Tuesday, 16 December 2025

റോസൗദിയിൽ മഴ തകർത്തുപെയ്യുന്നു, വെള്ളപ്പാച്ചിൽ, രാജ്യം കൊടും തണുപ്പിലേക്ക്

റോസൗദിയിൽ മഴ തകർത്തുപെയ്യുന്നു, വെള്ളപ്പാച്ചിൽ, രാജ്യം കൊടും തണുപ്പിലേക്ക്

 റിയാദ്: മരുഭൂമിയുടെ നാടായ സൗദി അറേബ്യയിൽ ഇപ്പോൾ രാജ്യാവ്യാപകമായി മഴ തകർത്തു പെയ്യുകയാണ്. പല ഭാഗങ്ങളിലും ശക്തമായ വെള്ളപ്പാച്ചിലും വെള്ളക്കെട്ടുമുണ്ട്. ഗതാഗതം താറുമാറായിട്ടുണ്ട്. നിരവധി വാഹനാപകടങ്ങളുണ്ടായി.

റിയാദിന് വടക്കുഭാഗത്ത് ഒട്ടകങ്ങളെ കയറ്റിവന്ന ഒരു ട്രക്കറ്റ് വെള്ളപ്പാച്ചിലിൽപ്പെട്ട് മറിഞ്ഞ അപകടത്തിന്‍റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. റിയാദ്-അൽ ഖർജ് റോഡിലെ എക്സിറ്റ് 17ൽ ഇന്നലെ രാത്രി ശക്തമായ മഴയിൽ വെള്ളപ്പൊക്കമുണ്ടായി. വാഹനങ്ങൾ അതിൽ മുങ്ങിക്കിടന്നു, മണിക്കൂറുകളോളം. കനത്ത മഴയും കാറ്റും കാരണം പലഭാഗങ്ങളിലും ജനജീവിതം ദുസ്സഹമായിട്ടുണ്ട്.

വരും ദിവസങ്ങളിലും കനത്ത മഴക്ക് സാധ്യതയുണ്ടെന്ന് ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നു. റിയാദ് ഉൾപ്പടെ രാജ്യത്തെ അഞ്ച് മേഖലകളിലാണ് കനത്ത മഴ പ്രതീക്ഷിക്കുന്നത്. രാജ്യം കൊടും ശൈത്യത്തിലേക്ക് നീങ്ങുന്നതിെൻറ ലക്ഷണമാണ് പ്രകടമാകുന്നത്. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ കടുത്ത മൂടൽമഞ്ഞ് രൂപപ്പെടുന്നുണ്ട്. 

ദേശീയ കാലാവസ്ഥാ കേന്ദ്രം ഇന്ന് (ചൊവ്വാഴ്ച) ജിസാൻ, അസിർ, റിയാദ്, കിഴക്കൻ പ്രവിശ്യ, വടക്കൻ അതിർത്തി പ്രവിശ്യ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ ഇടിയോടുകൂടിയ ഇടത്തരം മുതൽ കനത്ത മഴയ്ക്ക് സാധ്യത പ്രവചിച്ചു. ഇത് വെള്ളപ്പൊക്കത്തിനും വെള്ളപ്പാച്ചിലിനും ആലിപ്പഴ വർഷത്തിനും ശക്തമായ കാറ്റിനും കാരണമാഅൽ ജൗഫ്, ഹാഇൽ, അൽ ഖസീം, മക്ക, അൽ ബാഹ, നജ്‌റാൻ എന്നീ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ നേരിയതോ ഇടത്തരമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്. ഈ പ്രദേശങ്ങളുടെ ചില ഭാഗങ്ങളിൽ മൂടൽമഞ്ഞ് രൂപപ്പെടാനും സാധ്യതയുണ്ട്. ചെങ്കടലിലെ ഉപരിതല കാറ്റിെൻറ ചലനം വടക്കൻ, മധ്യ ഭാഗങ്ങളിൽ വടക്കുപടിഞ്ഞാറൻ മുതൽ വടക്ക് വരെയും, തെക്കൻ ഭാഗത്ത് തെക്കുകിഴക്ക് മുതൽ വടക്ക് വരെയും മണിക്കൂറിൽ 25-45 കി.മീ വേഗതയിൽ ആയിരിക്കും. തെക്കൻ ഭാഗത്ത് മഴമേഘങ്ങൾ രൂപപ്പെടുന്നതോടെ വേഗത മണിക്കൂറിൽ 60 കിലോ മീറ്ററിൽ അധികം എത്താൻ സാധ്യതയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജയ് ശ്രീ റാം വിളിച്ച് ബിജെപി, ലോക്സഭ നിർത്തിവച്ചു

പ്രതിപക്ഷ ബഹളത്തിനിടെ വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു; ജയ് ശ്രീ റാം വിളിച്ച് ബിജെപി, ലോക്സഭ നിർത്തിവച്ചു

