Thursday, 18 December 2025

കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം വാങ്ങി സൗകര്യങ്ങള്‍, പരോള്‍; ജയില്‍ ഡിഐജിക്കെതിരെ വിജിലന്‍സ് കേസ്

കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം വാങ്ങി സൗകര്യങ്ങള്‍, പരോള്‍; ജയില്‍ ഡിഐജിക്കെതിരെ വിജിലന്‍സ് കേസ്

തിരുവനന്തപുരം: ടി പി വധക്കേസ് പ്രതി കൊടി സുനി ഉള്‍പ്പെടെയുള്ളവര്‍ക്ക് പണം വാങ്ങി ജയിലില്‍ സൗകര്യങ്ങള്‍ ഒരുക്കിയെന്നും പരോള്‍ അനുവദിക്കാന്‍ പണം വാങ്ങിയെന്നും കണ്ടെത്തിയത്തുടര്‍ന്ന് ജയില്‍ ഡിഐജിയുടെ പേരില്‍ വിജിലന്‍സ് കേസ്. ജയില്‍ ആസ്ഥാനത്തെ ഡിഐജി എം കെ വിനോദ് കുമാറിന്റെ പേരിലാണ് കേസെടുത്തത്. രഹസ്യവിവരത്തെ തുടര്‍ന്ന് വിജിലന്‍സ് നടത്തിയ പരിശോധനയ്ക്ക് പിന്നാലെയാണ് നടപടി. വിജിലന്‍സ് സ്‌പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഒന്നിനാണ് അന്വേഷണ ചുമതല.

രാഷ്ട്രീയകൊലപാതകങ്ങളിലെ പ്രതികള്‍ക്കും മയക്കുമരുന്ന് കേസുകളിലെ പ്രതികള്‍ക്കും നിരന്തരം സഹായം ചെയ്തു, അനുകൂല റിപ്പോര്‍ട്ടുകള്‍ ഉണ്ടാത്തി പരോള്‍ അനുവദിച്ചു എന്നതടക്കം വിനോദ് കുമാറിനെതിരെ ഗുരുതര കണ്ടെത്തലുകളാണുള്ളത്. 12 തടവുകാരുടെ ഉറ്റവരില്‍ നിന്ന് പണം വാങ്ങിയെന്നാണ് കണ്ടെത്തല്‍. കൊടി സുനിയുടെ ബന്ധുവില്‍ നിന്ന് പണം വാങ്ങി സഹായം ചെയ്തുവെന്നും കണ്ടെത്തി.

ഗൂഗിള്‍പേ വഴിയും ഇടനിലക്കാരന്‍ വഴിയുമാണ് വിനോദ് കുമാര്‍ പണം വാങ്ങിയിരുന്നത്. വിയ്യൂര്‍ ജയിലിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് ഇടനിലക്കാരന്‍. അനധികൃതസ്വത്തു സമ്പാദനത്തിലും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. വിനോദ് കുമാറിനെ ഉടന്‍ സസ്പെന്‍ഡ് ചെയ്‌തേക്കും. ഇക്കാര്യം ആവശ്യപ്പെട്ട് വിജിലന്‍സ് മേധാവി ഇന്ന് റിപ്പോര്‍ട്ട് സര്‍ക്കാരിന് കൈമാറും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗോവയും ഗുജറാത്തുമല്ല! 2025ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിച്ച സംസ്ഥാനം മറ്റൊന്ന്

ഗോവയും ഗുജറാത്തുമല്ല! 2025ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിച്ച സംസ്ഥാനം മറ്റൊന്ന്

ഇന്ത്യക്കാരെ സംബന്ധിച്ച് 2025 യാത്രകളുടെ വർഷമാണ്. പ്രകൃതിയെയും ആത്മീയ യാത്രകളെയും ഇന്ത്യക്കാർ ഇഷ്ടപ്പെടുന്നു എന്ന് വ്യക്തമാക്കിയ ഒരു വർഷമാണ് കടന്നുപോകുന്നത്. ആത്മീയത, പ്രകൃതി എന്നിവയെ ആശ്രയിച്ചുള്ള യാത്രകൾ വർദ്ധിച്ചതോടെ വാരണാസിയിലേക്കും ആൻഡമാൻ ദ്വീപുകളിലേക്കും പോകുന്നവരുടെ എണ്ണത്തിൽ ശരാശരി 20 ശതമാനം വർധനവുണ്ടായതായി റിപ്പോർട്ട് പറയുന്നു. ഉത്തർപ്രദേശ് സന്ദർശിക്കാനുള്ള സഞ്ചാരികളുടെ താൽപര്യം വലിയ രീതിയിൽ വർദ്ധിച്ചുവെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.

