Saturday, 10 January 2026

യുക്രെയ്നെതിരെ ശബ്ദത്തിൻ്റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന മിസൈൽ തൊടുത്ത് റഷ്യ;പ്രയോഗിച്ചത് ഒറെഷ്നിക് മിസൈൽ

യുക്രെയ്നെതിരെ ശബ്ദത്തിൻ്റെ പത്തിരട്ടി വേഗതയിൽ സഞ്ചരിക്കുന്ന മിസൈൽ തൊടുത്ത് റഷ്യ;പ്രയോഗിച്ചത് ഒറെഷ്നിക് മിസൈൽ

കീവ്: യുക്രെയ്നെതിരെ ഏറ്റവും നവീനമായ ഹൈപ്പർസോണിക് ഒറെഷ്നിക് മിസൈൽ പ്രയോഗിച്ച് റഷ്യ. റഷ്യുടെ ഏറ്റവും നൂതന ആയുധങ്ങളിലൊന്നാണ് ഒറെഷ്നിക് മിസൈൽ. ഒന്നിൽ അധികം വാർഹെഡുകളോ ആണവപേലോഡുകളെ വഹിക്കാൻ ശേഷിയുള്ളതാണ് റഷ്യയുടെ ഒറെഷ്നിക് മിസൈൽ. ശബ്ദത്തെക്കാൾ പത്തിരട്ടി വേഗതയിലുള്ള മിസൈലാണ് ഒറെഷ്നിക്.

ഒറെഷ്‌നിക് മൊബൈൽ മീഡിയം-റേഞ്ച് ഗ്രൗണ്ട്-ബേസ്ഡ് മിസൈൽ സിസ്റ്റം ഉൾപ്പെടെ ഉയർന്ന കൃത്യതയുള്ള ദീർഘദൂര കര-നാവിക ആയുധങ്ങൾ ഉപയോഗിച്ച് യുക്രെയ്നിൽ ആക്രമണം നടത്തിയെന്ന് റഷ്യൻ പ്രതിരോധസേന തന്നെയാണ് വ്യക്തമാക്കിയത്. യുക്രെയ്ൻ്റെ ഏത് മേഖലയിലാണ് ഒറെഷ്നിക് മിസൈൽ പരീക്ഷിച്ചതെന്ന് റഷ്യ വ്യക്തമാക്കിയിട്ടില്ല. 2025 ഡിസംബറിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിന്റെ വസതി ആക്രമിക്കാൻ യുക്രെയ്ൻ നടത്തിയ നീക്കത്തിന് മറുപടിയായാണ് ആക്രമണമെന്നാണ് റഷ്യൻ നിലപാട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡല്‍ഹിയില്‍ താലിബാന് സ്ഥിരം നയതന്ത്ര പ്രതിനിധി; എംബസിയില്‍ അഫ്ഗാന്‍ പതാക നിലനിര്‍ത്തും

ഡല്‍ഹിയില്‍ താലിബാന് സ്ഥിരം നയതന്ത്ര പ്രതിനിധി; എംബസിയില്‍ അഫ്ഗാന്‍ പതാക നിലനിര്‍ത്തും

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അഫ്ഗാന്‍ എംബസിയില്‍ താലിബാന്‍ നയതന്ത്ര പ്രതിനിധിയെ നിയമിച്ചു. താലിബാന്‍ കാബൂളിന്റെ നിയന്ത്രണം ഏറ്റെടുത്ത് അഞ്ചുവര്‍ഷത്തിന് ശേഷമാണ് സ്ഥിരം പ്രതിനിധിയെത്തുന്നത്. താലിബാന്‍ വിദേശകാര്യ മന്ത്രാലയത്തിലെ മുതിര്‍ന്ന പ്രതിനിധി മുഫ്തി നൂര്‍ അഹമ്മദ് നൂര്‍ ഡല്‍ഹിയിലെത്തി. എംബസിയില്‍ അഫ്ഗാന്‍ പതാകയും ജീവനക്കാരെയും നിലനിര്‍ത്തും.

