Thursday, 18 December 2025

സുരക്ഷാ പരീക്ഷയിൽ ടെസ്‍ല സൈബർട്രക്കിന്‍റെ അപ്രതീക്ഷിത മുന്നേറ്റം

ഇൻഷുറൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹൈവേ സേഫ്റ്റി (IIHS) അടുത്തിടെ 2025-ലെ അന്തിമ സുരക്ഷാ റേറ്റിംഗുകൾ പ്രസിദ്ധീകരിച്ചു. ഈ വർഷം അവാർഡുകൾ നേടിയ 16 വാഹനങ്ങളിൽ, ടെസ്‌ല സൈബർട്രക്ക് ഒന്നിലധികം കാരണങ്ങളാൽ വേറിട്ടുനിൽക്കുന്നു. 2025 ഏപ്രിലിനു ശേഷം നിർമ്മിച്ച ടെസ്‌ല സൈബർട്രക്ക് മോഡലുകൾക്ക് ഈ റേറ്റിംഗ് ബാധകമാണ്, കാരണം ടെസ്‌ല അപകട സുരക്ഷ മെച്ചപ്പെടുത്തുന്നതിനായി കാര്യമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. റിപ്പോർട്ട് അനുസരിച്ച്, ടെസ്‌ല സൈബർട്രക്ക് ഒഴികെയുള്ള ഒരു പിക്കപ്പ് ട്രക്കും ഇത്തവണ ടോപ്പ് സേഫ്റ്റി പിക്ക്+ നേടിയിട്ടില്ല. ജീപ്പ് ഗ്ലാഡിയേറ്റർ, റാം 1500 ക്രൂ ക്യാബ് തുടങ്ങിയ ജനപ്രിയ മോഡലുകളും പുതിയ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെട്ടു.
പിക്കപ്പ് ട്രക്കുകൾ സാധാരണയായി ഭാരമേറിയതും, ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും, അമിത ഭാരവും ഉള്ളതിനാൽ അപകടത്തിൽ നിന്നുള്ള ഊർജ്ജം കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാണ്. കൂടാതെ, കാൽനടയാത്രക്കാരുടെ സുരക്ഷ ഇപ്പോഴും ഒരു പ്രധാന വെല്ലുവിളിയാണ്. ഏറ്റവും പുതിയ IIHS പരിശോധനകൾ കാണിക്കുന്നത് പല ഗ്യാസോലിൻ, ഡീസൽ പിക്കപ്പ് ട്രക്കുകളും പുതിയ സുരക്ഷാ അവാർഡുകൾ നേടുന്നതിൽ പരാജയപ്പെട്ടു എന്നാണ്.

മുൻവശത്തെ ക്രാഷ് പ്രൊട്ടക്ഷൻ മെച്ചപ്പെടുത്തുന്നതിനായി സൈബർട്രക്കിലേക്കുള്ള മധ്യവർഷ അപ്‌ഡേറ്റുകളിൽ ടെസ്‌ല ഫ്രണ്ട് അണ്ടർബോഡി, ഫുട്‌വെൽ ഘടനയെ ഗണ്യമായി ശക്തിപ്പെടുത്തി. ഈ മാറ്റങ്ങൾ സ്റ്റെയിൻലെസ് സ്റ്റീൽ സൈബർട്രക്കിനെ IIHS-ന്റെ ഏറ്റവും കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാൻ അനുവദിച്ചു. നിലവിൽ, ടെസ്‌ല സൈബർട്രക്ക് ഇന്ത്യയിൽ വിൽപ്പനയ്ക്ക് ലഭ്യമല്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അതിജീവിതയെ അധിക്ഷേപിച്ച് വിഡിയോ: മാര്‍ട്ടിന്‍ ആന്റണിക്കെതിരെ കേസെടുത്തു; വിഡിയോ ഷെയര്‍ ചെയ്തവരും കുടുങ്ങും

