Wednesday, 17 December 2025

ഇതിലും മഞ്ഞെന്‍റെ ഫ്രിഡ്ജിലുണ്ട്'; മണാലിയിൽ സഞ്ചാരികൾക്ക് സ്കീ ചെയ്യാൻ 'കൃത്രിമ' മഞ്ഞൊരുക്കുന്നു

ഇതിലും മഞ്ഞെന്‍റെ ഫ്രിഡ്ജിലുണ്ട്'; മണാലിയിൽ സഞ്ചാരികൾക്ക് സ്കീ ചെയ്യാൻ 'കൃത്രിമ' മഞ്ഞൊരുക്കുന്നു

 ദക്ഷിണേന്ത്യയിൽ തണുപ്പ് കടുപ്പിക്കുകയാണ്. തിരുവനന്തപുരത്തും ബെംഗളൂരുവും ഊട്ടിയിലും മൂന്നാറും തണുപ്പ് കൂടുന്നുവെന്നും മൂടൽ മഞ്ഞ് ശക്തമാകുന്നതായും റിപ്പോര്‍ട്ടുകളും പറയുന്നു. അതേസമയം ഹിമാലയത്തിന്‍റെ താഴ്വാരകളിൽ മഞ്ഞ് ഒഴിഞ്ഞ് നിൽക്കുകയാണ്. ഏറെ വിനോദ സഞ്ചാരികളെത്തുന്ന ഹിമാചൽ പ്രദേശിലെ മണാലിയിലടക്കം മ‌ഞ്ഞ് ഇല്ലെന്നതാണ് അവസ്ഥ. ഇതോടെ മ‌‌ഞ്ഞ് കാണാനായി ഹിമാലയത്തിലേക്ക് എത്തുന്ന സഞ്ചാരികൾക്കായി കൃത്രിമ മഞ്ഞൊരുക്കുകയാണ് പ്രാദേശിക ഗൈഡുമാർ. ഇത്തരമൊരു കൃത്രിമ മഞ്ഞിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായി.

കൃത്രിമ മഞ്ഞൊരുക്കം

അതുൽ ചൗഹാൻ എന്ന ഇന്‍സ്റ്റാഗ്രാം ഉപയോക്താവാണ് 'തട്ടിപ്പ്' എന്ന കുറിപ്പോടെ വീഡിയോ പങ്കുവച്ചത്. അദ്ദേഹത്തിന്‍റെ വീഡിയോയിൽ മഞ്ഞില്ലാത്ത, പാറയും കല്ലും നിറഞ്ഞ തരിശ് പ്രദേശത്ത് ഒരു ചെറിയ സ്ഥലത്ത് മാത്രം മഞ്ഞ് നിറച്ചിരിക്കുന്നത് കാണാം. ഈ താത്കാലിക മഞ്ഞിൽ സഞ്ചാരികൾ സ്കീ ചെയ്യാന്‍ ശ്രമിക്കുന്നു. മലയുടെ മുകളിൽ നിന്നും താഴ്വാരും വരെ മഞ്ഞ് നിറച്ചിട്ടുണ്ട്. ചെറിയ പിക്കപ്പിൽ മഞ്ഞ് കൊണ്ടുവന്ന് ആവശ്യമുള്ള ഭാഗത്ത് വിരിച്ചിടുന്നതും വീഡിയോയിൽ കാണാം. ഇതിനിടെയിൽ സ്കീ ചെയ്യാനുള്ള ഉപകരണങ്ങൾ ചിലർ ശ്രദ്ധാപൂർവ്വം ധരിക്കുന്നതും കാണാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ടയർ ഊരിത്തെറിച്ചു, ദുരൂഹത സംശയിക്കുന്നുവെന്ന് മന്ത്രി

മന്ത്രി സജി ചെറിയാന്‍റെ വാഹനം അപകടത്തിൽപ്പെട്ടു; ടയർ ഊരിത്തെറിച്ചു, ദുരൂഹത സംശയിക്കുന്നുവെന്ന് മന്ത്രി

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ വാഹനം അപകടത്തില്‍പ്പെട്ടു. വാമനപുരത്ത് വച്ച് വാഹനത്തിന്റെ ടയര്‍ ഊരി തെറിക്കുകയായിരുന്നു. മന്ത്രിയും സംഘവും രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്. ചെങ്ങന്നൂരില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തിന് ശേഷം ഡി കെ മുരളി എംഎല്‍എയുടെ വാഹനത്തില്‍ മന്ത്രി തിരുവനന്തപുരത്തേക്ക് എത്തി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിസ്മസ് ആഘോഷത്തിൽ ‘ഗണഗീതവും’, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

ക്രിസ്മസ് ആഘോഷത്തിൽ ‘ഗണഗീതവും’, ഭരണഘടനാ വിരുദ്ധമെന്ന് ജോൺ ബ്രിട്ടാസ്; കേന്ദ്രമന്ത്രിക്ക് കത്തയച്ചു

കേരള പോസ്റ്റൽ സർക്കിളിലെ ക്രിസ്തുമസ് ആഘോഷത്തിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കണമെന്ന ആവശ്യത്തിനെതിരെ ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രിക്ക് കത്തയച്ചു.

