പൊതുജനങ്ങളുമായി നേരിട്ടുള്ള ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനും സര്‍ക്കാര്‍ സേവനങ്ങള്‍ വേഗത്തില്‍ ലഭ്യമാക്കുന്നതിനുമായി 'ക്ലോസര്‍ ടു യു' കാമ്പയിനുമായി ദുബായ് ജിഡിആര്‍എഫ്എ. ദുബായ് ഗ്ലോബല്‍ വില്ലേജില്‍ ആരംഭിച്ച പ്രത്യേക കാമ്പയിൻ അടുത്തമാസം അഞ്ച് വരെ തുടരും.
ഗ്ലോബല്‍ വില്ലേജിലെത്തുന്ന സന്ദര്‍ശകര്‍ക്ക് വിനോദത്തിനൊപ്പം ദുബായിലെ ഔദ്യോഗിക വിസാ സേവനങ്ങളും ഏറ്റവും പുതിയ സ്മാര്‍ട്ട് സംവിധാനങ്ങളും ഒരേ പ്ലാറ്റ്ഫോമില്‍ പരിചയപ്പെടാം എന്നതാണ് ക്ലോസര്‍ ടു യു എന്ന പേരില്‍ സംഘടിപ്പിച്ചിരിക്കുന്ന ക്യാമ്പയിന്റെ പ്രത്യേകത. പ്രത്യേകം സജ്ജീകരിച്ച ഇന്ററാക്ടീവ് പ്ലാറ്റ്ഫോമില്‍ ജിഡിആര്‍എഫ്എ ദുബായുടെ വിവിധ സേവനങ്ങളെക്കുറിച്ച് നേരിട്ടറിയാനും ആവശ്യമായ നടപടികള്‍ ലളിതമായി പൂര്‍ത്തിയാക്കാനും അവസരമുണ്ട്.
വിസ പുതുക്കല്‍, എന്‍ട്രി പെര്‍മിറ്റുകള്‍, ഗോള്‍ഡന്‍ വിസ, വര്‍ക്ക് പെര്‍മിറ്റ് തുടങ്ങിയവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങള്‍ ഇവിടെ ലഭ്യമാണ്. കൂടാതെ കുട്ടികള്‍ക്കായുള്ള പാസ്പോര്‍ട്ട് കണ്‍ട്രോള്‍, റെഡ് കാര്‍പെറ്റ് കോറിഡോര്‍, ഹാപ്പിനസ് കാര്‍ഡ് തുടങ്ങിയ പ്രത്യേക സേവനങ്ങള്‍ പരിചയപ്പെടാനും സാധിക്കുമെന്ന് ജിഡിആര്‍എഫ്എ മേധാവി ലഫ്: ജനറല്‍ മുഹമ്മദ് അഹ്‌മദ് അല്‍ മര്‍റി പറഞ്ഞു. ദിവസവും വൈകിട്ട് നാല് മണി മുതല്‍ രാത്രി 11 മണി വരെ പ്രവര്‍ത്തിക്കുന്ന ഈ പ്ലാറ്റ്ഫോമില്‍ ജിഡിആര്‍എഫ്എ ഉദ്യോഗസ്ഥരുമായി നേരിട്ട് സംവദിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലപ്പുറം: മലപ്പുറം ആലത്തിയൂർ ഹനുമാൻകാവിൽ വഴിപാട് നടത്തി രമേശ് ചെന്നിത്തല. കാര്യസിദ്ധിക്കും ദോഷമകറ്റാനും ഗദ സമർപ്പണ വഴിപാടാണ് രമേശ് ചെന്നിത്തല നടത്തിയത്. രാവിലെ ആരറരയോടെയാണ് പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം രമേശ് ചെന്നിത്തല ഹനുമാൻകാവ് ക്ഷേത്രത്തിലെത്തിയത്. ഇവിടുത്തെ പ്രധാന