Wednesday, 17 December 2025

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ

അന്യഗ്രഹത്തെ കാഴ്ചയല്ല, ഇരുട്ടി വെളുത്തപ്പോൾ കടലിനും തീരത്തിനും ചോര നിറം! ഇത് മുന്നറിയിപ്പോ, കാരണം വ്യക്തമാക്കി വിദഗ്ധർ

ടെഹ്‌റാൻ: പേർഷ്യൻ ഗൾഫിലെ 'റെയിൻബോ ഐലൻഡ്' എന്നറിയപ്പെടുന്ന ഹോർമുസ് ദ്വീപിന്‍റെ തീരങ്ങൾ വീണ്ടും ലോകത്തെ അത്ഭുതപ്പെടുത്തുന്നു. അടുത്തിടെ പെയ്ത കനത്ത മഴയ്ക്ക് പിന്നാലെ ദ്വീപിലെ കടൽത്തീരവും തീരക്കടലും കടും ചുവപ്പ് നിറമായി മാറിയിരിക്കുകയാണ്. അന്യഗ്രഹങ്ങളിലെ കാഴ്ച പോലെ തോന്നിക്കുന്ന ഈ പ്രതിഭാസം കാണാൻ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തുന്നത്.

ദ്വീപിലെ മണ്ണിലും പാറകളിലും അടങ്ങിയിരിക്കുന്ന അയൺ ഓക്സൈഡിന്‍റെ, പ്രത്യേകിച്ച് ഹേമറ്റൈറ്റിന്‍റെ അമിതമായ സാന്നിധ്യമാണ് ഈ നിറമാറ്റത്തിന് കാരണം. മഴ പെയ്യുമ്പോൾ അയൺ ഓക്സൈഡ് സമ്പുഷ്ടമായ കുന്നുകളിൽ നിന്നും മണ്ണിൽ നിന്നും ധാതുക്കൾ ലയിച്ച് ഒഴുകി കടലിൽ ചേരുന്നു. ഈ ഒഴുക്ക് മണലിനെയും ആഴം കുറഞ്ഞ കടൽവെള്ളത്തെയും ചുവപ്പും തുരുമ്പും കലർന്ന നിറത്തിലാക്കുന്നു. ചൊവ്വയിലെ ചുവപ്പ് നിറത്തിന് കാരണമാകുന്ന അതേ ധാതുവാണ് ഹേമറ്റൈറ്റ്. അതുകൊണ്ടുതന്നെ പലപ്പോഴും ഹോർമുസ് ദ്വീപിനെ ചൊവ്വയിലെ കാഴ്ചകളുമായി ശാസ്ത്രജ്ഞർ താരതമ്യം ചെയ്യാറുണ്ട്

സാംസ്കാരികവും സാമ്പത്തികവുമായ പ്രാധാന്യം

ഹോർമുസ് ദ്വീപ് പുരാതനമായ ഉപ്പ് ശേഖരങ്ങളാലും അഗ്നിപർവ്വത നിക്ഷേപങ്ങളാലും സമ്പന്നമാണ്. ഇവിടുത്തെ മണ്ണിൽ നിന്നുള്ള ചുവന്ന ചായം പ്രാദേശികമായി നിറക്കൂട്ടുകൾ നിർമ്മിക്കാനും തദ്ദേശീയ വിഭവങ്ങളിൽ രുചിക്കൂട്ടായും ഉപയോഗിക്കാറുണ്ട്. മഴ പെയ്തതിനുശേഷം മാത്രം ദൃശ്യമാകുന്ന ഈ കാഴ്ച ഫോട്ടോഗ്രാഫർമാരെയും ഭൗമശാസ്ത്രജ്ഞരെയും ഒരുപോലെ ആകർഷിക്കുന്നു. ഇത് മനുഷ്യർക്ക് ദോഷകരമല്ലെങ്കിലും, കനത്ത മഴ മൂലമുണ്ടാകുന്ന മണ്ണൊലിപ്പ് ദ്വീപിന്‍റെ ഭൂപ്രകൃതിയെ ദീർഘകാലാടിസ്ഥാനത്തിൽ മാറ്റിയേക്കാമെന്ന് പരിസ്ഥിതി വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. മഴ കുറയുന്നതോടെ ഈ ചുവപ്പ് നിറം സാവധാനം അപ്രത്യക്ഷമാവുകയും കടൽ പഴയ നിലയിലേക്ക് മാറുകയും ചെയ്യും. പ്രകൃതിയും രസതന്ത്രവും ഒന്നിക്കുന്ന ഈ വിസ്മയം ഹോർമുസിനെ ലോകത്തിലെ ഏറ്റവും സവിശേഷമായ ഭൂപ്രദേശങ്ങളി

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗജന്യ പി എസ് സി പരിശീലനം; 4 ജില്ലകളിലെ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് അവസരം, അപേക്ഷ ക്ഷണിച്ചു

സൗജന്യ പി എസ് സി പരിശീലനം; 4 ജില്ലകളിലെ പിന്നാക്ക വിഭാഗ വിദ്യാർത്ഥികൾക്ക് അവസരം, അപേക്ഷ ക്ഷണിച്ചു

