Wednesday, 17 December 2025

ഡ്യുക്കാറ്റി V2 ബൈക്കുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം

ഡ്യുക്കാറ്റി V2 ബൈക്കുകളിൽ ഒളിഞ്ഞിരിക്കുന്ന അപകടം

ഇറ്റാലിയൻ സൂപ്പർബൈക്ക് ബ്രാൻഡായ ഡ്യുക്കാറ്റി തങ്ങളുടെ രണ്ട് ജനപ്രിയ ബൈക്കുകളായ പാനിഗേൽ V2, സ്ട്രീറ്റ്ഫൈറ്റർ V2 എന്നിവയിൽ ഒരു പ്രധാന നടപടി സ്വീകരിച്ചു . എബിഎസുമായി ബന്ധപ്പെട്ട സാങ്കേതിക പ്രശ്‌നം കാരണം രണ്ട് മോഡലുകളുടെയും ചില യൂണിറ്റുകൾ തിരിച്ചുവിളിക്കാൻ ഡ്യുക്കാറ്റി നോർത്ത് അമേരിക്ക തീരുമാനിച്ചു. 2025, 2026 മോഡൽ വർഷങ്ങളിലെ തിരഞ്ഞെടുത്ത ബൈക്കുകൾക്കായിരിക്കും ഈ തിരിച്ചുവിളിക്കൽ നടപടി ബാധകമാകുക. അസംബ്ലി സമയത്തെ പിശക് കാരണം എബിഎസ് സിസ്റ്റത്തിന്റെ രണ്ട് ഫ്യൂസുകൾ പരസ്പരം മാറിയിരിക്കാം എന്നാണ് ഡ്യുക്കാറ്റി പറയുന്നത്.

പ്പോർട്ടുകൾ പ്രകാരം, ജനപ്രിയ പാനിഗേൽ V2, സ്ട്രീറ്റ്ഫൈറ്റർ V2 എന്നിവയുടെ ABS കൺട്രോൾ യൂണിറ്റിൽ 10A ഫ്യൂസ് ഉണ്ട്. ഈ രണ്ട് ഫ്യൂസുകളും അവയുടെ ഹോൾഡറുകളും അബദ്ധത്തിൽ പരസ്‍പരം മാറ്റിസ്ഥാപിച്ചതാണ്. ഇത് എബിഎസ് ശരിയായി പ്രവർത്തിക്കാതിരിക്കാനും ബ്രേക്കിംഗ് സമയത്ത് വീൽ ലോക്ക്-അപ്പ് സാധ്യത വർദ്ധിപ്പിക്കാനും ഇടയാക്കും. 2025 ഫെബ്രുവരി നാലിനും മെയ് 23 നും ഇടയിൽ നിർമ്മിച്ച ഡ്യുക്കാട്ടി പാനിഗാലെ V2 (2025 മോഡൽ) യൂണിറ്റുകൾക്കാണ് ഏറ്റവും ഉയർന്ന അപകടസാധ്യത. 2025 മാർച്ച് 31 നും ജൂൺ 12 നും ഇടയിൽ നിർമ്മിച്ച ഡ്യുക്കാട്ടി സ്ട്രീറ്റ്ഫൈറ്റർ V2 (2025, 2026 മോഡലുകൾ) യൂണിറ്റുകളെയും ഈ പ്രശ്നം ബാധിക്കുന്നു. 2025 ജൂൺ 13 ന് ശേഷം നിർമ്മിച്ച ബൈക്കുകൾ പരിശോധിച്ചിട്ടുണ്ടെന്നും അവ ഈ തിരിച്ചുവിളിയുടെ ഭാഗമല്ലെന്നും കമ്പനി വ്യക്തമാക്കി.

മൊത്തം 1,016 മോട്ടോർസൈക്കിളുകളാണ് ഇപ്പോൾ തിരിച്ചുവിളിക്കപ്പെടുന്നത്. ഇത് മൊത്തം ഉൽപ്പാദനത്തിന്റെ ഏകദേശം 1.2 ശതമാനം വരും. ഒരു ബൈക്കിന് ഈ പ്രശ്‌നം നേരിടുകയാണെങ്കിൽ, റൈഡർമാർക്ക് ഇൻസ്ട്രുമെന്റ് ക്ലസ്റ്ററിൽ ഒരു "എബിഎസ് പിശക്" സന്ദേശമോ "എബിഎസ് മുന്നറിയിപ്പ് ലൈറ്റോ കാണാൻ കഴിയും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചർമ്മത്തിൻ്റെ തിളക്കം വീണ്ടെടുക്കാം, ഇവ ശീലമാക്കൂ

ചർമ്മത്തിൻ്റെ തിളക്കം വീണ്ടെടുക്കാം, ഇവ ശീലമാക്കൂ

തിളക്കമുള്ള യുവത്വം തുളുന്പുന്ന ചർമ്മം സ്വന്തമാക്കാൻ ശരിയായ പരിചരണം ആവശ്യമാണ്. അതിന് എന്തൊക്കെ കാര്യങ്ങൾ ശ്രദ്ധിക്കണം എന്ന് പരിചയപ്പെടാം

വെള്ളം

ആരോഗ്യകരമായി ശരീരം പരിപാലിക്കുന്നതിൽ വെള്ളം കുടിക്കുന്നതിന്റെ പ്രാധാന്യം ചെറുതല്ല. ശരീരത്തിലെ വിഷവസ്തുക്കൾ നീക്കം ചെയ്യുന്നതിനും, ചർമ്മത്തിന് ആരോഗ്യകരമായ തിളക്കം പ്രോത്സാഹിപ്പിക്കുന്നതിനും ദിവസവും കുറഞ്ഞത് എട്ട് ഗ്ലാസ് വെള്ളം നിർബന്ധമാണെന്ന്, ഡോക്ടർ ഗീതിക നിർദേശിക്കുന്നു.

ഉറക്കം

ഒരു വ്യക്തി ദിവസവും ഏഴുമണിക്കൂറെങ്കിലും ഉറങ്ങണമെന്നാണ് ഡെർമറ്റോളജി വിദഗ്ധർ അഭിപ്രായപ്പെടുന്നത്. ഉറങ്ങുന്നത്, ചർമ്മകോശങ്ങളുടെ വളർച്ചയും പുനരുജ്ജീവനവും പ്രോത്സാഹിപ്പിക്കുകയും മികച്ച കൊളാജൻ ഉറപ്പാക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ ചർമ്മ സംരക്ഷണം ഉറക്കവുമായി വളരെ അധികം ബന്ധപ്പെട്ടിരിക്കുന്നു.

