Thursday, 18 December 2025

രാഷ്ട്രപതിയുടെ ശബരിമല യാത്ര; 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം, മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കളക്ടറോട് റിപ്പോർട്ട് തേടി

രാഷ്ട്രപതിയുടെ ശബരിമല യാത്ര; 20 ലക്ഷം രൂപ ചെലവഴിച്ച് നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം, മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കളക്ടറോട് റിപ്പോർട്ട് തേടി

പത്തനംതിട്ട: രാഷ്ട്രപതിയുടെ ശബരിമല യാത്രയ്ക്കായി നിർമ്മിച്ച ഹെലിപ്പാഡിൽ അന്വേഷണം. മുഖ്യമന്ത്രിയും റവന്യൂമന്ത്രിയും കളക്ടറോട് റിപ്പോർട്ട് തേടി. പത്തനംതിട്ട സ്വദേശി റഷീദ് ആനപ്പാറയുടെ പരാതിയിലാണ് നടപടി. ഹെലിപ്പാഡ് നിർമ്മാണത്തെ കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാഷ്ട്രപതി, മുഖ്യമന്ത്രി റവന്യൂ വകുപ്പ് മന്ത്രി എന്നിവർക്കാണ് പരാതി നല്‍കിയത്. മൂന്ന് ഹെലിപ്പാഡുകൾ നിർമ്മിച്ചതിന് 20.7 ലക്ഷം രൂപയാണ് ചെലവായത്.പത്തനംതിട്ട പ്രമാടത്ത് രാഷ്ട്രപതിയുടെ ഹെലികോപ്റ്റർ തള്ളേണ്ടി വന്ന ഹെലിപ്പാഡ് നിർമിക്കാൻ ചെലവായത് 20 ലക്ഷം രൂപയാണ്. ഹെലിപ്പാഡിലെ കോൺക്രീറ്റിൽ കോപ്റ്റർ താഴ്ന്നതോടെയാണ് പൊലീസും ഫയർഫോഴ്സും ചേർന്ന് ഹെലികോപ്റ്റർ തള്ളിനീക്കിയത്. ഒക്ടോബർ 22ന് ശബരിമല സന്ദർശനത്തിനാണ് രാഷ്ട്രപതി പത്തനംതിട്ടയിൽ എത്തിയത്. പ്രതികൂല കാലാവസ്ഥയെ തുടർന്ന് ഹെലികോപ്റ്റർ ഇറക്കുന്നത് നിലയ്ക്കലിൽ നിന്ന് പ്രമാടത്തേക്ക് മാറ്റുകയായിരുന്നു. ഒക്ടോബർ 21ന് രാത്രിയാണ് പ്രമാടം ഇൻഡോർ സ്റ്റേഡിയത്തിൽ മൂന്ന് ഹെലിപാഡുകൾ നിർമ്മിച്ചത്. കോൺക്രീറ്റ് കുഴച്ചിട്ടു എന്നല്ലാതെ കൃത്യമായ നിർമ്മാണ രീതി ആയിരുന്നില്ല. വിഐപി വിസിറ്റ് ഫണ്ടിൽ നിന്നാണ് തുക ചെലവഴിക്കുന്നത്. റഷീദ് ആനപ്പാറ എന്ന പൊതുപ്രവർത്തകനാണ് വിവരം ശേഖരിച്ചത്. ബില്ല് പാസായിട്ടില്ല എന്നാണ് പൊതുമരാമത്ത് വിഭാഗം പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നെഹ്റുവിൻ്റെ കത്തുകളും കുറിപ്പുകളും സ്വകാര്യ രേഖകളല്ല: 2008ൽ കൊണ്ടുപോയവ തിരികെ നൽകാൻ സോണിയ ഗാന്ധിയോട് സർക്കാർ