പ്രയാഗ്‌രാജ്, ബറേലി എന്നിവിടങ്ങളിലെ ഹോട്ടലുകളെ കുറിച്ചുള്ള ആളുകളുടെ തിരയലുകളിൽ വലിയ വർദ്ധനവുണ്ടായി. പ്രയാഗ്‌രാജിലെ ഹോട്ടലുകളെ കുറിച്ചുള്ള തിരയലുകളിൽ 3 മടങ്ങ് വർദ്ധനവ് ഉണ്ടായപ്പോൾ ബറേലിയിലെ ഹോട്ടലുകളെ കുറിച്ചുള്ള തിരയലുകളിൽ 4 മടങ്ങ് വർധനവാണ് ഉണ്ടായത്. കൂടാതെ, സോളോ യാത്രയ്ക്ക് വലിയ പ്രചാരം ലഭിച്ചതായും റിപ്പോർട്ട് പറയുന്നു. ദില്ലിയും ബെംഗളൂരുവുമാണ് ഇക്കാര്യത്തിൽ മുന്നിലെത്തിയത്. ഹിമാചൽ പ്രദേശ്, ജയ്പൂർ, ആഗ്ര, കൂർഗ്, ഊട്ടി, കൊടൈക്കനാൽ എന്നിവിടങ്ങളാണ് സോളോ യാത്രക്കാർ കൂടുതലായി തിരഞ്ഞെടുത്തത്.
പ്രയാഗ്‌രാജിലും ബറേലിയിലും സന്ദർശിക്കേണ്ട സ്ഥലങ്ങൾ
മുമ്പ് അലഹബാദ് എന്നറിയപ്പെട്ടിരുന്ന പ്രയാഗ്‌രാജ്, ഉത്തർപ്രദേശിലെ ഏറ്റവും ജനസാന്ദ്രതയുള്ള ജില്ലകളിൽ ഒന്നാണ്. അതിശയിപ്പിക്കുന്ന സ്മാരകങ്ങൾ, വർണ്ണാഭമായ മാർക്കറ്റുകൾ, പ്രശസ്തമായ മ്യൂസിയങ്ങൾ, നഗരത്തിലുടനീളം വ്യാപിച്ചുകിടക്കുന്ന ക്ഷേത്രങ്ങൾ എന്നിവയുൾപ്പെടെ കാണേണ്ട നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. അലഹബാദ് ഫോർട്ട്, ഖുസ്രോ ബാഗ്, ചന്ദ്രശേഖർ ആസാദ് പാർക്ക്, അലഹബാദ് മ്യൂസിയം, ത്രിവേണി സംഗമം, ഓൾ സെയിൻ്റ്സ് കത്തീഡ്രൽ, സ്വരാജ് ഭവൻ, ജവഹർ പ്ലാനറ്റോറിയം, അക്ഷയാവത്, ആനന്ദഭവൻ, സരസ്വതി ഘട്ട്, സുമിത്രാനന്ദൻ പന്ത് പാർക്ക് എന്നിവ പ്രയാ​ഗ്‌രാജിൽ ഉറപ്പായും സന്ദർശിക്കേണ്ട സ്ഥലങ്ങളാണ്.

