Thursday, 18 December 2025

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി

രാഹുൽ മാങ്കൂട്ടത്തിലിന് ആശ്വാസം; ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കൊടതി

കൊച്ചി: ബലാത്സം​ഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി. ജനുവരി ഏഴ് വരെ വിലക്ക് തുടരും. രാഹുലിനെതിരെയുള്ള ആദ്യ ബലാത്സം​ഗക്കേസിലെ അറസ്റ്റിനുള്ള വിലക്കാണ് ഹൈക്കോടതി നീട്ടിയിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി

നടിയെ ആക്രമിച്ച കേസ്; ദിലീപിൻ്റെ പാസ്പോർട്ട് തിരിച്ച് നൽകും, കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്ന് കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കുറ്റവിമുക്തനാക്കപ്പെട്ടതിന് പിന്നാലെ ദിലീപിന്‍റെ പാസ്പോർട്ട് തിരിച്ചുനല്‍കാൻ എറണാകുളം പ്രിൻസിപ്പല്‍ സെഷൻസ് കോടതി തീരുമാനം. പാസ്പോർട്ട് വിട്ടുകിട്ടണം എന്ന ദിലീപിന്‍റെ ആവശ്യം കോടതി അംഗീകരിക്കുകയായിരുന്നു. പുതിയ സിനിമയുടെ പ്രമോഷനുവേണ്ടി വിദേശത്തേക്ക് പോകണം എന്നതുൾപ്പെടെയുള്ള കാര്യമാണ് ദിലീപിന്‍റെ അഭിഭാഷകർ കോടതില്‍ ബോധ്യപ്പെടുത്തിയത്. കേസില്‍ നേരത്തെ അറസ്റ്റിലായ സമയത്ത് ജാമ്യം ലഭിച്ചപ്പോൾ വ്യവസ്തകളുടെ ഭാഗമായാണ് ദിലീപ് കോടതിയില്‍ പാസ്പോർട്ട് സമർപ്പിച്ചിരുന്നത്. പിന്നീട് വ്യവസ്തകളില്‍ പലതവണ ഇളവ് തേടുകയും വിദേശത്തേക്ക് പോവുകയും ചെയ്തിരുന്നു. പിന്നീട് പാസ്പോർട്ട് വീണ്ടും കോടതിയുടെ കസ്റ്റഡിയിലായി. കേസില്‍ കുറ്റവിമുക്തനായ ദിവസം തന്നെ പാസ്പോർട്ട് തിരിച്ച് നല്‍കണം എന്ന് പ്രതിഭാഗം കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ പ്രോസിക്യൂഷൻ കോടതിയില്‍ പറഞ്ഞത് അപ്പീല്‍ പോകേണ്ട ആവശ്യമുണ്ടെന്നും അതിനാല്‍ പാസ്പോർട്ട് തിരിച്ച് നല്‍കരുതെന്നുമാണ്. എന്നാല്‍ വിഷയം ഇന്ന് വീണ്ടു പരിഗണിച്ച കോടതി വ്യക്തമാക്കിയത് ദിലീപ് കേസില്‍ കുറ്റ വിമക്തൻ ആണെന്നും കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകൾ അവസാനിച്ചെന്നും അതുകൊണ്ടുതന്നെ പാസ്പോർട്ട് തിരിച്ചു നല്‍കാവുന്നതാണെന്നുമാണ്.

