Wednesday, 17 December 2025

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടിവാളുമായി അക്രമം; പാനൂരിൽ 5 സിപിഐഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, മൈസൂരിൽ നിന്ന് പിടികൂടി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടിവാളുമായി അക്രമം; പാനൂരിൽ 5 സിപിഐഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, മൈസൂരിൽ നിന്ന് പിടികൂടി

പാനൂരിനടുത്ത് പാറാട് വടിവാളുമായി അക്രമം നടത്തിയ സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ. സിപിഐഎം പ്രവർത്തകരായ അഞ്ച് പേരെ മൈസൂരിൽ നിന്നാണ് പിടി കൂടിയത്. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ് അതുൽ എന്നിവരാണ് പിടിയിലായത്.

മുസ്ലീം ലീഗ് പ്രവർത്തകരായ 3 പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ അക്രമ സംഭവങ്ങളിൽ ഇരു പാർട്ടികളിലും പെട്ട 11 പേർ പിടിയിലായി. മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമായി തുടരുകയാണ്. കൂത്തുപറമ്പ് എ.സി പി എം.പി ആസാദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സംഭവത്തിൽ അമ്പതോളം സിപിഐഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം.

ശനിയാഴ്ച വൈകിട്ട് പാനൂരിൽ യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെയാണ് വടിവാളുമായി സിപിഐഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ഖത്തറിൽ മേഘാവൃത കാലാവസ്ഥ വെള്ളിയാഴ്ച വരെ തുടരും; ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത

ദോഹ: ന്യൂ​ന​മ​ർ​ദ​ത്തി​ന്‍റെ ഫ​ല​മാ​യി രാജ്യത്ത് ഡിസംബർ 19 വെ​ള്ളി​യാ​ഴ്ച വ​രെ അ​ന്ത​രീ​ക്ഷം മേ​ഘാ​വൃ​ത​മാ​യി​രി​ക്കു​മെ​ന്നും ഇ​ട​യ്ക്കി​ടെ മ​ഴ പെ​യ്യാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും ഖത്തർ കാ​ലാ​വ​സ്ഥ വി​ഭാ​ഗം (ക്യുഎംഡി) അ​റി​യി​ച്ചു. ചില പ്രദേശങ്ങളിൽ മഴയ്‌ക്കൊപ്പം ഇ​ടി​മി​ന്ന​ലി​നും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെന്നും ഇ​ത് കാ​ഴ്ച​പ​രി​ധി കു​റ​യാ​ൻ കാ​ര​ണ​മാ​യേ​ക്കാമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

ഈ ദിവസങ്ങളിൽ ശ​ക്ത​മാ​യ കാ​റ്റും ക​ട​ൽ​ക്ഷോ​ഭ​വും ഉ​ണ്ടാ​കു​മെ​ന്നും ജനങ്ങൾ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്നും എ​ല്ലാ സമുദ്ര യാ​ത്ര​ക​ളും ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ഖ​ത്ത​ർ കാ​ലാ​വ​സ്ഥാ വി​ഭാ​ഗം പൊതുജനങ്ങളോട് ആ​വ​ശ്യ​പ്പെ​ട്ടു. ഇടിയോടുകൂടിയ മഴയുണ്ടാകുന്ന സമയങ്ങളിൽ സ്ഥിതി കൂടുതൽ പ്രതികൂലമാകാൻ സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു. വരും ദിവസങ്ങളിൽ കാലാവസ്ഥാ വ്യതിയാനങ്ങൾ ഉണ്ടാകുമെന്നതിനാൽ രാജ്യത്തുടനീളമുള്ള തുറന്ന പ്രദേശങ്ങളിൽ സ്ഥിതി ചെയ്യുന്ന ഫാമുകളുടെയും ക്യാമ്പുകളുടെയും ഉടമകൾക്കും അധികൃതർ കാലാവസ്ഥാ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ശൈത്യകാലം ആരംഭിച്ചതോടെ ഖത്തറിൽ ക്യാമ്പിങ് സീസൺ സജീവമായിട്ടുണ്ട്.