സാംസ്കാരികമായി സമ്പന്നമായ ഒരു നഗരമാണ് ബറേലി. പടിഞ്ഞാറൻ ഉത്തർപ്രദേശിലെ ഏറ്റവും വലിയ നഗരങ്ങളിലൊന്നാണിത്. 1657ൽ മുക്രന്ദ് റായ് ആണ് ഈ നഗരം സ്ഥാപിച്ചത്. ചരിത്രപരമായി പ്രാധാന്യമുള്ള ഒരു സ്ഥലമെന്നതിലുപരി, ബറേലി, സുർമ, നാഥ് നാഗ്രി, അല ഹസ്രത്ത് തുടങ്ങിയ മതപരമായ സ്ഥലങ്ങൾക്കും പ്രശസ്തമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജാതി സർവെ വേണമെന്ന ആവശ്യത്തിൽ ഒരുമിച്ച്; സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ PMK പരിപാടിയിൽ പങ്കെടുക്കാതെ TVK

ജാതി സർവെ വേണമെന്ന ആവശ്യത്തിൽ ഒരുമിച്ച്; സഖ്യം സംബന്ധിച്ച അഭ്യൂഹങ്ങൾക്കിടെ PMK പരിപാടിയിൽ പങ്കെടുക്കാതെ TVK

ചെന്നൈ: പട്ടാണി മക്കൾ കക്ഷിയുടെ നേതാവ് അൻപുമണി രാമദാസിൻ്റെ നേതൃത്വത്തിലുള്ള പ്രതിഷേധ പരിപാടിയിൽ നിന്ന് വിട്ട് നിന്ന് തമിഴക വെട്രി കഴകം. പിഎംകെയും ടിവികെയും സഖ്യമുണ്ടാകുമെന്ന അഭ്യൂഹങ്ങൾക്കിടെയാണ് ഡിഎംകെ സർക്കാരിനെതിരെ പിഎംകെ നടത്തിയ പ്രതിഷേധത്തിൽ നിന്ന് ടിവികെ വിട്ടുനിന്നത്. ടിവികെ നേതാവ് വിജയ് സംസ്ഥാന വ്യാപക പര്യടനം ആരംഭിക്കുന്നതിൻ്റെ തലേദിവസം പിഎംകെ സംഘടിപ്പിച്ച പ്രതിഷേധത്തിൽ നിന്നാണ് ടിവികെ വിട്ടുനിന്നത്.

ജാതി അടിസ്ഥാനമായുള്ള സർവെ ആവശ്യപ്പെട്ടായിരുന്നു അൻപുണി രാമദാസിൻ്റെ നേതൃത്വത്തിൽ ചെന്നൈയിൽ പ്രതിഷേധം സംഘടിപ്പിച്ചത്. ജാതി അടിസ്ഥാനപ്പെടുത്തിയുള്ള സർവെ നടപടികൾ ഡിഎംകെ സർക്കാർ തടയുകയാണെന്നാണ് പിഎംകെയുടെ ആരോപണം. ടിടിവി ദിനകരൻ്റെ അമ്മ മക്കൾ മുന്നേറ്റ കഴകവും ബിജെപിയും പരിപാടിയിൽ പങ്കെടുത്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശക്തമായ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഉല്‍പ്പാദനം, ഇന്ത്യയില്‍ ഉല്‍പ്പാദനം കുറയുന്നു: രാഹുല്‍ ഗാന്ധി

ശക്തമായ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ലാണ് ഉല്‍പ്പാദനം, ഇന്ത്യയില്‍ ഉല്‍പ്പാദനം കുറയുന്നു: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഉല്‍പ്പാദനം കുറയുന്നുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തിന്റെ വികസനത്തിന്റെ നട്ടെല്ലാണ് നിര്‍മാണ പ്രവര്‍ത്തനങ്ങളെന്നും ഇന്ത്യയില്‍ അത് ഇല്ലാതായിക്കൊണ്ടിരിക്കുകയാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഓട്ടോമൊബൈല്‍ നിര്‍മാതാക്കളായ ബിഎംഡബ്ല്യുവിന്റെ ജര്‍മനിയിലെ മ്യൂണിച്ചിലുളള പ്ലാന്റ് സന്ദര്‍ശിച്ചശേഷം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച വീഡിയോയിലാണ് രാഹുല്‍ ഗാന്ധി ഇക്കാര്യം പറയുന്നത്.