കേസില്‍ വിധി വന്നതിന് പിന്നാലെ സമൂഹികമാധ്യമങ്ങളിലെ സൈബറാക്രമണത്തിനെതിരെ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ അതിജീവിത. കോടതി ശിക്ഷിച്ച മാർട്ടിൻ സമൂഹമാധ്യമത്തിലൂടെ അധിക്ഷേപിച്ചതിൽ അടക്കമാണ് പരാതി. ആക്ഷേപിക്കുന്ന വീഡിയോ പ്രചരിപ്പിച്ച 16 ലിങ്കുകൾ പരാതിക്കൊപ്പം ഹാജരാക്കിയിട്ടുണ്ട്.  സംഭവത്തിൽ ജാമ്യമില്ലാ വകുപ്പുകൾ അടക്കം ചേർത്ത് പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. വിചാരണ കോടതി വിധിയക്ക് പിറകെ സമൂഹമാധ്യമങ്ങളിലൂടെ ദിലീപ് അനുകൂലികൾ രൂക്ഷമായ സൈബർ ആക്രമണം നടത്തുന്നുവെന്ന് അതിജീവിത മുഖ്യമന്ത്രിയെ നേരിൽ കണ്ട് അറിയിച്ചിരുന്നു. കേസിൽ 20 വർഷം കഠിന തടവിന് ശിക്ഷിച്ച രണ്ടാം പ്രതി മാർട്ടിന്‍റെ വീഡിയോ അടക്കം ചൂണ്ടികാട്ടിയായിരുന്നു പരാതി. വീഡിയോയിൽ ദിലീപിനെതിരെ ഗൂഢാലോചന നടത്തിയത് അതിജീവിത അടക്കമുള്ളവരാണെന്നും കേസ് കെട്ടിച്ചമച്ചതാണെന്നും മാർട്ടിൻ ആരോപിക്കുന്നു. ഈ വീഡിയോ അടക്കം ഹാജരാക്കിയാണ് ഇന്ന് അതിജീവിത നേരിട്ട് എറണാകുളം പൊലീസിൽ പരാതി നൽകിയത്. വീഡിയോ പങ്കുവെച്ചവരും അധിക്ഷേപകരമായ വീഡിയോ പ്രചരിപ്പിച്ചതുമായ 16 ഐഡികളുടെ ലിങ്കും പരാതിയോടൊപ്പം ഹാജരാക്കിയിട്ടുണ്ട്. പരാതിയിൽ ശക്തമായ നടപടിയ്ക്കാണ് മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുള്ളത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ വാഹനങ്ങളുടെ ഉപയോഗകാലാവധി 15 അല്ല, 20 വർഷമായി ഉയർത്തും; കരട് വിജ്ഞാപനം പുറത്തിറക്കി

സർക്കാർ വാഹനങ്ങളുടെ ഉപയോഗകാലാവധി 15 അല്ല, 20 വർഷമായി ഉയർത്തും; കരട് വിജ്ഞാപനം പുറത്തിറക്കി

തിരുവനന്തപുരം: കേന്ദ്ര മോട്ടോർ വാഹന ചട്ടത്തിന് വിരുദ്ധമായി സർക്കാർ വാഹനങ്ങളുടെ ഉപയോഗകാലാവധി 20 വർഷമായി ഉയർത്തും. വിജ്ഞാപനത്തിന്റെ കരട് പുറത്തിറക്കി. സർക്കാർ വകുപ്പുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർക്കാരിന് പങ്കാളിത്തമുള്ള സ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ ഉടമസ്ഥതയിലുള്ള വാഹനങ്ങൾ 20 വർഷം ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ് ഭേദഗതി.

സമവർത്തിപ്പട്ടികയിൽ കേന്ദ്രത്തിന് വിരുദ്ധമായ നിയമനിർമാണം പാടില്ലെന്ന വ്യവസ്ഥ ലംഘിക്കുന്നതാണ് സംസ്ഥാന സർക്കാരിന്റെ നീക്കം. വാഹനങ്ങളുടെ ഉപയോഗ കാലാവധി നിശ്ചയിക്കാൻ സംസ്ഥാന സർക്കാരുകൾക്ക് അധികാരമില്ലാത്തപ്പോഴാണ് നിയമനിർമാണമെന്നും ആക്ഷേപമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പുതിയ ട്രെന്‍ഡ് വന്നിട്ടുണ്ടേ, ഗൂഗിള്‍ തന്നെ വിറച്ചുപോകും; 6 7 എന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ...

പുതിയ ട്രെന്‍ഡ് വന്നിട്ടുണ്ടേ, ഗൂഗിള്‍ തന്നെ വിറച്ചുപോകും; 6 7 എന്ന് സെര്‍ച്ച് ചെയ്ത് നോക്കൂ...

