ആസിഫ് അലിയെ നായകനാക്കി ജീത്തു ജോസഫ് ഒരുക്കിയ ത്രില്ലർ ചിത്രം ആണ് മിറാഷ്. മോശം പ്രതികരണം നേടിയ സിനിമയ്ക്ക് ബോക്സ് ഓഫീസിലും വലിയ ചലനമുണ്ടാക്കാൻ കഴിഞ്ഞിരുന്നില്ല. ട്വിസ്റ്റുകൾ ഓവറായി പോയി എന്നായിരുന്നു സിനിമയ്ക്ക് ലഭിച്ച പ്രധാന വിമർശനം. ഇപ്പോഴിതാ സിനിമയ്ക്ക് ലഭിച്ച സ്വീകാര്യതയിൽ പ്രതികരിക്കുകയാണ് ജീത്തു ജോസഫ്. സിനിമയിലെ ട്വിസ്റ്റുകൾ എല്ലാം മിറാഷ് എഫക്ട് ആയിട്ടാണ് തങ്ങൾ ഉദ്ദേശിച്ചതെന്നും എന്നാൽ അത് പ്രേക്ഷകർക്ക് കണക്ട് ആകാതെ പോയി എന്നും ജീത്തു ജോസഫ് പറഞ്ഞു. പ്രേക്ഷകർക്ക് ട്വിസ്റ്റുകൾ അധികമായി തോന്നിയത് തന്റെ പരാജയമായിരിക്കാം എന്നും ജീത്തു കൂട്ടിച്ചേർത്തു. റെഡ്‌ഡിറ്റിലൂടെയാണ് ജീത്തുവിന്റെ പ്രതികരണം
'പ്രേക്ഷകർക്ക് ട്വിസ്റ്റുകൾ അധികമായി തോന്നിയത് എന്റെ പരാജയമായിരിക്കാം. ശരിക്കും ഞങ്ങൾ അതിനെ ട്വിസ്റ്റ് അല്ല മിറാഷ് എഫക്ട് ആയിട്ടാണ് ഉദ്ദേശിച്ചത്. അതിലെ പ്രധാന കഥാപാത്രങ്ങൾക്കെല്ലാം മിറാഷ് എഫക്ട് കൊടുക്കുകയാണ് ഞങ്ങൾ ചെയ്തത്. ട്വിസ്റ്റ് ഉണ്ടാക്കാൻ വേണ്ടി ചെയ്തതല്ല. അത് ചിലപ്പോൾ ഞങ്ങൾ ഉദ്ദേശിച്ച തരത്തിൽ പ്രേക്ഷകരിലേക്ക് എത്തിപ്പെടാത്തതാകാം. ചില സിനിമകളിൽ അങ്ങനെ സംഭവിക്കാം. ശരിക്കും ആ സിനിമയിൽ ആസിഫിന്റെ കഥാപാത്രത്തിന്റെ ട്രാൻസ്ഫോർമേഷൻ മാത്രമാണ് ട്വിസ്റ്റ് ആയി ഞങ്ങൾ ഉദ്ദേശിച്ചത് ബാക്കിയെല്ലാം മിറാഷ് എഫക്ട് ആയിരുന്നു. അതുകൊണ്ടാണ് സിനിമയ്ക്ക് മിറാഷ് എന്ന് പേരിട്ടത്. കുറച്ച് പ്രേക്ഷകർക്ക് അത് മനസിലായി ഭൂരിഭാഗം പേർക്കും അത് മനസിലായില്ല. ഒരു ഫിലിംമേക്കർ എന്ന നിലയിൽ അത് എന്റെ കുഴപ്പമാകാം', ജീത്തു ജോസഫിന്റെ വാക്കുകൾ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.