Thursday, 18 December 2025

തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വർണം, വാളയാറില്‍ രണ്ടുപേർ പിടിയിൽ

തൃശൂരിലെ ജ്വല്ലറിയിലേക്കെത്തിക്കാനായി മുംബൈയില്‍ നിന്ന് കൊണ്ടുവന്നത് എട്ട് കോടിയുടെ സ്വർണം, വാളയാറില്‍ രണ്ടുപേർ പിടിയിൽ

പാലക്കാട്: എട്ട് കോടി രുപയോളം വിലമതിക്കുന്ന 8•696 കിലോഗ്രാം സ്വർണവുമായി രണ്ട് യുവാക്കൾ പിടിയിൽ. വാളയാറിലെ എക്സൈസ് ചെക്ക് പോസ്റ്റിലാണ് രേഖകൾ ഇല്ലാതെ കടത്തി കൊണ്ടുവന്ന സ്വർണം പിടികൂടിയത്. വാഹന പരിശോധനയിൽ കൊയമ്പത്തൂരിൽ നിന്ന് കൊട്ടാരക്കരയിലേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിലെ യാത്രക്കാരിൽ നിന്നാണ് സ്വർണം പിടി കൂടിയത്. മുoബൈ സ്വദേശികളായ സംകിത്ത് അജയ് ജയിൻ, ഹിദേഷ് ശിവരാം സേലങ്കി എന്നിവരെയാണ് പിടിയിലായത്. തുടർ നടപടികൾക്കായി വാളയാർ എൻഫോഴ്സ്മെന്റ് സ്കോഡ് സ്റ്റേറ്റ് ജിഎസ്ടി ഡിപ്പാർട്ട്മെന്‍റിന് കൈമാറി. തൃശൂരിലെ ഒരു ജ്വല്ലറിയിലേക്കാണ് സ്വർണം കൊണ്ടു പോയിരുന്നതെന്ന് യുവാക്കൾ മൊഴി നൽകി. മുംബെയിൽ നിന്നാണ് സ്വർണം കൊണ്ടു വന്നത്. സ്ഥിരം സ്വർണം കടത്തുന്നവരാണ് ഇവരെന്ന് വ്യക്തമായിയിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി മേയർ ലത്തീൻ കത്തോലിക്കാ സമുദായ അംഗമാകണമെന്ന് സംഘടന

കൊച്ചി മേയർ ലത്തീൻ കത്തോലിക്കാ സമുദായ അംഗമാകണമെന്ന് സംഘടന

കൊച്ചി മേയർ സമുദായ അംഗമാകണം എന്ന നിർദ്ദേശവുമായി ലത്തീൻ സഭ. ലത്തീൻ സമുദായംഗങ്ങൾ കൂടുതലുള്ള മേഖലയാണ് കൊച്ചിയെന്നും  ജയിച്ചു വന്ന കൗൺസിലർമാരിലും നിരവധി ലത്തീൻ സമുദായ അംഗങ്ങളും ഉണ്ടെന്നും അതുകൊണ്ടാണ് ഇങ്ങനെയൊരു നിർദ്ദേശം വച്ചതെന്നും കേരള റീജിയൻ ലാറ്റിൻ കാത്തലിക് കൗൺസിൽ (കെആർഎൽസിസി) പറഞ്ഞു. മേയർ ലത്തീൻ സമുദായ അംഗമാകണം എന്നൊരു ആഗ്രഹം നേതാക്കളെ അറിയിച്ചതായി സംഘടന വൈസ് പ്രസിഡണ്ട് ജോസഫ് ജൂഡ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണുകൾ മൂടി, മുഖത്തും ശരീരത്തിലും മുറിവുകൾ; തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ വീടിനകത്ത് പൂട്ടിയിട്ടതിന്റെ ദൃശ്യങ്ങൾ പുറത്ത്

കണ്ണുകൾ മൂടി, മുഖത്തും ശരീരത്തിലും മുറിവുകൾ; തട്ടിക്കൊണ്ടുപോയ പ്രവാസി വ്യവസായിയെ വീടിനകത്ത് പൂട്ടിയിട്ടതിന്റെ ദൃശ്യങ്ങൾ പുറത്ത്

