Tuesday, 16 December 2025

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല

നാഷണൽ ഹെറാൾഡ് കേസ്; ഗാന്ധി കുടുംബത്തിന് ആശ്വാസം, ദില്ലി കോടതി കുറ്റപത്രം സ്വീകരിച്ചില്ല

ദില്ലി: നാഷണൽ ഹെറാൾഡ് കേസില്‍ ഗാന്ധി കുടുംബത്തിന് വലിയ ആശ്വാസം. ദില്ലി കോടതി എൻഫോഴ്സ്മെന്‍റ് ഡയറക്റ്ററേറ്റിന്‍റെ കുറ്റപത്രം സ്വീകരിച്ചില്ല. അന്വേഷണം തുടരണമെന്ന് നിര്‍ദേശിച്ച കോടതി, കുറ്റപ്പത്രത്തിൽ ഇടപെടാൻ വിസമ്മതിക്കുകയായിരുന്നു. സ്വകാര്യ അന്യായത്തിൻ്റെ അടിസ്ഥാനത്തിലാണ് കുറ്റപ്പത്രം. കേസിൽ എഫ്ഐആർ എടുത്തിട്ടില്ല. ഈ നടപടികൾ പൂർത്തിയാക്കി വീണ്ടും അന്വേഷണം നടത്തണമെന്നും കോടതി നിര്‍ദ്ദേശിച്ചു.

കേസില്‍ ഏപ്രിൽ 15 നാണ് സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഇഡി കുറ്റപത്രം സമർപ്പിച്ചത്. നാഷണൽ ഹെറാൾഡ് പത്രം പ്രസിദ്ധീകരിച്ചിരുന്ന അസോസിയേറ്റഡ് ജേർണൽ ലിമിറ്റഡ് യങ് ഇന്ത്യ ലിമിറ്റഡ് ഏറ്റെടുത്തതിൽ സാമ്പത്തിക ക്രമക്കേട് നടന്നതായാണ് ഇഡിയുടെ കണ്ടെത്തൽ. നാഷണൽ ഹെറാൾഡ് പത്രവും അനുബന്ധ സ്വത്തുക്കളുമായി ബന്ധപ്പെട്ട് ഗാന്ധി കുടുംബം വൻതോതിൽ കള്ളപ്പണം വെളുപ്പിച്ചെന്നാണ് ഇഡിയുടെ കണ്ടെത്തൽ. കള്ളപ്പണം വെളുപ്പിക്കലിലൂടെ 142 കോടി രൂപയുടെ ലാഭം ഗാന്ധി കുടുംബം സ്വന്തമാക്കിയെന്നാണ് വാദം. 

2008-ലാണ് കടുത്ത സാമ്പത്തിക ബാധ്യതയെത്തുടർന്ന് നാഷണൽ ഹെറാൾഡ് പത്രം പൂട്ടിയത്. 2010-ൽ സോണിയ ഗാന്ധിയും രാഹുല്‍ ഗാന്ധിയുെ ചേർന്ന് രൂപീകരിച്ച യങ് ഇന്ത്യൻ എന്ന കമ്പനി നാഷണൽ ഹെറാൾഡിന്‍റെ ഉടമസ്ഥരായ അസോസിയേറ്റഡ് ജേണൽസ് വാങ്ങുന്നത് തുച്ഛമായ തുകയ്ക്കാണ്. ദില്ലി, ലഖ്‍നൗ, മുംബൈ അടക്കമുള്ള നഗരങ്ങളിൽ രണ്ടായിരം കോടിയോളം വില മതിക്കുന്ന കെട്ടിടങ്ങൾ ഇതോടെ സോണിയയുടെയും രാഹുലിന്‍റെയും സ്വന്തമായി എന്ന് ഇഡി പറയുന്നു. യങ് ഇന്ത്യന്‍റെ 76% ഓഹരികളും രാഹുൽ ഗാന്ധിയുടെ പേരിലായിരുന്നു എന്നതിന് തെളിവുണ്ടെന്നും ഇഡി കോടതിയെ അറിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈഎംസി എന്ന് കോഡ് നാമം; വരുന്നൂ മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി

വൈഎംസി എന്ന് കോഡ് നാമം; വരുന്നൂ മാരുതിയുടെ പുതിയ ഇലക്ട്രിക് എംപിവി

അടുത്ത വർഷത്തേക്ക് മാരുതി സുസുക്കി ഇ വിറ്റാര ഇലക്ട്രിക് എസ്‌യുവി ഉൾപ്പെടെ നിരവധി പുതിയ ഉൽപ്പന്ന ലോഞ്ചുകൾ ആസൂത്രണം ചെയ്തിട്ടുണ്ട്. വരാനിരിക്കുന്ന ശ്രേണിയിൽ ഫ്ലെക്‌സ്-ഇന്ധനം നൽകുന്ന ഫ്രോങ്ക്സ് കോംപാക്റ്റ് ക്രോസ്ഓവർ, ബ്രെസ ഫെയ്‌സ്‌ലിഫ്റ്റ്, ഒരു ഇലക്ട്രിക് ഫാമിലി കാർ (കോഡ് നാമം - മാരുതി വൈഎംസി) എന്നിവയും ഉൾപ്പെടും. കിയ കാരെൻസ് ക്ലാവിസ് ഇവിയെ വെല്ലുവിളിക്കുന്ന വൈഎംസി ഇന്ത്യയിലെ ബ്രാൻഡിന്റെ രണ്ടാമത്തെ ഇലക്ട്രിക് ഓഫറായിരിക്കും. കമ്പനിയുടെ ഉൽപ്പന്ന നിരയിൽ, പുതിയ മാരുതി ഇലക്ട്രിക് എംപിവി എർട്ടിഗയ്ക്കും എക്സ്എൽ6നും മുകളിലായിരിക്കും സ്ഥാനം പിടിക്കുക.

