Wednesday, 17 December 2025

പ്രമാടത്തെ വിവാദ ഹെലിപ്പാഡ് പൊളിക്കുന്നു; നിര്‍മ്മിച്ചത് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശന വേളയില്‍

പ്രമാടത്തെ വിവാദ ഹെലിപ്പാഡ് പൊളിക്കുന്നു; നിര്‍മ്മിച്ചത് രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശന വേളയില്‍

പത്തനംതിട്ട: പത്തനംതിട്ട പ്രമാടത്തെ വിവാദ ഹെലിപ്പാഡ് പൊളിക്കുന്നു. രാഷ്ട്രപതിയുടെ ശബരിമല സന്ദര്‍ശനത്തിനായി 20 ലക്ഷം രൂപ ചെലവിട്ട് നിര്‍മ്മിച്ച ഹെലിപ്പാഡ് ആണ് പൊളിച്ചുമാറ്റുന്നത്. ഒക്ടോബര്‍ 22നായിരുന്നു രാഷ്ട്രപതി ശബരിമല സന്ദര്‍ശനത്തിനായി പത്തനംതിട്ടയില്‍ എത്തിയത്. രാഷ്ട്രപതിയുമായി പത്തനംതിട്ട പ്രമാടത്ത് ഇറങ്ങിയ വ്യോമസേനയുടെ ഹെലികോപ്ടറിന്റെ ടയറുകള്‍ പുതുതായി തയ്യാറാക്കിയ ഹെലിപ്പാഡിന്റെ കോണ്‍ക്രീറ്റില്‍ താഴ്ന്നുപോയത് വിവാദമായിരുന്നു. രാഷ്ട്രപതി ഇറങ്ങിയ ശേഷം പൊലീസും അഗ്‌നിരക്ഷാ സേനാംഗങ്ങളും ചേര്‍ന്ന് കോപ്റ്റര്‍ തള്ളി മാറ്റുകയായിരുന്നു.

രാഷ്ട്രപതിയെത്തുന്ന ഹെലികോപ്റ്റര്‍ നിലയ്ക്കല്‍ ഇറക്കാനായിരുന്നു ആദ്യ തീരുമാനം. പ്രതികൂല കാലാവസ്ഥ കാരണമാണ് പ്രമാടത്തേയ്ക്ക് മാറ്റിയത് .രാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ ഇറക്കുന്നതിന് മുമ്പ് വ്യോമസേനയുടെ അനുമതിയോടെ പ്രമാടത്ത് രണ്ടു പ്രാവശ്യം ഹെലികോപ്ടര്‍ ഇറക്കി പരിശോധന നടത്തിയിരുന്നു. പിന്നാലെ രാഷ്ട്രപതിയുടെ ഹെലികോപ്റ്റര്‍ ഇറക്കേണ്ടിടത്ത് കോണ്‍ക്രീറ്റ് ചെയ്തു. എച്ച് മാര്‍ക്ക് ചെയ്തു. എന്നാല്‍ ഇവിടെ നിന്ന് രണ്ട് അടി മാറിയാണ് ലാന്‍ഡ് ചെയ്തത്. തുടര്‍ന്ന് എച്ച് മാര്‍ക്കിലേയ്ക്ക് തള്ളി മാറ്റുകയാണ് ചെയ്തതെന്നും ഡിജിപി അന്ന് വ്യക്തമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം

70 വർഷത്തെ സൗഹൃദബന്ധം ശക്തമാകുന്നു, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം

 മസ്കറ്റ്: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗിക സന്ദർശനത്തിനായി ഇന്ന് ഒമാനിലെത്തും. ഡിസംബർ 17, 18 തീയതികളിൽ ഒമാൻ സന്ദര്‍ശിക്കുന്ന മോദിയെ ഉന്നതതല പ്രതിനിധി സംഘം അനുഗമിക്കും. 2018 ഫെബ്രുവരിയിലെ സന്ദർശനത്തിന് ശേഷം മോദിയുടെ രണ്ടാമത്തെ ഒമാൻ സന്ദർശനമാണിത്. 2023 ഡിസംബറിൽ ഒമാൻ ഭരണാധികാരി സുൽത്താൻ ഹൈതം ബിൻ താരിഖ് ഇന്ത്യ സന്ദർശിച്ചതിന് പിന്നാലെയാണ് പ്രധാനമന്ത്രിയുടെ ഈ നിർണായക യാത്ര.

70 വർഷത്തെ സൗഹൃദബന്ധം

ഇന്ത്യയും ഒമാനും തമ്മിലുള്ള നയതന്ത്ര ബന്ധം ആരംഭിച്ചതിന്‍റെ 70-ാം വാർഷിക വേളയിലാണ് പ്രധാനമന്ത്രിയുടെ സന്ദർശനം നടക്കുന്നത് എന്നത് ഈ യാത്രയ്ക്ക് കൂടുതൽ പ്രാധാന്യം നൽകുന്നു. 2023ൽ നടന്ന സുൽത്താന്‍റെ ഇന്ത്യാ സന്ദർശനത്തിനിടെ, ഇരുരാജ്യങ്ങളും ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിനുള്ള ലക്ഷ്യത്തിലായിരുന്നു. ആ പദ്ധതികളുടെ ഭാഗമായി നിരവധി സംരംഭങ്ങൾ ഇതിനകം നടപ്പാക്കി കഴിയുകയും മറ്റുചില സംരംഭങ്ങൾ പുരോഗമിച്ചുകൊണ്ടിരിക്കുകയുമാണ്.