ബിഎംഡബ്ല്യൂവിന്റെ ലോകോത്തര ഓട്ടോമോട്ടീവ് നിര്‍മാണവും എം സീരീസ്, ഇലക്ട്രിക് ബൈക്കുകള്‍, ബിഎംഡബ്ല്യു ഐഎക്‌സ്3, റോള്‍സ് റോയ്‌സ്, വിന്റേജ് ഇറ്റാലിയന്‍- പ്രചോദിത ബിഎംഡബ്ല്യു ഐസെറ്റ, മാക്‌സി സ്‌കൂട്ടറുകള്‍ എന്നിവയുള്‍പ്പെടെ ഏറ്റവും പുതിയ മോഡലുകള്‍ വരെ നേരിട്ട് കണ്ടതിന് ശേഷമാണ് രാഹുല്‍ ഇക്കാര്യം പറഞ്ഞത്. 'ശക്തമായ സമ്പദ് വ്യവസ്ഥയുടെ നട്ടെല്ല് ഉല്‍പ്പാദനമാണ്. നിര്‍ഭാഗ്യവശാല്‍ ഇന്ത്യയില്‍ അത്തരം ഉല്‍പ്പാദനങ്ങള്‍ കുറയുകയാണ്. സമ്പദ് വ്യവസ്ഥയുടെ വളര്‍ച്ച ത്വരിതപ്പെടുത്താന്‍ നമ്മള്‍ കൂടുതല്‍ ഉല്‍പ്പാദനം ആരംഭിക്കണം. അതിന് ഉതകുന്ന അന്തരീക്ഷം സൃഷ്ടിക്കണം. വലിയ തോതിലുളള ഉയര്‍ന്ന നിലവാരമുളള ജോലികള്‍ സൃഷ്ടിക്കപ്പെടണം': രാഹുല്‍ ഗാന്ധി പറഞ്ഞു. ബിഎംഡബ്ല്യു പ്ലാന്റ് സന്ദര്‍ശനത്തിനിടെ ഒരു ബിഎംഡബ്ല്യു കാര്‍ ഓടിക്കുകയും അതിന്റെ സവിശേഷതകള്‍ പരിശോധിക്കുകയും ചെയ്തു. ഇന്ത്യന്‍ എഞ്ചിനീയറിംഗിനെ രാഹുല്‍ പ്രശംസിക്കുകയും ചെയ്തു. ബിഎംഡബ്ല്യുവുമായി സഹകരിച്ച് വികസിപ്പിച്ചെടുത്ത ടിവിഎസിന്റെ 450 സിസി മോട്ടോര്‍സൈക്കില്‍ ഹൈലൈറ്റ് ആയിരുന്നു. ഇന്ത്യന്‍ എഞ്ചിനീയറിംഗ് പ്രദര്‍ശനം കാണാന്‍ കഴിഞ്ഞത് അഭിമാനനിമിഷമാണെന്നും രാഹുല്‍ പറഞ്ഞു. ഫാക്ടറിയില്‍ തന്നെ കാണാനെത്തിയ ഇന്ത്യക്കാരോട് സൗഹൃദം പങ്കുവയ്ക്കുന്നതിന്റെ ദൃശ്യങ്ങളും സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദില്ലിയിലെ വിഷ വായു, 20 ദിവസം കൊണ്ട് രക്തം ഛർദ്ദിച്ചു, ബെംഗളൂരുവിലേക്ക് തിരികെ പോകണം; യുവാവിന്‍റെ കുറിപ്പ്

ദില്ലിയിലെ വിഷ വായു, 20 ദിവസം കൊണ്ട് രക്തം ഛർദ്ദിച്ചു, ബെംഗളൂരുവിലേക്ക് തിരികെ പോകണം; യുവാവിന്‍റെ കുറിപ്പ്

 ദില്ലിയിലെ വായുവിന്‍റെ ഗുണനിലവാരം ഏറ്റവും മോശം അവസ്ഥയിലാണ്. ആളുകൾ ശുദ്ധവായു തേടി ദില്ലിയിൽ നിന്നും പുറത്ത് കടക്കാനുള്ള ശ്രമത്തിലാണ്. ശുദ്ധ വായു തേടി ദില്ലിയില്‍ നിന്നുമെത്തുന്ന സഞ്ചാരികളുടെ വാഹനങ്ങൾ മൂലം ഉത്തരാഖണ്ഡിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നെന്ന് റിപ്പോര്‍ട്ടുകൾ പുറത്ത് വന്നിരുന്നു. ഇതിനിടെയാണ് ഒരു വിവാഹത്തിന് പങ്കെടുക്കാനെത്തി, ആഴ്ചകളോളം ദില്ലി എന്‍സിആറിൽ താമസിക്കേണ്ടിവന്നതിന് പിന്നാലെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയെന്ന് ഒരു ബെംഗളൂരു സ്വദേശി കുറിച്ചത്.