അതിജീവിത നല്‍കിയ സൈബര്‍ ആക്രമണ പരാതിയില്‍ നടിയെ ആക്രമിച്ച കേസിലെ രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിക്കെതിരെ പൊലീസ് കേസെടുത്തു. തൃശൂര്‍ സിറ്റി പൊലീസാണ് കേസെടുത്തത്. അതിജീവിതയുടെ പേര് വെളിപ്പെടുത്തിയെന്നും സമൂഹ മാധ്യമങ്ങളിലൂടെ അധിക്ഷേപിച്ചെന്നുമാണ് എഫ്‌ഐആറില്‍ പറയുന്നത്. അധിക്ഷേപ വിഡിയോ ഷെയര്‍ ചെയ്തവരും കേസില്‍ പ്രതികളാകും

കേസിലെ ശിക്ഷാവിധി പുറത്തുവന്നതിന് ശേഷമാണ് രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണിയുടെ വെളിപ്പെടുത്തല്‍ എന്ന പേരില്‍ ഒരു വിഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. തന്നെയും കേസില്‍ കോടതി കുറ്റവിമുക്തനാക്കിയ നടന്‍ ദിലീപിനേയും ഉള്‍പ്പെടെ ചിലര്‍ മനപൂര്‍വം കുടുക്കിയെന്ന് ആരോപിച്ച് കൊണ്ടായിരുന്നു വിഡിയോ. കുറ്റകൃത്യത്തെ ലഘൂകരിക്കുകയും അതിജീവിതയെ അധിക്ഷേപിക്കുകയും പ്രതികളെ ന്യായീകരിക്കുകയും ചെയ്യുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവച്ചത്. അതിജീവിതയുടെ പേര് ഇയാള്‍ വിഡിയോയില്‍ പലവട്ടം ആവര്‍ത്തിച്ച് പറഞ്ഞിരുന്നു.

മാര്‍ട്ടിനെ നിലവില്‍ കോടതി 20 വര്‍ഷത്തേക്ക് തടവില്‍ ശിക്ഷിച്ചിരിക്കുകയാണ്. ഇത് റദ്ദാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് ഒരു ഹര്‍ജി ഇയാള്‍ കോടതിയില്‍ കൊടുക്കാനിരിക്കുകയാണ്. പ്രതിയുടെ പേര് പരാമര്‍ശിച്ചുകൊണ്ടുതന്നെയാണ് അതിജീവിത ഇന്നലെ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത് എന്നാണ് വിവരം. അതിജീവതയെ അധിക്ഷേപിച്ചവരുടെ സമൂഹ മാധ്യമ അക്കൗണ്ടുകള്‍ പൊലീസ് പരിശോധിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുഴുവൻ സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് സർക്കാർ; തീരുമാനം മുഖ്യമന്ത്രി- ഗവർണർ സമവായത്തിന് പിന്നാലെ

മുഖ്യമന്ത്രി- ഗവർണർ ധാരണ പ്രകാരം എല്ലാ സർവകലാശാലകളിലും സ്ഥിരം വിസി നിയമനവുമായി സർക്കാർ മുന്നോട്ട്. ഗവർണർ രൂപീകരിക്കുന്ന സെർച്ച് കമ്മിറ്റിയിലേക്ക് പ്രതിനിധികളെ നൽകാൻ സർവകലാശാലകൾക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. കാലിക്കറ്റ് വൈസ് ചാൻസലർ നിയമനത്തിൽ സെർച്ച് കമ്മറ്റി പ്രതിനിധിയെ സർവകലാശാല സെനറ്റ് ഇന്ന് നൽകും.

ഡിജിറ്റൽ -സാങ്കേതിക സർവകലാശാലകളിലെ വൈസ് ചാൻസലർ നിയമനത്തിൽ മുഖ്യമന്ത്രിയും ഗവർണറും സമവായത്തിൽ എത്തിയതോടെയാണ് മറ്റ് സർവകലാശാലകളിലും സ്ഥിരം വിസി നിയമനത്തിന് തീരുമാനം ആയത്. ആദ്യ നിയമനം കാലിക്കറ്റ് സർവകലാശാലയിൽ നടക്കും. കഴിഞ്ഞ മൂന്ന് തവണയും കാലിക്കറ്റ് സർവകലാശാല നിർദേശിക്കുന്ന സെർച്ച് കമ്മറ്റി പ്രതിനിധി രാജിവയ്ക്കുകയായിരുന്നു. പക്ഷേ ഇന്ന് സർക്കാർ നിർദേശം കൂടി അംഗീകരിച്ച് പ്രതിനിധിയെ നൽകും. പിന്നാലെ കേരളയും, കണ്ണൂരും പ്രതിനിധികളെ നൽകും.