തപാൽ വകുപ്പ് തിരുവനന്തപുരം മേഖല ആസ്ഥാനത്ത് നാളെ (18 ഡിസംബർ 2025) നടക്കുന്ന ഔദ്യോഗിക ക്രിസ്മസ് ആഘോഷത്തിനിടെ ആർ.എസ്.എസ് ഗണഗീതം ആലപിക്കുവാൻ അനുവാദം നൽകണമെന്ന ബിജെപി അനുകൂല തൊഴിലാളി സംഘടനയുടെ ആവശ്യത്തിനെതിരെ ശക്തമായി പ്രതികരിച്ചുകൊണ്ട് ഡോ. ജോൺ ബ്രിട്ടാസ് എംപി കേന്ദ്രമന്ത്രി ശ്രീ ജ്യോതിരാദിത്യ സിന്ധ്യയ്ക്കും കേന്ദ്ര പോസ്റ്റൽ വകുപ്പ് സെക്രട്ടറിക്കും കേരള പോസ്റ്റൽ സർക്കിൾ ചീഫ് പോസ്റ്റ് മാസ്റ്റർ ജനറലിനും കത്ത് നൽകി.

നാളെ നടക്കാനിരിക്കുന്ന കേരള പോസ്റ്റൽ സർക്കിൾ ക്രിസ്തുമസ് പരിപാടികൾക്കിടയിൽ ദേശസ്നേഹം ഊട്ടി ഉറപ്പിക്കുവാൻ എന്ന പേരിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കുവാൻ അനുവാദം നൽകണം, ഇതിൽ എല്ലാ ജീവനക്കാരും പങ്കെടുക്കുന്നതിന് വേണ്ട നിർദ്ദേശം നൽകണം, ഈ പരിപാടിയുടെ വീഡിയോ ചിത്രീകരിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണം, വീഡിയോ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ കൂടി പ്രചരിപ്പിക്കണം എന്നെല്ലാം ആവശ്യപ്പെട്ട് ബിഎംഎസിന് കീഴിൽ വരുന്ന ഭാരതീയ പോസ്റ്റൽ അഡ്മിനിസ്ട്രേറ്റീവ് ഓഫീസേഴ്സ് എംപ്ലോയീസ് യൂണിയൻ പോസ്റ്റൽ വകുപ്പ് അധികാരികൾക്ക് കത്ത് നൽകിയതായാണ് റിപ്പോർട്ടുകൾ.

“ദേശസ്നേഹം” എന്ന പേരിൽ ഒരു പ്രത്യേക സംഘടനയുടെ ആശയങ്ങളെ മഹത്വവൽക്കരിക്കാൻ നടത്തുന്ന ശ്രമം ആശങ്കാജനകമാണ്. യഥാർത്ഥ ദേശസ്നേഹം ഭരണഘടനയോടുള്ള പ്രതിബദ്ധതയിലൂടെയാണ്. ന്യൂനപക്ഷ വിഭാഗങ്ങളുടെ അഘോഷവുമായി ബന്ധപ്പെട്ട ഒരു ഔദ്യോഗിക പരിപാടിയിൽ ആർ.എസ്.എസുമായി ബന്ധപ്പെട്ട ഗണഗീതം ഉൾപ്പെടുത്തുന്നത് ഒട്ടും ശരിയല്ല. സർക്കാർ ഓഫീസിൽ സംഘടിപ്പിക്കുന്ന ഒരു ആഘോഷത്തിന്റെ ഭാഗമായി, ഒരു പ്രത്യേക രാഷ്ട്രീയ–ആശയധാരയുമായി ബന്ധപ്പെട്ട ഗാനത്തെ ഉൾപ്പെടുത്താനുള്ള ശ്രമം ഭരണഘടനാവിരുദ്ധമാണ് – എംപി വ്യക്തമാക്കി.

ആകയാൽ ക്രിസ്തുമസ് പരിപാടിയിൽ ആർ.എസ്.എസ് ഗണഗീതം ആലപിക്കാനുള്ള അനുമതി നൽകരുതെന്ന അടിയന്തര നിർദേശം വകുപ്പ് അധികൃതർക്ക് നൽകണമെന്ന് കേന്ദ്രമന്ത്രിയോട് ഡോ. ജോൺ ബ്രിട്ടാസ് എംപി കത്തിൽ ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തടിലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു; ബിസിഎ വിദ്യാര്‍ഥി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

തടിലോറിയും ബൈക്കുമായി കൂട്ടിയിടിച്ചു; ബിസിഎ വിദ്യാര്‍ഥി മരിച്ചു, രണ്ട് പേർക്ക് ​ഗുരുതര പരിക്ക്

എടത്വ: കോതമം​ഗലത്ത് ലോറിയും ബൈക്കും കൂട്ടിയിടിച്ച് തലവടി ആനപ്രമ്പാല്‍ സ്വദേശിയായ വിദ്യാര്‍ഥി മരിച്ചു. 2 പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പുതുപ്പാടി കോളജിലെ ബിസിഎ അവസാന വര്‍ഷ വിദ്യാര്‍ഥിയായ തലവടി ആനപ്രമ്പാല്‍ കറത്തേരില്‍ കുന്നേല്‍ വീട്ടില്‍ കൊച്ചുമോന്റെ മകന്‍ വിഷ്ണു (21) ആണ് മരിച്ചത്. തൃശൂര്‍ ചെന്ത്രാപ്പിന്നി കൊരാട്ടില്‍ ആദിത്യന്‍ (20), പത്തനംതിട്ട തെക്കുംതോട് ഒറ്റപ്ലാവുങ്കല്‍ ആരോമല്‍ (20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഒന്‍പതരയോടെ കാരക്കുന്നം പള്ളിക്കു സമീപമാണ് അപകടം. മൂവാറ്റുപുഴയില്‍ നിന്ന് കോതമംഗലത്തേക്ക് വരികയായിരുന്ന തടിലോറിയും ബൈക്കും കൂട്ടിയിടിക്കുകയായിരുന്നു. 