സോഷ്യല്‍ മീഡിയയില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന പുതിയ ട്രെന്‍ഡാണ് 6 7. ഗൂഗിളും ട്രെന്‍ഡിനെ ഏറ്റെടുത്തിട്ടുണ്ട്. ഗൂഗിളിന്റെ സെര്‍ച്ച് ബാറില്‍ 6 7 എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ കൊടുത്തുനോക്കൂ. എന്താണ് സംഭവിക്കുന്നത് എന്നല്ലേ?. ഗൂഗിള്‍ തന്നെ ഇളകി മറിയും. അതായത് സ്‌ക്രീന്‍ ഷേക്ക് ചെയ്യും. ഇത് കുറച്ച് സമയം നീണ്ടുനില്‍ക്കുകയും വീണ്ടും പഴയതുപോലെയാവുകയും ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു

ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം; സമവായത്തിൽ സന്തോഷമെന്ന് സുപ്രീംകോടതി, വിസി നിയമനം അംഗീകരിച്ചു

ദില്ലി: ഡിജിറ്റൽ-സാങ്കേതിക സർവകലാശാലകളിലെ വി സി നിയമനം അംഗീകരിച്ച് സുപ്രീംകോടതി. സർക്കാരും ഗവർണ്ണറും സമവായത്തിൽ എത്തിയതിൽ കോടതിക്ക് സന്തോഷമെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല അധ്യക്ഷനായ ബെഞ്ച് പറഞ്ഞു. ഭാവിയിലും ചർച്ചയിലൂടെ ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്നതായും കോടതി നീരീക്ഷിച്ചു. 
വിസി നിയമനത്തിൽ കടുംപിടിത്തം തുടർന്ന സർക്കാരും ഗവർണറും ഒടുവിൽ ഒരേസ്വരത്തിൽ സമവായത്തിൻ്റെ വിവരം കോടതിയെ അറിയിച്ചു. സുപ്രീംകോടതി വിസിമാരെ നിയമിക്കും എന്നറിയിച്ചതോടെയാണ് സർക്കാരും ഗവർണറും ഒത്തുതീർപ്പിലെത്തിയത്. ഇന്ന് കേസ് പരിഗണിച്ചപ്പോൾ നിയമനം നടത്തിയ കാര്യം ഗവർണർ സുപ്രീംകോടതിയെ അറിയിച്ചു. യോഗ്യതയുള്ളവരെ അല്ലേ ഇരുസർവകലാശാലകളിലും നിയമിച്ചത് എന്ന കോടതിയുുടെ ചോദ്യത്തോട് അതെ എന്നാണ് ഗവർണ്ണറുടെയും സർക്കാരിന്റെയും അഭിഭാഷകർ മറുപടി നൽകിയത്. മുഖ്യമന്ത്രിയും ഗവർണറും തമ്മിലുള്ള കൂടിക്കാഴ്ചയിലാണ് സമവായം ഉണ്ടായതെന്ന് അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയിൽ വ്യക്തമാക്കി. ഗവർണ്ണറാണ് മുഖ്യമന്ത്രിയെ ചർച്ചയ്ക്കായി വിളിച്ചതെന്നും അറ്റോണി ജനറൽ വിശദീകരിച്ചു. തർക്കം പരിഹരിച്ചതിൽ സന്തോഷം ഉണ്ടെന്ന് ജസ്റ്റിസ് ജെ ബി പർദ്ദിവാല പറഞ്ഞു.