സർക്കാരിനും, ഗവർണർക്കും താൽപര്യമുള്ളവരെ പരസ്പര ധാരണയാൽ വിവിധ സർവകലാശാലകളിൽ വി സിമാരായി നിയമിക്കും. ലോക്ഭവൻ നിയമിച്ച ഡിജിറ്റൽ സാങ്കേതിക സർവകലാശാല വൈസ് ചാൻസലർമാരുമായി സർക്കാർ സഹകരിച്ച് മുന്നോട്ട് പോകും. കേരള സർവ്വകലാശാലയിലെ താൽകാലിക വിസി മോഹനൻ കുന്നുമ്മലും ഉന്നത വിദ്യാഭ്യാസമന്ത്രിയെ കാണും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്തെ പുതിയ ബാറിലെ ജീവനക്കാരിയെ ജോലിസ്ഥലത്തും വീട്ടിലുമെത്തി അഭിഭാഷകനും സുഹൃത്തും ശല്യം ചെയ്തു,

കൊല്ലം നഗരത്തിൽ പുതുതായി പ്രവർത്തനം ആരംഭിച്ച ബാറിലെ വനിതാ ജീവനക്കാരിയെയാണ് അഭിഭാഷകനും ഇയാളുടെ സുഹൃത്തും ചേർന്ന് ശല്യം ചെയ്തത്. ഇവരുടെ ജോലിസ്ഥലത്തും താമസസ്ഥലത്തും എത്തി ശല്യം ചെയ്തെന്നായിരുന്നു പരാതി. പ്രതികൾ സഞ്ചരിച്ചിരുന്ന വാഹനവും പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് രജിസ്റ്റർ ചെയ്ത് ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിപിഎം സ്ഥാനാർത്ഥിയായ ഭർത്താവ് തോറ്റു; വോട്ടർമാർക്ക് നന്ദി പറഞ്ഞ് ഭാര്യ