താലിബാന്‍ വിദേശകാര്യ മന്ത്രി അമീര്‍ ഖാന്‍ മുത്തഖിയുടെ ഒക്ടോബര്‍ 25ലെ ഡല്‍ഹി സന്ദര്‍ശനത്തിന് പിന്നാലെ ഇന്ത്യയും അഫ്ഗാന്‍ ഭരണകൂടവും തമ്മില്‍ ഇത് സംബന്ധിച്ച് ധാരണയായിരുന്നു. അന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കറാണ് അമീര്‍ ഖാന്‍ മുത്തഖിയെ സ്വീകരിച്ചത്. കാബൂള്‍ ആസ്ഥാനമായ അഫ്ഗാന്‍ വിദേശകാര്യമന്ത്രാലയത്തിലെ ആദ്യ പൊളിറ്റിക്കല്‍ ഡിവിഷന്റെ ഡയറക്ടര്‍ ജനറലായ നൂര്‍ ഇതുവരെ ഔദ്യോഗികമായി നിയമന കത്തുകള്‍ കൈമാറിയിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറം തിരൂർ സ്വദേശിയെ ഒമാനിൽ കാണാതായി

മലപ്പുറം തിരൂർ സ്വദേശിയെ ഒമാനിൽ കാണാതായി

ഒമാനിൽ ജോലി ചെയ്യുന്ന മലപ്പുറം തിരൂർ സ്വദേശിയായ യുവാവിനെ കാണാതായതായി പരാതി. തിരൂർ കൂട്ടായി ആശാൻപടി സ്വദേശി അനസിനെ (34) ആണ് കാണാതായത്. ഒന്നരമാസം മുൻപ് വിസിറ്റ് വിസയിലാണ് അനസ് ഒമാനിലെത്തിയത്. കാബൂറയിൽ ജോലി ചെയ്തിരുന്ന അനസ് ശാരീരിക അസ്വസ്ഥതകൾ പ്രകടിപ്പിച്ചിരുന്നു. തുടർന്ന് അനസിനെ നാട്ടിലേക്ക് അയക്കാൻ തീരുമാനിച്ചു. പിന്നാലെ വിമാനത്താവളത്തിൽ വെച്ചാണ് അനസിനെ കാണാതായത്.

അന്വേഷണത്തിൽ മസ്‌കത്തിന്റെ വിവിധ ഭാഗങ്ങളിൽ ഇയാളെ കണ്ടതായി ചില സൂചനകൾ ലഭിച്ചിട്ടുണ്ട്. അനസിനെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ 92668910, 99724669 എന്നീ നമ്പറുകളിൽ അറിയിക്കണമെന്ന് ബന്ധുക്കളും സുഹൃത്തുക്കളും അഭ്യർത്ഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെനസ്വലയുടെ പെട്രോളിയം ശേഖരത്തില്‍ വന്‍ നിക്ഷേപം നടത്താന്‍ യുഎസിലെ എണ്ണക്കമ്പനികളോട് ട്രംപ്

വെനസ്വലയുടെ പെട്രോളിയം ശേഖരത്തില്‍ വന്‍ നിക്ഷേപം നടത്താന്‍ യുഎസിലെ എണ്ണക്കമ്പനികളോട് ട്രംപ്

വെനസ്വലയില്‍ (Venezuela) ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജിതമാക്കി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് (Donald Trump). യുഎസ് സൈനിക നടപടി നേരിട്ട വെനസ്വലയുടെ വിശാലമായ പെട്രോളിയം കരുതല്‍ ശേഖരം ഉപയോഗപ്പെടുത്തുന്നതിന് വലിയ തോതിലുള്ള നിക്ഷേപം നടത്താന്‍ യുഎസിലെ എണ്ണ വ്യവസായ പ്രമുഖരോട് ട്രംപ് ആഹ്വാനം ചെയ്തു. വൈറ്റ്ഹൗസില്‍ എണ്ണക്കമ്പനി നേതൃത്വങ്ങളുമായി നടത്തിയ ചര്‍ച്ചയിലാണ് ട്രംപ് ഇക്കാര്യം ആവശ്യപ്പെട്ടത്.

വെനസ്വലന്‍ പ്രസിഡന്റ് നിക്കോളസ് മഡുറോയെ യുഎസ് സൈന്യം പിടികൂടിയതിന് പിന്നാലെയാണ് വെനസ്വലയുടെ എണ്ണശേഖരം ഉപയോഗപ്പെടുത്താനുള്ള ട്രംപിന്റെ നീക്കം ആരംഭിച്ചത്. നേരത്തെ തന്നെ ട്രംപ് ഇക്കാര്യം വ്യക്തമാക്കിയിരുന്നു. വെനസ്വലയിലെ എണ്ണയും പ്രകൃതിവിഭവങ്ങളും തങ്ങള്‍ക്ക് ആവശ്യമുണ്ടെന്നും ട്രംപ് പ്രഖ്യാപിച്ചിരുന്നു.
കോടിക്കണക്കിന് ഡോളര്‍ നിക്ഷേപം യുഎസ് എണ്ണ വ്യവസായങ്ങള്‍ വെനസ്വലയില്‍ നടത്തുമെന്നും ഖനനം ആരംഭിക്കുമെന്നും ചര്‍ച്ചയ്ക്കുശേഷം ട്രംപ് അറിയിച്ചു. ഇതുസംബന്ധിച്ച് കരാറിലേക്ക് എത്തിയതായും ചര്‍ച്ച വളരെ മികച്ചതായിരുന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. ഊര്‍ജ്ജ ഉത്പാദനം വര്‍ദ്ധിപ്പിക്കാനും എണ്ണ വില കുറയ്ക്കാനും ഈ നീക്കം സഹായിക്കുമെന്നും യുഎസിനും വെനസ്വലയ്ക്കും ഇത് ഗുണം ചെയ്യുമെന്നും ട്രംപ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഴയ കല്ലറകൾ മാത്രം ലക്ഷ്യമിട്ട് മോഷണം; വീട്ടിലെ അറയിൽ യുവാവ് സൂക്ഷിച്ചത് നൂറോളം അസ്ഥികൂടങ്ങളും തലയോട്ടികളും