താഴ്ന്നു വീഴുന്ന ശക്തമായ കാറ്റിനെതിരെ ടെന്റുകളും മറ്റ് ക്യാമ്പിങ് സംവിധാനങ്ങളും സുരക്ഷിതമാക്കാനും ഉയർന്ന ജാഗ്രത പാലിക്കാനും കാലാവസ്ഥ വകുപ്പ് നിർദ്ദേശിച്ചു. കൂടാതെ ഏറ്റവും പുതിയ കാലാവസ്ഥാ വിവരങ്ങൾക്കായി കാലാവസ്ഥ വകുപ്പിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ അക്കൗണ്ടുകൾ പിന്തുടരണമെന്നും അധികൃതർ നിർദേശിച്ചു. അതേസമയം, ഖ​ത്ത​റി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ​ദി​വ​സം പു​ല​ർ​ച്ചെ മ​ഴ ല​ഭി​ച്ചിരുന്നു. ചി​ല ഭാ​ഗ​ങ്ങ​ളി​ൽ ശ​ക്ത​മാ​യ കാ​റ്റു വീ​ശു​ക​യും മ​ഴ​യു​ടെ സ​മ​യ​ത്ത് അ​വ ശ​ക്തി പ്രാ​പി​ക്കു​ക​യും ചെ​യ്ത​താ​യി കാ​ലാ​വ​സ്ഥ വി​ഭാ​ഗം റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടു​ണ്ട്. ഖത്തറിൽ ഇപ്പോൾ തപനില കുറഞ്ഞ് വരുന്നതിനാൽ കു​ടു​ത​ൽ ശൈ​ത്യ​കാ​ല ത​ണു​പ്പ് അ​നു​ഭ​വ​പ്പെ​ട്ട് തു​ട​ങ്ങി​യി​ട്ടു​ണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം, മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ല

പരാതിക്കാരന് മുപ്പത് ലക്ഷം രൂപ നൽകണം, മേജർ രവിക്ക് തിരിച്ചടി; കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ല

കർമ്മയോദ്ധ സിനിമയുടെ തിരക്കഥ മേജർ രവിയുടേത് അല്ലെന്ന് കോടതിയുടെ കണ്ടെത്തൽ. കർമ്മയോദ്ധയുടെ തിരക്കഥ പുതുപ്പള്ളി സ്വദേശിയും തിരക്കഥാകൃത്തുമായ റെജി മാത്യുവിന്റെയെന്ന് കോട്ടയം കോമേഴ്‌സ്യൽ കോടതിയുടെ വിധി.

പരാതിക്കാരന് മുപ്പത് ലക്ഷം രൂപയും സിനിമയുടെ പകർപ്പ് അവകാശവും നൽകണമെന്ന് കോടതി വിധിച്ചു. 12 വർഷം നീണ്ട കോടതി നടപടികൾക്ക് ശേഷമാണ് വിധി. കര്‍മ്മ യോദ്ധയുടെ തിരക്കഥ തന്റെ പക്കല്‍ നിന്നും മേജര്‍ രവി വാങ്ങിക്കൊണ്ടു പോയതാണെന്നും അതിന്റെ ക്രെഡിറ്റ് തനിയ്ക്ക് തന്നിട്ടില്ലെന്നുമായിരുന്നു റെജി മാത്യുവിന്റെ പരാതി.വംശം, ആയിരം മേനി തുടങ്ങിയ സിനിമകള്‍ക്ക് തിരിക്കഥയൊരുക്കിയയാളാണ് റെജി മാത്യു.

