Thursday, 15 January 2026

അന്ന് പേടികാരണം കരഞ്ഞു, ഇന്ന് പത്ത് മിനിറ്റ് 10 വർഷമായി തോന്നി; കമൽ ഹാസനൊപ്പമുള്ള ചിത്രവുമായി തേജാലക്ഷ്മി

അന്ന് പേടികാരണം കരഞ്ഞു, ഇന്ന് പത്ത് മിനിറ്റ് 10 വർഷമായി തോന്നി; കമൽ ഹാസനൊപ്പമുള്ള ചിത്രവുമായി തേജാലക്ഷ്മി

നടൻ കമൽ ഹാസനെ കണ്ട അനുഭവം പങ്കുവെച്ച് നടിയും ഉർവശിയുടെ മകളുമായി തേജലക്ഷ്മി. കുട്ടിക്കാലത്ത് പഞ്ചതന്ത്രത്തിന്റെ സെറ്റിൽ വെച്ച് തന്നെ കമൽ ഹാസൻ എടുത്തുനടന്നിട്ടുണ്ടെന്നും തനിക്ക് ഇഷ്ടപ്പെട്ട പലഹാരങ്ങൾ വാങ്ങിത്തന്നിട്ടുണ്ടെന്നും തേജാലക്ഷ്മി പറയുന്നു. പിന്നീട് ഒരു അവാർഡ് നിശയിൽ വെച്ച് കമൽ ഹാസനോട് മിണ്ടാനാകാതെ പോയപ്പോഴുള്ള വിഷമത്തെക്കുറിച്ചും കുറിപ്പിൽ തേജലക്ഷ്മി പറയുന്നു. ഉർവശിക്കും കമൽ ഹാസനുമൊപ്പമുള്ള ചിത്രവും നടി പങ്കുവെച്ചിട്ടുണ്ട്.

തേജാലക്ഷ്മിയുടെ പോസ്റ്റിന്റെ പൂർണരൂപം:

വർഷം 2001. ഞാനൊരു കൈക്കുഞ്ഞാണ്, എൻ്റെ അമ്മയോടൊപ്പം 'പഞ്ചതന്ത്രം' സിനിമയുടെ സെറ്റിൽ ഞാനും ഉണ്ടായിരുന്നുവത്രേ. ഞാൻ മിക്കപ്പോഴും വാശികാണിക്കുന്ന ഒരു കുട്ടിയായിരുന്നില്ലെന്ന് അമ്മ പറഞ്ഞ് കേട്ടിട്ടുണ്ട്. എന്നാൽ വാശി പിടിക്കുന്ന ദിവസങ്ങളിൽ, ഞാൻ കരയാതിരിക്കാനായി കമൽ സാർ എന്നെയുമെടുത്ത് സെറ്റിലൂടെ നടക്കുകയും എനിക്കിഷ്ടപ്പെട്ട പലഹാരം വാങ്ങിത്തരികയും ചെയ്യുമായിരുന്നു. ചെറുപ്പം മുതലേ കേട്ടുവളർന്ന കഥയാണ്. അന്ന് ഞാനൊരു കൈക്കുഞ്ഞായിരുന്നത് കൊണ്ട് എനിക്കിതൊന്നും ഓർമ്മയില്ലെങ്കിലും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ സിനിമ കാത്തിരുന്ന കൂട്ടുകെട്ട്; അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു

ഇന്ത്യൻ സിനിമ കാത്തിരുന്ന കൂട്ടുകെട്ട്; അല്ലു അർജുനും ലോകേഷ് കനകരാജും ഒന്നിക്കുന്നു

ഇന്ത്യൻ സിനിമാ ലോകത്തെ ആവേശത്തിലാഴ്ത്തിക്കൊണ്ട് അല്ലു അർജുനും (Allu Arjun) ബ്ലോക്ക്ബസ്റ്റർ സംവിധായകൻ ലോകേഷ് കനകരാജും ആദ്യമായി ഒന്നിക്കുന്നു. പ്രമുഖ ചലച്ചിത്ര നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്സും ബി.വി. വർക്സും സംയുക്തമായാണ് ഈ വമ്പൻ പ്രോജക്ട് പ്രഖ്യാപിച്ചിരിക്കുന്നത്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തോടൊപ്പം പുറത്തിറങ്ങിയ അനൗൺസ്മെൻ്റ് വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമായിക്കഴിഞ്ഞു. ലോകേഷ് കനകരാജിന്റെ സമാനതകളില്ലാത്ത മേക്കിംഗും അല്ലു അർജുന്റെ സ്റ്റൈലിഷ് പ്രസൻസും ഒത്തുചേരുമ്പോൾ ഒരു പാൻ-ഇന്ത്യൻ ദൃശ്യവിരുന്നാകുമോ എന്ന് കാത്തിരുന്ന് കാണാം.

ചിത്രത്തിന് സംഗീതമൊരുക്കുന്നത് അനിരുദ്ധ് രവിചന്ദറാണ്. ലോകേഷ്-അനിരുദ്ധ് കൂട്ടുകെട്ടിലെ മുൻ ചിത്രങ്ങളെല്ലാം മ്യൂസിക്കൽ ഹിറ്റുകളായിരുന്നതിനാൽ ഈ പ്രോജക്ടിന് പിന്നിലെ ഹൈപ്പ് എന്താകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശൂരിൽ 9 വയസുളള ആൺകുട്ടിയെ പീഡിപ്പിച്ച് 57കാരൻ; 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

തൃശൂരിൽ 9 വയസുളള ആൺകുട്ടിയെ പീഡിപ്പിച്ച് 57കാരൻ; 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

