ആലപ്പുഴ: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ തന്ത്രി രാജീവ് കണ്ഠരരുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍. ആലപ്പുഴ സൗത്ത് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ രാജീവരുടെ ചെങ്ങന്നൂരിലുള്ള വീട്ടിലെത്തിയത്. രാജീവരുടെ കുടുംബാംഗങ്ങളുമായി ബിജെപി നേതാക്കള്‍ സംസാരിച്ചു. തിടുക്കപ്പെട്ടുള്ള അറസ്റ്റിൽ സംശയമുണ്ടെന്നും കെ രാധാകൃഷ്ണനും
വി എൻ വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളതെന്നും സന്ദീപ് വാചസ്പതി കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രതികരിച്ചു.
'കേരളത്തിലെ പ്രബലമായ കുടംബത്തിലെ അംഗത്തിനെ അറസ്റ്റ് ചെയ്തിരിക്കുകയാണ്. ആ നിലയ്ക്കാണ് ഇവിടെ എത്തിയത്. കുടുംബത്തിന് പിന്തുണ അറിയിക്കേണ്ടത് ഞാനല്ല. സംസ്ഥാന നേതൃത്വമാണ്. രാജീവര് തെറ്റുകാരനാണോ ഇല്ലയോ എന്നതെല്ലാം നിയമത്തിന്റെ വഴിക്ക് നീങ്ങട്ടെ. എന്നാല്‍ ഇത്ര തിടുക്കപ്പെട്ട് അറസ്റ്റ് ചെയ്തത് എന്തിനാണ്? കെ രാധാകൃഷ്ണനും വാസവനും കടകംപള്ളി സുരേന്ദ്രനും ഇല്ലാത്ത എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളത്. തന്ത്രിയെ ചാരി മന്ത്രിയെ രക്ഷിക്കാനുള്ള നീക്കമാണോ ഇതെന്ന് സംശയിക്കുന്നു', സന്ദീപ് വാചസ്പതി പ്രതികരിച്ചു.
എന്ത് ബാധ്യതയാണ് തന്ത്രിക്കുള്ളത്'
രാജീവ് കണ്ഠരരുടെ വീട്ടിലെത്തി ബിജെപി നേതാക്കള്‍
സ്വര്‍ണക്കടത്ത് കേസില്‍ ശനിയാഴ്ചയാണ് തന്ത്രിയുടെ അറസ്റ്റ് എസ്ഐടി രേഖപ്പെടുത്തിയത്. ക്ഷേത്രത്തിലെ സ്വര്‍ണപ്പാള്ളികള്‍ പുറത്തേക്ക് കൊണ്ടുപോകാന്‍ ഒത്താശചെയ്ത് ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും തട്ടിപ്പിന് മൗനാനുവാദം നല്കി ഗൂഢാലോചനയില്‍ പ്രതിയായെന്നുമാണ് അറസ്റ്റ് റിപ്പോര്‍ട്ടിലും റിമാന്‍ഡ് റിപ്പോര്‍ട്ടിലുമായി പറയുന്നത്. കേസില്‍ 13ാം പ്രതിയായ കണ്ഠരര് രാജീവരര്‍ക്കെതിരെ ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന, വ്യാജരേഖ ചമയ്ക്കല്‍, പൊതുസ്വത്തിന്റെ അപഹരണവും ദുരുപയോഗവും തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയത്.
രാജീവരെ ദ്വാരപാലക കേസില്‍ കൂടി പ്രത്യേക അന്വേഷണസംഘം പ്രതിയാക്കും. ദ്വാരപാലക ശില്പപാളികള് പുറത്തേക്ക് കൊണ്ടുപോയത് തന്ത്രി അറിഞ്ഞിരുന്നുവെന്നും തന്ത്രിയുടെ അനുമതിയോടെയാണ് ഇത് ചെയ്തതെന്നുമുള്ള ദേവസ്വം ബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാറിന്റെ മൊഴിയാണ് തന്ത്രിയെ കുരുക്കിയത്. പ്രതിയാക്കാന്‍ എസ്ഐടി കോടതിയുടെ അനുമതി തേടും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിയേറ്ററുകളില്‍ വലിയ വിജയവും പ്രേക്ഷകപ്രീതിയും നേടിയ ശേഷം എക്കോ ഇപ്പോള്‍ ഒടിടിയിലും വലിയ ശ്രദ്ധ നേടുകയാണ്. ബാഹുല്‍ രമേശിന്റെ തിരക്കഥയില്‍ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത ചിത്രം ഡിസംബര്‍ 31നായിരുന്നു നെറ്റ്ഫ്ളിക്സില്‍ എത്തിയത്.