പുതിയ മാരുതി ഇലക്ട്രിക് എംപിവിയുടെ ഔദ്യോഗിക ലോഞ്ച് ടൈംലൈൻ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. എങ്കിലും 2026 അവസാനത്തോടെ ഇത് എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 2026 സെപ്റ്റംബറോടെ ഇതിന്റെ ഉത്പാദനം ആരംഭിക്കാൻ സാധ്യതയുണ്ട്. മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, വരാനിരിക്കുന്ന മാരുതി ഇ വിറ്റാരയ്ക്ക് അടിവരയിടുന്ന 27PL സ്കേറ്റ്ബോർഡ് പ്ലാറ്റ്‌ഫോമിന്റെ ഒരു ഡെറിവേറ്റീവിലാണ് എംപിവി നിർമ്മിക്കുന്നത്. പവർട്രെയിനിനെ സംബന്ധിച്ചിടത്തോളം, മാരുതി വൈഎംസ ഇ വിറ്റാരയിൽ നിന്ന് 49kWh, 61kWh ബാറ്ററി പായ്ക്കുകൾ കടമെടുത്തേക്കാം. ചെറിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് ഏകദേശം 343 കിലോമീറ്റർ (WLTP) ഡ്രൈവിംഗ് റേഞ്ചും വലിയ ബാറ്ററി പായ്ക്ക് ഉപയോഗിച്ച് 543 കിലോമീറ്റർ (ARAI) റേഞ്ചും ഇലക്ട്രിക് എസ്‌യുവി വാഗ്ദാനം ചെയ്യുന്നു.

മാരുതി ഇവി ചാർജിംഗ് നെറ്റ്‌വർക്ക്

ഇന്തോ-ജാപ്പനീസ് വാഹന നിർമ്മാതാക്കൾ രാജ്യവ്യാപകമായി 1,100 ലധികം നഗരങ്ങളിലായി 2,000 ത്തിലധികം ചാർജിംഗ് സ്റ്റേഷനുകൾ സ്ഥാപിച്ചിട്ടുണ്ട്. 2030 ആകുമ്പോഴേക്കും ഡീലർമാരുമായും ചാർജിംഗ് പോയിന്റ് ഓപ്പറേറ്റർമാരുമായും (CPO) സഹകരിച്ച് ഒരു ലക്ഷത്തിലധികം പോയിന്റുകളുടെ ഒരു ഇവി ചാർജിംഗ് ശൃംഖല സ്ഥാപിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെസി ശരിക്കും വരേണ്ടത് കേരളത്തിൽ: സിനിമ ക്യൂറേറ്റർ ഫെർണാണ്ടോ ബ്രെന്നർ

മെസി ശരിക്കും വരേണ്ടത് കേരളത്തിൽ: സിനിമ ക്യൂറേറ്റർ ഫെർണാണ്ടോ ബ്രെന്നർ

ഫുട്ബോൾ പ്രേമിയാണ് അർജന്റീനിയൻ സിനിമാ നിരൂപകനും ക്യൂറേറ്ററും സിനിമ കൺസൾട്ടന്റുമായ ഫെർണാണ്ടോ ബ്രെന്നർ. കേരള രാജ്യാന്തര ചലച്ചിത്രമേളയുടെ 30ാം പതിപ്പിൽ ലാറ്റിൻ അമേരിക്കൻ ചിത്രങ്ങൾ ക്യൂറേറ്റ് ചെയ്യാൻ ചലച്ചിത്ര അക്കാദമിയെ സഹായിച്ച അദ്ദേഹം സിനിമയ്ക്കൊപ്പം ഫുട്ബോളിനെക്കുറിച്ചും ലയണൽ മെസിയെക്കുറിച്ചും വാചാലനായി.

അർജന്റീനയിൽ മെസി ഇപ്പോഴും അത്യന്തം പ്രാധാന്യമുള്ള വ്യക്തിയാണ്. കേരളത്തിൽ മെസിക്കായി ഇത്ര വലിയ ആരാധന കണ്ടതിൽ വളരെ അത്ഭുതവും സന്തോഷവും തോന്നുന്നു. ഇവിടത്തെ ഫുട്ബോൾ ആവേശം അസാധാരണമാണ്. മെസി ശരിക്കും വരേണ്ടിയിരുന്നത് കേരളത്തിലാണ്," ബ്രെന്നർ പറഞ്ഞു. മേളയിൽ തെരഞ്ഞെടുത്ത ലാറ്റിൻ അമേരിക്കൻ ചിത്രങ്ങൾ ഏതെങ്കിലും രീതിയിൽ കുടിയേറ്റം ആസ്പദമാക്കിയവയാണ്. പാക്കേജിലെ പ്രധാന ചിത്രങ്ങളിൽ ഒന്നാണ് 'എൽഡർ സൺ' എന്നും ബ്രെന്നർ കൂട്ടിച്ചേർത്തു.

