Saturday, 10 January 2026

'തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നു;സ്വർണക്കൊള്ള അറിഞ്ഞിട്ടും തടഞ്ഞില്ല'; എസ്‌ഐടിയുടെ റിമാൻഡ് റിപ്പോർട്ട്

SHARE


 
ശബരിമല സ്വർണക്കൊള്ള കേസിൽ കണ്ഠര് രാജീവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി എസ്ഐടിയുടെ റിമാൻഡ് റിപ്പോർട്ട്.തന്ത്രി ആചാരലംഘനത്തിന് കൂട്ടുനിന്നുവെന്നും സ്വർണക്കൊള്ള അറിഞ്ഞിട്ടും തടയാതെ കുറ്റകരമായ മൌനാനുവാദം നൽകി എന്നുമാണ് റിമാൻഡ് റിപ്പോർട്ടിലെ ആരോപണം.

ശബിമല ക്ഷേത്രത്തിൽ നടന്ന ആചാര ലംഘനം ദേവസ്വം ബോര്‍ഡിന്റെ ശ്രദ്ധയില്‍പ്പെടുത്തിയില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തന്ത്രിക്ക് നേരത്തേതന്നെ ബന്ധമുണ്ടായിരുന്നു. ഈ ബന്ധമുപയോഗിച്ചാണ് സ്വര്‍ണപ്പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിക്കു കൈമാറുന്നതിന് ഒത്താശചെയ്തത്.ദേവന്റെ അനുജ്ഞ വാങ്ങാതെ, താന്ത്രികവിധികൾ പാലിക്കാതെയാണ് കട്ടിളപ്പാളികൾ കൈമാറിയതെന്നും ആചാര ലംഘനത്തിനെതിരെ യാതൊരു നടപടിയും തന്ത്രി സ്വീകരിച്ചില്ലെന്നും കണ്ഠര് രാജീവരരുടെ അറസ്റ്റ് അനിവാര്യമാണെന്നും എസ്‌ഐടി കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.അതേസമയം, ഏതെങ്കിലും സാമ്പത്തിക ഇടപാടുകളെക്കുറിച്ച് റിമാൻഡ് റിപ്പോർട്ടിൽ പരാമർശമില്ല.

കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കിയ തന്ത്രി കണ്ഠര് രാജിവരരെ ജനുവരി 23 വരെ റിമാൻഡ് ചെയ്തു. തന്ത്രിയെ തിരുവനന്തപുരം സ്പെഷൽ സബ് ജയിലിലേക്ക് മാറ്റും.ജാമ്യാപേക്ഷ 13ന് പരിഗണിക്കും.കേസിൽ പതിനൊന്നാം പ്രതിയാണ് കണ്ഠര് രാജീവരര്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.