നൂറ്റാണ്ടുകൾ പഴക്കമുള്ള ബന്ധം–സമഗ്ര തന്ത്രപര പങ്കാളിത്തത്തിലേക്ക്

ചരിത്രപരമായി നൂറ്റാണ്ടുകളായി നിലനിൽക്കുന്ന ഇന്ത്യ–ഒമാൻ ബന്ധം വ്യാപാരവും ജനങ്ങൾ തമ്മിലുള്ള ബന്ധവുമാണ് ഊട്ടിയുറപ്പിച്ചത്. കാലാനുസൃതമായി ഈ ബന്ധം സമഗ്ര തന്ത്രപര പങ്കാളിത്തമായി വികസിച്ചു. രാഷ്ട്രീയ, സാമ്പത്തിക, പ്രതിരോധ, സാംസ്‌കാരിക മേഖലകളിൽ ശക്തമായ സഹകരണമാണ് ഇരു രാജ്യങ്ങളും പങ്കുവെക്കുന്നത്.

ഗൾഫ് മേഖലയിലെ ഇന്ത്യയുടെ പ്രധാന പങ്കാളി

ഗൾഫ് മേഖലയിലെ ഇന്ത്യയുടെ ഏറ്റവും പഴക്കമേറിയ തന്ത്രപര പങ്കാളികളിലൊന്നാണ് ഒമാൻ. ഉന്നതതല രാഷ്ട്രീയ ഇടപെടലുകളും മന്ത്രിതല കൂടിക്കാഴ്ചകളും ഇരു രാജ്യങ്ങളുടെയും ബന്ധത്തിന്റെ ആഴവും പക്വതയും വ്യക്തമാക്കുന്നു. വ്യാപാരം, നിക്ഷേപം, സമുദ്രസുരക്ഷ, ഊർജസുരക്ഷ, ഹരിത ഊർജം, കൃഷി, ഭക്ഷ്യസുരക്ഷ, ആരോഗ്യം, പ്രതിരോധം, സാങ്കേതികവിദ്യ, സംസ്കാരം എന്നിവ ഉൾപ്പെടുന്ന വിശാലമായ മേഖലകളിലാണ് സഹകരണം.വ്യാപാര-നിക്ഷേപ ബന്ധം ശക്തം

2024–25 സാമ്പത്തിക വർഷത്തിൽ ഇന്ത്യ–ഒമാൻ വ്യാപാരം 10.61 ബില്യൺ യുഎസ് ഡോളറായി രേഖപ്പെടുത്തി. ഇന്ത്യയിലും ഒമാനിലും പ്രവർത്തിക്കുന്ന നിരവധി സംയുക്ത സംരംഭങ്ങൾ ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയിൽ നിർണായക പങ്കുവഹിക്കുന്നു. പ്രത്യേകിച്ച് ഒമാനിലെ ഇന്ത്യൻ–ഒമാനി സംയുക്ത സംരംഭങ്ങൾ രാജ്യത്തിന്‍റെ വികസനത്തിൽ വലിയ സംഭാവനയാണ് നൽകുന്നത്.

പ്രതിരോധവും സമുദ്രസുരക്ഷയും

ഇന്ത്യ–ഒമാൻ പ്രതിരോധ സഹകരണം സംയുക്ത സൈനിക അഭ്യാസങ്ങൾ, പരിശീലന പരിപാടികൾ, ഉയർന്നതല സന്ദർശനങ്ങൾ എന്നിവയിലൂടെ ശക്തിപ്പെട്ടിട്ടുണ്ട്. ഇന്ത്യൻ മഹാസമുദ്ര മേഖലയിലെ സമുദ്രസുരക്ഷ ഉറപ്പാക്കുന്നതിൽ ഇരുരാജ്യങ്ങളും അടുത്ത സഹകരണമാണ് പുലർത്തുന്നത്.

ഒമാനിലെ ഇന്ത്യൻ സമൂഹം

6.75 ലക്ഷത്തിലധികം ഇന്ത്യൻ പ്രവാസികളാണ് ഒമാനിൽ താമസിക്കുന്നത്. ഒമാനെ സ്വന്തം രണ്ടാമത്തെ വീടായി കണക്കാക്കുന്ന ഈ സമൂഹം രാജ്യത്തിന്റെ വികസനത്തിൽ നിർണായക പങ്ക് വഹിക്കുന്നു. ഇന്ത്യയും ഒമാനും തമ്മിലുള്ള സൗഹൃദത്തിന്റെ പാലമായാണ് ഇന്ത്യൻ സമൂഹത്തെ വിലയിരുത്തുന്നത്.

ഒമാൻ ഭരണാധികാരി സുൽത്താനുമായി നിർണായക ചർച്ചകൾ

സന്ദർശനത്തിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി, ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖുമായി വിശദമായ ചർച്ചകൾ നടത്തും. രണ്ട് രാജ്യങ്ങളുടെയും ബന്ധം മുഴുവൻ മേഖലകളും അവലോകനം ചെയ്യുന്നതോടൊപ്പം പ്രാദേശികവും അന്തർദേശീയവുമായ വിഷയങ്ങളിലും ചർച്ചകൾ ഉണ്ടാകും. കൂടാതെ ഇന്ത്യ–ഒമാൻ ബിസിനസ് ഫോറത്തിൽ പ്രധാനമന്ത്രി പങ്കെടുത്ത് വ്യവസായ നേതാക്കളെ അഭിസംബോധന ചെയ്യുകയും ഇന്ത്യൻ സമൂഹവുമായി സംവദിക്കുകയും ചെയ്യും.