 പാലക്കാട്: പാലക്കാട് തൃത്താല തിരുമിറ്റക്കോട് പ്രവാസി വ്യവസായിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ നിർണായക ദൃശ്യങ്ങൾ പുറത്ത്. വണ്ടൂർ സ്വദേശി മുഹമ്മദാലിയെ കണ്ണും കൈയും കെട്ടിയിട്ട് വീടിനകത്ത് പൂട്ടിയിട്ട് 70 കോടി ചോദിക്കുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. സംഭവത്തിൽ ഒൻപതു പേർ കൂടി പിടിയിലാകാനുണ്ടെന്നും പ്രതികളെ കുറിച്ച് സൂചനകൾ ലഭിച്ചതായും പൊലീസ് അറിയിച്ചു. 
സംഭവത്തിൽ പിടിയിലായ പ്രതി ഫൈസലിൻ്റെ കോതക്കുറിശിയിലെ വീട്ടുതടങ്കലിലെ ഞെട്ടിക്കുന്ന കാഴ്ചയാണിത്. മുഹമ്മദാലിയുടെ കൈകൾ രണ്ടും കെട്ടിയിട്ടു. കണ്ണുകൾ മൂടി, മുഖത്തും ശരീരത്തിലും മുറിവുകൾ... മർദിച്ച് അവശനാക്കി, രക്തത്തിൽ കുളിച്ച മുഹമ്മദാലിയോട് മൊബൈൽ ഫോണിൽ ബന്ധുക്കളോട് 70 കോടി രൂപ ആവശ്യപ്പെടുന്നതാണ് ദൃശ്യത്തിൽ. 

സംഭവത്തിന് പിന്നാലെ അക്രമി സംഘത്തെ സഹായിച്ചയാളെ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്യലിൽ മറ്റു ഏഴു പേരെയും പിന്നാലെ പൊലീസ് അറസ്റ്റ് ചെയ്തു. ഒറ്റപ്പാലം വരോട് സ്വദേശികളായ അഭിജിത്ത്, സുധീഷ്, നജീബുദ്ദീൻ, ഷിഫാസ്, ഫൈസൽ, മുസ്തഫ, ഷമീർ, ഷാനു എന്നിവരാണ് അറസ്റ്റിലായത്. കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത ഇന്നോവ കാറിലെത്തിയെ ആറംഗ സംഘം ഉൾപ്പെടെ 9 പേർക്കായുള്ള അന്വേഷണം തുടരുകയാണ്. കേസിൽ ഉന്നതർക്ക് പങ്കുണ്ടെന്നാണ് പൊലീസ് സംശയം. ആറംഗ സംഘത്തെ പിടികൂടിയാൽ അന്വേഷണം കൂടുതൽ ഉന്നതരിലേക്ക് എത്തുമെന്നാണ് അനുമാനം. അതേസമയം, റിമാൻഡിലുള്ള 8 പ്രതികളെ കസ്റ്റഡിയിൽ വിട്ടുനൽകാത്തത് അന്വേഷണ സംഘത്തെ പ്രതിസന്ധിയിലാക്കി. പ്രധാന പ്രതികളിലേക്ക് എത്തണമെങ്കിൽ കൂടുതൽ ചോദ്യം ചെയ്യൽ അനിവാര്യമാണെന്ന് അന്വേഷണസംഘം കോടതിയെ അറിയിച്ചെങ്കിലും അനുവദിച്ചില്ല. 
ഡിസംബർ ആറിനായിരുന്നു സിനിമാ സ്റ്റൈലിൽ പാലക്കാട് തിരുമിറ്റക്കോട് നിന്നും പ്രവാസി വ്യവസായി മുഹമ്മദാലി  തട്ടിക്കൊണ്ടുപോയത്. മലപ്പുറം വണ്ടൂരിൽ നിന്നും സ്വന്തം കാറിൽ കൊച്ചി വിമാനത്താവളത്തിലേക്ക് പോവുകയായിരുന്ന മുഹമ്മദാലിയെ കാർ തടഞ്ഞു നിർത്തി തോക്കു ചൂണ്ടി ആറംഗ സംഘം തട്ടിക്കൊണ്ടുപോയത്. പിന്നാലെ വീട്ടുതടങ്കലിൽ പാർപ്പിച്ച് അക്രമി സംഘം പണം ആവശ്യപ്പെട്ടു. പുലർച്ചെ  അക്രമികൾ ഉറങ്ങിയ സമയം അതിസാഹസികമായി രക്ഷപ്പെട്ട് പൊലീസ് സഹായം തേടുകയായിരുന്നു. പരിക്കേറ്റ മുഹമ്മദാലി ഒരാഴ്ച മുമ്പ് ആശുപത്രി വിട്ട് ചാർട്ടേഡ് വിമാനത്തിൽ സൗദി അറേബ്യയിലെ കുടുംബത്തിനരികിലേക്കും പോയി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി

