Thursday, 18 December 2025

മക്കളുടെ ട്യൂഷൻ ടീച്ചർക്കൊപ്പം ഭാര്യ വീട് വിട്ടു പോയി; ഇനി വന്നാലും വേണ്ടെന്ന് ‘ചുംബന സെൽഫി’ യുമായി ഭർത്താവിന്റെ പരാതി

മക്കളുടെ ട്യൂഷൻ ടീച്ചർക്കൊപ്പം ഭാര്യ വീട് വിട്ടു പോയി; ഇനി വന്നാലും വേണ്ടെന്ന് ‘ചുംബന സെൽഫി’ യുമായി ഭർത്താവിന്റെ പരാതി

മക്കൾക്ക് ട്യൂഷൻ എടുക്കാനെത്തിയ അധ്യാപകനോടൊപ്പം ഭാര്യ ഒളിച്ചോടിയെന്ന് ഭർത്താവിന്റെ പരാതി. സോഷ്യൽ മീഡിയ പ്ലാറ്റ്‍ഫോമായ എക്സിലൂടെ പുറത്തുവന്ന ഒരു വീഡിയോയിലൂടെയാണ് സംഭവം പൊതുജന ശ്രദ്ധയിൽപ്പെട്ടത്. വീഡിയോയിൽ, കുടുംബത്തിന്റെ രേഖകളും ഫോട്ടോകളും അടങ്ങിയ ഒരു ഫയൽ കൈയിൽ പിടിച്ച് സ്ത്രീയുടെ ഭർത്താവ് സംഭവത്തെക്കുറിച്ച് വിവരിക്കുന്ന ദൃശ്യങ്ങളാണ് ഉള്ളത്. വീഡിയോ വൈറലായതോടെ ഭർത്താവിനെയും രണ്ട് ചെറിയകുട്ടികളെയും ഉപേക്ഷിച്ച് പോയ സ്ത്രീയ്ക്കെതിരെ വലിയ വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്നത്. മാനസികമായി തകർന്ന നിലയിലായിരുന്നെങ്കിലും ശാന്തത കൈവിടാതെ തന്റെ പക്ഷം വിശദീകരിച്ച ഭർത്താവിനെ നിരവധിപ്പേർ പിന്തുണച്ചു.

വീ‍ഡിയോയിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്: “എന്റെ പേര് മനീഷ് തിവാരി. എന്റെ ഭാര്യയുടെ പേര് റോഷ്‌നി റാണി. മക്കൾക്ക് ട്യൂഷൻ എടുക്കാനായി ശുഭം കുമാർ മേത്ത എന്നയാൾ  ഞങ്ങളുടെ വീട്ടിൽ വരാറുണ്ടായിരുന്നു. അവൾ എന്നെയും ഞങ്ങളുടെ രണ്ട് കുട്ടികളെയും ഉപേക്ഷിച്ച് അവനോടൊപ്പം ഒളിച്ചോടുകയായിരുന്നു. ഇനി അവളെ തിരികെ വേണ്ട,” വീഡിയോയിൽ ഭാര്യ ട്യൂഷൻ ടീച്ചറിനെ ചുംബിക്കുന്നതിന്റെ സെൽഫിയും ഇദ്ദേഹം പ്രദർശിപ്പിക്കുന്നുണ്ട്.

മനീഷ് തിവാരി പറയുന്നതനുസരിച്ച്,  കുട്ടികൾക്ക് ട്യൂഷൻ ക്ലാസെടുക്കാനെന്ന പേരിലാണ് അധ്യാപകൻ പതിവായി അവരുടെ വീട്ടിലെത്തിയിരുന്നത്. ഭാര്യയുമായി തനിക്ക് യതൊരു പ്രശ്നങ്ങളും ഉണ്ടായിരുന്നില്ലന്നും  ഈ അപ്രതീക്ഷിത സംഭവം തന്നെ ഞെട്ടിച്ചുകളഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്തെ ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കാരണമറിയാൻ പോസ്റ്റ്മോർട്ടം