ശുഭകാര്യങ്ങൾ ഉണ്ടായി എന്ന് നിരീക്ഷിച്ച കോടതി വിദ്യാർത്ഥികളുടെ ഭാവിയിൽ ആയിരുന്നു ആശങ്കയെന്ന് വ്യക്തമാക്കി. വിഷയത്തിൽ കൃത്യമായി ഇടപെട്ട  ജസ്റ്റിസ് സുധാൻഷു ധൂലിയ സമിതിക്കും കോടതി നന്ദി അറിയിച്ചു. സ്ഥിരം വിസി ഇല്ലാതെ സർവകലാശാലകൾക്ക് പ്രവർത്തിക്കാൻ ആകില്ലെന്ന നിരീക്ഷിച്ച കോടതി ഇത്തരം ചർച്ചകൾ ഭാവിയിലും തുടരണമെന്നും നിർദ്ദേശിച്ചു. എന്നാൽ ഗവർണ്ണർ നൽകിയ സത്യവാങ്മൂലത്തിൽ ചില എതിരാഭിപ്രായങ്ങൾ ഉണ്ടെന്ന് സർക്കാർ കോടതിയെ അറിയിച്ചു. പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ട സാഹചര്യത്തിൽ ഈ സത്യവാങ്മൂലം ഇനി പരിഗണിക്കുന്നില്ലെന്ന് കോടതി അറിയിച്ചു. കേസിൽ ഉയർന്നുവന്ന നിയമ വിഷയങ്ങൾ കോടതി തുടർന്നും പരിഗണിക്കുമെന്നും ജസ്റ്റിസ് പർദ്ദിവാല പറഞ്ഞിട്ടുണ്ട്. സുപ്രീംകോടതിയുടെ തീരുമാനം എന്താകും എന്ത ആശങ്ക ഉയർന്നതോടെയാണ് ഗവർണ്ണറും മുഖ്യമന്ത്രിയും ചർച് നടത്തി താല്പര്യമുള്ള ഓരോരുത്തരെ നിയമിക്കാൻ ധാരണയിലെത്തിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് അയൽവീട്ടിൽക്കയറി മുളകുപൊടി വിതറി മാല മോഷ്ടിച്ചു; 26കാരിയായ യുവതി അറസ്റ്റിൽ

കോഴിക്കോട് അയൽവീട്ടിൽക്കയറി മുളകുപൊടി വിതറി മാല മോഷ്ടിച്ചു; 26കാരിയായ യുവതി അറസ്റ്റിൽ

കോഴിക്കോട് : കട്ടിപ്പാറയിൽ മുളകുപൊടിയുമായെത്തി അയല്‍ വീട്ടില്‍ അതിക്രമിച്ചുകയറി ഒറ്റയ്ക്കു താമസിക്കുന്ന വീട്ടമ്മയുടെ സ്വര്‍ണമാലപൊട്ടിച്ചോടിയ കേസില്‍ യുവതി അറസ്റ്റില്‍. ചമല്‍ പൂവന്‍മല വാണിയപുറായില്‍ വിഎസ് ആതിരയെന്ന ചിന്നു(26) വിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അയല്‍വാസിയായ ചമല്‍ പൂവന്‍മല പുഷ്പവല്ലി(63)യെ ആക്രമിച്ചാണ് യുവതി രണ്ട് പവൻ്റെ സ്വര്‍ണമാല പൊട്ടിച്ചത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ എട്ടരയോടെയായിരുന്നു സംഭവം. ഒറ്റയ്ക്കു താമസിച്ചിരുന്ന പുഷ്പവല്ലി വീടിൻ്റെ വരാന്തയിലിരുന്ന് പ്രഭാത ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെ പുറകിലൂടെയെത്തിയ പ്രതി ആക്രമിച്ചെന്നാണ് പരാതി. വരാന്തയില്‍ മുളകുപൊടി വിതറി വീട്ടമ്മയുടെ കണ്ണും മുഖവും ബലമായി പൊത്തിപ്പിടിച്ച് തടഞ്ഞുവെച്ചുമാണ് പ്രതി മോഷണം നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി

ദേശീയ ദിനം ആഘോഷിച്ച് ഖത്തർ, രാജ്യമെങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ, പൊതു അവധി

ദോഹ: ദേശീയ ദിനാഘോഷ നിറവിൽ ഖത്തർ. രാജ്യത്ത് വിപുലമായ ആഘോഷങ്ങളാണ് ദേശീയ ദിനത്തോട് അനുബന്ധിച്ച് നടക്കുന്നത്. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ രാജ്യമെമ്പാടുമുള്ള പ്രധാന കേന്ദ്രങ്ങളിലും റോഡുകളിലും അലങ്കാര ലൈറ്റുകള്‍ തെളിഞ്ഞിരുന്നു. പ്രവാസികളും ദേശീയ ദിനാഘോഷങ്ങളില്‍ സജീവമായി പങ്കുചേരുന്നുണ്ട്. രാജ്യത്ത് പൊതു അവധിയാണ്. വെ​ള്ളി, ശ​നി ദി​വ​സ​ങ്ങ​ളി​ലെ വാ​രാ​ന്ത്യ അ​വ​ധി​യും ക​ഴി​ഞ്ഞ് ഞാ​യ​റാ​ഴ്ച​യാ​വും അ​ടു​ത്ത പ്ര​വൃ​ത്തി ദി​നം തുടങ്ങുക.