പരുക്കേറ്റവരെ നാട്ടുകാര്‍ മൂവാറ്റുപുഴയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വിഷ്ണു മരിച്ചു. അതീവ ഗുരുതരാവസ്ഥയിലായ മറ്റ് രണ്ടു വിദ്യാര്‍ഥികളെ കോലഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കുമാറ്റി. വിഷ്ണുവിന്റെ മൃതദേഹം മൂവാറ്റുപുഴ എം.സി.എസ് ആശുപത്രി മോര്‍ച്ചറിയില്‍. മാതാവ് സിന്ധു (തലവടി ഗ്രാമപഞ്ചായത്ത് ഹരിത കര്‍മ്മ സേനാംഗം), പിതാവ് കൊച്ചുമോന്‍. ഏക സഹോദരന്‍ വിവേക് (എടത്വ സെന്റ് അലോഷ്യസ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥി). പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തീകരിച്ച ശേഷം മൃതദേഹം കോളേജില്‍ പൊതുദര്‍ശനത്തിന് വയ്ക്കും. തുടര്‍ന്ന് സ്വദേശമായ തലവടിയിലേക്ക് കൊണ്ടുവരും. സംസ്‌കാരം നാളെ. ഉച്ചകഴിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്

രണ്ട് മക്കളടങ്ങുന്ന കുടുംബം, ഒരു സുപ്രഭാതത്തിൽ പിരിച്ചുവിട്ടു, എങ്ങനെ ജീവിക്കും, ഇന്ത്യൻ ടെക്കിയുടെ പോസ്റ്റ്

 പെട്ടെന്ന് ഒരു സുപ്രഭാതത്തിൽ ജോലി നഷ്ടപ്പെട്ടാൽ എന്ത് ചെയ്യാനാകും. പിന്നീട് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രതിസന്ധികൾ എത്രത്തോളമാണ്. അവയെക്കുറിച്ചെല്ലാം തുറന്നു സംസാരിക്കുകയാണ് ഒരു 35 -കാരൻ. കമ്പനിയുടെ ചെലവ് ചുരുക്കലിന്റെയും മറ്റും ഭാഗമായാണ് ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയറായ ഇദ്ദേഹത്തിന് ജോലി നഷ്ടമായത്. കയ്യിൽ സമ്പാദ്യമൊന്നുമില്ലാതെ, സാമ്പത്തിക ബാധ്യതകൾക്കും ഉത്തരവാദിത്വങ്ങൾക്കും മുന്നിൽ പകച്ചുനിൽക്കുന്ന തന്റെ അവസ്ഥ അദ്ദേഹം വിവരിക്കുന്നു. സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പിൽ തന്റെ ജോലി നഷ്ടപ്പെട്ടത് പ്രകടനത്തിലെ പോരായ്മകൾ കൊണ്ടല്ലെന്നും മറിച്ച് കമ്പനിയുടെ ചെലവ് ചുരുക്കൽ നടപടികളുടെ ഭാഗമായാണെന്നും അദ്ദേഹം വ്യക്തമാക്കി.

ദീർഘകാലാടിസ്ഥാനത്തിൽ തൊഴിൽ സുരക്ഷ ലഭിക്കുമെന്ന തന്റെ വിശ്വാസം തെറ്റിയ നിമിഷം വലിയൊരു ആഘാതമായി തോന്നിയെന്നും അദ്ദേഹം തുറന്നു പറഞ്ഞു. ഭാര്യയും രണ്ട് കൊച്ചുകുട്ടികളും അടങ്ങുന്നതാണ് തൻറെ കുടുംബം. സ്ഥിരവരുമാനം നിലച്ചതോടെ വീട്ടുവാടക, കുട്ടികളുടെ സ്കൂൾ ഫീസ്, പലചരക്ക് സാധനങ്ങൾ, വായ്പാ തിരിച്ചടവുകൾ എന്നിവ എങ്ങനെ നേരിടുമെന്ന ആശങ്കയിലാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്. ചെലവുകൾക്ക് ഒരു മാറ്റവുമില്ല. പക്ഷേ ശമ്പളം വരുന്നത് നിന്നുപോയി, അദ്ദേഹം തന്റെ പോസ്റ്റിൽ കുറിച്ചു.

ഇപ്പോഴത്തെ തൊഴിൽ സാഹചര്യത്തിൽ പുതിയൊരു ജോലി കിട്ടുന്നത് വളരെ കഠിനമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പ്രത്യേകിച്ച് കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളുള്ള 35 വയസുകാരനായ ഒരാൾക്ക് അനുയോജ്യമായ ജോലി കണ്ടെത്തുക എന്നത് പ്രയാസകരമാണ്. കുടുംബത്തിന് മുന്നിൽ പതറാതെ നിൽക്കാൻ ശ്രമിക്കുമ്പോഴും ഉറക്കമില്ലാത്ത രാത്രികളിലൂടെയാണ് കടന്നു പോകുന്നതെന്നും അദ്ദേഹം പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ചാറ്റ്ജിപിടി പറഞ്ഞു, ഞാന്‍ ചെയ്തു'; ജീവനൊടുക്കാൻ ശ്രമിച്ച് 13കാരന്‍, പിന്നാലെ പ്രതികരിച്ച് സൈക്കോളജിസ്റ്റ്