ഏകദേശം 50 വർഷങ്ങൾക്ക് മുമ്പ് ലാറ്റിനമേരിക്കൻ സിനിമകൾ ശക്തമായ രാഷ്ട്രീയ ആശയങ്ങൾ ഉൾക്കൊള്ളുന്നവയായിരുന്നുവെന്നും പിന്നീട് അവ മൂർച്ചകുറഞ്ഞ ഫാന്റസി കഥകളിലേക്ക് മാറിയെന്നും ബ്രെന്നർ നിരീക്ഷിച്ചു. അർജന്റീന സിനിമയിൽ നിർണായകമായ ഒരു വഴിത്തിരിവ് 1990-കളുടെ മധ്യത്തിൽ ആരംഭിച്ച നൂവോ സിനെ അർജന്റീനോ പ്രസ്ഥാനമാണ്. കുറഞ്ഞ ബജറ്റുകളെയും പ്രൊഫഷണൽ അല്ലാത്ത അഭിനേതാക്കളെയും സ്വീകരിച്ചതിലൂടെ പ്രസ്ഥാനം അർജന്റീന സിനിമയുടെ മുഖം തന്നെ മാറ്റി.

ഇന്ത്യയിലേക്കുള്ള തന്റെ സന്ദർശന അനുഭവങ്ങൾ പങ്കുവെച്ച ബ്രെന്നർ, തന്റെ സഹപ്രവർത്തകർ ഇന്ത്യയെ പലപ്പോഴും ബോളിവുഡ് വാർപ്പു മാതൃകയിലാണ് കാണുന്നതെന്ന് പറഞ്ഞു. "സുഗന്ധവ്യഞ്ജനങ്ങൾ, ബോളിവുഡ്, മലിനമായ വെള്ളമുള്ള സ്ഥലം ഇതാണ് ഇന്ത്യയെക്കുറിച്ച് അവർ പറയുന്നത്. എന്നാൽ ഇവിടെയുള്ള സിനിമ യഥാർത്ഥത്തിൽ എന്താണെന്നും ഐഎഫ്‌എഫ്‌കെ എന്താണ് പ്രതിനിധീകരിക്കുന്നതെന്നും എനിയ്ക്കറിയാം. മലയാള സിനിമയുടെ വിഷയ വൈവിധ്യവും ആഴമേറിയ പ്രമേയങ്ങളും മികവാർന്നതാണ്,"എന്നും ഫെർണാണ്ടോ ബ്രെന്നർ പ്രശംസിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും

സിസിടിവി എല്ലാം കണ്ടതിനാൽ കേസ് അന്യായമെന്ന് തെളിഞ്ഞു; 19കാരിക്കെതിരെ കേസെടുത്ത എസ്ഐയെ സ്ഥലംമാറ്റും

കാസർകോട്: 19കാരിക്കെതിരെ അന്യായമായി കേസെടുത്ത വിദ്യാനഗർ എസ് ഐയെ സ്ഥലംമാറ്റാൻ തീരുമാനം. സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി യുടെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എസ് ഐ അനൂപിന് വീഴ്ച പറ്റിയെന്ന് റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് പറഞ്ഞാണ് മേനങ്കോട് സ്വദേശി മാജിദക്കെതിരെ കേസെടുത്തത്. എന്നാൽ സി സി ടി വി ദൃശ്യത്തിൽ സഹോദരൻ സ്കൂട്ടർ ഓടിച്ചില്ലെന്ന് വ്യക്തമായിരുന്നു. നേരിൽ കണ്ട് ബോധ്യപ്പെടാതെ ആയിരുന്നു പൊലീസ് നടപടി.കാസർകോട് ചെർക്കളയിൽ ഞായറാഴ്ച വൈകിട്ടായിരുന്നു സംഭവം. പ്രായപൂർത്തിയാകാത്ത സഹോദരനെ പുറകിലിരുത്തി മാജിദയാണ് വാഹനം ഓടിച്ചത്. സി സി ടി വി ദൃശ്യങ്ങളിൽ ഇക്കാര്യം വ്യക്തമാണ്. ചെർക്കളയിൽ സ്കൂട്ടർ നിർത്തി മാജിദയും സഹോദരനും നടന്നു പോകുന്നതും ദൃശ്യത്തിലുണ്ട്. എന്നാൽ മാജിദയുടെ സഹോദരൻ ഒറ്റയ്ക്ക് തിരിച്ചുവന്ന് സ്കൂട്ടറിന് സമീപം നിന്ന സമയത്ത് ഇതുവഴി വന്ന പൊലീസ് വാഹനം ഇവിടെ നിർത്തി. പ്രായപൂർത്തിയാകാത്ത സഹോദരൻ സ്കൂട്ടർ ഓടിച്ചെന്ന് ആരോപിച്ച് വാഹനത്തിൻ്റെ ഉടമയായ മാജിദക്കെതിരെ പൊലീസ് കേസ് എടുക്കുകയായിരുന്നു.

പൊലീസിൻ്റെ എഫ് ഐ ആർ തെറ്റെന്ന് കാണിച്ച് കാസർകോട് ജില്ലാ പൊലീസ് മേധാവിക്ക് മാജിദ പരാതി നൽകിയിരുന്നു. സി സി ടി വി ദൃശ്യങ്ങളും ഹാജരാക്കിയിരുന്നു. സംഭവത്തിൽ അന്വേഷണത്തിന് ജില്ലാ പൊലീസ് മേധാവി വിജയ് ഭാരത് റെഡ്ഡി നിർദേശം നൽകി. കാസർകോട് സ്പെഷ്യൽ ബ്രാഞ്ച് ഡി വൈ എസ് പി അന്വേഷിച്ച് റിപ്പോർട്ട് നൽകി. റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. കേസിൽ തുടർ നടപടികൾ ഉണ്ടാകില്ല. എഫ് ഐ ആർ റദ്ദാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ

വെള്ളാപ്പള്ളി മുഖ്യമന്ത്രിയുടെ കാറിൽ സഞ്ചരിച്ചതിൽ ഒരു തെറ്റുമില്ലെന്ന് സജി ചെറിയാൻ

 ആലപ്പുഴ: എസ്എൻഡിപി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മുഖ്യമന്ത്രിയുടെ കാറിൽ വന്ന സംഭവവുമായി ബന്ധപ്പെട്ട് വ്യാജപ്രചരണം നടക്കുന്നുവെന്ന് മന്ത്രി സജി ചെറിയാൻ. ഡോർ തുറന്ന് വെള്ളാപ്പള്ളി തന്നെയാണ് കാറിൽ കയറിയത്. പ്രായമുള്ള ആളല്ലേ. നടക്കാൻ ബുദ്ധിമുട്ട് ഉള്ളത് കൊണ്ട് കയറിയതാവും. അതിൽ എന്താണ് തെറ്റ്‌. മാധ്യമങ്ങൾ സംഭവം വളച്ചൊടിച്ചെന്നും പ്രതിപക്ഷത്തിന് വേറൊരു പണിയുമില്ലെന്നും മന്ത്രി സജി ചെറിയാൻ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പാവം മെസിയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് കണ്ടോ...', മുഖ്യമന്ത്രിയെ ട്രോളി കേന്ദ്ര മന്ത്രി

'പാവം മെസിയെ അങ്ങോട്ടും ഇങ്ങോട്ടും ഓടിക്കുന്നത് കണ്ടോ...', മുഖ്യമന്ത്രിയെ ട്രോളി കേന്ദ്ര മന്ത്രി

 ദില്ലി/ഹൈദരാബാദ്: ഹൈദരാബാദിൽ നടന്ന സൗഹൃദ മത്സരത്തിൽ ഇതിഹാസ സൂപ്പർ താരം ലിയോണൽ മെസിക്കൊപ്പം തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഫുട്ബോൾ കളിച്ചതും അദ്ദേഹം ഗോൾ നേടിയതും ആരാധകർക്ക് ആവേശമായിരുന്നു. എന്നാൽ ഇതിനിടെ ഒരു ചൂടേറിയ ചർച്ച കൂടെ സോഷ്യൽ മീഡിയയിൽ നടക്കുകയാണ്. വീഡിയോ പങ്കുവെച്ചുകൊണ്ട് കേന്ദ്രമന്ത്രി കിരൺ റിജിജു, മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയെ പരിഹസിച്ചു. മെസിക്ക് ഒരു ലളിതമായ പാസ് പോലും കൊടുക്കാതെ അദ്ദേഹത്തെ ഓടിച്ചത് ശരിയായില്ലെന്ന് റിജിജു കുറ്റപ്പെടുത്തി.

ഇത് തീർത്തും കുഴഞ്ഞുപോയി!! ഗോട്ടിനൊപ്പം കളിക്കാൻ റെഡ്ഡിക്ക് ഒരു സുവർണ്ണാവസരം ലഭിച്ചു, പക്ഷേ മെസിക്ക് ഒരു ലളിതമായ പാസ് പോലും നൽകാൻ അദ്ദേഹത്തിന് കഴിഞ്ഞില്ല. മെസിയെ ചുറ്റി ഓടിക്കാൻ വേണ്ടി അദ്ദേഹം പന്ത് ദൂരേക്ക് ഇടത്തോട്ടും വലത്തോട്ടും തട്ടിവിട്ടു" എന്ന് റിജിജു കുറിച്ചു.

വീഡിയോ

20 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോയിൽ രേവന്ത് റെഡ്ഡി രണ്ട് തവണ മെസിക്ക് പന്ത് പാസ് ചെയ്യുന്നത് കാണാം. എന്നാൽ രണ്ട് തവണയും പന്ത് മെസിയുടെ കാലിലേക്ക് എത്തുന്നതിന് പകരം ഇടത്തോട്ടോ വലത്തോട്ടോ പോവുകയായിരുന്നു. എന്നാല്‍, മെസി പന്തിന് പിന്നാലെ ഓടി വീണ്ടും പാസ ചെയ്തു. തിങ്കളാഴ്ച രാത്രി പങ്കുവെച്ച ഈ വീഡിയോ നിരവധി പ്രതികരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. ചിലർ റെഡ്ഡിയെ പിന്തുണച്ച് രംഗത്തെത്തിയപ്പോൾ മറ്റുചിലർ റിജിജുവിന്‍റെ പരാമർശത്തെ വിമർശിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപ് അടുത്ത പരിഷ്കാരത്തിന് ഒരുങ്ങുന്നു, 'കഞ്ചാവ് കുറഞ്ഞ അപകട സാധ്യതയുള്ള ലഹരി വസ്തു

ട്രംപ് അടുത്ത പരിഷ്കാരത്തിന് ഒരുങ്ങുന്നു, 'കഞ്ചാവ് കുറഞ്ഞ അപകട സാധ്യതയുള്ള ലഹരി വസ്തു

