Thursday, 15 January 2026

അമേരിക്കയിൽ അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തി അമ്മ; 35കാരിയായ ഇന്ത്യൻ യുവതി അറസ്റ്റിൽ

അമേരിക്കയിൽ അഞ്ചും ഏഴും വയസുള്ള മക്കളെ കൊലപ്പെടുത്തി അമ്മ; 35കാരിയായ ഇന്ത്യൻ യുവതി അറസ്റ്റിൽ

ന്യൂജഴ്‌സി: സ്വന്തം മക്കളെ കൊലപ്പെടുത്തിയ ഇന്ത്യൻ വംശജയായ മാതാവ് അറസ്റ്റിൽ. അമേരിക്കയിലെ ന്യൂജഴ്‌സിയിൽ കഴിഞ്ഞ ചൊവ്വാഴ്ചയാണ് കേസിനാസ്പദമായ സംഭവം. ഹിൽസ്‌ബറോയിലെ വസതിയിൽ അഞ്ചും ഏഴും പ്രായമുള്ള കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് പ്രിയദർശിനി നടരാജനെ (35) പൊലീസ് പിടികൂടിയത്.

ചൊവ്വാഴ്ച വൈകുന്നേരം ജോലി കഴിഞ്ഞ് വീട്ടിലെത്തിയ യുവതിയുടെ ഭർത്താവാണ് കുട്ടികളെ അബോധാവസ്ഥയിൽ കണ്ടെത്തിയത്. ഉടൻ തന്നെ പൊലീസിനെ വിവരമറിയിച്ചു. ഷെൽ കോർട്ടിലെ വീട്ടിലെത്തിയ ഉദ്യോഗസ്ഥരും മെഡിക്കൽ ടീമും കുട്ടികളെ രക്ഷിക്കാൻ പരമാവധി ശ്രമിച്ചെങ്കിലും വിജയിച്ചില്ല. രണ്ട് കുട്ടികളും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചിരുന്നു

സംഭവത്തിന് പിന്നാലെ പ്രിയദർശിനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തിലേക്ക് നയിച്ച കാരണമെന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് അധികൃതർ അറിയിച്ചു. കുടുംബാംഗങ്ങളുടെയും അയൽവാസികളുടെയും മൊഴികൾ പൊലീസ് രേഖപ്പെടുത്തി വരികയാണ്. കൊലപാതകം, മാരകായുധം കൈവശം വയ്ക്കൽ തുടങ്ങിയ കുറ്റങ്ങളാണ് യുവതിക്കെതിരെ ചുമത്തിയിരിക്കുന്നത്

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം ശ്രീനിവാസന്; ജനുവരി 24-ന് നടന്റെ വസതിയിൽ വെച്ച് പുരസ്‌കാരം കൈമാറും

ഉണ്ണികൃഷ്ണൻ നമ്പൂതിരി സ്മാരക പുരസ്‌കാരം നടൻ ശ്രീനിവാസന്. മരണാനന്തര ബഹുമതിയായാണ് ഇത്തവണത്തെ പുരസ്‌കാരം സമർപ്പിക്കുന്നത്. 2026 ജനുവരി 24-ന് വൈകുന്നേരം എറണാകുളത്തുള്ള ശ്രീനിവാസൻ്റെ വസതിയിൽ വെച്ച് നടക്കുന്ന ചടങ്ങിൽ പുരസ്‌കാരം കൈമാറും. ബഹുമാനപ്പെട്ട കേരള ആരോഗ്യ, വനിത-ശിശു വികസന വകുപ്പ് മന്ത്രി ശ്രീമതി വീണാ ജോർജ്ജ് ശ്രീനിവാസൻ്റെ കുടുംബത്തിന് അവാർഡ് സമർപ്പിക്കും.