'ചാറ്റ്ജിപിടി പറഞ്ഞു, ഞാന്‍ ചെയ്തു'; ജീവനൊടുക്കാൻ ശ്രമിച്ച് 13കാരന്‍, പിന്നാലെ പ്രതികരിച്ച് സൈക്കോളജിസ്റ്റ്

കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ സാങ്കേതികവിദ്യയ്ക്ക് പിന്നാലെ പായുന്ന കാലത്ത് ചാറ്റ്ജിപിടിയുടെ നിര്‍ദേശം അനുസരിച്ച് പതിമൂന്ന്കാരൻ ജീവനൊടുക്കാൻ ശ്രമിച്ചതില്‍ പ്രതികരിച്ച് മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ. ചാറ്റ്ജിപിടി എന്നോട് ചെയ്യാന്‍ പറഞ്ഞു, അതുകൊണ്ട് ഞാന്‍ ചെയ്തു. 13 വയസ്സ് മാത്രമുള്ള ഒരു പയ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് ഹോസ്പിറ്റലിൽ വന്നിരിക്കുകയാണെന്നും എന്നെ അത് വളരെയധികം പേടിപ്പെടുത്തിയ കാര്യമാണ് ഹോസ്പിറ്റലിൽ നടന്നിരിക്കുന്നതെന്നും അല്‍ഷിഫ പറഞ്ഞു.

പലരും നിങ്ങളുടെ ഇമോഷൻസ്, ഫ്രസ്ട്രേഷൻ, ട്രോമാസ് എല്ലാം ചാറ്റ്ജിപിടിയോട് പങ്കുവെച്ചിട്ടുള്ളവർ ആയിരിക്കാം. ഇത് തരുന്നത് വളരെ നൈമിഷികമായ ഒരു റിലീഫ് മാത്രമാണ്. നിങ്ങൾ എന്തെങ്കിലും ഒരു കാര്യം പോയി ഷെയർ ചെയ്യുമ്പോൾ ചാറ്റ്ജിപിടി അതിനെയെല്ലാം വാലിഡേറ്റ് ചെയ്തു വിടുകയാണ് ചെയ്യുക. അതിൽ നിന്ന് നിങ്ങൾക്ക് കുറച്ച് റിലീഫ് കിട്ടുമെന്നും എന്നാൽ ഇതിന്‍റെ റിസ്ക് എത്രത്തോളമാണ് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണമെന്നും അല്‍ഷിഫ പറഞ്ഞു. മലയാളിയും സൈക്കോളജിസ്റ്റുമായ അല്‍ഷിഫ തന്‍റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വിഡിയോയിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. പലരും സാങ്കേതിക ലോകത്തിൻ്റെ പുറമേ പോകുന്ന കാലത്ത് അല്‍ഷിഫ പറയുന്ന വാക്കുകൾ വളരെ പ്രധാനപ്പെട്ടതാണ്.

ചാറ്റ്ജിപിടി എന്നോട് ചെയ്യാന്‍ പറഞ്ഞു. അതുകൊണ്ട് ഞാന്‍ ചെയ്തു. 13 വയസ്സ് മാത്രമുള്ള ഒരു പയ്യൻ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ട് ഹോസ്പിറ്റലിൽ വന്നിരിക്കുകയാണ്. എന്നെ വളരെയധികം പേടിപ്പെടുത്തിയ കാര്യമാണ് ഞങ്ങളുടെ ഹോസ്പിറ്റലിൽ നടന്നത്. ഇത് കാണുന്ന പലരും നിങ്ങളുടെ ഇമോഷൻസ്, ഫ്രസ്ട്രേഷൻ, ട്രോമാസ് എല്ലാം ചാറ്റ്ജിപിടിയോട് പങ്കുവെച്ചിട്ടുള്ളവർ ആയിരിക്കാം. ഇതിന്‍റെ റിസ്ക് എത്രത്തോളമാണ് എന്ന് നിങ്ങൾ അറിഞ്ഞിരിക്കണം. ഇത് തരുന്നത് വളരെ നൈമിഷികമായ ഒരു റിലീഫ് മാത്രമാണ്. നിങ്ങൾ എന്തെങ്കിലും ഒരു കാര്യം പോയി ഷെയർ ചെയ്യുമ്പോൾ ചാറ്റ് ജിപിറ്റി അതിനെയെല്ലാം വാലിഡേറ്റ് ചെയ്തു വിടുകയാണ് ചെയ്യുക. അതിൽ നിന്ന് നിങ്ങൾക്ക് കുറച്ച് റിലീഫ് കിട്ടും.

നമ്മുടെ എല്ലാ ഇമോഷൻസും വാലിഡേറ്റ് ചെയ്യപ്പെടേണ്ടതായിട്ടുള്ള ഇമോഷൻസ് അല്ല. ചലഞ്ച് ചെയ്യപ്പെടേണ്ടതായിട്ടുള്ള ഇമോഷൻസ് കൂടി മനുഷ്യന്മാർക്കുണ്ട്.ഹോമിസൈഡൽ ആൻഡ് സൂയിസൈഡൽ ടെൻഡൻസിസൊക്കെ ചലഞ്ച് ചെയ്യപ്പെടേണ്ടതായിട്ടുള്ള ഇമോഷൻസ് ആണ്. ആ ചലഞ്ചിങ് ചാറ്റ് ജിപിടിയില്‍ നടക്കുന്നില്ല. അങ്ങനെ നമ്മൾ പതിയെ പതിയെ ഇമോഷണലി ഡിപെൻഡന്‍റന്‍റായി പോകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് തേനീച്ച കർഷകൻ സ്ഥാപിച്ച കൂടുകളിൽ വിഷദ്രാവകം തളിച്ചു; പാർട്ടി മാറിയതിലെ പ്രതികാരമെന്ന് പരാതി