​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ന​ട​ക്കു​ന്ന ദേ​ശീ​യ​ദി​ന പ​രേ​ഡ്​ കോ​ർ​ണി​ഷി​ൽ ഇ​ന്ന്​ രാ​വി​ലെ ഒ​മ്പ​തി​ന്​ ആ​രം​ഭി​ക്കും. പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി പ്ര​വേ​ശ​ന ക​വാ​ട​ങ്ങ​ൾ രാ​വി​ലെ അ​ഞ്ചി​ന് തു​റ​ന്ന് 7.30ഓ​ടെ ഗേ​റ്റ് അ​ട​ക്കു​മെ​ന്നും സം​ഘാ​ട​ക സ​മി​തി അ​റി​യി​ച്ചി​ട്ടു​ണ്ട്. ഗാസയിലെ ഇസ്രായേൽ ആക്രമണം ഉൾപ്പെടെ, പ്രാദേശിക വെല്ലുവിളികളും ആഗോള പ്രതിസന്ധികളും കണക്കിലെടുത്തായിരുന്നു കഴിഞ്ഞ മൂന്നു വർഷവും ദേശീയ ദിന പരേഡ് ഒഴിവാക്കിയത്. ഇത്തവണത്തെ ദേശീയ ദിന മുദ്രാവാക്യമായ 'രാഷ്ട്രം നിങ്ങളോടൊപ്പം ഉയരുന്നു, നിങ്ങള്‍ക്കായി കാത്തിരിക്കുന്നു' എന്നര്‍ത്ഥം വരുന്ന അറബി വാചകമായ 'ബികും തഅ്‌ലൂ വ മിന്‍കും തന്‍ളുര്‍'എന്നതിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടുകൊണ്ട് സംഘടിപ്പിക്കുന്ന പരേഡ്, ഭരണനേതൃത്വത്തിനും ജനങ്ങൾക്കുമിടയിലെ ഐക്യം, അഭിമാനം, ദേശീയ മൂല്യങ്ങൾ എന്നിവയുടെ പ്രതിഫലനമായിരിക്കും.

ദർബൽ സായിയിലായിരിക്കും പ്രധാന ആഘോഷപരിപാടികൾ നടക്കുക. ഖത്തർ ആതിഥേയത്വം വഹിക്കുന്ന ഫിഫ അറബ് കപ്പിന്റെ ഫൈനൽ മത്സരം കൂടി ദേശീയ ദിനത്തിൽ നടക്കുന്നത് ദേശീയ ദിനാഘോഷങ്ങൾക്ക് മാറ്റുകൂട്ടും. 2022 ഫിഫ ലോകകപ്പ് ഫൈനലിന് വേദിയായ ലുസൈൽ സ്റ്റേഡിയത്തിലാണ് അറബ് കപ്പിന്റെയും ഫൈനൽ നടക്കുക. ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ദര്‍ബ് അല്‍ സായിയില്‍ 11 ദിവസത്തെ സാംസ്കാരിക വിരുന്നാണ് സംഘടിപ്പിക്കുന്നത്. ഡിസംബര്‍ 20 വരെ ആഘോഷ പരിപാടികള്‍ നീണ്ടുനില്‍ക്കും. എല്ലാ ദിവസവും ഉച്ചക്ക് 3 മണി മുതല്‍ രാത്രി 11 മണി വരെയാണ് ദര്‍ബ് അല്‍ സായി പൊതുജനങ്ങൾക്കായി തുറക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; ഇന്ത്യയും ഒമാനും നാല് സുപ്രധാന ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചു

മസ്കറ്റ്: ഇന്ത്യയും ഒമാനും തമ്മിലുള്ള ദീർഘകാല സൗഹൃദം കൂടുതൽ ശക്തിപ്പെടുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഒമാൻ സന്ദർശനം ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം പുതിയ ഉയരങ്ങളിലേക്ക് എത്തുകയാണ്. സമുദ്ര പൈതൃകം മുതൽ വ്യവസായ-വാണിജ്യ സഹകരണം വരെ ഉൾക്കൊള്ളുന്ന നാല് പ്രധാന ധാരണാപത്രങ്ങൾ ഇതിന്‍റെ ഭാഗമായി ഒപ്പുവെച്ചു.
നാല് മേഖലകളിൽ വ്യാപക സഹകരണം
സമുദ്ര പൈതൃകം, ഗവേഷണം, നൈപുണ്യ വികസനം, കൃഷി മേഖലകൾക്ക് പുതിയ ഊർജമാകുകയാണ്. സമുദ്ര പൈതൃകവും മ്യൂസിയങ്ങളും, ശാസ്ത്രീയ ഗവേഷണവും നവോത്ഥാനവും, നൈപുണ്യ വികസനവും കൃഷിയും, കൂടാതെ വ്യവസായ-വാണിജ്യ രംഗത്തെ തന്ത്രപരമായ സഹകരണവും ഉൾപ്പെടുത്തി നാല് ധാരണാപത്രങ്ങളാണ് ഒപ്പുവെച്ചത്.

ഒമാൻ ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയും കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രിയും തമ്മിലുള്ള കരാർ വ്യാപാര-നിക്ഷേപ ബന്ധങ്ങൾ കൂടുതൽ വിപുലീകരിക്കുമെന്നാണ് പ്രതീക്ഷ. ജോർദാൻ, എത്യോപ്യ, ഒമാൻ എന്നീ രാജ്യങ്ങളിലേക്കുള്ള സന്ദർശനത്തിന്‍റെ അവസാന ഘട്ടമായാണ് പ്രധാനമന്ത്രി മോദി മസ്കറ്റിലെത്തിയത്. ഒമാൻ ഉപപ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ ലഭിച്ച ഊഷ്മള സ്വീകരണം ഇന്ത്യ–ഒമാൻ ബന്ധത്തിന്റെ ആഴവും സൗഹൃദവും വീണ്ടും തെളിയിച്ചു.
പരമ്പരാഗത മേഖലകൾക്ക് അപ്പുറം സഹകരണം വ്യാപിപ്പിക്കാനുള്ള പ്രതിബദ്ധത ഇരു രാജ്യങ്ങളും വീണ്ടും ഉറപ്പിച്ചു.‘ജോയിന്റ് മാരിടൈം വിഷൻ’ വഴി സമുദ്ര സുരക്ഷ, പൈതൃകം, ഗവേഷണം തുടങ്ങിയ നിർണായക മേഖലകളിൽ സഹകരണം ശക്തിപ്പെടുത്തുകയാണ് ലക്ഷ്യം. നൂറ്റാണ്ടുകളായി ഇന്ത്യൻ മഹാസമുദ്രത്തിലൂടെ നിലനിന്ന ചരിത്രപരവും തന്ത്രപരവുമായ ബന്ധങ്ങളാണ് ഇതിന് അടിസ്ഥാനം.

കൃഷിയിലും ഭക്ഷ്യ സുരക്ഷയിലും പുതിയ മുന്നേറ്റം

കാർഷിക സഹകരണ പരിപാടിയിൽ മില്ലറ്റ് കൃഷി, ഭക്ഷ്യ നവീകരണം, സുസ്ഥിര കാർഷിക രീതികൾ എന്നിവയ്ക്ക് പ്രത്യേക ഊന്നൽ നൽകിയിട്ടുണ്ട്. ഇത് ഭക്ഷ്യ സുരക്ഷ ഉറപ്പാക്കാനും ഗ്രാമീണ വികസനം ശക്തിപ്പെടുത്താനും സഹായകരമാകുമെന്നാണ് വിലയിരുത്തൽ.
വ്യവസായ–വാണിജ്യ രംഗത്ത് പുതിയ സാധ്യതകൾ