അതേസമയം, തിരക്കഥ അടിച്ചുമാറ്റിയതാണെന്ന റെജി മാത്യുവിന്റെ ആരോപണം അടിസ്ഥാനരഹിതമാണെന്ന നിലപാടിലാണ് സംവിധായകന്‍ പ്രതികരിച്ചത്. ഇതുമാത്രമല്ല, ഈ തിരക്കഥ മോഷ്ടിച്ചത് റെജിയാണെന്നും മേജര്‍ രവി ആരോപിയ്ക്കുന്നു. റെജി തന്റെ സഹായിയായി പ്രവര്‍ത്തിച്ചിരുന്ന കാലത്ത് തിരക്കഥ മോഷണം പോയിരുന്നുവെന്നും പിന്നീട് അതില്‍ ചില തിരുത്തലുകള്‍ വരുത്തി സ്വന്തം തിരക്കഥയെന്ന പോലെ അവതരിപ്പിയ്ക്കുകയാണെന്നും മേജര്‍ ആരോപിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കനത്ത മഞ്ഞുവീഴ്ച, മഴയ്ക്കും സാധ്യത; കശ്മീരിലേയ്ക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പ്

കനത്ത മഞ്ഞുവീഴ്ച, മഴയ്ക്കും സാധ്യത; കശ്മീരിലേയ്ക്ക് യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് മുന്നറിയിപ്പ്

 ശ്രീനഗര്‍: ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യുന്ന വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ്. സോജില പാസ് അടക്കം ഉയർന്ന പ്രദേശങ്ങളിലേക്കുള്ള യാത്ര ഈ മാസം 20 മുതൽ 22 വരെ ഒഴിവാക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശിച്ചു. കനത്ത മഞ്ഞുവീഴ്ചയും മഴയ്ക്കും സാധ്യതയുള്ളതിനാൽ യാത്ര ഒഴിവാക്കാനാണ് നിർദ്ദേശം.

പല പ്രദേശങ്ങളിലും താപനില കുറയുന്ന സാഹചര്യമാണ് കശ്മീർ താഴ്‌വരയിൽ നിലനിൽക്കുന്നത്. ഇതിനാൽ ശീതക്കാറ്റിന്റെ ശക്തി കുറയാൻ സാധ്യതയില്ല. എന്നിരുന്നാലും, കാലാവസ്ഥ പ്രതികൂലമായിരുന്നിട്ടും മഞ്ഞുവീഴ്ച പ്രതീക്ഷിച്ച് വിനോദസഞ്ചാരികൾ താഴ്‌വരയിലേക്ക് ഒഴുകിയെത്തുകയാണ്. ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ കണക്കനുസരിച്ച്, ശ്രീനഗർ, പഹൽഗാം, ഗുൽമാർഗ് എന്നിവിടങ്ങളിൽ ഡിസംബർ 14നെ അപേക്ഷിച്ച് കുറഞ്ഞ താപനിലയാണ് കഴിഞ്ഞ ദിവസം രേഖപ്പെടുത്തിയത്. കശ്മീരിലെ പല പ്രദേശങ്ങളിലും കുറഞ്ഞ താപനില 1°C മുതൽ 3°C വരെയായി കുറഞ്ഞിട്ടുണ്ട്. പകൽ സമയത്ത് പരമാവധി താപനില 8°C മുതൽ 16°C വരെയാണെന്നത് മാത്രമാണ് ചെറിയ ആശ്വാസം നൽകുന്നത്.

തണുപ്പ് ഏറി വരുന്ന സാഹചര്യമായിട്ടും വിനോദസഞ്ചാരികളുടെ വരവിനെ അത് ബാധിച്ചിട്ടില്ല. ശ്രീനഗറിൽ നിന്നുള്ള ദൃശ്യങ്ങളിൽ തണുപ്പ് കാരണം ദാൽ തടാകത്തിന് സമീപമുള്ള തെരുവുകൾ മൂടൽമഞ്ഞിൽ മുങ്ങിക്കിടക്കുന്നത് കാണാം. കശ്മീർ താഴ്‌വരയിലുടനീളമുള്ള തണുപ്പ് കാരണം വരും ദിവസങ്ങളിൽ ടൂറിസം സ്ഥിരതയോടെ തുടരാനാണ് സാധ്യതയെന്ന വിലയിരുത്തലിലാണ് അധികൃതർ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ദിലീപും പൻസർസുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ്, ദിലീപിനും അമ്മയും പെൺമക്കളുമുണ്ട്’; രാഹുൽ ഈശ്വർ