മലപ്പുറത്തെ ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്ര കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി; കാരണമറിയാൻ പോസ്റ്റ്മോർട്ടം

മലപ്പുറം: വാരണാക്കര മൂലേക്കാവ് ക്ഷേത്രത്തിലെ പൂജാരിയെ ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പറവൂർ സ്വദേശിയായ ശരത് ആണ് മരിച്ചത്. ക്ഷേത്രക്കുളത്തിൽ മൃതദേഹം പൊങ്ങിയ നിലയിലാണ് കണ്ടെത്തിയത്. പൂജാരി കുളക്കടവിൽ കാല് തെറ്റി അബദ്ധത്തിൽ കുളത്തിലേക്ക് വീണതാകാമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. മരണത്തിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് പൊലീസ് പരിശോധിച്ചു വരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യ ദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടെന്ന പരാമർശം: മാപ്പുപറയില്ലെന്ന് പൃഥ്വിരാജ് ചവാൻ

ഓപ്പറേഷൻ സിന്ദൂറിൻ്റെ ആദ്യ ദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടെന്ന പരാമർശം: മാപ്പുപറയില്ലെന്ന് പൃഥ്വിരാജ് ചവാൻ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറുമായി ബന്ധപ്പെട്ട വിവാദ പരാമര്‍ശത്തില്‍ മാപ്പുപറയില്ലെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രിയുമായ പൃഥ്വിരാജ് ചവാന്‍. തെറ്റായതൊന്നും താന്‍ പറഞ്ഞിട്ടില്ലെന്നും അതുകൊണ്ടുതന്നെ മാപ്പുപറയേണ്ട ആവശ്യമില്ലെന്നും പൃഥ്വിരാജ് ചവാന്‍ പറഞ്ഞു. ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യദിനം തന്നെ ഇന്ത്യ പരാജയപ്പെട്ടുവെന്നും സംഘര്‍ഷത്തില്‍ നിരവധി ഇന്ത്യന്‍ വിമാനങ്ങള്‍ പാകിസ്താന്‍ വെടിവെച്ചിട്ടെന്നുമായിരുന്നു ചവാന്‍ പറഞ്ഞത്. പ്രസ്താവന വിവാദമായതിന് പിന്നാലെയാണ് വിശദീകരണവുമായി അദ്ദേഹം രംഗത്തെത്തിയത്.

'ഞാന്‍ തെറ്റായ ഒരു കാര്യവും പറഞ്ഞിട്ടില്ല. അതുകൊണ്ടു തന്നെ മാപ്പുപറയേണ്ട കാര്യവുമില്ല. ചോദ്യങ്ങള്‍ ചോദിക്കാനുളള അവകാശം നമ്മുടെ ഭരണഘടന എനിക്ക് തന്നിട്ടുണ്ട്. ഇപ്പോള്‍ കൂടുതലായി ഒന്നും പറയാനില്ല. എല്ലാം വിശദമായി പിന്നീട് പറയാം' എന്നാണ് പൃഥ്വിരാജ് ചവാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. നേരത്തെ പൂനെയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെയാണ് ചവാന്‍ ഓപ്പറേഷന്‍ സിന്ദൂറിനെതിരായ പരാമര്‍ശം നടത്തിയത്. 'ഓപ്പറേഷന്‍ സിന്ദൂറിന്റെ ആദ്യ ദിവസം നമ്മള്‍ പൂര്‍ണമായും പരാജയപ്പെട്ടു. മെയ് ഏഴിന് നടന്ന അര മണിക്കൂര്‍ നീണ്ട വ്യോമാക്രമണത്തില്‍, ആളുകള്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും നമ്മള്‍ പൂര്‍ണമായും പരാജയപ്പെട്ടു. ഇന്ത്യന്‍ വിമാനങ്ങള്‍ വെടിവെച്ചുവീഴ്ത്തി. യുദ്ധത്തില്‍ നഷ്ടങ്ങളുണ്ടാവുക സാധാരണമാണ്. എന്നാല്‍ സര്‍ക്കാര്‍ ചില വസ്തുതകള്‍ മറച്ചുവയ്ക്കുകയാണ്. സത്യം പുറത്തുവരുന്നത് സര്‍ക്കാര്‍ തടയുകയാണ് എന്നാണ് പൃഥ്വിരാജ് ചവാന്‍ പറഞ്ഞത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊൽക്കത്ത സ്വദേശിനിയെ കൊച്ചിയിലെത്തിച്ച് കശ്മീർ സ്വദേശി, ഒരുമിച്ച് താമസം, തക്കം കിട്ടിയപ്പോൾ പണവും ആഭരണവുമായി യുവാവ് മുങ്ങി

