ഇസ്‌ലാമാബാദ്: പാകിസ്ഥാനിൽ ഭരണകൂട നയങ്ങളെ വിമർശിക്കുന്നവരെയും മനുഷ്യാവകാശ പ്രവർത്തകരെയും നിശബ്ദരാക്കാൻ നിയമസംവിധാനത്തെ ദുരുപയോഗം ചെയ്യുകയാണെന്ന് മുൻ പാക് മന്ത്രിയും പ്രതിരോധ വിദഗ്ധയുമായ ഷിറീൻ മസാരി. ഇമ്രാൻ ഖാൻ മന്ത്രിസഭയിൽ മനുഷ്യാവകാശ മന്ത്രിയായിരുന്ന മസാരി, തന്റെ മകളും മനുഷ്യാവകാശ അഭിഭാഷകയുമായ ഈമാൻ സൈനബ് മസാരി നേരിടുന്ന വിചാരണയെ ചൂണ്ടിക്കാട്ടിയാണ് രാജ്യത്തെ ഭീതിജനകമായ അവസ്ഥ വിവരിച്ചത്.ഈമാനും ഭർത്താവ് ഹാദി അലി ചാത്തയും ചേർന്ന് ഒരു ട്വീറ്റിൽ ബലപ്രയോഗത്തിലൂടെയുള്ള തിരോധാനം എന്ന വാക്ക് ഉപയോഗിച്ചു എന്നതാണ് അവർക്കെതിരെയുള്ള പ്രധാന കുറ്റം. ഈ വാക്ക് ഉപയോഗിക്കുന്നത് ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് തുല്യമാണെന്നാണ് പാക് സൈബർ ക്രൈം ഏജൻസിയുടെ വാദം. 2016-ലെ പ്രിവൻഷൻ ഓഫ് ഇലക്ട്രോണിക് ക്രൈംസ് ആക്ട് പ്രകാരമാണ് ഇവർക്കെതിരെ കേസെടുത്തിരിക്കുന്നത്. കുറ്റം തെളിയിക്കപ്പെട്ടാൽ 14 വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.
വിചാരണയിലെ വിരോധാഭാസങ്ങൾ
ഈ കേസിന്റെ വിചാരണയ്ക്കിടെ നടന്ന കാര്യങ്ങൾ നിയമവ്യവസ്ഥയുടെ അപചയമാണ് വ്യക്തമാക്കുന്നതെന്ന് ഷിറീൻ മസാരി ഡിസന്റ് ടുഡേയിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. പ്രോസിക്യൂഷൻ ഹാജരാക്കിയ ഔദ്യോഗിക സാക്ഷിക്ക് സ്വന്തം തിരിച്ചറിയൽ രേഖ പോലും ഹാജരാക്കാൻ കഴിഞ്ഞില്ല. ബലപ്രയോഗത്തിലൂടെയുള്ള തിരോധാനം എന്ന പദം പാക് സുപ്രീം കോടതിയും ഹൈക്കോടതികളും നിലവിലെ പഞ്ചാബ് മുഖ്യമന്ത്രി മറിയം നവാസ് ഷെരീഫും നിരന്തരം ഉപയോഗിക്കുന്ന ഒന്നാണ്. പാകിസ്ഥാനിൽ ഇതിനായി ഒരു ഔദ്യോഗിക കമ്മീഷൻ തന്നെയുണ്ട്. എന്നാൽ ഒരു സാധാരണ പൗരൻ ഇത് ഉപയോഗിക്കുമ്പോൾ അത് രാജ്യദ്രോഹമായി മാറുന്നുവെന്ന് മസാരി ചൂണ്ടിക്കാട്ടി.പാക് സൈന്യത്തിന്റെ നയങ്ങളെയും ബലൂചിസ്ഥാനിലെ സൈനിക നീക്കങ്ങളെയും വിമർശിക്കുന്നവരെ ഇല്ലാതാക്കാനാണ് ഇത്തരം കേസുകൾ കെട്ടിച്ചമയ്ക്കുന്നത്. അടുത്തിടെ, പാകിസ്ഥാനിലെ യുവതലമുറ പഴയ ഭരണകൂട ശൈലികളെ മടുത്തിരിക്കുന്നു എന്നർത്ഥം വരുന്ന ഇറ്റ് ഈസ് ഓവർ എന്ന ലേഖനം ഒരു പ്രമുഖ പത്രത്തിൽ നിന്ന് സൈന്യത്തിന്റെ സമ്മർദ്ദത്താൽ നീക്കം ചെയ്തിരുന്നു. ഇത് രാജ്യത്തെ അഭിപ്രായസ്വാതന്ത്ര്യം എത്രത്തോളം അപകടത്തിലാണെന്ന് വ്യക്തമാക്കുന്നു. ഈമാൻ മസാരിക്കും