‘ദിലീപും പൻസർസുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ്, ദിലീപിനും അമ്മയും പെൺമക്കളുമുണ്ട്’; രാഹുൽ ഈശ്വർ

തന്നെ 16 ദിവസം ജയിലിലാക്കിയത് അനീതിയെന്ന് രാഹുൽ ഈശ്വർ. ദിലീപിനെ എത്ര നാൾ വേട്ടയാടി. ദിലീപിനും അമ്മയും പെൺമക്കളുമുണ്ട്. ദിലീപും പൻസർസുനിയും ഒരുമിച്ചുള്ള ചിത്രം ഫോട്ടോഷോപ്പ്. ആ ഫോട്ടോ കോടതിയിൽ എത്തിയില്ല. പൊലീസ് ഇങ്ങനെയൊക്കെ ചെയ്യുന്നത് തെറ്റല്ലെ. 8 വർഷം ദിലീപിനെ വേട്ടയാടിയെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

വനിത ജഡ്ജിയെ അധിക്ഷേപിച്ചവർക്ക് എതിരെ പോലും നടപടിയില്ല. താൻ ജയിലിൽ കിടന്നപ്പോൾ പരിചയപ്പെട്ട 4 പേർക്ക് വേണ്ടി കേസ് നടത്തും. അവർ നാല് പേരും നിരപരാധികൾ ആണ്. പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നവരാണർ. എല്ലാം കള്ളപരാതി. കോടതികളിൽ പൊലീസ് കള്ളം എഴുതി നൽകുന്നു.

തനിക്ക് നോട്ടീസ് നൽകിയില്ല. നൽകിയെന്ന് കോടതിയിൽ പറഞ്ഞു. ഇങ്ങനെ വസ്തവവിരുദ്ധമായ കാര്യങ്ങൾ പറഞ്ഞാൽ ജനങ്ങൾ എന്തു ചെയ്യും. താൻ പറഞ്ഞത് പൊലീസ് വളച്ചൊടിച്ചു. രാഹുൽ മുൻകൂട്ടത്തിന് അനുകൂലമായി വീഡിയോ ചെയ്യുമെന്നാണ് പറഞ്ഞത്. ഇതിനെ താൻ അതിജീവിതയെ അധിക്ഷേപിക്കുമെന്ന് പോലീസ് വളച്ചൊടിച്ചുവെന്നും രാഹുൽ ഈശ്വർ കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എന്താണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം ? ലക്ഷണങ്ങൾ എന്തൊക്കെ?

എന്താണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം ? ലക്ഷണങ്ങൾ എന്തൊക്കെ?

 ആഘോഷ മാസങ്ങളിലാണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം കേസുകൾ കൂടുതലായി കണ്ട് വരുന്നത്. ഇത് ഗുരുതരവും എന്നാൽ വലിയതോതിൽ തടയാവുന്നതുമായ ഹൃദയ സംബന്ധമായ പ്രശ്നമാണ്. ഊ വർഷവും നിരവധി കേസുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഈ രോ​ഗം ബാധിച്ച് കഴിഞ്ഞാൽ മിക്ക ആളുകളും ഒരു ദിവസത്തിനുള്ളിൽ തന്നെ സുഖം പ്രാപിക്കുന്നതായി കാണുന്നു. എന്നാൽ ഈ രോ​ഗം ഇടയ്ക്കിടെ പക്ഷാഘാതം, ഹൃദയാഘാതം അല്ലെങ്കിൽ മറ്റ് ഗുരുതരമായ സങ്കീർണതകൾക്ക് കാരണമാകുമെന്ന് ക്ലീവ്‌ലാൻഡ് ക്ലിനിക്ക് വ്യക്തമാക്കുന്നു.എന്താണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം ( Holiday Heart Syndrome ) ?