പഴയ കല്ലറകൾ മാത്രം ലക്ഷ്യമിട്ട് മോഷണം; വീട്ടിലെ അറയിൽ യുവാവ് സൂക്ഷിച്ചത് നൂറോളം അസ്ഥികൂടങ്ങളും തലയോട്ടികളും

വാഷിങ്ടണ്‍: ഫിലാഡല്‍ഫിയയിലെ മൗണ്ട് മോറിയ സെമിത്തേരിയിലെ പഴയ കല്ലറകള്‍ മാത്രം ലക്ഷ്യമിട്ട് മോഷണം നടത്തിയിരുന്നയാൾ അറസ്റ്റിൽ. ജൊനാഥന്‍ ക്രിസ്റ്റ് ഗെര്‍ലാക്ക് എന്ന 34കാരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷണത്തില്‍ ഇയാളുടെ പക്കല്‍ നിന്ന് ഏകദേശം നൂറോളം മൃതദേഹാവശിഷ്ടങ്ങൾ കണ്ടെടുത്തു. ഫിലാഡല്‍ഫിയയുടെ പ്രാന്തപ്രദേശത്തുള്ള സെമിത്തേരിക്ക് സമീപം കിടന്ന കാറില്‍ നിന്ന് പൊലീസ് അസ്ഥികളും തലയോട്ടികളും കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.

മൗണ്ട് മോറിയ സെമിത്തേരിയില്‍ മാസങ്ങളായി ഇയാൾ മോഷണം നടത്തിവരികയായിരുന്നു. ഇയാളെ പിടികൂടിയതിന് പിന്നാലെ നടത്തിയ ചോദ്യം ചെയ്യലിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ പുറംലോകമറിയുന്നത്. മൃതദേഹങ്ങള്‍ കൂട്ടിയിട്ട ഒരു അറ ജൊനാഥന്റെ വീട്ടിലുണ്ടായിരുന്നു. ഇത് കൂടാതെ പ്രതിയുടെ വീട്ടിലും സ്റ്റോറേജ് യൂണിറ്റിലുമായി തലയോട്ടികള്‍, കൈകാലുകളിലെ അസ്ഥികള്‍, ജീര്‍ണിച്ച രണ്ട് മൃതദേഹങ്ങള്‍ എന്നിവ പൊലീസ് കണ്ടെടുത്തു. മറ്റ് മൃതദേഹങ്ങളെല്ലാം കെട്ടിത്തൂക്കിയ നിലയിലും നിലത്ത് അടുക്കിവെച്ച നിലയിലുമായിരുന്നു.

ഷെല്‍ഫുകളിലായി അടുക്കിവെച്ച നിലയില്‍ തലയോട്ടികളും ജൊനാഥന്റെ വീട്ടിലുണ്ടായിരുന്നു. കല്ലറകളില്‍ നിന്ന് മോഷ്ടിച്ച ആഭരണങ്ങള്‍, മൃതദേഹത്തില്‍ പതിപ്പിച്ചിരുന്ന പേസ്‌മേക്കര്‍ എന്നിവയും പൊലീസ് ആ വീട്ടില്‍ നിന്ന് കണ്ടെത്തി. മോഷണം നടന്ന സമയത്ത് പ്രതിയുടെ വാഹനം പലതവണ സെമിത്തേരിക്ക് സമീപം കണ്ടിരുന്നു. ഇതാണ് ജൊനാഥനെ കുരുക്കാന്‍ പൊലീസിനെ സഹായിച്ചത്. കയ്യില്‍ ഒരു കോടാലിയും ചാക്കുമായി കാറിന് സമീപത്തേക്ക് നടന്ന് പോകുമ്പോഴാണ് ജൊനാഥന്‍ പൊലീസിന്റെ പിടിയിലാകുന്നത്. ചാക്കിനുള്ളില്‍ രണ്ട് കുഞ്ഞുങ്ങളുടെ മൃതദേഹങ്ങളും മൂന്ന് തലയോട്ടികളും മറ്റ് അസ്ഥികളുമുണ്ടായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹ്റൈൻ മെട്രോ പദ്ധതി; ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം

ബഹ്റൈൻ മെട്രോ പദ്ധതി; ഒന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് തുടക്കം

ബഹ്റൈന്‍ മെട്രോയുടെ ഒന്നാം ഘട്ടം യാഥാര്‍ത്ഥ്യത്തിലേക്ക്. 20 സ്റ്റേഷന്‍ ഉള്‍പ്പെടുത്തി രണ്ട് പ്രധാന പാതകളാണ് ആദ്യ ഘട്ട പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന്റെ ഭാഗമായി ജനസാന്ദ്രതയേറിയ മേഖലകളെ ബന്ധിപ്പിച്ചാണ് മെട്രോ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്.

രാജ്യത്തെ പൊതുഗതാഗത സംവിധാനത്തില്‍ വിപ്ലവകരമായ മാറ്റത്തിന് തയ്യാറെടുക്കുകയാണ് ബഹ്‌റൈന്‍. ഒന്നാം ഘട്ട മെട്രോ റെയില്‍ പദ്ധതിയുടെ വിശദാംശങ്ങള്‍ ഗതാഗത വാര്‍ത്താവിനിമയ മന്ത്രി ഡോ. ഷെയ്ഖ് അബ്ദുല്ല ബിന്‍ അഹ്‌മദ് അല്‍ ഖലീഫ പാര്‍ലമെന്റില്‍ സമര്‍പ്പിച്ചു. രണ്ട് പാതകളാകും ആദ്യം ഘട്ടത്തില്‍ നിര്‍മിക്കുക.

ബഹ്‌റൈന്‍ അന്താരാഷ്ട്ര വിമാനത്താവളം മുതല്‍ സീഫ് ഡിസ്ട്രിക്റ്റ് വരെയും ജുഫൈര്‍ മുതല്‍ ഈസ ടൗണിലെ എജുക്കേഷനല്‍ ഏരിയ വരെയും പാത നീളും. 20 സ്റ്റേഷനുകള്‍ പദ്ധതിയുടെ ഭാഗമായി സജ്ജമാക്കും. ജനവാസ കേന്ദ്രങ്ങള്‍ക്കും വ്യാപാര കേന്ദ്രങ്ങള്‍ക്കും പരമാവധി പ്രയോജനം ലഭിക്കുന്ന രീതിയിലാണ് സ്റ്റേഷനുകളുടെ സ്ഥാനം നിശ്ചയിച്ചിരിക്കുന്നത്..

യാത്രക്കാര്‍ക്ക് പാതകള്‍ മാറി കയറുന്നതിനായി ബഹ്‌റൈന്‍ ഫിനാന്‍ഷ്യല്‍ ഹാര്‍ബറിലും മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റിലും അത്യാധുനിക രീതിയിലുള്ള രണ്ട് ഇന്റര്‍ചേഞ്ച്‌ സ്റ്റേഷനുകളും നിര്‍മിക്കും. മെട്രോ സ്റ്റേഷനുകളിലേക്ക് യാത്രക്കാര്‍ക്ക് എളുപ്പത്തില്‍ എത്തുന്നതിനായി ഫീഡര്‍ സര്‍വിസുകള്‍ ശക്തിപ്പെടുത്തുന്നതിനും പദ്ധതിയുണ്ട്. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനൊപ്പം പൊതുഗതാഗതം ശക്തിപ്പെടുത്തുന്നതിനും പദ്ധതി സഹായിക്കുമെന്ന് ഗതാഗത വാര്‍ത്താവിനിമയ മന്ത്രി വ്യക്തമാക്കി.