 ആലപ്പുഴ: തദ്ദേശ തിരഞ്ഞെടുപ്പിൽ‌ സിപിഎം സ്ഥാനാർത്ഥിയായ ഭർത്താവ് തോറ്റതിന് വോട്ടർമാർക്ക് നന്ദി അറിയിച്ച് സമൂഹമാ ധ്യമത്തിൽ ഭാര്യയുടെ കുറിപ്പ്. മാന്നാർ പഞ്ചായത്ത് നാലാം വാർഡിലെ എൽഡിഎഫ് സ്ഥാനാർത്ഥിയും കുട്ടംപേരൂർ (കുന്നത്തൂർ) സഹകരണ ബാങ്ക് സെക്രട്ടറിയുമായ സജികുമാർ പരടയിൽ തോറ്റതിനെത്തുടർ ന്നാണ് ഭാര്യ ടിടിഐ അധ്യാപിക സിന്ധു വോട്ടർമാർക്ക് നന്ദിയറിയിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടത്.
ഫേസ്ബുക്ക് കുറിപ്പ് ചർച്ചയായതോടെ രണ്ടാമതൊരു പോസ്റ്റു കൂടിയിട്ട് നന്ദി അറിയിക്കാനുള്ള കാരണവും അവർ വിശദീകരിച്ചു. ഭർത്താവ് ജയിച്ചാൽ, ഒരുമിച്ചു വിദേശത്ത് പോകുകയെന്ന തന്റെ ആഗ്രഹം നടക്കില്ല. ഔദ്യോഗിക സ്ഥാനത്തിരിക്കുന്നവർക്കു പറ്റിയ പണിയല്ലി തെന്നും ജോലിയില്ലാത്ത ആളുകൾക്കു മാത്രമേ പഞ്ചായത്തംഗമായി തിളങ്ങാൻ കഴിയൂ എന്നുമാണു സിന്ധുവിന്റെ കുറിപ്പിലുള്ളത്.
ഇതും വായിക്കുക: എന്നാലും ആരാടാ അത്! തനിക്ക് വോട്ട് ചെയ്ത ഏക വോട്ടറെ തേടി ഒരു സ്ഥാനാർത്ഥി
20 വർഷമായി സഹകരണ ബാങ്ക് സെക്രട്ടറിയാണ് സജി കുമാർ. 5 വർഷത്തിനുള്ളിൽ അദ്ദേഹവും താനും വിരമിക്കും. ഇതിനു ശേഷം വിദേശത്തേക്കു പോകാനാണ് തൻ്റെ തീരുമാനം. പഞ്ചായത്തിൽ പിടിച്ചു നിൽക്കുന്ന ഭർത്താവ് സജി ഒരിക്കലും വിദേശത്തേക്ക് വരില്ല. താൻ തിരഞ്ഞെടുപ്പിൽ നിൽക്കരുതെന്ന് പറഞ്ഞിട്ടും പാർട്ടി (സിപിഎം) തീരുമാനമെന്നു പറഞ്ഞ് സജികുമാർ മത്സരിച്ചു. എന്തായാലും ഒരു അധ്വാനവും കൂടാതെ തനിക്ക് ആ സൗകര്യം ഒപ്പിച്ചു തന്നതിനു വോട്ടർമാർക്കു നന്ദിയെന്നാണു സിന്ധുവിന്റെ കുറിപ്പിൽ പറയു ന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജിദ്ദയില്‍ നിന്ന് പുറപ്പെട്ട വിമാനം തകരാറിലായ സംഭവം: നെടുമ്പാശ്ശേരിയില്‍ നിന്ന് യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കും

ജിദ്ദയില്‍ നിന്നും കരിപ്പൂരിലിറങ്ങേണ്ട വിമാനം തകരാറിലായതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരിയില്‍ ഇറക്കി. എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനമാണ് നെടുമ്പാശ്ശേരിയില്‍ ഇറക്കിയത്. 160 യാത്രക്കാരാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. യാത്രക്കാരെ റോഡ് മാര്‍ഗം കരിപ്പൂരില്‍ എത്തിക്കും. 

160 യാത്രക്കാരുമായി പുലര്‍ച്ചെ 1:05 നാണ് എയര്‍ഇന്ത്യ എക്‌സ്പ്രസ് ജിദ്ദയില്‍ നിന്നും ടേക്ക് ഓഫ് ചെയ്യുന്നത്. യാത്രമധ്യേ വിമാനത്തിന് സാങ്കേതിക തകരാറുകള്‍ സംഭവിക്കുകയായിരുന്നു. ലാന്‍ഡിങ് ഗിയറിന് തകരാര്‍ സംഭവിക്കുകയും വിമാനത്തിന്റെ ഒരു ടയര്‍ പൊട്ടുകയും ചെയ്തു. തുടര്‍ന്ന് പൈലറ്റ് അടിയന്തര ലാന്‍ഡിങ്ങിനായി ആവശ്യപ്പെടുകയായിരുന്നു. പൂര്‍ണ്ണ സജ്ജമായ നെടുമമ്പാശ്ശേരി വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡ് ചെയ്തു. ലാന്‍ഡിങ്ങിനിടയില്‍ രണ്ടാമത്തെ ടയറും പൊട്ടി. ജിദ്ദയില്‍ നിന്ന് വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനിടയില്‍ എന്തോ ഒരു വസ്തു വിമാനത്തിന്റെ ടയറില്‍ തട്ടിയതാണ് ടയര്‍ പൊട്ടാന്‍ കാരണം എന്നാണ് എയര്‍ ഇന്ത്യയുടെ വിശദീകരണം. ടേക്ക് ഓഫ് സമയത്ത് വലിയ ശബ്ദവും വിമാനത്തിനുള്ളില്‍ കുലുക്കവും അനുഭവപ്പെട്ടിരുന്നതായും യാത്രക്കാര്‍ പറഞ്ഞു.