കൊൽക്കത്ത സ്വദേശിനിയെ കൊച്ചിയിലെത്തിച്ച് കശ്മീർ സ്വദേശി, ഒരുമിച്ച് താമസം, തക്കം കിട്ടിയപ്പോൾ പണവും ആഭരണവുമായി യുവാവ് മുങ്ങി

കൊച്ചി: ഡേറ്റിങ് ആപ്പ് വഴി പരിചയപ്പെട്ട കൊൽക്കത്ത സ്വദേശിനിയെ കൊച്ചിയിലെത്തിച്ച് കവർച്ചയ്ക്ക് ഇരയാക്കിയ ശേഷം കശ്മീർ സ്വദേശി മുങ്ങി. ആലുവയിലെ സ്വകാര്യ ബാങ്ക് ജീവനക്കാരനെതിരെ കേസെടുത്തെങ്കിലും ആളെ കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല. യുവാവിനെ വിശ്വസിച്ച് കൊച്ചിയിലെത്തിയ 23കാരി പെരുവഴിയിലായി.

ഡേറ്റിങ്ങ് ആപ്പിലെ വാഗ്ദാനം വിശ്വസിച്ച് ഉള്ള ജോലിയും മാതാപിതാക്കളേയും ഉപേക്ഷിച്ച് ബെംഗളൂരുവിൽ നിന്ന് കൊച്ചിയിലെത്തിയതാണ് യുവതി. ഏപ്രിൽ മാസത്തിലാണ് കശ്മീർ സ്വദേശിയായ അമൻദീപിനെ പരിചയപ്പെടുന്നത്. സ്വകാര്യ ബാങ്കിലെ ജീവനക്കാരനായ അമൻദീപ് ജോലി ചെയ്തിരുന്ന ആലുവയിലേക്ക് യുവതി എത്തി. ഒരുമിച്ച് താമസം തുടങ്ങി. ആലുവയിലെ ഫ്ലാറ്റിൽ തന്‍റെ ആഭരണങ്ങളും പണവും സൂക്ഷിച്ചിരുന്നുവെന്നും യുവതി പറയുന്നു. കൊൽക്കത്ത സ്വദേശിയിയായ താനുമായുള്ള വിവാഹത്തിന് യുവാവിന്‍റെ കുടുംബത്തിന് താൽപര്യമില്ലായിരുന്നു. നവംബർ മാസത്തിൽ മാതാപിതാക്കളെ പറഞ്ഞ് ബോധ്യപ്പെടുത്തി സമ്മതം വാങ്ങി വാരാമെന്ന് പറഞ്ഞ് അമൻദീപ് കശ്മീരിലേക്ക് പോയി. യുവതിയെ കൊൽക്കത്തയിലേക്കും പറഞ്ഞയച്ചു.