പ്രധാന കരാറുകൾക്ക് സാധ്യത

സന്ദർശനത്തിനിടെ നിരവധി ഉഭയകക്ഷി കരാറുകളിൽ ഒപ്പുവെയ്ക്കുമെന്ന് പ്രതീക്ഷിക്കുന്നു. കരാറുകളുടെ അന്തിമ രൂപീകരണം പുരോഗമിക്കുകയാണെന്നും വിശദാംശങ്ങൾ സന്ദർശനത്തിന് ശേഷം പുറത്തുവിടുമെന്നും ഇന്ത്യൻ എംബസി അറിയിച്ചു.

സൗഹൃദം കൂടുതൽ ശക്തമാകും

2023ലെ ഒമാൻ സുൽത്താന്‍റെ ചരിത്ര പ്രധാന ഇന്ത്യാ സന്ദർശനത്തിന്‍റെ തുടർച്ചയായി, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ ഒമാൻ യാത്ര ഇന്ത്യ–ഒമാൻ തന്ത്രപര പങ്കാളിത്തത്തെ കൂടുതൽ ശക്തിപ്പെടുത്തും. നയതന്ത്രബന്ധത്തിന്‍റെ 70-ാം വാർഷികത്തിൽ നടക്കുന്ന ഈ സന്ദർശനം, പുതിയ സഹകരണ സാധ്യതകൾ തുറക്കുകയും ഇന്ത്യ–ഒമാൻ ജനങ്ങൾ തമ്മിലുള്ള ദൃഢമായ ബന്ധം കൂടുതൽ ഉറപ്പിക്കുകയും ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

5 രാജ്യങ്ങൾക്ക് കൂടി ട്രംപിന്റെ യാത്രാ വിലക്ക്  ;  ലോകജനസംഖ്യയുടെ 5 ശതമാനത്തെ ഇനി യുഎസ് യാത്രാവിലക്ക് ബാധിക്കും

5 രാജ്യങ്ങൾക്ക് കൂടി ട്രംപിന്റെ യാത്രാ വിലക്ക് ; ലോകജനസംഖ്യയുടെ 5 ശതമാനത്തെ ഇനി യുഎസ് യാത്രാവിലക്ക് ബാധിക്കും

അമേരിക്കയുടെ യാത്രാ വിലക്ക് പട്ടികയിൽ അഞ്ച് രാജ്യങ്ങളെ കൂടി ഉൾപ്പെടുത്തിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഡിസംബർ 16-ന് പുതിയ ഉത്തരവിൽ ഒപ്പുവെച്ചു. ഇതോടെ അമേരിക്കയിലേക്ക് പൂർണ്ണമായ പ്രവേശന വിലക്ക് നേരിടുന്ന രാജ്യങ്ങളുടെ എണ്ണം വർദ്ധിച്ചു. 2025 ജൂണിൽ ഈ നയം പുനഃസ്ഥാപിക്കുമ്പോൾ 19 രാജ്യങ്ങളായിരുന്നു പട്ടികയിലുണ്ടായിരുന്നത്. എന്നാൽ പുതിയ നീക്കത്തോടെ പൂർണ്ണമോ ഭാഗികമോ ആയ നിയന്ത്രണങ്ങളുള്ള രാജ്യങ്ങളുടെ ആകെ എണ്ണം 30 കടന്നു.

ബുർക്കിന ഫാസോ, മാലി, നൈജർ, സൗത്ത് സുഡാൻ, സിറിയ എന്നിവയാണ് "സമ്പൂർണ്ണ വിലക്ക്" പട്ടികയിൽ പുതുതായി ഉൾപ്പെടുത്തിയ രാജ്യങ്ങൾ. അഫ്ഗാനിസ്ഥാൻ, ഇറാൻ, സൊമാലിയ, ഹെയ്തി എന്നിവയുൾപ്പെടെയുള്ള നിലവിലുള്ള 12 രാജ്യങ്ങളുടെ പട്ടികയിലേക്കാണ് ഇവയും ചേരുന്നത്. ഇതോടെ ഈ രാജ്യങ്ങളിലെ പൗരന്മാർക്ക് അമേരിക്കയിലേക്കുള്ള പ്രവേശനം പൂർണ്ണമായും തടസ്സപ്പെടും.  പലസ്തീൻ അതോറിറ്റി നൽകുന്ന യാത്രാ രേഖകൾ കൈവശമുള്ള വ്യക്തികൾക്കും  സമ്പൂർണ്ണ യാത്രാ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. സമ്പൂർണ്ണ വിലക്കുകൾക്ക് പുറമെ, നൈജീരിയ, ടാൻസാനിയ, സെനഗൽ തുടങ്ങിയ 15 രാജ്യങ്ങളെ കൂടി "ഭാഗിക നിയന്ത്രണ" പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് കർശനമായ പരിശോധനകളും പ്രത്യേക വിസ വിഭാഗങ്ങളിൽ പരിധികളും നേരിടേണ്ടി വരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി യുവാവ്; ബുർഖ ധരിക്കാത്തതു കൊണ്ടുള്ള വൈരാഗ്യമെന്ന് പൊലീസ്