കേരളത്തിലെ എസ്ഐആർ: തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി

ദില്ലി: കേരളത്തിലെ എസ്ഐആറിൽ തീയതി നീട്ടാൻ കമ്മീഷന് നിവേദനം നൽകണമെന്ന് സുപ്രീം കോടതി. നിവേദനങ്ങളിൽ അനുഭാവപൂർവ്വമായ തീരുമാനം എടുക്കാൻ തെരെഞ്ഞെടുപ്പ് കമ്മീഷന് നിർദേശം നൽകുകയും ചെയ്തു. കേസ് ജനുവരി ആറിന് വീണ്ടും പരിഗണിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഴകിയ ഭക്ഷ്യവസ്തുക്കളിൽ നിന്ന് ഫാസ്റ്റ്ഫുഡ് നിർമ്മിക്കുന്ന പയ്യോളിയിലെ സ്ഥാപനം അടപ്പിച്ചു

പഴകിയ ഭക്ഷ്യവസ്തുക്കളിൽ നിന്ന് ഫാസ്റ്റ്ഫുഡ് നിർമ്മിക്കുന്ന പയ്യോളിയിലെ സ്ഥാപനം അടപ്പിച്ചു

കോഴിക്കോട്: പഴകിയതും പൂപ്പൽ ബാധിച്ചതുമായ ഭക്ഷണസാധനങ്ങൾ ഉപയോഗിച്ച് പുതിയ ഉൽപ്പന്നങ്ങൾ നിർമ്മിച്ചിരുന്ന പയ്യോളിയിലെ ഭക്ഷ്യ സ്ഥാപനം ഭക്ഷ്യസുരക്ഷാ വകുപ്പ് അടപ്പിച്ചു. രഹസ്യവിവരത്തെ തുടർന്ന് ബാലുശ്ശേരി സർക്കിൾ ഫുഡ് സേഫ്റ്റി ഓഫീസർ പി.ജി. ഉന്മേഷ്, കൊയിലാണ്ടി ഓഫീസർ ഡോ. വിജി വിൽസൺ എന്നിവരുടെ നേതൃത്വത്തിൽ ബുധനാഴ്ച രാവിലെ മുതൽ വൈകുന്നേരം വരെ നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേടുകൾ വെളിപ്പെട്ടത്.

കാലിത്തീറ്റ നിർമ്മിക്കാനെന്ന വ്യാജേന വിവിധ വ്യാപാരികളിൽ നിന്നും ബേക്കറികളിൽ നിന്നും കാലാവധി കഴിഞ്ഞ ബ്രെഡ്, ബൺ, ചപ്പാത്തി, റസ്‌ക് എന്നിവ ഇവർ ശേഖരിച്ചിരുന്നു. ബംഗളൂരുവിൽ നിന്നുപോലും ഇത്തരത്തിൽ പഴകിയ സാധനങ്ങൾ എത്തിച്ചിരുന്നതായി ഉദ്യോഗസ്ഥർ കണ്ടെത്തി.