കൊല്ലത്ത് തേനീച്ച കർഷകൻ സ്ഥാപിച്ച കൂടുകളിൽ വിഷദ്രാവകം തളിച്ചു; പാർട്ടി മാറിയതിലെ പ്രതികാരമെന്ന് പരാതി

 കൊല്ലം: സി പി ഐ ബന്ധം ഉപേക്ഷിച്ച് സി പി എമ്മിൽ ചേർന്ന തേനീച്ച കർഷകന്‍റെ കൃഷിനശിപ്പിച്ച് പ്രതികാരമെന്ന് പരാതി. കൊല്ലത്തെ കടയ്ക്കൽ അണപ്പാട് കുന്നുംപുറത്ത് പുത്തൻവീട്ടിൽ ഗോപകുമാറിന്‍റെ തേനീച്ച കൂടുകളാണ് നശിപ്പിച്ചത്. വിഷദ്രാവകം സ്പ്രേ ചെയ്ത് തേനീച്ചകളെ കൊല്ലുകയായിരുന്നു.

സി പി ഐ മുൻ ജില്ലാ കൗൺസിൽ അംഗം ജെ സി അനിലിനൊപ്പം പാർട്ടി വിട്ട് സി പി എമ്മിൽ ചേർന്നവരിൽ ഒരാളാണ് ഗോപകുമാർ. സി പി ഐ ജില്ലാ കൗൺസിൽ അംഗവും മുൻ എം എൽ എ യുമായ ആർ ലതാദേവിയുടെ ചരിപ്പറമ്പിലെ കുടുംബ വീട്ടിലാണ് ഗോപകുമാർ തേനീച്ച കൃഷി ചെയ്തിരുന്നത്. ഈ തേനീച്ചക്കൂടുകളാണ് നശിപ്പിച്ചത്. കൂടുകൾ സ്ഥാപിച്ചിട്ട് 3 വർഷത്തിലധികമായെന്നു ഗോപകുമാർ പറയുന്നു. തേനീച്ച കൂടുകളും തേനീച്ചകളെയും നശിപ്പിച്ചതിനെതിരെ കടയ്ക്കൽ പൊലീസിന് പരാതി നൽകി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിയൊച്ച കേട്ടിട്ടും ഓടിപ്പോയില്ല, യജമാനന്റെ മൃതദേഹത്തിന് കാവലിരുന്ന് നായ

വെടിയൊച്ച കേട്ടിട്ടും ഓടിപ്പോയില്ല, യജമാനന്റെ മൃതദേഹത്തിന് കാവലിരുന്ന് നായ

മരണത്തിനു ശേഷവും യജമാനനെ പിരിയാൻ കൂട്ടാക്കാതെ മൗയി. ലോകമെമ്പാടുമുള്ള നിരവധിപേരെ കണ്ണീരിലാഴ്ത്തിയ കാഴ്ചയാണ് സിഡ്നിയിലെ ബോണ്ടി ബീച്ചിൽ നിന്ന് പുറത്തുവന്നത്. ബോണ്ടി ബീച്ചിന് സമീപം നടന്ന വെടിവെപ്പിൽ കൊല്ലപ്പെട്ട യജമാനന്റെ അരികിൽ നിന്ന് മാറാൻ കൂട്ടാക്കാത്ത വളർത്തുനായയുടെ ഹൃദയസ്പർശിയായ ദൃശ്യങ്ങൾ കണ്ടത് അനേകായിരങ്ങൾ. വെടിവയ്പ്പിനിടയിലും തന്റെ യജമാനന്റെ ജീവനറ്റ ശരീരത്തെ തനിച്ചാക്കി പോകാൻ 'മൗയി' എന്ന ബെർണീസ് മൗണ്ടൻ ഡോഗ് തയ്യാറായിരുന്നില്ല. ഡിസംബർ 14 -ന് വൈകുന്നേരമായിരുന്നു നാടിനെ നടുക്കിയ ഈ ആക്രമണം.

ബീച്ചിന് സമീപം സാജിദ് അക്രം എന്നയാൾ നടത്തിയ വെടിവെപ്പിൽ നിരവധി പേർ കൊല്ലപ്പെടുകയും അനേകം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇതൊരു ആസൂത്രിത ഭീകരാക്രമണമാണെന്നാണ് അധികൃതർ വിലയിരുത്തുന്നത്. ചുറ്റുമുള്ളവർ പ്രാണരക്ഷാർത്ഥം ഓടുമ്പോഴും അപകടം വകവെക്കാതെ മൗയി തന്റെ യജമാനന്റെ അരികിൽ തന്നെ നിന്നു. തന്റെ ഭാര്യയോടും രണ്ട് വളർത്തുനായ്ക്കളോടുമൊപ്പം നടക്കാനിറങ്ങിയതായിരുന്നു കൊല്ലപ്പെട്ട വ്യക്തി. അദ്ദേഹത്തിന്റെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം

സ്ത്രീകളുടെ ശബരിമല' ജനുവരി 2ന് തുറക്കും; തിരുവൈരാണിക്കുളം ക്ഷേത്രത്തിൽ പാർവതി ദേവിയുടെ നട തുറക്കുക 12 ദിവസം മാത്രം

 കൊച്ചി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ വാര്‍ഷിക നട തുറപ്പ് മഹോത്സവത്തിന് 2026 ജനുവരി 2ന് തുടക്കമാകും. വര്‍ഷത്തില്‍ ഒരിക്കല്‍ മാത്രം 12 ദിവസം ദേവിയുടെ നട തുറക്കുന്ന അപൂര്‍വ ക്ഷേത്രമായതിനാല്‍ ഈ ദിവസങ്ങളില്‍ സംസ്ഥാനത്തിനകത്തും പുറത്ത് നിന്നുമായി ലക്ഷക്കണക്കിന് ഭക്തര്‍ ദര്‍ശനത്തിനെത്തും.