ഡിജിറ്റല്‍ റിലീസിന് പിന്നാലെ ചിത്രത്തെ തേടി വലിയ അഭിനന്ദനമാണ് എത്തിയത്. കേരളത്തിന് പുറത്തേക്കും എക്കോ ശ്രദ്ധ നേടാന്‍ തുടങ്ങി. ഇപ്പോള്‍ ഇന്ത്യയ്ക്ക് പുറത്തും സിനിമ ട്രെന്‍ഡിങ്ങാകുന്നു എന്നാണ് മനസിലാക്കാനാകുന്നത്.
ഡിസംബര്‍ 29 മുതല്‍ ജനുവരി 4 വരെയുള്ള നെറ്റ്ഫ്ളിക്സിന്റെ ടോപ് 10 പട്ടികയിലാണ് എക്കോയും ഉള്‍പ്പെട്ടിരിക്കുന്നത്. ഇംഗ്ലിഷ്-ഇതര സിനിമാ വിഭാഗത്തിലെ കഴിഞ്ഞ ആഴ്ചയിലെ ആഗോള പട്ടികയിലാണ് എക്കോ ഇടം നേടിയിരിക്കുന്നത്. ഏഴാം സ്ഥാനത്താണ് ചിത്രം വന്നിരിക്കുന്നത്. 14 ലക്ഷം വ്യൂസാണ് ഒരാഴ്ച കൊണ്ട് ചിത്രം നേടിയിരിക്കുന്നത്.
പട്ടികയിലുള്ള ഒരേയൊരു മലയാള ചിത്രവും എക്കോയാണ്. ഹഖ്, സിംഗിള്‍ സല്‍മ, റാപോ22, രാത് അകേലി ഹേ, റിവോള്‍വര്‍ റീത എന്നിവയാണ് ലിസ്റ്റിലുള്ള മറ്റ് ഇന്ത്യന്‍ സിനിമകള്‍. ദ ഗ്രേറ്റ് ഫ്ലഡ് എന്ന കൊറിയന്‍ ചിത്രമാണ് ഈ ആഴ്ചയില്‍ ഒന്നാം സ്ഥാനത്തുള്ളത്.
റിലീസായ ദിവസം മുതല്‍ ഇന്ത്യയിലെ ടോപ് 10 പട്ടികയില്‍ എക്കോ ഇടം നേടിയിട്ടുണ്ട്. കൂടാതെ ബംഗ്ലാദേശ്, ബഹറിന്‍, കുവൈറ്റ്,ശ്രീലങ്ക, മാല്‍ഡീവ്സ്, ഒമാന്‍, ഖത്തര്‍, യുഎഇ എന്നിവിടങ്ങളിലും എക്കോ ടോപ് 10 പട്ടികയിലുണ്ട്. ഇതില്‍ തന്നെ യുഎഇയില്‍ ചിത്രം ഒന്നാം സ്ഥാനത്തുമാണ്.
മിസ്റ്ററി ത്രില്ലര്‍ വിഭാഗത്തില്‍ കഥ പറഞ്ഞ എക്കോ തിരക്കഥയുടെയും കഥാപാത്ര സൃഷ്ടിയുടെയും ഫിലം മേക്കിങ്ങിന്റെയും ഭംഗി കൊണ്ടാണ് പ്രേക്ഷകരെ കയ്യിലെടുത്തത്. സന്ദീപ് പ്രദീപ്, ബിയാന മോമിന്, നരേയ്ന്, സൗരഭ് സച്ച്ദേവ, വിനീത്, അശോകന്, ബിനു പപ്പു എന്നിവരായിരുന്നു ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആര്യനാട്: യുവതിയുടെ ശരീരത്തിൽ തിളച്ച പാൽ ഒഴിച്ച് പൊള്ളലേൽപ്പിച്ച സംഭവത്തിൽ യുവാവ് പിടിയിൽ. പറണ്ടോട് ആനപ്പെട്ടി തടത്തരികത്ത് വീട്ടിൽ മഹേഷിനെയാണ് (26) ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തത്. പറണ്ടോട് സ്വദേശിനിയായ യുവതിയുടെ ശരീരത്തിന്റെ 25 ശതമാനം പൊള്ളലേറ്റ് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.