ദില്ലി: പ്രതിപക്ഷ പ്രതിഷേധത്തിനിടെ മഹാത്മാഗാന്ധി ഗ്രാമീണതൊഴിലുറപ്പ് പദ്ധതിക്ക് പകരമായി വിബി ജി റാം ജി ബിൽ ലോക്സഭയിൽ അവതരിപ്പിച്ചു. കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാനാണ് ബിൽ അവതരിപ്പിച്ചത്. 2005 ൽ അന്നത്തെ യുപിഎ സർക്കാർ തുടങ്ങിയ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് ഇനി വികസിത ഭാരത് ഗാരണ്ടി ഫോർ റോസ്ഗാർ ആൻഡ് അജീവിക മിഷൻ എന്നായിരിക്കുമെന്ന് ബില്ലിൽ പറയുന്നു. വേതനത്തിന്റെ 60 ശതമാനം കേന്ദ്രവും 40 ശതമാനം സംസ്ഥാന സർക്കാരുകളും വഹിക്കണം എന്നതുൾപ്പെടെ സംസ്ഥാനങ്ങളുടെ ഭാരം കൂട്ടുന്ന നിർദേശങ്ങളും ബില്ലിൽ ഉണ്ട്. ഗാന്ധിജിയുടെ ചിത്രം ഉയർത്തിയുള്ള പ്രതിപക്ഷ പ്രതിഷേധത്തിനിടെയായിരുന്നു ബിൽ അവതരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിവാദങ്ങൾ ഒരുവശത്ത്, രണ്ടാം നാള്‍ ദിലീപ് പടത്തിന്‍റെ റിലീസ്; 'ഭ.ഭ.ബ'യുടെ ബുക്കിങ്ങിന് ആരംഭം

വിവാദങ്ങൾ ഒരുവശത്ത്, രണ്ടാം നാള്‍ ദിലീപ് പടത്തിന്‍റെ റിലീസ്; 'ഭ.ഭ.ബ'യുടെ ബുക്കിങ്ങിന് ആരംഭം

ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഭ.ഭ.ബ ഡിസംബർ 18ന് തിയറ്ററുകളിൽ എത്തുന്നു. ഇതോട് അനുബന്ധിച്ചുള്ള ബുക്കിം​ഗ് ആരംഭിച്ച വിവരം അണിയറ പ്രവർത്തകർ അറിയിച്ചു. ബുക്കിം​ഗ് ആരംഭിച്ച് ഒരു മണിക്കൂറിനുള്ളിൽ തന്നെ ചിത്രം ട്രെന്റിങ്ങായിട്ടുണ്ട്. നവാഗതനായ ധനഞ്ജയ് ശങ്കർ സംവിധാനം ചെയ്ത ചിത്രത്തിൽ ദിലീപിന് ഒപ്പം ധ്യാൻ ശ്രീനിവാസൻ, വിനീത് ശ്രീനിവാസനും പ്രധാനവേഷത്തിൽ എത്തുന്നുണ്ട്. മോഹൻലാൽ അതിഥി വേഷത്തിലും എത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചരിത്രമെഴുതി കെഎസ്ആർടിസി; ഇന്നലെ നേടിയത് സർവ്വകാല റെക്കോർഡ് കളക്ഷൻ,

ചരിത്രമെഴുതി കെഎസ്ആർടിസി; ഇന്നലെ നേടിയത് സർവ്വകാല റെക്കോർഡ് കളക്ഷൻ,

തിരുവനന്തപുരം: ടിക്കറ്റ് വരുമാനത്തിൽ സർവ്വകാല റെക്കോർഡ് നേടി കെഎസ്ആർടിസി. ഇന്നലെ ( 15.12.2025 ) ലെ ലെ കളക്ഷൻ 10.77 കോടി രൂപയാണെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ അറിയിച്ചു. ടിക്കറ്റിതര വരുമാനം 0.76 കോടി രൂപ ഉൾപ്പെടെ ആകെ വരുമാനം 11.53 കോടി രൂപയായെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിദിന ടിക്കറ്റ് വരുമാന നേട്ടം ( ഓപ്പറേറ്റിംഗ് റവന്യു ) ആണിത്. കഴിഞ്ഞവർഷം നിലനിന്നിരുന്ന സമാന സാഹചര്യത്തിലും ടിക്കറ്റ് നിരക്കിൽ വർദ്ധനവില്ലാതെയും പ്രവർത്തനം മെച്ചപ്പെടുത്തിയാണ് ഈ വലിയ ലക്ഷ്യം കെഎസ്ആർടിസി കൈവരിച്ചതെന്നും മന്ത്രി.

മന്ത്രിയായി സ്ഥാനമേറ്റടുത്തതിന് ശേഷം നടത്തിയ കാലോചിതമായ പരിഷ്ക്കരണ നടപടികളും, കെഎസ്ആർടിസി മാനേജ്മെന്റിന്റെ നേതൃത്വത്തിൽ നടത്തിയ തുടർ പ്രവർത്തനങ്ങളും സ്വയംപര്യാപ്ത കെഎസ്ആർടിസി എന്ന ലക്ഷ്യത്തിലേക്കുള്ള വലിയ മുന്നേറ്റത്തിന് നിർണായകമായി. പുതിയ ബസുകളുടെ വരവും, സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും യാത്രക്കാരിൽ വൻ സ്വീകാര്യത നേടിയിട്ടുണ്ട്. ചിട്ടയായ പ്രവർത്തനങ്ങളിലൂടെ കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളും നിലവിൽ പ്രവർത്തന ലാഭത്തിലാണ്. മികച്ച ടിക്കറ്റ് വരുമാനം നേടുന്നതിനായി കെഎസ്ആർടിസി നിശ്ചയിച്ചു നൽകിയിരുന്ന ടാർജറ്റ് നേടുന്നതിനായി ഡിപ്പോകളിൽ നടന്ന മത്സരബുദ്ധിയോടെയുള്ള പ്രവർത്തനങ്ങളും ഓഫ് റോഡ് കുറച്ച് പരമാവധി ബസുകൾ നിരത്തിലിക്കാനായതും സേവനങ്ങളിൽ കൊണ്ടുവന്ന ഗുണപരമായ മാറ്റങ്ങളും വരുമാനം വർദ്ധിക്കുന്നതിന് കാരണമായിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