സാങ്കേതികവിദ്യ, നിർമ്മാണം, അഗ്രി-ബിസിനസ് മേഖലകൾക്ക് ഊർജം

ബിസിനസ് ചേംബറുകൾ തമ്മിലുള്ള വ്യവസായ ധാരണാപത്രം സാങ്കേതികവിദ്യ, നിർമ്മാണം, അഗ്രി-ബിസിനസ് തുടങ്ങിയ മേഖലകളിൽ പുതിയ വ്യാപാര-നിക്ഷേപ അവസരങ്ങൾ തുറക്കും. ഇത് ഇരു രാജ്യങ്ങളുടെയും സാമ്പത്തിക വളർച്ചയ്ക്ക് നിർണായകമായി മാറുമെന്ന് പ്രതീക്ഷിക്കുന്നു.

ഇന്ത്യ–ഒമാൻ സാമ്പത്തിക ബന്ധത്തിൽ പുതിയ അധ്യായം
ഇന്ത്യയും ഒമാനും തമ്മിലുള്ള സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (CEPA) ഒപ്പുവെക്കാനുള്ള തയ്യാറെടുപ്പുകളുടെ നിർണായക ഘട്ടത്തിലാണ് മോദിയുടെ സന്ദർശനം. സ്വതന്ത്ര വ്യാപാര കരാർ ഉൾപ്പെടുന്ന ഈ ഉടമ്പടിക്ക് ഇന്ത്യയുടെ മന്ത്രിസഭ നേരത്തെ അംഗീകാരം നൽകിയിരുന്നു.

ഇത് ഇരു രാജ്യങ്ങളും തമ്മിലുള്ള സാമ്പത്തിക സംയോജനം കൂടുതൽ ആഴപ്പെടുത്തുകയും വിവിധ മേഖലകളിൽ ഭാവി സഹകരണത്തിന് പുതിയ വഴികൾ തുറക്കുകയും ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗതാഗത സിഗ്നലുകള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വൃത്തിയാക്കും; പദ്ധതിയുമായി ദുബായ്

ഗതാഗത സിഗ്നലുകള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വൃത്തിയാക്കും; പദ്ധതിയുമായി ദുബായ്

ദുബായ് നഗരത്തിലെ ഗതാഗത സിഗ്നലുകള്‍ ഡ്രോണുകള്‍ ഉപയോഗിച്ച് വൃത്തിയാക്കുന്നതിനുള്ള പൈലറ്റ് പദ്ധതിക്ക് തുടക്കം കുറിച്ച് റോഡ്‌സ് ആന്‍ഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി. പുതിയ പദ്ധതിയിലൂടെ പ്രവര്‍ത്തന സമയം 50 ശതമാനം വരെ കുറക്കാനാകുമെന്നാണ് വിലയിരുത്തല്‍. ഗതാഗത രംഗത്ത് പുതിയ സാങ്കേതിയ വിദ്യകള്‍ അവതരിപ്പിക്കുന്നതിൻ്റെ ഭാഗമായാണ് ട്രാഫിക് സിഗ്നലുകള്‍ വൃത്തിയാക്കുന്നതിനായി ഡ്രോണ്‍ സാങ്കേതിക വിദ്യ അവതരിപ്പിരിക്കുന്നത്.

ദുബായ് മറാക്കിഷ് സ്ട്രീറ്റ്-റീബത്ത് സ്ട്രീറ്റ് ജംഗ്ഷനിവലായിരുന്നു പൈലറ്റ് പദ്ധതിയുടെ ഭാഗമായുള്ള പരീക്ഷണം. ട്രാഫിക് സിഗ്നലുകള്‍ വൃത്തിയാക്കുന്നതിനുള്ള സമയം വലിയ തോതില്‍ ലാഭിക്കാനാകുമെന്നതാണ് ഈ ന്യൂതന പദ്ധതിയുടെ പ്രത്യേകത. പരമ്പരാഗത ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുന്നതിലൂടെ ഇന്ധനവും ജല ഉപഭോഗവും പുറന്തള്ളുന്ന വാതകങ്ങളുടെ അളവും കുറക്കാന്‍ കഴിയും.

