Wednesday, 17 December 2025

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം

കോഴിക്കോട്: കോഴിക്കോട് ബീച്ച് റോഡിൽ ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് ദാരുണാന്ത്യം. കണ്ണൂർ സ്വദേശി മർവാൻ, കോഴിക്കോട് കക്കോടി സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. സൗത്ത് ബീച്ച് പെട്രോൾ പമ്പിന് സമീപത്താണ് അപകടം.

ഇന്ന് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടം. ഗുരുതരമായി പരിക്കേറ്റ രണ്ടുപേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണെന്നാണ് വിവരം. ബെെക്കുകൾ അമിതവേഗതത്തിലാണ് എത്തിയതെന്ന് നാട്ടുകാർ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്

കാറിനേക്കാൾ വില കൂടിയ ബൈക്ക് വാങ്ങി തേജ് പ്രതാപ് യാദവ്

ബീഹാറിലെ പ്രമുഖ രാഷ്ട്രീയക്കാരനും ജനശക്തി ജനതാദൾ (ജെജെഡി) നേതാവും ലാലു പ്രസാദ് യാദവിന്‍റെ മൂത്ത മകനുമായ തേജ് പ്രതാപ് യാദവ് അടുത്തിടെ ഒരു ശക്തമായ സൂപ്പർബൈക്ക് വാങ്ങി. തേജ് പ്രതാപ് യാദവ് തന്റെ ഗാരേജിൽ ഒരു കവാസാക്കി നിൻജ ZX-6R ചേർത്തു. ഉയർന്ന പ്രകടനവും റേസിംഗ് ഡിഎൻഎയും ഉള്ള ഈ ബൈക്ക് യുവാക്കൾക്കിടയിൽ വളരെ ജനപ്രിയമാണ്. പുതിയ ബൈക്കുമായി തേജ് പ്രതാപ് യാദവിന്റെ ഒരു ഫോട്ടോ അതിവേഗം വൈറലാകുന്നു. പുറത്തുവന്ന ചിത്രങ്ങളിൽ തേജ് പ്രതാപ് യാദവ് തന്റെ പുതിയ സൂപ്പർബൈക്കിന്റെ താക്കോൽ സ്വീകരിക്കുന്നതായി കാണാം. ഈ പ്രത്യേക അവസരത്തിൽ അദ്ദേഹത്തിന്റെ അനുയായികളും സന്നിഹിതരായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

50 വർഷങ്ങൾക്കുശേഷം ആ സുന്ദരിയെ കണ്ടെത്തി, ബാങ്ക് നോട്ടിലെ പെൺകുട്ടി, രാജ്യം മുഴുവനും അറിയപ്പെട്ടിരുന്നവള്‍

50 വർഷങ്ങൾക്കുശേഷം ആ സുന്ദരിയെ കണ്ടെത്തി, ബാങ്ക് നോട്ടിലെ പെൺകുട്ടി, രാജ്യം മുഴുവനും അറിയപ്പെട്ടിരുന്നവള്‍

 ചൈനയുടെ ഒരു യുവാന്റെ ബാങ്ക് നോട്ടിൽ പ്രത്യക്ഷപ്പെട്ട ഒരു പെൺകുട്ടിയുണ്ട്. ഏകദേശം അഞ്ച് പതിറ്റാണ്ടുകൾക്ക് ശേഷം അവൾ ഇപ്പോൾ അവിടുത്തെ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. 'വൺ യുവാൻ ​ഗേൾ' എന്നാണ് നോട്ടിൽ പ്രത്യക്ഷപ്പെട്ട ശേഷം ആ പെൺകുട്ടി അറിയപ്പെട്ടിരുന്നത്. നവംബർ 26 -ന് ഗുയിഷോ പ്രവിശ്യയിൽ നിന്നുള്ള ഒരു ഇൻഫ്ലുവൻസർ വീഡിയോ പങ്കുവച്ചതോടെയാണ് ഇവർ വീണ്ടും ജനശ്രദ്ധ നേടിയത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ കോങ്ജിയാങ് കൗണ്ടിയിൽ താമസിക്കുന്ന ഡോങ് എത്നിക് മൈനോറിറ്റിയിൽ നിന്നുള്ള 65 -കാരിയായ ഷി നയിൻ എന്ന ഒരു സാധാരണയായ കർഷക സ്ത്രീയാണ് ഈ 'വൺ യുവാൻ ​ഗേൾ'.

ഡോങ് സമൂഹത്തിൽ നിന്നുള്ള ഷി തന്റെ ഗ്രാമത്തിൽ ഇക്കാലമത്രയും വളരെ ലളിതവും ശാന്തവുമായ ഒരു സാധാരണ ജീവിതം നയിക്കുകയായിരുന്നു. 'വൺ യുവാൻ ​ഗേൾ' എന്ന് രാജ്യമൊട്ടുക്കും അറിയപ്പെടുന്നുണ്ടെങ്കിലും, അവരുടെ ഗ്രാമത്തിലെ ആളുകൾക്ക് അവർ ​ഗ്രാമത്തിലെ ഒരു സാധാരണ കർഷക സ്ത്രീ മാത്രമാണ്. തന്റെ ചിത്രം ഒരു യുവാന്റെ നോട്ടിൽ പ്രത്യക്ഷപ്പെട്ടെങ്കിലും ഷിക്ക് പോലും വർഷങ്ങളോളം അതിനെക്കുറിച്ച് അറിവുണ്ടായിരുന്നില്ല എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