കെഎസ്ആർടിസിയുടെ തുടർച്ചയായ, ഈ നേട്ടങ്ങൾ കൈവരിക്കുന്നതിൽ അക്ഷീണം പ്രയത്നിക്കുന്ന കെഎസ്ആർടിസി സിഎംഡി ഡോ.പ്രമോജ് ശങ്കറിനും മാനേജ്മെന്റിനും കെഎസ്ആർടിസിയുടെ എല്ലാ വിഭാഗം ജീവനക്കാർക്കും യാത്രക്കാർക്കും മന്ത്രി അഭിനന്ദനം അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണ്ണക്കൊള്ള; കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവർത്തിച്ച് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള; കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവർത്തിച്ച് ഹൈക്കോടതി

കൊച്ചി: ശബരിമല സ്വർണ്ണക്കൊള്ള കേസില്‍ കട്ടിളപ്പാളി സ്വർണ്ണം പൊതിഞ്ഞതിന് രേഖകളുണ്ടോയെന്നാവർത്തിച്ച് ഹൈക്കോടതി. ചെമ്പ് പൊതിഞ്ഞതാണെന്ന് എൻ വാസു ജാമ്യപേക്ഷയിൽ പറഞ്ഞിരുന്നു. ഇതിലാണ് കോടതിയുടെ ചോദ്യം. യഥാർത്ഥത്തിൽ സ്വർണ്ണപ്പാളികളായിരുന്നോ അവയെന്നത് നിർണ്ണായക ചോദ്യമാണെന്നും കോടതി നിരീക്ഷിച്ചു. കേസില്‍ കുറ്റം ചെയ്തിട്ടുണ്ടോയെന്നതൊക്കെ വിചാരണക്കോടതിയുടെ പരിധിയിൽ വരുന്ന കാര്യമെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. എൻ വാസുവിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെയാണ് കോടതിയുടെ പരാമർശം. ഹർജി വിധി പറയാൻ മാറ്റി. മുരാരി ബാബുവിന്റെ ജാമ്യ ഹർജിയും വിധി പറയാൻ മാറ്റി.

അതേസമയം, ദേവസ്വം മുൻ പ്രസിഡൻ്റ് എ പത്മകുമാറിൻ്റെ റിമാൻഡ് വീണ്ടും നീട്ടി. 14 ദിവസത്തേക്ക് കൂടിയാണ് റിമാൻഡ് നീട്ടിയത്. ദ്വാരപാലക കേസിൽ പത്മകുമാർ ജാമ്യാപേക്ഷ സമർപ്പിച്ചു. കട്ടിളപ്പാളി കേസിൽ പത്മകുമാർ സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നു. കേസില്‍ കസ്റ്റഡിലുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെയും മുരാരിബാബുവിന്‍റെയും ഇനിയുള്ള ചോദ്യം ചെയ്യൽ നിർണായകമാണ്. ഇന്നലെയാണ് ഇരുവരെയും കസ്റ്റഡിയിൽ വാങ്ങിയത്. ദേവസ്വം ജീവനക്കാരിൽ നിന്നും മുൻ ദേവസ്വം ബോർഡ് അംഗങ്ങളിൽ നിന്നും മറ്റ് സാക്ഷികളിൽ നിന്നും ലഭിച്ച മൊഴിയിലെ വൈരുദ്ധ്യങ്ങള്‍ തീർക്കാനാണ് ചോദ്യം ചെയ്യൽ. ഈ ചോദ്യംചെയ്യലിൽ പല പ്രാധാന കാര്യങ്ങളും പുറത്തുവരുമെന്നാണ് എസ്ഐടി കരുതുന്നത്. അന്വേഷണം അന്തിമഘട്ടത്തിലെത്തുമ്പോള്‍ മുൻ ദേവസ്വം പ്രസിഡൻ്റ് പി എസ് പ്രശാന്തിന്‍റെയും ഭരണ സമിതിയിലെ അംഗങ്ങളുടെയും മൊഴിയെടുക്കും.