മനുഷ്യ സഹായം ഇല്ലാതെയുളള ക്ലീനിംഗിലൂടെ സുരക്ഷാ നിലവരവും ഉറപ്പാക്കാന്‍ സാധിക്കും. ഇതിന് പുറമെ ഭാരം കൂടിയ ഉപകരണങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കുതിലൂടെ പ്രവര്‍ത്തന ചെലവിലും കാര്യമായ കുറവുണ്ടാകും. പൈലറ്റ് പദ്ധതിയുടെ ഭാഗമായി നടത്തിയ ആദ്യ പരീക്ഷണം പൂര്‍ണമായും വിജയമായിരുന്നുവെന്ന് ദുബയ് റോഡ്‌സ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി അറിയിച്ചു.

ഡ്രോണ്‍ ഉപയോഗിച്ചുള്ള ക്ലീനിങ്ങിലൂടെ ജോലി സമയം 25 ശതമാനം മുതല്‍ 50 ശതമാനം വരെ കുറയ്ക്കാന്‍ കഴിഞ്ഞതായും ആര്‍ടിഎ വ്യക്തമാക്കി. പരമ്പരാഗത രീതികളെ അപേക്ഷിച്ച് പ്രവര്‍ത്തന ചെലവില്‍ 15 ശതമാനം വരെ കുറവുണ്ടായതായും വിലയിരുത്തപ്പെടുന്നു. ഡ്രോണുകൾക്ക് ഒരു സിഗ്നലിന്റെ ഒരു വശം വെറും മൂന്ന് മുതല്‍ നാല് മിനിറ്റിനുള്ളില്‍ വ്യത്തിയാക്കാനാകും. ഡ്രോണ്‍ സാങ്കേതിക വിദ്യയുടെ ഫലപ്രദമായ ഉപയോഗം ഉറപ്പാക്കുന്നതിനായി പൈലറ്റ് ഓപ്പറേഷന്‍ തുടരാനാണ് തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മയക്കു മരുന്നിനെതിരെ രാജ്യവ്യാപക പരിശോധനയുമായി കുവൈത്ത്; ആറ് പേർ അറസ്റ്റിൽ

മയക്കു മരുന്നിനെതിരെ രാജ്യവ്യാപക പരിശോധനയുമായി കുവൈത്ത്; ആറ് പേർ അറസ്റ്റിൽ

കുവൈത്തില്‍ പുതിയ മയക്കു മരുന്ന് നിയമം നിലവില്‍ വന്നതിന് പിന്നാലെ രാജ്യവ്യാപകമായി പരിശോധന ശക്തമാക്കി ആഭ്യന്തര വകുപ്പ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ സേന നടത്തിയ പരിശോധനയില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. മയക്കുമരുന്ന് കൈവശം വെച്ചതിനും ഉപയോഗിച്ചതിനും രണ്ട് വ്യത്യസ്ത കേസുകളിലാണ് അറസ്റ്റ്. പ്രതികളില്‍ നിന്ന് വിവിധ തരം മയക്കുമരുന്നുകളും അവ ഉപയോഗിക്കുന്നതിനായി കരുതിയിരുന്ന ഉപകരണങ്ങളും കണ്ടെത്തി.

പ്രതികളെ തുടര്‍ നിയമനടപടികള്‍ക്കായി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കൈമാറിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മയക്കുമരുന്ന് വില്‍പ്പന നടത്തുന്നവര്‍ക്ക് വധശിക്ഷ ഉള്‍പ്പെടെ ഉറപ്പാക്കുന്ന പുതിയ നിയമം നിലവില്‍ വന്നതോടെ മയക്കുമരുന്ന് കേസുകളില്‍ ഉള്‍പ്പെടുന്നവര്‍ക്കെതിരെ കര്‍ശന നടപടികളാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചുവരുന്നത്. മയക്കുമരുന്ന് വ്യാപനം തടയുന്നതിനും യുവാക്കളെ അതില്‍ നിന്ന് സംരക്ഷിക്കുന്നതിനുമായി വരും ദിവസങ്ങളിലും ശക്തമായ പരിശോധന തുടരുമെന്ന് മന്ത്രാലയം അറിയിച്ചു. 