ആലുവ: പിന്നാക്ക വിഭാഗ വിദ്യാർഥികൾക്കുള്ള സൗജന്യ പി.എസ്.സി പരിശീലന ക്ലാസുകളിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പട്ടികജാതി വികസന വകുപ്പിന് കീഴിൽ ആലുവ സബ് ജയിൽ റോഡിന് സമീപം പ്രവർത്തിച്ചു വരുന്ന ഗവ. പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിൽ എറണാകുളം, കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിലുള്ള പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ മറ്റ് പിന്നാക്ക വിഭാഗ വിദ്യാർഥികൾക്ക് കേരള പബ്ലിക് സർവീസ് കമ്മീഷൻ നടത്തുന്ന പരീക്ഷക്കുള്ള സൗജന്യ പരിശീലന ക്ലാസുകൾക്കായാണ് അപേക്ഷകൾ ക്ഷണിച്ചിരിക്കുന്നത്. അടിസ്ഥാന യോഗ്യത - എസ്.എസ്.എൽ.സി, പ്ലസ് ടു.

ഒരു ലക്ഷത്തിൽ താഴെ വരുമാനമുള്ള ഒ.ബി.സി/ ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്ക് 30 ശതമാനം സീറ്റ് അനുവദിക്കും. പരിശീലനത്തിന് തിരഞ്ഞെടുക്കുന്ന പട്ടികജാതി/ പട്ടികവർഗ്ഗ വിഭാഗ വിദ്യാർഥികൾക്ക് നിയമാനുസൃതം സ്റ്റൈപന്റ് ലഭിക്കുന്നതാണ്. അപേക്ഷകൾ ഫോട്ടോ, ജാതി, വരുമാനം, എസ്.എസ്.എൽ.സി സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം ജനുവരി 1ന് വൈകിട്ട് 5ന് മുമ്പ് അപേക്ഷ സമർപ്പിക്കണം. അപേക്ഷ ഫോറത്തിന്റെ മാതൃക ബന്ധപ്പെട്ട ജില്ലാ പട്ടികജാതി വികസന ഓഫീസുകളിലും ബ്ലോക്ക് പട്ടികജാതി വികസന ഓഫീസുകളിലും ലഭ്യമാണ്. വിശദവിവരങ്ങൾക്ക്: 0484 2623304, 6282858374.

അപേക്ഷ ക്ഷണിച്ചു

തിരുവനന്തപുരം എൻജിനീയറിങ് കോളേജിൽ ലൈബ്രേറിയൻ ഗ്രേഡ്-4, ലൈബ്രറി അറ്റൻഡർ- താൽക്കാലിക തസ്തികയിൽ 179 ദിവസത്തേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബിരുദവും ലൈബ്രറി സയൻസിൽ സർട്ടിഫിക്കറ്റ് കോഴ്സ്/ ലൈബ്രറി സയൻസിൽ ബിരുദവുമാണ് ലൈബ്രേറിയൻ യോഗ്യത. പ്ലസ് ടുവും കമ്പ്യൂട്ടർ പരിജ്ഞാനവുമാണ് ലൈബ്രറി അറ്റൻഡർ യോഗ്യത. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ ഡിസംബർ 29 തിങ്കളാഴ്ച രാവിലെ 10ന് മുമ്പായി ബയോഡേറ്റ, യോഗ്യതകൾ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം പൂർണ്ണമായി പൂരിപ്പിച്ച അപേക്ഷ ബന്ധപ്പെട്ട വിഭാഗത്തിൽ സമർപ്പിക്കണം. അപേക്ഷ ഫോമിന്റെ മാതൃക www.cet.ac.in ൽ ലഭിക്കും

താൽക്കാലിക നിയമനം

എറണാകുളം ജനറൽ KSACS-SSK യിലേക്ക് സെന്റർ മാനേജർ, ഔട്ട റീച്ച് വർക്കർ തസ്തികകളിൽ താൽക്കാലിക നിയമനത്തിന് ഡിസംബർ 29ന് രാവിലെ 11 മണിക്ക് ഇന്റർവ്യൂ നടക്കും. സൈക്കോളജി/ സോഷ്യൽ വർക്ക് തുടങ്ങിയ വിഷയങ്ങളിലെ ബിരുദമാണ് സെന്റർ മാനേജറുടെ യോഗ്യത. പ്ലസ് ടു വും പ്രവൃത്തി പരിചയവുമാണ് ഔട്ട് റിച്ച് വർക്കറുടെ യോഗ്യത. താൽപ്പര്യമുള്ള ഉദ്യോഗാർഥികൾ അന്നേദിവസം യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സൽ, പകർപ്പ്, ബയോഡേറ്റ എന്നിവ സഹിതം സൂപ്രണ്ടിന്റെ ഓഫീസിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0481 2386000.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്; പ്രബലരായ ആളുകള്‍ പ്രതിസ്ഥാനത്ത് നില്‍ക്കുമ്പോൾ കേസ് അട്ടിമറിക്കാന്‍ സാധ്യത ഏറെ: ദീദി ദാമോദരന്‍