അന്വേഷണത്തിന്‍റെ ഭാഗമായി എല്ലാവരുടെയും മൊഴിയെടുക്കേണ്ടിവരുമെന്നാണ് അന്വേഷണ സംഘ വൃത്തങ്ങള്‍ പറയുന്നത്. ഈ വർഷം ദ്വാരപാലക ശിൽപ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി സ്വർണം പൂശാൻ അനുമതി തേടിയത് ദേവസ്വം പ്രസിഡൻ്റ് പ്രശാന്താണെന്ന തന്ത്രിയുടെ മൊഴിയും അന്വേഷണ സംഘത്തിന് മുന്നിലുണ്ട്. പക്ഷെ ഏറ്റവും ഒടുവിൽ ദ്വാരപാലക ശിൽപ്പങ്ങള്‍ പുറത്തേക്ക് കൊണ്ടുപോയി സ്വർണം പൂശിയത് ഹൈക്കോടതി നിർദ്ദേശ പ്രകാരമുള്ള അന്വേഷണ പരിധിയിൽപ്പെടുന്നില്ല. സ്വർണപാളികള്‍ ചെന്നൈ സ്മാർട് ക്രിയേഷനിൽ കൊണ്ടുപോയി സ്വർണം വേർതിരിച്ച് തട്ടുകയായിരുന്നുവെന്നാണ് എസ്ഐടി കണ്ടെത്തിയത്. ഈ സ്ഥാപനത്തിന്‍റെ സിഇഒ പങ്കജ് ഭണ്ടാരിയെയും രണ്ടു ജീവനക്കാരെയും ഇന്നലെ എസ്ഐടി ചോദ്യം ചെയ്തു. ഇവരെ വീണ്ടും ചോദ്യം ചെയ്യും. സ്വർണം വാങ്ങി ബല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവർദ്ധന് നൽകിയ കൽപ്പേഷിനെയും വീണ്ടും ചോദ്യം ചെയ്യും.

ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകളുടെയും ശാത്രീയ പരിശോധന ഫലമാണ് എസ്ഐടി ഒറ്റുനോക്കുന്ന പ്രാധന തെളിവ്. സ്വർണപാളികളും ചെമ്പ് പാളികളും പുറത്തുകൊണ്ടുപോയി അന്താരാഷ്ട്ര മാഫിയക്ക് വിൽപ്പന നടത്തിയെന്നാണ് ആക്ഷേപം. ഇപ്പോള്‍ ശബരിമലയിലുള്ള പാളികളുടെ കാലപ്പഴക്കം നിർണയിക്കണമെങ്കിൽ പരിശോധന ഫലമെത്തണം. ഇതിന് ശേഷമാത്രമേ കൂടുതൽ നടപടികളിലേക്ക് കടക്കാൻ കഴിയൂ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പണം കൂടുതല്‍ കൊല്‍ക്കത്തയ്ക്ക്, സഞ്ജുവിനൊപ്പം ആരോക്കെ? ഐപിഎല്‍ താരലേലത്തിന് ഒരുങ്ങി അബുദാബി

പണം കൂടുതല്‍ കൊല്‍ക്കത്തയ്ക്ക്, സഞ്ജുവിനൊപ്പം ആരോക്കെ? ഐപിഎല്‍ താരലേലത്തിന് ഒരുങ്ങി അബുദാബി

 ഐപിഎല്‍ താരലേലത്തിന് അബുദാബി ഒരുങ്ങി. ഇന്ന് 2.30 മുതലാണ് മിനി ലേലം ആരംഭിക്കുക. അതിനിടെ അടുത്ത ഐപിഎല്‍ മത്സരങ്ങളുടെ സാധ്യതാ തീയതികളും പുറത്തുവന്നു. റിപ്പോര്‍ട്ട് പ്രകാരം മാര്‍ച്ച് 26ന് ആകും പുതിയ ഐപിഎല്‍ സീസണ്‍ ആരംഭിക്കുക. മേയ് 31നാണ് ഫൈനല്‍. ഫൈനലിന് ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയം വേദിയായേക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോക്കറ്റ് കീറില്ല, മനസും നിറയും; കോഴിക്കോടൻ ന​ഗര കാഴ്ചകൾ വെറും 200 രൂപയ്ക്ക്! 'മാജിക് പാക്കേജു'മായി കെഎസ്ആര്‍ടിസി

പോക്കറ്റ് കീറില്ല, മനസും നിറയും; കോഴിക്കോടൻ ന​ഗര കാഴ്ചകൾ വെറും 200 രൂപയ്ക്ക്! 'മാജിക് പാക്കേജു'മായി കെഎസ്ആര്‍ടിസി

 കോഴിക്കോട്: കോഴിക്കോട് നഗരം ഉല്ലാസ യാത്രയുമായി കെഎസ്ആര്‍ടിസി. കെഎസ്ആര്‍ടിസി ബജറ്റ് ടൂറിസം സെൽ കോഴിക്കോട് യൂണിറ്റാണ് യാത്ര സംഘടിപ്പിക്കുന്നത്. കുറഞ്ഞ ചെലവിൽ കോഴിക്കോട് നഗരത്തിലെ പ്രധാന കാഴ്ചകൾ ആസ്വദിക്കാം എന്നതാണ് ഈ പാക്കേജിന്റെ പ്രധാന സവിശേഷത.