ഷിക്ക് വെറും 16 വയസ്സുള്ളപ്പോഴാണ് ഇതിന്റെയെല്ലാം തുടക്കം. അവൾ തന്റെ സുഹൃത്തുക്കളോടൊപ്പം അടുത്തുള്ള ഒരു പട്ടണത്തിലെ മാർക്കറ്റിൽ പോയതായിരുന്നു. പരമ്പരാഗതമായി ഡോങ് കമ്മ്യൂണിറ്റി ധരിക്കാറുള്ള വസ്ത്രവും ചെവിയിൽ തിളങ്ങുന്ന വെള്ളി കമ്മലുകളും ധരിച്ചാണ് അവളുണ്ടായിരുന്നത്. എംബ്രോയ്ഡറി ചെയ്യാനായി സൂചികളും നൂലുകളും വാങ്ങുന്നതിനിടയിലാണ് 30 വയസ്സ് പ്രായമുള്ള ഒരാൾ അവളുടെ കൈ പതുക്കെ പിടിച്ചു നിർത്തുകയും മുഖം അല്പം വശത്തേക്ക് തിരിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. അവളാകെ ആശയക്കുഴപ്പത്തിലായെങ്കിലും അയാൾ പറയുന്നത് അവൾ അനുസരിച്ചു. ആ യുവാവ് അവളുടെ ഛായാചിത്രം വരയ്ക്കാൻ തുടങ്ങി. ആ സംഭവം ഷി ആരോടും പറഞ്ഞില്ല. പയ്യെ മറക്കുകയും ചെയ്തു.

കുറച്ചുകാലം കഴിഞ്ഞപ്പോൾ, ഒരു യുവാൻ നോട്ടിലെ പെൺകുട്ടിക്ക് അവളുമായി സാമ്യമുണ്ടെന്ന് ആളുകൾ ഷിയോട് പറയാൻ തുടങ്ങി. അപ്പോഴാണ് അവൾക്ക് മാർക്കറ്റിൽ നടന്ന സംഭവം ഓർമ്മ വരുന്നത്. 1988 -ലാണ്, പുതിയ ഒരു യുവാൻ നോട്ടിൽ ഡോങ് സമൂഹത്തിൽ നിന്നുള്ള രണ്ട് സ്ത്രീകളെ ഉൾപ്പെടുത്തി ചൈന നാലാം സീരീസ് റെൻമിൻബി നോട്ടുകൾ പുറത്തിറക്കിയത്. തെക്കുപടിഞ്ഞാറൻ ചൈനയിലെ വിവിധ സമൂഹങ്ങളുടെ വസ്ത്രരീതികളെയും ആഭരണങ്ങളെയും കുറിച്ച് പഠിക്കാൻ മൂന്ന് വർഷം ചെലവഴിച്ച പ്രശസ്ത കലാകാരനായ ഹൗ യിമിൻ ആണ് ഈ ചിത്രങ്ങൾ വരച്ചത്.

പലരും ഷിയോട് അവളെ പോലെ തന്നെയുണ്ട് നോട്ടിലെ പെൺകുട്ടി എന്ന് പറഞ്ഞിരുന്നു. ആ ​ഗ്രാമത്തിലുള്ളവരും ആ രൂപസാദൃശ്യം ശ്രദ്ധിച്ചിരുന്നു. എന്നാൽ, 2010 -ൽ മാത്രമാണ് ഇത് ഉറപ്പിക്കുന്നത്. എന്നാൽ, പിന്നീട് നോട്ടുകളിൽ മാവോ സെ തുങ്ങിന്റെ ചിത്രം പ്രത്യക്ഷപ്പെട്ട് തുടങ്ങി. നോട്ടിൽ തന്റെ ചിത്രം പ്രത്യക്ഷപ്പെട്ടതിലോ ഒന്നും ഷി വലിയ ആവേശവും കാണിച്ചില്ല. ഒരു കാലത്ത് ഇടതൂർന്ന മുടിയുടെയും സൗന്ദര്യത്തിന്റെയും പേരിൽ 'വില്ലേജ് ഫ്ലവർ' എന്നാണ് ഷി ​ഗ്രാമത്തിൽ അറിയപ്പെട്ടിരുന്നത്. പിന്നീട്, അവളുടെ വിവാഹം കഴിഞ്ഞു. മക്കളും ഭർത്താവുമായി ജീവിതം തുടങ്ങി. നോട്ടിൽ പ്രത്യക്ഷപ്പെട്ടതിൽ അവൾക്ക് ഒരുപാട് പണം കിട്ടിക്കാണും എന്ന് പ്രതീക്ഷിച്ച് അവളോട് പലരും പണം ആവശ്യപ്പെടാറുണ്ടായിരുന്നു. എന്നാൽ, തങ്ങൾ ആരെയും പണത്തിന് വേണ്ടി സമീപിച്ചില്ല എന്നും ആനുകൂല്ല്യം നേടാൻ ശ്രമിച്ചില്ല എന്നും ഷി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 16 December 2025

ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു

ആലപ്പുഴയിൽ മണ്ണെണ്ണയൊഴിച്ച് തീകൊളുത്തിയ ഭാര്യയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും മരിച്ചു

ചാരുംമൂട്: മണ്ണെണ്ണ ദേഹത്തൊഴിച്ച് തീകൊളുത്തിയ സ്ത്രീയും രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും പൊള്ളലേറ്റു ചികിത്സയിലിരിക്കേ മരിച്ചു. നൂറനാട് പയ്യനല്ലൂർ ആശാൻവിളയിൽ ഓട്ടോഡ്രൈവറായ രഘു (54), ഭാര്യ സുജ (48) എന്നിവരാണ് മരിച്ചത്. ഡിസംബർ എട്ടിന് വൈകീട്ട് നാല് മണിയോടെ വീട്ടിൽ വെച്ചാണ് സുജ സ്വന്തം ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയത്. ഈ സമയം സ്ഥലത്തുണ്ടായിരുന്ന ഭർത്താവ് രഘു സുജയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് പൊള്ളലേറ്റത്.