ഭർത്താവിനും നേരെയുള്ള തുടർച്ചയായ നീതിന്യായ പീഡനത്തെ അന്താരാഷ്ട്ര നിയമ സംഘടനകൾ അപലപിച്ചു. അവർക്കെതിരെയുള്ള കുറ്റങ്ങൾ പിൻവലിക്കണമെന്നും അഭിഭാഷകരുടെ അവകാശങ്ങൾ സംരക്ഷിക്കണമെന്നും ആഗോള സംഘടനകൾ പാകിസ്ഥാനോട് ആവശ്യപ്പെട്ടു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ദേശീയപാതയിൽ പള്ളിച്ചലിൽ ബൈക്കിന് പിന്നിൽ ലോറി ഇടിച്ച് യുവാവിനും യുവതിക്കും ദാരുണാന്ത്യം. മുക്കോല സ്വദേശി അമൽ (21), ഒപ്പമുണ്ടായിരുന്ന ആലപ്പുഴ കൈചൂണ്ടിമുക്ക് സ്വദേശിനി ദേവികൃഷ്ണ എന്നിവരാണ് മരിച്ചത്.
പള്ളിച്ചൽ സിഗ്നലിന് സമീപം ബൈക്ക് നിർത്തിയിട്ടിരിക്കുമ്പോൾ പുറകിൽ വന്ന ലോറി ഇടിക്കുകയായിരുന്നു. ഇരുവരും ലോറിക്കടിയിൽപെടുകയായിരുന്നു. തൃക്കണ്ണാപുരത്ത് ലോഡ് ഇറക്കിയതിനു ശേഷം നെയ്യാറ്റിൻകരയിലേക്ക് തിരിച്ചു പോവുകയായിരുന്നു ലോറി. ലോറി ഡ്രൈവറെ നേമം പോലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഏഴുമക്കളുടെ അമ്മയെ അയൽവാസിയായ കാമുകൻ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു. ഉത്തർപ്രദേശിലെ കാൺപൂരിന് സമീപമുള്ള തിക്വാപൂർ ഗ്രാമത്തിലാണ് സംഭവം. 45കാരിയായ രേഷ്മയാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ കൊല്ലപ്പെട്ടത്. പത്ത് മാസങ്ങൾക്ക് ശേഷം ബുധനാഴ്ച രാത്രി പോലീസ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ബുധനാഴ്ച രാത്രി പതിനൊന്ന് മണിക്ക് തിരച്ചിലിനൊടുവിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഗ്രാമത്തിലെ ഗോപുരത്തിന് സമീപം ഏഴടി താഴ്ചയിൽ നിന്നാണ് രേഷ്മയുടെ മൃതദേഹം കണ്ടെത്തിയത്.ഏകദേശം പത്ത് മാസങ്ങൾക്ക് മുമ്പ് രേഷ്മയുടെ കാമുകൻ ഗൊരേലാൽ കൊലപ്പെടുത്തിയതാണെന്ന് ആരോപിക്കപ്പെടുന്നു. അമ്മയെ കുറിച്ച് വിവരമൊന്നും ലഭിക്കാതായപ്പോൾ രേഷ്മയുടെ മകൻ ബബ്ലു അവരെ നേടി ഗൊരേലാലിന്റെ വീട്ടിലെത്തിയിരുന്നു. ഇതിന് 'നിങ്ങളുടെ അമ്മ തിരിച്ചു വരില്ലെ'ന്നാണ് ഗൊരേലാൽ മറുപടി നൽകിയത്. ഗൊരേലാൽ തമാശ പറയുകയാണെന്നാണ് ബബ്ലു ആദ്യം കരുതിയത്. എന്നാൽ പിന്നീടുള്ള ചോദ്യങ്ങളിൽ നിന്ന് അയാൾ ഒഴിഞ്ഞുമാറി. ഇതിൽ ബബ്ലുവിന് സംശയം തോന്നുകയും ഡിസംബർ 29ന് അമ്മയെ കാണ്മാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകുകയുമായിരുന്നു. കൊലപാതക കേസിൽ ഗൊരേലാലിനെ പോലീസ് അറസ്റ്റ് ചെയ്തുകൊലപാതകവും പ്രണവും