ഡിസംബര്‍ 17, 19 തീയതികളിലാണ് കോഴിക്കോട് നഗരം ഉല്ലാസ യാത്ര സംഘടിപ്പിക്കുന്നത്. ഉച്ചയ്ക്ക് 2 മണിയ്ക്ക് യാത്ര ആരംഭിക്കും. പ്ലാനിറ്റോറിയം, പഴശ്ശി മ്യൂസിയം, കുറ്റിച്ചിറ പള്ളി, കോതി ബീച്ച്, കണ്ണംപറമ്പ് ബീച്ച്, സൗത്ത് ബീച്ച്, വെള്ളയിൽ ബീച്ച്, വരയ്ക്കൽ ബീച്ച്, ബട്ട് റോഡ് ബീച്ച്, മാനാഞ്ചിറ എന്നീ സ്ഥലങ്ങളാണ് സന്ദര്‍ശിക്കുക. കൂടുതൽ വിവരങ്ങൾക്ക് 9946068832, 9188938532 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അവൾ അലറിക്കരഞ്ഞതു പോലെ നിങ്ങളോരോരുത്തരും കരയും; അതിജീവിതയെ ചേർത്തുപിടിച്ച് രഞ്ജു രഞ്ജിമാർ

അവൾ അലറിക്കരഞ്ഞതു പോലെ നിങ്ങളോരോരുത്തരും കരയും; അതിജീവിതയെ ചേർത്തുപിടിച്ച് രഞ്ജു രഞ്ജിമാർ

 നടി ആക്രമിക്കപ്പെട്ട കേസിൽ മൊഴി മാറാതെ ഉറച്ചു നിന്നവരിൽ ഒരാളായിരുന്നു സെലിബ്രിറ്റി മേക്കപ്പ് ആർടിസ്റ്റായ രഞ്ജു രഞ്ജിമാർ. പലപ്പോഴും നടിയെ പിന്തുണച്ചുകൊണ്ട് രഞ്ജു പരസ്യമായി രംഗത്തു വരികയും ചെയ്തിട്ടുണ്ട്. ഇപ്പോളിതാ വിധിക്കുശേഷം അതിജീവിത പങ്കുവെച്ച പോസ്റ്റ് ഷെയർ ചെയ്തുകൊണ്ട് വീണ്ടും തന്റെ നിലപാട് പരസ്യമായി പ്രഖ്യാപിക്കുകയാണ് രഞ്ജു. ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലൂടെയായിരുന്നു പ്രതികരണം.

വിദ്യാസമ്പന്നരായ, അരിയിട്ട് ചോറ് വച്ചു തിന്നുന്ന ഓരോ മലയാളികളും, അറിയാൻ, പെൺമക്കൾ ഉള്ള മാതാപിതാക്കൾ അറിയാൻ, നിങ്ങൾ അറിയാത്ത കുരുക്കുകൾ അഴിയാത്ത പിന്നാമ്പുറ കഥകൾ ഉണ്ടെന്നുള്ള വസ്തുത പരമായ നഗ്ന സത്യം, അത് ദൈവത്തിന്റെ കണക്കു ബുക്കിൽ എഴുതി ചേർത്ത് കഴിഞ്ഞു. വിധിയും വിധി പറഞ്ഞവരും, അതിനു കൂട്ട് നിന്നവരും അനുഭവിക്കും. ഒരുനാൾ അവൾ അലറി കരഞ്ഞത് പോലെ നിങ്ങൾ ഓരോരുത്തരും കരയും. അവളുടെ പ്രായം, അവളുടെ സ്വപ്നം, അവളുടെ തൊഴിൽ ഇതെല്ലാം നിക്ഷേധിച്ച ഇടത്തു തിരിച്ചടികൾ ഉണ്ടാകും.

കൂറ് മാറിയവരും, പണം എണ്ണി വാങ്ങിയവരും കുറിച്ചു വെച്ചോളൂ, ഉറങ്ങില്ല നിങ്ങൾ. അവളുടെ കണ്ണുകൾക്ക്‌ എന്ത് തിളക്കം ആയിരുന്നു. ഇന്ന് വിതുമ്പി നിൽക്കുന്ന അവളുടെ കണ്ണുകളിൽ നിന്നും വീഴുന്ന ഓരോ തുള്ളി ചോരക്കും കണക്കു പറയും. ഇത് ശാപം അല്ല. സത്യം അറിയാവുന്ന, നേരിൽ കണ്ട സത്യങ്ങൾ കോടതിക്ക് മുന്നിൽ ഉറക്കെ വിളിച്ചു പറഞ്ഞ, പരിഹാസം നിറഞ്ഞ കുറേ പേരുടെ മുന്നിൽ തല ഉയർത്തി പിടിച്ചു വീണ്ടും വീണ്ടും സത്യങ്ങൾ ആവർത്തിച്ചു പറഞ്ഞ രെഞ്ചു രഞ്ജിമാർ... പറ്റുമെങ്കിൽ എന്നെ കൊന്നോളും, പോകുമ്പോഴും ഉറച്ച മനസ്സോടെ പോകും . ആരും വരില്ല കേസിന്....'', രഞ്ജു രഞ്ജിമാർ കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓട്ടിസമുള്ള കുട്ടികൾക്കുവേണ്ടി കേഡർ സംഘടിപ്പിക്കുന്ന സൗജന്യ പേരന്റ്-മീഡിയേറ്റഡ് ഇന്റർവെൻഷൻ പ്രോഗ്രാം

ഓട്ടിസമുള്ള കുട്ടികൾക്കുവേണ്ടി കേഡർ സംഘടിപ്പിക്കുന്ന സൗജന്യ പേരന്റ്-മീഡിയേറ്റഡ് ഇന്റർവെൻഷൻ പ്രോഗ്രാം

 സെന്റർ ഫോർ ഓട്ടിസം ആൻഡ് അദർ ഡിസെബിലിറ്റീസ് റിഹാബിലിറ്റേഷൻ, റിസേർച്ച് ആൻഡ് എജ്യുക്കേഷൻ (CADRRE) 2025ലെ പേരന്റ്-മീഡിയേറ്റഡ് ഇന്റർവെൻഷൻ പ്രോഗ്രാം സംഘടിപ്പിക്കുന്നു. ഈ പ്രോഗ്രാം അർഹരായ കുടുംബങ്ങൾക്ക് തികച്ചും സൗജന്യമായാണ് നൽകപ്പെടുന്നത്. 6 വയസിനു താഴെ പ്രായമുള്ള കുട്ടികൾക്കാണ് ഇത് നൽകപ്പെടുന്നത്.