മലയാള സിനിമയെ സാധാരണക്കാരന്റെ കാഴ്ചകളിലൂടെ പുനർനിർമ്മിച്ച സമ്പൂർണ്ണ ചലച്ചിത്രകാരനാണ് ശ്രീനിവാസനെന്ന് പുരസ്‌കാര സമിതി വിലയിരുത്തി. ചിരിയും ചിന്തയും കലർത്തി സങ്കീർണ്ണമായ വിഷയങ്ങളെ ലളിതമായി അവതരിപ്പിക്കാനും, ആക്ഷേപഹാസ്യത്തിലൂടെ സാമൂഹ്യ-രാഷ്ട്രീയ വിമർശനങ്ങൾ തൊടുത്തുവിടാനും അദ്ദേഹത്തിന് സാധിച്ചു. ശ്രീനിവാസൻ സിനിമകൾ ഓരോ കാലത്തെയും കേരളീയ സമൂഹത്തെ പ്രതിഫലിപ്പിക്കുന്ന കണ്ണാടികളാണെന്നും സമിതി അഭിപ്രായപ്പെട്ടു. മധു, ഇന്നസെന്റ്, ജഗതി ശ്രീകുമാർ എന്നിവർക്കാണ് മുൻ വർഷങ്ങളിൽ പുരസ്കാരം ലഭിച്ചത്

ഡിസംബർ 20 ന് തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ വെച്ചായിരുന്നു ശ്രീനിവാസന്റെ അന്ത്യം. വിവിധ രോഗങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 54 ചിത്രങ്ങൾക്ക് തിരക്കഥ രചിക്കുകയും രണ്ട് ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്തു. ദേശീയ-സംസ്ഥാന പുരസ്‌കാരങ്ങളടക്കം നിരവധി അംഗീകാരങ്ങളും ശ്രീനിവാസനെ തേടിയെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സഞ്ജു സാംസണ്‍ ബിജെപി സ്ഥാനാര്‍ത്ഥിയോ?; രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി

സഞ്ജു സാംസണ്‍ ബിജെപി സ്ഥാനാര്‍ത്ഥിയോ?; രാജീവ് ചന്ദ്രശേഖറിന്‍റെ മറുപടി

ന്യൂഡൽഹി: നിയമസഭാ തെരഞ്ഞടുപ്പിൽ ക്രിക്കറ്റ് താരം സഞ്ജു സാംസൺ ബിജെപി സ്ഥാനാർത്ഥി ആയേക്കുമെന്ന അഭ്യൂഹങ്ങളോട് പ്രതികരിച്ച് പാർട്ടി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. തന്നോട് ആരും സംസാരിച്ചിട്ടില്ല എന്നായിരുന്നു രാജീവ് ചന്ദ്രശേഖറിന്റെ മറുപടി. ബിജെപി ടിക്കറ്റിൽ തിരുവനന്തപുരത്ത് ക്രിക്കറ്റ് താരം സഞ്ജു സാംസൺ മത്സരിക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. തലസ്ഥാന നഗരം ഉൾപ്പെടുന്ന തിരുവനന്തപുരം സെൻട്രൽ സീറ്റിൽ നാട്ടുകാരൻ കൂടിയായ സഞ്ജുവിനെ ബിജെപി മത്സരിപ്പിച്ചേക്കുമെന്നായിരുന്നു വാർത്തകൾ.

നിയമസഭ തിരഞ്ഞെടുപ്പ് നിർണായകമാണെന്ന് പറഞ്ഞ രാജീവ് ചന്ദ്രശേഖർ, സിപിഐഎമ്മിനും കോൺഗ്രസിനും കേരളത്തെ കുറിച്ച് പറയാൻ ഒന്നും ഇല്ലെന്നും അതിനാലാണ് ബിജെപിക്ക് എതിരെ നുണ പ്രചരിപ്പിക്കുന്നതെന്നും ആരോപിച്ചു. ഒരു സമരത്തിൽ ഇരുന്ന് മുഖ്യമന്ത്രി പറയുന്നു കേരളത്തിന് ഒന്നും ലഭിക്കുന്നില്ലെന്ന്. അത് അന്ന് തന്നെ ആ വാദം ബിജെപി പൊളിച്ചെന്നും രാജീവ് ചന്ദ്രശേഖർ ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.

