങ്ങളിലും ക്രിസ്മസ് അലങ്കാര സാമഗ്രികളുടെ വിൽപ്പന കുതിക്കുകയാണ്. കഴിഞ്ഞ രണ്ടാഴ്ചയായി തദ്ദേശ തെരഞ്ഞെടുപ്പ് ചൂടിലായതിനാൽ റീട്ടെയിൽ വ്യാപരം എല്ലായിടങ്ങളിലും മന്ദഗതിയിലായിരുന്നു.

ക്രിസ്മസ് നക്ഷത്രങ്ങൾ, അലങ്കാരങ്ങൾ, കേക്കുകൾ, സമ്മാനങ്ങൾ എന്നിവ വിപണി കീഴടക്കാൻ സജ്ജമായി. ഉണ്ണിയേശുവിന്റെ രൂപങ്ങൾ, വിവിധ വലുപ്പത്തിലുള്ള നക്ഷത്രങ്ങൾ, ട്രീ ഡെക്കറേഷനുകൾ, റെഡിമെയ്ഡ് പുൽക്കൂടുകൾ, സാന്താക്ലോസ് പ്രതിമകൾ, ഫൈബറും പ്ലാസ്റ്റിക്കും ഉപയോഗിച്ച് നിർമ്മിച്ച മഞ്ഞുതുള്ളികൾ പതിയുന്ന ക്രിസ്മസ് ട്രീകൾ, ആശംസാ കാർഡുകൾ, ചുവപ്പും വെള്ളയും നിറത്തിലുള്ള സാന്താക്ലോസ് വേഷങ്ങൾ, തൊപ്പികൾ എന്നിവയ്ക്കാണ് കൂടുതലായും ആവശ്യക്കാരുള്ളത്. ചൈനയിൽ നിന്നെത്തിക്കുന്ന നിയോൺ നക്ഷത്രങ്ങൾ, എൽ.ഇ.ഡി. മാൻ രൂപങ്ങൾ, ബെല്ലുകൾ തുടങ്ങിയ അലങ്കാര വസ്തുക്കൾക്കും എന്നിവയും വിപണിയിൽ ഉണ്ട്.

തൃശൂർ, കുന്നംകുളം, എറണാകുളം എന്നിവിടങ്ങളിലെ മൊത്തവ്യാപാരികൾ ചൈനയിൽ നിന്നു കണ്ടെയ്‌നർ മാർഗം അലങ്കാര സാമഗ്രികൾ എത്തിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകളിലേക്ക് വിതരണം ചെയ്യുകയാണ്. വീടുകളിൽ അലങ്കരിക്കാൻ ആവശ്യമായ ലൈറ്റുകൾ, സാന്താക്ലോസിന്റെ സമ്മാനപ്പൊതികൾ, റെഡിമെയ്ഡ് സെറ്റുകൾ എന്നിവയും വിപണിയിൽ ലഭ്യമാണ്. ബെൽ ശബ്ദവും ക്രിസ്മസ് ഗാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കുന്ന സംവിധാനങ്ങളും ഇത്തവണത്തെ പുതുമകളിലൊന്നാണ്

കേക്കുകളുടെ നിർമാണ കമ്പനികളും ചെറുകിട ബേക്കറികളും ഒരുങ്ങിക്കഴിഞ്ഞു. വിവിധ നിറങ്ങളിലുള്ള എൽ ഇ ഡി നക്ഷത്രങ്ങൾ 150 രൂപ മുതൽ 2000 രൂപ വരെയാണ് വില. പേപ്പർ നക്ഷത്രങ്ങൾക്ക് 100 മുതൽ 500 രൂപ വരെ വിലയുണ്ട്. ത്രിമാന രൂപത്തിലുള്ള നക്ഷത്രങ്ങളാണ് കൂടുതലും ഉപഭോക്താക്കളുടെ തിരഞ്ഞെടുപ്പ്. പ്ലാസ്റ്റിക്, മൾട്ടിവുഡ്, മരത്തടി എന്നിവയിൽ നിർമ്മിച്ച പുൽക്കൂടുകൾ വിപണിയിൽ ലഭ്യമാണ്. പ്ലാസ്റ്റിക് പുൽക്കൂടുകൾക്ക് 680 രൂപ മുതൽ വിലയുള്ളപ്പോൾ, മരത്തിൽ നിർമ്മിച്ചവ 350 രൂപ മുതൽ ആരംഭിക്കുന്നു. കൈപ്പിടിയിലൊതുങ്ങുന്നവ മുതൽ ആറടി ഉയരം വരെയുള്ള ക്രിസ്മസ് ട്രീകൾക്കും മികച്ച ആവശ്യമാണ്; 250 മുതൽ 8000 രൂപ വരെയാണ് വില. ദേവാലയങ്ങളിൽ നടക്കുന്ന ക്രിസ്മസ് റോഡ് ഷോ ആഘോഷങ്ങൾ വിപണിക്ക് ഉണർവ്വേകും.