ബെംഗളൂരുവിലേക്ക് മടങ്ങണം
ബെംഗളൂരുവിനെയും അവിടുത്തെ ഗുണനിലവാരമുള്ള വായുവിനെയും മിസ് ചെയ്യുന്നെന്ന തലക്കെട്ടോടെയാണ് യാവാവ് റെഡ്ഡിറ്റിൽ കുറിപ്പെഴുതിയത്. ഒരു വിവാഹത്തിൽ പങ്കെടുക്കാനായെത്തി ഏകദേശം 20 ദിവസമായി ദില്ലി എൻസിആറിൽ തമാസിക്കുകയാണെന്നും എത്തിയ ഉടൻ തന്നെ ആരോഗ്യ പ്രശ്നങ്ങൾ തുടങ്ങിയെന്നും യുവാവ് എഴുതി. 20 ദിവസത്തെ താമസത്തിനിടെ വായിൽ നിന്നും മൂക്കിൽ നിന്നും രക്തം വന്നെന്നും അന്ന് മുതൽ തനിക്ക് ജലദോഷം പിടിപെട്ടെന്നും യുവാവ് എഴുതുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മോഷണം, ലൈംഗികാതിക്രമം, ലഹരി; കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമങ്ങളുള്ള അപ്പാർട്ട്മെന്‍റ്, കേസെടുത്ത് പൊലീസ്

മോഷണം, ലൈംഗികാതിക്രമം, ലഹരി; കുറ്റകൃത്യങ്ങൾക്ക് സ്വന്തം നിയമങ്ങളുള്ള അപ്പാർട്ട്മെന്‍റ്, കേസെടുത്ത് പൊലീസ്

ബംഗളൂരു: കുറ്റം ചെയ്യുന്നത് കണ്ടാല്‍ എങ്ങനെ പ്രതികരിക്കും? നിയമപാലകരെ അറിയിക്കുമെന്നത് സാധാരണ ഉത്തരം. എന്നാല്‍ ബെംഗളൂരുവിലെ ഒരു അപ്പാര്‍ട്ട്‌മെന്റില്‍ കുറ്റം ചെയ്യുന്ന താമസക്കാരില്‍ നിന്നും ഉടമകള്‍ പിഴ ഈടാക്കുക മാത്രമാണ് ചെയ്യുന്നത്. കുറ്റകൃത്യങ്ങള്‍ ചെയ്യുന്നത് ശ്രദ്ധയില്‍പ്പെട്ടാലും നിയമപാലകരെ അറിയിക്കാതെ സ്വയം കൈകാര്യം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാണിച്ച് റെസിഡന്‍ഷ്യല്‍ അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷനും അവരുടെ കരാറുകാരനുമെതിരെ പൊലീസ് കേസെടുത്തു.