കഴിഞ്ഞ മാസം 26-നാണ് സംഭവം നടന്നത്. പൊള്ളലേറ്റ യുവതിക്ക് രണ്ട് ദിവസത്തോളം മഹേഷ് ചികിത്സ നൽകാൻ തയ്യാറായില്ല. നില ഗുരുതരമായതോടെ യുവതിയെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും, കേസാവുമെന്ന് ഭയന്ന് അവിടെനിന്ന് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു. ആദ്യം കൈ തട്ടി പാൽ വീണതാണെന്ന് പറഞ്ഞ യുവതി പിന്നീട് മാതാവ് എത്തിയപ്പോഴാണ് വിവരങ്ങൾ വെളിപ്പെടുത്തിയത്.
വിവാഹിതനായ മഹേഷിനൊപ്പം കഴിഞ്ഞ രണ്ടു വർഷമായി യുവതി താമസിച്ചു വരികയായിരുന്നു. ഒപ്പം താമസിക്കാൻ തുടങ്ങിയ കാലം മുതൽ ഇയാൾ തന്നെ ശാരീരികമായും മാനസികമായും പീഡിപ്പിക്കാറുണ്ടായിരുന്നുവെന്ന് യുവതി പോലീസിന് മൊഴി നൽകി. യുവതിയുടെ തോൾ മുതൽ കാൽമുട്ട് വരെയുള്ള ഭാഗങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റിട്ടുണ്ട്. പ്രതിയായ മഹേഷിന്റെ പേരിൽ ആര്യനാട് സ്റ്റേഷനിൽ നേരത്തെയും നിരവധി ക്രിമിനൽ കേസുകളുണ്ടെന്ന് പോലീസ് അറിയിച്ചു. പ്രതിയെ സംഭവസ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തിയ ശേഷം കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചെന്നൈ: തമിഴ്നാട്ടിൽ മധുര മുല്ലക്ക് വില കിലോഗ്രാമിന് 12,000 രൂപ കടന്നു. പൊങ്കൽ ആഘോഷിക്കാനൊരുങ്ങുന്ന സാഹചര്യത്തിൽ മുല്ലപ്പൂവിന് വില വർദ്ധിച്ചത് സാധാരണക്കാരെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. മുല്ലപ്പൂവിന്റെ വരവു കുറഞ്ഞതും ആവശ്യം കൂടിയതുമാണ് വില റെക്കോർഡിലെത്തിച്ചത്. മധുരയിലെ പ്രധാന പുഷ്പ മാർക്കറ്റുകളായ ഉസിലംപട്ടി, തിരുമംഗലം എന്നിവിടങ്ങളിൽ 12,000 രൂപക്കാണ് വിൽപന നടന്നത്. കഴിഞ്ഞയാഴ്ച വരെ കിലോഗ്രാമിന് 2,000 രൂപയായിരുന്നു മുല്ലപ്പൂവിന്റെ വില.
മുല്ലപ്പൂക്കളിൽ 70% ഉസിലംപട്ടിയിലും പരിസര പ്രദേശങ്ങളിലുമാണ് കൃഷി ചെയ്യുന്നത്. തണുപ്പു കൂടിയതോടെ ഉൽപാദനം കുറഞ്ഞതും മാർഗഴി മാസത്തിൽ ആവശ്യം കൂടിയതുമാണ് വില വർദ്ധനക്ക് കാരണം.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സൂപ്പർമാർക്കറ്റിലേക്ക് കൂട്ടത്തോടെ ഇരച്ചുകയറി ആടുകൾ. വിചിത്രമായ സംഭവം നടന്നത് ജർമ്മനിയിലാണ്. തെക്കൻ സംസ്ഥാനമായ ബവേറിയയിലെ ഒരു ഡിസ്കൗണ്ട് സൂപ്പർമാർക്കറ്റ് ശൃംഖലയായ പെന്നിയിലേക്കാണ് ഒരുകൂട്ടം ആടുകൾ തിങ്കളാഴ്ച കയറിയത്. ആടുകൾ കയറി വന്നതോടെ സൂപ്പർ മാർക്കറ്റിലെ ജീവനക്കാർ ആകപ്പാടെ അമ്പരന്നുപോയി എന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. കടയിൽ കയറിയ ശേഷം അവ ആകെ ചുറ്റിനടന്നു. ചെക്ക് ഔട്ട് ഏരിയയിൽ 20 മിനിറ്റോളം നേരമാണ് അവ ചെലവഴിച്ചത്. ചില ജീവനക്കാരാവാട്ടെ കൗണ്ടറിൽ ഇടിച്ച് ശബ്ദമുണ്ടാക്കി അവയെ ഓടിക്കാൻ ശ്രമിച്ചെങ്കിലും ഒരു ഫലവും ഉണ്ടായില്ല. അവ അവിടെ തന്നെ നിൽക്കുകയായിരുന്നത്രെ.