സമ്മർദ്ദം

തെളിഞ്ഞതും തിളങ്ങുന്നതുമായ ചർമ്മത്തിന്, സമ്മർദ്ദം നിയന്ത്രിക്കുന്നത് നിർണായകമാണ്. വ്യായാമം, യോഗ, ധ്യാനം എന്നിവയിലൂടെ സമ്മർദ്ദത്തെ ഫലപ്രധമായി നിയന്ത്രിക്കാം. ശരീരത്തിലെ കോർട്ടിസോളിന്റെ അളവ് നിയന്ത്രിക്കുന്നതിനും മികച്ച ആന്റിഓക്സിഡന്റ് പ്രവർത്തനങ്ങൾക്കുമായി പഴങ്ങളും പച്ചക്കറികളും കൂടുതലായി കഴിക്കുന്നതും ഗുണകരമാണെന്ന്, ഡോ ഗീതിക മിത്തൽ പറയുന്നു.

സാറ്റിൻ തലയിണ

ഘർഷണം കുറയുന്നതിനാൽ, സാറ്റിൻ അല്ലെങ്കിൽ സിൽക്ക് തലയിണകൾ ഉപയോഗിക്കുന്നത്, മുഖത്തെ ചുളിവുകളും നേർത്ത പാടുകളും കുറയ്ക്കാൻ സഹായിക്കുന്നു.

മേക്കപ്പ് ബ്രഷുകൾ

മുഖക്കുരു ഉണ്ടാകാനുള്ള സാധ്യത കുറയ്ക്കുന്നതിനും, ചർമ്മത്തിലെ അണുബാധകൾ തടയുന്നതിനും - വൃത്തിയുള്ളതും അണുവിമുക്തമാക്കിയതുമായ മേക്കപ്പ് ബ്രഷുകൾ മാത്രം ഉപയോഗിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി കണ്ണൂർ, പുലർച്ചെ വരെ തണുപ്പും പകൽ കടുത്ത ചൂടും

രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായി കണ്ണൂർ, പുലർച്ചെ വരെ തണുപ്പും പകൽ കടുത്ത ചൂടും

കാസർകോട്: ചൂടേറിയ തദ്ദേശ തിരഞ്ഞെടുപ്പിന്റെ അലയൊലികൾ അടങ്ങും മുന്നേ സംസ്ഥാനത്തെ ചൂടിലും വർധന. രാജ്യത്ത് ഏറ്റവും ഉയർന്ന താപനില കണ്ണൂരിലാണ് കഴിഞ്ഞ ദിവസങ്ങളിൽ രേഖപ്പെടുത്തിയത്. ഡിസംബർ ഒൻപത് മുതലാണ് അന്തരീക്ഷ താപനിലയിൽ കണ്ണൂർ വിമാനത്താവളം രാജ്യത്തെ ഏറ്റവും ചൂടേറിയ നഗരമായത്.

കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ പ്രകാരം ഒൻപതിന് 35.2, പത്തിന് 36.4, പതിനൊന്നിന് 35 ഡിഗ്രി സെൽഷ്യസ് വീതമായിരുന്നു കണ്ണൂരിൽ രേഖപ്പെടുത്തിയ താപനില. ഒരിടവേളയ്ക്ക് ശേഷം 14-ന് വീണ്ടും കണ്ണൂർ തന്നെ ഒന്നാമതെത്തി. 35.4 ഡിഗ്രിയായിരുന്നു അന്നത്തെ ചൂട്. 15-ന് കോട്ടയവും കണ്ണൂരുമായിരുന്നു ഒന്നാമത്. 35.2 ഡിഗ്രിയായിരുന്നു രണ്ടിടങ്ങളിലെയും താപനില.

കഴിഞ്ഞവർഷത്തെ വേനൽക്കാല സീസണിലും കണ്ണൂരായിരുന്നു രാജ്യത്തെ ചൂടേറിയ നഗരങ്ങളിലൊന്ന്. 2024 ഡിസംബർ ഒൻപതിന് രേഖപ്പെടുത്തിയ 34.7 ഡിഗ്രി സെൽഷ്യസായിരുന്നു ഏറ്റവും ഉയർന്ന താപനില. ഇക്കൊല്ലവും വേനൽ കഠിനമാകുമെന്നും ഉഷ്ണതരംഗമുൾപ്പടെയുള്ള പ്രതിഭാസമുണ്ടാകുമെന്നുമുള്ള ആശങ്കയും നിലനിൽക്കുന്നുണ്ട്. വടക്കേ ഇന്ത്യയിൽ ശൈത്യകാലം തുടങ്ങിയതിനാൽ നിലവിൽ ഉയർന്ന താപനില തെക്കെ ഇന്ത്യൻ സംസ്ഥാനങ്ങളിലെ നഗരങ്ങളിലാണ് രേഖപ്പെടുത്തുന്നത്.

പകൽ ചൂടും രാത്രി തണുപ്പും

ചുട്ട് പൊള്ളുന്ന പകലും വരണ്ട അന്തരീക്ഷവും തണുത്തുറഞ്ഞ രാത്രിയും പുലർകാലവുമാണ് നിലവിലെ സംസ്ഥാനത്തെ പൊതുകാലാവസ്ഥ. പ്രത്യേകിച്ചും വടക്കൻ ജില്ലകളിലാണ് ഈ കാലാവസ്ഥ അനുഭവപ്പെടുന്നത്. ഉച്ചനേരത്ത് തുടങ്ങുന്ന ചുട്ടുപൊള്ളുന്ന കാലാവസ്ഥ വൈകിട്ട് വരെ നീളുന്നു. സന്ധ്യയോടെ തണുപ്പ് തുടങ്ങുകയായി. പുലർച്ചെ വരെ അത് നീളും.

മിക്കയിടങ്ങളിലും 20-15 ഡിഗ്രി സെൽഷ്യസാണ് രാത്രിയിലെ തണുപ്പ്.

മൂന്നാറുൾപ്പടെയുള്ള ഇടങ്ങളിലെ താപനില പലതവണ 10 ഡിഗ്രിക്ക് താഴെ പോയതും രാത്രികളിലെ തണുപ്പ് വർധിക്കുന്നതിന്റെ സൂചനയാണ്.