ഭാര്യയെയും രണ്ട് പെണ്‍മക്കളെയും കൊലപ്പെടുത്തി യുവാവ്; ബുർഖ ധരിക്കാത്തതു കൊണ്ടുള്ള വൈരാഗ്യമെന്ന് പൊലീസ്

ലഖ്നൌ: ഉത്തർപ്രദേശിൽ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ട് യുവാവ്. യുപിയിലെ ഷാംലിയിൽ താഹിറ (35), മക്കളായ ഷരീൻ (14), അഫ്രീൻ (6) എന്നിവരാണ് കൊല്ലപ്പെട്ടത്. താഹിറയുടെ ഭർത്താവ് ഫാറൂഖ് പിടിയിലായി. ഭാര്യ ബുർഖ ധരിക്കാതെ പുറത്തുപോയതാണ് പ്രകോപനമെന്ന് പൊലീസ് പറഞ്ഞു.

താഹിറയെയും രണ്ട് മക്കളെയും കാണാതായി ഒരാഴ്ച കഴിഞ്ഞപ്പോഴാണ് സംഭവം പുറത്തറിയുന്നത്. ഗ്രാമത്തലവനാണ് മൂവരെയും കാണാതായതായി ചൊവ്വാഴ്ച പൊലീസിൽ റിപ്പോർട്ട് ചെയ്തത്. തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചു. സംശയത്തിന്‍റെ അടിസ്ഥാനത്തിൽ പൊലീസ് ഫാറൂഖിനെ കസ്റ്റഡിയിലെടുത്തു. ചോദ്യം ചെയ്യലിൽ, ഫാറൂഖ് കുറ്റം സമ്മതിച്ചെന്നും മൃതദേഹം എവിടെയാണ് കുഴിച്ചിട്ടതെന്ന് പറഞ്ഞെന്നും പൊലീസ് സൂപ്രണ്ട് എൻ പി സിംഗ് അറിയിച്ചു. എസ്പിയുടെ നേതൃത്വത്തിൽ വലിയ പൊലീസ് സംഘം സംഭവ സ്ഥലത്തെത്തി മൂന്ന് മൃതദേഹം പുറത്തെടുത്തു.

താഹിറ ഫാറൂഖിനോട് കുറച്ച് പണം വേണമെന്ന് ആവശ്യപ്പെട്ടു. ഇതിനെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമായി. തുടർന്ന് ദേഷ്യത്തിൽ താഹിറ ബുർഖ ധരിക്കാതെ മാതാപിതാക്കളുടെ വീട്ടിലേക്ക് പോയി. ഇത് അപമാനമായി ഫാറൂഖിന് തോന്നി എന്നാണ് പൊലീസ് പറയുന്നത്. ഒരു മാസത്തിനുശേഷം പ്രതി ഭാര്യയെയും മക്കളെയും വീട്ടിലേക്ക് കൊണ്ടുവന്ന് വെടിവച്ച് കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും’; സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റു

‘സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും’; സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റു

സാങ്കേതിക സര്‍വകലാശാല വിസിയായി ഡോ.സിസ തോമസ് ചുമതലയേറ്റു. അക്കാദമിക് കാര്യങ്ങളാണ് ലക്ഷ്യമെന്നും രാഷ്ട്രീയം പറയുന്നില്ലെന്നും ചുമതലയേറ്റ ശേഷം പ്രതികരിക്കവേ സിസ തോമസ് പറഞ്ഞു.

എല്ലാവരുമായി ചര്‍ച്ച നടത്തിയേ മുന്നോട്ട് പോകും. മുകളില്‍ നിന്ന് തീരുമാനങ്ങള്‍ അടിച്ചേല്‍പിക്കാന്‍ കഴിയില്ല. ചുമതല ഏല്‍ക്കുന്നതില്‍ സന്തോഷം ഉണ്ട്. പഴയത് ഓര്‍ക്കേണ്ടതില്ല. ഇപ്പോഴത്തെ സ്വീകരണത്തില്‍ സന്തോഷം ഉണ്ട്. സര്‍ക്കാരുമായി സഹകരിച്ച് മുന്നോട്ട് പോകും. ഒരു ഭരണ സ്തംഭനവും ഉണ്ടായിട്ടില്ല. മുന്നോട്ട് നോക്കിയാല്‍ പോരെ. ഗവര്‍ണറുടെ പിന്തുണയ്ക്ക് നന്ദി ഉണ്ട് – സിസ തോമസ് പറഞ്ഞു.