പൊതുഗതാഗത സംവിധാനത്തിന്റെ വര്‍ധിച്ചുവരുന്ന ആവശ്യകത മെട്രോ പദ്ധതിയുടെ പ്രസക്തി വര്‍ധിപ്പിക്കുന്നതായും മന്ത്രി പറഞ്ഞു. പ്രതിദിനം ഏകദേശം 33,000 ബസ് സര്‍വീസുകളാണ് രാജ്യത്തുടനീളം ഓപ്പറേറ്റ് ചെയ്യുന്നത്. സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുന്നത് കുറയ്ക്കാനും സുഗമമായ യാത്ര ഉറപ്പാക്കാനും മെട്രോ സര്‍വീസിലൂടെ കഴിയും. ഭൂമി ഏറ്റെടുക്കല്‍ ഉള്‍പ്പെടെയുളള നടപടികള്‍ ഇതിനകം ആരംഭിച്ചുകഴിഞ്ഞു. മെട്രോ പദ്ധതിയുടെ രണ്ടാം ഘട്ടവും വൈകാതെ ആരംഭിക്കാനാണ് തീരുമാനം. രാജ്യത്തെ എല്ലാ ഗവര്‍ണറേറ്റുകളുമായും മെട്രോ ശൃംഖല ബന്ധിപ്പിക്കണമെന്ന നിര്‍ദ്ദേശങ്ങളും സര്‍ക്കാരിന് മുന്നില്‍ എത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജഗിരി ആശുപത്രിയില്‍ യൂറോ-ഓങ്കോളജി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

രാജഗിരി ആശുപത്രിയില്‍ യൂറോ-ഓങ്കോളജി സെന്റര്‍ പ്രവര്‍ത്തനമാരംഭിച്ചു

മൂത്രാശയ അര്‍ബുദത്തിന് സമഗ്ര പരിചരണം ഉറപ്പാക്കുന്ന രാജഗിരി സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് യൂറോ-ഓങ്കോളജി പ്രവര്‍ത്തനം ആരംഭിച്ചു. ചലച്ചിത്ര സംവിധായകന്‍ ജീത്തു ജോസഫ് സെന്ററിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകള്‍ പോലെയാണ് ജീവിതത്തില്‍ രോഗങ്ങള്‍ കടന്നുവരുന്നതെന്നും, എന്നാല്‍ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനമെന്നും ജീത്തു ജോസഫ് അഭിപ്രായപ്പെട്ടു.

രാജഗിരി ആശുപത്രി എക്‌സിക്യൂട്ടീവ് ഡയറക്ടറും സി.ഇ.ഒയുമായ ഫാ. ജോണ്‍സണ്‍ വാഴപ്പിള്ളി അധ്യക്ഷത വഹിച്ചു. മൂത്രാശയ സംബന്ധമായ കാന്‍സറുകള്‍ പ്രാരംഭ ഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞ് ചികിത്സ ഉറപ്പാക്കുകയാണ് ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു. യൂറോ ഓങ്കോളജി, മെഡിക്കല്‍ ഓങ്കോളജി, റേഡിയേഷന്‍ ഓങ്കോളജി, ന്യൂക്ലിയര്‍ മെഡിസിന്‍ വിഭാഗങ്ങളിലെ വിദഗ്ധര്‍ ഒത്തുചേരുന്ന മള്‍ട്ടി-ഡിസിപ്ലിനറി ടീമാണ് ചികിത്സ ഏകോപിപ്പിക്കുന്നത്. രോഗിയുടെ മാനസികാരോഗ്യം ഉറപ്പാക്കാന്‍ ഓങ്കോ സൈക്യാട്രി, വേദന ലഘൂകരിക്കാന്‍ പാലിയേറ്റീവ് കെയര്‍, പാരമ്പര്യ രോഗസാധ്യതകള്‍ കണ്ടെത്താന്‍ ജനറ്റിക് കൗണ്‍സിലിംഗ് സേവനവും ലഭിക്കും. രോഗനിര്‍ണ്ണയം മുതല്‍ സുഖപ്രാപ്തി വരെ നീളുന്ന സമഗ്ര പരിചരണം രോഗിയുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുമെന്ന് യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാല്‍ നായര്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അറസ്റ്റിൽ തെറ്റും ശരിയും പറയാനില്ല, അയ്യപ്പ സംഗമത്തിന് വിളക്ക് കത്തിച്ചത് തന്ത്രിയാണ്'; കണ്ഠര് രാജീവരുടെ അറസ്റ്റിൽ കെ മുരളീധരൻ

'അറസ്റ്റിൽ തെറ്റും ശരിയും പറയാനില്ല, അയ്യപ്പ സംഗമത്തിന് വിളക്ക് കത്തിച്ചത് തന്ത്രിയാണ്'; കണ്ഠര് രാജീവരുടെ അറസ്റ്റിൽ കെ മുരളീധരൻ