രേഷ്മയുടെ ഭർത്താവ് രാംബാബു ശംഖ്‌വാർ വർഷം മൂന്ന് വർഷം മുമ്പാണ് മരിച്ചത്. ഇരുവർക്കും നാല് ആൺമക്കളും മൂന്ന് പെൺമക്കളുമാണ് ഉള്ളത്. ഭർത്താവിന്റെ മരണത്തിന് പിന്നാലെ രേഷ്മ അയൽവാസിയും ബന്ധുവുമായ ഗോരേലാലുമായി പ്രണയത്തിലായി. താമസിയാതെ അവർ തന്റെ മക്കളെ ഉപേക്ഷിച്ച് ഗോരേലാലിനൊപ്പം താമസിക്കാൻ തുടങ്ങി. ഈ ബന്ധത്തിൽ അസ്വസ്ഥരായ രേഷ്മയുടെ മക്കൾ അവരുമായുള്ള ബന്ധം വിച്ഛേദിച്ചു.കുടുംബത്തിലെ വിവാഹവും മകന്റെ അന്വേഷണവും
ഗോരേലാലിനൊപ്പം പോയതിന് ശേഷം ബബ്ലു രേഷ്മയുമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ, നവംബർ 29ന് കുടുംബത്തിലെ ഒരു വിവാഹത്തിന് രേഷ്മയെ ക്ഷണിച്ചിരുന്നു. എന്നാൽ അവർ വിവാഹത്തിന് എത്തിയിരുന്നില്ല. ഇത് ബബ്ലുവിൽ സംശയം ജനിപ്പിച്ചു. തുടർന്ന് ബബ്ലു ഗോരേലാലിന്റെ വീട്ടിലെത്തുകയും രേഷ്മയെ തിരക്കുകയും ചെയ്തു. ഇതിന് 'നിങ്ങളുടെ അമ്മ ഇനി ഒരിക്കലും തിരിച്ചുവരില്ലെ'ന്നാണ് അയാൾ മറുപടി നൽകി. ബബ്ലു അയാളോട് അമ്മയെക്കുറിച്ച് നിരവധി തവണ തിരക്കി. എന്നാൽ വ്യക്തമായ മറുപടി നൽകാതെ അയാൾ ഒഴിഞ്ഞു മാറി. ഒടുവിൽ ബബ്ലു പോലീസിനെ സമീപിക്കുകയായിരുന്നു.ബബ്ലു പരാതി നൽകിയതിന് പിന്നാലെ പോലീസ് ഗൊരേലാലിനെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ താനും രേഷ്മയും തമ്മിൽ വഴക്കുണ്ടായതായി അയാൾ പോലീസിനോട് വെളിപ്പെടുത്തി. രേഷ്മയെ ഒഴിവാക്കാൻ ഗോരേലാൽ ആഗ്രഹിച്ചു. തുടർന്ന് രേഷ്മയോട് ബന്ധുക്കളുടെ അടുത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. ഇത് രേഷ്മ വിസമ്മതിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായി. ഒരു ദിവസം വഴക്കിനിടെ ഗോരേലാൽ രേഷ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. രണ്ടുദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. അത് എങ്ങനെ മറവ് ചെയ്യാമെന്ന് ആലോചിച്ചു. ആദ്യം ഒരു കനാലിൽ ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ മൃതദേഹം വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിവരുമെന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. ഇതിന് ശേഷം ഗ്രാമത്തിലെ വിജനമായ ഒരു സ്ഥലത്ത് അത് കുഴിച്ചിടാൻ അയാൾ തീരുമാനിച്ചു. എന്നാൽ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെക്കുറിച്ച് ചോദ്യം ചെയ്യലിൽ ഇയാൾ പറയാൻ വിസമ്മതിച്ചു. രേഷ്മയുടെ ശരീരാവശിഷ്ടങ്ങൾ ഇപ്പോൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ബബ്ലു തന്റെ അമ്മയെ കാണാതായതായി പരാതി നൽകിയിട്ടുണ്ടെന്നും ഗൊരേലാലും മറ്റ് രണ്ടുപേരും ചേർന്നാണ് രേഷ്മയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീപേന്ദ്ര നാഥ് ചൗധരി പറഞ്ഞു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പോലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തു. ഗോരേ ലാൽ കുറ്റം സമ്മതിച്ചു. രേഷ്മയുടെ ആഭരണങ്ങളും വസ്ത്രങ്ങളും നോക്കി ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കുമായി അയച്ചിരിക്കുകയാണ്,'' ചൗധരി പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: വെനസ്വേലയ്ക്ക്മേലുള്ള അമേരിക്കന്‍ അധിനിവേശം നികൃഷ്ടമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഹൃദയശൂന്യതയ്‌ക്കെതിരെ ശബ്ദമുയരണം. യുഎസ് സൈനിക കടന്നുകയറ്റങ്ങളുടെ ചരിത്രം മനുഷ്യക്കുരുതിയുടേതാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
'വിയറ്റ്‌നാം മുതല്‍ ഇറാഖ് വരെയും സിറിയ മുതല്‍ ലിബിയ വരെയും ലാറ്റിന്‍ അമേരിക്ക ആകെയും ആ രക്തം ചിതറിക്കിടക്കുന്നു. തങ്ങളുടെ സാമ്പത്തിക രാഷ്ട്രീയ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ ലക്ഷക്കണക്കിന് നിരപരാധികളെ അമേരിക്ക കൊന്നൊടുക്കി. അധിനിവേശ താല്‍പ്പര്യങ്ങള്‍ക്കായി ആണവായുധങ്ങളും രാസായുധങ്ങളും വരെ പ്രയോഗിച്ചു. ആ ക്രൂരത ജപ്പാനിലെയും വിയറ്റാമിലേയും വരും തലമുറകളെപ്പോലും വേട്ടയാടുന്നതാണ്. അമേരിക്ക വിതച്ച വിനാശങ്ങള്‍ അത്തരം രാജ്യങ്ങളെ ദശാബ്ദങ്ങള്‍ പിന്നോട്ടടിച്ചുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കണ്ണൂർ: കൂത്തുപറമ്പിൽ ലോറിക്ക് മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണ് ഡ്രൈവർക്ക് ദാരുണാന്ത്യം. നരവൂർപാറ സ്വദേശി സുധി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെ ചിറ്റാരിപ്പറമ്പ് പഞ്ചായത്തിലെ കുമ്പളത്തൊടിയിലെ ചെങ്കൽ ക്വാറിയിലാണ് അപകടം ഉണ്ടായത്. ക്വാറിയിലെ ജെസിബി ഉപയോഗിച്ച് മണ്ണ് നീക്കി ഇയാളെ പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഒരു മണിയോടെ ചെങ്കൽ ക്വാറിയിലേക്ക് കല്ല് എടുക്കാൻ എത്തിയ ലോറിയിലേക്ക് സമീപത്തെ മണ്ണ് ഇടിഞ്ഞ് വീണതാണ് അപകട കാരണം.