സ്വർണക്കൊള്ളയിൽ സോണിയ ഗാന്ധിയെയും ഉണ്ണികൃഷ്ണൻ പോറ്റിയെയും ബന്ധപ്പെട്ട് ഉയർന്ന വിഷയത്തിൽ നിന്ന് ശ്രദ്ധതിരിക്കാനാണ് വിബിജി റാംജിക്കെതിരെ കോൺഗ്രസ് പ്രതിഷേധം നടത്തിയത്. കോൺഗ്രസ് നുണ പ്രചരിപ്പിക്കുകയാണ്. യുപിഎ കാലത്ത് 2.35 ലക്ഷം കോടിയാണ് കോൺഗ്രസിന്റെ കാലത്ത് തൊഴിലുറപ്പ് പദ്ധതിക്ക് നൽകിയത്. പ്രധാനമന്ത്രി നരേന്ദ്രമോദി വന്ന ശേഷം 7.83 ലക്ഷം കോടി നൽകി. യുപിഎ കാലത്ത് 100 തൊഴിൽ ദിവസങ്ങളായിരുന്നു എന്നാൽ വിബിജി റാം ജിയിൽ 125 തൊഴിൽ ദിനങ്ങളാണ് ഉള്ളത്. പദ്ധതി പ്രകാരം നേരിട്ട് അക്കൗണ്ടിലേക്ക് പണം എത്തിക്കും. തൊഴിലുറപ്പ് പദ്ധതിയിൽ നടക്കുന്ന അഴിമതി വിബിജി റാം ജിയിൽ നടക്കില്ല. അതാണ് കോൺഗ്രസ് പദ്ധതിയെ എതിർക്കാൻ കാരണമെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

എന്തിനാണ് ഉണ്ണികൃഷ്ണൻ പോറ്റി സോണിയ ഗാന്ധിയെ കണ്ടത്. മണ്ഡലത്തിലെ വോട്ടർ ആണോ അയാൾ. ഞങ്ങൾ ആരെയും രക്ഷിക്കാൻ പോകുന്നില്ല. തെറ്റ് ചെയ്തവർ ജയിലിൽ പോകണം.
തന്ത്രി ജയിലിൽ കഴിയുമ്പോൾ മന്ത്രി എങ്ങനെ വീട്ടിൽ ഇരിക്കുന്നു. ആചാര ലംഘനം കുറ്റമാണെങ്കിൽ ആദ്യം ജയിലിൽ പോകേണ്ടത് പിണറായി വിജയനാണെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

സ്വർണക്കൊള്ള മറച്ചുവെക്കാനാണ് മുഖ്യമന്ത്രി ആദ്യം ശ്രമിച്ചത്. ബിജെപിയും മാധ്യമങ്ങളും രംഗത്ത് വന്നതോടെയാണ് അത് പുറത്തുവന്നത്. നിലവിൽ പുറത്ത് വന്നത് മഞ്ഞുമലയുടെ അറ്റം മാത്രമാണ്. മന്ത്രിമാർ നിഷ്‌കളങ്കരാണ് എന്ന് വാദിക്കുന്ന മുഖ്യമന്ത്രി കേസ് സിബിഐക്ക് വിടുമോ?. സിപിഐഎമ്മും കോൺഗ്രസും തമ്മിലുള്ള ഒത്തുകളി നടക്കില്ല. മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗത്തിന്റെ മനസിൽ സിപിഐഎമ്മും കോൺഗ്രസും വിഷം കയറ്റി വെച്ചിട്ടുണ്ട്. അത് മാറ്റാനാണ് ശ്രമിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആദ്യ സ്ഥാനാർത്ഥി പട്ടിക ജനുവരി അവസാനം ഉണ്ടാകും. സ്ഥാനാർഥികളുടെ പേരുകൾ കേന്ദ്ര നേതൃത്വത്തിന് നൽകിത്തുടങ്ങിയെന്നും രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടോറസ് ലോറി ഇടിച്ച് അപകടം; പാലക്കാട് കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം

ടോറസ് ലോറി ഇടിച്ച് അപകടം; പാലക്കാട് കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം

പാലക്കാട് ; പാലക്കാട് ടോറസ് ലോറി ഇടിച്ചുണ്ടായ അപകടത്തിൽ കെഎസ്എഫ്ഇ ജീവനക്കാരിക്ക് ദാരുണാന്ത്യം. ഷഹന എന്ന യുവതിയാണ് മരിച്ചത്. പാലക്കാട് ചന്ദ്രനഗറിലാണ് അപകടം നടന്നത്.