വീട്ടിലെത്തിയ ശേഷം യുവാവ് അകൽച്ച കാട്ടിത്തുടങ്ങി. വീട്ടുകാർ വിവാഹത്തിന് സമ്മതിക്കുന്നില്ലെന്നും ബന്ധത്തിൽ നിന്ന് പിന്മാറണമെന്നും ആവശ്യപ്പെട്ടു. യുവതിയുടെ നിരന്തരമായ ആവശ്യത്തെത്തുടർന്ന് കൊച്ചിയിൽ തിരികെ എത്താമെന്ന് സമ്മതിച്ചു. യുവതിയും കൊൽക്കത്തയിൽ നിന്ന് വിമാനം കയറി. ഡിസംബർ 8ന് യുവാവ് കൊച്ചിയിലെത്തിയെന്ന് ഫോൺ ലൊക്കേഷൻ പരിശോധിച്ചതിലൂടെ മനസിലായി. പക്ഷേ യുവതിക്ക് മുന്നിലെത്തിയില്ല.
യുവതി നെടുമ്പാശ്ശേരി പൊലീസിൽ പരാതി നൽകി. ഇരുവരും താമസിച്ചിരുന്ന ഫ്ലാറ്റ് പൂട്ടി താക്കോലുമായാണ് അമൻദീപ് മുങ്ങിയത്. പൊലീസ് അകമ്പടിയിൽ ഫ്ലാറ്റ് തുറന്നപ്പോഴാണ് പണവും ആഭരണവും നഷ്ടപ്പെട്ട വിവരം അറിയുന്നത്. വിവാഹ വാഗ്ദാനം നൽകി വഞ്ചിച്ചതിന് പൊലീസ് കേസെടുത്തു. ഫ്ലാറ്റിൽ താമസിക്കാൻ ഉടമ അനുവദിക്കാത്തതിനാൽ ഹോട്ടൽ റൂമിൽ കഴിയുകയാണ് യുവതിയിപ്പോൾ. മറ്റ് പല സ്ത്രീകളുമായി യുവാവിനെ ബന്ധമുണ്ടെന്നും തന്നെ വഞ്ചിക്കുകയായിരുന്നു എന്നുമാണ് യുവതിയുടെ ആരോപണം. യുവാവിനായി പൊലീസ് അന്വേഷണം തുടരുകയാണ്. ഇയാൾ കേരളം വിട്ടതായാണ് വിവരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തനിക്കെതിരെ കള്ളക്കേസെന്ന് പി ടി കുഞ്ഞുമുഹമ്മദ്; '21 ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരുഹത'

തനിക്കെതിരെ കള്ളക്കേസെന്ന് പി ടി കുഞ്ഞുമുഹമ്മദ്; '21 ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരുഹത'

തിരുവനന്തപുരം: തനിക്കെതിരായ ലൈംഗികാതിക്രമക്കേസില്‍ സംവിധായകന്‍ പി ടി കുഞ്ഞുമുഹമ്മദ് നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ഉത്തരവ് മറ്റന്നാള്‍. അപേക്ഷയില്‍ ഇന്ന് വാദം പൂര്‍ത്തിയാക്കി. പൊലീസ് കേസ് ഡയറി കോടതിയില്‍ ഹാജരാക്കി. തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ജാമ്യാപേക്ഷ പരിഗണിച്ചത്.

തനിക്കെതിരെയുള്ളത് കള്ളക്കേസാണെന്ന് ജാമ്യാപേക്ഷയില്‍ പി ടി കുഞ്ഞുമുഹമ്മദ് പറഞ്ഞു. 21 ദിവസം വൈകി പരാതി നല്‍കിയതില്‍ ദുരുഹതയുണ്ട്. നവംബര്‍ ആറിലെ സംഭവത്തില്‍ പരാതി നവംബര്‍ 27നാണ് നല്‍കിയത്. തൊട്ടടുത്ത ദിവസം ചലച്ചിത്ര പ്രവര്‍ത്തക സന്ദേശമയച്ചെന്നും അപേക്ഷയില്‍ പി ടി കുഞ്ഞുമുഹമ്മദ് പറയുന്നു. വാട്‌സ്ആപ്പ് ചാറ്റ് വിവരങ്ങള്‍ കോടതിക്ക് കൈമാറിയിട്ടുണ്ട്.