നടിയെ ആക്രമിച്ച കേസിൽ സർക്കാർ അപ്പീലുമായി മുന്നോട്ട് പോകുന്ന സാഹചര്യത്തില്‍ മേല്‍ കോടതിയില്‍ നിന്നും നീതി ലഭിക്കുമെന്നാണ് പ്രതീക്ഷയെന്ന് ചലച്ചിത്ര പ്രവര്‍ത്തക ദീദി ദാമോദര

സൂര്യനെല്ലി കേസിന്‍റെ സമയത്ത് നമ്മുക്ക് വാട്സപ്പ് ഗ്രൂപ്പുകളില്ല, ഫേസ് ബുക്കില്ല. പക്ഷേ അപ്പോഴും സ്ത്രീകളൊക്കെ ഒന്നിച്ചു കൂടുകയും, ക്രൗഡ് ഫണ്ടിംഗ് ചെയ്യുകയും, കേസ് സുപ്രീം കോടതി വരെ കൊണ്ടുപോവുകയുമൊക്കെ ചെയ്തിട്ടുണ്ട്. പിന്നെ ഇന്ന് കുറച്ചുകൂടി ആളുകള്‍ക്ക് കാര്യങ്ങള്‍ പറഞ്ഞാല്‍ മനസിലാകുന്നുണ്ട്. ഇതില്‍ അന്യായമുണ്ടെന്നും ഒരു സ്ത്രീക്കെതിരെ ഇങ്ങനെയൊന്നും നടക്കാന്‍ പാടില്ലെന്ന് പറയുമ്പോള്‍, ആണ്‍-പെണ്‍ വ്യത്യാസം ഇല്ലാതെ അവര്‍ക്കത് മനസിലാകുന്നുണ്ട്.

പൊതുവേ ഇത്തരം കേസുകളില്‍ പ്രതി സ്ഥാനത്ത് പ്രബലരായവര്‍ നില്‍ക്കുമ്പോള്‍, കേസ് അട്ടിമറിക്കുന്നതായി കണ്ടിട്ടുണ്ടെന്ന് ദീദി ദാമോദരന്‍.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് ആണെങ്കിലും ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ആയാലും പ്രതി സ്ഥാനത്ത് പ്രബലരായവര്‍ ഉണ്ടെങ്കില്‍ തെളിവുകള്‍ അത് തെളിവുകള്‍ അല്ലാതായി മാറും. അതേപോലെ ആവര്‍ത്തിക്കുകയായിരുന്നു ഈ കേസിലും. ഇത് പുതിയ കാര്യമല്ല, അതുകൊണ്ടാണ് വിധിയില്‍ ഞെട്ടല്‍ ഒന്നും ഇല്ലാതിരുന്നതും, വിഷമം മാത്രം തോന്നിയതെന്നും ദീദി.

വിചാരണ സമയത്ത് നടിയുമായി സംസാരിക്കാറുണ്ടായിരുന്നു. ഭീകരമായ അവസ്ഥയിലൂടെയാണ് നടി അന്ന് കടന്നുപോയത്. അതുകൊണ്ടുതന്നെ ഈ കേസിന്‍റെ വിധി എന്തായിരിക്കും എന്ന് അന്നേ ഊഹിക്കാമായിരുന്നു. വിചാരണയ്ക്കിടെ നടി എനിക്ക് അയച്ചിരുന്ന സന്ദേശങ്ങള്‍ വച്ച് നോക്കുമ്പോള്‍, ആ ദിനങ്ങള്‍ അവള്‍ക്ക് ഏറെ കഠിനമായിരുന്നു. അവള്‍ക്ക് ഒരു തരത്തിലും നീതി കിട്ടില്ല എന്ന് പോലും തോന്നിയിരുന്നുവെന്നും ദീദി പറയുന്നു.

അവള്‍ക്കൊപ്പം ഹാഷ്ടാഗ് ഇടുന്ന ആളുകള്‍ 100 രൂപ വെച്ച് ക്രൗഡ് ഫണ്ടിംഗ് ചെയ്താല്‍ തന്നെ ഏത് വലിയ സുപ്രീം കോടതിയിലേക്കുള്ള കേസ് നടത്താനുമുള്ള പണം അതില്‍ നിന്നും കിട്ടും എന്നാണ് എനിക്ക് തോന്നുന്നത്.എത്ര പേരാണ് ആത്മാര്‍ത്ഥയോട് 'അവള്‍ക്കൊപ്പം' എന്ന് പറയുന്നതെന്ന് തെളിയിക്കാവുന്നതേയുള്ളൂവെന്നും ദീദി. എന്നെ വിളിക്കുന്ന പല സ്ത്രീകളും പറയുന്നത് ഈ വിധി കേട്ടതിന് ശേഷം അവര്‍ക്ക് ഉറങ്ങാന്‍ പറ്റുന്നില്ല എന്നാണ്. അവള്‍ ഉള്‍പ്പെടുന്ന സിനിമാ മേഖലയില്‍ പക്ഷേ ചെറിയ ഒരു ശതമാനം പേര്‍ മാത്രമേ അവള്‍ക്കൊപ്പം നിന്നിട്ടുള്ളൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊൽക്കത്തയിൽ മെസ്സി സന്ദർശനം കുളമായതിൽ ബംഗാള്‍ കായിക മന്ത്രിയുടെ പണിപോയി

കൊൽക്കത്തയിൽ മെസ്സി സന്ദർശനം കുളമായതിൽ ബംഗാള്‍ കായിക മന്ത്രിയുടെ പണിപോയി

ലയണല്‍ മെസ്സിയുടെ (Lionel Messi) ഗോട്ട് ഇന്ത്യ പര്യടനത്തിനിടെ കൊല്‍ക്കത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലുണ്ടായ അനിഷ്ട സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പശ്ചിമ ബംഗാള്‍ കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു.