ഭർത്താവുമൊത്ത് ഇരുചക്ര വാഹനത്തിൽ സഞ്ചരിക്കുന്നതിനിടെയാണ് അപകടം ഉണ്ടായത്. ഇരു ചക്രവാഹനം തെന്നിയതോടെ ഷഹന നിലത്ത് വീഴുകയും പിന്നാലെ എത്തിയ ടോറസ് ശരീരത്തിലൂടെ കയറി ഇറങ്ങുകയായിരുന്നു. അപകടസ്ഥലത്തുവെച്ചുതന്നെ ഷഹന മരിച്ചു. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹം കുടുംബത്തിന് വിട്ടുനൽകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘പരാതിക്കാരി രാഹുലിനെ സ്വകാര്യമായി കാണണമെന്ന് പറഞ്ഞു’; ചാറ്റ് പുറത്ത് വിട്ട് ഫെനി നൈനാൻ

‘പരാതിക്കാരി രാഹുലിനെ സ്വകാര്യമായി കാണണമെന്ന് പറഞ്ഞു’; ചാറ്റ് പുറത്ത് വിട്ട് ഫെനി നൈനാൻ

മൂന്നാമത്തെ ബലാത്സംഗക്കേസിലെ അതിജീവിതയ്ക്കെതിരെ രാഹുൽ മാങ്കൂട്ടത്തിലിന്റെ വിശ്വസ്തൻ ഫെന്നി നൈനാൻ രംഗത്ത്. രണ്ടുമാസം മുമ്പ് വരെ പരാതിക്കാരി തന്നോട് സംസാരിച്ചിരുന്നെന്നാണ് ചാറ്റുകളുടെ സ്ക്രീൻഷോട്ട് പുറത്തുവിട്ട് ഫെന്നി നൈനാന്റെ വാദം. പരാതിക്കാരിയുമായുള്ള വാട്സ് ആപ്പ് ചാറ്റ് എന്ന പേരിൽ സ്ക്രീൻ ഷോട്ടുകളും ഫെനി ഫേസ്ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.

അതിജീവിതയുടെ പേരോ മറ്റു വിവരങ്ങളോ പുറത്ത് വരാത്ത തരത്തിലാണ് സ്ക്രീൻഷോട്ട്. രാഹുലിനെ സ്വകാര്യമായി കാണണമെന്ന് രണ്ടുമാസം മുൻപും യുവതി ആവശ്യപ്പെട്ടു. ഓഫീസിൽ എത്താൻ ആവശ്യപ്പെട്ടപ്പോൾ സ്വകാര്യമായി കാണണമെന്ന് പറഞ്ഞു. രാത്രിയായാലും കുഴപ്പമില്ലെന്ന് അറിയിച്ചുവെന്നാണ് ഫെനി നൈനാൻ അവകാശപ്പെടുന്നത്.

പാലക്കാട് ഓഫീസിൽ ചെന്നാൽ കാണാം എന്ന് പറഞ്ഞപ്പോൾ അത് പോര സ്വകാര്യത വേണം എന്നും ഓഫീസിൽ എപ്പോഴും പാർട്ടിക്കാരും സ്റ്റാഫും ഒക്കെ ആയത് കൊണ്ട് സ്വകാര്യത ലഭിക്കില്ലെന്ന് അവർ പറഞ്ഞു. രാഹുൽ എംഎൽഎയുടെ ഫ്ലാറ്റിൽ കാണാം എന്നും മൂന്ന് നാല് മണിക്കൂർ എങ്കിലും സമയം വേണം എന്നും പരാതിക്കാരി തന്നോട് പറഞ്ഞു. ഫ്ലാറ്റിൽ രാത്രിയാണെങ്കിലും കണ്ടാൽ മതിയെന്ന് അവർ പറഞ്ഞു. ഫ്ലാറ്റിൽ അസൗകര്യം ആണെന്ന് പറഞ്ഞപ്പോൾ എങ്കിൽ ഒരു ഡ്രൈവ് പോകണം എന്നും എംഎൽഎ ബോർഡ് വച്ച വണ്ടി വേണ്ട അവർ വരുന്ന വണ്ടി മതി എന്നും അവർ എന്നോട് പറഞ്ഞു. 22024 ബലാത്സംഗം ചെയ്തയാളെ 2025 ഒക്ടോബറിൽ കാണണമെന്ന് പറഞ്ഞതിന്റെ ലോജിക്ക് എന്താണെന്ന് മനസിലാകുന്നില്ലെന്നും ഫെനി ചോദിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്വിസ്റ്റുകൾ അല്ല അതെല്ലാം മിറാഷ് എഫക്റ്റാണ്, പ്രേക്ഷകർക്ക് മനസിലാകാതെ പോയത് എന്റെ കുഴപ്പം കൊണ്ട്:ജീത്തു ജോസഫ്