ഷോപ്പിംഗ് ബാഗുമായി പോകുന്ന ഒരാളെ കണ്ടപ്പോൾ അത് തീറ്റയാണ് എന്ന് തെറ്റിദ്ധരിച്ചാണ് ആടുകൾ കൂടുതൽ തീറ്റ തേടാനായി സൂപ്പർമാർക്കറ്റിലേക്ക് കയറിയതെന്നാണ് ആടുകളെ നോക്കുന്നയാൾ പറയുന്നത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പിന്നീട് സോഷ്യൽ മീഡിയയിലും വ്യാപകമായി പ്രചരിക്കുകയായിരുന്നു. 500 ആടുകളുടെ ഒരുകൂട്ടത്തിൽ നിന്നും കൂട്ടം തെറ്റിയാണ് ഈ ആടുകൾ സൂപ്പർ മാർക്കറ്റിലേക്ക് എത്തിയത് എന്ന് പോസ്റ്റിൽ പറയുന്നു. വീഡിയോയിൽ യാതൊരു സങ്കോചവും കൂടാതെ ആടുകൾ കൂട്ടത്തോടെ സൂപ്പർ മാർക്കറ്റിലേക്ക് കയറുന്നതാണ് കാണുന്നത്. പിന്നാലെ അവ സൂപ്പർ മാർക്കറ്റിനകത്ത് തിക്കും തിരക്കും കൂട്ടി നിൽക്കുന്നതും സൂപ്പർ മാർക്കറ്റ് ജീവനക്കാർ അവയെ ഓടിക്കാൻ ശ്രമിക്കുന്നതും കാണാം. ഒടുവിൽ കുറേനേരത്തിന് ശേഷം സൂപ്പർ മാർക്കറ്റിൽ നിന്നും അവ പുറത്തേക്ക് പോകുന്നതും കാണാം.
എന്തായാലും, വീഡിയോ വൈറലായി മാറിയതോടെ നിരവധിപ്പേരാണ് രസകരമായ കമന്റുകളുമായി എത്തിയത്. ഇത് ആടുകളെല്ലാം കൂടി പ്ലാൻ ചെയ്ത് നടത്തിയ ഒരു അതിക്രമം പോലെയുണ്ട് എന്നാണ് ഒരാൾ തമാശയായി കുറിച്ചത്. മറ്റ് ചിലർ അതേസമയം, സൂപ്പർ മാർക്കറ്റിലെ ക്ലീനിംഗ് ജീവനക്കാരോടുള്ള സഹതാപമാണ് പ്രകടിപ്പിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സർക്കാർ സ്ഥാപനമായ മലബാർ ഡിസ്റ്റലറീസ് ലിമിറ്റഡ് പുതുതായി പുറത്തിറക്കുന്ന മദ്യത്തിന് പേരും ലോഗോയും ക്ഷണിച്ചതിൽ ബെവ്കോയ്ക്ക് ഹൈക്കോടതി നോട്ടീസയച്ചു.കോട്ടയം ഡിസിസി വൈസ് പ്രസിഡന്റ് ചിന്തു കുര്യൻ ജോയ് സമർപ്പിച്ച ഹർജിയിലാണ് ഹൈക്കോടതി നടപടി.