ഡിസംബര്‍ 13-നാണ് മെസ്സി സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തിയത്. കൃത്യമായ മുന്നൊരുക്കങ്ങള്‍ നടത്താത്തതിനാല്‍ തിക്കുംതിരക്കും കാരണം പരിപാടി അലങ്കോലമാകുകയായിരുന്നു. ഇതോടെ നിശ്ചയിച്ചതിനേക്കാള്‍ വേഗത്തില്‍ മെസ്സി മടങ്ങി.

സംഭവത്തെ തുടര്‍ന്ന് ഡിജിപി രാജീവ് കുമാര്‍ ഉള്‍പ്പെടെയുള്ള സംസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി. ബിധാന്‍നഗര്‍ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ അനീഷ് സര്‍കാറിനെ സസ്‌പെന്‍ഡ് ചെയ്യാനും സര്‍ക്കാര്‍ തീരുമാനിച്ചു. ഇതിനു പിന്നാലെയാണ് കായിക മന്ത്രി അരൂപ് ബിശ്വാസ് രാജിക്കത്ത് നല്‍കിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'പോറ്റിയേ കേറ്റിയേ' പാട്ട് വിവാദം; അയ്യപ്പ ഭക്തരുടെ ദുഃഖം മാത്രമാണ് പാട്ടിലൂടെ പറഞ്ഞതെന്ന് ഗാനരചയിതാവ്

'പോറ്റിയേ കേറ്റിയേ' പാട്ട് വിവാദം; അയ്യപ്പ ഭക്തരുടെ ദുഃഖം മാത്രമാണ് പാട്ടിലൂടെ പറഞ്ഞതെന്ന് ഗാനരചയിതാവ്

തിരുവനന്തപുരം: പോറ്റിയേ കേറ്റിയെ എന്ന പാരഡി ഗാനം വിവാദമാക്കേണ്ട കാര്യമില്ലെന്ന് അതിന്റെ ഗാനരചയിതാവ് ജി പി കുഞ്ഞബ്ദുളള. അയ്യപ്പ ഭക്തരുടെ ദുഃഖം മാത്രമാണ് പാട്ടിലൂടെ പറഞ്ഞതെന്നും ഒരു തരത്തിലുളള വിവാദ പരാമര്‍ശവും പാട്ടില്‍ നടത്തിയിട്ടില്ലെന്നും ജി പി കുഞ്ഞബ്ദുളള പറഞ്ഞു. പൊതു പ്രശ്‌നങ്ങള്‍ വരുമ്പോള്‍ ഇനിയും പാട്ടുകള്‍ എഴുതുമെന്നും കേസിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. 'ഇതുപോലെ ഒരു വിവാദം ഉണ്ടാകുമെന്ന് പ്രതീക്ഷിച്ചില്ല. അഭിഭാഷകരുമായി ആലോചിച്ച് തുടര്‍നടപടി സ്വീകരിക്കും. കേരളത്തില്‍ നിന്ന് കോണ്‍ഗ്രസ് നേതാക്കള്‍ വിളിച്ച് പിന്തുണ അറിയിച്ചിരുന്നു. പ്രവാസികളുടെ ഇടയിലും നല്ല പിന്തുണ ലഭിക്കുന്നുണ്ട്': ജി പി കുഞ്ഞബ്ദുളള പറഞ്ഞു.

പോറ്റിയേ കേറ്റിയെ എന്ന പാരഡി പ്രചാരണ ഗാനത്തിനെതിരെ തിരുവാഭരണ പാത സംരക്ഷണ സമിതി ഡിജിപി റവാഡ ചന്ദ്രശേഖറിന് പരാതി നല്‍കിയിരുന്നു. അയ്യപ്പഭക്തി ഗാനത്തെ അവഹേളിക്കുന്നതാണ് പാരഡി ഗാനമെന്നും അത് ഭക്തര്‍ക്ക് വേദന ഉണ്ടാക്കിയെന്നുമാണ് പരാതിയില്‍ പറയുന്നത്. എന്നാല്‍ പാരഡി പാട്ടിനെതിരായ പരാതിക്ക് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്നാണ് തിരുവാഭരണ പാത സംരക്ഷണ സമിതി ചെയര്‍മാന്‍ കെ ഹരിദാസ് പറഞ്ഞത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിലോ? നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത്'; തലാലിന്‍റെ സഹോദരൻ

കൊല നടന്നത് ഇറാനിൽ ആയിരുന്നെങ്കിലോ? നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത്'; തലാലിന്‍റെ സഹോദരൻ