അതേസമയം, സാങ്കേതിക – ഡിജിറ്റല്‍ സര്‍വകലാശാല വി.സി നിയമനത്തില്‍ ഗവര്‍ണറും സര്‍ക്കാരും ഒത്തുതീര്‍പ്പിലെത്തിയതും ഡോ.സിസ തോമസിനെ
സാങ്കേതിക സര്‍വലാശാല വിസിയായി നിയമിച്ചതും സിപിഐഎം നേതാക്കളും ഡിവൈഎഫ്‌ഐ – എസ്എഫ്‌ഐ നേതാക്കളും ഞെട്ടലോടെയാണ് കേട്ടത്. സിസയെ താല്‍ക്കാലിക വിസിയായി നിയമിച്ചപ്പോള്‍ മുതല്‍ സാങ്കേതിക സര്‍വകലാശാലയില്‍ സമര വേലിയേറ്റമായിരുന്നു. വിസിയുമായുളള സമരത്തില്‍ വലഞ്ഞത് വിദ്യാര്‍ത്ഥികളായിരുന്നു. നഖശിഖാന്തം എതിര്‍ത്ത സിസ തോമസിനെ വീണ്ടും വിസിയാക്കിയതോടെ മുഖം നഷ്ടപ്പെട്ട നിലയിലാണ് സിപിഐഎമ്മും യുവജന വിദ്യാര്‍ഥി സംഘടനകളും. എന്തിനായിരുന്നു സമരം എന്ന ചോദ്യമാണ് പാര്‍ട്ടിയേയും പോഷക സംഘടനകളെയും വേട്ടയാടുന്നത്.

ഗവര്‍ണറുടെ സമ്മര്‍ദ്ദത്തിന് വഴങ്ങി എതിര്‍ത്ത സിസയെ അംഗീകരിച്ചതിന്റെ നാണക്കേട് വേറെ. വിസി നിയമനത്തിലെ ഒത്തുതീര്‍പ്പ് സിപിഐഎം ബിജെപി ധാരണയുടെ തെളിവാണെന്നാണ് ആക്ഷേപം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിസി നിയമനത്തിലെ സമവായം: രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ​ഗവർണർ‌, വിസിമാരെ നിയമിച്ച ഉത്തരവ് കൈമാറി

വിസി നിയമനത്തിലെ സമവായം: രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ​ഗവർണർ‌, വിസിമാരെ നിയമിച്ച ഉത്തരവ് കൈമാറി

ദില്ലി: വിസി നിയമനത്തിലെ സമവായം രേഖാമൂലം സുപ്രീം കോടതിയെ അറിയിച്ച് ചാൻസിലറായ ​ഗവർണർ. സുപ്രീം കോടതിയിൽ ഗവർണർ സത്യവാങ്മൂലം സമർപ്പിച്ചു. സിസ തോമസിനെയും സജി ഗോപിനാഥിനെയും നിയമിച്ചുകൊണ്ടുള്ള ഉത്തരവും കൈമാറിയിട്ടുണ്ട്. ഈ മാസം 14 ന് നടന്ന ഗവർണർ മുഖ്യമന്ത്രി ചർച്ചയിൽ ധാരണയായെന്നാണ് സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിരിക്കുന്നത്. കോടതി നിർദ്ദേശപ്രകാരം ഈക്കാര്യം ജസ്റ്റിസ് ധൂലിയെ അറിയിച്ചെന്നും സത്യവാങ്മൂലത്തിലുണ്ട്. ഗവർണറുടെ സ്റ്റാൻഡിംഗ് കൗൺസൽ വെങ്കിട്ട് സുബ്രഹ്മണ്യമാണ് സത്യവാങ്മൂലം സമർപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദക്ഷിണാഫ്രിക്കക്ക് ജയിക്കണം, ഇന്ത്യക്ക് പരമ്പര തൂത്തുവാരണം; നാലാം ടി20 പൊടിപാറും

ദക്ഷിണാഫ്രിക്കക്ക് ജയിക്കണം, ഇന്ത്യക്ക് പരമ്പര തൂത്തുവാരണം; നാലാം ടി20 പൊടിപാറും

ദക്ഷിണാഫ്രിക്കയും ഇന്ത്യയും തമ്മിലുള്ള ട്വന്റി ട്വന്റി പരമ്പരയിലെ നാലാം മത്സരം ഇന്ന് ലക്‌നൗവില്‍ വൈകുന്നേരം ഏഴിന് നടക്കും. അഞ്ച് മത്സരങ്ങളുള്ള പരമ്പരയില്‍ ഇന്ത്യ രണ്ടും ദക്ഷിണാഫ്രിക്ക ഒരു മത്സരവും വിജയിച്ചിട്ടുണ്ട്. അഹമ്മദാബാദിലാണ് പരമ്പരയിലെ അവസാന മത്സരം. എന്നാല്‍ ഈ മത്സരം വരെ കാത്തുനില്‍ക്കാതെ പരമ്പര സ്വന്തമാക്കണമെന്ന മോഹവുമായി ഇന്ത്യയും പരമ്പര സമനിലയാക്കി അവസാന മത്സരം വരെ പൊരുതണമെന്ന നിശ്ചയദാര്‍ഢ്യത്തോടെ ദക്ഷിണാഫ്രിക്കയും ഫീല്‍ഡിലെത്തുമ്പോള്‍ മത്സരം താപാറുന്നതാകുമെന്ന് തീര്‍ച്ച. സൂര്യകുമാര്‍ യാദവും സംഘവും ധര്‍മ്മശാലയിലേതുപോലെ മികച്ച പ്രകടനം പുറത്തെടുക്കാമെന്ന ആത്മവിശ്വാസത്തിലാണ് ലക്‌നൗവില്‍ എത്തിയിട്ടുള്ളത്. ഇന്ത്യയുടെ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും വൈസ് ക്യാപ്റ്റന്‍ ശുഭ്മാന്‍ഗില്ലും ഇന്നത്തെ മത്സരത്തില്‍ മികച്ച പ്രകടനം കാഴ്ച്ച വെക്കുമോ എന്നതാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. കഴിഞ്ഞ മൂന്ന് മത്സരങ്ങളിലും പറയത്തക്ക സംഭാവനകളൊന്നും തന്നെ ഇരുവരില്‍ നിന്നുമുണ്ടായിട്ടില്ല. ജസ്പ്രീത് ബുംറക്ക് പകരക്കാരനായി ഹര്‍ഷിദ് റാണയും പരിക്കേറ്റ് പുറത്തായ അക്‌സര്‍ പട്ടേലിന് പകരം കുല്‍ദീപ് യാദവും ഇന്ന് ഇറങ്ങുമെന്നാണ് വിവരങ്ങള്‍. മലയാളി താരം സഞ്ജു സാംസണ്‍ നാലാം മത്സരത്തിലും പുറത്തിരിക്കാനാണ് സാധ്യത. പകരം വിക്കറ്റ് കീപ്പറായി ജിതേഷ് ശര്‍മ്മയായിരിക്കും എത്തുക.