ഇത്തരത്തിൽ ശേഖരിക്കുന്ന ഉപയോഗശൂന്യമായ വസ്തുക്കൾ പൊടിച്ച് 'ബ്രെഡ് ക്രംസ്' ആക്കി മാറ്റി കട്ലറ്റ്, മറ്റ് എണ്ണക്കടികൾ എന്നിവയുടെ നിർമ്മാണത്തിനായി ഫാസ്റ്റ് ഫുഡ് സെന്ററുകളിലേക്കും മറ്റും വൻതോതിൽ വിതരണം ചെയ്യുകയായിരുന്നു ഇവരുടെ രീതി. പരിശോധനയിൽ ഏകദേശം 3000 കിലോ ബ്രെഡ് ക്രംസും 500 കിലോയോളം വരുന്ന മറ്റ് പഴകിയ ഭക്ഷ്യവസ്തുക്കളും ഉദ്യോഗസ്ഥർ പിടിച്ചെടുത്തു.

ബേക്കറി യൂണിറ്റ് നടത്താൻ നഗരസഭയുടെ ലൈസൻസ് ഉണ്ടെങ്കിലും മനുഷ്യർക്കും മൃഗങ്ങൾക്കും വേണ്ടിയുള്ള ഭക്ഷണസാധനങ്ങൾ ഒരേ സ്ഥലത്ത് നിർമ്മിക്കുന്നത് നിയമവിരുദ്ധമാണ്. കൂടാതെ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം പരിശോധിക്കാനുള്ള യാതൊരു സംവിധാനവും ഈ സ്ഥാപനത്തിൽ ഉണ്ടായിരുന്നില്ല. പിടിച്ചെടുത്ത സാമ്പിളുകളുടെ പരിശോധനാഫലം ലഭിച്ചാലുടൻ സ്ഥാപന ഉടമയ്ക്കെതിരെ ശക്തമായ ക്രിമിനൽ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പരാതികൾ പലതും നൽകി ആരും ഗൗനിച്ചില്ല, പിന്നാലെ മദ്യശാല അടിച്ച് തകർത്ത് സ്ത്രീകൾ, സംഭവം യുപിയിൽ

പരാതികൾ പലതും നൽകി ആരും ഗൗനിച്ചില്ല, പിന്നാലെ മദ്യശാല അടിച്ച് തകർത്ത് സ്ത്രീകൾ, സംഭവം യുപിയിൽ

ഇന്ത്യയിലെ പല പ്രദേശങ്ങളിലും മദ്യ വില്പനശാലകൾ സ്ത്രീകളുടെ ശക്തമായ പ്രതിഷേധത്തെ തുടർന്ന് പൂട്ടേണ്ടി വന്നിട്ടുണ്ട്. ഉത്തർപ്രദേശിലെ ആഗ്ര ജില്ലയിലുള്ള മഹുവ ഗ്രാമത്തിൽ മദ്യവിൽപ്പന ശാലയ്‌ക്കെതിരെ കഴിഞ്ഞ ദിവസം അവിടുത്തെ സ്ത്രീകൾ വലിയ പ്രതിഷേധം അഴിച്ചു വിട്ടു. ഗ്രാമത്തിലെ സാമൂഹിക പ്രശ്നങ്ങൾക്ക് പ്രധാന കാരണം ഈ മദ്യശാലയാണെന്ന് ആരോപിച്ചായിരുന്നു നൂറുകണക്കിന് സ്ത്രീകൾ ബുധനാഴ്ച പ്രതിഷേധവുമായി എത്തിയത്. പിന്നാലെ അവർ മദ്യശാല ഏതാണ്ട് പൂർണ്ണമായും അടിച്ച് തകർത്തു. 