സനാ: നിമിഷപ്രിയ കേസിൽ ഇറാൻ ഇടപെടുന്നതിന് എതിരെ കൊല്ലപ്പെട്ട തലാലിന്‍റെ സഹോദരൻ അബ്ദുൽ ഫത്താഹ് മെഹദി. കൊല നടന്നത് ഇറാനിൽ ആയിരുന്നു എങ്കിൽ എന്താകുമായിരുന്നു നിലപാട് എന്നാണ് ചോദ്യം. വിഷയത്തിൽ ഇറാൻ ഇടപെടാൻ സന്നദ്ധത അറിയിച്ചുള്ള വാർത്തകൾ പങ്കുവെച്ചാണ് മെഹദിയുടെ ഫേസ്ബുക് പോസ്റ്റ്.അതിവേഗത്തിലുള്ള നീതിപൂർവമായ ശിക്ഷ മാത്രമാണ് നടക്കേണ്ടത് എന്ന നിലപാട് അബ്ദുൽ ഫത്താഹ് മഹദി ആവർത്തിക്കുന്നു. കടുംബത്തിന്‍റെ അവകാശമാണ് ഇതിലൂടെ തടയുന്നത് എന്നും ആണ് വിമർശനം. അതേസമയം മധ്യസ്ഥ ശ്രമങ്ങളോട് തങ്ങൾ വഴങ്ങില്ലെന്നും, നീതി (ക്വിസാസ്) മാത്രമാണ് ആവശ്യമെന്നും തലാലിന്‍റെ സഹോദരൻ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. 2017 ജൂലൈ 25ന് യെമനിൽ നേഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാൻ സഹായ വാഗ്ദാനവുമായി വന്ന യെമന്‍ പൌരന്‍ തലാൽ അബ്ദുമഹദിയെയാണ് നിമിഷ പ്രിയ കൊലപ്പെടുത്തിയത്. നിമിഷ പ്രിയയുടെ പാസ്പോർട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നായിരുന്നു നിമിഷ പറഞ്ഞത്. തലാലിന് അമിത ഡോസ് മരുന്നു കുത്തിവച്ചാണ് കൊലപ്പെടുത്തിയത്. തുടര്‍ന്ന് മൃതദേഹം വീടിനുമുകളിലെ ജലസംഭരണിയില്‍ ഒളിപ്പിക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി ആവർത്തിക്കരുത്, ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ ഐ ജി കയറിയ സംഭവം; താക്കീതുമായി ദേവസ്വം ബെഞ്ച്

ഇനി ആവർത്തിക്കരുത്, ശബരിമല ദേവസ്വം ഭണ്ഡാരം കാണാൻ ഐ ജി കയറിയ സംഭവം; താക്കീതുമായി ദേവസ്വം ബെഞ്ച്

കൊച്ചി: ശബരിമല സന്നിധാനത്തെ ദേവസ്വം ഭണ്ഡാരം കാണാൻ ഐജി കയറിയ സംഭവത്തില്‍ താക്കീതുമായി ഹൈക്കോടതി ദേവസ്വം ബെഞ്ച്. അങ്ങോട്ടേക്ക് മറ്റാർക്കും പ്രവേശനമില്ലെന്ന് പറഞ്ഞ കോടതി, ഇനി ആവർത്തിക്കരുത് എന്നാണ് നിർദേശിച്ചിരിക്കുന്നത്. കഴിഞ്ഞ ദിവസം ശബരിമല പൊലീസ് ജോയിന്റ് കോർഡിനേറ്ററാണ് ഭണ്ഡാരം കാണാൻ കയറിയത്. ഐജിയുടെ സന്ദർശനത്തിനെതിരെ ശബരിമല സ്പെഷ്യൽ കമ്മീഷണർ റിപ്പോർട്ട്‌ നൽകിയിരുന്നു. റിപ്പോർട്ട്‌ പരിഗണിച്ചാണ് കോടതി ഇടപെടൽ

ഡിസംബര്‍ 11 ന് രാവിലെ ഒമ്പതോടെയാണ് ശബരിമല പൊലീസ് ജോയിന്റ് കോര്‍ഡിനേറ്ററും ഐജിയുമായ ശ്യാം സുന്ദറിന്റെ നേതൃത്വത്തിലുള്ള പൊലീസ് ഉദ്യോഗസ്ഥര്‍ യൂണിഫോമിലും സിവില്‍ ഡ്രസിലുമായി ഭണ്ഡാരം മുറിയില്‍ മുന്‍കൂര്‍ അറിയിപ്പ് നല്‍കാതെ പ്രവേശിച്ചെന്നാണ് ഭണ്ഡാരം സ്‌പെഷ്യല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്തത്. വിഷയം ഗൗരവമുള്ളതാണെന്നും ഇത്തരം നടപടികൾ ഒഴിവാക്കണമെന്നും സ്‌പെഷ്യല്‍ കമ്മീഷണര്‍ ആര്‍ ജയകൃഷ്ണന്‍ കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നത്. സംഭവത്തില്‍ കര്‍ശനമായ താക്കീതാണ് ഹൈക്കോടതി നല്‍കിയിരിക്കുന്നത്.