വടക്കേ ഇന്ത്യയിൽനിന്നുള്ള തണുത്ത വടക്കുകിഴക്കൻ കാറ്റ്, വേനൽമഴ ദുർബലമായതിനാൽ തെളിഞ്ഞ ആകാശം, പസഫിക് സമുദ്രത്തിൽ നിലനിൽക്കുന്ന ലാനിന പ്രതിഭാസം, പ്രാദേശിക അന്തരീക്ഷ സ്ഥിതി ഇവയൊക്കെയാണ് നിലവിൽ തണുപ്പ് കൂടാനുള്ള കാരണമെന്നാണ് കാലവസ്ഥാ നിരീക്ഷകൻ രാജീവൻ എരിക്കുളത്തിന്റെ അഭിപ്രായം

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 കാണിപ്പയ്യൂരില്‍ ജയിച്ച സ്വതന്ത്രയെ മുൻനിർത്തി വിചിത്ര സഖ്യ നീക്കം

കാണിപ്പയ്യൂരില്‍ ജയിച്ച സ്വതന്ത്രയെ മുൻനിർത്തി വിചിത്ര സഖ്യ നീക്കം

തൃശൂർ: ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷമില്ലാത്ത കുന്നംകുളം നഗരസഭയില്‍ ഭരണം പിടിക്കാനുള്ള വഴിതേടി മുന്നണികള്‍. ഏറ്റവും വലിയ മുന്നണിയായ എൽ ഡി എഫ്, ഭരിക്കാനുള്ള അവകാശവാദം ഉന്നയിക്കുന്നു. എൽ ഡി എഫിനെ അകറ്റി നിര്‍ത്താന്‍ സ്വതന്ത്രയെ മുന്‍നിര്‍ത്തി വിചിത്ര സഖ്യത്തിനുള്ള സാധ്യത തേടുകയാണ് മറ്റു പാര്‍ട്ടികള്‍.

18 സീറ്റുള്ള എല്‍ ഡി എഫാണ് കുന്നംകുളം നഗരസഭയിലെ വലിയ കക്ഷി. കോണ്‍ഗ്രസ് ഒമ്പതും ആർ എം പി നാലും എന്‍ ഡി എ ഏഴും സീറ്റുകളിൽ ജയിച്ചു. ഒരു സീറ്റിൽ സ്വതന്ത്രയാണ് വിജയിച്ചത്. കേവല ഭൂരിപക്ഷമായ ഇരുപതില്ലെങ്കിലും നഗരസഭ ഭരിക്കാനുള്ള നീക്കവുമായി എല്‍ഡി എഫ് മുന്നോട്ട് പോകുമ്പോഴാണ് അത് തടയാനുള്ള ചര്‍ച്ചകള്‍ മറുവശത്ത് തുടങ്ങിയത്. കാണിപ്പയ്യൂര്‍ വാര്‍ഡില്‍ വിജയിച്ച സ്വതന്ത്രയായ കെ പി മിനിയെ ചെയര്‍പേഴ്സണും ആര്‍എം പിയിലെ സോമനെ വൈസ് ചെയര്‍മാനും ആക്കി ഭരണം പിടിക്കാനുള്ള ചര്‍ച്ചകളാണ് നടക്കുന്നത്. അവിടെ പക്ഷെ പ്രതിസന്ധി ബി ജെ പിയുമായി കോണ്‍ഗ്രസും ആര്‍ എം പിയും കൈകോര്‍ക്കണമെന്നതാണ്. പ്രാദേശിക നേതാക്കളിൽ ചിലർക്ക് താത്പര്യമുണ്ടെങ്കിലും സംസ്ഥാന നേതൃത്വം ഇത് അനുവദിക്കണമെന്നില്ല. ആര്‍ എം പിയിലെ ഒരു വിഭാഗവും കോണ്‍ഗ്രസിലെ ചില നേതാക്കളുമാണ് സഖ്യ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഈ ‘ഒറ്റമൂലി’ വീട്ടില്‍ വളർത്തിയാൽ ഒട്ടേറെ ഗുണങ്ങൾ; ഇലകൾ തഴച്ചു വളരാൻ പ്രത്യേകം ലായനി, ചെയ്യേണ്ടത് ഇങ്ങനെ..

ഈ ‘ഒറ്റമൂലി’ വീട്ടില്‍ വളർത്തിയാൽ ഒട്ടേറെ ഗുണങ്ങൾ; ഇലകൾ തഴച്ചു വളരാൻ പ്രത്യേകം ലായനി, ചെയ്യേണ്ടത് ഇങ്ങനെ..

നേത്രരോഗം, ജ്വരം, വയറുകടി, അലർജി, അജീർണം തുടങ്ങി ഒട്ടേറെ പ്രയാസങ്ങൾക്ക് ആശ്വാസം പകരുന്ന ഔഷധമാണ് കറിവേപ്പിലയെന്ന് പാരമ്പര്യ വൈദ്യം. മുടി തഴച്ചു വളരാനും എണ്ണക്കറുപ്പിനേഴഴക് കൈവരാനും കറിവേപ്പിലയിട്ടു കാച്ചിയ എണ്ണ ഫലപ്രദമെന്നു കേൾക്കാത്തവരും അതു ശീലിക്കാത്തവരുമായ പഴമക്കാർ കുറയും. തലമുടി കൊഴിയുന്നതു തടയാൻ കറിവേപ്പിലയും കറ്റാർവാഴയും മൈലാഞ്ചിയും ചേർത്ത് എണ്ണ കാച്ചി ഉപയോഗിക്കുന്ന പതിവുമുണ്ടായിരുന്നു. ഉദര രോഗങ്ങളുള്ളവർ കറിവേപ്പിലയിട്ടു വെന്ത വെള്ളം കുടിക്കുന്നതായിരുന്നു മറ്റൊരു ശീലം. വൈറ്റമിൻ എ ഏറെയുള്ള കറിവേപ്പില ഭക്ഷണത്തിന്റ ഭാഗമാക്കുന്നത് കണ്ണിന്റെ ആരോഗ്യത്തിനും ഗുണകരം