 വാഷിംഗ്ടൺ: അമേരിക്കയിൽ കഞ്ചാവുമായി ബന്ധപ്പെട്ട ഫെഡറൽ നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ ആലോചിക്കുന്നുവെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പറഞ്ഞു. കഞ്ചാവിനെ കുറഞ്ഞ അപകട സാധ്യതയുള്ള ലഹരി വസ്തുവായി പുനർവർഗീകരിക്കുന്നത് പരിഗണനയിലുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ഇങ്ങനെ ചെയ്യുന്നത് വഴി നിലവിൽ നടത്താൻ കഴിയാത്ത നിരവധി ഗവേഷണങ്ങൾക്ക് തുടക്കം കുറിക്കാനാകുമെന്നും അതിനാലാണ് ഈ നീക്കത്തിന്റെ സാധ്യത പരിശോധിക്കുന്നതെന്നും ട്രംപ് കൂട്ടിച്ചേർത്തു. നിലവിൽ ഫെഡറൽ തലത്തിൽ കഞ്ചാവിനെ ‘ഷെഡ്യൂൾ I’ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഹെറോയിൻ, എൽഎസ്ഡി തുടങ്ങിയ മയക്കുമരുന്നുകളോടൊപ്പമാണിത്. ഷെഡ്യൂൾ I ൽ ഉൾപ്പെട്ടിട്ടുള്ളത് മാരക ദുരുപയോഗ സാധ്യതയുള്ള ലഹരി വസ്തുക്കളാണ്. ഈ കൂട്ടത്തിൽ കഞ്ചാവ് തുടർന്നാൽ, ഔഷധ ഉപയോഗത്തിന് അനുമതി നൽകാനാവില്ല. അതിനാലാണ് പുതിയ ആലോചനയെന്നും ട്രംപ് പറഞ്ഞു.

അതേസമയം, യുഎസിലെ നിരവധി സംസ്ഥാനങ്ങളിൽ കഞ്ചാവ് ഔഷധ ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്നത് നിയമവിധേയമാണ്. കഞ്ചാവിനെ ‘ഷെഡ്യൂൾ III’ വിഭാഗത്തിലേക്ക് മാറ്റുന്നതിനാണ് ട്രംപ് നീക്കം നടത്തുന്നതെന്നാണ് വാഷിങ്ടൺ പോസ്റ്റിന്റെ റിപ്പോർട്ടിൽ പറയുന്നത്. മെഡിക്കൽ മൂല്യമുള്ളതും കുറവ് ദുരുപയോഗ സാധ്യതയുള്ളതുമായ മരുന്നുകളാണ് ഈ വിഭാഗത്തിൽ ഉൾപ്പെടുന്നത്. കെറ്റാമിൻ, അനാബോളിക് സ്റ്റിറോയിഡുകൾ തുടങ്ങിയവയും ഇതിൽപ്പെടുന്നു.

എന്നാൽ, യുഎസ് പ്രസിഡന്റിന് ഒറ്റയ്ക്ക് ഒരു ലഹരി വസ്തുവിനെ പുനർവർഗീകരിക്കാൻ അധികാരമില്ല. ഫെഡറൽ ഏജൻസികളെ ഇതിന് നിർദേശിക്കുന്ന എക്സിക്യൂട്ടീവ് ഓർഡറിൽ ട്രംപ് ഒപ്പുവയ്ക്കുമെന്നാണ് റിപ്പോർട്ട്. മുൻ പ്രസിഡന്റ് ജോ ബൈഡന്റെ ഭരണകാലത്തും പുനർവർഗീകരണ ശ്രമങ്ങൾ ആരംഭിച്ചിരുന്നുവെങ്കിലും, ട്രംപ് 2025 ൽ അധികാരത്തിലേറിയതോടെ ഇത് പാതി വഴിക്ക് വച്ച് നിന്നു പോകുകയായിരുന്നു. നിലവിൽ യുഎസിൽ സംസ്ഥാനതലത്തിൽ കഞ്ചാവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകരിക്കാനായിട്ടില്ല.നിലവിൽ യുഎസിൽ സംസ്ഥാനതലത്തിൽ കഞ്ചാവുമായി ബന്ധപ്പെട്ട നിയമങ്ങൾ ഏകീകൃതമല്ല. കഞ്ചാവ് വ്യാപാരം, വിനോദോപയോഗം, സ്വന്തം കൃഷി തുടങ്ങിയവയിൽ ഓരോ സംസ്ഥാനങ്ങളും വ്യത്യസ്ത നയങ്ങളാണ് പിന്തുടരുന്നത്. നിലവിൽ ചെറിയ അളവിൽ കഞ്ചാവ് വിനോദോപയോഗത്തിനായി ഉപയോഗിക്കുന്നത് 24 സംസ്ഥാനങ്ങളിലും വാഷിങ്ടൺ ഡിസിയിലും നിയമവിധേയമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ആദ്യം രാഹുലിനെ കണ്ടത് കൊണ്ട് പിണങ്ങി', മെസിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യര്‍, കൂടിക്കാഴ്ച മുടങ്ങിയതിൽ പ്രതികരണം

'ആദ്യം രാഹുലിനെ കണ്ടത് കൊണ്ട് പിണങ്ങി', മെസിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യര്‍, കൂടിക്കാഴ്ച മുടങ്ങിയതിൽ പ്രതികരണം

: പ്രധാനമന്ത്രി നരേന്ദ്ര മോദി - ലിയോണല്‍ മെസി കൂടിക്കാഴ്ച മുടങ്ങിയതിന് പിന്നാലെ പ്രതികരിച്ച് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. ഈ നാട്ടിലെ ഫുട്ബോളിനെ സ്നേഹിക്കുന്ന, മെസിയെ സ്നേഹിക്കുന്നവർ മോദിയോട് പൊറുക്കില്ലെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു. തന്നെ കാണുന്നതിനു മുന്നേ രാഹുൽ ഗാന്ധിയെ കണ്ടതിന് മെസിയോട് പിണങ്ങി നിശ്ചയിച്ച കൂടിക്കാഴ്ച നടത്താതെ നരേന്ദ്ര മോദി നാടുവിട്ടു. ഈ നാടിന്‍റെ പ്രധാനമന്ത്രിയാണ് മെസിയെ പോലെ ലോക ജനത ആരാധിക്കുന്ന ഒരു ഫുട്ബോളറെ അവഹേളിച്ചിരിക്കുന്നതെന്നും സന്ദീപ് പറഞ്ഞു.