അതേ സമയം പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്ന് പ്രോസിക്യൂഷന്‍ വ്യക്തമാക്കി. ഇരുവരും ഹോട്ടലില്‍ താമസിച്ചതിന്റെ രേഖകളും പ്രോസിക്യൂഷന്‍ കൈമാറി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഷ്ട്രീയ എതിരാളി ഡിഎംകെ, പ്രത്യയശാസ്ത്ര എതിരാളി ബിജെപി; വീണ്ടും കളം പിടിച്ച് വിജയ്

രാഷ്ട്രീയ എതിരാളി ഡിഎംകെ, പ്രത്യയശാസ്ത്ര എതിരാളി ബിജെപി; വീണ്ടും കളം പിടിച്ച് വിജയ്

ചെന്നൈ: കരൂര്‍ ദുരന്തത്തിന് പിന്നാലെ നേരിട്ട പ്രതിസന്ധിയെ മറികടന്ന് നടന്‍ വിജയുടെ തിരിച്ചുവരവിന് വഴിയൊരുക്കി ഈറോഡിലെ മഹാറാലി. സെപ്തംബര്‍ 27 ന് 41 പേരുടെ മരണത്തിനിടയാക്കിയ കരൂര്‍ ദുരന്തത്തിന് ശേഷം നടന്ന വിജയ്‌യുടെ മൂന്നാമത്തെ പൊതുപരിപാടിയാണ് ഇന്ന് ഈറോഡില്‍ നടന്നത്. ഭരണകക്ഷിയായ ഡിഎംകെയെ കടന്നാക്രമിച്ച വിജയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തുടര്‍ച്ചയാണ് പ്രസംഗത്തിലുടനീളം മുഴങ്ങിക്കേട്ടത്. കരൂർ അപകടത്തിന് ശേഷം കഴിഞ്ഞ മാസം കാഞ്ചീപുരത്തും പിന്നാലെ ഈ മാസം പോണ്ടിച്ചേരിയിലും വിജയ്‌യുടെ പൊതുപരിപാടി നടന്നിരുന്നു.

ഡിഎംകെ ദുഷ്ടശക്തിയാണെന്നും ടിവികെ ശുദ്ധമാണെന്നും വിജയ് പറഞ്ഞു. പെറ്റമ്മ നല്‍കുന്ന ധൈര്യത്തേക്കാള്‍ വലുത് വേറെയില്ല. അത്തരം ധൈര്യമാണ് ഇവിടെ അമ്മമാരും പെങ്ങന്മാരും എനിക്ക് നല്‍കുന്നത്. 10-ാം വയസ്സില്‍ സിനിമയില്‍ വന്നതാണ്. അപ്പോള്‍ മുതല്‍ ഇവിടെയുണ്ട്. വിജയ്‌ക്കെതിരെ അപവാദം പറയുന്നവര്‍ക്ക് അറിയില്ല ഇത് ഇന്നലെ പൊട്ടിമുളച്ചതല്ലെന്ന്. എല്ലാം ഉപേക്ഷിച്ച് മക്കള്‍ക്കായി വന്ന വിജയിയെ മക്കള്‍ ഒരിക്കലും കൈവിടില്ല. നിങ്ങള്‍ കൂടെ നില്‍ക്കില്ലേയെന്നും വിജയ് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

യുപിഎസ്സി; കംബൈൻഡ് ഡിഫൻസ് സർവീസസ് പരീക്ഷയ്ക്ക് അപേക്ഷ ക്ഷണിച്ചു

കംബൈൻഡ് ഡിഫൻസ് സർവീസസ് (CDS) പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. സ്‌ത്രീകൾക്കുള്ള നോൺ ടെക്‌നിക്കൽ ഷോർട് സർവീസ് കമ്മിഷൻ കോഴ്‌സ് ഉൾപ്പെടെ വിവിധ സൈനിക വിഭാഗങ്ങളിൽ 451 ഒഴിവുണ്ട്.
ഡിസംബർ 30 വരെ ഓൺലൈനിൽ അപേക്ഷിക്കാം. ഏപിൽ 12നാണ് പരീക്ഷ. കൂടുതൽ വിവരങ്ങൾക്ക് www.upsc.gov.in എന്ന് വെബ്സൈറ്റ് സന്ദര്‍ശിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