1978-ൽ ഒരു യുഎസ് ഫിസിഷ്യനാണ് ആദ്യമായി ഈ രോ​ഗത്തെ തിരിച്ചറിഞ്ഞത്. ആ​ഘോഷ വേളകളിൽ അമിതമായി മദ്യപിച്ചതിന് ശേഷം ഉണ്ടാകുന്ന ക്രമരഹിതമായ ഹൃദയമിടിപ്പുകളെയാണ് ഹോളിഡേ ഹാർട്ട് സിൻഡ്രോം എന്ന് പറയുന്നത്. മറ്റ് മാസങ്ങളെ അപേക്ഷിച്ച് ഡിസംബറിൽ മദ്യപാനം 70 ശതമാനം വർദ്ധിക്കുമെന്നാണ് സൗത്ത് ഓസ്‌ട്രേലിയ സർവകലാശാലയിൽ നിന്നുള്ള ഗവേഷണങ്ങൾ ചൂണ്ടിക്കാട്ടുന്നത്.

ഹോളിഡേ ഹാർട്ട് സിൻഡ്രോമിൽ കാണപ്പെടുന്ന ഒരു പ്രത്യേക ക്രമരഹിതമായ ഹൃദയമിടിപ്പാണ് ഏട്രിയൽ ഫൈബ്രിലേഷൻ (AFib). ഹൃദയത്തിന്റെ മുകളിലെ അറകൾ ഒരു ക്രമരഹിതമായ രീതിയിൽ ചുരുങ്ങുകയോ വിറയ്ക്കുകയോ ചെയ്യുമ്പോൾ ഇത് സംഭവിക്കുന്നു. ഇത് ആട്രിയത്തിൽ രക്തം അടിഞ്ഞുകൂടുന്നതിനും കട്ടപിടിക്കുന്നതിനും കാരണമാകും. ഈ കട്ടകൾ രക്തപ്രവാഹത്തിൽ പ്രവേശിച്ചാൽ, അവ തലച്ചോറിലേക്ക് സഞ്ചരിച്ച് സ്ട്രോക്കിനുള്ള സാധ്യത കൂട്ടുന്നു.

ഹോളിഡേ ഹാർട്ട് സിൻഡ്രോം : ലക്ഷണങ്ങൾ എന്തൊക്കെയാണ്?

ക്ഷീണം, തലകറക്കം, ശ്വാസതടസ്സം, ഉത്കണ്ഠ, ബലഹീനത, ആശയക്കുഴപ്പം, അമിതമായി വിയ‌ർക്കുക, തളർച്ച, വ്യായാമ വേളയിൽ അസാധാരണമായ ക്ഷീണം, വേഗത്തിലുള്ളതോ ക്രമരഹിതമായതോ ആയ ഹൃദയമിടിപ്പ്, സമ്മർദ്ദം അല്ലെങ്കിൽ നെഞ്ചുവേദന തുടങ്ങിയവ ലക്ഷണങ്ങളിൽ ഉൾപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി

ബന്ധുക്കളും സുഹൃത്തുക്കളും അടക്കം ആരും അറിഞ്ഞില്ല; കൈയ്യിലുള്ളതെല്ലാം വിറ്റ് യുവതി 2 കോടി രൂപയിലേറെ സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് നൽകി

ബന്ധുക്കളും സുഹൃത്തുക്കളും അറിയാതെയാണ് തൻ്റെ പേരിലുള്ള രണ്ടിടത്തെ സ്ഥലങ്ങളും ഒരു ഫ്ലാറ്റും പത്ത് വയസുകാരൻ്റെ അമ്മയായ യുവതി വിൽപ്പന നടത്തിയത്. ഇതിന് പുറമെ ബാങ്കിൽ നിന്ന് വായ്പയും നേടി. ആകെ 2 കോടി രൂപ സമാഹരിച്ചു. എല്ലാം അടച്ചുപൂട്ടിയ വീടിന് അകത്തിരുന്ന് തന്നെ ചെയ്തു. ജൂൺ മാസത്തിൽ തുടങ്ങി നവംബർ 27 വരെ 22 തവണകളായി ആകെ 2,05,16,652 രൂപയാണ് സൈബർ തട്ടിപ്പ് സംഘങ്ങൾക്ക് യുവതി നൽകിയത്. എല്ലാത്തിനും ഒടുവിലാണ് താൻ ചതിക്കപ്പെട്ടതാണെന്ന് അവർ തിരിച്ചറിഞ്ഞത്. യുവതിയുടെ പരാതിയിൽ ബെംഗളൂരു വൈറ്റ്ഫീൽഡ് പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി

ബി​ഗ് ബോസ് കൊണ്ട് നേട്ടം മാത്രം, സാമ്പത്തിക മെച്ചം, വിദേശ പരിപാടികൾ, ഇനി സ്വന്തമായി വീട്: രേണു സുധി

ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിലെ ഏറ്റവും വലി റിയാലിറ്റി ഷോയായ ബി​ഗ് ബോസിന്റെ സീസൺ 7 ആയിരുന്നു മലയാളത്തിൽ കഴിഞ്ഞത്. ഷോയിലൂടെ പലരും ശ്രദ്ധിക്കപ്പെട്ടുവെങ്കിലും ജീവിതം മാറി മറിഞ്ഞത് രേണു സുധിക്കാണ്. പ്രെഡിക്ഷൻ ലിസ്റ്റ് മുതൽ രേണു ഷോയിൽ കാണുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. ഒടുവിൽ ഷോയിൽ എത്തിയ രേണുവിന് മികച്ച ജനപിന്തുണയും ലഭിച്ചു. എന്നാൽ അധികനാൾ നിൽക്കാനാകാതെ സ്വയം ഷോയിൽ നിന്നും രേണുവിന് പുറത്ത് പോകേണ്ടി വന്നിരുന്നു. ഷോയിൽ നിന്നും പുറത്തായതിന് പിന്നാലെ തന്റെ അഭിനയ ജീവിതവുമായി മുന്നോട്ട് പോയ രേണു ഇപ്പോൾ വിദേശ യാത്രകളിലാണ്. ഉദ്ഘാടനങ്ങൾക്കായാണ് പോകുന്നത്. ഒരുപക്ഷേ ഈ സീസണിൽ ഏറ്റവും കൂടുതൽ മെച്ചമുണ്ടായത് രേണു സുധിക്കാണെന്ന് പറയേണ്ടിയിരിക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഹൻലാല്‍ നായകനായി വൃഷഭ, ട്രെയിലര്‍ പുറത്ത്

മോഹൻലാല്‍ നായകനായി വൃഷഭ, ട്രെയിലര്‍ പുറത്ത്

മോഹൻലാല്‍ നായകനായി ഇനി വരാനിരിക്കുന്ന ചിത്രമാണ് വൃഷഭ. ഈ വർഷം ഡിസംബർ 25 ന് ആണ് ചിത്രം ആഗോള റിലീസായി എത്തുക. കന്നഡ സംവിധായകൻ നന്ദകിഷോർ രചനയും സംവിധാനവും നിർവഹിച്ച ചിത്രം, കണക്റ്റ് മീഡിയയും ബാലാജി ടെലിഫിലിംസും, അഭിഷേക് എസ് വ്യാസ് സ്റ്റുഡിയോയും ചേർന്നാണ് അവതരിപ്പിക്കുന്നത്. ശോഭ കപൂർ, ഏക്താ ആർ കപൂർ, സികെ പത്മകുമാർ, വരുൺ മാത്തൂർ, സൌരഭ് മിശ്ര, അഭിഷേക് വ്യാസ്, വിശാൽ ഗുർനാനി, പ്രവീർ സിംഗ്, ജൂഹി പരേഖ് മേത്ത എന്നിവർ ചേർന്ന് നിർമ്മിച്ച വൃഷഭ, ആശീർവാദ് സിനിമാസ് ആണ് കേരളത്തിലെത്തിക്കുന്നത്. വിമൽ ലഹോട്ടി ആണ് ചിത്രത്തിന്റെ സഹനിർമ്മാതാവ്. വീണ്ടും 100 കോടി ക്ലബില്‍ മോഹൻലാലിന് വൃഷഭയിലൂടെ എത്താൻ സാധിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ. മോഹൻലാലിന്റെ വൃഷഭ എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ്.