നെഹ്റുവിൻ്റെ കത്തുകളും കുറിപ്പുകളും സ്വകാര്യ രേഖകളല്ല: 2008ൽ കൊണ്ടുപോയവ തിരികെ നൽകാൻ സോണിയ ഗാന്ധിയോട് സർക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവുമായി ബന്ധപ്പെട്ട രേഖകൾ പ്രധാനമന്ത്രിയുടെ മ്യൂസിയം ആൻഡ് ലൈബ്രറിയിൽ (പിഎംഎംഎൽ) നിന്ന് നഷ്ടപ്പെട്ടിട്ടില്ലെന്ന് വ്യക്തമാക്കി കേന്ദ്രം. ഈ വിഷയത്തിൽ മാപ്പ് പറയണമെന്ന കോൺഗ്രസിന്റെ ആവശ്യത്തിന് മറുപടിയായിട്ടായിരുന്നു പിഎംഎംഎല്ലിൻ്റെ പ്രതികരണം. എക്സ് പോസ്റ്റിലൂടെയായിരുന്നു സാംസ്കാരിക മന്ത്രാലയം പ്രതിപക്ഷത്തിന്റെ അവകാശവാദങ്ങൾ നിരാകരിക്കുകയും വിവാദം സ്വകാര്യ കുടുംബ കത്തിടപാടുകളുമായി ബന്ധപ്പെട്ടതാണെന്ന് വിശദീകരിക്കുകയും ചെയ്തത്.

സോണിയ ഗാന്ധിയുടെ അഭ്യർത്ഥന പ്രകാരം നെഹ്റുവിൻ്റെ കത്തുകൾ കൈമാറിയിരുന്നുവെന്നും എക്സ് പോസ്റ്റിൽ വ്യക്തമാക്കുന്നുണ്ട്. 'ജവഹർലാൽ നെഹ്‌റുവിന്റെ എല്ലാ സ്വകാര്യ കുടുംബ കത്തുകളും കുറിപ്പുകളും തിരികെ എടുക്കാൻ അനുവദിക്കണമെന്ന് സോണിയ ഗാന്ധിയുടെ പ്രതിനിധിയായ എം വി രാജൻ 2008 ഏപ്രിൽ 29-ന് അയച്ച ഒരു കത്തിൽ അഭ്യർത്ഥിച്ചിരുന്നു. ഈ അഭ്യർത്ഥനയെത്തുടർന്ന്, 'നെഹ്‌റുവിന്റെ സ്വകാര്യ പേപ്പറുകളുടെ 51 കാർട്ടണുകൾ 2008-ൽ സോണിയ ഗാന്ധിക്ക് കൈമാറി' എന്നാണ് സർക്കാർ വ്യക്തമാക്കുന്നത്.

ഇവ കൈമാറുന്നതിനായി 2025 ജനുവരി 28 നും 2025 ജൂലൈ 3 നും അയച്ച കത്തുകൾ ഉൾപ്പെടെ ഈ രേഖകൾ തിരികെ നൽകുന്നതിനായി പിഎംഎംഎൽ സോണിയ ഗാന്ധിയുടെ ഓഫീസുമായി തുടർച്ചയായ കത്തിടപാടുകൾ നടത്തിയിട്ടുണ്ടെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പിടിപി നഗര്‍ ജല ശുദ്ധീകരണ ശാലയിലെ പമ്പ് തകരാറില്‍; തിരുവനന്തപുരത്ത് നാളെ രാത്രി വരെ ജലവിതരണം മുടങ്ങും

പിടിപി നഗര്‍ ജല ശുദ്ധീകരണ ശാലയിലെ പമ്പ് തകരാറില്‍; തിരുവനന്തപുരത്ത് നാളെ രാത്രി വരെ ജലവിതരണം മുടങ്ങും

തിരുവനന്തപുരം: പിടിപി നഗര്‍ ജല ശുദ്ധീകരണ ശാലയിലെ പമ്പ് തകരാറിലായതോടെ തിരുവനന്തപുരത്ത് ജലവിതരണം മുടങ്ങും. നാളെ രാത്രി വരെയായിരിക്കും ജലവിതരണം മുടങ്ങുക. ഇന്ന് രാത്രി എട്ടുമണി മുതല്‍ നാളെ രാത്രി പത്ത് മണിവരെ ജലവിതരണം മുടങ്ങും. തിരുമല, കരമന പരിധിയിലെ 34 ഇടങ്ങളിലാണ് ജലവിതരണം തടസപ്പെടുക.

പിടിപി നഗര്‍, മരുതുംകുഴി, കാഞ്ഞിരംപാറ, പാങ്ങോട്, വട്ടിയൂര്‍ക്കാവ്, വാഴോട്ടുകോണം, മണ്ണറക്കോണം, മേലത്തുമേലെ, സിപിടി, തൊഴുവന്‍കോട്, അറപ്പുര, കൊടുങ്ങാനൂര്‍, ഇലിപ്പോട്, കുണ്ടമണ്‍കടവ്, കുലശേഖരം, തിരുമല, വലിയവിള, പുന്നയ്ക്കാമുകള്‍, തൃക്കണ്ണാപുരം, കുന്നപ്പുഴ, പൂജപ്പുര, പൈ റോഡ്, പ്രേംനഗര്‍, ശാസ്താനഗര്‍, കുഞ്ചാലുംമൂട്, മുടവന്‍മുഗള്‍, കരമന, നെടുംകാട്, കാലടി, നീറമണ്‍കര, മരുതൂര്‍കടവ്, മേലാറന്നൂര്‍, കൈമനം, കിളളിപ്പാലം എന്നിവിടങ്ങളിലാണ് ജലവിതരണം മുടങ്ങുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരം; തടി കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു

വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരം; തടി കയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു

മാങ്കാംകുഴി: വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് അപസ്മാരമുണ്ടായതോടെ തടികയറ്റിവന്ന ലോറി അപകടത്തിൽപ്പെട്ടു. കൊല്ലം-തേനി ദേശീയപാതയിൽ കൊച്ചാലുംമൂട് ജങ്ഷനിലാണ് അപകടം നടന്നത്. ബുധനാഴ്ച രാത്രിയാണ് അപകടമുണ്ടായത്.പത്തനാപുരത്തുനിന്നു പെരുമ്പാവൂരേക്കു തടിയുമായി പോവുകയായിരുന്നു ലോറി ഓടിക്കുന്നതിനിടയിൽ ഡ്രൈവർ ഷിഹാബിന് അപസ്മാരമുണ്ടാവുകയായിരുന്നു.

ലോറി റോഡരികിലുള്ള വൈദ്യുതിത്തൂണിലും തൊട്ടടുത്തുള്ള വീടിന്റെ മതിലും തകർത്താണ് നിന്നത്. ഷിഹാബിനെ കൊല്ലകടവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ലോറിയിലുണ്ടായിരുന്ന ക്ലീനർ അനീഷ്‌ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഈ സമയം ദേശീയപാതയിൽ മറ്റു വാഹനങ്ങളില്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവായി. കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതിബന്ധം വിച്ഛേദിച്ചു. മാവേലിക്കര പൊലീസെത്തി മേൽനടപടി സ്വീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അജിത്തിന്റെ മരണം; ജീവനൊടുക്കിയതെന്ന് ഭാര്യ; പോസ്റ്റ് പിൻവലിച്ചു, വീട് പെയിന്റ് ചെയ്തതിൽ ദുരൂഹത

അജിത്തിന്റെ മരണം; ജീവനൊടുക്കിയതെന്ന് ഭാര്യ; പോസ്റ്റ് പിൻവലിച്ചു, വീട് പെയിന്റ് ചെയ്തതിൽ ദുരൂഹത

തിരുവനന്തപുരം: വട്ടപ്പാറയിലെ മധ്യവയസ്‌കന്റെ മരണം കൊലപാതകമെന്ന് സംശയം. വട്ടപ്പാറ വേറ്റിനാട് സ്വദേശി അജിത്തിനെ ദീപാവലിയുടെ തലേന്നായിരുന്നു മരിച്ച നിലയില്‍ കണ്ടെത്തിയത്. തലയ്‌ക്കേറ്റ അടിയാണ് മരണകാരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. നിര്‍ണ്ണായക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് റിപ്പോര്‍ട്ടറിന് ലഭിച്ചു.

