Tuesday, 16 December 2025

ഹെൽത്തി വാഴക്കൂമ്പ് സാലഡ് വളരെ എളുപ്പം തയ്യാറാക്കാം

ഹെൽത്തി വാഴക്കൂമ്പ് സാലഡ് വളരെ എളുപ്പം തയ്യാറാക്കാം

തയ്യാറാക്കുന്ന വിധം

വാഴക്കൂമ്പ് നല്ലപോലെ കഴുകി വൃത്തിയാക്കി നീളത്തിൽ ഒന്ന് അരിഞ്ഞെടുത്ത് ആവിയിൽ ഒന്ന് വേവിച്ചെടുക്കുക. അതിനുശേഷം അതിന് ഒരു പാത്രത്തിലേക്ക് ഇട്ടുകൊടുത്ത് നാരങ്ങാനീര് മുളകുപൊടിയും മഞ്ഞപ്പൊടി സവാള തേങ്ങാപ്പാല് ഉപ്പ് ലെറ്റൂസ് വെളുത്തുള്ളി ചതച്ചത് മുളകുപൊടി ക്യാരറ്റ് എള്ള് നിലക്കടല മല്ലിയില എന്നിവയെല്ലാം ചേർത്ത് നന്നായിട്ട് ഇളക്കി യോജിപ്പിച്ച് എടുക്കുക ആവശ്യത്തിന് നാരങ്ങാനീര് ചേർത്ത് കൊടുക്കാൻ ശ്രദ്ധിക്കുക എല്ലാവർക്കും ഒരുപാട് ഇഷ്ടപ്പെടുന്ന ഒരുപാട് ഹെൽത്തി ആയിട്ടുള്ള ഒരു സാലഡാണ് ഇത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറുടെയും ഭാര്യയുടെയും മരണം; മകന്‍ അറസ്റ്റില്‍

ഹോളിവുഡ് സംവിധായകന്‍ റോബ് റെയ്‌നറുടെയും ഭാര്യയുടെയും മരണം; മകന്‍ അറസ്റ്റില്‍

ലോസ് ആഞ്ചല്‍സ്: ഹോളിവുഡ് സംവിധായകനും നടനുമായ റോബ് റെയ്‌നറെയും ഭാര്യ മിഷേലിനെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ മകന്‍ നിക്ക് റെയ്‌നര്‍ അറസ്റ്റില്‍. റെയ്‌നറെയും മിഷേലിനെയും നിക്ക് കുത്തിക്കൊലപ്പെടുത്തിയതാണെന്നാണ് പൊലീസിന്റെ നിഗമനം. ഇരുവരുടെയും ശരീരത്തില്‍ കത്തികൊണ്ടുള്ള മുറിവുകളുണ്ടായിരുന്നു.

ഇന്നലെയായിരുന്നു റോബ് റെയ്‌നറെയും മിഷേലിനെയും വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ലോസ് ആഞ്ചല്‍സിലെ വീട്ടില്‍ ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ലോസ് ആഞ്ചല്‍സ് നഗരത്തിന്റെ പടിഞ്ഞാറ് ഭാഗത്തുള്ള ബ്രെന്റ്വുഡ് പരിസരത്താണ് ഇവരുടെ വീട്. നിരവധി സെലിബ്രിറ്റികള്‍ താമസിക്കുന്ന സ്ഥലമാണിത്. സമീപവാസികളാണ് വിവരം പൊലീസിനെ അറിയിച്ചത്. പൊലീസ് എത്തി നടത്തിയ പരിശോധനയിലാണ് മരിച്ചത് സംവിധായകന്‍ റോബ് റെയ്നറും ഭാര്യയുമാണെന്ന് വ്യക്തമായത്. വിശദമായ പരിശോധനയിലാണ് അന്വേഷണം നിക്കിലേക്ക് നീങ്ങിയത്. റോബ്-മിഷേല്‍ ദമ്പതികളുടെ ഇളയ മകനാണ് നിക്ക്. ഇവര്‍ക്ക് രണ്ട് മക്കള്‍ കൂടിയുണ്ട്.

ഹോളിവുഡിലെ മികച്ച സംവിധായകരില്‍ ഒരാളായാണ് റോബ് റെയ്നര്‍ വിലയരുത്തപ്പെടുന്നത്. 1980-90 കളില്‍ റോബിന്റേതായി നിരവധി സിനിമകള്‍ പിറന്നു. 'ദിസ് ഈസ് സ്പൈനല്‍ ടാപ്പ്, എ ഫ്യൂ ഗുഡ് മെന്‍, വെന്‍ ഹാരി മെറ്റ് സാലി, ദി പ്രിന്‍സസ് ബ്രൈഡ്, സ്റ്റാന്‍ഡ് ബൈ മി, എ ഫ്യൂ ഗുഡ് മെന്‍, ദി ബക്കറ്റ് ലിസ്റ്റ്, ഫ്ളിപ്പഡ്, ദി അമേരിക്കന്‍ പ്രസിഡന്റ് തുടങ്ങി നിരവധി ചിത്രങ്ങളാണ് റോബ് സംവിധാനം ചെയ്തത്. 1970കളില്‍ നടനായും ഇദ്ദേഹം തിളങ്ങിയിരുന്നു. രണ്ട് എമ്മി അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. കോമഡി ഇതിഹാസം കാള്‍ റെയ്നറുടെ മകനാണ് റോബ് റെയ്നര്‍, ഭാര്യ മിഷേല്‍ ഫോട്ടോഗ്രാഫറാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദിലീപ് മുതൽ മാങ്കൂട്ടത്തിൽ വരെ; രാഹുൽ ഗാന്ധിക്ക് വേണ്ടി വഴിപാട്; ജഡ്ജിയമ്മാവനെ തേടിയെത്തുന്നത് നിരവധി പേര്‍