ട്വിസ്റ്റുകൾ അല്ല അതെല്ലാം മിറാഷ് എഫക്റ്റാണ്, പ്രേക്ഷകർക്ക് മനസിലാകാതെ പോയത് എന്റെ കുഴപ്പം കൊണ്ട്:ജീത്തു ജോസഫ്

ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രം ആണ് മിറാഷ്. മോശം പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിലും വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ട്വിസ്റ്റുകൾ ഓവറായി പോയി എന്നായിരുന്നു സിനിമയ്ക്ക് ലഭിച്ച പ്രധാന വിമർശനം. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ പ്രതികരിക്കുകയാണ് ജീത്തു ജോസഫ്. സിനിമയിലെ ട്വിസ്റ്റുകൾ എല്ലാം മിറാഷ് എഫക്ട് ആയിട്ടാണ് തങ്ങൾ ഉദ്ദേശിച്ചതെന്നും എന്നാൽ അത് പ്രേക്ഷകർക്ക് കണക്ട് ആകാതെ പോയി എന്നും ജീത്തു ജോസഫ് പറഞ്ഞു. പ്രേക്ഷകർക്ക് ട്വിസ്റ്റുകൾ അധികമായി തോന്നിയത് തന്റെ പരാജയമായിരിക്കാം എന്നും ജീത്തു കൂട്ടിച്ചേർത്തു. റെഡ്‌ഡിറ്റിലൂടെയാണ് ജീത്തുവിന്റെ പ്രതികരണം

'പ്രേക്ഷകർക്ക് ട്വിസ്റ്റുകൾ അധികമായി തോന്നിയത് എന്റെ പരാജയമായിരിക്കാം. ശരിക്കും ഞങ്ങൾ അതിനെ ട്വിസ്റ്റ് അല്ല മിറാഷ് എഫക്ട് ആയിട്ടാണ് ഉദ്ദേശിച്ചത്. അതിലെ പ്രധാന കഥാപാത്രങ്ങൾക്കെല്ലാം മിറാഷ് എഫക്ട് കൊടുക്കുകയാണ് ഞങ്ങൾ ചെയ്തത്. ട്വിസ്റ്റ് ഉണ്ടാക്കാൻ വേണ്ടി ചെയ്തതല്ല. അത് ചിലപ്പോൾ ഞങ്ങൾ ഉദ്ദേശിച്ച തരത്തിൽ പ്രേക്ഷകരിലേക്ക് എത്തിപ്പെടാത്തതാകാം. ചില സിനിമകളിൽ അങ്ങനെ സംഭവിക്കാം. ശരിക്കും ആ സിനിമയിൽ ആസിഫിന്റെ കഥാപാത്രത്തിന്റെ ട്രാൻസ്ഫോർമേഷൻ മാത്രമാണ് ട്വിസ്റ്റ് ആയി ഞങ്ങൾ ഉദ്ദേശിച്ചത് ബാക്കിയെല്ലാം മിറാഷ് എഫക്ട് ആയിരുന്നു. അതുകൊണ്ടാണ് സിനിമയ്ക്ക് മിറാഷ് എന്ന് പേരിട്ടത്. കുറച്ച് പ്രേക്ഷകർക്ക് അത് മനസിലായി ഭൂരിഭാഗം പേർക്കും അത് മനസിലായില്ല. ഒരു ഫിലിംമേക്കർ എന്ന നിലയിൽ അത് എന്റെ കുഴപ്പമാകാം', ജീത്തു ജോസഫിന്റെ വാക്കുകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎഫ്‍സി വായ്പാ തട്ടിപ്പ്; എഫ്ഐആര്‍ റദ്ദാക്കണമെന്ന പിവി അൻവറിന്‍റെ ഹര്‍ജി; പരാതിക്കാരനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കെഎഫ്‍സി വായ്പാ തട്ടിപ്പ്; എഫ്ഐആര്‍ റദ്ദാക്കണമെന്ന പിവി അൻവറിന്‍റെ ഹര്‍ജി; പരാതിക്കാരനെ കക്ഷി ചേര്‍ത്ത് ഹൈക്കോടതി