തിരുവനന്തപുരം: തന്ത്രിയെ അറസ്റ്റ് ചെയ്തതിലെ ശരിയും തെറ്റും താൻ പറയാനില്ലെന്ന് കെ മുരളീധരൻ. ബാറ്ററി ഡൗൺ ആയ വണ്ടി പോലെയാണ് എസ്ഐടി എന്നും ഹൈക്കോടതി ഇടയ്ക്ക് അസംതൃപ്തി പറഞ്ഞു, അതിനുശേഷം വീണ്ടും എസ്ഐടി അന്വേഷിക്കുന്നു. അന്വേഷണത്തിൽ ഹൈക്കോടതി പൂർണ്ണ തൃപ്തി എന്ന് പറഞ്ഞിട്ടില്ല. ആരോപണങ്ങൾ വരുന്ന എല്ലാവരും മോശക്കാരല്ല. മുമ്പ് ഒരു തന്ത്രിക്കെതിരെ ആരോപണം വന്നിരുന്നു. അയ്യപ്പ സംഗമത്തിന് വിളക്ക് കത്തിച്ചത് അതേ തന്ത്രിയാണ്. ആചാരാനുഷ്ഠാനങ്ങൾ സർക്കാർ ലംഘിച്ചാൽ തന്ത്രി ഇടപെടണം എന്ന് മുരളീധരന്‍ പറഞ്ഞു. കൂടാതെ ശബരിമല സ്ത്രീ പ്രവേശനത്തിലെ തന്ത്രിയുടെ നിലപാട് ശരിയാണെന്നും വിവാദത്തിൽ പിണറായിയുടെ അപ്രീതി നേടിയ തന്ത്രിയാണ് കണ്ഠരര് എന്നും അദ്ദേഹം പറഞ്ഞു.

അതേസമയം അറസ്റ്റിലായ തന്ത്രി കണ്ഠര് രാജീവരുടെ വീട്ടിൽ ഇന്ന് എസ്ഐടി പരിശോധന നടത്തും. ദക്ഷിണ വേറെ, പടിത്തരം വേറെയെന്ന് എസ്ഐടി ചൂണ്ടിക്കാട്ടി. പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നുമാണ് കണ്ടെത്തൽ. ശമ്പളം കൈപ്പറ്റുന്നതുകൊണ്ടുതന്നെ ദേവസ്വം ബോർഡിന്റെ സ്വത്ത് സംരക്ഷിക്കാൻ തന്ത്രി ബാധ്യസ്ഥനാണെന്നുമാണ് എസ്ഐടി കണ്ടെത്തൽ. വ്യക്തമായ പരിശോധനയ്ക്കും നിയമോപദേശത്തിനും ശേഷമാണ് തന്ത്രിയുടെ അറസ്റ്റിലേക്ക് എസ്ഐടി എത്തിയത്. ദേവസ്വം മാനുവലിൽ തന്ത്രിയുടെ ഭാ​ഗം എടുത്തുപറഞ്ഞുകൊണ്ടാണ് റിമാൻഡ് റിപ്പോർട്ട് തയാറാക്കിയിരിക്കുന്നത്. അസിസ്റ്റന്റ് കമ്മീഷണർ റാങ്കിൽ വരുന്ന ഒരാളാണ് തന്ത്രി എന്നാണ് മാനുവലിലല്‍ പറയുന്നത്. മാത്രമല്ല, ദേവസ്വത്തിന്റെ സ്വത്തുക്കൾ സംരക്ഷിക്കാനുള്ള, താന്ത്രികവുമായി ബന്ധപ്പെട്ട ഏറ്റവും ഉയർന്ന തസ്തികയിലുള്ള ഒരാളാണ് തന്ത്രി കണ്ഠര് രാജീവര്. തന്ത്രിക്ക് ലഭിക്കുന്ന പ്രതിഫലത്തെ പടിത്തരം എന്നാണ് മാനുവലിൽ പറയുന്നത്. ആദ്യം പടിത്തരം എന്നത് ദക്ഷിണയാണോ പ്രതിഫലമാണോ എന്നതിൽ ആശയക്കുഴപ്പം ഉണ്ടായിരുന്നു. എന്നാൽ, ഇതിൽ നിയമോപദേശം തേടിയ ശേഷമാണ് പടിത്തരം പ്രതിഫലം തന്നെയാണെന്നും തന്ത്രി ബോർഡിൽ നിന്നും ശമ്പളം കൈപ്പറ്റുന്നയാളാണെന്നും എസ്ഐടി കണ്ടെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗർഭിണികളാകാൻ സഹായിച്ചാൽ 10 ലക്ഷം; 'പ്രഗ്നന്റ് ജോബ്', മോഹനവാ​ഗ്‍ദാനത്തിൽ വീണത് അനവധി യുവാക്കൾ, ഒടുവിൽ അറസ്റ്റ്