പരാതികൾ ഏറ്റില്ല, പിന്നാലെ മദ്യശാല അടിച്ച് തകർത്തു
ആഗ്ര- ജയ്പൂർ ഹൈവേയിൽ കിരാവലി പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മദ്യശാലയ്ക്ക് മുന്നിലായിരുന്നു സംഭവം. പ്രതിഷേധം അക്രമാസക്തമായതോടെ സ്ത്രീകൾ കടയ്ക്കുള്ളിൽ കയറി മദ്യക്കുപ്പികൾ പുറത്തേക്ക് വലിച്ചെറിഞ്ഞു. റോഡിലിട്ട് കുപ്പികൾ ഓരോന്നായി തല്ലി തകർക്കുന്നതും ദൃശ്യങ്ങളിൽ കാണാം. കടയുടെ ബോർഡും സ്ത്രീകൾ അടിച്ച് തകർത്തു. സ്ത്രീകൾ നിയന്ത്രണം വിട്ട് കടയിലേക്ക് ഇരച്ചെത്തിയതോടെ ജീവനക്കാരൻ കടയുടെ ഉള്ളിൽ കയറി വാതിലടച്ചു. കടയിലെ മദ്യമെല്ലാം വലിച്ച് പുറത്തിട്ട് വലിയ വടികൾ ഉപയോഗിച്ച് അവ തല്ലിപ്പൊട്ടിക്കുന്നത് വീഡിയോയിൽ കാണാം. ഇതിനിടെ ചില പുരുഷന്മാരും കുപ്പിപൊട്ടിക്കാൻ കൂടുന്നുണ്ട്. ചില പുരുഷന്മാർ ഇതിനിടെ മദ്യ കുപ്പിയുമായി മുങ്ങാൻ ശ്രമിക്കുമ്പോൾ അവരെ സ്ത്രീകൾ പിടികൂടുന്നതും കാണാം. മദ്യത്തിന്‍റെ അമിത ലഭ്യത കുടുംബങ്ങളിൽ സ്ഥിരമായി വഴക്കിനും സാമ്പത്തിക പ്രതിസന്ധിക്കും കാരണമാകുന്നുവെന്ന് പ്രതിഷേധത്തിൽ പങ്കെടുത്ത സ്ത്രീകൾ ആരോപിച്ചു. ബന്ധപ്പെട്ട അധികൃതർക്ക് പലതവണ പരാതി നൽകിയിട്ടും നടപടി ഉണ്ടാകാത്തതിനാലാണ് തങ്ങൾക്ക് നേരിട്ട് രംഗത്തിറങ്ങേണ്ടി വന്നതെന്നും അവർ വ്യക്തമാക്കി. നൂറുകണക്കിന് ഗ്രാമവാസികൾ നോക്കി നിൽക്കുന്നതിനിടെയായിരുന്നു സംഭവം.

നിയമം കൈയിലെടുക്കരുതെന്ന് പോലീസ്
എന്നാൽ, പ്രതിഷേധം കനത്തതോടെ പോലീസ് സംഭവ സ്ഥലത്തേക്ക് എത്തി. പിന്നാലെ പ്രതിഷേധക്കാരായ സ്ത്രീകളെ പിരിച്ചുവിടാനുള്ള നടപടികളിലേക്ക് പോലീസ് കടന്നു. ആക്രമണത്തിന് നേതൃത്വം നൽകിയ ചിലരെ കസ്റ്റഡിയിലെടുത്തിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടിയെടുക്കുമെന്നും പോലീസ് അറിയിച്ചു. ജനങ്ങളുടെ പരാതികൾ ന്യായമാണെങ്കിലും നിയമം കൈയിലെടുക്കുന്നത് ശരിയല്ലെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

2025ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിച്ച 10 രാജ്യങ്ങൾ

2025ൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദര്‍ശിച്ച 10 രാജ്യങ്ങൾ

2025 ജനുവരി മുതല്‍ ജൂണ്‍ വരെ 69 കോടി സഞ്ചാരികളാണ് വിവിധ രാജ്യങ്ങളിൽ സന്ദർശനം നടത്തിയത്. മുന്‍ വര്‍ഷം ഇതേ കാലയളവിനെ അപേക്ഷിച്ച് 3.3 കോടി പേരുടെ വര്‍ധനവ് രേഖപ്പെടുത്തി. അത്തരത്തിൽ ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയ 10 രാജ്യങ്ങൾ