എന്നാൽ വിപണിയിൽനിന്നു വാങ്ങുന്ന മറുനാടൻ കറിവേപ്പില ഉപയോഗിക്കുമ്പോൾ മേൽപ്പറഞ്ഞ ഫലങ്ങളൊന്നും ഉണ്ടായെന്നു വരില്ല. മാത്രമല്ല വിരുദ്ധഫലങ്ങൾക്കു സാധ്യതയുമുണ്ട്. കാരണം അയൽനാട്ടിൽനിന്നു വരുന്ന പച്ചക്കറികളിൽ ഏറ്റവും കൂടുതൽ വിഷാംശം തെളിഞ്ഞത് കറിവേപ്പിലയിൽത്തന്നെ. അതുകൊണ്ട്, എത്രയും വേഗം അടുക്കളത്തോട്ടത്തിൽ ഒന്നോ രണ്ടോ കറിവേപ്പിലത്തൈ നട്ടു വളർത്തുക. മഴയും വെയിലും തുല്യ നിലയിൽ ലഭ്യമാകുന്ന സ്ഥലമാണ് കറിവേപ്പ് നടാൻ യോജിച്ച സ്ഥലം. മുതിർന്ന കറിവേപ്പിന്റെ വേരു പൊട്ടിയുണ്ടാകുന്ന കന്ന് പറിച്ചു നട്ട് തൈവളർത്തിയെടുക്കാം. വിത്തു മുളപ്പിച്ചെടുക്കുന്ന രീതിയുമുണ്ട്. മേയ്, ജൂൺ മാസങ്ങൾ നടീലിന് കൂടുതൽ യോജ്യം.

നടീൽ രീതി 

1.5x1.5x1.5 അടി അളവിൽ കഴിയെടുത്ത് കുമ്മായം വിതറി ഒരാഴ്ചയിട്ടശേഷം ചാണകപ്പൊടി, എല്ലുപൊടി, വേപ്പിൻപിണ്ണാക്ക് എന്നിവ അടിവളമാക്കി തൈ നടാം. 

പരിചരണം 

നന, ആണ്ടിൽ 4–5 വട്ടം ചാണകസ്ലറി, ഫിഷ് അമിനോ ആസിഡ് പ്രയോഗം.

ആറു മാസം പ്രായമാകുന്നതോടെ വിളവെടുപ്പു തുടങ്ങാം. 2 മാസം ഇടവിട്ടാണ് ഒരു ചെടിയിൽനിന്ന് ഇലയെടുക്കുക. ഒടിച്ചെടുക്കുന്നതിനു പകരം കട്ടർ ഉപയോഗിക്കുന്നതാണ് നല്ലത്. ഒടിക്കുമ്പോൾ തണ്ട് ചീന്തിപ്പോയേക്കാം. കട്ടർ ഉപയോഗിക്കുമ്പോൾ അതൊഴിവാകും, മുറിച്ചെടുത്ത ഭാഗത്തുനിന്ന് വേഗത്തിൽ പുതിയ പൊടിപ്പുകൾ വരുകയും ചെയ്യും.

കറിവേപ്പില തഴച്ച് വളരാൻ എന്തു ചെയ്യണം?

കറിവേപ്പില തഴച്ച് വളരാൻ പ്രത്യേകം ലായനി തയാറാക്കാം. 1 ലീറ്റർ പുളിപ്പിച്ച കഞ്ഞിവെള്ളത്തിൽ 2 തുള്ളി വിനാഗിരിയും കുറച്ച് ചാരവും ചേർത്ത് ഈ ലായനി തയാറാക്കാം. ഈ ലായനി ഒന്നിടവിട്ട ദിവസങ്ങളിൽ കറിവേപ്പില മരത്തിന്റെ ചുവട്ടിലും ഇലകളിലും തളിക്കുക, ഫല കിട്ടും.

കഞ്ഞിവെള്ളവും കറിവേപ്പില വളരാൻ സഹായിക്കുന്ന ഒന്നാണ്. കഞ്ഞിവെള്ളത്തിൽ അടുക്കള വേസ്റ്റുകളും കേടുവന്ന പച്ചകറികളും തേയില വേസ്റ്റുമൊക്കെ ഇതിൽ ചേർത്ത് ലായനി തയാറാക്കി തളിക്കാം. എത്രത്തോളം കഞ്ഞിവെള്ളം എടുക്കുന്നത് അത്രത്തോളം വെള്ളവും എടുത്താണ് ലായനി തയാറാക്കേണ്ടത്. ഈ ലായനി ഇലകളിലും തളിക്കാം. ഓർക്കുക, ആദ്യത്തെ 8 മാസം ഇലകൾ പറിക്കാതിരിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര

ഡീസൽ കാർ വിൽപ്പനയിലെ തർക്കമില്ലാത്ത രാജാവായി മഹീന്ദ്ര

ഒരുകാലത്ത് ഇന്ത്യൻ വിപണിയിൽ ഡീസൽ കാറുകൾ ആധിപത്യം സ്ഥാപിച്ചിരുന്നു. എങ്കിലും കഴിഞ്ഞ കുറച്ച് വർഷങ്ങളായി, പെട്രോൾ, സിഎൻജി, ഇപ്പോൾ ഹൈബ്രിഡ്-ഇവി എന്നിവയുടെ വർദ്ധിച്ചുവരുന്ന പങ്ക് ഡീസലിന്റെ സ്വാധീനം ദുർബലപ്പെടുത്തി. ഇതൊക്കെയാണെങ്കിലും, ഡീസൽ വിഭാഗത്തിൽ മഹീന്ദ്ര ആധിപത്യം സ്ഥാപിച്ചു , ഇന്ന് ഇന്ത്യയിൽ വിൽക്കുന്ന ഓരോ രണ്ടാമത്തെ പുതിയ ഡീസൽ കാറും മഹീന്ദ്രയാണ് നിർമ്മിക്കുന്നത്.