ശബരിമല തീർത്ഥാടനത്തിനും മാര്‍ഗ നിര്‍ദേശം

ശബരിമല വെർച്വൽ ക്യൂ വഴിവിലും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദേശം കടുപ്പിച്ചു. നേരത്തെ ബുക്ക് ചെയ്ത തീർത്ഥാടകരെ മാത്രമേ പുല്ലുമേട് വഴി കടത്തിവിടാവൂ എന്നും ഹൈക്കോടതി ദേവസ്വം ബെഞ്ച് നിര്‍ദ്ദേശം നല്‍കി. എരുമേലിയിൽ നിന്നും കാനന പാത വഴി വരുന്നവർക്കും ബുക്കിംഗ് നിർബന്ധമാണെന്ന് ഹൈക്കോടതി അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുരിങ്ങയിലയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ

മുരിങ്ങയിലയുടെ ഈ ആരോ​ഗ്യ​ഗുണങ്ങൾ

ധാരാളം പോഷക​ഗുണങ്ങൾ അടങ്ങിയ ഇലവർ​ഗമാണ് മുരിങ്ങയില. മുരിങ്ങയില പൊടിച്ചോ വെള്ളമായിട്ടോ എല്ലാം കഴിക്കാവുന്നതാണ്. നിങ്ങളുടെ ഡയറ്റിൽ മുരിങ്ങയില ഉൾപ്പെടുത്തുന്നത് കൊണ്ടുള്ള ആരോ​ഗ്യ​ഗുണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്

മുരിങ്ങയിലയിൽ വിറ്റാമിൻ സി, കാൽസ്യം, ഇരുമ്പ്, അവശ്യ അമിനോ ആസിഡുകൾ എന്നിവ അടങ്ങിയിരിക്കുന്നു. ഇത് പ്രതിരോധശേഷി, അസ്ഥികളുടെ ശക്തി, ദൈനംദിന ഊർജ്ജ നില എന്നിവയ്ക്ക് സഹായിക്കുന്നു.

രണ്ട്

‌ഗ്ലൂക്കോസ് ആഗിരണം മന്ദഗതിയിലാക്കുകയും ഇൻസുലിൻ പ്രതികരണം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ക്ലോറോജെനിക് ആസിഡ് പോലുള്ള സംയുക്തങ്ങൾ മുരിങ്ങയിലയിൽ അടങ്ങിയിട്ടുണ്ട്. ഇത് ദിവസം മുഴുവൻ ഊർജ്ജ നില സന്തുലിതമായി നിലനിർത്താൻ സഹായിക്കുന്നു.

മൂന്ന്

ഓക്സിഡേറ്റീവ് സമ്മർദ്ദം കുറയ്ക്കുന്ന ബി-വിറ്റാമിനുകൾ, മഗ്നീഷ്യം, പോളിഫെനോളുകൾ എന്നിവ മുരിങ്ങയിൽ അടങ്ങിയിട്ടുണ്ട്. ഇത് മികച്ച തലച്ചോറിന്റെ പ്രവർത്തനം, മാനസികാവസ്ഥ മെച്ചപ്പെടുത്തുക, ഹോർമോൺ സന്തുലിതാവസ്ഥ എന്നിവയ്ക്ക് സഹായിക്കുന്നു

നാല്

ക്വെർസെറ്റിൻ, കെംഫെറോൾ തുടങ്ങിയ പോഷകങ്ങൾ വീക്കം കുറയ്ക്കാനും സ്വാഭാവിക വിഷവിസർജ്ജന പ്രക്രിയകളെ പിന്തുണയ്ക്കാനും സഹായിക്കുന്നു. ഇത് ചർമ്മത്തിനും ദഹനത്തിനും ഉപാപചയ ആരോഗ്യത്തിനും ഗുണം ചെയ്യും.

അഞ്ച്

മുരിങ്ങ ഗ്ലൈക്കേഷനെ (AGEs) ചെറുക്കുകയും കൊളാജനെ സംരക്ഷിക്കാൻ സഹായിക്കുകയും ഉള്ളിൽ നിന്ന് സ്വാഭാവിക തിളക്കം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ആറ്

മുരിങ്ങ ഇലകളിൽ ശക്തമായ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിയെ ശക്തിപ്പെടുത്തുകയും അണുബാധകളെ ചെറുക്കാൻ ശരീരത്തെ പ്രാപ്തമാക്കുകയും ചെയ്യുന്നു.

ഏഴ്

​ഹൃദയത്തെ സംരക്ഷിക്കാൻ മികച്ചൊരു ഭക്ഷണമാണ് മുരിങ്ങയില. മോശം കൊളസ്ട്രോൾ കുറയ്ക്കുന്നതിലൂടെ മുരിങ്ങയില ഹൃദയത്തെ സംരക്ഷിക്കുകയും ഹൃദയത്തിന്റെ പ്രവർത്തനത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗണഗീതം ആർഎസ്എസ് ശാഖയിൽ പാടിയാൽ മതി; നീക്കം പ്രതിഷേധാർഹം, DYFI

ഗണഗീതം ആർഎസ്എസ് ശാഖയിൽ പാടിയാൽ മതി; നീക്കം പ്രതിഷേധാർഹം, DYFI

തപാൽ വകുപ്പ് തിരുവനന്തപുരം മേഖലാ ആസ്ഥാനത്ത് നാളെ സംഘടിപ്പിക്കുന്ന ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതംചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹമാണെന്ന് ഡിവൈഎഫ്ഐ.