ജപ്പാന്‍

2025ന്റെ ആദ്യ പകുതിയില്‍ ഏറ്റവും കൂടുതൽ സഞ്ചാരികള്‍ എത്തിയ രാജ്യമാണ് ജപ്പാൻ. 2024ന്റെ ആദ്യ പകുതിയെ അപേക്ഷിച്ച് 2025 ആദ്യപകുതിയില്‍ 21% കൂടുതല്‍ സഞ്ചാരികളാണ് ജപ്പാനിലെത്തിയത്.
വിയറ്റ്‌നാം

ഈ വർഷം ഏറ്റവും കൂടുതൽ ആളുകളെത്തിയ രാജ്യമായ വിയറ്റ്‌നാമാണ് രണ്ടാമത്. വിയറ്റ്‌നാമിലേക്കുള്ള സഞ്ചാരികളുടെ എണ്ണത്തില്‍ 2024 ആദ്യ പകുതിയെ അപേക്ഷിച്ച് 2025ല്‍ 21% വര്‍ധനവാണ് രേഖപ്പെടുത്തിയത്.

ദക്ഷിണകൊറിയ

പട്ടികയിൽ മറ്റൊരു ഏഷ്യന്‍ രാജ്യമായ ദക്ഷിണകൊറിയയാണ് മൂന്നാമത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025ന്റെ ആദ്യ പകുതിയില്‍ സഞ്ചാരികളുടെ എണ്ണത്തില്‍ 15% വര്‍ധനവാണ് രേഖപ്പെടുത്തിയത്.

മൊറോക്കോ

ഏഷ്യൻ രാജ്യങ്ങളുടെ ആധിപത്യത്തിന് പുറമെ ആഫ്രിക്കയും സഞ്ചാരികളുടെ എണ്ണത്തില്‍ മുന്നേറ്റമുണ്ടാക്കിയിട്ടുണ്ട്. നാലാം സ്ഥാനത്ത് മൊറോക്കോയാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 2025 ആദ്യ പകുതിയില്‍ 19% ആണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വര്‍ധനവ്.

മെക്‌സിക്കോ

ടൂറിസം മേഖലയിൽ വടക്കേ അമേരിക്ക അത്ര സജീവ സാന്നിധ്യമല്ല. എന്നാലും മെക്സിക്കോയിലെത്തിയ സഞ്ചാരികളുടെ എനെതര്‍ലന്‍ഡ്
യൂറോപ്പിൽ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിച്ച രാജ്യങ്ങളിലൊന്നാണ് നെതര്‍ലന്‍ഡ്. 2025ന്റെ ആദ്യ പകുതിയില്‍ 7% വര്‍ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്.

നെതര്‍ലന്‍ഡ്

യൂറോപ്പിൽ ഏറ്റവും കൂടുതല്‍ സഞ്ചാരികളെ ആകര്‍ഷിച്ച രാജ്യങ്ങളിലൊന്നാണ് നെതര്‍ലന്‍ഡ്. 2025ന്റെ ആദ്യ പകുതിയില്‍ 7% വര്‍ധനവാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായത്.

മലേഷ്യ

തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളും മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. സഞ്ചാരികളുടെ എണ്ണത്തില്‍ 9 ശതമാനം വളര്‍ച്ചയുമായി മലേഷ്യയാണ് 7-ാം സ്ഥാനത്ത്.

ഇന്തോനേഷ്യ

സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വളര്‍ച്ചയില്‍ ഇന്തൊനേഷ്യയും പിന്നിലല്ല. ഏഷ്യ പസഫിക് മേഖലയിലെ മികച്ച വ്യോമഗതാഗത സൗകര്യം, പ്രാദേശിക ഗതാഗത സൗകര്യങ്ങൾ എന്നിവ ഇന്തോനേഷ്യയെ അന്താരാഷ്ട്ര സഞ്ചാരികളുടെ പ്രിയപ്പെട്ട ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.