കേഡറിന്റെ ഈ സംരംഭം ഓട്ടിസം സ്പെക്ട്രം ഡിസോർഡറുള്ള (ASD) കുട്ടികളുടെ പ്രാഥമിക തെറാപ്പിസ്റ്റുകളാകുന്നതിന് അവരുടെ മാതാപിതാക്കളെ സമഗ്രമായി പരിശീലിപ്പിക്കുന്നു. ASD ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നെന്ന് മാതാപിതാക്കളോ ആരോഗ്യപ്രവർത്തകരോ അറിയിക്കുന്ന, 6 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികൾക്കുവേണ്ടിയുള്ളതാണ് ഈ പരിശീലന പരിപാടി.

സ്‌ക്രീനിങ്ങിലൂടെ ASD ഉണ്ടെന്ന് സംശയിക്കുന്ന കുട്ടികളെ അതിന്റെ ലക്ഷണങ്ങൾ കൃത്യമായി നിർണ്ണയിക്കുന്നതിനുള്ള അസ്സെസ്സ്മെന്റിനു വിധേയമാക്കുന്നു. ഈ പരിശോധനയിൽ ഉയർന്ന ലക്ഷണസാധ്യതകൾ കാണിക്കുന്ന കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും ഈ പ്രോഗ്രാമിൽ പങ്കെടുക്കാം.

തിരുവനന്തപുരത്തെ കേഡറിൽ വച്ച് അനുഭവസമ്പന്നരായ ഓക്യുപ്പേഷനൽ തെറാപ്പിസ്റ്റ്, സ്പീച്ച് ലാങ്ഗ്വിജ് പത്തോളജിസ്റ്റ്, സൈക്കോളജിസ്റ്റ് എന്നിവരടങ്ങുന്ന സംഘം മൂന്നാഴ്ചത്തെ തീവ്രപരിശീലനം രക്ഷിതാക്കൾക്കു നൽകുന്നു. ഒരു വർഷം നീളുന്ന ഈ പരിശീലന പരിപാടിയുടെ തുടർപരിശീലനങ്ങൾ മാസത്തിൽ ഒരിക്കൽ അല്ലെങ്കിൽ അതിലധികം തവണ, ഓൺലൈനായോ നേരിട്ടോ നടത്തുന്നതായിരിക്കും.

HLL ലൈഫ്കെയറിന്റെ സഹായത്തോടെ നൽകുന്ന ഈ പരിപാടി, കുട്ടികളുടെ ആദ്യഘട്ട വികസനത്തിൽ നിർണായകമായ തെറാപ്പികൾ ലഭ്യമാക്കാനുള്ള വിടവ് നികത്തുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ചതാണ്. ഓട്ടിസത്തിന്റെ ലക്ഷണങ്ങൾ കുട്ടികളിൽ കാണുന്ന കുടുംബങ്ങൾ, സ്ക്രീനിംഗ് അപ്പോയിന്റ്മെന്റ് നിശ്ചയിക്കാൻ CADRRE-നെ സമീപിക്കേണ്ടതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനങ്ങൾക്ക് തെറ്റുപറ്റിയെന്ന് പറയുന്ന LDFനെ ദൈവം രക്ഷിക്കട്ടെ; പരിഹാസവുമായി രമേശ് ചെന്നിത്തല

ജനങ്ങൾക്ക് തെറ്റുപറ്റിയെന്ന് പറയുന്ന LDFനെ ദൈവം രക്ഷിക്കട്ടെ; പരിഹാസവുമായി രമേശ് ചെന്നിത്തല

തൃശൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരമില്ലെന്ന എൽഡിഎഫിന്റെ പ്രസ്താവനയെ പരിഹസിച്ച് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇത്രയും വലിയ തിരിച്ചടി കിട്ടിയിട്ടും തങ്ങൾക്ക് തെറ്റുപറ്റിയില്ല, ജനങ്ങൾക്കാണ് തെറ്റുപറ്റിയതെന്ന് ഇടതുമുന്നണി പറയുന്നത് നല്ലതാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. അങ്ങനെ പറയുന്നത് തുടരണം എന്നാണ് ആഗ്രഹം. ഇത്രയും വലിയ തെറ്റ് പറ്റിയിട്ടും ഒരു സ്വയം വിമർശനം പോലും നടത്താൻ തയ്യാറാകാത്ത പാർട്ടിയെ പറ്റി ജനങ്ങൾ ചിന്തിക്കട്ടെ. കൂടുതൽ തിരിച്ചടികൾ അവരെ കാത്തിരിക്കുന്നുവെന്ന് അവർ മനസ്സിലാക്കുന്നില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഇങ്ങനെ ഒരു മുഖ്യമന്ത്രിയും പാർട്ടി സെക്രട്ടറിയും ഉണ്ടെങ്കിൽ സിപിഐഎമ്മിന്റെ ഗതി എന്താകുമെന്ന് നിങ്ങൾ തന്നെ ചിന്തിച്ചാൽ മതി. ദൈനംദിന ജീവിതത്തിൽ ജനങ്ങൾ അനുഭവിച്ച ദുരിതം കൊണ്ടാണ് ഇടതുമുന്നണിക്ക് എതിരായി ജനങ്ങൾ വോട്ട് ചെയ്തത്. അത് തിരിച്ചറിയാൻ കഴിയാതെ ഞങ്ങൾക്ക് തെറ്റുപറ്റിയിട്ടില്ല ജനങ്ങൾക്ക് തെറ്റുപറ്റി എന്ന് പറയുന്ന മുന്നണിയെ ദൈവം രക്ഷിക്കട്ടെയെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