അനധികൃത മത്സ്യബന്ധനം: പിടിച്ചെടുത്ത മീൻ ലേലം ചെയ്ത് 1.17 ലക്ഷം സർക്കാർ കണ്ടുകെട്ടി, ബോട്ടുടമയ്ക്ക് 2.5 ലക്ഷം രൂപ പിഴയും ചുമത്തി

തൃശൂർ: നിയമം ലംഘിച്ച് അനധികൃത മത്സ്യബന്ധനം നടത്തിയ ബോട്ടിൽ നിന്ന് പിടിച്ച മീൻ ലേലം ചെയ്ത് 1,17,100 രൂപ സർക്കാർ കണ്ടുകെട്ടി. തീരത്തോടുചേർന്ന് കണ്ണി വലിപ്പം കുറഞ്ഞ വലകൾ ഉപയോഗിച്ചാണ് മത്സ്യബന്ധനം നടത്തിയത്.  കൂടാതെ ബോട്ടുടമയ്ക്ക് 2.50 ലക്ഷം രൂപ പിഴ ചുമത്തുകയും ചെയ്തു. തൃശൂർ അഴീക്കോടിന് സമീപമാണ് സംഭവം. 

ഫിഷറീസ് മറൈൻ എൻഫോഴ്‌സ്‌മെന്റ് സംഘമാണ് അനധികൃത മത്സ്യബന്ധനം നടത്തിയ 'തീർത്ഥം രണ്ട്' എന്ന ബോട്ട് പിടികൂടിയത്. അഴീക്കോട് ലൈറ്റ് ഹൗസിന് പടിഞ്ഞാറ് ഭാഗത്തുനിന്നാണ് ചാവക്കാട് സ്വദേശി സനലിന്റെ ഉടമസ്ഥതയിലുള്ള ബോട്ട് കരവലി നടത്തുന്നതിനിടെ വലയിലായത്.

കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമം ലംഘിച്ച് തീരത്തോട് ചേർന്ന് മീൻപിടിത്തം നടത്തിയതിനാണ് നടപടിയെടുത്തത്. ട്രോളറുകൾക്ക് നിരോധനമുള്ള 20 മീറ്ററിൽ കുറഞ്ഞ ആഴമുള്ള ഭാഗങ്ങളിൽ നിന്നാണ് മീൻപിടിത്തം നടത്തിയത്. പിടികൂടിയ മത്സ്യം അഴീക്കോട് ഹാർബറിൽ പരസ്യ ലേലം ചെയ്തതിലൂടെ ലഭിച്ച 1,17,100 രൂപയാണ് സർക്കാരിലേക്ക് കണ്ടുകെട്ടിയത്. ബോട്ടുടമയായ സനലിന് സർക്കാർ 2.50 ലക്ഷം രൂപ പിഴയും ചുമത്തി.

ഫിഷറീസ് സ്റ്റേഷൻ അസിസ്റ്റന്റ് ഡയറക്ടർ കെ.പി. ഗ്രേസി, മറൈൻ എൻഫോഴ്‌സ്‌മെന്റ് ആൻഡ് വിജിലൻസ് വിഭാഗം പ്രത്യേക അന്വേഷണ സംഘമാണ് ബോട്ടുകൾ പിടികൂടിയത്.

അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി വരും ദിവസങ്ങളിൽ ആഴക്കടലിലും തീരക്കടലിലും ഹാർബറുകളിലും രാവും പകലും പരിശോധന ശക്തമാക്കുമെന്ന് അധികൃതർ അറിയിച്ചു. നിയമലംഘനം നടത്തുന്ന യാനങ്ങൾക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ് നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മനുഷ്യത്വം മരവിച്ചോ? ഹൃദയാഘാതം വന്ന് റോഡിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ അപേക്ഷിച്ച് ഭാര്യ, നിർത്താതെ വാഹനങ്ങൾ;