വഴിപാടാണ് ഗദസമര്‍പ്പണ വഴിപാട്. കാര്യസാധ്യത്തിനും ഐശ്വര്യത്തിനും ദോഷം അകറ്റുന്നതിനും സമർപ്പിക്കുന്നതാണ് ഗദ സമര്‍പ്പണ വഴിപാട്. ഹനുമാൻ്റെ പ്രധാന ആയുധമായ ഗദ സമർപ്പിക്കുന്നതിലൂടെ കഠിനമായ തടസങ്ങൾ നീങ്ങുമെന്നും ദോഷങ്ങൾ മാറുമെന്നുമാണ് വിശ്വാസം. ശനി, ചൊവ്വ, വെള്ളി ദിവസങ്ങളിലും ഹനുമാൻ ജയന്തി പോലുള്ള വിശേഷ ദിവസങ്ങളിലും ഈ വഴിപാട് നടത്തുന്നതിന് കൂടുതൽ പ്രാധാന്യമുണ്ടെന്നാണ് വിശ്വാസം. അവിൽ നിവേദ്യം, നെയ് വിളക്ക് വഴിപാടുകളും രമേശ് ചെന്നിത്തല നടത്തി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശരീരത്തില്‍ നിയന്ത്രിക്കാനാവാത്തവിധം കോശവിഭജനമുണ്ടായി ഒടുവില്‍ കലകള്‍ക്കും അവയവങ്ങള്‍ക്കും കേടുപാടുകള്‍ വരുത്തുന്ന രോഗമാണ് കാന്‍സര്‍. ശരീരത്തിന്റെ ഏത് ഭാഗത്തും കാന്‍സര്‍ ഉണ്ടാകാം. എന്നാല്‍ ചില അവയവങ്ങളില്‍ കാന്‍സര്‍ കോശങ്ങള്‍ അമിതമായി വളരാന്‍ സാധ്യതയുണ്ട്. പുരുഷന്മാരെയും സ്ത്രീകളെയും വ്യത്യസ്തമായ രീതിയിലാണ് കാന്‍സര്‍ ബാധിക്കുന്നത്.
സാധാരണ കാന്‍സറുകളും അവ ബാധിക്കുന്ന അവയവങ്ങളും
ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ലോകമെമ്പാടും ആറ് തരത്തിലുള്ള കാന്‍സറുകളാണ് കൂടുതലായും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുളളത്. ശ്വസകോശം, സ്തനങ്ങള്‍,വന്‍കുടല്‍,പ്രോസ്‌റ്റേറ്റ്, കരള്‍,ആമാശയം എന്നീ അവയവങ്ങളെ ബാധിക്കുന്ന കാന്‍സറുകളാണ് അവ.
കാന്‍സറിനുള്ള കാരണങ്ങള്‍
കോശവിഭജനത്തെ നിയന്ത്രിക്കുന്ന കോശ പദാര്‍ഥത്തിന് ജനിതക ക്ഷതം മൂലമുണ്ടാകുന്ന ഒരു അവസ്ഥയാണ് കാന്‍സര്‍. കാന്‍സര്‍ കോശങ്ങള്‍ നിയന്ത്രണമില്ലാതെ വിഭജിക്കപ്പെടുകയാണ് ഇവിടെ ചെയ്യുന്നത്. വ്യത്യസ്ത അവയവങ്ങളിലും ആളുകളിലും ഈ പ്രക്രീയക്ക് കാരണമാകുന്ന നിരവധി ഘടകങ്ങള്‍ കണ്ടെത്തിയിട്ടുണ്ട്.
1 കാന്‍സറിന് കാരണമാകുന്ന ജനിതക മ്യൂട്ടേഷനുകള്‍ സാധാരണയായി മാതാപിതാക്കളില്‍നിന്ന് പാരമ്പര്യമായി ലഭിക്കുന്നതോ കാലക്രമേണ ഉണ്ടായി വരുന്നതോ ആണ്.