മരിക്കുന്നതിന് മുമ്പ് അജിത് കോണ്‍ഗ്രസിനെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ടിരുന്നു. മരണത്തിന് പിന്നാലെ പോസ്റ്റ് ഫേസ്ബുക്കില്‍ നിന്നും കാണാതായി. അജിത്തിന്റേത് ആത്മഹത്യയെന്നായിരുന്നു ഭാര്യയും മകനും മൊഴി നല്‍കിയത്. എന്നാല്‍ അജിത് ആത്മഹത്യ ചെയ്യില്ലെന്നാണ് അമ്മയും അച്ഛനും പറയുന്നത്. ഇതോടെയാണ് സംഭവത്തില്‍ ദുരൂഹത ഉയര്‍ന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാഷ മതത്തിന്റെ ഭാ​ഗമല്ല'; പാക് സർവകലാശാലയിൽ സംസ്കൃതം ഉൾപ്പെടുത്തി, ഭ​ഗവത് ​ഗീതയും മഹാഭാരതവും പഠിപ്പിക്കും

ഭാഷ മതത്തിന്റെ ഭാ​ഗമല്ല'; പാക് സർവകലാശാലയിൽ സംസ്കൃതം ഉൾപ്പെടുത്തി, ഭ​ഗവത് ​ഗീതയും മഹാഭാരതവും പഠിപ്പിക്കും

ലാഹോര്‍: വിഭജനത്തിനുശേഷം ആദ്യമായി പാകിസ്ഥാനിലെ സർവകലാശാലയിൽ പുരാതന ഭാഷയായ സംസ്‌കൃതം പഠിപ്പിക്കുന്നു. ദി ട്രിബ്യൂൺ റിപ്പോർട്ട് പ്രകാരം, ലാഹോർ യൂണിവേഴ്‌സിറ്റി ഓഫ് മാനേജ്‌മെന്റ് സയൻസസ് (LUMS) സർവകലാശാലയിലാണ് സംസ്കൃത ഭാഷയും മഹാഭാരതവും ഗീതയും തുടങ്ങിയ ഹിന്ദു പുരാണങ്ങളെയും ഉൾപ്പെടുത്തി കോഴ്‌സ് ആരംഭിച്ചത്.
എന്തിനാണ് സംസ്കൃതം പഠിക്കുന്നതെന്ന് ആളുകൾ എന്നോട് ചോദിക്കുന്നു. നമുക്ക് എന്തുകൊണ്ട് അത് പഠിക്കാൻ പാടില്ല? മുഴുവൻ പ്രദേശത്തിന്റെയും ബന്ധിത ഭാഷയാണിതെന്ന് അസോസിയേറ്റ് പ്രൊഫസർ ഷാഹിദ് റഷീദിനെ ഉദ്ധരിച്ച് ദി ട്രിബ്യൂൺ പറഞ്ഞു. സംസ്കൃത വ്യാകരണജ്ഞൻ പാണിനിയുടെ ഗ്രാമം ഈ പ്രദേശത്തായിരുന്നു. സിന്ധുനദീതട നാഗരികതയുടെ കാലത്ത് ഇവിടെ ധാരാളം എഴുത്തുകൾ നടന്നിരുന്നു. സംസ്കൃതം ഒരു പർവ്വതം പോലെയാണ്, ഒരു സാംസ്കാരിക സ്മാരകം. നമുക്ക് അത് സ്വന്തമാക്കേണ്ടതുണ്ട്. അത് നമ്മുടേതുമാണ്. അത് ഒരു പ്രത്യേക മതവുമായി ബന്ധപ്പെട്ടതല്ലെന്നും അദ്ദേഹം പറഞ്ഞു.

1930 കളിൽ പണ്ഡിതനായ ജെ.സി.ആർ. വൂൾനർ സംസ്കൃത താളിയോല കൈയെഴുത്തുപ്രതികളുടെ ഒരു പ്രധാന ശേഖരം പട്ടികപ്പെടുത്തിയിരുന്നു. എന്നാൽ 1947 മുതൽ ഒരു പാകിസ്ഥാൻ അക്കാദമിക് വിദഗ്ദ്ധനും ഈ ശേഖരത്തിൽ പഠനം നടത്തിയിട്ടില്ല. വിദേശ ഗവേഷകർ മാത്രമാണ് ഇത് ഉപയോഗിക്കുന്നത്.
10-15 വർഷത്തിനുള്ളിൽ, ഗീതയിലും മഹാഭാരതത്തിലും പാകിസ്ഥാൻ ആസ്ഥാനമായുള്ള പണ്ഡിതന്മാരെ നമുക്ക് കാണാൻ കഴിയുമെന്നും ഖാസ്മി കൂട്ടിച്ചേർത്തു. മൂന്ന് മാസത്തെ വാരാന്ത്യ വർക്ക്‌ഷോപ്പായി ആരംഭിച്ച സംസ്‌കൃത കോഴ്‌സ്, മികച്ച പ്രതികരണം ലഭിച്ചതിനെത്തുടർന്ന് ഒടുവിൽ നാല് ക്രെഡിറ്റ് യൂണിവേഴ്‌സിറ്റി കോഴ്‌സായി മാറ്റി. വിദ്യാർത്ഥികളുടെ എണ്ണം നിലവിൽ കുറവാണെങ്കിലും, അടുത്ത കുറച്ച് വർഷങ്ങളിൽ ഇത് വളരുമെന്ന് പ്രതീക്ഷിക്കുന്നു. 2027ഓടെ ഒരു വർഷം നീണ്ടുനിൽക്കുന്ന കോഴ്‌സായി ഭാഷ പഠിപ്പിക്കാൻ കഴിയുമെന്നും ഡയറക്ടർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതല്ലേ ഈ കാത്തുനിർത്തൽ'; പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ WCC