ഇക്വിറസ് റിസർച്ചിന്റെ റിപ്പോർട്ട് അനുസരിച്ച്, 2025 ൽ വിൽക്കുന്ന എല്ലാ പുതിയ ഡീസൽ പാസഞ്ചർ കാറുകളുടെയും ഏകദേശം 50% മഹീന്ദ്രയുടേതായിരിക്കും. കൂടാതെ, കമ്പനിയുടെ ഡീസൽ പിവി വിപണി വിഹിതം 2024 ൽ 53 ശതമാനത്തിൽ നിന്ന് 2025 ൽ 56 ശതമാനം ആയി ഉയരുമെന്ന് പ്രതീക്ഷിക്കുന്നു. ഡീസൽ കാറുകളുടെ വിഹിതം 2019 ൽ 33 ശതമാനത്തിൽ നിന്ന് വെറും 18 ശതമാനം ആയി കുറഞ്ഞ സമയത്താണ് ഈ നേട്ടം കൈവരിക്കുന്നത്. അതായത് മുഴുവൻ വിപണിയും ഡീസലിൽ നിന്ന് അകന്നുപോകുന്നു, എന്നാൽ മഹീന്ദ്ര അതേ പാതയിൽ ശക്തമായി മുന്നോട്ട് പോകുന്നു.

മഹീന്ദ്രയുടെ വിജയത്തിന് പ്രധാനമായും കാരണം സ്കോർപിയോ-എൻ, ഥാർ, XUV700 എന്നിവ ഉൾപ്പെടുന്ന ശക്തമായ എസ്‌യുവി പോർട്ട്‌ഫോളിയോയാണ്. ഈ മൂന്ന് മോഡലുകളും അവയുടെ പ്രകടനത്തിനും റോഡിലെ സാന്നിധ്യത്തിനും പേരുകേട്ടവയാണ്. മാത്രമല്ല അവയുടെ ഡീസൽ എഞ്ചിൻ ഓപ്ഷനുകളും ഉപഭോക്താക്കൾക്കിടയിൽ ഒരു ജനപ്രിയ തിരഞ്ഞെടുപ്പാണ്. ദീർഘദൂര, ഉയർന്ന ടോർക്ക്, എസ്‌യുവി ഉപയോക്താക്കളുടെ ആവശ്യങ്ങൾ എന്നിഹീന്ദ്ര മുന്നേറുമ്പോൾ , മറ്റ് ബ്രാൻഡുകളുടെ ഡീസൽ വിഹിതം തുടർച്ചയായി കുറഞ്ഞുവരികയാണ്. 2019 ൽ ഹ്യുണ്ടായിയുടെ ഡീസൽ വിഹിതം 22% ആയിരുന്നു, 2025 ൽ ഇത് 14% ആയി തുടരുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, കിയയുടെ ഡീസൽ വിഹിതത്തെക്കുറിച്ച് പറയുകയാണെങ്കിൽ, 2025 ൽ ഇത് 11% ആയി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. അതേസമയം, ടാറ്റ മോട്ടോഴ്‌സിന്റെ വിഹിതം 2024 ൽ 14 ശതമാനം ആയിരുന്നു , 2025 ൽ ഇത് എട്ട് ശതമാനം മാത്രമായിരിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, മാരുതി സുസുക്കി , ഹോണ്ട, ടൊയോട്ട തുടങ്ങിയ കമ്പനികൾ ഇപ്പോൾ ഡീസലിൽ നിന്ന് ഏറെക്കുറെ അകന്നു നിൽക്കുകയും പെട്രോൾ, ഹൈബ്രിഡ് വാഹനങ്ങളിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുകയും ചെയ്തിട്ടുണ്ട്. എസ്‌യുവി വാങ്ങുന്നവർക്ക് ഡീസൽ ഒരു പ്രധാന ഘടകമാണെന്ന് മഹീന്ദ്ര കാലക്രമേണ തിരിച്ചറിഞ്ഞിട്ടുണ്ട്, പവർ, ടോർക്ക്, ലോംഗ് ഡ്രൈവുകൾ എന്നിവയുടെ കാര്യത്തിൽ അതിന്റെ പ്രാധാന്യം കുറഞ്ഞിട്ടില്ല. അതിനാൽ, കമ്പനി ഡീസൽ എഞ്ചിനുകൾ സജീവമായി നിലനിർത്തുക മാത്രമല്ല, അവയെ മെച്ചപ്പെടുത്തുകയും ചെയ്തു.വയ്‌ക്ക് ഡീസൽ ഇപ്പോഴും വിശ്വസനീയമായ തിരഞ്ഞെടുപ്പാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വണ്ടി വിട്ടാല്‍ പിന്നെ അങ്കമാലി; സൗജന്യ വൈഫൈ,എസി, ടിവി, മ്യൂസിക്‌;പാലക്കാട് നിന്ന് മൂന്ന് കെഎസ്ആർടിസി ബസുകള്‍

വണ്ടി വിട്ടാല്‍ പിന്നെ അങ്കമാലി; സൗജന്യ വൈഫൈ,എസി, ടിവി, മ്യൂസിക്‌;പാലക്കാട് നിന്ന് മൂന്ന് കെഎസ്ആർടിസി ബസുകള്‍

പാലക്കാട്: പാലക്കാട് ഡിപ്പോക്ക് മൂന്ന് ബസ്സുകൾ അനുവ​ദിച്ച് കെഎസ്ആർടിസി. അത്യാധുനിക സൗകര്യമുള്ള എസി സൂപ്പർഫാസ്റ്റ് ബസ്സുകളാണ് അനുവദിച്ചത്. രണ്ടു ബസ്സുകൾ എറണാകുളത്തേക്കും ഒരെണ്ണം കോഴിക്കോടേക്കുമാണ് സർവ്വീസ് നടത്തുക. ബസ് പാലക്കാട് നിന്ന് പുറപ്പെട്ടാൽ അങ്കമാലിയിലെ കെഎസ്ആർടിസി സ്റ്റാൻഡിൽ മാത്രമേ നിർത്തുകയുള്ളു.

പാലക്കാട് നിന്ന് എറണാകുളത്തേക്ക് പോകുന്ന രണ്ടു ബസ്സുകളും ബെെപ്പാസ് റെെഡുകളാണ് സർവ്വീസ് നടത്തുക. സ്റ്റോപ്പുകളുടെ എണ്ണം കുറയുന്നതിനാൽ ലക്ഷ്യസ്ഥാനത്ത് ക‍ൃത്യസമയത്ത് എത്തുമെന്നും ഇതുവഴി യാത്രക്കാരെ പൊതു​ഗതാ​ഗത സംവിധാനത്തിലേക്ക് ആകർഷിക്കാൻ കഴിയുമെന്ന് അധിക‍‍ൃതർ പറഞ്ഞു.