ഇരുവരെയും ഉടൻ അടൂർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പൊള്ളൽ ഗുരുതരമായതിനാൽ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സുജ ഞായറാഴ്ച രാത്രി എട്ടരയ്ക്കും രഘു തിങ്കളാഴ്ച രാവിലെ എട്ടരയ്ക്കുമാണ് മരണത്തിന് കീഴടങ്ങിയത്. കുടുംബപ്രശ്‌നങ്ങളാണ് ഈ സംഭവത്തിലേക്ക് നയിച്ചതെന്നാണ് വിവരം. മക്കൾ: സുമോദ്, പരേതനായ സുകു. മരുമകൾ: അഞ്ജു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ

'പോറ്റിയെ കേറ്റിയെ' ​പാട്ട് സൃഷ്ടിച്ചവർ അയ്യപ്പഭക്തർക്ക് മുന്നിൽ മാപ്പ് പറയണം; പരാതിക്കാരൻ

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിൽ നിന്നും 'പോറ്റിയെ കേറ്റിയെ' ​ പാട്ട് ഒഴിവാക്കണമെന്ന് തിരുവാഭരണ പാത സംരക്ഷണ സമിതി ജനറൽ സെക്രട്ടറി പ്രസാദ്. ഇദ്ദേഹമാണ് ഭക്തി​ഗാനത്തെ വികലമാക്കിയെന്ന് ആരോപിച്ച് ഡിജിപിക്ക് പരാതി നൽകിയത്. പാട്ട് സൃഷ്ടിച്ചയാളുകൾ പൊതുജനമധ്യത്തിൽ മാപ്പു പറയണമെന്നും പ്രസാദ് മാധ്യമങ്ങളോട് പറഞ്ഞു.

പാർലമെന്റിന് മുന്നിൽ ഈ പാട്ട് പാടി ഇന്ത്യാ മഹാരാജത്തിന് മുന്നിൽ അയ്യപ്പനെ അപമാനിക്കുകയാണ് ചെയ്തത്. ഇത് ഒരിക്കലും അം​ഗീകരിക്കാൻ കഴിയാത്ത സംഭവമാണ്. കാരണം, കേരളത്തിൽ മാത്രം ഒതുക്കി നിൽക്കുന്ന വിഷയത്തെ പാർലമെന്റിന് മുന്നിൽ പോയി കേരളത്തിലെ എം പിമാർ പാടുമ്പോൾ എത്ര നിരുത്തരവാദപരമായ കാര്യമാണെന്ന് അദ്ദേഹം ചോദിച്ചു..

ലോകത്തിന്റെ പല ഭാ​ഗത്തിരുന്ന എല്ലാ അയ്യപ്പ ഭക്തന്മാരും ഇത് കാണുകയാണ്. ഇത് എങ്ങനെയാണ് അം​ഗീകരിക്കാൻ കഴിയുന്നത്. അയ്യപ്പ ഭക്തന്മാർക്ക് വേദനയുണ്ട്. വളരെ അധികം ആളുകളാണ് ഈ പാട്ടിന്റെ പേരിൽ പരാതി പറഞ്ഞത്. ആരും ഇതിൽ പരാതി നൽകാത്തതിനാലാണ് ഞങ്ങൾ പരാതി നൽകിയത്. ഏത് രീതിയിൽ ആയാലും ഈ പാട്ട് പിൻവലിക്കണം. ആ പാരടി അവർ പാടിയാലും അയ്യപ്പനെ ഒഴിവാക്കേണ്ടതായിരുന്നെന്നും പ്രസാദ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു

ലക്ഷ്യം ജര്‍മ്മനിയിലും കേരളത്തിലുമായി 300ഓളം സ്റ്റാര്‍ട്ടപ്പുകള്‍; കെഎസ്‌യുഎം ജര്‍മ്മനിയുമായി കൈകോര്‍ക്കുന്നു

തിരുവനന്തപുരം: ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് കൂടൂതല്‍ അവസരങ്ങള്‍ ലഭ്യമാക്കുന്നതിനായി കേരള സ്റ്റാര്‍ട്ടപ്പ് മിഷന്‍ (കെഎസ്‌യുഎം) ജര്‍മ്മനിയിലെ ബാഡന്‍-വുട്ടംബര്‍ഗിലെ നെക്സ്റ്റ്ജെന്‍ സ്റ്റാര്‍ട്ടപ്പ് ഫാക്ടറിയുമായി കോവളത്ത് നടന്ന ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ് ഫെസ്റ്റിവലായ ഹഡില്‍ ഗ്ലോബല്‍ 2025 ല്‍ ധാരാണാപത്രം ഒപ്പിട്ടു. 'ദി കേരള ഫ്യൂച്ചര്‍ ഫോറം' എന്ന മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്ത പരിപാടിയില്‍ വെച്ചാണ് കെഎസ്‌യുഎം സിഇഒ അനൂപ് അംബികയും ജര്‍മ്മനിയിലെ കാള്‍സ്രൂഹ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി മേധാവി തോമസ് ന്യൂമാനും ചേര്‍ന്ന് കരാര്‍ ഒപ്പിട്ടത്.

ജര്‍മ്മനിയിലെ അഞ്ച് പ്രമുഖ സര്‍വകലാശാലകള്‍ ചേര്‍ന്നുള്ള കൂട്ടായ്മയാണ് നെക്സ്റ്റ്ജെന്‍ സ്റ്റാര്‍ട്ടപ്പ് ഫാക്ടറി. ഒരു ബില്യണ്‍ യൂറോയ്ക്ക് മുകളില്‍ മൂല്യമുള്ള വെഞ്ച്വര്‍ ക്യാപ്പിറ്റല്‍ ഫണ്ടും ഇവര്‍ക്കുണ്ട്. ഈ സഹകരണത്തിലൂടെ ജര്‍മ്മനിയിലും കേരളത്തിലുമായി ഏകദേശം 300 സ്റ്റാര്‍ട്ടപ്പുകള്‍ ഘട്ടം ഘട്ടമായി വികസിപ്പിക്കുകയാണ് ലക്ഷ്യം. ഡീപ്-ടെക് സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ഫണ്ടിംഗ് ഉള്‍പ്പെടെയുള്ള വിവിധ പിന്തുണകള്‍ ഈ സഹകരണത്തിലൂടെ ലഭ്യമാകും.