ഹോങ്കോങ്

9-ാം സ്ഥാനത്ത് ഹോങ്കോങ് ഇടംപിടിച്ചു. 2024നെ അപേക്ഷിച്ച് 2025ന്റെ ആദ്യ പകുതിയില്‍ 7% അധികം സഞ്ചാഫ്രാന്‍സ്
ലോകത്ത് ഏറ്റവും കൂടുതല്‍ വിദേശ സഞ്ചാരികളെത്തിയ 10-ാം രാജ്യം ഫ്രാൻസാണ്. സഞ്ചാരികളുടെ എണ്ണത്തില്‍ 5% വളര്‍ച്ചയാണ് രേഖപ്പെടുത്തി‌യത്. സ്പെയിനിന്റെ കാര്യത്തിലും കണക്കുകൾ സമാനമാണ്. രികൾ ഹോങ്കോങിൽ എത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് പെട്രോൾ പമ്പിനു സമീപം യുവാവ് കാറിൽ മരിച്ച നിലയിൽ

കോഴിക്കോട് പെട്രോൾ പമ്പിനു സമീപം യുവാവ് കാറിൽ മരിച്ച നിലയിൽ

കോഴിക്കോട്: പൈക്കളങ്ങാടി പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട കാറിനുള്ളിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. പൂതംപാറ കോങ്ങോട് ആന്റണിയുടെയും വത്സമ്മയുടെയും മകനായ ബിജോ ആന്റണി (36) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കാർ ഉച്ച മുതൽ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട നിലയിലായിരുന്നു. വൈകുന്നേരം ഏഴ് മണിയായിട്ടും വാഹനം മാറ്റാതിരുന്നതിനെ തുടർന്ന് പമ്പ് ജീവനക്കാർ നടത്തിയ പരിശോധനയിലാണ് യുവാവിനെ കാറിനുള്ളിൽ കണ്ടെത്തിയത്. ഈ സമയത്ത് കാറിന്റെ എസി പ്രവർത്തിക്കുന്നുണ്ടായിരുന്നതായി നാട്ടുകാർ പറയുന്നു.

ഉടൻ തന്നെ നാട്ടുകാർ ചേർന്ന് കാറിന്റെ ചില്ല് തകർത്ത് ബിജോയെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം നിലവിൽ കുറ്റ്യാടി ഗവൺമെന്റ് താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനു ശേഷം സംസ്കാരം നടത്തും. കോഴിക്കോട്ടെ ഒരു ഹോട്ടലിലെ ജീവനക്കാരനാണ് ബിജോ. മകനാണ്. ഭാര്യ: ജോസ്ന. മകൻ: ഏദൻ. സഹോദരൻ: വിജേഷ് ആന്റണി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ‌ മാങ്കൂട്ടത്തിലിനെ ജനുവരി 7 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി

രാഹുൽ‌ മാങ്കൂട്ടത്തിലിനെ ജനുവരി 7 വരെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ഹൈക്കോടതി

കൊച്ചി: പരാതി വന്ന ആദ്യ ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ നൽകിയ മൂൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി മാറ്റിവച്ചു. 2026 ജനുവരി 7ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കും. അതുവരെ രാഹുലിനെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്നും കോടതി പറഞ്ഞു.
തിരുവനന്തപുരം സെഷൻസ് കോടതി ജാമ്യാപേക്ഷ തള്ളിയതോടെയാണ് രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. ജസ്റ്റിസ് കെ ബാബുവിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്.
പരാതിക്കാരിയുമായി തനിക്ക് ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഷ്ട്രീയ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നുമാണ് രാഹുലിന്റെ വാദം. എന്നാൽ, ലൈംഗികാതിക്രമത്തിനും നിർബന്ധിത ഗർഭഛിദ്രത്തിനും രാഹുൽ മുതിർന്നുവെന്നും ഇതിന് മതിയായ തെളിവുകൾ ഉണ്ടെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ ആഗോളതലത്തിൽ തരംഗമാകുന്നു, പക്ഷേ പിന്നാലെ ഒരു ഭീഷണിയും

ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ ആഗോളതലത്തിൽ തരംഗമാകുന്നു, പക്ഷേ പിന്നാലെ ഒരു ഭീഷണിയും