മെസിയുടെ യാത്ര വൈകി

ഫുട്ബോൾ ഇതിഹാസം ലിയോണൽ മെസിയുടെ മൂന്ന് ദിവസത്തെ ഗോട്ട് ടൂറിന്‍റെ അവസാന പാദത്തിന് ദേശീയ തലസ്ഥാനത്ത് കനത്ത തിരിച്ചടിയാണ് നേരിട്ടത്. ദില്ലിയിലെ കനത്ത മൂടൽമഞ്ഞിനെ തുടർന്ന് മുംബൈയിൽ നിന്നുള്ള മെസിയുടെ വിമാനം തിങ്കളാഴ്ച ഒരു മണിക്കൂറോളം വൈകി. ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ രാവിലെ കനത്ത മൂടൽമഞ്ഞ് കാഴ്ചാ പരിധി കുറച്ചതിനെത്തുടർന്ന് വിമാന സർവീസുകളെ സാരമായി ബാധിച്ചു. വിമാനത്താവള വൃത്തങ്ങൾ പറയുന്നതനുസരിച്ച്, 61 വിമാനങ്ങൾ റദ്ദാക്കുകയും അഞ്ച് വിമാനങ്ങൾ വഴിതിരിച്ചുവിടുകയും ചെയ്തു.

അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ മെസ്സിയെ കാണാൻ മണിക്കൂറുകൾക്ക് മുൻപ് തന്നെ ആരാധകരുടെ നീണ്ട നിര രൂപപ്പെട്ടിരുന്നു. സുരക്ഷാ പരിശോധനകൾ പൂർത്തിയാക്കി കാണികൾ സീറ്റുകളിൽ ഇരുന്നപ്പോൾ, ഗൗതം ഗംഭീർ സ്റ്റാൻഡിന് മുന്നിലെ സ്ക്രീനിൽ ഒരു സന്ദേശം തെളിഞ്ഞു: 'മോശം കാലാവസ്ഥ കാരണം മെസ്സിയുടെ വിമാനം വൈകി. പരിപാടി ഷെഡ്യൂൾ ചെയ്തതിലും 40 മിനിറ്റ് വൈകി ആരംഭിക്കും' എന്നാണ് അറിയിപ്പ് വന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീകളും വൃദ്ധരും നിൽക്കുന്നു, ബാഗ് ഉപയോഗിച്ച് ക്യൂ ബുക്ക് ചെയ്ത് കസേരയിൽ ഇരിക്കുന്ന ഇന്ത്യക്കാർ; പരിഹസിച്ച് നെറ്റിസെന്‍സ്

സ്ത്രീകളും വൃദ്ധരും നിൽക്കുന്നു, ബാഗ് ഉപയോഗിച്ച് ക്യൂ ബുക്ക് ചെയ്ത് കസേരയിൽ ഇരിക്കുന്ന ഇന്ത്യക്കാർ; പരിഹസിച്ച് നെറ്റിസെന്‍സ്

വരിതെറ്റിക്കുകയെന്നത് ഇന്ത്യൻ സാമൂഹിക ജീവിതത്തിൽ അത്ര വലിയൊരു തെറ്റായി ആരും കാണുന്നില്ല, ബസിലോ, ട്രെയിനിലോ കയറാൻ അതല്ലെങ്കിൽ ഒരു സിനിമാ ടിക്കറ്റ് എടുക്കാൻ അങ്ങനെ ക്യൂ എവിടെയുണ്ടോ അത് തെറ്റിക്കാതെ മുന്നോട്ട് പോകുന്നതിൽ വലിയ മനപ്രയാസമുള്ളത് പോലെയാണ് ചിലരുടെ പ്രവർത്തി കണ്ടാൽ തോന്നുക. അത് പോലെ നേരത്തെ സീറ്റ് ബുക്ക് ചെയ്ത മാറി നിൽക്കുന്നവരും കുറവല്ല. പ്രായമുള്ളവരോ കുട്ടുകളുമായി കയറുന്ന അമ്മമാരോ ഗർഭിണികളോ കയറാൽ പോലും അവർക്ക് വേണ്ടി ഇത്തരത്തിൽ നേരത്തെ ബുക്ക് ചെയ്ത സീറ്റുകൾ കൈമാറാനും പലരും തയ്യാറാകുന്നില്ല. ഇത്തരം പ്രവ‍ർത്തികൾ ഒരു നല്ല സാമൂഹിക ജീവിക്ക് ചേർന്നതല്ലെന്ന പൊതുബോധമാണ് മറ്റ് രാജ്യങ്ങളിലെ പൗരന്മാര്‍ക്കുള്ളത്. അതേസമയം ഇന്ത്യക്കാർ വിദേശത്ത് എത്തിയാലും ഇത്തരം 'സവിശേഷ സ്വഭാവങ്ങൾ' പിന്തുടരുന്നതായും ചിലർ ആരോപിക്കുന്നു. അത്തരമൊരു സംഭവം സമൂഹ മാധ്യമങ്ങളിലും വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം

ബിഗ് ടിക്കറ്റ് - അഞ്ച് വിജയികൾക്ക് ഒരു ലക്ഷം ദിർഹംവീതം സമ്മാനം

ബിഗ് ടിക്കറ്റ് വീക്കിലി ഇ-ഡ്രോയിൽ അഞ്ച് വിജയികൾ 100,000 ദിർഹംവീതം നേടി. യു.എ.ഇ, ഇന്ത്യ രാജ്യങ്ങളിൽ നിന്നുള്ളവരാണ് വിജയികൾ.