സര്‍ക്കാരിന്‍റെയും കേരളത്തിലെയും ജര്‍മ്മനിയിലെയും സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റത്തിന്‍റെയും പങ്കാളിത്തത്തോടെ ഒരു സ്റ്റിയറിംഗ് കമ്മിറ്റിയും വര്‍ക്കിംഗ് ഗ്രൂപ്പും രൂപീകരിച്ച് പദ്ധതികള്‍ മുന്നോട്ട് കൊണ്ടുപോകും. കേരളത്തിലെ പ്രമുഖ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്ന് കഴിവുള്ളവരെ കണ്ടെത്തി സുസ്ഥിരമായ പ്രതിഭാ ശൃംഖല രൂപപ്പെടുത്തുക എന്നതാണ് ഈ സഹകരണത്തിന്‍റെ പ്രധാന സവിശേഷത. ഇത് കേരളത്തിന്‍റെ വ്യവസായ രംഗത്ത് പുതിയ മാറ്റങ്ങള്‍ കൊണ്ടുവരുകയും നിരവധി തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'മെസിയേക്കാൾ എനിക്ക് വലുത് നവ്യ നായർ'; നടിയെ വേദിയിലിരുത്തി ധ്യാൻ പറഞ്ഞത്

'മെസിയേക്കാൾ എനിക്ക് വലുത് നവ്യ നായർ'; നടിയെ വേദിയിലിരുത്തി ധ്യാൻ പറഞ്ഞത്

തന്റെ രസകരമായ അഭിമുഖങ്ങളിലൂടെയും സോഷ്യൽ മീഡിയയിൽ തരംഗമാകുന്ന നടനാണ് ധ്യാൻ ശ്രീനിവാസൻ. ഇപ്പോഴിതാ നടിയായ നവ്യ നായരെക്കുറിച്ച് ധ്യാൻ പറഞ്ഞ കാര്യമാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്. ലോക ഫുട്ബോൾ താരം മെസിയെ നേരിട്ട് കാണാനുള്ള അവസരം ലഭിച്ചെന്നും എന്നാൽ അത് വേണ്ടയെന്ന് വച്ചാണ് നവ്യയ്ക്കൊപ്പം ഉദ്ഘാടനത്തിന് എത്തിയതെന്നുമാണ് ധ്യാൻ പറയുന്നത്. കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനത്തിന് എത്തിയപ്പോഴായിരുന്നു നടൻ ഇക്കാര്യം പറഞ്ഞത്.'കഴിഞ്ഞ ദിവസം മുംബയിൽ മെസി വന്നുപോയത് നമ്മളെല്ലാം കണ്ടിട്ടുണ്ടാകും. സംഘാടകരിൽ ഒരാളായ കൂട്ടുകാരൻ മെസിയെ കാണാൻ ഒരവസരം തരാമെന്ന് പറഞ്ഞിരുന്നു. അപ്പോൾ ഞാൻ പറഞ്ഞു, വരാൻ പറ്റില്ല കൊട്ടാരക്കരയിൽ നവ്യ നായർക്കൊപ്പം ഒരു ഉദ്ഘാടനമുണ്ടെന്ന്. മെസിയേക്കാൾ വലുതാണോ നിനക്ക് നവ്യയെന്ന് കൂട്ടുകാരൻ ചോദിച്ചു. അതേ എന്നാണ് ഞാൻ മറുപടി പറഞ്ഞത്. മലയാള സിനിമയിലെ ഒരു ഇതിഹാസ നായികയുമായാണ് ഞാൻ ഈ വേദി പങ്കിടുന്നത്.എന്റെ പഴയൊരു ഇന്റർവ്യൂ ഉണ്ട്. അച്ഛനൊപ്പമുള്ളത്. അതിലൂടെയാണ് എന്റെ ഇന്റർവ്യു കരിയർ ആരംഭിക്കുന്നത്. ആ അഭിമുഖത്തിൽ കല്യാണം കഴിക്കാൻ ഞാൻ ഒരുപാട് ആഗ്രഹിച്ച ആളാണ് നവ്യ നായർ എന്ന് ഞാൻ പറഞ്ഞിരുന്നു. അന്നത്തെക്കാലത്ത് നവ്യ നായർ, കാവ്യ മാധവൻ അല്ലെങ്കിൽ മീര ജാസ്മിൻ. ഇവരിൽ മൂന്ന് പേരിൽ ഒരാളെ കല്യാണം കഴിക്കണമെന്നതായിരുന്നു എന്റെ ലക്ഷ്യം പക്ഷേ അത് നടന്നില്ല. എനിക്ക് മെസിയെക്കാൾ അല്ലെങ്കിൽ മറ്റാരെക്കാളും വലുത് നവ്യയാണ്' - ധ്യാൻ പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കടം 74  ലക്ഷം;  കംബോഡിയയിലെത്തി  കിഡ്നി വിറ്റ്  ഇന്ത്യക്കാരൻ