ക്വിന്റന്‍ ഡികോക്ക്, ക്യപ്റ്റന്‍ എയ്ഡന്‍ മാര്‍ക്രം തുടങ്ങിയ താരങ്ങള്‍ സ്ഥിരത കണ്ടെത്തിയെങ്കില്‍ മാത്രമെ ദക്ഷിണാഫ്രിക്കക്ക് പ്രതീക്ഷയുള്ളു. ടോസ് നേടുന്നവര്‍ ബൗളിങ് തെരഞ്ഞെടുക്കാന്‍ സാധ്യതയുള്ള ലക്‌നൗവില്‍ മഞ്ഞുവീഴ്ച്ച പന്തെറിച്ചിലിനെ ബാധിച്ചേക്കാം. എല്ലാ വെല്ലുവിളികളെയും അതിജീവിക്കാന്‍ ആണ് ഇരുടീമുകളുടെയും നീക്കം. അതില്‍ ആര് വിജയിക്കുമെന്നതാണ് ഇനി അറിയേണ്ടത്.

ദക്ഷിണാഫ്രിക്കയുടെ വീക്ക്‌നെസ് നോക്കി വിജയിക്കാനായിരിക്കും ഇന്ത്യയുടെ ശ്രമം. റണ്‍മല തീര്‍ക്കാന്‍ കെല്‍പ്പുള്ള ബാറ്റര്‍മാര്‍ പ്രോട്ടീസ് നിരയിലുണ്ടെങ്കിലും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുമ്പില്‍ പതറിപോകുന്ന കാഴ്ച്ചയായിരുന്നു കഴിഞ്ഞ മത്സരങ്ങളില്‍ കണ്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദക്ഷിണ മൂകാംബിക ക്ഷേത്ര ശ്രീകോവിലിൽ കയറാൻ ദമ്പതിമാരുടെ ശ്രമം, ഓടിയെത്തിയ മേൽശാന്തി തടഞ്ഞു; ശുദ്ധികലശം നടത്തും

ദക്ഷിണ മൂകാംബിക ക്ഷേത്ര ശ്രീകോവിലിൽ കയറാൻ ദമ്പതിമാരുടെ ശ്രമം, ഓടിയെത്തിയ മേൽശാന്തി തടഞ്ഞു; ശുദ്ധികലശം നടത്തും

 കൊച്ചി: തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള, എറണാകുളം നോർത്ത് പറവൂരിലെ ദക്ഷിണ മൂകാംബിക ക്ഷേത്രത്തിന്റെ ശ്രീകോവിലിൽ കയറാൻ ശ്രമിച്ച ദമ്പതിമാരെ പിന്തിരിപ്പിച്ചു. വിഗ്രഹത്തിൽ മാല ചാർത്താൻ വേണ്ടിയാണ് ദമ്പതിമാർ ശ്രീകോവിലിൽ കയറാൻ ശ്രമിച്ചത്. ശ്രീകോവിലിന്റെ രണ്ട് ചവിട്ട് പടികൾ കയറി ശ്രീലകത്ത് എത്തുന്നതിന് മുൻപ് മേൽശാന്തി ഇരുവരെയും കണ്ടു. ഓടിയെത്തിയ ഇദ്ദേഹം ഇരുവരെയും പിന്തിരിപ്പിച്ചു. ക്ഷേത്രത്തിൽ പരിഹാര കർമമായി ബുധനാഴ്ച വൈകുന്നേരം പരിഹാര ക്രിയയും ശുദ്ധി കലശവും നടത്താൻ നിശ്ചയിച്ചു.