ദേശീയ ചിഹ്നങ്ങൾക്കും ഗീതങ്ങൾക്കും ബദലായി മത രാഷ്ട്ര ആശയങ്ങൾ കുത്തിനിറച്ച് വർഗീയമായി ജനങ്ങളെ വിഭജിക്കാനാണ് ആർഎസ്എസ് പരിശ്രമിക്കുന്നത്. ഇത്തരം നീക്കങ്ങളെ പ്രതിരോധിച്ചാണ് ദേശീയ പ്രസ്ഥാനം ആധുനിക ഇന്ത്യ കെട്ടിപ്പടുത്തത്. മതനിരപേക്ഷ ഇന്ത്യയെ തകർക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കാൻ യുവജനങ്ങളെ രംഗത്തിറക്കും. മനുഷ്യനെ കശാപ്പ് ചെയ്യാനും, വർഗീയത വളർത്താനും വേണ്ടിയുള്ള പരിശീലന ക്യാമ്പായ ശാഖകളിൽ ആലപിക്കുന്ന ഗാനം പൊതു ചടങ്ങുകളിൽ അവതരിപ്പിച്ചാൽ ശക്തമായി ചെറുക്കും. ഗണഗീതം ശാഖയിൽ പാടിയാൽ മതി എന്നും ഡിവൈഎഫ്ഐ ഓർമ്മപ്പെടുത്തുന്നു.ആർഎസ്എസിന്റെ വർഗീയ അജണ്ടകളെ തുറന്നു കാട്ടാൻ എല്ലാ ജനാധിപത്യ വിശ്വാസികളും രംഗത്തിറങ്ങണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം

നിയമസഭാ തിരഞ്ഞെടുപ്പിന് ഒരുങ്ങാൻ മന്ത്രിമാർക്ക് മുഖ്യമന്ത്രിയുടെ നിർദേശം. മന്ത്രിസഭാ യോഗത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻറെ നിർദേശം. രണ്ട് മാസത്തിനകം വികസന പദ്ധതികൾ പൂർത്തിയാക്കണമെന്നും പദ്ധതികൾ യുദ്ധകാലടിസ്ഥാനത്തിൽ പൂർത്തിയാക്കാൻ മന്ത്രിമാർ നേരിട്ട് മേൽനോട്ടം വഹിക്കണമെന്നുമാണ് നിർദേശം. ജില്ലകളിലെ വികസന പദ്ധതികൾ
പൂർത്തിയാക്കുന്നതിനും ചുമതലപ്പെട്ട മന്ത്രിമാർ പ്രത്യേക ശ്രദ്ധചെലുത്തണമെന്നും നിർദേശമുണ്ട്. മാർച്ചിൽ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുമെന്ന കണക്കുകൂട്ടലിലാണ് നിർദേശം.

അതേസമയം തദ്ദേശ തിരഞ്ഞെടുപ്പിലുണ്ടാക്കിയ മുന്നേറ്റം നിയമസഭാ തിരഞ്ഞെടുപ്പിലും ആവര്‍ത്തിക്കാനാകുമെന്ന ഉറപ്പിലാണ് കോണ്‍ഗ്രസും ബിജെപിയും. മുഴുവൻ സീറ്റും പിടിക്കാനാകുമെന്നാണ് കോണ്‍ഗ്രസിന്‍റെ കണക്കുകൂട്ടല്‍. സാധ്യതാ മണ്ഡലങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് ബിജെപിയുടെ നീക്കം.

തദ്ദേശ തിരഞ്ഞെടുപ്പിൽ നേടിയ വിജയത്തിൽനിന്ന് ആവേശമുൾക്കൊണ്ട് നിയമസഭാ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്ക് അതിവേഗം കടക്കാനാണ് കോൺഗ്രസിന്റെയും നീക്കം. പ്രസിഡന്റ് സണ്ണി ജോസഫിന്റെ നേതൃത്വത്തിലുള്ള ടീം ചുമതലയേറ്റ ശേഷം കോൺഗ്രസ് നേടുന്ന രണ്ടാം തിരഞ്ഞെടുപ്പ് വിജയമാണിത്. കഴിഞ്ഞ മേയിൽ സ്ഥാനമേറ്റ പുതിയ ടീം ഉപതിരഞ്ഞെടുപ്പിലൂടെ നിലമ്പൂർ തിരിച്ചുപിടിച്ചു. അതിനു പിന്നാലെ തദ്ദേശ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളിലേക്കു പാർട്ടി കടന്നു.

അതിനിടെ തദ്ദേശതിരഞ്ഞെടുപ്പിന്റെ വോട്ടുനിലയനുസരിച്ചു നിയമസഭാ തിരഞ്ഞെടുപ്പിനു പുതിയ തന്ത്രമൊരുക്കാനാണ് ബിജെപിയുടേയും തീരുമാനം. പാർട്ടി വളരുന്നതു നഗരങ്ങളിലാണെന്ന തിരിച്ചറിവാണ് പുതിയ നീക്കത്തിനു കാരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം

യാത്രക്കാർക്ക് വലിയ ആശ്വാസം തന്നെ, സുപ്രധാന മാറ്റവുമായി ഇന്ത്യൻ റെയിൽവേ; ആദ്യ റിസർവേഷൻ ചാർട്ട് സമയത്തിൽ മാറ്റം