പുതുതായി പുറത്തിറക്കുന്ന ബ്രാണ്ടിക്ക് പേരും ലോഗോയും നിർദേശിക്കുന്നവർക്ക് 10,000 രൂപ സമ്മാനമായി നൽകുമെന്നായിരുന്നു മലബാർ ഡിസ്റ്റലറീസ് പത്രക്കുറിപ്പിൽ പറഞ്ഞത്. ഇത് വ്യാപകമായ വിമർശനങ്ങൾക്കിടയാക്കിയിരുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ റിമാൻഡിലായ തന്ത്രി കണ്ഠരര് രാജീവരെ എസ്ഐടി സംഘം കസ്റ്റഡിയിൽ വാങ്ങും. ഉണ്ണികൃഷ്ണൻ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളും കേസിലെ കൂടുതൽ തെളിവുകൾ തേടിയാകും കസ്റ്റഡിയിൽ വാങ്ങുക. തിങ്കളാഴ്ച കസ്റ്റഡി അപേക്ഷ സമർപ്പിക്കാനാണ് സാധ്യത.
തന്ത്രിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യതയാണെന്നാണ് പ്രത്യേക അന്വേഷണ സംഘം കോടതിയെ അറിയിച്ചത്. ആചാര ലംഘനം നടത്തി ഗൂഢാലോചനയിൽ പങ്കാളിയായി. ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദേവസ്വം ബോർഡ് നിർദേശപ്രകാരം പാളികൾ നൽകിയപ്പോൾ തന്ത്രി മൗനാനുവാദം നൽകി. ദേവസ്വം മാനുവൽ പ്രകാരം ക്ഷേത്ര ചൈതന്യം കാത്തു സൂക്ഷിക്കാൻ ബാധ്യസ്ഥനായ തന്ത്രിയ്ക്ക് വീഴ്ചയുണ്ടായി എന്നതടക്കമുള്ള ഗുരുതര പരാമർശങ്ങളാണ് എസ് ഐ ടി, കൊല്ലം വിജിലൻസ് കോടതിയിൽ സമർപ്പിച്ച റിമാൻഡ് റിപ്പോർട്ടിലുളളത്.
അതേസമയം താൻ നിരപരാധിയാണെന്നും കേസിൽ കുടുക്കിയതാണെന്നുമാണ് തന്ത്രിയുടെ പ്രതികരണം. ശബരിമല സ്വർണക്കൊള്ള കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുമായി അടുത്ത ബന്ധമെന്ന് കണ്ടെത്തിയതോടെയാണ് തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിലേക്ക് SIT കടന്നത്. ചോദ്യം ചെയ്യലിന് തന്ത്രി കണ്ഠരര് രാജീവരെ വിളിച്ചുവരുത്തുകയായിരുന്നു. തിരുവനന്തപുരത്ത് രാവിലെ പത്ത് മുതൽ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് തന്ത്രിയെ ചോദ്യം ചെയ്തത്.ഇന്നലെ ഉച്ചതിരിഞ്ഞ് കണ്ഠരര് രാജീവരുടെ അറസ്റ്റ് രേഖപ്പെടുത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: തിരുവനന്തപുരം അണ്ടൂർകോണത്ത് നിയന്ത്രണം വിട്ട സ്കൂട്ടർ ഓടയിൽ വീണ് ഒരാൾ മരിച്ചു. വെളുപ്പിന് മൂന്നുമണിയോടെ അണ്ടൂർകോണം എൽപിഎസിന് സമീപമായിരുന്നു അപകടം നടന്നത്. സ്കൂട്ടർ ഓടിച്ച അണ്ടൂർക്കോണം സ്വദേശി അൻഷാദ് (45) ആണ് മരിച്ചത്. സ്കൂട്ടറിൽ വീട്ടിലേക്ക് പോവുകയായിരുന്നു അൻഷാദ് വളവിൽ വെച്ച് നിയന്ത്രണം വിട്ട് ഓടയിലേക്ക് വീഴുകയായിരുന്നു. സ്കൂട്ടറിലെ ലൈറ്റ് അണയാതിരുന്നതിനാൽ പിന്നീട് അതുവഴി വന്ന യാത്രക്കാരാണ് അപകടം അറിഞ്ഞത്. തുടർന്നു പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കഴക്കൂട്ടത്തെ സ്വകാര്യ കോച്ചിംഗ് സെൻററിലെ ജീവനക്കാരനായിരുന്നു അൻഷാദ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ദില്ലി: 2025ൽ ഇന്ത്യൻ റെയിൽവേ ട്രാക്കിലെത്തിച്ചത് 122 പുതിയ ട്രെയിനുകൾ. നിലവിലുള്ള സർവീസുകൾ ദീർഘിപ്പിച്ചും ഫ്രീക്വൻസി വർധിപ്പിച്ചും ട്രെയിനുകളെ സൂപ്പർഫാസ്റ്റാക്കി മാറ്റിയുമെല്ലാം വലിയ മാറ്റങ്ങളാണ് പോയ വര്‍ഷം ഇന്ത്യൻ റെയിൽവേ നടപ്പിലാക്കിയത്. വിവിധ റെയിൽവേ സോണുകളിലുടനീളം സർവീസുകൾ വേഗത്തിലാക്കുകയും ചെയ്തു. ഇത് ട്രെയിൻ യാത്രകളിലെ തിരക്ക് ലഘൂകരിക്കാനും യാത്ര കൂടുതൽ സുഖകരമാക്കി മാറ്റാനും സഹായിച്ചുവെന്നാണ് വിലയിരുത്തൽ.