രണ്ടു വ്യത്യസ്ത ലുക്കിലാണ് മോഹൻലാലിനെ ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. പഴയകാല യോദ്ധാവിൻ്റെ ലുക്കിലും, പുതിയകാലത്തെ എക്സിക്യൂട്ടീവ് ലുക്കിലും ആണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. ആക്ഷൻ, വൈകാരികത, പ്രതികാരം, പ്രണയം, വിധി എന്നിവ കോർത്തിണക്കി, ഒരച്ഛനും മകനും തമ്മിലുള്ള ബന്ധത്തിൻ്റെ പശ്ചാത്തലത്തിൽ അവതരിപ്പിക്കുന്ന അതിശക്തമായ കഥയാണ് ചിത്രം പറയുന്നത്.
ചിത്രത്തിന്റെ ടീസർ നേരത്തെ പുറത്തു വന്നിരുന്നു. മോഹൻലാലിൻ്റെ ഗംഭീര ആക്ഷൻ രംഗങ്ങളും ബ്രഹ്മാണ്ഡ കാൻവാസിൽ ഉള്ള കണ്ണഞ്ചിപ്പിക്കുന്ന ദൃശ്യങ്ങളും നിറഞ്ഞ ടീസർ വലിയ പ്രേക്ഷക ശ്രദ്ധയാണ് നേടിയത്. ചിത്രത്തിന്റെ പോസ്റ്ററുകളും സമൂഹ മാധ്യമങ്ങളിൽ മികച്ച ശ്രദ്ധ നേടുകയും ചിത്രത്തെ കുറിച്ചുള്ള ചർച്ചകൾക്ക് തുടക്കം കുറിക്കുകയും ചെയ്തിരുന്നു. വമ്പൻ കാൻവാസിൽ ഒരുക്കിയ ചിത്രം താരനിര കൊണ്ടും സങ്കേതിക മികവ് കൊണ്ടും പ്രേക്ഷകരെ ആകർഷിക്കാനുള്ള ഒരുക്കത്തിലാണ്. സമർജിത് ലങ്കേഷ്, നയൻ സരിക, രാഗിണി ദ്വിവേദി, അജയ്, നേഹ സക്സേന എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയിലിൽ സൗകര്യം ഒരുക്കാൻ പണം വാങ്ങി'; ജയിൽ ഡിഐജിക്കെതിരെ വിജിലൻസ് കേസ്

ജയിലിൽ സൗകര്യം ഒരുക്കാൻ പണം വാങ്ങി'; ജയിൽ ഡിഐജിക്കെതിരെ വിജിലൻസ് കേസ്

തിരുവനന്തപുരം: ജയിൽ ഡിഐജിയ്‌ക്കെതിരെ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്തു. ജയിൽ ആസ്ഥാന ഡിഐജി വിനോദ് കുമാറിനെതിരെയാണ് വിജിലൻസ് കേസെടുത്തത്. കുറ്റവാളികൾക്ക് പരോളിനും ജയിലിൽ സൗകര്യം ഒരുക്കുന്നതിനും വിനോദ് പണം വാങ്ങിയെന്നാണ് ഇന്റലിജൻസ് റിപ്പോർട്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.മുൻപും പല കേസുകളിലും വിനോദ് കുമാർ ആരോപണവിധേയനായിട്ടുണ്ട്. രണ്ട് വട്ടം സസ്‌പെൻഷനിലായിട്ടുണ്ട്. സംസ്ഥാനത്തെ മുഴുവൻ ജയിലിന്റെയും ഭരണനിർമ്മാണവുമായി ബന്ധപ്പെട്ട് പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് വിനോദ് കുമാർ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദില്ലിയിൽ വായിലെ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ; വായിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

ദില്ലിയിൽ വായിലെ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണത്തിൽ വർദ്ധനവ് ; വായിലെ ക്യാൻസറിന്റെ ലക്ഷണങ്ങൾ എന്തൊക്കെ?