പാലക്കാട് സ്റ്റാന്റിൽ നിന്നും രാവിലെ 6:15, രാവിലെ 7:30 എന്നീ സമയങ്ങളിലാണ് ബസ്സ് പുറപ്പെടുക. രാവിലെ പത്ത് മണിക്ക് മുൻപ് എറണാകുളത്ത് എത്തുന്നതിനാൽ ​ജോലിക്കാ‌ർക്ക് എറെ ​ഉപകാരപ്രദമാകും. രാവിലെ 6:30 തന്നെയാണ് പാലക്കാട് നിന്നും കോഴിക്കോട്ടേക്കും ബസ് സ‌‌‌ർവ്വീസ് നടത്തുക. 39 സീറ്റുകളാണ് ബസ്സിനുള്ളത്. കെഎസ്ആർടിസി ആപ്പിലൂടെയും വെബ്സെെറ്റിലൂടെയും എന്റെ കെഎസ്ആർടിസി ആപ്പ് വഴിയും ബസ്സ് മുൻകൂട്ടി ബുക്ക് ചെയ്യാം. മൂന്ന് ബസ്സുകളുടെയും ഉദ്ഘാടനം ഒരാഴ്ച്ക്കകം നടക്കും.

എല്ലാ സീറ്റുകളിലും മൊബൈൽ ചാർജിങ് പോയിന്റുകൾ ∙ പുഷ്ബാക്ക് കുഷൻ സീറ്റ്, ഫൂട്ട് റെസ്റ്റ് ∙ എല്ലാ സീറ്റിനു മുകളിലും എസി വെന്റും റീഡിങ് ലൈറ്റും ∙ ടിവി, മ്യൂസിക് സിസ്റ്റം.യാത്രക്കാരുടെ സുരക്ഷയ്ക്കായി നിരീക്ഷണ ക്യാമറകൾ ∙ ഫ്രീ വൈഫൈ എന്നീ സൗകര്യങ്ങൾ ബസ്സിനുള്ളിൽ ഒരുക്കിയിട്ടുണ്ട് .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല

എയർ ഇന്ത്യയുടെ അനാസ്ഥ, നട്ടെല്ലിന് പരിക്കേറ്റ മലയാളിക്ക് സ്ട്രെച്ചർ അനുവദിച്ചില്ല

 റിയാദ്: പ്രവാസികളോടുള്ള എയർ ഇന്ത്യയുടെ അനാസ്ഥ വീണ്ടും വിവാദമാകുന്നു. കെട്ടിടത്തിൽ നിന്ന് വീണ് നട്ടെല്ലിന് ഗുരുതര പരിക്കേറ്റ മലയാളിയെ അടിയന്തര ചികിത്സയ്ക്കായി നാട്ടിലെത്തിക്കാൻ കഴിയാതെ വന്നതോടെയാണ് സംഭവം പുറത്തവന്നത്. റിയാദിൽ നിർമാണ മേഖലയിലുണ്ടായിരുന്ന ആലപ്പുഴ നൂറനാട് സ്വദേശി രാഘവൻ തുളസി (56)യാണ് എയർ ഇന്ത്യയുടെ അനാസ്ഥയ്ക്ക് ഇരയായത്.

കഴിഞ്ഞ 25 വർഷത്തിലേറെയായി കരാർ അടിസ്ഥാനത്തിൽ നിർമാണ ജോലികൾ ചെയ്തുവരുന്ന ഇദ്ദേഹം, ജോലി സ്ഥലത്തെ കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്ന് കാൽവഴുതി വീഴുകയായിരുന്നു. ലിഫ്റ്റിനായി നിർമിച്ചിരുന്ന കുഴിയിലേക്കാണ് അദ്ദേഹം പതിച്ചത്. ഉടൻ തന്നെ സുമേഷിയിലെ കിങ് സൗദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, കഴുത്തിനും നട്ടെല്ലിനും ഗുരുതര പരിക്കുകളുണ്ടെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. എന്നാൽ ചികിത്സയ്ക്ക് ആവശ്യമായ ഇൻഷുറൻസ് കവറേജ് ഇല്ലാത്തതിനാൽ, ഭീമമായ തുക മുൻകൂർ അടയ്ക്കണമെന്ന് ആശുപത്രി അധികൃതർ ആവശ്യപ്പെട്ടു. തുടർന്ന് പ്രാഥമിക ചികിത്സയ്ക്ക് ശേഷം തുടർചികിത്സയ്ക്കായി നാട്ടിലേക്ക് പോകാൻ തീരുമാനിക്കുകയായിരുന്നു. ഇതിനായി സ്റ്റ്രെച്ചർ ടിക്കറ്റിനായി കേളി കലാസാംസ്കാരിക വേദിയുടെ ജീവകാരുണ്യ വിഭാഗം എയർ ഇന്ത്യയെ സമീപിച്ചെങ്കിലും, നിലവിൽ ചെറിയ വിമാനങ്ങൾ മാത്രമാണ് സർവീസ് നടത്തുന്നതെന്നും, മുമ്പ് സമർപ്പിച്ച എല്ലാ അപേക്ഷകളും നിരസിച്ചതായും അധികൃതർ അറിയിച്ചു.

അതേസമയം, മറ്റ് വിമാനകമ്പനികൾ 30,000 മുതൽ 35,000 റിയാൽ വരെ സ്റ്റ്രെച്ചർ ടിക്കറ്റിനായി ആവശ്യപ്പെട്ടതായി ബന്ധപ്പെട്ടവർ അറിയിച്ചു. റിയാദിൽ ചികിത്സ തുടരുന്നതിനും സമാനമായ തുക തന്നെ ചെലവാകുമെന്ന സാഹചര്യത്തിൽ, ചികിത്സ ഇവിടെ തന്നെ തുടരാൻ രാഘവൻ തുളസിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. മുൻകാലങ്ങളിൽ, ഡോക്ടറുടെയോ പ്രത്യേക മെഡിക്കൽ ഉപകരണങ്ങളുടെയോ ആവശ്യമില്ലാത്ത സ്റ്റ്രെച്ചർ യാത്രക്കാർക്ക് എയർ ഇന്ത്യ 12,000 റിയാൽ വരെ മാത്രമാണ് ഈടാക്കിയിരുന്നതെന്നും ബന്ധപ്പെട്ടവർ ചൂണ്ടിക്കാട്ടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് സൈനികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

മലപ്പുറത്ത് സൈനികനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

 മലപ്പുറം: മൂത്തേടം കുറ്റിക്കാട് സൈനികനെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. 32 വയസുള്ള ജസൻ സാമുവേലിനെ ആണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ഛത്തീസ്ഗഡിൽ നിന്ന് നാല് ദിവസം മുൻപാണ് ജസൻ അവധിക്ക് നാട്ടിലേക്കെത്തിയത്. മാനസിക സംഘർഷമാണ് കാരണം എന്നാണ് പ്രാഥമിക നിഗമനം.