സെൻട്രൽ റെയിൽവേ മേഖലയിൽ 4 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. 6 ട്രെയിനുകൾ നീട്ടിയപ്പോൾ 30 ട്രെയിനുകൾ വേഗത്തിലാക്കി. ഈസ്റ്റ് കോസ്റ്റ് റെയിൽവേ 4 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. 4 ട്രെയിനുകൾ നീട്ടി. 3 ട്രെയിനുകൾ വേഗത്തിലാക്കി. ഈസ്റ്റ് സെൻട്രൽ റെയിൽവേ 20 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു, 20 ട്രെയിനുകൾ നീട്ടി, 12 ട്രെയിനുകൾ വേഗത്തിലാക്കി. ഈസ്റ്റേൺ റെയിൽവേയാകട്ടെ 6 പുതിയ ട്രെയിനുകൾ അവതരിപ്പിക്കുകയും 4 ട്രെയിനുകൾ നീട്ടുകയും 32 ട്രെയിനുകൾ വേഗത്തിലാക്കുകയും ചെയ്തു.
നോർത്ത് സെൻട്രൽ റെയിൽവേ 2 പുതിയ ട്രെയിനുകളാണ് അവതരിപ്പിച്ചത്. 4 ട്രെയിനുകൾ നീട്ടി. 2 ട്രെയിനുകളുടെ ഫ്രീക്വൻസിയും 1 ട്രെയിനിന്റെ വേഗതയം വർദ്ധിപ്പിച്ചു. നോർത്ത് ഈസ്റ്റേൺ റെയിൽവേ 8 പുതിയ ട്രെയിനുകൾ കൂട്ടിച്ചേർത്തു. 4 എണ്ണം നീട്ടി, 2 എണ്ണത്തിന്റെ ഫ്രീക്വൻസി വർദ്ധിപ്പിച്ചു. 12 ട്രെയിനുകളുടെ വേഗത കൂട്ടുകയും ചെയ്തിട്ടുണ്ട്. നോർത്ത് ഈസ്റ്റേൺ ഫ്രോണ്ടിയർ റെയിൽവേ 10 പുതിയ ട്രെയിനുകളാണ് ട്രാക്കിലെത്തിച്ചത്. 36 എണ്ണത്തിന്റെ വേഗം കൂട്ടുകയും ചെയ്തു. നോർത്തേൺ റെയിൽവേ 20 പുതിയ ട്രെയിനുകൾ അവതരിപ്പിക്കുകയും 10 എണ്ണം നീട്ടുകയും ചെയ്തു. 24 ട്രെയിനുകളുടെ വേഗതയാണ് വർദ്ധിപ്പിച്ചത്. അതേസമയം നോർത്ത് വെസ്റ്റേൺ റെയിൽവേ 12 പുതിയ ട്രെയിനുകൾ കൂട്ടിച്ചേർത്തു. 6 എണ്ണം നീട്ടി. 2 ട്രെയിനുകളുടെ ഫ്രീക്വൻസി വർദ്ധിപ്പിച്ചു., മാത്രമല്ല, 89 ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കുകയും ചെയ്തു.