ഗർഭിണികളാകാൻ സഹായിച്ചാൽ 10 ലക്ഷം; 'പ്രഗ്നന്റ് ജോബ്', മോഹനവാ​ഗ്‍ദാനത്തിൽ വീണത് അനവധി യുവാക്കൾ, ഒടുവിൽ അറസ്റ്റ്

കേൾക്കുമ്പോൾ അവിശ്വസനീയമെന്ന് തോന്നാമെങ്കിലും, 'ഓൾ ഇന്ത്യ പ്രെഗ്നന്റ് ജോബ്' (All India Pregnant Job) എന്ന പേരിൽ യുവാക്കളെ വലയിലാക്കി ലക്ഷങ്ങൾ തട്ടിയെടുക്കുന്ന വൻ സൈബർ സംഘത്തെ ബിഹാർ പോലീസ് പിടികൂടി. നവാഡ സൈബർ പോലീസിന്റെ പ്രത്യേക അന്വേഷണ സംഘം നടത്തിയ നീക്കത്തിലാണ് പ്രതികൾ കുടുങ്ങിയത്. കുട്ടികളില്ലാത്ത സമ്പന്നരായ സ്ത്രീകളെ ഗർഭിണികളാക്കാൻ സഹായിക്കുന്ന പുരുഷന്മാർക്ക് 10 ലക്ഷം രൂപ വരെയാണ് പ്രതിഫലമായി ഇവർ വാഗ്ദാനം ചെയ്തിരുന്നത്. ഇനി ഗർഭിണിയാക്കുന്നതിൽ പരാജയപ്പെട്ടാൽ പോലും വാഗ്ദാനം ചെയ്ത തുകയുടെ പകുതി ഉറപ്പായും നൽകുമെന്നും ഇവർ വിശ്വസിപ്പിച്ചിരുന്നു. മോഡലുകളുടെ ചിത്രങ്ങൾ വാട്സാപ്പിലൂടെ അയച്ചുകൊടുത്ത് യുവാക്കളെ പ്രലോഭിപ്പിക്കുകയായിരുന്നു ഇവരുടെ രീതി.

കുറഞ്ഞ സമയം കൊണ്ട് ലക്ഷപ്രഭുവാകാം എന്ന് കരുതിയ പലരും തങ്ങളുടെ സമ്പാദ്യം മുഴുവൻ ഈ തട്ടിപ്പുകാർക്ക് നൽകി. താല്പര്യം പ്രകടിപ്പിക്കുന്നവരോട് ആദ്യം രജിസ്ട്രേഷൻ ഫീസ് ആവശ്യപ്പെടും. പിന്നീട് ഹോട്ടൽ വാടക, ടാക്സ്, ഫയൽ ചാർജ് എന്നിങ്ങനെ വിവിധ പേരുകളിൽ പണം തട്ടിക്കൊണ്ടിരിക്കും. ചതിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടാലും, മാനഹാനി ഭയന്ന് പലരും പോലീസിൽ പരാതിപ്പെടാനോ മറ്റുള്ളവരോട് പറയാനോ തയ്യാറാകാത്തത് തട്ടിപ്പുകാർക്ക് ഗുണകരമാവുകയായിരുന്നു.

'പ്രഗ്നന്റ് ജോബ്' കൂടാതെ മറ്റ് പല പേരുകളിലും ഇവർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. 'പ്ലേ ബോയ് സർവീസ്' എന്ന പേരിലും 'ധനി ഫിനാൻസ്', 'എസ്.ബി.ഐ ചീപ്പ് ലോൺസ്' തുടങ്ങിയ പേരുകളിൽ കുറഞ്ഞ പലിശയ്ക്ക് ലോൺ വാഗ്ദാനം ചെയ്തും ഇവർ പണം തട്ടിയിരുന്നു. നവാഡ സ്വദേശിയായ രഞ്ജൻ കുമാർ ആണ് പിടിയിലായത്. ഇയാൾക്കൊപ്പം ഒരു പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെയും പോലീസ് കസ്റ്റഡിയിലെടുത്തു. തട്ടിപ്പിനായി ഉപയോഗിച്ച നാല് മൊബൈൽ ഫോണുകൾ ഇവരിൽ നിന്ന് കണ്ടെടുത്തതായി എസ്.പി അഭിനവ് ധീമൻ അറിയിച്ചു. ഭാരതീയ ന്യായ സംഹിത, ഐ.ടി ആക്ട് എന്നിവ പ്രകാരം പ്രതികൾക്കെതിരെ കേസെടുത്തു.