കൊച്ചി: കെഎഫ്സി വായ്പാ തട്ടിപ്പിലെ എഫ്ഐആർ റദ്ദാക്കണമെന്ന പിവി അൻവറിന്‍റെ ഹ‍‍‍ർജയിൽ പരാതിക്കാരനെ കക്ഷിയാക്കി ഹൈക്കോടതി. വിജിലൻസ് എടുത്ത് കേസിലെ പരാതിക്കാരനും കൊല്ലത്തെ വ്യവസായിയുമായ മുരുഗേഷ് നരേന്ദ്രനെയാണ് കക്ഷിയാക്കിയത്. കേരള ഫിനാഷ്യൽ കോർപ്പറേഷനിലെ വായ്പാ തട്ടിപ്പിലൂടെ 23.30 കോടി രൂപയുടെ നഷ്ടം ഉണ്ടായെന്നാണ് വിജിലൻസ് കണ്ടെത്തൽ. കേസിൽ പിവി അൻവറും, അൻവറിന്‍റെ ഡ്രൈവർ സിയാദും പ്രതികളാണ്. വിജിലൻസ് കേസിന് പിറകെ ഇഡിയും അൻവറിനെതിരെ നടപടി കടുപ്പിച്ചതോടെയാണ് എഫ്ഐആർ നിലനിൽക്കില്ലെന്ന് ചൂണ്ടികാട്ടി ഹൈക്കോടതിയെ സമീപിത്. ഹ‍ർജി ഈമാസം 23ന് കോടതി വീണ്ടും പരിഗണിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചിന്തിക്കുന്ന മിസൈലുകൾ; കുഴിക്കുന്ന ബോംബുകൾ; ഇറാനെ തകര്‍ക്കാന്‍ യുഎസ് ഉപയോഗിച്ചേക്കാവുന്ന ആയുധങ്ങള്‍

ചിന്തിക്കുന്ന മിസൈലുകൾ; കുഴിക്കുന്ന ബോംബുകൾ; ഇറാനെ തകര്‍ക്കാന്‍ യുഎസ് ഉപയോഗിച്ചേക്കാവുന്ന ആയുധങ്ങള്‍

ഇറാനിലെ (Iran) ഭരണകൂട വിരുദ്ധ പ്രതിഷേധങ്ങൾക്കിടെ രാജ്യത്ത് അമേരിക്കയുടെ ഇടപ്പെടൽ ഉണ്ടാകുമോയെന്ന ആശങ്ക വർദ്ധിച്ചിരിക്കുകയാണ്. ഖമേനി ഭരണകൂടം റെഡ് ലൈൻ കടന്നാൽ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump) നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് യുദ്ധ ആശങ്ക വർദ്ധിപ്പിച്ചിട്ടുണ്ട്. ഇറാന്റെ അടിസ്ഥാനസൗകര്യങ്ങൾ തകർക്കാൻ പ്രത്യേകമായി രൂപകല്പന ചെയ്ത ആയുധശേഖരങ്ങളുടെ പരീക്ഷണ പ്രകടനം അമേരിക്ക നടത്തിയെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