അനധികൃതമായി നിയമങ്ങളുണ്ടാക്കുക, കുറ്റകൃത്യങ്ങള്‍ കണ്ടെത്തിയാലും നിയമപാലകരെ അറിയിക്കാതിരിക്കുക തുടങ്ങിയ കാര്യങ്ങളാണ് ഇവര്‍ ചെയ്യുന്നത്. സംഭവത്തില്‍ പ്രൊവിഡന്റ് സണ്‍വര്‍ത്ത് അപ്പാര്‍ട്ട്‌മെന്റ് അസോസിയേഷന്‍, ടൈക്കോ സെക്യൂരിറ്റി എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. ബെംഗളൂരുവിലെ ദൊഡബെലെയിലുള്ള അപ്പാര്‍ട്ട്‌മെന്റില്‍ വിദ്യാര്‍ത്ഥികളടക്കം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ആളുകള്‍ താമസിക്കുന്നുണ്ട്. ലൈംഗികാതിക്രമം, മോഷണം, ലഹരി ഉപയോഗിക്കുന്നവരും വില്‍ക്കുന്നവരും എന്ന് തുടങ്ങി നിരവധി കുറ്റവാളികള്‍ ഈ അപ്പാര്‍ട്ട്‌മെന്റില്‍ താമസിക്കുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ അപ്പാര്‍ട്ട്‌മെന്റിന്റെ ഉടമകള്‍ കണ്ടെത്തും. എന്നാല്‍ അവരെ പൊലീസില്‍ ഏല്‍പ്പിക്കാന്‍ തയ്യാറാവില്ല. സ്വയം നിയമങ്ങളുണ്ടാക്കി കുറ്റം ചെയ്തവരെ അപ്പാര്‍ട്ട്‌മെന്റ് ഉടമകള്‍ തന്നെ ശിക്ഷിക്കും. ആദ്യം ചോദ്യം ചെയ്യും പിന്നീട് അവര്‍ തന്നെ നിശ്ചയിക്കുന്ന പിഴ ചുമത്തും. പിഴ അടച്ചാല്‍ പിന്നെ പ്രശ്‌നങ്ങളൊന്നുമില്ല. ഈ രീതിയിലാണ് അപ്പാര്‍ട്ട്‌മെന്റിലെ കാര്യങ്ങള്‍ നടക്കുന്നതെന്ന് പൊലീസ് വ്യക്തമാക്കി. സംഭവത്തില്‍ വിവിധ വകുപ്പുകളിൽ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

`പോറ്റിയേ കേറ്റിയേ' ​ഗാനം കേരളത്തിലെ മുഴുവൻ എംപിമാരും പാടി, അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്ന് രാജ്മോഹൻ ഉണ്ണിത്താൻ

ദില്ലി: `പോറ്റിയേ കേറ്റിയേ' പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതിൽ പ്രതികരണവുമായി കോൺ​ഗ്രസ് നേതാവ് രാജ്മോഹൻ ഉണ്ണിത്താൻ. 21ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയാണ് പാരഡി ​ഗാനത്തിനെതിരെ കേസെടുത്തതെന്ന് അദ്ദേഹം പറ‍ഞ്ഞു. ഒരു പാരഡി ​ഗാനം വിവാദമായി മാറിയിരിക്കുകയാണ്. പാരഡി ഗാനം മാർക്സിസ്റ്റ് പാർട്ടിക്ക് തലവേദനയായി മാറി. കേരളത്തിലെ മുഴുവൻ എംപിമാരും ഈ ഗാനം ആലപിച്ചിട്ടുണ്ട്. എല്ലാവരെയും കേസെടുത്ത് അറസ്റ്റ് ചെയ്യും എന്നാണ്. അറസ്റ്റ് ചെയ്ത് അകത്താക്കാനാണ് ഭാവമെങ്കിൽ കേരളത്തിലെ ജയിലുകൾ പോരാതെ വരുമെന്നും രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.
പോറ്റിയെ കേറ്റിയെ' എന്ന പാരഡി പാട്ടിൽ പൊലീസ് കേസെടുത്തെങ്കിലും കടുത്ത നടപടികൾ ഉടനുണ്ടാകില്ല എന്നാണ് വിവരങ്ങൾ. പ്രതി ചേർത്തവരെ നോട്ടീസ് നൽകി വിളിച്ചുവരുത്തും. കൂടാതെ പ്രചാരണം നൽകുന്ന സൈറ്റുകളിൽ നിന്നും പാട്ട് നീക്കം ചെയ്യും. രണമന്ത്രത്തെ അപമാനിക്കും വിധം മതവിദ്വേഷമുണ്ടാക്കുന്ന രീതിയിൽ പാട്ടുണ്ടാക്കിയതിനാണ് തിരുവനന്തപുരം സൈബർ പൊലീസ് ഇന്നലെ കേസെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അടുത്ത വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞതിന് തൃശൂരിൽ അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം

അടുത്ത വീട്ടിലേക്ക് കല്ലെടുത്തെറിഞ്ഞതിന് തൃശൂരിൽ അയൽവാസിയെ കമ്പിവടികൊണ്ട് തലക്കടിച്ച് കൊല്ലാൻ ശ്രമം