അതേസമയം, ദക്ഷിണ റെയിൽവേ 6 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. 4 എണ്ണം നീട്ടി. 2 എണ്ണം സൂപ്പർഫാസ്റ്റാക്കി മാറ്റുകയും 75 ട്രെയിനുകളുടെ വേഗത കൂട്ടുകയും ചെയ്തു. ദക്ഷിണ പശ്ചിമ റെയിൽവേ 8 പുതിയ ട്രെയിനുകളാണ് അവതരിപ്പിച്ചത്. 6 എണ്ണം നീട്ടി, 8 എണ്ണം സൂപ്പർഫാസ്റ്റാക്കി മാറ്റി, 117 ട്രെയിനുകളുടെ വേഗത കൂട്ടുകയും ചെയ്തു. റെയിൽവേയുടെ എല്ലാ സോണുകളിലും വെച്ച് ഏറ്റവും ഉയർന്ന കണക്കുകളാണിത്.
2025ൽ വെസ്റ്റ് സെൻട്രൽ റെയിൽവേ 8 പുതിയ ട്രെയിനുകൾ പുറത്തിറക്കിയിട്ടുണ്ട്. 27 ട്രെയിനുകളുടെ വേഗത വർദ്ധിപ്പിച്ചു. വെസ്റ്റേൺ റെയിൽവേയാകട്ടെ 10 പുതിയ ട്രെയിനുകൾ അവതരിപ്പിച്ചു. 10 എണ്ണം നീട്ടി, 2 എണ്ണത്തിന്റെ ഫ്രീക്വൻസി കൂട്ടി. 80 ട്രെയിനുകളുടെ വേഗത വർദ്ധിപ്പിച്ചു. ഈ കണക്കുകൾ പ്രകാരം ഇന്ത്യൻ റെയിൽവേ കഴിഞ്ഞ വർഷം 122 പുതിയ ട്രെയിനുകളാണ് അവതരിപ്പിച്ചത്. 86 ട്രെയിനുകൾ നീട്ടി, 8 എണ്ണത്തിന്റെ ഫ്രീക്വൻസി വർദ്ധിപ്പിച്ചു. 10 ട്രെയിനുകൾ സൂപ്പർഫാസ്റ്റാക്കി മാറ്റുകയും 549 ട്രെയിനുകൾ വേഗത്തിലാക്കുകയും ചെയ്തു. 122 പുതിയ ട്രെയിനുകളിൽ പ്രീമിയം, എക്സ്പ്രസ്, പാസഞ്ചർ സർവീസുകൾ എന്നിവ ഉൾപ്പെടുന്നുണ്ട്. സെമി-ഹൈ-സ്പീഡ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി 28 വന്ദേ ഭാരത് ട്രെയിനുകൾ കൂടി ചേർത്തുവെന്നതാണ് സവിശേഷത.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലപ്പുറം കീഴാറ്റൂർ താലപ്പൊലി മഹോത്സവത്തിനിടെ കൂട്ടയടി. കീഴാറ്റൂർ ശ്രീ മുതുകുർശ്ശിക്കാവ് അയ്യപ്പ ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവത്തിന് മുന്നോടിയായി നടത്തിയ നാടൻപാട്ടിനിടെയാണ് സംഘർഷം ഉണ്ടായത്.
പാട്ടിനൊപ്പം ഡാൻസ് ചെയ്യുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്. ഉടൻ തന്നെ പോലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. സംഘർഷത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വയറലാണ്. ഇന്നാണ് താലപ്പൊലി മഹോത്സവത്തിന്റെ അവസാന ദിനം.
ഗാനമേളയ്ക്ക് വലിയ തോതിൽ ആളുകളെത്തിയിരുന്നു. ആദ്യം നൃത്തച്ചുവടുകളിൽ തുടങ്ങുകയും പിന്നീടിത് കൂട്ടയടിയിലേക്ക് എത്തുകയുമായിരുന്നു. ഉടൻ തന്നെ പൊലീസ് ഇടപെട്ട് പ്രശ്നം പരിഹരിച്ചു. പൊലീസിന് ചെറിയതോതിലെങ്കിലും ലാത്തിയടക്കം ഉപയോഗിക്കേണ്ടി വന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12