കടം 74 ലക്ഷം; കംബോഡിയയിലെത്തി കിഡ്നി വിറ്റ് ഇന്ത്യക്കാരൻ

മുംബയ്: 74 ലക്ഷത്തിന്റെ കടം തീർക്കാൻ കിഡ്നി വിറ്റ് മഹാരാഷ്ട്രയിലെ കർഷകൻ. ചന്ദ്രപൂർ ജില്ലയിലെ റോഷൻ സദാശിവ് കുഡെ എന്ന കർഷകനാണ് കംബോഡിയയിലെത്തി കിഡ്നി വിറ്റത്. ഒരു ലക്ഷം രൂപ കടവും ദിവസേന 10,000 രൂപ പലിശയും കൂടിയായപ്പോഴാണ് കടം 74 ലക്ഷമായി ഉയർന്നത്.കൃഷിയിൽ തുടർച്ചയായി നഷ്ടം നേരിട്ടതിനെ തുടർന്ന് സദാശിവ് ഒരു ഡയറി ബിസിനസ് ആരംഭിക്കാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി പലരോടുമായി അദ്ദേഹം ഒരു ലക്ഷം രൂപ വായ്പയെടുത്തു. എന്നാൽ ഡയറി ബിസിനസ് തുടങ്ങുന്നതിന് മുൻപ് തന്നെ വാങ്ങിയ കന്നുകാലികൾ ചത്തുപോവുകയും സ്വന്തമായുള്ള കൃഷിഭൂമിയിലെ വിളകൾ നശിക്കുകയും ചെയ്തു. ഇതോടെ സദാശിവ് കടക്കെണിയിൽ അകപ്പെട്ടു. പണമിടപാടുകാർ സദാശിവ്‌നെയും കുടുംബത്തെയും ഉപദ്രവിക്കാൻ തുടങ്ങി.
കടം വീട്ടുന്നതിനായി ഭൂമിയും, ട്രാക്ടറും വിറ്റെങ്കിലും അത് മതിയായില്ല. കടം തീരാതെയായപ്പോൾ, പണമിടപാടുകാരിൽ ഒരാൾ കിഡ്നി വിൽക്കാൻ സദാശിവിനെ ഉപദേശിച്ചു. തുടർന്ന് ഒരു ഏജന്റ് മുഖേന കൊൽക്കത്തയിലെത്തിയ സന്ദാശിവിന്റെ പരിശോധനകൾ നടത്തി. അതിനുശേഷം കംബോഡിയയിലേക്ക് പോയി. അവിടെ വച്ച് കിഡ്നി നീക്കം ചെയ്യുകയും എട്ട് ലക്ഷം രൂപയ്ക്ക് വിൽക്കുകയും ചെയ്തു.
പരാതി നൽകിയിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന് കുഡെ ആരോപിച്ചു. ഇത് തന്നെ മാനസികമായും ശാരീരികവുമായും ബുദ്ധിമുട്ടിച്ചുവെന്നും തനിക്ക് നീതി ലഭിച്ചില്ലെങ്കിൽ താനും കുടുംബവും ചേർന്ന് മുംബയിലെ സർക്കാർ ആസ്ഥാനമായ മന്ത്രാലയത്തിന് മുന്നിൽ തീ കൊളുത്തി മരിക്കുമെന്നും അറിയിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനിതാ ഡോക്ടർ ഫ്രീസറിനുള്ളില്‍ നഗ്നയായി മരിച്ച നിലയില്‍

വനിതാ ഡോക്ടർ ഫ്രീസറിനുള്ളില്‍ നഗ്നയായി മരിച്ച നിലയില്‍

ഫ്ളോറിഡയിലെ മിയാമിയിലുള്ള ഒരു ഡോളര്‍ ട്രീ സ്‌റ്റോറിലെ ഫ്രീസറില്‍ വനിതാ ഡോക്ടറെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ എട്ട് മണിക്ക് ഒരു ജീവനക്കാരി സ്റ്റോര്‍ തുറന്നപ്പോഴാണ് മൃതദേഹം കണ്ടതെന്ന് മിയാമി പൊലീസ് ഫോക്‌സ് ന്യൂസ് ഡിജിറ്റലിനോട് പറഞ്ഞു.

32 വയസ്സുള്ള വനിത ഡോക്ടര്‍ ഹെലന്‍ മാസിയല്‍ ഗാരെ സാഞ്ചസ് ആണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. സ്‌റ്റോറിലെ സ്‌റ്റോക്‌റൂമിലുള്ള ഒരു വാക്ക്-ഇന്‍ ഫ്രീസര്‍/കൂളറിനുള്ളിലാണ് ഹെലന്റെ മൃതദേഹം കിടന്നിരുന്നതെന്ന് പബ്ലിക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ മൈക്കല്‍ വേഗ പറഞ്ഞു. ഹെലന്റെ മൃതദേഹം നഗ്നയായ നിലയിലാണ് ഉണ്ടായിരുന്നതെന്നും പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു.

സ്‌റ്റോറിലെ നിരീക്ഷണ ക്യാമറകളും പൊലീസ് പരിശോധിച്ചു. എന്നാല്‍ അസ്വാഭാവികമായി അതില്‍ നിന്നും ഒന്നും തന്നെ കണ്ടെത്താനായിട്ടില്ല. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡോക്ടര്‍ ഹെലന്‍ എന്തിനാണ് സ്റ്റോറിലെ നിയന്ത്രിത ഏരിയയായ സ്‌റ്റോക്‌റൂമിലേക്ക് പ്രവേശിച്ചതെന്ന കാര്യവും വ്യക്തമല്ല.

ഹൃദ്രോഗ വിദഗ്ദ്ധയായ അനസ്‌തേഷ്യോളജിസ്റ്റാണ് ഹെലന്‍ മാസിയല്‍ ഗാരെ സാഞ്ചസ്. സെന്‍ട്രല്‍ അമേരിക്കയിലെ നിക്കരാഗ്വയാണ് യഥാര്‍ത്ഥ സ്വദേശം. ഇവര്‍ക്ക് രണ്ട് കുട്ടികളുമുണ്ട്. ഹെലന്റെ മൃതദേഹം അവരുടെ സ്വന്തം നാട്ടിലേക്ക് എത്തിക്കാനുള്ള ശ്രമത്തിലാണ് ഇപ്പോള്‍ അവരുടെ സുഹൃത്തുക്കളും കുടുംബാംഗങ്ങളും. ഹെലന്റെ കുട്ടികളും പ്രിയപ്പെട്ടവരുമെല്ലാം നാട്ടിലാണുള്ളത്.