ദിലീപ് മുതൽ മാങ്കൂട്ടത്തിൽ വരെ; രാഹുൽ ഗാന്ധിക്ക് വേണ്ടി വഴിപാട്; ജഡ്ജിയമ്മാവനെ തേടിയെത്തുന്നത് നിരവധി പേര്‍

കോട്ടയം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ എത്തിയതോടെ ഒരിടവേളയ്ക്ക് ശേഷം വീണ്ടും വാര്‍ത്തകളില്‍ നിറയുകയാണ് കോട്ടയം ജില്ലയിലെ പൊൻകുന്നത്തുള്ള ചെറുവള്ളിക്കാവ് ദേവി ക്ഷേത്രം. ഇങ്ങനെ പറഞ്ഞാല്‍ ഒരപക്ഷേ ആളുകള്‍ക്ക് മനസിലാകില്ല. ജഡ്ജിയമ്മാവന്‍ കോവില്‍ എന്ന് പറഞ്ഞാലാകും കൂടുതല്‍ മനസിലാകുക. രാഹുല്‍ മാങ്കൂട്ടത്തിലിന് മുന്നേ നിരവധി പ്രമുഖരാണ് കോട്ടയത്തെ ജഡ്ജിയമ്മാവനെ കാണാന്‍ എത്തിയത്. കേരളത്തിലെ ക്ഷേത്രങ്ങളില്‍ ഇത്തരത്തിലൊരു പ്രതിഷ്ഠ അപൂര്‍വാണ്. ഇവിടെ വന്ന് പ്രാര്‍ത്ഥിച്ചാല്‍ കേസ് സംബന്ധിതമായ കാര്യങ്ങള്‍ ശുഭകരമായി അവസാനിക്കുമെന്നാണ് വിശ്വാസം. നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായിരുന്ന ദിലീപ് ഈ ക്ഷേത്രത്തില്‍ എത്തിയത് വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ദിലീപിനും രാഹുലിനും മുന്‍പ് നിരവധി പ്രമുഖര്‍ ഈ ക്ഷേത്രത്തിലെത്തിയിട്ടുണ്ട്.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യാപേക്ഷ കോടതി പരിഗണിക്കുന്ന ഘട്ടത്തില്‍ സഹോദരന്‍ അനൂപ് ജഡ്ജിയമ്മാവന്‍ കോവിലില്‍ എത്തി വഴിപാട് നടത്തിയിരുന്നു. കേസില്‍ ജാമ്യം ലഭിച്ച ശേഷമായിരുന്നു ദിലീപിന്റെ ക്ഷേത്ര സന്ദര്‍ശനം. 2022 ലും ദിലീപ് ഇവിടെ എത്തി പ്രാര്‍ത്ഥിച്ചിരുന്നു. ബലാത്സംഗക്കേസില്‍ അടക്കം കോടതി നടപടികള്‍ നേരിടുന്ന പശ്ചാത്തലത്തിലാണ് രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ക്ഷേത്ര സന്ദര്‍ശനം. ഇന്നലെ വൈകിട്ടായിരുന്നു രാഹുല്‍ മാങ്കൂട്ടത്തില്‍ ക്ഷേത്ര ദര്‍ശനം നടത്തിയത്.

ക്രിക്കറ്റ് താരം ശ്രീശാന്താണ് ഈ ക്ഷേത്രത്തിലെത്തി വഴിപാട് നടത്തിയ പ്രമുഖരില്‍ മറ്റൊരാള്‍. വാതുവെപ്പ് കോഴക്കേസ് വന്നപ്പോഴായിരുന്നു ശ്രീശാന്ത് ഇവിടെ എത്തിയത്. സോളാര്‍ കേസിലെ പരാതിക്കാരിയായ സരിത എസ് നായരും മുന്‍പ് ഇവിടെ വന്നിട്ടുണ്ട്. സോളാര്‍ കേസിലെ കോടതി വ്യവഹാരങ്ങള്‍ക്കിടെയായിരുന്നു സരിതയുടെ ക്ഷേത്ര സന്ദര്‍ശനം. ആര്‍ ബാലകൃഷ്ണപിള്ള, പ്രയാഗ് ഗോപാലകൃഷ്ണന്‍, ചലച്ചിത്ര താരങ്ങളായ സിദ്ദിഖ്, ഭാമ, തമിഴ്‌ നടന്‍ വിശാല്‍ തുടങ്ങിയവരും ഇവിടെ എത്തിയിരുന്നു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റായിരുന്ന പ്രയാഗ് ഗോപാലകൃഷ്ണനും ഇവിടെ സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ശബരിമല സ്ത്രീപ്രവേശന വിഷയത്തിലെ കോടതി നടപടികള്‍ക്കിടെയായിരുന്നു പ്രയാഗ് ഗോപാലകൃഷ്ണന്‍ 'ജഡ്ജിയമ്മാവന്' മുന്നിലെത്തിയത്. എഐഎഡിഎംകെ നേതാവും തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയുമായ ജയലളിതയ്ക്ക് വേണ്ടി അനുയായികള്‍ ഇവിടെ എത്തിയിട്ടുണ്ട്. ജയലളിതയുടെ തോഴിയും ഒരുഘട്ടത്തില്‍ തമിഴ്‌നാട് മുഖ്യമന്ത്രി വരെയാകുകയും ചെയ്ത വി കെ ശശികലയ്ക്ക് വേണ്ടിയും അനുയായികള്‍ ഇവിടെ എത്തി വഴിപാട് നടത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ കെ കരുണാകരന്‍, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി എന്നിവര്‍ക്ക് വേണ്ടിയും അനുയായികള്‍ ഇവിടെ വഴിപാടുകള്‍ നടത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത, വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