തൃശൂർ: അയൽവാസിയെ തലയ്ക്കടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതി അറസ്റ്റിൽ. അമ്മാടം ആലുക്കകുന്ന് സ്വദേശി കരിയാട്ടിൽ വീട്ടിൽ ബിജു (52)വിനെയാണ് തൃശ്ശൂർ റൂറൽ പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ 15 ന് രാത്രി 08.15ഓടെ അമ്മാടം ആലുക്കകുന്ന് സ്വദേശി നെല്ലത്ത് വീട്ടിൽ ബാബു (55) നെയാണ് തലയിൽ കമ്പി കൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചത്. പ്രതിയായ ബിജു അയൽവാസിയായ ബാബുവിന്റെ വീട്ടിലേക്ക് കല്ലെടുത്ത് എറിഞ്ഞതിനെത്തുടർന്ന് ബാബുവും സഹോദരനായ സുബ്രമണ്യനും ചേർന്ന് വഴക്കിട്ടിരുന്നു.
വീട്ടിലേക്ക് കല്ലെറിഞ്ഞത് ചോദ്യം ചെയ്തതിലുള്ള വൈരാഗ്യത്താലാണ് ബിജു ബാബുവിന്റെ വലത് കയ്യിലും തലയിലും കമ്പി കൊണ്ട് അടിച്ച് പരിക്കേൽപ്പിച്ചത്. അടിയേറ്റ് ബാബുവിന്റെ തലയോട്ടി പൊട്ടി ഗുരുതര പരിക്കേറ്റിരുന്നു. സുബ്രമണ്യന്റെ പരാതിയിൽ ചേർപ്പ് പൊലീസ് ബാബുവിനെ പ്രതിയാക്കി കൊലപാതക ശ്രമത്തിന് കേസെടുത്തിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു. ചേർപ്പ് പൊലീസ് സ്റ്റേഷൻ എസ് എച്ച് ഒ ഷാജൻ എം എസ്, എസ്ഐ സുബിന്ദ് കെ.എസ്, ജി.എസ്.ഐ ഷാജു എം.എസ്, എ എസ് ഐ ആരിഫ് പി.എച്ച്, ഡ്രൈവർ സി പി ഒ പ്രദീപ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്ത സംഘത്തിൽ ഉണ്ടായിരുന്നത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പിടിയില്‍

കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പിടിയില്‍

തിരുവനന്തപുരം: കുപ്രസിദ്ധ മോഷ്ടാവ് ബാറ്ററി നവാസ് പിടിയില്‍. വിവിധ ജില്ലകളിലായി അറുപതിലധികം മോഷണക്കേസുകളില്‍ പ്രതിയാണ് നവാസ്. പാറശാല പൊലീസാണ് ബാറ്ററി നവാസിനെ പിടികൂടിയത്. നെയ്യാറ്റിന്‍കരയില്‍ വീടുകള്‍ കുത്തിത്തുറന്ന് മുപ്പത് ലക്ഷത്തോളം രൂപ കവര്‍ന്ന കേസിലാണ് ഇയാള്‍ പിടിയിലായത്. ചെങ്കല്‍ പഞ്ചായത്തിലെ രണ്ട് വീടുകളില്‍ മോഷണം നടന്നത് ഡിസംബര്‍ നാലാം തിയതിയായിരുന്നു. കേസിലെ മറ്റൊരു പ്രതിയായ അനില്‍കുമാറിനെ കഴിഞ്ഞ ദിവസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അനില്‍ കുമാറിനെതിരെ പോക്‌സോ ഉള്‍പ്പെടെ ആറ് കേസുകള്‍ നിലവിലുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കാൻ മാറ്റി

ശബരിമല സ്വർണക്കൊള്ള കേസ്: എം പത്മകുമാറിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കാൻ മാറ്റി

കൊച്ചി: ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എം പത്മകുമാറിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി പിന്നീട് പരി​ഗണിക്കാൻ മാറ്റി. ഗുരുതര സ്വഭാവമുള്ള കേസെന്നാണ് കോടതി നിരീക്ഷിച്ചത്. ഹൈക്കോടതിയിൽ ജസ്റ്റീസ് ബദറുദ്ദീന്റെ ബെഞ്ചിലാണ് ഹർജി എത്തിയത്.