മറ്റൊരു വിമാനം ക്രമീകരിച്ചു നല്‍കണമെന്ന ആവശ്യപ്പെട്ട് വിമാനത്താവളത്തില്‍ യാത്രക്കാര്‍ പ്രതിഷേധമുയര്‍ത്തി. എന്നാല്‍ മുഴുവന്‍ യാത്രക്കാരെയും റോഡ് മാര്‍ഗ്ഗം കരിപ്പൂരില്‍ എത്തിക്കും. യാത്രക്കാരുമായി അഞ്ചു ബസ്സുകള്‍ കരിപ്പൂരിലേക്ക് പുറപ്പെട്ടു. വിമാനത്തിന്റെ വിശദമായ സാങ്കേതിക പരിശോധനകള്‍ നടന്നു വരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

8 -ാം വയസിൽ വെറും മൂന്ന് മണിക്കൂർ ആയുസെന്ന് ഡോക്ടർമാർ, ഇന്ന് 35 -ാം വയസിൽ 90 കോടിയുടെ ഗെയിമിംഗ് സാമ്രാജ്യത്തിന് ഉടമ

മരണത്തിന് മുന്നിൽ നിന്നും രക്ഷപ്പെട്ട് ജീവിതത്തിലേക്ക് തിരിച്ചെത്തിയ ഒരു പാടുപേരുടെ കഥ നമ്മൾ പല ആവർത്തി കേട്ടിട്ടുണ്ട്. എന്നാല്‍ ചൈനീസ് കോടീശ്വരനും ഗെയ്മിംഗ് പ്ലാറ്റ്ഫോമായ സെറിനിറ്റി ഫോർജിന്‍റെ ഉടമയുമായ ഷെങ്‌ഹുവ യാങ്ങിന്‍റ ജീവിതം ആരെയും അമ്പരപ്പിക്കും. 18 -ാം വയസിൽ ഷെങ്‌ഹുവയിൽ കണ്ടെത്തിയ ഗുരുതരരോഗം വെറും മൂന്ന് മണിക്കൂറിന്‍റെ ആയുസ് മാത്രമേ അദ്ദേഹത്തിന് ബാക്കിവച്ചിട്ടുള്ളൂവെന്നായിരുന്നു ഡോക്ടർമാർ വിധിച്ചത്. എന്നാല്‍, ആ വിധിയെ തിരിത്തിയെഴുതി ജീവിത്തിലേക്ക് തിരികെ വന്ന ഷെങ്‌ഹുവ യാങ്ങ്, ഇന്ന് തന്‍റെ 35 -ാം വയസിൽ 90 കോടിയുടെ ഗെയിമിംഗ് സാമ്രാജ്യത്തിന്‍റെ ഉടമയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായിലേക്കുള്ള വിമാന സര്‍വീസ് വൻതോതിൽ വര്‍ദ്ധിപ്പിച്ച് യൂറോപ്യന്‍ എയര്‍ലൈനുകള്‍

യുഎഇയിലെ വര്‍ദ്ധിച്ച യാത്രാ ആവശ്യകത കണക്കിലെടുത്ത് യൂറോപ്യന്‍ എയര്‍ലൈനുകള്‍ ദുബായിലേക്കുള്ള വിമാന സര്‍വീസ് ശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിച്ചു. വിര്‍ജിന്‍ അറ്റ്ലാന്റിക്, എയര്‍ബസ് എ350-1000 ഉപയോഗിച്ച് സീറ്റ് ശേഷി 52 ശതമാനം കൂട്ടിയപ്പോള്‍, ബ്രിട്ടീഷ് എയര്‍വേയ്സ് ലണ്ടന്‍ റൂട്ടില്‍ എ380 ജംബോ ജെറ്റുകള്‍ പുനരാരംഭിച്ചു. ഈ വര്‍ഷം ദുബായ് ഇന്റര്‍നാഷണല്‍ വിമാനത്താവളം 96 ദശലക്ഷം യാത്രക്കാരെ കൈകാര്യം ചെയ്യും. ദുബായിയുടെ ആഗോള ഹബ്ബ് പദവിക്ക് ഇത് വലിയ ഊര്‍ജ്ജം നല്‍കും.

