ഏഴുമക്കളുടെ അമ്മയെ അയൽവാസിയായ കാമുകൻ കൊലപ്പെടുത്തി മൃതദേഹം കുഴിച്ചിട്ടു. ഉത്തർപ്രദേശിലെ കാൺപൂരിന് സമീപമുള്ള തിക്വാപൂർ ഗ്രാമത്തിലാണ് സംഭവം. 45കാരിയായ രേഷ്മയാണ് കഴിഞ്ഞ വർഷം ഏപ്രിലിൽ കൊല്ലപ്പെട്ടത്. പത്ത് മാസങ്ങൾക്ക് ശേഷം ബുധനാഴ്ച രാത്രി പോലീസ് മൃതദേഹാവശിഷ്ടങ്ങൾ കണ്ടെത്തി. ബുധനാഴ്ച രാത്രി പതിനൊന്ന് മണിക്ക് തിരച്ചിലിനൊടുവിൽ മൃതദേഹ ഭാഗങ്ങൾ കണ്ടെത്തുകയായിരുന്നു. ഗ്രാമത്തിലെ ഗോപുരത്തിന് സമീപം ഏഴടി താഴ്ചയിൽ നിന്നാണ് രേഷ്മയുടെ മൃതദേഹം കണ്ടെത്തിയത്.ഏകദേശം പത്ത് മാസങ്ങൾക്ക് മുമ്പ് രേഷ്മയുടെ കാമുകൻ ഗൊരേലാൽ കൊലപ്പെടുത്തിയതാണെന്ന് ആരോപിക്കപ്പെടുന്നു. അമ്മയെ കുറിച്ച് വിവരമൊന്നും ലഭിക്കാതായപ്പോൾ രേഷ്മയുടെ മകൻ ബബ്ലു അവരെ നേടി ഗൊരേലാലിന്റെ വീട്ടിലെത്തിയിരുന്നു. ഇതിന് 'നിങ്ങളുടെ അമ്മ തിരിച്ചു വരില്ലെ'ന്നാണ് ഗൊരേലാൽ മറുപടി നൽകിയത്. ഗൊരേലാൽ തമാശ പറയുകയാണെന്നാണ് ബബ്ലു ആദ്യം കരുതിയത്. എന്നാൽ പിന്നീടുള്ള ചോദ്യങ്ങളിൽ നിന്ന് അയാൾ ഒഴിഞ്ഞുമാറി. ഇതിൽ ബബ്ലുവിന് സംശയം തോന്നുകയും ഡിസംബർ 29ന് അമ്മയെ കാണ്മാനില്ലെന്ന് കാട്ടി പോലീസിൽ പരാതി നൽകുകയുമായിരുന്നു. കൊലപാതക കേസിൽ ഗൊരേലാലിനെ പോലീസ് അറസ്റ്റ് ചെയ്തുകൊലപാതകവും പ്രണവും
രേഷ്മയുടെ ഭർത്താവ് രാംബാബു ശംഖ്‌വാർ വർഷം മൂന്ന് വർഷം മുമ്പാണ് മരിച്ചത്. ഇരുവർക്കും നാല് ആൺമക്കളും മൂന്ന് പെൺമക്കളുമാണ് ഉള്ളത്. ഭർത്താവിന്റെ മരണത്തിന് പിന്നാലെ രേഷ്മ അയൽവാസിയും ബന്ധുവുമായ ഗോരേലാലുമായി പ്രണയത്തിലായി. താമസിയാതെ അവർ തന്റെ മക്കളെ ഉപേക്ഷിച്ച് ഗോരേലാലിനൊപ്പം താമസിക്കാൻ തുടങ്ങി. ഈ ബന്ധത്തിൽ അസ്വസ്ഥരായ രേഷ്മയുടെ മക്കൾ അവരുമായുള്ള ബന്ധം വിച്ഛേദിച്ചു.കുടുംബത്തിലെ വിവാഹവും മകന്റെ അന്വേഷണവും
ഗോരേലാലിനൊപ്പം പോയതിന് ശേഷം ബബ്ലു രേഷ്മയുമായി ബന്ധപ്പെട്ടിരുന്നില്ല. എന്നാൽ, നവംബർ 29ന് കുടുംബത്തിലെ ഒരു വിവാഹത്തിന് രേഷ്മയെ ക്ഷണിച്ചിരുന്നു. എന്നാൽ അവർ വിവാഹത്തിന് എത്തിയിരുന്നില്ല. ഇത് ബബ്ലുവിൽ സംശയം ജനിപ്പിച്ചു. തുടർന്ന് ബബ്ലു ഗോരേലാലിന്റെ വീട്ടിലെത്തുകയും രേഷ്മയെ തിരക്കുകയും ചെയ്തു. ഇതിന് 'നിങ്ങളുടെ അമ്മ ഇനി ഒരിക്കലും തിരിച്ചുവരില്ലെ'ന്നാണ് അയാൾ മറുപടി നൽകി. ബബ്ലു അയാളോട് അമ്മയെക്കുറിച്ച് നിരവധി തവണ തിരക്കി. എന്നാൽ വ്യക്തമായ മറുപടി നൽകാതെ അയാൾ ഒഴിഞ്ഞു മാറി. ഒടുവിൽ ബബ്ലു പോലീസിനെ സമീപിക്കുകയായിരുന്നു.