പ്രധാനമന്ത്രി നാളെ ഒമാനിൽ; സമഗ്ര സാമ്പത്തിക സഹകരണ കരാറിന് സാധ്യത, വലിയ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും

ദില്ലി: സുപ്രധാന ചർച്ചകൾക്കും പ്രഖ്യാപനങ്ങൾക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ ഒമാൻ സന്ദര്‍ശിക്കും. ജോർദാൻ സന്ദർശനത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇന്ത്യൻ പ്രവാസികൾ ഏറെയുള്ള ഒമാനിലെത്തുന്നത്. ഇന്ത്യ-ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപിക്കുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ഇന്ത്യ-ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്‍റെ എഴുപതാം വാർഷികത്തിലാണ് സന്ദർശനം. ഈ സന്ദർഭത്തിന്‍റെയും ബന്ധത്തിന്‍റെയും ആഴം കൂട്ടുന്ന വലിയ പ്രഖ്യാപനങ്ങൾ പ്രതീക്ഷിക്കാം. ഇന്ത്യ - ഒമാൻ സമഗ്ര സാമ്പത്തിക സഹകരണ കരാർ പ്രഖ്യാപികകുമോ എന്നതാണ് അതിലേറ്റവും പ്രധാനപ്പെട്ടത്. പ്രഖ്യാപിച്ചാൽ അത് പരസ്പരമുള്ള വ്യാപാര-സാമ്പത്തിക -വ്യവസായ രംഗത്ത് വൻ കുതിച്ചു ചാട്ടമുണ്ടാക്കും. വിവിധ മേഖലകലിലെ ചർച്ചകൾക്കായി ഉന്നതതല സംഘവും കൂടെയുണ്ട്. പ്രതിരോധം, സാമ്പത്തികം, ഊർജ്ജം, നിക്ഷേപം, സുരക്ഷ, സാങ്കേതിക വിദ്യ എന്നിവയാണ് പ്രധാനമേഖലകൾഈ സന്ദർശനം ഇന്ത്യ - ഒമാൻ നയതന്ത്ര ബന്ധം സ്ഥാപിക്കപ്പെട്ടതിന്‍റെ എഴുപതാം വാർഷികത്തിന്റെ പശ്ചാത്തലത്തിലാണെന്നും. ഏറെ പ്രാധാന്യമേറിയതാണ് ഈ സന്ദർശനം. ഇത് ശക്തിപ്പെടുത്തും. ചില പ്രധാന പദ്ധതികൾ പണിപ്പുരയിലാണ് എന്നും അതിവേഗം വളരുകയാണ് ഇന്ത്യ - ഒമാൻ ബന്ധം. ഒമാനിൽ പ്രധാനമന്ത്രിയുടെ രണ്ടാം വരവനാണിത്.‍‍‍‍‍‍ 2018 ഫെബ്രുവരിയിൽ പ്രധാനമന്ത്രി ഒമാൻ സന്ദർശിക്കുകയും 2023 ഡിസംബറിൽ ഒമാൻ ഭരണാധികരാരി സുൽത്താൻ ഹൈത്തം ബിൻ താരിക് ഇന്ത്യ സന്ദർശിക്കുകയും ചെയ്തിരുന്നു. നിലവിൽ ജോർദാനിലുള്ള പ്രധാനമന്ത്രി നാളെയാണെത്തുക എന്നും ഒമാനിലെ ഇന്ത്യൻ അംബാസഡർ ജി ശ്രീനിവാസ് പറഞ്ഞു.. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിഫ്ബിക്ക് ആശ്വാസം; മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ

കിഫ്ബിക്ക് ആശ്വാസം; മസാല ബോണ്ടിലെ ഇ ഡി നോട്ടീസിന് ഹൈക്കോടതിയുടെ സ്റ്റേ

കൊച്ചി: കിഫ്ബി മസാല ബോണ്ട് കേസിലെ ഇ ഡി നോട്ടീസിൽ തുടർനടപടികൾ സ്റ്റേ ചെയ്ത് ഹൈക്കോടതി. കിഫ്ബിയുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചു. ഇ ഡിക്ക് ഹൈക്കോടതി നോട്ടീസ് നൽകി.