പെരിയാര്‍ തീരത്തെ വെള്ളാരപ്പിള്ളി തെക്കുംഭാഗം കരയില്‍ സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തില്‍ ഒരേ ശ്രീകോവിലില്‍ കിഴക്ക് ദര്‍ശനമായി ശിവനും പടിഞ്ഞാറ് ദര്‍ശനമായി പാര്‍വതി ദേവിയെയും പ്രതിഷ്ഠിച്ചിരിക്കുന്നു. ഗണപതി, അയ്യപ്പന്‍, മഹാവിഷ്ണു, സതീദേവി, ഭദ്രകാളി, നാഗ ദൈവങ്ങള്‍ എന്നിവരാണ് പ്രധാന ഉപ ദേവതകള്‍. അകവൂര്‍ മനയില്‍നിന്ന് തിരുവാഭരണങ്ങളുമായുള്ള ഘോഷ യാത്ര ക്ഷേത്രത്തിലെത്തിയ ശേഷം ദേവിയുടെ നട തുറക്കുന്നതോടെയാണ് മഹോത്സവത്തിന് തുടക്കമാകുന്നത്. വാദ്യ മേളങ്ങള്‍, മുത്തുക്കുടകള്‍, താലപ്പൊലി എന്നിവയുടെ അകമ്പടിയോടെയാണ് ഘോഷ യാത്ര നടക്കുന്നത്.

ദര്‍ശന സൗകര്യത്തിനായി വെര്‍ച്വല്‍ ക്യൂ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ക്ഷേത്രം ട്രസ്റ്റ് ഒരുക്കിയിട്ടുണ്ട്. വെർച്വൽ ക്യൂ ബുക്കിംഗ് ആരംഭിച്ചതായി ക്ഷേത്ര ഭാരവാഹികൾ അറിയിച്ചു. ട്രസ്റ്റിന്റെ നേതൃത്വത്തില്‍ കാരുണ്യ പ്രവര്‍ത്തനങ്ങളും നടപ്പാക്കുന്നുണ്ട്. ശിവരാത്രി, നവരാത്രി, മണ്ഡല കാലം, കുംഭ മാസ തിരുവാതിരയിലെ ആറാട്ട് ഉത്സവം എന്നിവയും ഇവിടെ പ്രധാന ആചാരങ്ങളാണ്. സ്ത്രീകളുടെ ശബരിമല എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. നട ജനുവരി 13ന് അടയ്ക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്

ആറ് കിലോ കുറഞ്ഞു, മാനസികവും ശാരീരികവുമായി തളർന്നു, തൊഴിലുടമ ചൂഷണം ചെയ്യുകയാണ്, ജോലിക്കാരിയുടെ പോസ്റ്റ്

 കുറഞ്ഞ ശമ്പളത്തിന് തൊഴിലുടമ കൂടുതൽ ജോലി ചെയ്യിക്കുന്നു, ശാരീരികമായും മാനസികമായും തളർന്നു, ഇനി എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ച് യുവതിയുടെ സോഷ്യൽ മീഡിയ പോസ്റ്റ് വാർത്തയാവുന്നു. സിംഗപ്പൂരിലെ ഒരു വീട്ടുജോലിക്കാരിയാണ് തൊഴിലുടമ തനിക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം മാത്രമേ നൽകുന്നുള്ളൂ എന്നും അതേസമയം ഭക്ഷണം, ​ഗ്രോസറി, വീട്ടുപകരണങ്ങൾ എന്നിവയുടെ ചെലവ് സ്വന്തം പോക്കറ്റിൽ നിന്ന് തന്നെ എടുക്കേണ്ടി വരികയാണ്, എല്ലാം കൂടി കഷ്ടപ്പാടാണ് എന്നും കാണിച്ച് ആളുകളിൽ നിന്നും ഉപദേശം തേടിയിരിക്കുന്നത്. ഫേസ്ബുക്ക് ഗ്രൂപ്പിൽ ഷെയർ ചെയ്ത പോസ്റ്റിൽ പറയുന്നത്, ഏകദേശം ഒരു വർഷമായി ശമ്പളം വൈകിയാണ് കിട്ടുന്നത്, വൈകിയും ജോലി ചെയ്യേണ്ടി വരുന്നു, ശാരീരികവും മാനസികവുമായി ബുദ്ധിമുട്ട് കൂടി വരികയാണ് എന്നാണ്.