2025 ജൂണിൽ 'ഓപ്പറേഷൻ മിഡ്‌നൈറ്റ് ഹാമർ' എന്ന പേരിൽ ഇറാനിലെ ആണവ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അമേരിക്കൻ സൈന്യം ആക്രമണം നടത്തിയിരുന്നു. അതിസൂക്ഷ്മമായ രഹസ്യ മുന്നൊരുക്കത്തോടെയാണ് ഇറാനിൽ യുഎസ് സൈന്യം അന്ന് ആക്രമണം നടത്തിയത്. അതിശക്തമായ പ്രഹരശേഷിയുള്ള നോൺ-ന്യൂക്ലിയാർ ബങ്കർ ബസ്റ്ററുകളാണ് ഇറാനെതിരെ അമേരിക്ക തൊടുത്തത്. ഈ ആയുധങ്ങളുടെ ആദ്യത്തെ ഉപയോഗം കൂടിയായിരുന്നു അത്.

2026-ൽ ഇറാനെതിരെ പുതിയൊരു ആക്രമണത്തിന് ട്രംപ് അംഗീകാരം നൽകുകയാണെങ്കിൽ ഇറാന്റെ വർദ്ധിച്ചുവരുന്ന, റഷ്യയിൽ നിന്നുള്ള വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടക്കുന്നതിനായുള്ള ആയുധങ്ങൾ അമേരിക്കൻ സൈന്യം വിന്യസിപ്പിക്കാൻ സാധ്യതയുണ്ട്. സ്റ്റെൽത്ത് സാങ്കേതികവിദ്യ, ദീർഘദൂരെയുള്ള ലക്ഷ്യങ്ങൾ കൃത്യമായി കണക്കാക്കി ആക്രമണം നടത്താൻ ശേഷിയുള്ള ആയുധങ്ങൾ, രഹസ്യ സൈബർ സാങ്കേതികവിദ്യകൾ എന്നിവ അമേരിക്കൻ സൈന്യം വിന്യസിപ്പിച്ചേക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എടക്കരയില്‍ റബര്‍ തോട്ടത്തിന് തീ പിടിച്ചു, ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു

എടക്കരയില്‍ റബര്‍ തോട്ടത്തിന് തീ പിടിച്ചു, ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു

മലപ്പുറം: എടക്കരയില്‍ റബര്‍ തോട്ടത്തില്‍ തീ പിടിച്ച് അടിക്കാടുകള്‍ പൂര്‍ണമായി കത്തിനശിച്ചു. കഴിഞ്ഞ ദിവസം പെരുങ്കുളത്താണ് ഉച്ചക്ക് 12 മണിയോടെ റബര്‍ തോട്ടത്തിന് തീ പിടിച്ചത്. തോട്ടത്തിന് സമീപത്ത് അഞ്ച് കുടുംബങ്ങള്‍ വീട് നിര്‍മിക്കുന്നതിനായി വാങ്ങിയ സ്ഥലത്തും തീ പടര്‍ന്നു പിടിച്ചു. ഒന്നര ഏക്കറോളം സ്ഥലത്തെ അടിക്കാടുകള്‍ പൂർണമായി കത്തിനശിച്ചിട്ടുണ്ട്. ശക്തമായ കാറ്റും ചൂടും തീയണയ്ക്കുന്നതിന് തടസമായി.

നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് എടക്കരയില്‍ നിന്ന് ഇന്‍സ്‌പെക്ടര്‍ വി കെ കമറുദ്ദീന്‍റെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും ട്രോമ കെയര്‍ പ്രവര്‍ത്തകരും ഉടന്‍തന്നെ സ്ഥലത്ത് എത്തി തീ പടരാതിരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു. ഈ സമയം നിലമ്പൂരില്‍ നിന്നും ഫയര്‍ ഓഫിസര്‍ കെ പി ബാബു രാജിന്‍റെ നേതൃത്വത്തില്‍ അഗ്‌നിശമന സേനയും സ്ഥലത്ത് എത്തിയിരുന്നു. എന്നാല്‍ ഇതിനകം എടക്കര പൊലീസും ട്രോമാ കെയര്‍ അംഗങ്ങളും ചേര്‍ന്ന് തീ നിയന്ത്രണ വിധേയമാക്കി. ഹംസ പാലാങ്കര, ചന്ദ്രബാബു എന്നിവരുടെ നേതൃത്വത്തില്‍ നാട്ടുകാർ കൂടി ചേര്‍ന്നാണ് തീയണച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