മൂന്ന് മാസത്തേക്കാണ് തുടർനടപടികൾ സ്റ്റേ ചെയ്തത്. കിഫ്ബിക്ക് വേണ്ടി അഡ്വ ജനറൽ കെ ഗോപാലകൃഷ്ണക്കുറുപ്പാണ് ഹാജരായത്. റിയൽ എസ്റ്റേറ്റ് ഇടപാടല്ല, വികസനപ്രവർത്തനങ്ങൾക്ക് വേണ്ടി ഭൂമി ഏറ്റെടുക്കുകയാണ് ചെയ്തത് എന്ന് അദ്ദേഹം വാദിച്ചു. പിന്നാലെ വിശദമായ മറുപടി ആവശ്യപ്പെട്ട് ഇഡിക്ക് ഹൈക്കോടതി നോട്ടീസ് അയച്ചു. മറുപടി ലഭിച്ച ശേഷമാകും കേസിൽ തുടർവാദം നടക്കുക.

മുഖ്യമന്ത്രി പിണറായി വിജയനും മുന്‍ ധനമന്ത്രി ഡോ. തോമസ് ഐസക്കിനും കിഫ്ബി സിഇഒ ഡോ. കെ എം അബ്രഹാമിനും എതിരെ നവംബര്‍ 28നാണ് ഇ ഡി നോട്ടീസ് നല്‍കിയത്. 2019ല്‍ മസാല ബോണ്ട് വഴി സമാഹരിച്ച തുകയില്‍നിന്ന് 466.92 കോടി രൂപ ഭൂമി വാങ്ങാന്‍ വിനിയോഗിച്ചതായി കണ്ടെത്തിയെന്നും ഇത് ഫെമ നിയമ ലംഘനമായതിനാല്‍, നോട്ടീസ് കിട്ടി ഒരുമാസത്തിനകം വിശദീകരണം നല്‍കണമെന്നുമായിരുന്നു നോട്ടീസ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ

ഡോളറിന് മുന്നിൽ കൂപ്പുകുത്തി ഇന്ത്യൻ രൂപ, റെക്കോർഡ് ഇടിവിൽ; ഇന്ന് മാത്രം ഇടിഞ്ഞത് 31 പൈസ, വിനിമയ നിരക്ക് 91 രൂപ 5 പൈസ

ദില്ലി: 91 രൂപയിൽ താഴോട്ട് പതിച്ച വലിയ മൂല്യ തകർച്ചയിൽ ഇന്ത്യൻ രൂപ. ഇന്ന് വിനിമയം തുടങ്ങിയപ്പോൾ ആരംഭിച്ച പതനം ഇപ്പോഴും തുടരുകയാണ്. ഇതുവരെ 31 പൈസയാണ് ഇന്നു മാത്രം മൂല്യം ഇടിഞ്ഞത്. ഒരു ഡോളറിന് 91 രൂപ 5 പൈസ എന്ന നിലയിലാണ് ഇപ്പോൾ വിനിമയം നടക്കുന്നത്. ഇന്നത്തെ വിനിമയത്തില്‍ ഇതുവരെ ഒരു തവണ പോലൂം രൂപ തിരിച്ചുവരവിന് ശ്രമിച്ചിട്ടില്ല. ഡോളറിനുള്ള ഉയർന്ന ഡിമാൻഡും ഇന്ത്യ-യുഎസ് വ്യാപാര കരാറിലെ കാലതാമസവുമാണ് രൂപയുടെ തകർച്ചയ്ക്ക് കാരണമായി പ്രധാനമായും വിലയിരുത്തുന്നത്. പ്രാദേശിക ഓഹരികളും ബോണ്ടുകളും വിദേശനിക്ഷേപകർ വ്യാപകമായി വിറ്റഴിക്കുന്നതും പ്രതിസന്ധി ഉണ്ടാക്കുന്നുണ്ട്. തീരുവ വിഷയത്തിനുശേഷം ഇതിനോടകം 1800 കോടി ഡോളറിന്റെ വിറ്റഴിക്കൽ വിദേശനിക്ഷേപകർ നടത്തിയെന്നതാണ് കണക്ക്. മൂല്യത്തകർച്ച ഓഹരി വിപണിയെയും ബാധിച്ചു. സെന്‍സെക്സ് 480 പോയിന്‍റ് വരെ ഇടിഞ്ഞു. നിഫ്ടിയുടെ എല്ലാ സെക്ടറുകളും ഇന്ന് നഷ്ടത്തിലാണ്. നിഫ്റ്റി ഐടി 1% ത്തോളം ഇടിഞ്ഞിട്ടുണ്ട്.