പ്രിയപ്പെട്ടവരുടെ സാന്നിധ്യത്തില്‍ നിക്കരാഗ്വയില്‍ എത്തിച്ച് ഹെലന്റെ അന്ത്യകര്‍മ്മങ്ങള്‍ നടത്തണമെന്നാണ് കുടുംബത്തിന്റെ ആഗ്രഹം. ഇതിനായുള്ള ചെലവ് വഹിക്കുന്നതിന് കുടുംബം ഇപ്പോള്‍ ഫണ്ട് സ്വരൂപിക്കുന്നതായും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹെലന്റെ കുടുംബത്തെ പിന്തുണയ്ക്കുന്നതിനായി തിങ്കളാഴ്ച വൈകുന്നേരം വരെ ഏകദേശം 9,200 ഡോളര്‍ സുഹൃത്തുക്കളും കുടുംബാംഗങ്ങളും ചേര്‍ന്ന് സമാഹരിച്ചതായാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി

മുഖ്യമന്ത്രിയെ കണ്ട് അതിജീവിത; നടിയെ ആക്രമിച്ച കേസിൽ സർക്കാർ ഒപ്പമുണ്ടെന്ന് ഉറപ്പുനൽകി മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസിലെ അതിജീവിത മുഖ്യമന്ത്രിയെ കണ്ടു. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലാണ് കൂടിക്കാഴ്ച്ച നടന്നത്. കേസില്‍ പോരാട്ടം തുടരാന്‍ തീരുമാനിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുമായുളള അതിജീവിതയുടെ കൂടിക്കാഴ്ച്ച നടന്നത്. സര്‍ക്കാര്‍ ഒപ്പമുണ്ടാകുമെന്ന് മുഖ്യമന്ത്രി അതിജീവിതയ്ക്ക് ഉറപ്പുനല്‍കി. ഇനി കരഞ്ഞ് കലങ്ങിയ കണ്ണുമായി കാണരുതെന്നും നിങ്ങള്‍ കരയാതിരിക്കാന്‍ എന്നും കൂടെയുണ്ടെന്നുമാണ് മുഖ്യമന്ത്രി അതിജീവിതയോട് പറഞ്ഞത്. കൂടിക്കാഴ്ച്ച അര മണിക്കൂർ നീണ്ടു. കേസില്‍ അപ്പീല്‍ നല്‍കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു. ഇക്കാര്യം മന്ത്രി പി രാജീവ് അതിജീവിതയെ അറിയിച്ചിരുന്നു. അതിന് പിന്നാലെയാണ് ഇന്ന് തിരുവനന്തപുരത്തെത്തിയ അതിജീവിത മുഖ്യമന്ത്രിയെ ക്ലിഫ് ഹൗസിലെത്തി നേരില്‍കണ്ടത്.

എട്ടു വർഷം ഒമ്പത് മാസം 23 ദിവസങ്ങൾ ഏറ്റവും വേദനാജനകമായ ഈ യാത്രയുടെ അവസാനമെന്നോണം വെളിച്ചത്തിന്റെ നേരിയ ഒരു കണിക ഞാൻ കാണുന്നുവെന്നായിരുന്നു അതിജീവിത കേസിൽ വിധി വന്ന് ദിവസങ്ങൾക്കുശേഷം പ്രതികരിച്ചത്. 2020 ന്റെ അവസാനം തന്നെ ചില അന്യായമായ നീക്കങ്ങൾ നടക്കുന്നതായി തനിക്ക് ബോധ്യപ്പെട്ടിരുന്നുവെന്നും  കുറ്റാരോപിതരിൽ ഒരാളുടെ കാര്യത്തിലേക്ക് അടുക്കുമ്പോൾ മാത്രം കേസ് അതുവരെ കൈകാര്യം ചെയ്തുവെന്ന രീതിയിൽ നിന്നും മാറ്റം സംഭവിക്കുന്നു എന്നത് പ്രോസിക്യൂഷനും മനസ്സിലായിരുന്നുവെന്നും അതിജീവിത പറഞ്ഞിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതി ആറ് പ്രതികള്‍ക്കാണ് ശിക്ഷ വിധിച്ചത്. കേസിലെ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് 20 വര്‍ഷം കഠിന തടവും വിവിധ കേസുകളിലായി മൂന്ന് ലക്ഷം രൂപ പിഴ ശിക്ഷയും വിധിച്ചു. കേസിലെ രണ്ട് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കെല്ലാം ഒന്നാം പ്രതിക്ക് നല്‍കിയിരിക്കുന്ന 20 കൊല്ലം കഠിന തടവാണ് വിചാരണക്കോടതി വിധിച്ചിരിക്കുന്നത്. എട്ടാം പ്രതി ദിലീപിനെ വെറുതെ വിടുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സുന്ദരന്‍ ജീവിക്കുള്ളില്‍ ആളെക്കൊല്ലാന്‍ പാകത്തിന് വിഷം, കയ്യിലെടുത്തത് അപകടകാരിയായ നീരാളിയെ

സുന്ദരന്‍ ജീവിക്കുള്ളില്‍ ആളെക്കൊല്ലാന്‍ പാകത്തിന് വിഷം, കയ്യിലെടുത്തത് അപകടകാരിയായ നീരാളിയെ

ഈ ലോകത്ത് മനുഷ്യരുടെ ജീവന് അപകടമുണ്ടാക്കുന്ന ഒരുപാട് ജന്തുജാലങ്ങളും സസ്യജാലങ്ങളും ഉണ്ട്. എന്നാൽ, പലതും നമുക്കറിയാതെ മറഞ്ഞിരിക്കയാവാം. അതുപോലെ, ഒരു ബ്രിട്ടീഷ് ടൂറിസ്റ്റ് കടന്നുപോയത് അത്യന്തം ഭീതിദമായ ഒരു അവസ്ഥയിലൂടെയാണ്. ഫിലിപ്പീൻസിൽ സന്ദർശനത്തിനെത്തിയതായിരുന്നു യുവാവ്. ആ സമയത്താണ് കളർഫുള്ളായിട്ടുള്ള, സുന്ദരമായ ഒരു നീരാളിയെ കാണുന്നത്. അത് അപകടകാരിയാണ് എന്ന് അറിയാതെ അതിനെ യുവാവ് കയ്യിലെടുക്കുകയും ചെയ്തു. അത് നീന്തിപ്പോകാൻ ശ്രമിക്കുമ്പോഴൊക്കെയും ആൻഡി മക്കോണൽ എന്ന ഈ സഞ്ചാരി അതിനെ മുറുക്കെ പിടിക്കാൻ നോക്കുകയായിരുന്നു.