'അക്രമിക്ക് രക്ഷപ്പെടാനുള്ള സമയം നൽകുന്നതല്ലേ ഈ കാത്തുനിർത്തൽ'; പി ടി കുഞ്ഞുമുഹമ്മദിനെതിരായ പരാതിയിൽ WCC

മുന്‍ എംഎല്‍എയും സംവിധായകനുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസില്‍ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് വിമൺ ഇൻ സിനിമ കളക്ടീവ് (ഡബ്ല്യുസിസി). പിടി കുഞ്ഞുമുഹമ്മദിന്റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവർത്തകക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന ഒരു കടുത്ത അപഭ്രംശമാണ്. സ്ത്രീ സുരക്ഷക്ക് പ്രധാന്യം നൽകുന്ന സർക്കാറിൽ നിന്നും അടിയന്തിരമായി ഇക്കാര്യത്തിൽ നീതിയുക്തമായ ഇടപെടൽ ഉണ്ടാകണമെന്നും ഡബ്ല്യുസിസി ആവശ്യപ്പെട്ടു. ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് ഡബ്ല്യുസിസി പ്രതിഷേധം അറിയിച്ചത്.

ലോകസിനിമാ ഭൂപടത്തിൽ കേരളം തനതു മുദ്ര പതിപ്പിച്ച INTERNATIONAL FILM FESTIVAL OF KERALA (IFFK) ഐഎഫ്എഫ്കെ മലയാളികളുടെ അഭിമാനമാണ്. അതിന് കോട്ടം തട്ടാതെ നോക്കേണ്ട ഉത്തരവാദിത്വം നമുക്കേവർക്കുമുണ്ട്. എന്നാൽ ഐഎഫ്എഫ്കെയുടെ മുപ്പതാമത്തെ അധ്യായത്തിൽ ഫെസ്റ്റിവലിന്റെ അണിയറ പ്രവർത്തനങ്ങൾക്കിടയിൽ മലയാള സിനിമാ വിഭാഗം സിലക്ഷൺ കമ്മറ്റി അദ്ധ്യക്ഷനും സംവിധായകനുമായ പിടി കുഞ്ഞുമുഹമ്മദിന്റെ ഭാഗത്ത് നിന്നും ഒരു ചലച്ചിത്ര പ്രവർത്തകക്ക് എതിരെ ഉണ്ടായ ലൈംഗികമായ കയ്യേറ്റം നമ്മുടെ ഫെസ്റ്റിവൽ നടത്തിപ്പിൽ വന്ന ഒരു കടുത്ത അപഭ്രംശമാണ്. സിലക്ഷൻ കമ്മറ്റി സിറ്റിങ്ങ് നടക്കുന്ന വേളയിലാണ് അതിക്രമമുണ്ടായത്.