കഴിഞ്ഞ 15 ദിവസമായി രൂപയുടെ വിനിമയ നിരക്ക് ഇടിവിലാണ്. ഈ വർഷം മാത്രം, ഡോളറിനെതിരെ കറൻസി 5% ത്തിലധികം ഇടിഞ്ഞു, ആഗോള കറൻസികളിൽ ഏറ്റവും മോശം പ്രകടനം കാഴ്ചവച്ച കറൻസിയായി രൂപ മാറി. ടർക്കിഷ് ലിറയ്ക്കും അർജന്റീനയുടെ പെസോയ്ക്കും പിന്നിലേക്ക് രൂപ എത്തപ്പെട്ടു. ഡോളർ സൂചിക 7% ത്തിലധികം കുറഞ്ഞപ്പോഴും ഈ ഇടിവ് തുടർന്നു എന്നതാണ് ശ്ര​ദ്ധേയം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; യുവാവിന്റെ തല അടിച്ചുപൊട്ടിച്ച് പെണ്‍കുട്ടിയുടെ സുഹ്യത്ത്

പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറി; യുവാവിന്റെ തല അടിച്ചുപൊട്ടിച്ച് പെണ്‍കുട്ടിയുടെ സുഹ്യത്ത്

തിരുവല്ല : കെഎസ്ആര്‍ടിസി ബസ് സ്റ്റാൻഡിൽ പെണ്‍കുട്ടിയോട് അപമര്യാദയായി പെരുമാറിയ യുവാവിന്റെ തല പെണ്‍കുട്ടിയുടെ സുഹ്യത്ത് അടിച്ചുപൊട്ടിച്ചു. ചങ്ങനാശ്ശേരി സ്വദേശി വിഷ്ണു(27) വിനാണ് പരിക്കേറ്റത്. തിങ്കളാഴ്ച രാവിലെ 10ന് തിരുവല്ല കെഎസ്ആര്‍ടിസി ബസ്സ്റ്റാന്‍ഡിന് സമീപമായിരുന്നു സംഭവം.

സ്റ്റാൻഡിൽ ബസ് കാത്തുനിന്നിരുന്ന പെൺകുട്ടിയോട് വിഷ്ണു അപമര്യാദമായി പെരുമാറുകയായിരുന്നു. തുടർന്ന് പെൺകുട്ടി സുഹൃത്തായ യുവാവിനെ ഫോണിൽ വിളിച്ച് വിവരം പറഞ്ഞു. ഇതിനുപിന്നാലെ സ്ഥലത്തെത്തിയ യുവാവും വിഷ്ണുവും തമ്മിൽ സ്റ്റാൻഡിനുപുറത്ത് വാക്കേറ്റമായി. ഇതിനിടെ വിഷ്ണു പാൻ്റിൻ്റെ പോക്കറ്റിൽ സൂക്ഷിച്ചിരുന്ന ഇരുമ്പുചങ്ങലയുപയോഗിച്ച് പെൺകുട്ടിയുടെ സുഹൃത്തായ യുവാവിനെ മർദിക്കാനൊരുങ്ങി. ചങ്ങല പിടിച്ചുവാങ്ങിയ യുവാവ് അതേചങ്ങലയുപയോഗിച്ച് യുവാവിന്റെ തലയ്ക്കടിക്കുകയായിരുന്നു. വിഷ്ണുവിന്റെ ഇടതുനെറ്റിയിൽ മുറിവേറ്റു. പൊലീസെത്തി ഇരുവരെയും സ്റ്റേഷനിലേക്ക് കൊണ്ടുപോയെങ്കിലും ഇരുകൂട്ടർക്കും പരാതിയില്ലാത്തതിനാൽ കേസെടുത്തില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി

തിരുവനന്തപുരം: പോറ്റിയെ കേറ്റിയെ പാട്ടിനെതിരെ ഡിജിപിക്ക് പരാതി. മനോഹരമായ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചു എന്നും രാഷ്ട്രീയ ലാഭത്തിനുവേണ്ടിയാണ് പാട്ടിനെ വികലമാക്കിയത് എന്നും കാണിച്ചാണ് പരാതി. കൂടാതെ രാഷ്ട്രീയ ലാഭത്തിനുള്ള പാട്ടിനൊപ്പം അയ്യപ്പനെ ചേർത്തത് വേദനിപ്പിച്ചു, ഭക്തരെ അപമാനിച്ചു പാട്ട് പിൻവലിക്കണം എന്നും പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ് കുഴിക്കാലയാണ് പരാതിക്കാരൻ. തെരഞ്ഞെടുപ്പിന് പിന്നാലെ പാട്ട് വലിയ രീതിയില്‍ വൈറലാവുകയും വലിയ സ്വീകാര്യത ലഭിക്കുകയും ചെയ്തിരുന്നു. 

യുഡിഎഫ് തെരെഞ്ഞെടുപ്പ് പ്രചാരണത്തിനായി തയ്യാറാക്കിയ ഈ പാട്ട് പാടിയ മലപ്പുറം പടിഞ്ഞാറ്റുമുറിയിലെ ഡാനിഷ് മുഹമ്മദ് എന്നയാളാണ്. തദ്ദേശ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് യുഡിഎഫിന് എൽഡിഎഫിനേക്കാൾ 5 ശതമാനം വോട്ടിന്റെ മുൻതൂക്കമാണ് ലഭിച്ചിട്ടുള്ളത്. പോൾ ചെയ്തതിൽ 40.7 ശതമാനമാണ് യുഡിഎഫിന്റെ വോട്ട് വിഹിതം. എൽഡിഎഫിന് 35.7 ശതമാനം വോട്ടുലഭിച്ചിട്ടുണ്ട്. എൻഡിഎ 16 ശതമാനം വോട്ടാണ് നേടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്