ലോറിയുടെ ക്യാബിനിൽ ഇരുന്നിരുന്ന സുധി മണ്ണിനടിയിൽ പെട്ട് പോയിരുന്നു. ഉടൻ തന്നെ ക്വാറിയിലുണ്ടായിരുന്ന ജെസിബി ഉപയോഗിച്ച് രക്ഷ പ്രവർത്തനം ആരംഭിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.രക്ഷാ പ്രവർത്തനത്തിനായി ഫയർഫോഴ്‌സ് സ്ഥലത്ത് എത്തിയിരുന്നു. അപകടത്തിൽ മരണപ്പെട്ട ഡ്രൈവറുടെ മൃതദേഹം കൂത്തുപറമ്പ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
അമേരിക്ക ഫസ്റ്റ്' നയത്തിന്റെ ഭാഗമായി സുപ്രധാനമായ 66 അന്താരാഷ്ട്ര കൂട്ടായ്മകളിൽ നിന്ന് പിന്മാറാന്‍ തീരുമാനിച്ച് അമേരിക്ക. പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവില്‍ ഒപ്പുവച്ചതായി വൈറ്റ് ഹൗസ് അറിയിച്ചു.
ഐക്യരാഷ്ട്രസഭയുടെ കാലാവസ്ഥ ഉടമ്പടിയില്‍ നിന്നുള്‍പ്പെടെയുള്ള പ്രധാന അന്താരാഷ്ട്ര സഖ്യങ്ങളില്‍ നിന്ന് അമേരിക്ക പിന്മാറുന്നതായാണ് റിപ്പോര്‍ട്ട്. യുഎസ് ദേശീയ താല്‍പ്പര്യങ്ങള്‍ക്കും സുരക്ഷയ്ക്കും സാമ്പത്തിക അഭിവൃദ്ധിക്കും വിരുദ്ധമായി പ്രവര്‍ത്തിക്കുന്ന സംഘടനകളെ ലക്ഷ്യമിട്ടാണ് ഈ നടപടിയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി.
ഐക്യരാഷ്ട്രസഭയുമായി ബന്ധപ്പെട്ട 31 സംഘടനകളില്‍ നിന്നും ഐക്യരാഷ്ട്രസഭയുമായി ബന്ധമില്ലാത്ത 35 സംഘടനകളില്‍ നിന്നുമാണ് യുഎസ് പിന്മാറുന്നത്. ഇന്ത്യയും ഫ്രാന്‍സും സംയുക്തമായി നയിക്കുന്ന ക്ലീന്‍ എനര്‍ജി സംരംഭമായ അന്താരാഷ്ട്ര സൗരോര്‍ജ സഖ്യത്തില്‍ നിന്നുള്‍പ്പെടെയാണ് അമേരിക്കയുടെ പിന്മാറ്റം. അന്താരാഷ്ട്ര പ്രകൃതി സംരക്ഷണ യൂണിയന്‍, കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ചുള്ള ഇന്റര്‍ഗവണ്‍മെന്റല്‍ പാനല്‍ തുടങ്ങിയവ പോലുള്ള ഐക്യരാഷ്ട്രസഭയുമായി ബന്ധമില്ലാത്ത പ്രമുഖ പാരിസ്ഥിതിക സംഘടനകളും പട്ടികയിലുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കണ്ണൂർ തളിപ്പറമ്പ് ആന്തൂരിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ യുവാവ് കുഴഞ്ഞുവീണു മരിച്ചു. തലുവിൽക്കുന്നുംപുറം സെന്റ് മേരീസ് സ്കൂളിന് സമീപം താമസിക്കുന്ന കെ.വി.സുമിത്ത് (22) ആണ് മരിച്ചത്. ബുധനാഴ്ച വൈകിട്ട് ആറ് മണിയോടെ വീടിന് സമീപത്തുള്ള മൈതാനത്ത് സുഹൃത്തുക്കൾക്കൊപ്പം ക്രിക്കറ്റ് കളിച്ചുകൊണ്ടിരിക്കെ സുമിത്ത് പെട്ടെന്ന് കുഴഞ്ഞുവീഴുകയായിരുന്നു.ഉടൻതന്നെ പറശ്ശിനിക്കടവിലെ സ്വകാര്യ ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി പരിയാരം മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചുവെങ്കിലും രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. കെ.