2 ഹെപ്പറ്റെറ്റിസ് ബി, സി, ഹ്യുമന്‍ പാപ്പിലോമ വൈറസ്, ഹെലിക്കോബാക്ടര്‍, പൈലോറി എന്നിവ ഉള്‍പ്പെടെയുളള വിട്ടുമാറാത്ത അണുബാധകള്‍ കാന്‍സറിന് കാരണമാകാം.
3 പുകയില, വ്യാവസായിക സംയുക്തങ്ങള്‍, മലിനമായ ഭക്ഷണം, അര്‍ബുദകാരികളായ രാസവസ്തുക്കള്‍ ഇവയോട് ദീര്‍ഘകാലമായി സമ്പര്‍ക്കം പുലര്‍ത്തല്‍.
4 മെഡിക്കല്‍ ഇമേജിംഗ്( ക്ലിനിക്കല്‍ വിശകലനത്തിനായി ശരീരത്തിന്റെ ഉള്‍ഭാഗം ചിത്രീകരിക്കുന്ന സാങ്കേതിക വിദ്യ), പരിസ്ഥിതിയില്‍ നിന്ന് , ജോലി സ്ഥലത്തുനിന്ന് ഒക്കെ ഉണ്ടാകുന്ന അയോണൈസിംഗ് റേഡിയേഷന്‍)
5 സ്തനം, പ്രോസ്‌റ്റേറ്റ്, കരള്‍ തുടങ്ങിയവയിലെ കലകളെ ബാധിക്കുന്ന ഹോര്‍മോണ്‍ മാറ്റങ്ങള്‍.
6 വിട്ടുമാറാത്ത അണുബാധ, രോഗ പ്രതിരോധ വൈകല്യങ്ങള്‍, അല്ലെങ്കില്‍ ആവര്‍ത്തിച്ചുളള പരിക്കുകള്‍ മൂലമുണ്ടാകുന്ന സ്ഥിരമായ മുറിവുകള്‍.
കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്ന ഘടകങ്ങള്‍
ചില ഘടകങ്ങളൊക്കെ കാന്‍സര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. അവ അവയവങ്ങളെയും മറ്റ് പല സവിശേശഷിതകളെയും ആശ്രയിച്ച് വ്യത്യാസപ്പെട്ടിരിക്കും.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: സംസ്ഥാനത്തെ സ്വർണവിലയിൽ (Kerala Gold Rate) വൻ വർധനവ്. പവന് 840 രൂപ കൂടി 1,03,000 രൂപയിലെത്തി. ഗ്രാമിന് 105 രൂപ ഉയർന്ന് 12,875 രൂപയിലെത്തി. ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ് ഇന്നത്തെ സ്വരവ്യപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 24 കാരറ്റ് സ്വർണത്തിന് 14,046 രൂപയും, പവന് 1,12,368 രൂപയുമാണ് നിരക്ക്. 18 കാരറ്റിന് ഒരു ഗ്രാമിന് 10,534 രൂപയും പവന് 84,272 രൂപയുമാണ് വില. വെള്ളി വില ഗ്രാമിന് 275 രൂപയും കിലോഗ്രാമിന് 2,75,000 രൂപയുമാണ് ഇന്നത്തെ നിരക്ക്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി : ശബരിമല മകരവിളക്ക് ദിനത്തിൽ പ്രവേശിപ്പിക്കാവുന്ന ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണങ്ങൾ വരുത്തി ഹൈക്കോടതി. മകരവിളക്ക് ദിനത്തിൽ പ്രവേശനം 35,000 പേർക്ക് മാത്രമായി നിജപ്പെടുത്തിയാണ് കോടതിയുത്തരവിട്ടത്. വെർച്ച്വൽ ക്യൂ വഴി 30,000 പേർക്കും സ്പോട്ട് ബുക്കിങ് വഴി 5000 പേർക്കുമാണ് പ്രവേശനം അനുവദിക്കുക. ജനുവരി 13 ന് വെർച്വൽ ക്യൂ വഴി 35,000 പേർക്കും സ്‌പോട്ട് ബുക്കിംഗ് വഴി 5,000 പേർക്കും മാത്രം പ്രവേശനം നൽകും. മകരവിളക്ക് ദിനത്തിൽ രാവിലെ പത്തുമണിക്ക് ശേഷം നിലയ്ക്കലിൽ നിന്നും ആരെയും പമ്പയിലേക്ക് കടത്തിവിടില്ല. 11 മണി കഴിഞ്ഞാൽ പമ്പയിൽ നിന്നും സന്നിധാനത്തേക്ക് ആരെയും കടത്തിവിടാൻ പാടില്ലെന്നും ഹൈക്കോടതി നിർദ്ദേശിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലപ്പുറം: മലപ്പുറം ജില്ലയില്‍ ഒരു വര്‍ഷത്തിനിടെ മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത് 77 പേര്‍ക്കെന്ന ആരോഗ്യവകുപ്പില്‍ നിന്ന് ലഭിച്ച കണക്കുകൾ. അഞ്ച് വര്‍ഷത്തിനിടെ 126 പേര്‍ ക്ക് രോഗം സ്ഥിരീകരിക്കുകയും 27 പേര്‍ക്ക് ജീവന്‍ നഷ്ടമായതായും കണക്കുകളിലുണ്ട്. കഴിഞ്ഞവര്‍ഷമാണ് കൂടുതല്‍പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. 2025ല്‍ മസ്തിഷ്‌കജ്വരം ബാധിച്ച 77 പേരില്‍ എട്ട് രോ ഗികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. 2021ല്‍ ഒരൊറ്റ കേസാണ് ജില്ലയി ല്‍ റിപ്പോര്‍ട്ട് ചെയ്തത്. 2022ല്‍ രണ്ട് കേസുകളും 2023ല്‍ ആറ് കേസു കളും 2024ല്‍ 40 കേസുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഓരോ വര്‍ഷവും രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ധനയാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, രോഗനിരീക്ഷണ സംവിധാനം ശക്തിപ്പെടുത്തിയതും പരിശോധനകള്‍ വ്യാപകമാക്കിയതുമാണ് രോഗികളുടെ എണ്ണം ഉയരാന്‍ കാരണമെന്ന് ആരോഗ്യ വിദഗ്ധര്‍ വി ലയിരുത്തുന്നു. രോഗം ബാധിക്കു അവരില്‍ മൂന്നിലൊന്നും 15 വയ സ്സില്‍ താഴെയുള്ള കുട്ടികളാണെ ന്നത് ആരോഗ്യവകുപ്പിനെ ആശങ്കയിലാഴ്ത്തുന്നുണ്ട്. 126 രോഗി കളില്‍ 40ഉം കുട്ടികളാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുട്ടികളി ല്‍ രോഗം കൂടുതല്‍ മാരകമാകുന്നതായും കണ്ടെത്തിയിട്ടുണ്ട്. 28 ശതമാനമാണ് കുട്ടികളിലെ മരണനിരക്ക്.
മസ്തിഷ്‌ക ജ്വരം ബാധിച്ച കേസുകളില്‍ ചിലര്‍ക്ക് ജപ്പാന്‍ ജ്വരം (ജപ്പാനീസ് എന്‍സഫലൈറ്റിസ്) എന്ന ഗുരുതര വൈറസ് രോഗമാണെന്ന് കേര ളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇത്തരം കേസുക ളില്‍ നടത്തിയ പരിശോധനയില്‍ 2024ല്‍ മല പ്പുറം ജില്ലയിലും രണ്ട് കേസുകളാണ് സ്ഥിരീകരിച്ചത്. പലര്‍ക്കും ജപ്പാന്‍ ജ്വരം വന്നിട്ടുണ്ടായിരി ക്കാമെന്നും എന്നാല്‍ രോഗം തിരിച്ചറിയാനുള്ള പ്രയാസമൂലം ഇക്കാര്യം സ്ഥിരീകരിക്കാതെ പോ വാന്‍ സാധ്യതയുണ്ടെന്നും ആരോഗ്യ വിദഗ്ധര്‍ പറയുന്നു. കൊതുകുകള്‍ വഴി പകരുന്ന വൈറ സ് രോഗമാണ് ജപ്പാന്‍ ജ്വരം.