ദുബായിലെ ശീതകാല യാത്രാ തിരക്ക് വര്‍ധിച്ച സാഹചര്യത്തില്‍, യൂറോപ്യന്‍ എയര്‍ലൈനുകള്‍ കൂടുതല്‍ സീറ്റ് ശേഷിയുള്ള വലിയ വിമാനങ്ങള്‍ ദുബായ് റൂട്ടില്‍ എത്തിക്കുകയാണ്. വിര്‍ജിന്‍ അറ്റ്ലാന്റിക് എയര്‍ബസ് എ350-1000 ഉപയോഗിച്ച് സീറ്റ് ശേഷി 52 ശതമാനം വര്‍ദ്ധിപ്പിച്ചപ്പോള്‍, ബ്രിട്ടീഷ് എയര്‍വേയ്സ് ലണ്ടന്‍ റൂട്ടില്‍ എ380 ജംബോ ജെറ്റുകള്‍ പുനരാരംഭിച്ചു. ജര്‍മ്മന്‍ കാരിയറായ യൂറോവിംഗ്സ്, എയര്‍ ഫ്രാന്‍സ് തുടങ്ങിയ മറ്റ് എയര്‍ലൈനുകളും സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചു. എയര്‍ ഫ്രാന്‍സ് 2026 മാര്‍ച്ച് വരെ ദുബായ്-പാരീസ് റൂട്ടില്‍ ആഴ്ചയില്‍ 18 സര്‍വീസുകള്‍ വരെ ലഭ്യമാക്കും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിശ്ചയിച്ച് ഉറപ്പിച്ച വിവാഹം മുടങ്ങി, പിന്നാലെ എഐയെ വിവാഹം ചെയ്ത് യുവതി; പങ്കാളിക്ക് മുന്‍വിധികളില്ലെന്ന് വെളിപ്പെടുത്തൽ

തൻറെ പ്രതിശ്രുതവരനുമായുള്ള വിവാഹം മുടങ്ങിയതിനെ തുടർന്ന് ജപ്പാനിലെ യൂറിന നൊഗുച്ചിയെന്ന യുവതി ഒരു എഐ കഥാപാത്രത്തെ ജീവിതപങ്കാളിയായി സ്വീകരിച്ചു. മുൻവിധിയില്ലാതെ തന്നെ കേൾക്കുകയും വൈകാരിക പിന്തുണ നൽകുകയും ചെയ്യുന്നതിനാലാണ് തീരുമാനമെന്ന് യുവതി പറയുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്: 'കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞു'; അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ദിലീപ്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോ​ഗസ്ഥനെതിരെ ദിലീപ്. കോടതിയിൽ പറയാത്ത പലതും ചാനലുകളിൽ പറഞ്ഞുവെന്ന് ദിലീപ് ആരോപിച്ചു. അടച്ചിട്ട കോടതി മുറിയിലെ വാദങ്ങൾ ചോർത്തി. ബാലചന്ദ്രകുമാർ പൊലീസിന് മൊഴി നൽകുന്നതിന് മുൻപ് ചാനലിന് ഇൻ്റർവ്യൂ നൽകിയെന്നും ഇത്തരമൊരു സാക്ഷി ഉണ്ടെങ്കിൽ ആദ്യം കോടതിയെ അറിയിക്കുകയായിരുന്നു വേണ്ടതെന്നും ദിലീപ് പറഞ്ഞു. കോടതിയലക്ഷ്യ ഹർജികൾ ജനുവരി 12ന് പരിഗണിക്കാൻ മാറ്റിവെച്ചു.