ഇതിനെ ഞാൻ‌ നേരത്തെ കണ്ടിട്ടേയില്ല എന്ന് പറഞ്ഞുകൊണ്ടാണ് അത്യന്തം കൗതുകത്തോടെ ആൻഡി നീരാളിയെ കയ്യിലെടുക്കുന്നതും നോക്കുന്നതും എല്ലാം. അപ്പോഴൊന്നും അതിന്റെ അപകടത്തെ കുറിച്ച് യുവാവ് ബോധവാനല്ല. എന്നാൽ, കോളിൻ റഗ് എന്ന യൂസർ എക്സിൽ (മുമ്പ് ട്വിറ്റർ) ഷെയർ ചെയ്തതിന് ശേഷമാണ് വീഡിയോ വൈറലായി മാറിയത്. 'ഫിലിപ്പീൻസിൽ അവധിക്കാലം ആഘോഷിക്കുന്നതിനിടയിൽ ബ്രിട്ടീഷ് യുവാവ് അറിയാതെ ലോകത്തിലെ ഏറ്റവും മാരകമായ നീരാളിയെ കൈകാര്യം ചെയ്യുന്നു' എന്നാണ് റഗ് വീഡിയോയ്ക്കൊപ്പം എഴുതിയിരിക്കുന്നത്. മാരകമായ വിഷത്തിന് പേരുകേട്ട നീല വളയമുള്ള നീരാളിയാണ് (blue-ringed octopus) ഇത് എന്ന് വിദഗ്ധരും വീഡിയോ കണ്ടവരിൽ പലരും പെട്ടെന്ന് തന്നെ തിരിച്ചറിഞ്ഞു.

ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മറൈൻ സയൻസ് പറയുന്നത് പ്രകാരം വളരെ മനോഹരമായി തോന്നുന്ന നീരാളിയാണ് ഇത്. എന്നാൽ, അതിന്റെ ശരീരത്തിൽ നിന്നും വിഷം വമിക്കുമ്പോഴാണ് അവ കൂടുതൽ നീലയായി കാണുന്നത്. അതേസമയം, പിന്നീട്, ആൻഡിയും താൻ എടുത്ത റിസ്കിനെ കുറിച്ച് ബോധവാനായി. തനിയെ യാത്ര ചെയ്യുന്ന ഒരാളെന്ന നിലയിൽ വീട്ടിൽ നിന്നും വളരെ അകലെ എത്തുമ്പോൾ പലതരം സാഹസികതകളും അപകടങ്ങളും ഒക്കെ ഉണ്ടായേക്കാം. എന്നാൽ, ഇതുപോലെ മരണത്തെ അടുത്തു കണ്ട മറ്റൊരു നിമിഷമില്ല എന്നാണ് ആൻഡി പറയുന്നത്. ലോകത്തിലേക്കും വച്ച് ഏറ്റവും വിഷമുള്ള ജീവികളിലൊന്നാണ് ഇത് എന്നും ആൻഡി പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ

കർഷകർക്കായി കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു; കണ്ടെടുത്തത് 180 ടൺ യൂറിയ, സംഭവം കർണാടകയിൽ

ബെം​ഗളൂരു: കർണാടകയിൽ വൻ യൂറിയ കുംഭകോണം. കർഷകർക്ക് നൽകാനായി കൃഷി വകുപ്പ് മുഖേന കേന്ദ്രം അനുവദിച്ച യൂറിയ മറിച്ചുവിറ്റു. സ്വകാര്യ ഗോഡൗണിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് നടത്തിയ പരിശോധനയാണ് യൂറിയ കുംഭകോണം പുറത്തു കൊണ്ടുവന്നത്. ഇവിടെ നിന്ന് 180 ടൺ യൂറിയ കണ്ടെടുത്തു.

കർഷകർക്ക് കൈമാറാൻ സംസ്ഥാന കൃഷി വകുപ്പിന് കേന്ദ്ര സർക്കാർ അനുവദിച്ച സബ്‍സിഡി യൂറിയയാണ് കർണാടകത്തിൽ കരിഞ്ചന്തയിൽ വിൽപന നടത്തുന്നതായി കണ്ടെത്തിയത്. 200 രൂപയ്ക്ക് കർഷകർക്ക് കൈമാറേണ്ടതാണ് 45 കിലോ വരുന്ന ഒരു ചാക്ക് യൂറിയ. ഇതേ യൂറിയ പുറത്തെത്തിച്ച് ചാക്കിന് 2500 രൂപയ്ക്ക് തമിഴ്നാട്ടിൽ മറിച്ചു വിൽക്കുകയായിരുന്നു. തമിഴ്നാട്ടിൽ നടത്തിയ പരിശോധനയിൽ ലഭിച്ച സൂചനകളുടെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോഗസ്ഥർ ബെംഗളൂരുവിലെ ശിവാൻപുരയിലെ ഗോഡൗൺ റെയ്ഡ് ചെയ്തത്. ഇവിടെ നിന്ന് യൂറിയ നിറച്ച 4000 ബാഗുകൾ കണ്ടെടുത്തു. 45 കിലോ വീതമുള്ള ചാക്കുകൾ ഇവിടെ എത്തിച്ച് 50 കിലോ ചാക്കുകളിലേക്ക് നിറച്ചാണ് കരിഞ്ചന്തയിലെത്തിച്ചിരുന്നത് എന്നും ഡിആർഐ കണ്ടെത്തി.