മലയാളിയായ അജയ് കുമാറാണ് ഒരു വിജയി. ദുബായിൽ 17 വർഷമായി ജീവിക്കുന്ന അദ്ദേഹം ഫൈനാൻസ് അനലിസ്റ്റായി ജോലിനോക്കുകയാണ്.

വിജയിയായി എന്നറിയിച്ചുള്ള ഫോൺകോൾ ലഭിച്ചപ്പോൾ ആദ്യം പ്രാങ്ക് ആണെന്നാണ് കരുതിയതെന്ന് അജയ് പറയുന്നു. പത്ത് പേർക്കൊപ്പമാണ് അജയ് ടിക്കറ്റ് എടുത്തത്. സമ്മാനത്തുക തുല്യമായി വീതിക്കാനാണ് അദ്ദേഹം ആഗ്രഹിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശിവരാജ് കുമാർ - രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം "45 " ട്രെയ്‌ലർ പുറത്ത്

ശിവരാജ് കുമാർ - രാജ് ബി ഷെട്ടി- ഉപേന്ദ്ര- അർജുൻ ജന്യ പാൻ ഇന്ത്യൻ ചിത്രം "45 " ട്രെയ്‌ലർ പുറത്ത്

കന്നഡ സൂപ്പർ താരങ്ങളായ ശിവരാജ് കുമാർ, രാജ് ബി ഷെട്ടി, ഉപേന്ദ്ര എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശസ്ത കന്നഡ സംഗീത സംവിധായകൻ അർജുൻ ജന്യ രചിച്ചു സംവിധാനം ചെയ്ത പാൻ ഇന്ത്യൻ ചിത്രം "45 " ൻ്റെ ട്രെയ്‌ലർ പുറത്ത്. അർജുൻ ജന്യ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് സൂരജ് പ്രൊഡക്ഷൻസിന്റെ ബാനറിൽ ശ്രീമതി ഉമാ രമേശ് റെഡ്‌ഡി, എം രമേശ് റെഡ്‌ഡി എന്നിവർ ചേർന്നാണ്. ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നതും സംവിധായകനായ അർജുൻ ജന്യ തന്നെയാണ്. ഡിസംബർ 25 ന് ചിത്രം ആഗോള റിലീസായെത്തും.

ഫാൻ്റസി, ആക്ഷൻ, ഇമോഷൻ എല്ലാം കോർത്തിണക്കിയ ഒരു കംപ്ലീറ്റ് മാസ് സ്റ്റൈലിഷ് എൻ്റർടെയ്നർ ആയാണ് ചിത്രം ഒരുക്കിയിരിക്കുന്നത് എന്ന സൂചനയാണ് ട്രെയ്‌ലർ നൽകുന്നത്. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കിയ ആക്ഷൻ രംഗങ്ങൾ ആണ് ചിത്രത്തിൻ്റെ ഹൈലൈറ്റ് എന്നാണ് ട്രെയ്‌ലർ കാണിച്ചു തരുന്നത്. ഗംഭീര ലുക്കിൽ ആണ് ചിത്രത്തിലെ പ്രധാന താരങ്ങളെ എല്ലാവരെയും അവതരിപ്പിച്ചിരിക്കുന്നത്. കന്നഡ സിനിമയിൽ ഇതുവരെ കാണാത്ത തരത്തിൽ ഉള്ള ദൃശ്യങ്ങളും മേക്കിങ്ങും ആയിരിക്കും ചിത്രത്തിൽ ഉള്ളതെന്നും ട്രെയ്‌ലർ സൂചിപ്പിക്കുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം

39 സെക്കൻഡിൽ 51 അക്കങ്ങൾ വായിച്ച് ബാലികയ്ക്ക് റെക്കോർഡ് നേട്ടം

 മാന്നാർ: ഏറ്റവും വേഗത്തിൽ 51 അക്കങ്ങൾ വായിച്ച് ഒന്നാം ക്ലാസ് വിദ്യാർഥിനി ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്‌സും ഇന്റർനാഷണൽ ബുക്ക് ഓഫ് റെക്കോർഡ്‌സും സ്വന്തമാക്കി. ബംഗളൂരു വൈറ്റ് ഫീൽഡ് വിമാറ്റ് അക്കാദമിയിലെ ആറു വയസ്സുകാരിയായ നീലാംബരി പ്രഭയാണ് ഈ നേട്ടം കൈവരിച്ചത്. 39.1 സെക്കൻഡിലാണ് ബാലിക 51 അക്കങ്ങൾ വായിച്ചുതീർത്തത്. ബംഗളൂരുവിൽ ഐ.ടി. ജീവനക്കാരായ ബുധനൂർ മരങ്ങാട്ട് ഇല്ലത്തിൽ വാണി വിഷ്ണുവിന്റെയും ചങ്ങനാശ്ശേരി ആതിരയിൽ കിരൺപ്രഭയുടെയും മകളാണ് നീലാംബരി പ്രഭ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ

ആദ്യം വന്നത് പനി, മുഖക്കുരുവിൽ നിന്നടക്കം രക്തം വാ‌‌‌‍‌ർന്നു, കോമയിലെത്തി; 23കാരിയായ മെഡിക്കൽ വിദ്യാ‌ത്ഥിനി ജോർജിയയിൽ വെന്റിലേറ്ററിൽ