ശരിക്കും തനിക്ക് ഇക്കാര്യത്തിൽ ഉപദേശം വേണം, ഏകദേശം ഒരു വർഷമായി താൻ ഇങ്ങനെ ജോലി ചെയ്യുകയാണ് എന്നാണ് ദി ഇൻഡിപെൻഡന്റ് സിംഗപ്പൂരിന്റെ ഒരു റിപ്പോർട്ടിൽ യുവതിയുടെ പോസ്റ്റിനെ കുറിച്ച് പറയുന്നത്. ജോലിയിൽ പ്രവേശിച്ച് ഏകദേശം 3 മാസം കഴിഞ്ഞപ്പോൾ തന്നെ തനിക്കുവേണ്ട, പലചരക്ക് സാധനങ്ങൾ മുതൽ ലഘുഭക്ഷണം, ബ്രെഡ്, ചായ, കാപ്പി, ടോയ്‌ലറ്ററികൾ എന്നിവയെല്ലാം താൻ തന്നെ വാങ്ങുകയായിരുന്നു. അതേസമയം തനിക്ക് ഏറ്റവും കുറഞ്ഞ അടിസ്ഥാന ശമ്പളം മാത്രമേ ലഭിക്കുന്നുള്ളൂ എന്നും അവർ പറഞ്ഞു.

ആദ്യമെല്ലാം പാകം ചെയ്യാനുള്ള സാധനങ്ങൾ വീട്ടുകാരുടെ അനുവാദത്തോടെ എടുത്തിരുന്നുവെങ്കിലും പിന്നീട് അത് ചെയ്യരുത് എന്ന് പറയുകയായിരുന്നു. എന്നാൽ, തനിക്കുള്ള ശമ്പളം വളരെ കുറവാണ്. രാത്രി 11 മണി വരെയും അതുകഴിഞ്ഞും ജോലി ചെയ്യിക്കും. ഇത് തന്റെ മാനസികവും ശാരീരികവുമായ ആരോ​ഗ്യത്തെ ബാധിച്ചു. ആറ് കിലോ താൻ കുറഞ്ഞു. പലതവണ വീട്ടുകാരോട് പറഞ്ഞിട്ടും ഒന്നും മാറിയില്ല. നേരത്തെ തന്നെ കരാർ പൂർത്തിയാക്കാത്ത അവസ്ഥയുണ്ടായതിനാൽ പരാതി പറയാൻ പേടിയാണ് എന്നും യുവതി പറയുന്നു. നിരവധിപ്പേരാണ് യുവതിയെ ഉപദേശിച്ചത്. കൃത്യമായി പരാതി ബന്ധപ്പെട്ട സ്ഥലങ്ങളിൽ നൽകി ഈ ചൂഷണത്തിൽ നിന്നും രക്ഷനേടാണ് പലരും അവളെ ഉപദേശിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയുടെ ‘ഹോംബൗണ്ട്’ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു

ഇന്ത്യയുടെ ‘ഹോംബൗണ്ട്’ മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിമിൽ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു

98-ാമത് അക്കാദമി അവാർഡ്സിൽ (ഓസ്കാർ) മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിലേക്ക് ഇന്ത്യയുടെ ‘ഹോംബൗണ്ട്’ ഷോർട്ട്‌ലിസ്റ്റ് ചെയ്യപ്പെട്ടു.അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ് പുറത്തുവിട്ട പട്ടികയിലാണ് ചിത്രം ഇടം നേടിയത്.

ഡോക്യുമെന്ററി, മികച്ച ഗാനങ്ങൾ, പശ്ചാത്തല സംഗീതം, സിനിമാറ്റോഗ്രഫി, സൗണ്ട്, വിഷ്വൽ എഫക്റ്റ്സ്, മേക്കപ്പ്, ഹെയർസ്റ്റൈലിംഗ് എന്നിവയ്ക്കൊപ്പം, ഈ വർഷം പുതുതായി അവതരിപ്പിച്ച കാസ്റ്റിംഗ് വിഭാഗവും പ്രഖ്യാപനത്തിൽ ഉൾപ്പെട്ടു. മികച്ച അന്താരാഷ്ട്ര ഫീച്ചർ ഫിലിം വിഭാഗത്തിൽ, 86 രാജ്യങ്ങളും പ്രദേശങ്ങളും സമർപ്പിച്ച ചിത്രങ്ങളിൽ നിന്ന് 15 ചിത്രങ്ങളാണ് അടുത്ത ഘട്ടത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. ആ പട്ടികയിൽ ‘ഹോംബൗണ്ട്’ ഇടം നേടിയതോടെ, ഇന്ത്യൻ സിനിമ ആഗോള തലത്തിൽ വീണ്ടും ശ്രദ്ധേയമായ നേട്ടമാണ് കൈവരിച്ചിരിക്കുന്നത്.

നീരജ് ഘായവാൻ സംവിധാനം ചെയ്ത ചിത്രത്തിൽ ഇഷാൻ ഖട്ടർ, വിഷാൽ ജേത്വാ, ജാന്വി കപൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സാമൂഹിക യാഥാർത്ഥ്യങ്ങളും മനുഷ്യബന്ധങ്ങളിലെ സങ്കീർണതകളും ആഴത്തിൽ അവതരിപ്പിക്കുന്ന ‘ഹോംബൗണ്ട്’, അന്താരാഷ്ട്ര ചലച്ചിത്ര മേളകളിൽ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അസുഖം വന്നാലും ലീവില്ല'; ഇന്ത്യൻ കമ്പനി സിക്ക് ലീവ് നിർത്തലാക്കിയെന്ന് പരാതി

അസുഖം വന്നാലും ലീവില്ല'; ഇന്ത്യൻ കമ്പനി സിക്ക് ലീവ് നിർത്തലാക്കിയെന്ന് പരാതി

 ജോലിസ്ഥലത്തെ മാനസിക സമ്മർദ്ദവും കമ്പനികളുടെ കർശനമായ പോളിസികളും പലപ്പോഴും ചർച്ചയാകാറുണ്ട്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ഒരു ഇന്ത്യൻ കമ്പനിയുടെ വിചിത്രമായ തീരുമാനമാണ്. തങ്ങളുടെ ജീവനക്കാർക്ക് നൽകിയിരുന്ന സിക്ക് ലീവും, കാഷ്വൽ ലീവും കമ്പനി നിർത്തലാക്കിയതായാണ് റിപ്പോർട്ടുകൾ. റെഡ്ഡിറ്റിൽ ഒരു ജീവനക്കാരൻ പങ്കുവെച്ച സന്ദേശത്തിന്റെ സ്ക്രീൻഷോട്ടാണ് ഇപ്പോൾ വലിയ തോതിലുള്ള പ്രതിഷേധങ്ങൾക്ക് കാരണമായിരിക്കുന്നത്.