തീവ്രമായ പനിക്ക് ശേഷം ശക്തമായ തലവേദ ന, നിര്‍ത്താതെയുള്ള ഛര്‍ദ്ദി, ബോധക്ഷയം, സ്ഥലകാല ബോധമില്ലായ്മ, അസ്വാഭാവിക പെരുമാറ്റം എന്നിവയാണ് ഈ രോഗത്തിന്റെ പ്രധാന ലക്ഷ ണങ്ങള്‍. ഗുരുതരമാവുന്നവരില്‍ അപസ്മാരവും ബോധക്ഷയവും സ്ഥിരമായ വൈകല്യവും മര ണവും സംഭവിക്കുന്നു.രോഗലക്ഷണങ്ങള്‍ കാണിക്കുന്നവരില്‍ 30 ശതമാനത്തോളം പേര്‍ മരിക്കുകയും 50 ശതമാനം പേര്‍ക്ക് വൈകല്യങ്ങള്‍ ഉണ്ടാവുകയും ചെയ്യുന്നതായും ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ടി.കെ. ജയന്തി പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കർണാടക: കേരള സർക്കാരിന്റെ മലയാള ഭാഷാ ബില്ലിനെതിരെ പ്രതിഷേധം ശക്തമാക്കി കർണാടക. ബില്ലുമായി മുന്നോട്ട് പോകരുതെന്ന് ആവശ്യപ്പെട്ട് സിദ്ധരാമയ്യ കേരള മുഖ്യമന്ത്രി പിണറായി വിജയന് കത്തയച്ചു. അതേസമയം മലയാളം അടിച്ചേൽപ്പിക്കുന്നില്ലെന്നും യെലഹങ്ക കുടിയേറ്റത്തിൽ കേരളം ഇടപെട്ടതിലുള്ള വൈരാഗ്യമാണ് കർണാടകം തീർക്കുന്നതെന്നും മന്ത്രി എം.ബി.രാജേഷ് തിരിച്ചടിച്ചു. ബില്ലിന്റെ പരിധിയിൽ നിന്ന് കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ സ്കൂളുകളെ ഒഴിവാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടപ്പോൾ ബിൽ ജനാധിപത്യ വിരുദ്ധമാണെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ പ്രതികരിച്ചു.
മലയാള ഭാഷാ ബിൽ 2025. സ്കൂൾ തലം മുതൽ ഭരണഭാഷ വരെ മലയാളത്തിലാക്കാൻ വ്യവസ്ഥ ചെയ്യുന്ന ബില്ലിനെ ചൊല്ലി ഉലയുകയാണോ കേരള-കർണാടക ബന്ധം? ബിൽ കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ മേഖലയിലേക്കുള്ള കടന്നുകയറ്റമാണെന്നാണ് കർണാടകത്തിന്റെ വാദം. ഇന്നലെ ട്വീറ്റിലൂടെ കേരളത്തെ പ്രതിഷേധം അറിയിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ പിന്നാലെ കേരള മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ബില്ലുമായി മുന്നോട്ട് പോകാനാണ് നീക്കമെങ്കിൽ നിയമപരമായി നേരിടുമെന്നാണ് സിദ്ധരാമയ്യയുടെ മുന്നറിയിപ്പ്. അതേസമയം കർണാടകത്തിന്റെ എതിർപ്പിനെ രാഷ്ട്രീയപ്രേരിതം എന്ന ആരോപണം ഉയർത്തി ചെറുക്കുകയാണ് കേരളം. സിദ്ധരാമയ്യയുടെ പ്രസ്താവനയ്ക്കെതിരെ മന്ത്രിമാരായ എം.ബി.രാജേഷും പി.രാജീവും രംഗത്തെത്തി.