ജസനെ ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. ജസന്റെ ഭാര്യ വിദേശത്ത് നേഴ്‌സായി ജോലി ചെയ്തുവരികയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബോട്ടിലിൽ പെട്രോൾ വാങ്ങുന്നതിൽ തർക്കം; വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം

ബോട്ടിലിൽ പെട്രോൾ വാങ്ങുന്നതിൽ തർക്കം; വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം

പാലക്കാട്: വാണിയംകുളത്ത് പെട്രോൾ പമ്പിന് തീവെയ്ക്കാൻ ശ്രമം. ബോട്ടിലിൽ പെട്രോൾ വാങ്ങുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കത്തെ തുടർന്നായിരുന്നു സംഭവം. ബോട്ടിലിൽ വാങ്ങിയ പെട്രോൾ നിലത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. വാണിയംകുളം ടൗണിലെ കെ എം പെട്രോൾ പമ്പിൽ കഴിഞ്ഞദിവസം രാത്രിയാണ് അതിക്രമം നടന്നത്.

ഓട്ടോറിക്ഷയിൽ പെട്രോൾ വാങ്ങാൻ എത്തിയ മൂന്നംഗസംഘമാണ് ജീവനക്കാരുമായി ഉണ്ടായ തർക്കത്തെ തുടർന്ന് പമ്പിന് തീവെയ്ക്കാൻ ശ്രമിച്ചത്. പമ്പ് മാനേജർ ഷൊർണൂർ ഡിവൈഎസ്പിക്ക് പരാതി നൽകി. ഓട്ടോയിൽ എത്തിയവർ ബോട്ടിലിൽ നിർബന്ധിച്ച് പെട്രോൾ അടിപ്പിച്ചുവെന്നും ജീവനക്കാരെ അസഭ്യം പറഞ്ഞുവെന്നും പരാതിയിൽ പറയുന്നു. സ്റ്റാഫിനെ പ്രകോപിപ്പിക്കുകയും പെട്രോൾ പമ്പ് കത്തിക്കുമെന്ന് അക്രോശിച്ചുകൊണ്ട് പെട്രോൾ ഡ്രൈവേയിൽ ഒഴിച്ച് തീ കൊളുത്താൻ ശ്രമിച്ചുവെന്നും പാരാതിക്കാരൻ വ്യക്തമാക്കുന്നുണ്ട്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

ദേശീയ ദിനം; ഖത്തറിൽ സ്വകാര്യ മേഖലയിൽ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു

 ദോഹ: ഖത്തർ ദേശീയ ദിനമായ ഡിസംബർ 18 വ്യാഴാഴ്ച രാജ്യത്തെ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ ജീവനക്കാർക്കും ശമ്പളത്തോടെയുള്ള ഔദ്യോഗിക അവധിയായിരിക്കുമെന്ന് തൊഴിൽ മന്ത്രാലയം അറിയിച്ചു.

അവശ്യ സേവനങ്ങളോ മറ്റ് കാരണങ്ങൾ കൊണ്ടോ ആ ദിവസം ജീവനക്കാർ ജോലി ചെയ്യേണ്ടിവന്നാൽ, തൊഴിൽ നിയമത്തിലെ ആർട്ടിക്കിൾ 74 പ്രകാരമുള്ള ഓവർടൈം വ്യവസ്ഥകൾ ബാധകമായിരിക്കുമെന്ന് മന്ത്രാലയം വ്യക്തമാക്കി. രാജ്യത്തെ പൗരന്മാർക്കും താമസക്കാർക്കും ഖത്തർ തൊഴിൽ മന്ത്രാലയം ദേശീയ ദിനാശംസകൾ നേർന്നു. അതേസമയം, ഡിസംബർ 18 ന് ഔദ്യോഗിക അവധിയായിരിക്കുമെന്ന് അമീരി ദിവാൻ ചൊവ്വാഴ്ച പ്രഖ്യാപിച്ചു. ഡിസംബർ 21 ഞായറാഴ്ച ജീവനക്കാർ ജോലി പുനരാരംഭിക്കുമെന്നും പ്രസ്താവനയിൽ അറിയിച്ചു.

ദേശീയ ദിന അവധി ദിനത്തിൽ പൊതുജനങ്ങൾക്കുള്ള പ്രവൃത്തി സമയം പബ്ലിക് പ്രോസിക്യൂഷനും പ്രഖ്യാപിച്ചു. പബ്ലിക് പ്രോസിക്യൂഷൻ കെട്ടിടവും റെസിഡൻസ് അഫയേഴ്‌സ് പ്രോസിക്യൂഷനും (സെർച്ച് ആൻഡ് ഫോളോ-അപ്പ് വകുപ്പ്) വൈകുന്നേരം 6 മണി മുതൽ രാത്രി 10 മണി വരെ തുറന്നിരിക്കും. അതേസമയം, ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഓഫീസ് 24 മണിക്കൂറും പ്രവർത്തിക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജോസ് കെ മാണിക്ക് മറുപടി ഇല്ല, മുന്നണി വികസനം അജണ്ടയിൽ ഇല്ല, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്ന് പി ജെ ജോസഫ്

ജോസ് കെ മാണിക്ക് മറുപടി ഇല്ല, മുന്നണി വികസനം അജണ്ടയിൽ ഇല്ല, അടിത്തറ നഷ്ടപ്പെട്ടവരെ മുന്നിലേക്ക് എടുക്കേണ്ട ആവശ്യമില്ലെന്ന് പി ജെ ജോസഫ്