കൊച്ചി: ആലുവ തായ്ക്കാട്ടുകര എസ്.എൻ.പുരം റോയ് ജിജി ദമ്പതികളുടെ മകൾ സോണ മൂന്നര വർഷം മുൻപാണ് ജോർജിയയിൽ എംബിബിഎസ് പഠനത്തിന് പോയത്. ഏറെ പ്രതീക്ഷകളോടെയാണ് മാതാപിതാക്കൾ മകളെ വായ്പയെടുത്ത് മെഡിക്കൽ പഠനത്തിന് അയച്ചതും. എന്നാൽ അഞ്ച് ദിവസം മുൻപ് കാര്യങ്ങൾ മാറിമറിഞ്ഞു. പെട്ടന്ന് വന്ന ഒരു പനി കുടുംബത്തിന്റെ താളം തെറ്റിച്ചു. കുറച്ച് ദിവസം മുൻപാണ് സോണയ്ക്ക് പനി വന്നത്. ആശുപത്രിയിൽ പോയാൽ ഒരുപാട് പണം ചെലവഴിക്കണമല്ലോയെന്നോർത്ത് തത്കാലം നാട്ടിൽ നിന്നും കൊണ്ടുപോയ ഗുളിക കഴിച്ചു. പിന്നീട് ആശുപത്രിയിൽ പോയെങ്കിലും രണ്ട് ആഴ്ചയ്ക്ക് ശേഷമാണ് അപ്പോയിൻമെന്റ് കിട്ടിയത്. പക്ഷെ പനി മാറിയെങ്കിലും വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വരാൻ തുടങ്ങി. പിന്നീട് മൂത്രത്തിലൂടെയും രക്തം വരാൻ തുടങ്ങി.

രണ്ട് ആഴ്ച കാത്തിരിക്കുന്നത് അപകടമാണെന്ന് മനസ്സിലായതോടെ പുറത്ത് ഡോക്ടറെ കണ്ട് ഗുളിക വാങ്ങി. രക്തം വരുന്നത് നിന്നുവെങ്കിലും തലവേദന ശക്തമായി. വീണ്ടും ഗുളിക കഴിച്ച് വിശ്രമിച്ചുവെങ്കിലും ഇനി എത്ര രൂപയായാലും ഡോക്ടറെ കാണാൻ മാതാപിതാക്കൾ പറഞ്ഞു. ഇതനുസരിച്ച് ആശുപത്രിയിൽ പോയി. പിന്നീട് അഡ്മിറ്റ് ആക്കിയതായും സോണ അറിയിച്ചു. റൂം മേറ്റും സുഹൃത്തുക്കളുമാണ് ഈ സമയം സോണയെ സഹായിച്ചിരുന്നതും. സോണയുടെ മുഖത്തെ കുരുക്കളിൽ നിന്നും രക്തം വന്നിരുന്നു. അത് മുഖക്കുരുവെന്ന് സോണ തെറ്റിധരിക്കുകയും ചെയ്തിരുന്നു. ഇതേ സിംപ്റ്റംപ്സ് ഉണ്ടായിരുന്ന മറ്റൊരു കുട്ടി ഈയിടെ ആശുപത്രിയിൽ മരിച്ചിരുന്നുെവെന്നും അറിഞ്ഞതോടെ സോണയ്ക്കും വീട്ടുകാർക്കും ആശങ്ക വർധിച്ചു. ആശുപത്രിയിൽ നിന്നും രക്തം കേറ്റിയതായും പിന്നീട് കൈകൾ തളർന്നതായും സോണ അറിയിച്ചു. നാട്ടിലേക്ക് ഉടൻ കേറി വരാനും ആലുവയിലെ സ്വകാര്യ ആശുപത്രിയിൽ ഫിസിയോ തെറാപ്പി ചെയ്ത് എല്ലാം ശരിയാക്കാമെന്നും വീട്ടുകാർ ആശ്വസിപ്പിച്ചു.

പിന്നീട്, അഞ്ച് ദിവസം മുൻപാണ് കൂട്ടുകാരിയിൽ നിന്നും മകൾ കോമയിലായെന്നും വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും അറിഞ്ഞത്. എങ്ങനെയും മകളെ നാട്ടിലെത്തിക്കാൻ ശ്രമിച്ചപ്പോഴാണ് തിരികെയെത്തിക്കാൻ ലക്ഷങ്ങൾ ആവശ്യമാണെന്ന് അറിഞ്ഞത്. ആലുവ എം.എൽ.എ. അൻവർ സാദത്തും സ്വകാര്യ ആശുപത്രിയിലെ അധികൃതരുമെല്ലാം പിന്തുണ ഉറപ്പ് നൽകിയിട്ടുണ്ട്. മുഖ്യമന്ത്രിയെയും വിവരം അറിയിച്ചിട്ടുണ്ടെന്നാണ് കുടുംബം പറയുന്നത്. ഉറ്റ ബന്ധുക്കൾ എത്തിയാൽ മാത്രമാണ് സോണയെ തിരികെ എത്തിക്കാനാവൂ. അതിനായി ജോർജിയയിലേക്ക് പോകാൻ വിസയ്ക്ക് അപേക്ഷിച്ച് കാത്തിരിക്കുകയാണ് കുടുംബം. അതോടൊപ്പം മകളെ തിരികെയെത്തിക്കാനുളള ഭീമമായ തുക എങ്ങനെ കണ്ടെത്തും എന്നുമുളള ആധിയിലാണ് കുടുംബം.