കോയമ്പത്തൂരിൽ റോഡിലേക്ക് പാഞ്ഞുകയറി കുതിരകൾ, കുട്ടികളുമായി സ്കൂട്ടിയിൽ പോവുകയായിരുന്ന സ്ത്രീയ്ക്ക് പരിക്ക്

 വീതികുറഞ്ഞ റോഡുകളും വാഹന ബാഹുല്യവും മൂലം ഇന്ത്യയിൽ വാഹനാപകടങ്ങൾ പതിവാണ്. ഇതിനിടെയാണ് മൃഗങ്ങൾ റോഡിലേക്ക് പാഞ്ഞ് കയറി സൃഷ്ടിക്കുന്ന അപകടങ്ങൾ. ഇന്ന് രാവിലെ കോയമ്പത്തൂർ നഗരത്തിൽ സമാനമായൊരു അപകടം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. രാവിലെ മക്കളെയും സ്കൂട്ടിയിലിരുത്തി സ്കൂളിലേക്ക് പോവുകയായിരുന്ന ഒരു സ്ത്രീയുടെ മുന്നിലേക്ക് കുതിരകൾ പാഞ്ഞ് കയറിയതാണ് അപകടത്തിന് കാരണം. സംഭവത്തിന്‍റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

കോയമ്പത്തൂരിലെ വെള്ളക്കിണരു പിരുവിനടുത്തുള്ള മേട്ടുപ്പാളയം റോഡിലുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളെയും കൊണ്ട് സ്കൂളിലേക്ക് പോവുകയായിരുന്ന ഒരു സ്കൂട്ടി മറിയുകയും വാഹനം ഓടിച്ചിരുന്ന സ്ത്രീ അടക്കം മൂന്ന് പേര്‍ക്കും സാരമായ പരിക്കേൽക്കുകയും ചെയ്തു. റോഡിലേക്ക് പാഞ്ഞു കയറിയ കുതിരകളിലൊന്ന് ഇരു ചക്രവാഹനത്തിൽ ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട വാഹനം റോഡിലേക്ക് മറിയുകയായിരുന്നു. അപകടം നടന്ന ഉടനെ സമീപത്തുണ്ടായിരുന്നവരെത്തി മൂന്ന് പേരെയും സഹായിച്ചു. സ്ത്രീ ഹെൽമറ്റ് ധരിച്ചിരുന്നെങ്കിലും യൂണിഫോം ധരിച്ചിരുന്ന വിദ്യാർത്ഥികൾ ഹെൽമറ്റ് ധരിച്ചിരുന്നില്ല.അടിയന്തര നടപടി ആവശ്യം

അതേസമയം കോയമ്പത്തൂരിൽ അലഞ്ഞ് തിരിയുന്ന കുതിരകളുടെ എണ്ണം വർദ്ധിച്ച് വരുന്നത് ആശങ്ക സൃഷ്ടിച്ചു. ഇക്കാര്യത്തിൽ എത്രയും വേഗം അധികൃതർ നടപടിയെടുക്കണമെന്നും നെറ്റിസെന്‍സ് ആവശ്യപ്പെട്ടു. കേയമ്പത്തൂരും പരിസരപ്രദേശങ്ങളിലും കുതിരകളുടെ എണ്ണം കൂടുകയാണെന്നും ഇവ യാത്രക്കാർക്കും മറ്റുള്ളവർക്കും ഒരു സ്ഥിരം ശല്യമായി മാറുകയാണെന്നും റിപ്പോര്‍ട്ടുകളിൽ പറയുന്നു. സമൂഹ മാധ്യമ ഉപയോക്താക്കളും റോഡിലേക്ക് ഇറങ്ങുന്ന മൃഗങ്ങളെ നിയന്ത്രിക്കാൻ അടിയന്തര നടപടികൾ കൈക്കൊള്ളാൻ പ്രദേശിക ഭരണകൂടങ്ങളോട് ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തി; പിന്നാലെ ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥി ജീവനൊടുക്കി

കാസര്‍കോട്: കാസര്‍കോട് ഒന്‍പതാം ക്ലാസ് വിദ്യാര്‍ത്ഥിയെ കിടപ്പ് മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി. ബെള്ളൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്തിയായ പ്രജ്വല്‍ (14) ആണ് മരിച്ചത്. കിടപ്പ് മുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ബെള്ളൂര്‍ നെട്ടണിഗെ കുഞ്ചത്തൊട്ടി സ്വദേശികളായ ജയകര-അനിത ദമ്പതികളുടെ മകനാണ് പ്രജ്വല്‍. തിങ്കളാഴ്ച ഉച്ച കഴിഞ്ഞ് രണ്ടരയ്ക്കും നാലരയ്ക്കും ഇടയിലായിരുന്നു സംഭവം. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം പ്രജ്വല്‍ തൂങ്ങി മരിക്കുകയായിരുന്നു എന്നാണ് നിഗമനം. കിടപ്പുമുറിയിലെ കൊളുത്തില്‍ ഷാളില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം നടക്കുമ്പോൾ വീട്ടിൽ ആരുമുണ്ടായിരുന്നില്ല. അമ്മ അനിത മകളെ സ്കൂളിൽ നിന്ന് വിളിക്കുന്നതിനായി പോയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇടുക്കിയിൽ ഹൈസ്കൂളിന്റെ സീലിങ് തകർന്നുവീണു; സംഭവം ശക്തമായ കാറ്റിൽ, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