സർക്കാർ സ്ഥാപനമായ തൊഴിലിടത്തിൽ വച്ച് നടന്ന ഈ അതിക്രമത്തെക്കുറിച്ച്, അത് നേരിട്ട ചലച്ചിത്ര പ്രവർത്തക തന്നെ ഉന്നത അധികാരികളെ അറിയിച്ചിട്ടും നടപടിയെടുക്കുന്നതിലുള്ള മെല്ലെപ്പോക്ക് ആശങ്കാജനകവും പ്രതിഷേധാർഹവുമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ധാക്കയിലെ വിസ അപേക്ഷ കേന്ദ്രം അടച്ചുപൂട്ടി ഇന്ത്യ; തീരുമാനം സുരക്ഷാ ആശങ്ക നിലനിൽക്കെ

ന്യൂഡല്‍ഹി: ധാക്കയിലെ വിസാ അപേക്ഷാ കേന്ദ്രം (ഐവിഎസി) അടച്ചുപൂട്ടി ഇന്ത്യ. തീവ്രവാദ സംഘടനകളുടെ ഭീഷണിയും ബംഗ്ലാദേശി നേതാക്കളുടെ ഇന്ത്യാ വിരുദ്ധ പ്രസ്താവനകളും മൂലം സുരക്ഷാ ആശങ്ക വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. ധാക്കയിലെ ഇന്ത്യന്‍ വിസ സേവനങ്ങള്‍ക്കുളള പ്രധാന കേന്ദ്രമായ ജമുന ഫ്യൂച്ചര്‍ പാര്‍ക്കില്‍ സ്ഥിതിചെയ്യുന്ന ഇന്ത്യന്‍ വിസാ അപേക്ഷാ കേന്ദ്രം സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെ പ്രവര്‍ത്തനം നിര്‍ത്തിവെക്കുകയായിരുന്നു. ബുധനാഴ്ച്ച ഷെഡ്യൂള്‍ ചെയ്ത എല്ലാ അപേക്ഷകരെയും പിന്നീടുളള തീയതിയിലേക്ക് പുനക്രമീകരിക്കുമെന്ന് ഐവിഎസി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

ബംഗ്ലാദേശിലെ സുരക്ഷാ അന്തരീക്ഷം വഷളാകുന്നതിനിടെ രാജ്യത്തിന്റെ ആശങ്ക ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറായ എം റിയാദ് ഹമീദുളളയെ വിളിച്ചുവരുത്തി അറിയിച്ചിരുന്നു. ബംഗ്ലാദേശിലെ നാഷണല്‍ സിറ്റിസണ്‍ പാര്‍ട്ടി (എന്‍സിപി) നേതാവ് ഹസ്‌നത്ത് അബ്ദുളള ഇന്ത്യാ വിരുദ്ധ പ്രസ്താവന നടത്തിയതിലും ഇന്ത്യ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. തിങ്കളാഴ്ച്ച ധാക്കയിലെ സെന്‍ട്രല്‍ ഷഹീദ് മിനാറില്‍ നടന്ന സമ്മേളനത്തിലാണ് ഹസ്‌നത്ത് അബ്ദുളള വിവാദ പരാമര്‍ശം നടത്തിയത്.

ഇന്ത്യയോട് ശത്രുതയുളള ശക്തികള്‍ക്കും വിഘടനവാദ ഗ്രൂപ്പുകള്‍ക്കും ധാക്ക അഭയം നല്‍കുമെന്നും ഇന്ത്യയുടെ സപ്തസഹോദരി സംസ്ഥാനങ്ങളെ (അരുണാചല്‍ പ്രദേശ്, അസം, മണിപ്പൂര്‍, മേഘാലയ, മിസോറാം, നാഗാലാന്‍ഡ്, ത്രിപുര) ഇന്ത്യയില്‍ നിന്ന് വേര്‍പെടാന്‍ സഹായിക്കുമെന്നും ഹസ്‌നത്ത് അബ്ദുളള പറഞ്ഞിരുന്നു. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തീവ്രവാദ, വിഘടനവാദ ഗ്രൂപ്പുകള്‍ ബംഗ്ലാദേശിനെ ഒളിത്താവളമാക്കി ഉപയോഗിച്ചതായി ഇന്ത്യ നേരത്തെ ആരോപിച്ചിരുന്നു. ഹര്‍ക്കത്ത് ഉല്‍ ജിഹാദ് അല്‍ ഇസ്ലാമി, ജമാഅത്ത് ഉള്‍ മുജാഹിദീന്‍ ബംഗ്ലാദേശ് തുടങ്ങിയ തീവ്രവാദ ശൃംഗലകള്‍ ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖലയിലെ ശൃംഗലകള്‍ക്ക് സഹായം നല്‍കിയതായി ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'വിവാഹം സ്വന്തം ചെലവിൽ, മീഡിയയൊക്കെ വരാൻ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല': കല്യാണത്തെ കുറിച്ച് ഇച്ചാപ്പി