വി.മോഹനൻ ആണ് സുമിത്തിന്റെ പിതാവ്, മാതാവ്: വി.വി.സുശീല.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്‌നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി പലയിടങ്ങളിലായി അടിയുകയും ചെയ്തിരുന്നുകൊച്ചി: പുറംകടലിലെ എംഎസ്‌സി എല്‍സ-3 കപ്പൽ അപകടമുണ്ടായതിനെ തുടർന്ന് തടഞ്ഞുവച്ച എംഎസ്‌സി അക്വിറ്റേറ്റ-2 കപ്പൽ വിട്ടയച്ചു. കരുതല്‍ പണമായി 1227.62 കോടി രൂപ കെട്ടിവെച്ചതിനെ തുടർന്നാണിത്. കപ്പല്‍ ഉടമകളായ മെഡിറ്ററേനിയന്‍ ഷിപ്പിങ്ങ് കമ്പനിയാണ് തുക ഹൈക്കോടതിയില്‍ കെട്ടിവെച്ചത്. തുക കെട്ടിവെച്ചതിനെത്തുടര്‍ന്ന് വിഴിഞ്ഞത്ത് അറസ്റ്റ് ചെയ്ത് സൂക്ഷിച്ചിരുന്ന എംഎസ് സി അക്വിറ്റേറ്റ-2 എന്ന കപ്പല്‍ വിട്ടയക്കുകയായിരുന്നു.
കഴിഞ്ഞ സെപ്റ്റംബറിലാണ് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച അഡ്മിറാലിറ്റി സ്യൂട്ട് പരിഗണിച്ച് ആദ്യഘട്ടത്തില്‍ കപ്പല്‍ കമ്പനി 1227.62 കോടി രൂപ കെട്ടിവെക്കാന്‍ ഹൈക്കോടതി ഇടക്കാല ഉത്തരവിട്ടത്. 136 കോടി രൂപ മാത്രമാണ് നാശനഷ്ടം സംഭവിച്ചിട്ടുള്ളതെന്നും അതിനാല്‍ ഇത്രയും വലിയ തുക കെട്ടിവെക്കാന്‍ സാധിക്കില്ലെന്നായിരുന്നു കപ്പല്‍ കമ്പനി ആദ്യം മുതല്‍ സ്വീകരിച്ച നിലപാട്.
തുക കെട്ടിവെച്ചില്ലെങ്കില്‍ വിഴിഞ്ഞത്ത് നങ്കൂരമിട്ടിരിക്കുന്ന, കമ്പനിയുടെ മറ്റൊരു ചരക്കുകപ്പലായ എംഎസ് സി അക്വിറ്റേറ്റ-2 അറസ്റ്റ് ചെയ്തു തടഞ്ഞുവെക്കാന്‍ ഹൈക്കോടതി നിര്‍ദേശം നല്‍കി. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ മുതല്‍ അക്വിറ്റേറ്റ വിഴിഞ്ഞത്ത് തുടരുകയായിരുന്നു.കഴിഞ്ഞ മെയ് മാസത്തിലാണ് കൊച്ചി പുറംകടലില്‍, 600 ഓളം കണ്ടെയ്‌നറുകള്‍ വഹിച്ച എംഎസ് സി എല്‍സ-3 കപ്പല്‍ മറിഞ്ഞത്. രാസമാലിന്യങ്ങള്‍ അടങ്ങിയ കണ്ടെയ്‌നറുകള്‍ കടലില്‍ ഒഴുകി പലയിടങ്ങളിലായി അടിയുകയും ചെയ്തിരുന്നു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന ഇന്ത്യ, ചൈന, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളെ ലക്ഷ്യമിട്ട് അമേരിക്കൻ സെനറ്റ് കൊണ്ടുവരുന്ന പുതിയ ഉപരോധ ബില്ലിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അംഗീകാരം നൽകി. അമേരിക്കൻ സെനറ്റർ ലിൻഡ്‌സെ ഗ്രഹാമാണ് വ്യാഴാഴ്ച ഇക്കാര്യം വെളിപ്പെടുത്തിയത്. യുക്രെയ്നിൽ പുടിൻ നടത്തുന്ന യുദ്ധത്തിന് പണം നൽകുന്ന രാജ്യങ്ങളെ തടയാൻ ലക്ഷ്യമിട്ടുള്ളതാണ് ഈ ബിൽ.