 തൊടുപുഴ:  ജോസ് കെ  മാണിക്ക് മറുപടി ഇല്ലെന്ന്  പി ജെ ജോസഫ് പറഞ്ഞു.മുന്നണി വികസനം അജണ്ടയിൽ ഇല്ല.അടിത്തറ നഷ്ടപ്പെട്ടവരെ മുന്നണിയിലേക്ക് എടുക്കേണ്ട ആവശ്യമില്ല.ജനകീയ അടിത്തറ ശക്തിപ്പെടുത്തുക മാത്രമാണ് യുഡിഎഫിന്‍റെ   ലക്ഷ്യം.മുന്നണി വികസനം ആദ്യം ചർച്ച ചെയ്യേണ്ടത് യുഡിഎഫിലാണ്..ഇതുവരെ അത്തരമൊരു ചർച്ച നടന്നിട്ടില്ല.ജോസ് കെ മാണിയുടെ പരാമർശങ്ങൾക്ക് മറുപടി അർഹിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

തദ്ദേശ തെരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയുണ്ടായ കേരള കോൺഗ്രസ് എമ്മിന് വേണ്ടി ഇപ്പോഴും വാതിൽ തുറന്നിട്ടിരിക്കുകയാണ് യുഡിഎഫ്. നിയമസഭ തെരഞ്ഞെടുപ്പിന് മുമ്പ് എപ്പോൾ വന്നാലും ഇരുകൈനീട്ടി സ്വീകരിക്കാമെന്ന് നേതാക്കൾ ജോസ് കെ.മാണിയേ അറിയിച്ചിട്ടുണ്ട്.  എന്നാൽ ഇപ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന നിലപാടാണ് ജോസ് കെ.മാണിക്ക്. തെരഞ്ഞെടുപ്പ് തോൽവി കനത്ത തിരിച്ചടി അല്ലെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. കഴിഞ്ഞ ദിവസങ്ങളിൽ സജീവമായ മുന്നണി മാറ്റ ചർച്ചയിൽ പാർട്ടി നേതാക്കൾക്കും അണികൾക്കും ആശയക്കുഴപ്പമുണ്ട്. ഇതിന്‍റെ അടിസ്ഥാനാത്തിലാണ് മുന്നണിമാറ്റമില്ലെന്ന് പാർട്ടി ചെയർമാൻ നേതാക്കളെ അറിയിച്ചത്. സംസ്ഥാനമൊട്ടാകെയുള്ള അണികളേയും ഇക്കാര്യം ബോധ്യപ്പെടുത്തും.

ഈ തൊടുപുഴ:  ജോസ് കെ  മാണിക്ക് മറുപടി ഇല്ലെന്ന്  പി ജെ ജോസഫ്

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുജറാത്തില്‍ ക്ഷേത്ര പുനരുദ്ധാരണത്തിനിടെ 40 വര്‍ഷം പഴക്കമുളള ഗ്രനേഡ് കണ്ടെത്തി

ഗുജറാത്തില്‍ ക്ഷേത്ര പുനരുദ്ധാരണത്തിനിടെ 40 വര്‍ഷം പഴക്കമുളള ഗ്രനേഡ് കണ്ടെത്തി

അഹമ്മദാബാദ്: ഗുജറാത്തിലെ വഡോദരയില്‍ ക്ഷേത്ര പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്കിടെ നാല്‍പ്പത് വര്‍ഷം പഴക്കമുളള ഗ്രനേഡ് കണ്ടെത്തി. മെഹബൂബ്പുര മേഖലയിലാണ് ക്ഷേത്രപരിസരത്ത് നവീകരണത്തിന്റെ ഭാഗമായി കുഴിയെടുക്കുന്നതിനിടെ ഗ്യാസ് ഗ്രനേഡ് കണ്ടെത്തിയത്. നാല്‍പ്പത് വര്‍ഷം മുന്‍പ് പ്രദേശത്തുണ്ടായ കലാപത്തിന്റെ അവശിഷ്ടമാകാം ഇന്ന് കണ്ടെത്തിയ ഗ്രനേഡ് എന്നാണ് ബോംബ് ഡിടെക്ഷന്‍ ആന്‍ഡ് ഡിസ്‌പോസല്‍ സ്‌ക്വാഡിന്റെ (ബി ഡി ഡി എസ്) പ്രാഥമിക നിഗമനം. സമീപകാലത്ത് പ്രദേശത്ത് കൊണ്ടുവെച്ചതാണ് ഗ്രനേഡ് എന്ന ആശങ്ക പ്രദേശവാസികള്‍ പങ്കുവെച്ചെങ്കിലും ഗ്രനേഡിന് കുറഞ്ഞത് 40 വര്‍ഷം പഴക്കമുണ്ടെന്ന് ബി ഡി ഡി എസ് സ്ഥിരീകരിച്ചു.

നവപുര ഏരിയയിലുളള ക്ഷേത്രത്തിന്റെ ട്രസ്റ്റ് ഭാരവാഹികളാണ് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കായി കുഴിയെടുത്തപ്പോള്‍ ഗ്രനേഡ് കണ്ടെത്തി എന്ന് പൊലീസിനെ അറിയിച്ചത്. കണ്ടെത്തിയ ഗ്രനേഡിന് 40 വര്‍ഷം പഴക്കമുണ്ടെന്നും നവപുര പൊലീസ് ഉടന്‍ തന്നെ ബോംബ് സ്‌ക്വാഡിനെ വിവരമറിയിച്ചിരുന്നു. അവരെത്തി ഗ്രനേഡ് നിഷ്‌ക്രിയമാണെന്ന് സ്ഥിരീകരിച്ചുവെന്നും എസിപി അശോക് റത്വ പറഞ്ഞു.

'നാല് പതിറ്റാണ്ടുകള്‍ മുന്‍പ് ഉപയോഗിച്ച ഗ്രനേഡാണിത്. നിരവധി കേടുപാടുകള്‍ കണ്ടെത്തിയ ഗ്രനേഡിലുണ്ട്. മണ്ണിനടിയിലായതിനാല്‍ ചെളിയും കയറിയിട്ടുണ്ട്. അത് ഇപ്പോള്‍ ആരെങ്കിലും ഇവിടെ ഉപേക്ഷിച്ചതാവാനുളള സാധ്യത കുറവാണ്. തീര്‍ച്ചയായും ഇത് പുതിയ ഗ്രനേഡ് അല്ല. പണ്ട് ഏതെങ്കിലും കലാപത്തിനിടെ എറിഞ്ഞ ഗ്രനേഡായിരിക്കാം ഇത്. അങ്ങനെ മണ്ണിനടിയില്‍ പോയതായിരിക്കാനാണ് സാധ്യത': അശോക് റത്വ കൂട്ടിച്ചേര്‍ത്തു.