ഇടുക്കിയിൽ ഹൈസ്കൂളിന്റെ സീലിങ് തകർന്നുവീണു; സംഭവം ശക്തമായ കാറ്റിൽ, ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

 ഇടുക്കി: ഇടുക്കിയിൽ സ്കൂളിന്റെ സീലിങ് തകർന്നുവീണു. ബൈസൺവാലി ഹൈസ്കൂളിലെ സീലിങ്ങാണ് തകർന്നത്. നാലാം ക്ലാസ് വിദ്യാർത്ഥികൾ പഠിക്കുന്ന ക്ലാസ് മുറിയിലാണ് സംഭവം. ശക്തമായ കാറ്റിലാണ് സ്കൂളിന്റെ സീലിങ് തകർന്നത്. ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ആയതിനാൽ ക്ലാസിൽ കുട്ടികൾ ഉണ്ടായിരുന്നില്ല. അതുകൊണ്ട് വലിയ ദുരന്തമാണ് ഒഴിവായത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. നിർമ്മാണത്തിലെ വീഴ്ച ചൂണ്ടിക്കാട്ടിരുന്നു എന്നാണ് സ്കൂൾ അധിക്യതരുടെ വിശദീകരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

റോഡരികിലെ മദ്യപാനം ചോദ്യംചെയ്ത യുവാവിന് നേരെ ആക്രമണം, ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചു; മാസങ്ങൾക്ക് ശേഷം അറസ്റ്റ്

റോഡരികിലെ മദ്യപാനം ചോദ്യംചെയ്ത യുവാവിന് നേരെ ആക്രമണം, ബിയർ ബോട്ടിൽ കൊണ്ട് തലയ്ക്കടിച്ചു; മാസങ്ങൾക്ക് ശേഷം അറസ്റ്റ്

 തിരുവനന്തപുരം: പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്യാനെത്തിയ യുവാവിനെ ആക്രമിച്ച ശേഷം ഒളിവിൽ പോയ പ്രതികൾ മാസങ്ങൾക്ക് ശേഷം പിടിയിൽ. ബാലരാമപുരം സ്വദേശി ശരത്ത് (24), തലയാൽ സ്വദേശി സുധാകർ ബാലു (21) എന്നിവരാണ് അറസ്റ്റിലായത്. ആക്രമി സംഘത്തിലെ മറ്റ് മൂന്ന് പേർ കൂടി പിടിയിലാകാനുണ്ട്.​ കഴിഞ്ഞ സെപ്റ്റംബർ മാസത്തിലായിരുന്നു സംഭവം.

​പരാതിക്കാരനായ രഞ്ജിത്തിന്റെ വീടിന് സമീപമുള്ള റോഡരികിലിരുന്ന് പ്രതികളും സംഘവും മദ്യപിച്ചിരുന്നു. ഇത് രഞ്ജിത്ത് ചോദ്യം ചെയ്തതോടെ വാക്കേറ്റം ആരംഭിക്കുകയും പിന്നീട് ഇത് കയ്യാങ്കളിയിലേക്ക് എത്തുകയും ചെയ്തു. ഇതിലുള്ള വ്യക്തി വൈരാഗ്യത്താൽ ​ ഒരാഴ്ചയക്ക് ശേഷം മോട്ടോർ സൈക്കിളിൽ യാത്ര ചെയ്യുകയായിരുന്ന രഞ്ജിത്തിനെ ബാലരാമപുരം പഞ്ചായത്ത് ഓഫീസിന് പിന്നിൽവെച്ച് പ്രതികൾ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു.

ബൈക്കിൽ നിന്ന് ചവിട്ടി താഴെയിട്ട ശേഷം പ്രതികൾ രഞ്ജിത്തിനെ അതിക്രൂരമായി മർദ്ദിച്ചു. കൂട്ടത്തിൽ ഒരാൾ ബിയർ കുപ്പികൊണ്ട് രഞ്ജിത്തിനെ തലയ്ക്ക് അടിക്കുകയും, മറ്റൊരാൾ ഇരുമ്പു കമ്പികൊണ്ട് കൈ അടിച്ചു ഒടിക്കുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റതോടെ രഞ്ജിത്തിനെ സംഭവ സ്ഥലത്ത് ഉപേക്ഷിച്ച ശേഷം പ്രതികൾ കടന്നുകളയുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ മലയാളത്തിന്‍റെ അഭിമാന താരം; മുഖ്യന്ത്രിക്കും ഭാവനയ്ക്കും ഒപ്പമുള്ള ചിത്രം പങ്കുവെച്ച് മന്ത്രി വി ശിവൻകുട്ടി