മുൻപും നവാഡ ജില്ലയിൽ സമാനമായ നിരവധി സൈബർ തട്ടിപ്പുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതികളെ പിടികൂടാറുണ്ടെങ്കിലും ഇത്തരം സംഘങ്ങൾ വീണ്ടും സജീവമാകുകയാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന അവിശ്വസനീയമായ ഓഫറുകളിലോ വാഗ്ദാനങ്ങളിലോ വിശ്വസിക്കരുതെന്നും ഇത്തരം സംശയാസ്പദമായ കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ തന്നെ സൈബർ പോലീസിൽ വിവരം അറിയിക്കണമെന്ന് നവാഡ സൈബർ പോലീസ് സ്റ്റേഷൻ ഇൻചാർജ് നിഷു മല്ലിക് അഭ്യർത്ഥിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയ്‌പൂരിൽ മദ്യലഹരിയിൽ ഔഡി കാർ നിയന്ത്രണം വിട്ടു; ഒരു മരണം, 15 പേർക്ക് പരിക്ക്, 4 പേർ ഗുരുതരാവസ്ഥയിൽ

ജയ്‌പൂരിൽ മദ്യലഹരിയിൽ ഔഡി കാർ നിയന്ത്രണം വിട്ടു; ഒരു മരണം, 15 പേർക്ക് പരിക്ക്, 4 പേർ ഗുരുതരാവസ്ഥയിൽ

ജയ്‌പൂർ: രാജസ്ഥാനിലെ ജയ്‌പൂരിൽ ഔഡി കാർ നിയന്ത്രണം വിട്ട് ഒരാൾ മരിച്ചു. 15 പേർക്ക് പരിക്കേറ്റു. 4 പേരുടെ അവസ്ഥ ഗുരുതരമാണ്. വെള്ളിയാഴ്ച രാത്രി ആയിരുന്നു സംഭവം. ഡ്രൈവർ മദ്യപിച്ച്‌ അമിത വേഗത്തിൽ കാർ ഓടിച്ചതാണ് അപകട കാരണം.

നിയന്ത്രണം വിട്ട കാർ ആദ്യം ഡിവൈഡറിൽ ഇടിച്ച്‌ 30 മീറ്ററോളം മുന്നോട്ട് പോയതായി പൊലീസ് വ്യക്തമാക്കി. വഴിയോരത്തുണ്ടായിരുന്ന സ്റ്റാളുകളും മറ്റും മറിച്ചിടുകയും ശേഷം കാർ ഒരു മരത്തിൽ ചെന്ന് ഇടിച്ചു നിന്നു. റോഡ് സൈഡിൽ പാർക്ക് ചെയ്തിരുന്ന വണ്ടികൾക്കും കാര്യമായ കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ഇടിയുടെ ആഘാതത്തിൽ ആഡംബര കാർ പരിപൂർണ്ണമായും തകർന്നു.

പരിക്കേറ്റവരെ പെട്ടെന്ന് തന്നെ സമീപത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 4 പേരുടെ നില ഗുരുതരമാണ്. ഇവരെ സവായ് മാൻ സിംഗ് ആശുപത്രിയിലേക്ക് മാറ്റി. പരിക്കേറ്റവരിൽ ബിൽവാര സ്വദേശി രമേശ് ബൈർവ ചികിത്സയിരിക്കെയാണ് മരണപ്പെട്ടത്.

കാറിൽ നാല് പേർ ഉണ്ടായിരുന്നതായി പൊലീസ് പറയുന്നു. നാല് പേരും മദ്യലഹരിയിൽ ആയിരുന്നുവെന്നും അതിൽ മൂന്ന് പേർ സംഭവസ്ഥലത്ത് നിന്ന് രക്ഷപെട്ടതായും പോലീസ് അറിയിച്ചു. ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മറ്റ് മൂന്ന് പേർക്കായി തിരച്ചിൽ തുടരുകയാണ്. വണ്ടി ഓടിച്ചിരുന്നത് രാജസ്ഥാൻ ചുരു സ്വദേശി ദിനേഷ് റൺവാൻ ആണെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്.

സംഭവത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻ ലാൽ ശർമ്മ നടുക്കം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് ഭജൻ ലാൽ ശർമ്മ നിർദ്ദേശം നല്കി. ഉപമുഖ്യമന്ത്രി പ്രേംചന്ദ് ഭൈർവ, ആരോഗ്യമന്ത്രി ഗജേന്ദ്ര സിംഗ് ഖിംസർ എന്നിവർ പരിക്കേറ്റവരെ ആശുപത്രിയിൽ ചെന്ന് സന്ദർശിച്ചു.