മനുഷ്യത്വം മരവിച്ചോ? ഹൃദയാഘാതം വന്ന് റോഡിൽ വീണ ഭർത്താവിനെ രക്ഷിക്കാൻ അപേക്ഷിച്ച് ഭാര്യ, നിർത്താതെ വാഹനങ്ങൾ;

സ്കൂട്ടറിൽ ഭാര്യയുമായി പോകവെ ഹൃദയാഘാതം വന്ന് യുവാവ് റോഡിലേക്ക് വീണു. പിന്നാലെ അതുവഴി വന്ന വാഹനങ്ങളോട് നിർത്താൻ ഭാര്യ ആവശ്യപ്പെട്ടെങ്കിലും ആരും നിർത്തിയില്ല. ഒടുവിൽ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചതായി ഡോക്ടർമാർ അറിയിച്ചു. ഹൃദയഭേദകമായ സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പങ്കുവയ്ക്കപ്പെട്ടതോടെ മനുഷ്യത്വം മരവിച്ചുപോയോയെന്ന ചോദ്യങ്ങളുയർന്നു.

ഭർത്താവിനെ രക്ഷിക്കാൻ കേണപേക്ഷിച്ച് ഭാര്യ
ഡിസംബർ 13 -നായിരുന്നു 34 -കാരനായ മെക്കാനിക്ക് വെങ്കിട്ടരമണന് നെഞ്ച് വേദന അനുഭവപ്പെട്ടത്. ഇതേതുടർന്ന് ഭാര്യ രൂപയോടൊപ്പം പുലർച്ചെ 3.30 ഓടെ ഒരു സ്വകാര്യ ആശുപത്രിയിലേക്ക് പോയി. എന്നാൽ ഈ സമയത്ത് അവിടെ ഡോക്ടറില്ലാതിരുന്നതിനാൽ അവർ ജയദേവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കാർഡിയോവാസ്കുലർ സയൻസസിലേക്ക് റഫർ ചെയ്തു. തുടർന്ന് വെങ്കിട്ടരമണനും ഭാര്യ രൂപയും സ്കൂട്ടറിൽ ജയദേവ ആശുപത്രിയിലേക്ക് തിരിച്ചെങ്കിലും പാതി വഴിയിൽ വച്ച് നെഞ്ച് വേദന കൂടുകയും വെങ്കിട്ടരമണ സ്കൂട്ടറിൽ നിന്നും താഴെ വീഴുകയായിരുന്നു.സഹായം തേടി, പക്ഷേ...
റോഡിൽ വേദന കൊണ്ട് പുളയുന്ന ഭർത്താവിന്‍റെ ജീവൻ രക്ഷിക്കാൻ രൂപ അതുവഴി പോയ എല്ലാ വാഹന യാത്രക്കാരോടും സഹായം അഭ്യർത്ഥിച്ചു. എന്നാല്‍, രൂപയുടെ കരച്ചിലിന് മുന്നിൽ ഒരു വാഹനം പോലും നിർത്തിയില്ല. വേദന കൊണ്ട് പുളഞ്ഞ് ഭർത്താവ് റോഡിൽ കിടക്കുമ്പോൾ അതുവഴി വന്ന ബൈക്കുകളോടും മറ്റ് വാഹനങ്ങളോടും സഹായം അഭ്യ‍ർത്ഥിച്ച് കൊണ്ട് ഓടുന്ന രൂപയുടെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടതിന് പിന്നാലെ വൈറലായി. 

ഒടുവിൽ അതുവഴി വന്ന ഒരു കാബ് ഡ്രൈവ‍ർ കാർ നിർത്തുകയും ഇരുവരെയും ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. എന്നാല്‍, ഈ സമയത്തിനകം അടിയന്തര ചികിത്സ ലഭിക്കാതെ അദ്ദേഹം മരിച്ചതായി ഡ‍ോക്ടർമാർ അറിയിച്ചു. വെങ്കിട്ടരമണയുടെ ജീവൻ രക്ഷിക്കാൻ ആരും തയ്യാറായില്ലെങ്കിലും മരണാനന്തരം അദ്ദേഹത്തിന്‍റെ കണ്ണുകൾ കുടുംബം ദാനം ചെയ്തെന്നും റിപ്പോര്‍ട്ടുകൾ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ

പി ഇന്ദിര കണ്ണൂർ കോർപ്പറേഷൻ മേയർ ആകും. നിലവിലെ ഡെപ്യൂട്ടി മേയറാണ് ഇന്ദിര. ഉടൻ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും. കെ സുധാകരന്റെ വാർത്ത സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടാകും. പി ഇന്ദിര ജയിച്ചത് പയ്യാമ്പലത്ത് നിന്ന്. കോർപറേഷൻ രൂപീകരിച്ചത് മുതൽ കൗൺസിലർ ആണ്.

നിലവിലെ ഡെപ്യൂട്ടി മേയർ പി. ഇന്ദിര മേയറാകുമെന്നതായിരുന്നു സ്ഥാനാർഥി നിർണയ ഘട്ടത്തിലെ പൊതുവായ ആലോചന. കടുത്ത മത്സരം നടന്ന പയ്യാമ്പലം ഡിവിഷനിൽ നിന്നും വിജയിച്ച ഇന്ദിര മൂന്നാം തവണയും കൗൺസിലറായി.

മഹിളാ കോൺഗ്രസ് ജില്ലാ പ്രസിഡൻ്റും മുണ്ടയാട് ഡിവിഷൻ കൗൺസിലറുമായ ശ്രീജ മഠത്തിലിനായി സംസ്ഥാന നേതൃത്വത്തിലെ ചില ഉന്നതർ നടത്തുന്ന ചരടുവലികളാണ് മേയർ തീരുമാനം വൈകാനുള്ള കാരണം. കോർപറേഷൻ തെരഞ്ഞെടുപ്പ് ചുമതല ഉണ്ടായിരുന്ന സുധാകരൻ്റെ താത്പര്യം കൂടി നേതൃത്വം പരിഗണിക്കുമെന്നാണ് കരുതുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിദ്യാര്‍ഥികള്‍ക്ക് ഗൂഗിളിൽ ഗവേഷണം ചെയ്യാം; യോഗ്യത, രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി എന്നിവയറിയാം

വിദ്യാര്‍ഥികള്‍ക്ക് ഗൂഗിളിൽ ഗവേഷണം ചെയ്യാം; യോഗ്യത, രജിസ്റ്റര്‍ ചെയ്യേണ്ട അവസാന തീയതി എന്നിവയറിയാം

ഗൂഗിളിന്‍റെ പുതിയ റിസർച്ച് പ്രോജക്റ്റുകളിൽ പങ്കാളികളാകാൻ വിദ്യാർത്ഥികൾക്ക് അവസരം. 2026-ലെ സ്റ്റുഡന്റ് റിസർച്ചർ ഇന്റേൺഷിപ്പ്, അപ്രന്റിസ് പ്രോഗ്രാം എന്നിവയിലേക്കുള്ള അപേക്ഷ പ്രക്രിയ ഗൂഗിൾ ആരംഭിച്ചു. ബിരുദ, ബിരുദാനന്തരബിരുദ, പിഎച്ഡി വിദ്യാര്‍ഥികള്‍ക്ക് അപേക്ഷിക്കാം. ഗൂഗിള്‍ കരിയേഴ്‌സ് എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത്.
2026 ഫെബ്രുവരി 26 ആണ് അപേക്ഷിക്കേണ്ട അവസാന തീയതി. കമ്പ്യൂട്ടര്‍ സയന്‍സ്, ഭാഷാശാസ്ത്രം, സ്റ്റാറ്റിസ്റ്റിക്‌സ്, ബയോസ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് മാത്തമാറ്റിക്‌സ്, ഓപ്പറേഷന്‍ റിസര്‍ച്ച്, എക്കണോമിക്സ്, നാച്ചുറല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ ബിരുദമോ ബിരുദാനന്തര ബിരുദമോ പിഎച്ച്ഡിയോ ചെയ്യുന്ന വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം. 