തിങ്കളാഴ്ച വൈകിട്ടാണ് ക്ഷേത്രത്തിൽ ദർശനത്തിന് എത്തിയ ഉത്തരേന്ത്യയിൽ നിന്നുള്ള ദമ്പതിമാർ ശ്രീകോവിലിൽ കയറാൻ ശ്രമിച്ചത്. മേൽശാന്തി ഈ സമയത്ത് ശ്രീകോവിലിന് പുറത്തായിരുന്നു. മാലയുമായി ഇവർ നിൽക്കുന്നത് കണ്ട് ക്ഷേത്രത്തിലെ മറ്റ് ഭക്തർ മേൽശാന്തിയെ വിവരം അറിയിച്ചു. തുടർന്ന് മേൽശാന്തിയെത്തി ഇവരെ വിലക്കുകയായിരുന്നു. ഉത്തരേന്ത്യയിലെ ക്ഷേത്രങ്ങളിൽ ഭക്തർ വിഗ്രഹങ്ങളിൽ നേരിട്ട് മാല ചാർത്തുന്ന രീതിയുണ്ട്. കേരളത്തിലും അതുപോലെ ചെയ്യാനാകും എന്ന് തെറ്റിദ്ധരിച്ചാണ് ശ്രീകോവിലിൽ പ്രവേശിക്കാൻ ശ്രമിച്ചതെന്നാണ് ഇവർ മേൽശാന്തിയോട് പറഞ്ഞത്. വിവരമറിഞ്ഞ് രാത്രി ക്ഷേത്രം തന്ത്രിയെത്തി പുണ്യാഹം നടത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷം: പാരൂർക്കുഴിയിൽ വാൾ ഉപയോ​ഗിച്ച് കേക്ക് മുറിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

ഗുണ്ടാ സ്റ്റൈൽ പിറന്നാളാഘോഷം: പാരൂർക്കുഴിയിൽ വാൾ ഉപയോ​ഗിച്ച് കേക്ക് മുറിച്ച് യൂത്ത് കോൺഗ്രസ് നേതാവ്

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഗുണ്ടാ സ്റ്റൈലിൽ യൂത്ത് കോൺഗ്രസ് നേതാവിന്റെ പിറന്നാൾ ആഘോഷം. പള്ളിച്ചൽ ഗോകുലാണ് ഗുണ്ടാ നേതാക്കൾക്കൊപ്പം വാളുപയോഗിച്ച് കേക്ക് മുറിച്ചത്. പാരൂർക്കുഴി ജംഗ്ഷനിലാണ് വിവാദമായ ആഘോഷം നടന്നത്.

വിവാദ പിറന്നാൾ ആഘോഷ വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു. പള്ളിച്ചല്‍ പഞ്ചായത്തിൽ കഴിഞ്ഞതവണ യുഡിഎഫ് സ്ഥാനാർഥിയായിരുന്ന ഗോകുൽ മുൻ കെഎസ്‌യു നേതാവ് കൂടിയാണ്. ആഘോഷം നടത്തിയത് നിരവധി ക്രിമിനൽ കേസുകളിലെ പ്രതികൾ കൂടിയാണ്. സംഭവത്തിൽ ഇതുവരെ പൊലീസ് കേസെടുത്തിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാത്രിയെന്നോ പകലെന്നോ ഇല്ല, 6 മാസത്തിനുള്ളിൽ വീട്ടിലെത്തിയത് ഓർഡർ ചെയ്യാത്ത നൂറോളം പാക്കേജുകൾ

രാത്രിയെന്നോ പകലെന്നോ ഇല്ല, 6 മാസത്തിനുള്ളിൽ വീട്ടിലെത്തിയത് ഓർഡർ ചെയ്യാത്ത നൂറോളം പാക്കേജുകൾ

നമ്മൾ ഒന്നും ഓർഡർ ചെയ്യുന്നില്ല, എന്നാൽ നിരന്തരം നമ്മുടെ വീട്ടിലേക്ക് പാഴ്സലുകൾ വന്നുകൊണ്ടേയിരിക്കുന്നു, എന്തായിരിക്കും അവസ്ഥ? അതുപോലെ ഒരു സംഭവമാണ് അങ്ങ് വാഷിംഗ്ടൺ ഡിസിയിലുണ്ടായത്. ഇവിടെ ഒരു കുടുംബത്തിന് നിരന്തരം ആമസോൺ പാക്കേജുകൾ ലഭിക്കുകയാണ്. കഴിഞ്ഞ ആറ് മാസത്തിനിടെ നൂറിലധികം പാക്കേജുകളാണ് ഇവരുടെ വീട്ടിലേക്ക് എത്തുന്നത്. അടുത്തുള്ള ഒരു ഹോട്ടലിന്റെ വിലാസത്തിന് പകരം ഇവരുടെ വിലാസം തെറ്റി കൊടുത്തതാണ് ഇതിന് കാരണം എന്നാണ് എൻ‌ബി‌സി 4 വാഷിംഗ്ടൺ റിപ്പോർട്ട് ചെയ്യുന്നത്.

വീട്ടിലെ താമസക്കാരിയായ ബ്രിട്ടാനി പറയുന്നത് ഒരു മൈൽ അകലെയുള്ള ആർലോ ഹോട്ടലിൽ താമസിക്കുന്ന അതിഥികൾ ഓൺലൈനായി ഓർഡർ നൽകുമ്പോൾ അബദ്ധത്തിൽ തന്റെ വീട്ടുവിലാസം കൊടുക്കുന്നതായി സംശയിക്കുന്നു എന്നാണ്. ഒപ്പം ആമസോണിന്റെ സജസ്റ്റഡ് ഡെലിവറി ലിസ്റ്റിൽ ഹോട്ടലുകളുടെ വിലാസത്തിന് മുന്നിൽ തന്റെ വിലാസം പ്രത്യക്ഷപ്പെടുന്നുവെന്നും ഇത് കാരണമാണ് ആളുകൾക്ക് അബദ്ധം പറ്റുന്നത് എന്ന് കരുതുന്നു എന്നും അവർ പറഞ്ഞു.