യുക്രെയ്നിൽ സമാധാന ചർച്ചകൾ പുരോഗമിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നീക്കമെന്ന് സാമൂഹിക മാധ്യമമായ എക്‌സിൽ (X) പങ്കുവെച്ച കുറിപ്പിൽ ഗ്രഹാം വ്യക്തമാക്കി. ഇരു പാർട്ടികളുടെയും പിന്തുണയുള്ള ഈ ബില്ലിൽ അടുത്ത ആഴ്ച വോട്ടെടുപ്പ് നടന്നേക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. റഷ്യയിൽ നിന്ന് എണ്ണയോ മറ്റ് ഊർജ്ജ ഉൽപ്പന്നങ്ങളോ വാങ്ങുന്ന രാജ്യങ്ങളിൽ നിന്ന് അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന എല്ലാ വസ്തുക്കൾക്കും കുറഞ്ഞത് 500 ശതമാനം അധിക നികുതി ചുമത്താനാണ് ബില്ലിലെ പ്രധാന നിർദ്ദേശം. ഇതിലൂടെ ഇന്ത്യയെയും ചൈനയെയും റഷ്യൻ ബന്ധത്തിൽ നിന്ന് പിന്തിരിപ്പിക്കാൻ ട്രംപ് ഭരണകൂടത്തിന് സാധിക്കുമെന്ന് ലിൻഡ്‌സെ ഗ്രഹാം പറഞ്ഞു. യുക്രെയ്‌നുമായുള്ള സമാധാന ചർച്ചകൾ പുരോഗമിക്കുന്ന ഘട്ടത്തിൽ റഷ്യയ്ക്ക് മേൽ കൂടുതൽ സമ്മർദ്ദം ചെലുത്താൻ ഈ ബിൽ സഹായിക്കുമെന്നാണ് അമേരിക്കയുടെ വിലയിരുത്തൽ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: കേരളത്തിൽ പുതിയതായി അഞ്ച് ജില്ലകൾക്ക് കൂടി സാധ്യതയുണ്ടെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഇപ്പോഴത്തെ തിരുവനന്തപുരം, കൊല്ലം ജില്ലകളെ പുന:ക്രമീകരിച്ച് ഒരു പുതിയ ജില്ല കൂടി ആകാമെന്നും എറണാകുളം, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തിയും മറ്റൊരു ജില്ലക്കും സാധ്യതയുണ്ട്. മലപ്പുറം, പാലക്കാട്, തൃശൂർ ജില്ലകളുടെ ഭാഗങ്ങൾ ഉൾപ്പെടുത്തി രണ്ട് പുതിയ ജില്ലകൾക്ക് കൂടി സാധ്യതയുണ്ടെന്നും മൂന്ന് ജില്ലകളെ അഞ്ചാക്കാമെന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കി. കോഴിക്കോട്, കണ്ണൂർ ജില്ലകൾക്കിടയിൽ ഒരു പുതിയ ജില്ല കൂടി ആകാമെന്നും ചർച്ചകൾ നടക്കട്ടെയെന്നും ബൽറാം പറഞ്ഞു. കേരളീയൻ എന്ന നിലയിൽ വ്യക്തിപരമായ നിരീക്ഷണമാണ് പങ്കുവെച്ചത്. ഇതെൻ്റെ പാർട്ടിയുടേയോ മുന്നണിയുടേയോ ഔദ്യോഗിക അഭിപ്രായമല്ലെന്നും എൻ്റെ തന്നെ സുചിന്തിതമായ അന്തിമാഭിപ്രായമല്ല എന്നും മുൻകൂട്ടി വ്യക്തമാക്കുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12