ബബ്ലു പരാതി നൽകിയതിന് പിന്നാലെ പോലീസ് ഗൊരേലാലിനെ കസ്റ്റഡിയിൽ എടുക്കുകയും ചോദ്യം ചെയ്യുകയും ചെയ്തു. കഴിഞ്ഞ വർഷം ഏപ്രിൽ താനും രേഷ്മയും തമ്മിൽ വഴക്കുണ്ടായതായി അയാൾ പോലീസിനോട് വെളിപ്പെടുത്തി. രേഷ്മയെ ഒഴിവാക്കാൻ ഗോരേലാൽ ആഗ്രഹിച്ചു. തുടർന്ന് രേഷ്മയോട് ബന്ധുക്കളുടെ അടുത്തേക്ക് പോകാൻ ആവശ്യപ്പെട്ടു. ഇത് രേഷ്മ വിസമ്മതിച്ചു. തുടർന്ന് ഇരുവരും തമ്മിൽ വഴക്ക് പതിവായി. ഒരു ദിവസം വഴക്കിനിടെ ഗോരേലാൽ രേഷ്മയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തി. രണ്ടുദിവസം മൃതദേഹം വീട്ടിൽ സൂക്ഷിച്ചു. അത് എങ്ങനെ മറവ് ചെയ്യാമെന്ന് ആലോചിച്ചു. ആദ്യം ഒരു കനാലിൽ ഉപേക്ഷിക്കാനാണ് പദ്ധതിയിട്ടത്. എന്നാൽ കുറച്ച് ദിവസങ്ങൾക്കുള്ളിൽ മൃതദേഹം വെള്ളത്തിന്റെ ഉപരിതലത്തിൽ പൊങ്ങിവരുമെന്നതിനാൽ ആ ശ്രമം ഉപേക്ഷിച്ചു. ഇതിന് ശേഷം ഗ്രാമത്തിലെ വിജനമായ ഒരു സ്ഥലത്ത് അത് കുഴിച്ചിടാൻ അയാൾ തീരുമാനിച്ചു. എന്നാൽ മൃതദേഹം കുഴിച്ചിട്ട സ്ഥലത്തെക്കുറിച്ച് ചോദ്യം ചെയ്യലിൽ ഇയാൾ പറയാൻ വിസമ്മതിച്ചു. രേഷ്മയുടെ ശരീരാവശിഷ്ടങ്ങൾ ഇപ്പോൾ ഫൊറൻസിക് പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.ബബ്ലു തന്റെ അമ്മയെ കാണാതായതായി പരാതി നൽകിയിട്ടുണ്ടെന്നും ഗൊരേലാലും മറ്റ് രണ്ടുപേരും ചേർന്നാണ് രേഷ്മയെ കൊലപ്പെടുത്തിയതെന്ന് സംശയിക്കുന്നതായും ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ദീപേന്ദ്ര നാഥ് ചൗധരി പറഞ്ഞു.സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതിയെ പോലീസ് സ്‌റ്റേഷനിൽ കൊണ്ടുവന്ന് ചോദ്യം ചെയ്തു. ഗോരേ ലാൽ കുറ്റം സമ്മതിച്ചു. രേഷ്മയുടെ ആഭരണങ്ങളും വസ്ത്രങ്ങളും നോക്കി ബന്ധുക്കൾ തിരിച്ചറിഞ്ഞു. മൃതദേഹാവശിഷ്ടങ്ങൾ പോസ്റ്റ്‌മോർട്ടത്തിനും ഡിഎൻഎ പരിശോധനയ്ക്കുമായി അയച്ചിരിക്കുകയാണ്,'' ചൗധരി പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.