കർണാടകത്തിന്റെ നിലപാടിനെ സർക്കാർ തള്ളുമ്പോൾ നിയമസഭ ഒറ്റക്കെട്ടായി പാസാക്കിയ ബില്ലിനെതിരെ കേരളത്തിൽ തന്നെ വ്യത്യസ്ത നിലപാടുയരുന്നതും ശ്രദ്ധേയം. ബിൽ ജനാധിപത്യ വിരുദ്ധമാണെന്നാണ് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താന്റെ നിലപാട്. മലയാളം അടിച്ചേൽപിക്കരുതെന്നും കാസർകോട്ടെ ഭാഷാ ന്യൂനപക്ഷ സ്കൂളുകളെ ഇതിന്റെ പരിധിയിൽ നിന്ന് ഒഴിവാക്കണമെന്നും ബിജെപിയും ആവശ്യപ്പെടുന്നു. എന്തായാലും എതിർത്തും അനുകൂലിച്ചും വാദമുഖങ്ങൾ ഉയരുന്പോൾ ബില്ലിൽ ഗവർണർ രാജേന്ദ്ര അർലേക്കർ എടുക്കുന്ന നിലപാടാകും നിർണായകമാകുക.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തന്ത്രിയെ ബലിയാടാക്കി ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് രാഹുൽ ഈശ്വർ. മുഖ്യമന്ത്രി 2026 ഇലക്ഷന് വേണ്ടിയുള്ള ക്യാമ്പയിൻ ലോഞ്ച് ചെയ്തിരിക്കുകയാണ്. ഇലക്ഷൻ പ്രതിരോധ ക്യാമ്പയിനാണ് തന്ത്രിയുടെ അറസ്റ്റിലൂടെ നടപ്പിലാക്കുന്നത്. ദുർബലവും വൈരുദ്ധവുമായ റിമാൻഡ് റിപ്പോർട്ടാണ് പുറത്തു വന്നിട്ടുള്ളത്.
കടകംപള്ളിയെയും ശങ്കർ ദാസിനെയും അറസ്റ്റ് ചെയ്യണമെന്ന് ഞാൻ പറയില്ല. ഇരുവരും പ്രായമുള്ള വ്യക്തികളാണ്. അന്വേഷണസംഘം നന്മയെ കരുതി അവരുടെ ആരോഗ്യം പരിഗണിക്കണം. വ്യക്തിവിരോധം തീർക്കാനായി കോടതിയെയും നിയമത്തെയും ഉപയോഗിക്കുന്നത് ഏറ്റവും വലിയ തിന്മ. സ്വർണം പുറത്തേക്ക് കൊണ്ടുപോകാൻ തന്ത്രി ദേവന്റെ അനുമതി വാങ്ങിയില്ല എന്നാണ് റിമാൻഡ് റിപ്പോർട്ട്.
അനുമതി വാങ്ങിയില്ല എന്ന് അയ്യപ്പൻ എസ് ഐ ടിക്ക് മൊഴി നൽകിയോ എന്നും രാഹുൽ ഈശ്വർ ചോദിച്ചു. സർക്കാരിനും സിപിഐഎമ്മിനും എതിരെ വരുന്ന പ്രചാരണങ്ങളിൽ നിന്നും ശ്രദ്ധ തിരിക്കാനാണ് തന്ത്രിയുടെ അറസ്റ്റ്. അയ്യപ്പൻ കെ.ജി.എഫിലെ റോക്കി ഭായി അല്ല. അയ്യപ്പനെതിരെ കളിച്ചാൽ വെറുതെ വിടില്ല എന്ന് ചില നേതാക്കൾ പറയുന്നുണ്ട്. യോഗീ ഭാവത്തിലിരിക്കുന്ന മൂർത്തിയാണ് അയ്യപ്പൻ. അങ്ങനെ ഉള്ള പ്രതികാരദാഹിയല്ല അയ്യപ്പനെന്നും രാഹുൽ ഈശ്വർ വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്.തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും സ്വർണക്കൊള്ള അറിഞ്ഞിട്ടും തടയാതെ കുറ്റകരമായ മൌനാനുവാദം നൽകി എന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ ആരോപണം.