'വിവാഹം സ്വന്തം ചെലവിൽ, മീഡിയയൊക്കെ വരാൻ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല': കല്യാണത്തെ കുറിച്ച് ഇച്ചാപ്പി

സോഷ്യൽ മീഡിയയിൽ സജീവമായ പലർക്കും സുപരിചിതമായ മുഖമായിരിക്കും 'ഇച്ചാപ്പി' എന്ന ശ്രീലക്ഷ്മിയുടേത്. ഷീറ്റ് കൊണ്ട് മറച്ച ചെറിയ വീട്ടിൽ നിന്നും കണ്ടന്റുകൾ സൃഷ്ടിച്ചു തുടങ്ങിയ ഇച്ചാപ്പി, പിന്നീട് 19-ാം വയസിൽ സ്വന്തം അധ്വാനം കൊണ്ട് വീടു വെച്ച കഥയും സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ജീവിതപങ്കാളിയാകാൻ പോകുന്ന സൗരവിനെ ഇച്ചാപ്പി ഔദ്യോഗികമായി പരിചയപ്പെടുത്തിയും മലയാളികൾ ഏറ്റെടുത്തു. ഉടനെ വിവാഹം ഉണ്ടാകുമെന്നും ഇച്ചാപ്പി അറിയിച്ചിരുന്നു. പേളി മാണിയാണ് ഇച്ചാപ്പിയുടെ വിവാഹസാരി സെലക്ട് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇലോണ്‍ മസ്‌കിന്റെ ബിസിനസ് പങ്കാളി ജാരെഡ് ഐസക്മാൻ നാസ മേധാവി

ഇലോണ്‍ മസ്‌കിന്റെ ബിസിനസ് പങ്കാളി ജാരെഡ് ഐസക്മാൻ നാസ മേധാവി

വാഷിംഗ്ടണ്‍ ഡി സി: ഇലോണ്‍ മസ്‌കിന്റെ ബിസിനസ് പങ്കാളി നാസ മേധാവി. ശതകോടീശ്വരനും ബഹിരാകാശ സഞ്ചാരിയുമായ ജാരെഡ് ഐസക്മാനെ അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് നാസ മേധാവിയായി നിയമിച്ചു. നാസയുടെ പതിനഞ്ചാമത് മേധാവിയാണ് ജാരെഡ് ഐസക്മാൻ . ജാരെഡിന്റെ നിയമനം സെനറ്റ് അംഗീകരിച്ചു. ബഹിരാകാശ മേഖലയിലെ ആഗോള മത്സരം, ആഭ്യന്തര ബജറ്റ് അനിശ്ചിതത്വം, ദീര്‍ഘകാലമായി മുടങ്ങിക്കിടക്കുന്ന പദ്ധതികളുടെ നടത്തിപ്പ് തുടങ്ങിയ സമ്മര്‍ദങ്ങള്‍ നിലനില്‍ക്കെയാണ് ജാരെഡ് നാസയുടെ ചുമതല ഏറ്റെടുക്കുന്നത്.

2024 ഡിസംബറിലാണ് ഡോണള്‍ഡ് ട്രംപ് ആദ്യമായി ജാരെഡ് ഐസക്മാനെ നാസ മേധാവി സ്ഥാനത്തേക്ക് നാമനിര്‍ദേശം ചെയ്തത്. എന്നാല്‍ മാസങ്ങള്‍ക്ക് ശേഷം നോമിനേഷന്‍ പിന്‍വലിക്കുകയായിരുന്നു. ട്രംപും സ്‌പേസ് എക്‌സ് മേധാവി ഇലോണ്‍ മസ്‌കും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായതിന് പിന്നാലെയാണ് ട്രംപ് ജാരെഡിന്റെ നോമിനേഷന്‍ പിന്‍വലിച്ചത്. പിന്നീട് 2025 നവംബറില്‍ ട്രംപ് വീണ്ടും ജാരെഡ് ഐസക്മാനെ നാസ മേധാവിയായി നോമിനേറ്റ് ചെയ്യുകയായിരുന്നു.