ദില്ലിയിൽ വായിലെ ക്യാൻസർ ബാധിക്കുന്നവരുടെ എണ്ണം കൂടിയിട്ടുള്ളതായി റിപ്പോർട്ടുകൾ. 2025 ൽ ദില്ലിയിലാണ് ഏറ്റവും കൂടുതൽ ഓറൽ ക്യാൻസർ കേസുകൾ രേഖപ്പെടുത്തിയത്. പാർലമെന്റിൽ അവതരിപ്പിച്ച കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകളിലാണ് ഇതിലെ കുറിച്ച് വ്യക്തമാക്കുന്നത്. 

പുകയിലയുടെ വ്യാപകമായ ഉപയോഗം വർദ്ധിച്ചിട്ടുണ്ടെന്നും ഇന്ത്യയിലെ മാത്രം ഓറൽ ക്യാൻസർ കേസുകളിൽ ഏകദേശം 30% ഇത് മൂലമാണെന്നും മുൻ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

2023 നും 2025 നും ഇടയിൽ വായിലെ അർബുദത്തിൽ 5.1% വർദ്ധനവും ശ്വാസകോശ അർബുദത്തിൽ 4.9% വർദ്ധനവും ഉണ്ടായിട്ടുള്ളതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം പങ്കിട്ട റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.

സ്ത്രീകളിൽ ശ്വാസകോശ അർബുദം വർദ്ധിച്ചതായും 6.5% ആയി ഉയർന്നതായും ഡാറ്റ കാണിക്കുന്നു. എണ്ണത്തിൽ, 2025 ൽ ഇത് 686 കേസുകളായി ഉയർന്നു. 2024 ൽ ഇത് 644 ഉം 2023 ൽ 604 ഉം ആയിരുന്നു. പുരുഷന്മാരിൽ, ഓറൽ ക്യാൻസറാണ് ഏറ്റവും കൂടുതൽ വളർച്ച രേഖപ്പെടുത്തിയത്. 5.8% വർദ്ധനവ്. ഇത് 2025 ൽ 2,717 കേസുകളായി ഉയർന്നു. 2024 ൽ 2,569 കേസുകളും 2023 ൽ 2,429 കേസുകളും ആയിരുന്നു രേഖപ്പെടുത്തിയിരുന്നത്. ഏകദേശം 55 നും 75 നും ഇടയിൽ പ്രായമുള്ളവരിലാണ് വായിലെ ക്യാൻസർ കൂടുതലായി കാണുന്നത്.

എന്താണ് വായിലെ ക്യാൻസർ? ലക്ഷണങ്ങൾ എന്തൊക്കെ?

വായിലെ കോശങ്ങൾ അനിയന്ത്രിതമായി വിഭജിച്ച്, പ്രത്യേകിച്ച് സ്ക്വാമസ് സെൽസ് വളരുന്നതിനെ വായിലെ ക്യാൻസർ എന്ന് വിശേഷിപ്പിക്കു‌‌‌‌‌ന്നു. ചുണ്ടd മുതൽ ടോൺസിൽ (തൊണ്ടയുടെ ഭാഗം )വരെയുള്ള ഭാഗങ്ങളിലോ ഉള്ളതും വായിലെ ക്യാൻസറായാണ് അറിയപ്പെടുന്നത്.

ചുണ്ടിലെ വ്രണം, വിഴുങ്ങാൻ ബുദ്ധിമുട്ട്, കഴുത്തിലെ മുഴ, സംസാരത്തിലെ മാറ്റം, വായിൽ മരവിപ്പ്, രക്തസ്രാവം എന്നിവ വായിലെ കാൻസറിന്റെ ലക്ഷണങ്ങളാണ്. നാക്കിലോ മോണയിലോ വായിലോ വെള്ളയോ ചുവപ്പോ പാടുകൾ കാണുന്നതും മറ്റ് ലക്ഷണങ്ങളാണ്.