ശബിമല ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരത്തേതന്നെ ബന്ധമുണ്ടായിരുന്നു. ഈ ബന്ധമുപയോഗിച്ചാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറുന്നതിന് ഒത്താശചെയ്തത്.ദേവന്റെ അനുജ്ഞ വാങ്ങാതെ, താന്ത്രികവിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും തന്ത്രി സ്വീകരിച്ചില്ലെന്നും കണ്ഠര് രാജീവരരുടെ അറസ്റ്റ് അനിവാര്യമാണെന്നും എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, ഏതെങ്കിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമില്ല.
കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ തന്ത്രി കണ്ഠര് രാജിവരരെ ജനുവരി 23 വരെ റിമാൻഡ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും.ജാമ്യാപേക്ഷ 13ന് പരിഗണിക്കും.കേസിൽ പതിനൊന്നാം പ്രതിയാണ് കണ്ഠര് രാജീവരര്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ശബരിമല സ്വർണ്ണക്കൊള്ള കേസിൽ എസ്.ഐ.ടി നടപടിയിൽ ദുരൂഹത ആരോപിച്ച് ബിജെപി നേതാക്കൾ. തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റിൽ സംശയമുണ്ടെന്ന് ബിജെപി അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.
കടകംപള്ളി സുരേന്ദ്രനിൽ നിന്ന് ശ്രദ്ധ തിരിക്കാനാണ് ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം ബോർഡിന്റെയും ദേവസ്വം മന്ത്രിയുടെയും ഉത്തരവാദിത്വമാണിത്. തന്ത്രിയെ അറസ്റ്റ് ചെയ്യുമ്പോൾ എന്തുകൊണ്ട് മന്ത്രിയെ അറസ്റ്റ് ചെയ്യുന്നില്ലെന്നും, തന്ത്രിയെ അറസ്റ്റ് ചെയ്ത് മന്ത്രിയെ മാത്രം ചോദ്യം ചെയ്യുന്നതെന്തിനാണെന്നും രാജീവ് ചന്ദ്രശേഖർ ചോദിച്ചു.
ഇതിന് പിന്നിൽ വലിയ രാഷ്ട്രീയക്കാരുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി, സോണിയ ഗാന്ധി എന്നിവർക്കൊപ്പം ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോ രാജീവ് ചന്ദ്രശേഖർ ഉയർത്തിക്കാട്ടി. സിപിഐഎമ്മും കോൺഗ്രസും ഉൾപ്പെട്ട കുറവാ സംഘം ഇതിന് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.
എസ്.ഐ.ടി നീക്കം സംശയകരമാണെന്ന് ബിജെപി നേതാവ് കെ. സുരേന്ദ്രനും പറഞ്ഞു. കടകംപള്ളിക്കും പ്രശാന്തിനും എതിരെ എല്ലാ തെളിവുകളും ഉണ്ടായിട്ടും അറസ്റ്റ് ചെയ്തില്ലെന്നും അദ്ദേഹം ആരോപിച്ചു. ദേവസ്വം ഭണ്ഡാരം സൂക്ഷിക്കാൻ തന്ത്രിക്ക് അധികാരമില്ലെന്നും, തന്ത്രിക്ക് സാമ്പത്തിക സഹായം ലഭിച്ചതായി റിമാൻഡ് റിപ്പോർട്ടിൽ പറയുന്നില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
പ്രധാന പ്രതികളെ അറസ്റ്റ് ചെയ്യാതെ തന്ത്രിയെ അറസ്റ്റ് ചെയ്തുവെന്നും, സോണിയ ഗാന്ധിക്ക് മന്ത്രച്ചരട് കെട്ടിയ വിഷയത്തിൽ സതീശൻ ഒന്നും പറഞ്ഞില്ലെന്നും കെ. സുരേന്ദ്രൻ വിമർശിച്ചു. സോണിയ ഗാന്ധിയുടെ മൊഴി എന്തുകൊണ്ട് എടുക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12