ആമസോണുമായും ഹോട്ടലുമായും ബന്ധപ്പെട്ടിട്ടും, ഇപ്പോഴും സാധനങ്ങൾ വീട്ടിലേക്കാണ് വരുന്നത്. ഒരിക്കലും ഓർഡർ ചെയ്യാത്ത സാധനങ്ങൾ വരെ വീട്ടിലേക്ക് വരുന്നു, ഇതുകൊണ്ട് ആകെ വലഞ്ഞിരിക്കുകയാണ് എന്നും ഇവർ പറയുന്നു. 'കാറ്റ് ഫുഡ് മുതൽ വിറ്റാമിൻ സപ്ലിമെന്റുകളും ചെയിൻസോയും വരെ ഞങ്ങൾക്ക് ലഭിച്ചു. ഭാ​ഗ്യവശാൽ അത് തിരികെ എടുക്കാൻ വന്നു, ഞങ്ങൾ വാതിൽ തുറന്നില്ല, ഒന്നും ചോദിച്ചുമില്ല' എന്നും ബ്രിട്ടാനി പറഞ്ഞു.ആമസോണിൽ നിന്ന് ഓർഡർ ചെയ്യുമ്പോൾ ആർലോയിലെ അതിഥികൾ ഹോട്ടലിന്റെ വിലാസമാണ് നൽകുന്നത്. എന്നാൽ, ഓപ്ഷൻ ലിസ്റ്റിലെ ഹോട്ടലിന്റെ വിലാസത്തിന് മുമ്പായി പ്രത്യക്ഷപ്പെടുന്ന തന്റെ വിലാസത്തിൽ അബദ്ധത്തിൽ ക്ലിക്ക് ചെയ്യുകയാണ് എന്നും ബ്രിട്ടാനി വിശ്വസിക്കുന്നു. വിലാസങ്ങൾ തമ്മിൽ ഒരു അക്ഷരത്തിന്റെ വ്യത്യാസം മാത്രമേയുള്ളൂ. പലപ്പോഴും രാത്രികളിൽ വരെയും പാക്കേജുകൾ എത്തും, ഡോർബെല്ലടിക്കും കുട്ടികളൊക്കെ ഉള്ളപ്പോൾ അത് ബുദ്ധിമുട്ടാണ് എന്നും ബ്രിട്ടാനി പറഞ്ഞു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടിവാളുമായി അക്രമം; പാനൂരിൽ 5 സിപിഐഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, മൈസൂരിൽ നിന്ന് പിടികൂടി

തിരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ വടിവാളുമായി അക്രമം; പാനൂരിൽ 5 സിപിഐഎം പ്രവർത്തകർ കൂടി അറസ്റ്റിൽ, മൈസൂരിൽ നിന്ന് പിടികൂടി

പാനൂരിനടുത്ത് പാറാട് വടിവാളുമായി അക്രമം നടത്തിയ സംഭവത്തിൽ 5 പേർ കൂടി അറസ്റ്റിൽ. സിപിഐഎം പ്രവർത്തകരായ അഞ്ച് പേരെ മൈസൂരിൽ നിന്നാണ് പിടി കൂടിയത്. ശരത്, ശ്രീജി, അശ്വന്ത്, ശ്രെയസ് അതുൽ എന്നിവരാണ് പിടിയിലായത്.

മുസ്ലീം ലീഗ് പ്രവർത്തകരായ 3 പേർ നേരത്തെ അറസ്റ്റിലായിരുന്നു. ഇതോടെ അക്രമ സംഭവങ്ങളിൽ ഇരു പാർട്ടികളിലും പെട്ട 11 പേർ പിടിയിലായി. മേഖലയിൽ പൊലീസ് നിരീക്ഷണം ശക്തമായി തുടരുകയാണ്. കൂത്തുപറമ്പ് എ.സി പി എം.പി ആസാദിൻ്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

സംഭവത്തിൽ അമ്പതോളം സിപിഐഎം പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊലീസ് വാഹനം തകർത്തത് ‌അടക്കം കുറ്റം ചുമത്തിയാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പിലെ തോൽവിക്ക് പിന്നാലെ പാനൂർ മേഖലയിൽ പല ഇടങ്ങളിലും അക്രമ സംഭവങ്ങൾ നടന്നിരുന്നു. വടിവാളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചായിരുന്നു അക്രമം.

ശനിയാഴ്ച വൈകിട്ട് പാനൂരിൽ യുഡിഎഫിന്‍റെ ആഹ്ലാദപ്രകടനത്തിന് നേരെയാണ് വടിവാളുമായി സിപിഐഎം പ്രവർത്തകർ അക്രമം അഴിച്ചുവിട്ടത്. ലീഗ് പ്രവർത്തകരുടെ വീടുകളിൽ കയറിയ അക്രമികൾ ചിലർക്ക് നേരെ വാളുവീശി. പാറാട് ടൗണിലുണ്ടായ കല്ലേറിൽ നിരവധി യുഡിഎഫ് പ്രവർത്തകർക്ക് പരുക്കേറ്റു.