 തിരുവനന്തപുരം: സർക്കാരിന്‍റെ ക്രിസ്മസ് വിരുന്നിൽ പങ്കെടുക്കാൻ നടി ഭാവനയും എത്തി. മന്ത്രി വി ശിവൻകുട്ടിയാണ് ഫേസ്ബുക്കിലൂടെ ചിത്രം പങ്കുവെച്ചത്. ബഹുമാനപ്പെട്ട മുഖ്യമന്ത്രിക്കും മലയാളത്തിന്‍റെ അഭിമാനതാരം ഭാവനയ്ക്കും ഒപ്പം എന്ന് കുറിച്ച് കൊണ്ടാണ് അദ്ദേഹം ചിത്രങ്ങൾ പങ്കുവെച്ചത്. മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ഭാവന. നമ്മൾ എന്ന ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തി പിന്നീട് ഇതര ഭാഷകളിലും നായികയായി തിളങ്ങിയ ആളാണ് ഭാവന. ഒരു പതിറ്റാണ്ടിലേറെയായി സിനിമയിൽ നിറ സാന്നിധ്യമായ താരം അറുപതിലേറെ സിനിമകൾ ഇതിനകം അഭിനയിച്ചു കഴിഞ്ഞു.ഒരുപാട് ഫ്രണ്ട്സ് ഉണ്ടെങ്കിലും ഒരു പ്രശ്നം വന്നാൽ ആരേയും വിളിക്കില്ല. പ്രശ്നങ്ങൾ വരുമ്പോൾ ഒരു ഷെല്ലിനകത്തേക്ക് പേകും. അതിപ്പോൾ ഇങ്ങനെ ആയതാണോ അതോ മുൻപും ഇങ്ങനെ ആയിരുന്നോന്ന് എനിക്ക് ഓർമയില്ല. ഫ്രണ്ട്സിന് അതറിയാം. അതിൽ നിന്നും റിക്കവറായി വന്ന ശേഷമാണ് അവരോട് കാര്യങ്ങൾ പറയുക. സോഷ്യൽ മീഡിയയിൽ ഇൻസ്റ്റാ​ഗ്രാം മാത്രമാണ് ഉള്ളത്. 2019 അവസാനത്തിലാണ് അത് തുടങ്ങുന്നത്. ആദ്യമൊരു പ്രൈവറ്റ് അക്കൗണ്ട് ഉണ്ടായിരുന്നു. പിന്നീട് കുറേ വ്യാജ വാർത്തകൾ വന്നു, ഡിവോഴ്സ് ആകാൻ പോകുന്നു, ഡിവോഴ്സ് ആയി എന്നൊക്കെ. ഒടുവിൽ എല്ലാവരും പറഞ്ഞു ഒരു അക്കൗണ്ട് തുടങ്ങാൻ. അങ്ങനെയാണ് ഇൻസ്റ്റയിൽ വരുന്നത്. കമന്റ്സൊക്കെ ചിലപ്പോൾ കാണും. അതിന് വേണ്ടിയിരിക്കാറില്ല. എന്തിനാണ് മറ്റൊള്ളൊരാളുടെ ഫ്രസ്ട്രേഷൻ കാരണം നമ്മുടെ ഒരു ദിവസം കളയുന്നത്. എന്റെ സന്തോഷം എനിക്ക് അമൂല്യമാണ്. മനസറിഞ്ഞ് ഒരുപാട് സന്തോഷിക്കുന്നത് വളരെ അപൂർവ്വമാണ്. ഇയാൾക്ക് എന്നെ അറിയില്ലല്ലോ, എന്തറിഞ്ഞിട്ടാ ഈ എഴുതുന്നതെന്നൊക്കെ ചിന്തിക്കും", എന്ന് ഭാവന പറയുന്നുവിശ്വാസിയാണോന്ന ചോദ്യത്തിന്, "വിശ്വാസിയാണ്. ഭയങ്കര വിശ്വാസയല്ല. കർമയിൽ കുറച്ചൊക്കെ വിശ്വാസമുണ്ട്. എനിക്കുള്ളതേ എനിക്ക് വരുള്ളൂ. നല്ലതാണെങ്കിലും മോശമാണെങ്കിലും ഫേസ് ഇറ്റ്. അതെങ്ങനെ കൈകാര്യം ചെയ്യാൻ പറ്റും എന്നതിന് ശക്തി തരികയെന്ന രീതിയിൽ പ്രാർത്ഥിക്കും. പ്രാർത്ഥന എന്നത് ആരോ നമ്മുടെ കൂടെ ഉണ്ട് എന്നതാണല്ലോ. ആരോടോ നമ്മൾ പ്രാർത്ഥിക്കുന്നുണ്ട്. അത് കേൾക്കുന്നുണ്ട്. നമുക്ക് അതിന് റിസൾട്ട് കിട്ടും. 10 കാര്യം പറഞ്ഞ് പ്രാർത്ഥിക്കും ചിലപ്പോൾ അഞ്ച് കാര്യം നടക്കും. അത് ദൈവം തന്നതാണെന്ന വിശ്വാസമാണ്. ആ വിശ്വാസത്തിലാണല്ലോ എല്ലാവരും ജീവിക്കുന്നത്. ആ ഒരു വിശ്വാസമുണ്ട്", എന്നായിരുന്നു ഭാവനയുടെ മറുപടി.