കേരള കോൺഗ്രസ് എമ്മിന്റെ മുന്നണി പ്രവേശനത്തെ കുറിച്ചും രമേശ് ചെന്നിത്തല പ്രതികരിച്ചു. മറ്റൊരു മുന്നണിയിൽ നിൽക്കുന്ന ഒരു കക്ഷിയെ യുഡിഎഫിൽ എടുക്കും എന്ന് പറയാൻ തനിക്ക് കഴിയില്ല. പക്ഷേ യുഡിഎഫിന്റെ മുന്നണി വിപുലീകരണം ഉണ്ടാകും. ഇടതുപക്ഷത്തോട് എതിർപ്പുള്ള, ജനാധിപത്യം പുലരണം എന്ന് ആഗ്രഹിക്കുന്ന ആളുകളും സംഘടനകളും യുഡിഎഫിന് ഒപ്പം വരും. ഇനിയും കൂടുതൽ ആളുകൾ ബിജെപിയിൽ നിന്നും എൽഡിഎഫിൽനിന്നും യുഡിഎഫിലേക്ക് വരുമെന്ന് പ്രതീക്ഷിക്കുന്നു. ജനപിന്തുണ സമാഹരിക്കുക എന്നതാണ് തങ്ങളുടെ ദൗത്യം. കക്ഷികൾ വരികയോ പോവുകയോ ചെയ്യുക എന്നത് കക്ഷികൾ കൂടി തീരുമാനിക്കേണ്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭീകരനെ കീഴ്പ്പെടുത്തിയ ഹീറോ ! അഹ്മദ് അൽ അഹ്മദിന്റെ ചികിത്സാഫണ്ടിലേക്കുള്ള സംഭാവന ഒരു മില്യൺ ഡോളർ കടന്നു

ഭീകരനെ കീഴ്പ്പെടുത്തിയ ഹീറോ ! അഹ്മദ് അൽ അഹ്മദിന്റെ ചികിത്സാഫണ്ടിലേക്കുള്ള സംഭാവന ഒരു മില്യൺ ഡോളർ കടന്നു

കാൻബറ: സിഡ്‌നി ബീച്ചിൽ അക്രമണമഴിച്ചുവിട്ട ഭീകരനെ കീഴ്പ്പെടുത്തിയ അഹ്മദ് അൽ അഹ്മദിന്റെ ചികിത്സയ്ക്കായി സംഭാവനകൾ ഒഴുകുന്നു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന അഹ്മദിന്റെ ശസ്ത്രക്രിയയ്ക്കും മറ്റുമായാണ് സംഭാവനകൾ ലഭിച്ചുകൊണ്ടേയിരിക്കുന്നത്. ഇതുവരെയ്ക്കും ഒരു മില്യൺ ഡോളറിലധികം പണമാണ് സംഭാവനായി ലഭിച്ചത്.

ഭീകരരുടെ വെടിയേറ്റ അഹ്മദ് അൽ അഹ്മദ് ശസ്ത്രക്രിയക്ക് വിധേയനായി ആശുപത്രിയിൽ തുടരുകയാണ്. സിഡ്‌നിയിൽ ജൂതമതസ്ഥർക്ക് നേരെ വെടിവെച്ച ഭീകരനെ അതിസാഹസികമായി അഹ്മദ് കീഴ്പ്പെടുത്തിയിരുന്നു. ഒരു കാറിന്റെ പിന്നിൽ മറഞ്ഞിരുന്ന്, ഭീകരനെ പിന്നിൽ നിന്ന് കീഴ്പ്പെടുത്തുകയാണ് അഹ്മദ് ചെയ്തത്. പിന്നാലെ തോക്ക് പിടിച്ചുവാങ്ങി ഭീകരന് നേരെ ചൂണ്ടി അയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

ഡിസംബർ 14നാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടന്നത്. ആറ് പേർ മരിച്ചതായും 40 പേർക്ക് പരിക്കുള്ളതായുമാണ് ഒടുവിലത്തെ വിവരം. ജൂത മതസ്ഥരുടെ ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലായിരുന്നു വെടിവെപ്പുണ്ടായത്.