ഇന്ത്യയിൽ നിർമ്മിച്ച കാറുകൾ ലോകമെമ്പാടും ജനപ്രിയമാകുന്നു. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ ഇന്ത്യൻ നിർമ്മിത കാറുകളുടെ വിദേശ കയറ്റുമതി ഏകദേശം 600,000 യൂണിറ്റുകളുടെ പുതിയ റെക്കോർഡ് ഉയരത്തിലെത്തി. സിയാം (SIAM) കയറ്റുമതി വിൽപ്പന ഡാറ്റ പ്രകാരം 599,276 പാസഞ്ചർ വാഹനങ്ങൾ പ്രധാന ആഗോള വിപണികളിലേക്ക് കയറ്റുമതി ചെയ്തു. ഇത് വർഷം തോറും 20 ശതമാനം വർദ്ധനവാണ്. 2025 സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ നവംബർ വരെ കയറ്റുമതി ചെയ്ത 498,763 യൂണിറ്റുകളെ അപേക്ഷിച്ചാണ് ഈ വളർച്ച. ഇത് 100,513 യൂണിറ്റുകളുടെ അധിക വർദ്ധനവിന് കാരണമാകുന്നു.

നടപ്പ് സാമ്പത്തിക വർഷം അവസാനിക്കാൻ നാല് മാസം ബാക്കി നിൽക്കെ, ഈ പ്രകടനം പാസഞ്ചർ വാഹന വ്യവസായത്തെ അതിന്റെ എക്കാലത്തെയും ഉയർന്ന കയറ്റുമതിയിലേക്ക് വളരെ അടുത്തെത്തിക്കുന്നു, 2025 സാമ്പത്തിക വർഷത്തിൽ ഇത് 770,364 യൂണിറ്റായിരുന്നു. 2026 സാമ്പത്തിക വർഷത്തിലെ ആദ്യ എട്ട് മാസങ്ങളിൽ, പ്രതിമാസ പാസഞ്ചർ വാഹന കയറ്റുമതി മൂന്ന് തവണ 80,000 യൂണിറ്റ് കവിഞ്ഞു. സെപ്റ്റംബറിൽ 87,762 യൂണിറ്റുകൾ, നവംബറിൽ 84,646 യൂണിറ്റുകൾ, ഓഗസ്റ്റിൽ 82,246 യൂണിറ്റുകൾ എന്നിങ്ങനെയാണ് കണക്കുകൾ.

മെക്സിക്കൻ താരിഫുകളുടെ ആഘാതം

2026 ജനുവരി 1 മുതൽ ഇന്ത്യയിൽ നിർമ്മിക്കുന്ന പാസഞ്ചർ വാഹനങ്ങളുടെ ഇറക്കുമതി തീരുവ 20 ശതമാനത്തിൽ നിന്ന് 50 ശതമാനം ആയി വർദ്ധിപ്പിക്കാൻ മെക്സിക്കോ അടുത്തിടെ തീരുമാനിച്ചു. ദക്ഷിണാഫ്രിക്കയ്ക്കും സൗദി അറേബ്യയ്ക്കും ശേഷം ഇന്ത്യയിലെ മൂന്നാമത്തെ വലിയ പാസഞ്ചർ വാഹന കയറ്റുമതി വിപണിയാണ് മെക്സിക്കോ. 2024 സാമ്പത്തിക വർഷത്തിൽ, മെക്സിക്കോ ഇന്ത്യയിൽ നിന്ന് ഏകദേശം 194,000 കാറുകളും എസ്‌യുവികളും ഇറക്കുമതി ചെയ്തു, കഴിഞ്ഞ സാമ്പത്തിക വർഷം കയറ്റുമതി ചെയ്ത മൊത്തം 770,364 പാസഞ്ചർ വാഹനങ്ങളുടെ 25% വരും ഇത്. ഇത് ഏകദേശം 1.9 ബില്യൺ ഡോളർ (ഏകദേശം 15,800 കോടി രൂപ) വിറ്റുവരവ് പ്രതിനിധീകരിക്കുന്നു.