ദില്ലി: ട്രെയിൻ യാത്രക്കാരുടെ സൗകര്യാർത്ഥം ആദ്യ റിസർവേഷൻ ചാർട്ട് തയ്യാറാക്കുന്ന സമയത്തിൽ ഇന്ത്യൻ റെയിൽവേ മാറ്റം വരുത്തി. നേരത്തെ ട്രെയിൻ പുറപ്പെടുന്നതിന് നാല് മണിക്കൂർ മുൻപ് മാത്രം ചാർട്ട് തയ്യാറാക്കിയിരുന്ന സ്ഥാനത്ത്, ഇനി മുതൽ 10 മണിക്കൂർ മുൻപേ യാത്രക്കാർക്ക് തങ്ങളുടെ ടിക്കറ്റ് കൺഫേം ആയോ എന്ന് അറിയാൻ സാധിക്കും. രാവിലെ അഞ്ചിനും ഉച്ചയ്ക്ക് രണ്ടിനും ഇടയിൽ പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ റിസർവേഷൻ ചാർട്ട് തലേദിവസം രാത്രി എട്ട് മണിക്ക് തന്നെ തയ്യാറാക്കും. ഉച്ചയ്ക്ക് 2:01 മുതൽ രാത്രി 11:59 വരെയും, അർദ്ധരാത്രി 12:00 മുതൽ പുലർച്ചെ അഞ്ച് വരെയും പുറപ്പെടുന്ന ട്രെയിനുകളുടെ ആദ്യ ചാർട്ട് പുറപ്പെടുന്നതിന് 10 മണിക്കൂർ മുൻപ് തയ്യാറാക്കും.

ഈ മാറ്റം കൊണ്ടുള്ള ഗുണങ്ങൾ

വെയ്റ്റിംഗ് ലിസ്റ്റിലുള്ള യാത്രക്കാർക്ക് അവസാന നിമിഷം വരെ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യം ഒഴിവാക്കാം എന്നാണ് ഏറ്റവും വലിയ ഗുണം. ടിക്കറ്റ് കൺഫേം ആയില്ലെങ്കിൽ യാത്രക്കാർക്ക് മറ്റ് ബസുകളോ ട്രെയിനുകളോ തിരഞ്ഞെടുക്കാൻ ആവശ്യമായ സമയം ലഭിക്കും. ദൂരസ്ഥലങ്ങളിൽ നിന്ന് വന്ന് ട്രെയിൻ കയറേണ്ടവർക്ക് തങ്ങളുടെ യാത്ര കൂടുതൽ വ്യക്തതയോടെ പ്ലാൻ ചെയ്യാൻ സാധിക്കും. ഒപ്പം റിസർവേഷൻ നടപടികളിൽ കൂടുതൽ സുതാര്യത കൊണ്ടുവരാനും ഈ നീക്കം സഹായിക്കും.

റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും ഇത് സംബന്ധിച്ച നിർദ്ദേശം നൽകിക്കഴിഞ്ഞു. ആദ്യ ചാർട്ട് തയ്യാറാക്കിയ ശേഷവും സീറ്റുകൾ ഒഴിവുണ്ടെങ്കിൽ ട്രെയിൻ പുറപ്പെടുന്നതിന് 30 മിനിറ്റ് മുൻപ് വരെ ടിക്കറ്റ് ബുക്ക് ചെയ്യാവുന്ന 'രണ്ടാം ചാർട്ട്' സംവിധാനം നിലവിലെ രീതിയിൽ തന്നെ തുടരും. കൂടാതെ, 2025 ജൂലൈ ഒന്ന് മുതൽ തത്കാൽ ടിക്കറ്റുകൾ ബുക്ക് ചെയ്യുന്നതിന് ആധാർ ലിങ്ക് ചെയ്ത ഫോൺ നമ്പറിലേക്ക് വരുന്ന ഒടിപി വെരിഫിക്കേഷൻ നിർബന്ധമാക്കാനും റെയിൽവേ തീരുമാനിച്ചിട്ടുണ്ട്.

കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍

ക്രിസ്മസ്, ന്യൂ ഇയര്‍ സീസണ്‍ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഈ മാസം 20 മുതല്‍ നാല് ശനിയാഴ്ചകളില്‍ വഡോദരയില്‍ നിന്ന് കോട്ടയത്തേക്ക് സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച രാവിലെ ഒമ്പതിന് പുറപ്പെടുന്ന ട്രെയിന്‍ പിറ്റേന്ന് രാത്രി ഏഴിനാണ് കോട്ടയത്ത് എത്തുക. ഞായറാഴ്ചകളില്‍ രാത്രി ഒമ്പതിന് കോട്ടയത്ത് നിന്ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച രാവിലെ ആറരയ്ക്ക് വഡോദരയില്‍ എത്തും. കാസര്‍കോഡ്, കണ്ണൂര്‍, തലശ്ശേരി, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, ആലുവ, എറണാകുളം ടൗണ്‍ എന്നിവിടങ്ങളിലാണ് കേരളത്തില്‍ ഈ ട്രെയിനുകള്‍ക്ക് സ്റ്റോപ്പ് അനുവദിച്ചിരിക്കുന്നത്.