പ്രദേശവാസിയായ സലീം ഖാൻ എന്ന വ്യക്തിയിൽ നിന്ന് താസി‌ർ ഖാൻ യൂസഫ് എന്നയാളാണ് ഗോഡൗൺ ലീസിനെടുത്ത് 6 മാസമായി പ്രവർത്തിപ്പിച്ചിരുന്നതെന്നും അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ഇവർ രണ്ടുപേരും ഒളിവിലാണ്. കഴിഞ്ഞ ഖാരിഫ് സീസണിൽ യൂറിയ ക്ഷാമത്തെ തുടർന്ന് വലിയ പ്രക്ഷോഭം നടന്ന സ്ഥലമാണ് കർണാടക. ഇതേ സംസ്ഥാനത്താണ് പാവപ്പെട്ട ക‍ർഷകർക്കായി എത്തിച്ചു നൽകിയ യൂറിയ മറിച്ചുവിറ്റ സംഭവം നടന്നിരിക്കുന്നത്. വിഷയം പ്രതിപക്ഷം രാഷ്ട്രീയമായി ഏറ്റെടുത്തിട്ടുണ്ട്. സംസ്ഥാന സർക്കാർ അറിഞ്ഞുകൊണ്ടാണ് യൂറിയ കുംഭകോണമെന്ന് ബിജെപി ആരോപിച്ചു. സംഭവം അന്വേഷിക്കുമെന്ന് കൃഷിമന്ത്രി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ഥാനാർത്ഥികളുടെ മരണം; വിഴിഞ്ഞം അടക്കം തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ ജനുവരി 13ന് വോട്ടെടുപ്പ്

സ്ഥാനാർത്ഥികളുടെ മരണം; വിഴിഞ്ഞം അടക്കം തെരഞ്ഞെടുപ്പ് മാറ്റിവെച്ച വാർഡുകളിൽ ജനുവരി 13ന് വോട്ടെടുപ്പ്

തിരുവനന്തപുരം: സ്ഥാനാർത്ഥിയുടെ മരണത്തെ തുടർന്ന് തിരഞ്ഞെടുപ്പ് മാറ്റിവെച്ച തിരുവനന്തപുരം കോർപ്പറേഷനിലെ വിഴിഞ്ഞം വാർഡിൽ ജനുവരി 13ന് വോട്ടെടുപ്പ് നടക്കും. സ്ഥാനാർത്ഥികളുടെ മരണത്തെ തുടർന്ന് വോട്ടെടുപ്പ് മാറ്റിവെച്ച മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാർഡിലും എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിലും ജനുവരി 13ന് തന്നെയാണ് വോട്ടെടുപ്പ്. ജനുവരി 14നാണ് വോട്ടെണ്ണൽ. തെരഞ്ഞെടുപ്പ് വിജ്ഞാപനം നാളെ പുറപ്പെടുവിക്കും. ഡിസംബർ 24വരെയാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി.

സ്വതന്ത്ര സ്ഥാനാർത്ഥിയായിരുന്ന ജസ്റ്റിൻ ഫ്രാൻസിസിൻ്റെ നിര്യാണത്തെ തുടർന്നാണ് വിഴിഞ്ഞത്ത് തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. വാഹനാപടകത്തിലായിരുന്നു ജസ്റ്റിൻ മരിച്ചത്. നിലവിൽ എൽഡിഎഫിൻ്റെ സിറ്റിം​ഗ് സീറ്റായ വിഴിഞ്ഞത്തെ തെരഞ്ഞെടുപ്പ് ഫലം ആർക്കും ഒറ്റയ്ക്ക് ഭരിക്കാൻ ഭൂരിപക്ഷമില്ലാത്ത് തിരുവനന്തപുരം ന​ഗരസഭയെ സംബന്ധിച്ച് നിർണ്ണായകമാണ്. നിലവിൽ 50 സീറ്റുകളുമായി ബിജെപിയാണ് ഒറ്റകക്ഷി. ഇടതുമുന്നണി യുഡിഎഫ്-19 സ്വതന്ത്രർ 2 എന്നിങ്ങനെയാണ് തിരുവന്തപുരം കോർപ്പറേഷനിലെ കക്ഷിനില.

മലപ്പുറം മൂത്തേടം പഞ്ചായത്തിലെ പായിമ്പാടം വാ‍ർ‍ഡിൽ മത്സരിച്ച യുഡിഎഫ് സ്ഥാനാർത്ഥി വട്ടത്ത് ഹസീന ഡിസംബർ ഏഴിന് രാത്രിയാണ് കുഴഞ്ഞ് വീണ് മരിച്ചത്. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ യുഡിഎഫ് സമ​ഗ്രാധിപത്യം നേടിയ മൂത്തേടം പഞ്ചായത്തിൽ പായിമ്പാടം വാർഡിലെ തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമല്ല.

തെരഞ്ഞെടുപ്പിന് മുമ്പായിരുന്നു എറണാകുളം പാമ്പാക്കുട പഞ്ചായത്തിലെ ഓണക്കൂർ വാർഡിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന സി എസ് ബാബു അന്തരിച്ചത്. ​ഹൃദയാഘാതത്തെ തുടർ‌ന്നായിരുന്നു അന്ത്യം. തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നപ്പോൾ പാമ്പാക്കുട പഞ്ചായത്തിൽ യുഡിഎഫ് ഭരണം ഉറപ്പിച്ചിരുന്നു അതിനാൽ തന്നെ ഓണക്കൂർ വാർഡിലെ തെരഞ്ഞെടുപ്പ് ഫലം നിർണ്ണായകമല്ല.