നാല് വർഷത്തെ പ്രവൃത്തിപരിചയമുള്ള ഒരു എം.ഇ.ആർ.എൻ (MERN) ഡെവലപ്പറാണ് കമ്പനിയുടെ എച്ച്.ആർ ഗ്രൂപ്പിൽ അയച്ച സന്ദേശം റെഡ്ഡിറ്റിൽ പങ്കുവെച്ചത്. "ആദ്യം വർക്ക് ഫ്രം ഹോം നിർത്തലാക്കി, ഇപ്പോൾ ഇതും" എന്ന തലക്കെട്ടോടെയാണ് ഈ പോസ്റ്റ് പ്രത്യക്ഷപ്പെട്ടത്. കമ്പനിയിലെ 15 ജീവനക്കാരുള്ള സ്ലാക്ക് ഗ്രൂപ്പിൽ എച്ച്.ആർ അയച്ച സന്ദേശത്തിലാണ് പുതിയ അവധി പോളിസിയെക്കുറിച്ച് വിശദീകരിക്കുന്നത്.

പുതിയ അവധി നിയമങ്ങൾ ഇങ്ങനെ:

കമ്പനിയുടെ പരിഷ്കരിച്ച നിയമപ്രകാരം ഇനി മുതൽ സിക്ക് ലീവോ കാഷ്വൽ ലീവോ ഉണ്ടായിരിക്കില്ല. പകരം പ്രധാനമായും രണ്ട് തരത്തിലുള്ള അവധികളാണ് ജീവനക്കാർക്ക് ലഭിക്കുക:

ആനുവൽ പെയ്ഡ് ലീവ് : ഒരു വർഷം ആകെ 12 ദിവസത്തെ പെയ്ഡ് ലീവ് മാത്രമാണ് ജീവനക്കാർക്ക് ലഭിക്കുക. ഇത് ഓരോ മാസവും ഓരോ ദിവസം എന്ന കണക്കിൽ ക്രെഡിറ്റ് ചെയ്യപ്പെടും. വിനോദയാത്രകൾക്കോ വ്യക്തിപരമായ ആവശ്യങ്ങൾക്കോ ഈ അവധി ഉപയോഗിക്കാം.

ഹോസ്പിറ്റലൈസേഷൻ ലീവ് : മെഡിക്കൽ എമർജൻസികൾക്ക് മാത്രമായുള്ള അവധിയാണിത്. ജനുവരിയിൽ മൂന്ന് ദിവസവും ജൂലൈയിൽ മൂന്ന് ദിവസവും വീതം ആകെ ആറ് ദിവസമാണ് ഇത് ലഭിക്കുക. എന്നാൽ ഇതിന് കർശനമായ നിബന്ധനയുണ്ട്. ആശുപത്രിയിൽ പ്രവേശിപ്പിച്ചതിന്റെ രേഖകളോ സർട്ടിഫൈഡ് മെഡിക്കൽ റിപ്പോർട്ടോ ഹാജരാക്കിയാൽ മാത്രമേ ഈ അവധി അനുവദിക്കൂ.

ചുരുക്കത്തിൽ, പനിയോ ജലദോഷമോ പോലുള്ള ചെറിയ അസുഖങ്ങൾ വന്നാൽ ജീവനക്കാർക്ക് ലഭിച്ചിരുന്ന 'സിക്ക് ലീവ്' ഇനി മുതൽ ഈ കമ്പനിയിൽ ഉണ്ടാകില്ല.

ഈ വാർത്ത പുറത്തുവന്നതോടെ വലിയ രീതിയിലുള്ള വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. കമ്പനിയുടെ പേര് വെളിപ്പെടുത്തണമെന്നും ഇത്തരം നിയമങ്ങൾ നിയമവിരുദ്ധമാണെന്നും പലരും അഭിപ്രായപ്പെട്ടു. ഇത്തരത്തിലുള്ള തൊഴിലിടങ്ങളിൽ തുടരുന്നത് മാനസികാരോഗ്യത്തെ ബാധിക്കുമെന്നും എത്രയും വേഗം ജോലി മാറുന്നതാണ് നല്ലതെന്നും മറ്റ് ചിലർ ഉപദേശിച്ചു.

തൊഴിലിടങ്ങളിലെ ഇത്തരം 'ടോക്സിക്' തീരുമാനങ്ങൾ ജീവനക്കാരുടെ ഉൽപ്പാദനക്ഷമതയെയും മാനസികാവസ്ഥയെയും ദോഷകരമായി ബാധിക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. വർക്ക്-ലൈഫ് ബാലൻസിനെക്കുറിച്ച് വലിയ ചർച്ചകൾ നടക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം പിന്തിരിപ്പൻ തീരുമാനങ്ങൾ കമ്പനിയുടെ സൽപ്പേരിനെയും ബാധിച്ചേക്കാം