വൈകുന്നേരം ആറരയോടെയായിരുന്നു വെടിവെപ്പുണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ വെടിയുതിർക്കുന്നത് കാണാം. നവേദ് അക്രം, പിതാവ് സാജിദ് അക്രം എന്നിവരാണ് ആക്രമണം നടത്തിയത് എന്നുള്ള വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ഇവർ എത്തിയ വാഹനങ്ങളിൽ നിന്ന് ഐഎസ്‌ഐഎസിന്റെ കൊടികൾ ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മെക്‌സിക്കോയില്‍ ചെറുവിമാനം തകര്‍ന്ന് വീണു; ഏഴ് പേർക്ക് ദാരുണാന്ത്യം

മെക്‌സിക്കോയില്‍ ചെറുവിമാനം തകര്‍ന്ന് വീണു; ഏഴ് പേർക്ക് ദാരുണാന്ത്യം

മെക്‌സിക്കോ സിറ്റി: മെക്സിക്കോയില്‍ ചെറു വിമാനം തകര്‍ന്നു വീണ് ഏഴ് പേർക്ക് ദാരുണാന്ത്യം. മെക്സിക്കോ സിറ്റിയിലെ സാൻ മാറ്റിയോ അറ്റെൻകോ എന്ന വ്യാവസായിക മേഖലയിലാണ് അപകടം ഉണ്ടായത്. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നി​ഗമനം. അടുത്തുള്ള ഫുട്ബോൾ ​ഗൗണ്ടിൽ എമര്‍ജന്‍സി ലാന്‍ഡിങ്ങിനിടെയാണ് അപകടം ഉണ്ടായത്.

ടൊലുക്ക വിമാനത്താവളത്തില്‍ നിന്നും 5 കിലോമിറ്റർ അകലെയായാണ് അപകടം. സ്വകാര്യ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. എട്ട് യാത്രക്കാരും രണ്ട് ക്രൂ അംഗങ്ങളുമാണ് വിമാനത്തിലുണ്ടായിരുന്നത്. അപകടത്തെക്കുറിച്ച് അന്വേഷണം നടക്കുന്നുവെന്നും തീപിടുത്തത്തെ തുടർന്ന് പ്രദേശത്തെ 130 ഓളം പേരെ ഒഴിപ്പിക്കേണ്ടി വന്നതായും അറ്റെൻകോ മേയർ സാൻ മാറ്റിയോ പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാരിന് ആശ്വാസം; തുരങ്കപാതയ്‌ക്കെതിരായ പരിസ്ഥിതി സംഘടനയുടെ ഹർജി തള്ളി ഹൈക്കോടതി; കഴമ്പില്ലെന്ന് നിരീക്ഷണം

സർക്കാരിന് ആശ്വാസം; തുരങ്കപാതയ്‌ക്കെതിരായ പരിസ്ഥിതി സംഘടനയുടെ ഹർജി തള്ളി ഹൈക്കോടതി; കഴമ്പില്ലെന്ന് നിരീക്ഷണം

വയനാട്: തുരങ്കപാത നിർമാണത്തിനെതിരെ വയനാട് പരിസ്ഥിതി സംരക്ഷണ സമിതി നല്‍കിയ പൊതുതാത്പര്യ ഹര്‍ജി തള്ളി. ഹൈക്കോടതി ഡിവിഷൻ ബെഞ്ചാണ് ഹർജി തള്ളിയത്. ഹര്‍ജിയില്‍ കഴമ്പില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി ആവശ്യമെങ്കില്‍ ഹര്‍ജിക്കാര്‍ക്ക് ദേശീയ ഹരിത ട്രൈബ്യൂണലിനെ സമീപിക്കാമെന്നും പറഞ്ഞു.

എന്നാൽ തുരങ്കപാത നിർമാണത്തിൽ തദ്ദേശവാസികള്‍ക്ക് തൊഴിലവസരങ്ങൾ നൽകണമെന്ന സംഘടനയുടെ വാദം കോടതി അംഗീകരിച്ചു. സംസ്ഥാന സർക്കാർ ഇക്കാര്യം നേരത്തെ അംഗീകരിച്ചതാണ്. വിധിയിൽ ഇക്കാര്യം ഒരു നിർദേശമായിത്തന്നെ ഹൈക്കോടതി മുന്നോട്ടുവെച്ചിട്ടുണ്ട്.

വയനാട്ടിലേക്കുള്ള പുതിയ കവാടമായ തുരങ്കപാത കേരളത്തിന്റെ സ്വപ്നപദ്ധതിയാണ്. കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെടുത്തി 2,134 കോടി രൂപ ചെലവഴിച്ചാണ് പാത നിർമിക്കുന്നത്. മല തുരന്നുള്ള നിര്‍മ്മാണം നാലുവര്‍ഷംകൊണ്ട് പൂര്‍ത്തിയാകുമെന്നാണ് കരുതുന്നത്. എട്ട് കിലോമീറ്ററും 73 മീറ്ററുമാണ് നീളം.

തുരങ്കപാത ഗതാഗത യോഗ്യമായാൽ വയനാട്ടിലേക്കുള്ള യാത്രാ സമയം ഒന്നര മണിക്കൂര്‍ ആയി കുറയും. ചുരം ബദല്‍ പാത എന്നത് മാത്രമാകില്ല തുരങ്ക പാതയുടെ വിശേഷണം. വിനോദസഞ്ചാര മേഖലയ്ക്ക് മുതല്‍ക്കൂട്ടാവുന്ന തുരങ്കപാത പുതിയൊരു വ്യവസായ ഇടനാഴി കൂടിയാണ് തുറക്കുക.