36,600 രൂപയ്ക്ക് പകരം 3,660 രൂപ ബാങ്കിലടച്ചു;തട്ടിപ്പ് മറക്കാൻ രസീതിൽ പൂജ്യം വരച്ചു ചേർത്ത് സർക്കാർ ഉദ്യോഗസ്ഥൻ

36,600 രൂപയ്ക്ക് പകരം 3,660 രൂപ ബാങ്കിലടച്ചു;തട്ടിപ്പ് മറക്കാൻ രസീതിൽ പൂജ്യം വരച്ചു ചേർത്ത് സർക്കാർ ഉദ്യോഗസ്ഥൻ

തിരുവനന്തപുരം: ലോട്ടറി ഡയറക്ടറേറ്റില്‍ വന്‍ തട്ടിപ്പ് നടത്തി ക്ലര്‍ക്ക്. ലോട്ടറി ക്ഷേമനിധി ഓഫീസില്‍ 14.93 കോടിയുടെ തട്ടിപ്പ് നടത്തിയ ക്ലര്‍ക്ക് ആറ്റിങ്ങല്‍ മാമം സ്വദേശി കെ സംഗീത് ലോട്ടറി ഡയറക്ടറേറ്റിലും തട്ടിപ്പ് നടത്തിയെന്ന് വിജിലന്‍സ് കണ്ടെത്തുകയായിരുന്നു. ക്ഷേമനിധി ഓഫീസിലെ തട്ടിപ്പ് സംബന്ധിച്ച് അധികൃതര്‍ക്ക് സംശയം തോന്നിയപ്പോഴാണ് സംഗീതിനെ സ്ഥലം മാറ്റിയത്.

എന്നാല്‍ ഇവിടെയും സംഗീത് തട്ടിപ്പ് നടത്തുകയായിരുന്നു. സഹപ്രവര്‍ത്തകന് 36,600 രൂപ ശമ്പള ബില്‍ അനധികൃതമായി പാസാക്കി നല്‍കിയത് ഓഡിറ്റില്‍ കണ്ടെത്തിയിരുന്നു. ഈ തുക തിരിച്ചടയ്ക്കാന്‍ സംഗീതിന് നിര്‍ദേശം നല്‍കുകയും ചെയ്തു. എന്നാല്‍ ട്രഷറിയില്‍ 3,660 രൂപ മാത്രം അടക്കുകയും രസീതില്‍ ഒരു പൂജ്യം കൂട്ടിച്ചേര്‍ത്ത് ഓഫീസില്‍ ഹാജരാക്കുകയുമായിരുന്നു.

ഇതിന് പുറമേ സീനിയര്‍ സൂപ്രണ്ടിന്റെയും ജൂനിയര്‍ സൂപ്രണ്ടിന്റെയും ഒപ്പും ഇയാള്‍ വ്യാജമായി രേഖപ്പെടുത്താറുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. ഇരുവരുടെയും ഒപ്പിട്ട് സംഗീത് 36 ഉത്തരവുകള്‍ സ്വന്തമായി ഇറക്കിയതായും വ്യക്തമായിട്ടുണ്ട്. തട്ടിപ്പുകഥകള്‍ പുറത്ത് അറിഞ്ഞതോടെ കാന്‍സര്‍ രോഗിയാണെന്ന് അറിയിച്ച് ആശുപത്രി രേഖകളും ഇയാള്‍ ഹാജരാക്കി.

പക്ഷേ, ആശുപത്രിയില്‍ നടത്തിയ അന്വേഷണത്തില്‍ ഇതും വ്യാജമാണെന്ന് കണ്ടെത്തുകയായിരുന്നു. തട്ടിയെടുത്ത പണത്തില്‍ ഒരു പങ്ക് വീടുകള്‍ നിര്‍മിക്കാന്‍ ഉപയോഗിച്ചെന്നും വിജിലന്‍സ് കണ്ടെത്തിയിട്ടുണ്ട്. നിലവില്‍ മനോദൗര്‍ബല്യം ചൂണ്ടിക്കാട്ടി ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ് സംഗീത്.