തൃശൂര്‍: 9 വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയ്ക്ക് 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി. പുറക്കാംപ്പുള്ളി മണികണ്ഠന്‍ (57) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.വലപ്പാട് പൊലീസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

2023 മെയ് മാസം 3 നും അതിന് മുമ്പും ആണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി 6 വര്‍ഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 4 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക്’ റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും കൂടാതെ, ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുവാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സ്‌പെയിനിൽ എട്ട് മാസം കാത്തിരിക്കണം, കേരളത്തിൽ വെറും പത്ത് മിനിട്ട് പോലും വേണ്ട'; പ്രശംസിച്ച് വിദേശ വനിത

'സ്‌പെയിനിൽ എട്ട് മാസം കാത്തിരിക്കണം, കേരളത്തിൽ വെറും പത്ത് മിനിട്ട് പോലും വേണ്ട'; പ്രശംസിച്ച് വിദേശ വനിത

ആലപ്പുഴ: കേരളത്തിലെ ആരോഗ്യരംഗത്തെ പ്രകീർത്തിച്ച് സ്‌പെയിനിൽ നിന്നുള്ള സോളോ ട്രാവലർ വെറോനിക്ക. ആലപ്പുഴയിലെ ജനറൽ ആശുപത്രിയിലെത്തിയ അനുഭവമാണ് യുവതി വീഡിയോ ആയി ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്.

'സത്യത്തിൽ ഇതെനിക്ക് വിശ്വാസിക്കാൻ കഴിഞ്ഞില്ല. ഒരു പൊതു ആശുപത്രി ഇത്തരത്തിൽ പ്രവർത്തിക്കുന്നു എന്നത് എന്നെ സംബന്ധിച്ച് അവിശ്വസനീയമായ കാര്യമാണ്. ഇന്ത്യയിൽ മുഴുവൻ സ്ഥലത്തും ഇത്തരത്തിലാണോ എന്നെനിക്ക് അറിയില്ല. എന്റെ നാടായ സ്‌പെയിനിൽ ഒരു ഡെർമറ്റോളജിസ്റ്റിനെ കാണണമെങ്കിൽ ഏകദേശം എട്ട് മാസത്തോളം കാത്തിരിക്കണം. എന്നാൽ, ഇന്ത്യയിൽ നേരത്തേ ബുക്ക് ചെയ്യേണ്ട. നേരെ ആശുപത്രിയിലേക്ക് എത്തിയാൽ മതി. അപ്പോൾ തന്നെ രജിസ്റ്റർ ചെയ്യാം. പത്ത് മിനിട്ടിൽ താഴെ മാത്രം കാത്തിരുന്നാൽ മതി. ഇതെല്ലാം ഒരു സർക്കാർ ആശുപത്രിയിലാണ് സംഭവിച്ചത് എന്നതാണ് ഏറ്റവും വലിയ കാര്യം' - എന്നാണ് വെറോനിക്ക വീഡിയയിലൂടെ പറയുന്നത്

ഇതിനോടകം ലക്ഷക്കണക്കിന് ആളുകളാണ് വെറോനികയുടെ വീഡിയോ കണ്ടത്. നിരവധി മലയാളികൾ വീഡിയോ പങ്കുവച്ചു. കേരളത്തിലെ സർക്കാർ ആശുപത്രിയിൽ നിന്നുണ്ടായ അനുഭവം ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് പ്രതീക്ഷിക്കരുത് എന്നാണ് ഭൂരിഭാഗംപേരും കമന്റിട്ടിരിക്കുന്നത്. കഴിഞ്ഞ കുറച്ച് കാലമായി ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിൽ യാത്ര ചെയ്‌തുവരികയാണ് വെറോനിക. കേരളത്തിൽ വീണ്ടും വരണമെന്നാണ് വീഡിയോയ്‌ക്ക് താഴെ വന്നിരിക്കുന്ന കമന്റുകൾ 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബഹിരാകാശയാത്രികന് ആരോഗ്യ പ്രശ്നം; ക്രൂ -11 സംഘം ഭൂമിയിലേക്ക്, അൺഡോക്കിങ് വിജയകരം

ബഹിരാകാശയാത്രികന് ആരോഗ്യ പ്രശ്നം; ക്രൂ -11 സംഘം ഭൂമിയിലേക്ക്, അൺഡോക്കിങ് വിജയകരം

കാലിഫോർണിയ: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലുണ്ടായിരുന്ന സ്‌പേസ് എക്‌സ് ക്രൂ -11 ദൗത്യ സംഘം ഭൂമിയിലേക്ക് തിരിച്ചു. പുലർച്ചെ 3.30ന് ബഹിരാകാശനിലയത്തിൽനിന്ന് വേർപ്പെട്ട ഡ്രാഗൺ പേടകം ഉച്ചയ്ക്ക് 2.11ന് കാലിഫോർണിയൻ തീരത്തെ കടലിൽ ഇറങ്ങും. ഓസ്‌ട്രേലിയക്ക് മുകളിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു പേടകത്തിന്റെ അൺഡോക്കിങ് പ്രക്രിയ പൂർത്തിയായത്. പത്തര മണിക്കൂറിലേറെയാണ് ഭൂമിയിലേക്കുള്ള യാത്രയുടെ സമയം.

നാല് അംഗങ്ങളാണ് സംഘത്തിലുള്ളത്. ഇതിൽ ഒരാൾക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായതോടെയാണ് ചരിത്രത്തിൽ ആദ്യമായി മെഡിക്കൽ ഇവാക്യൂവേഷൻ നടത്തുന്നത്. എന്നാൽ സ്വകാര്യത മാനിച്ച് ക്രൂവിലെ ആർക്കാണ് ആരോഗ്യ പ്രശ്‌നമുള്ളതെന്നും രോഗം എന്താണെന്നും നാസ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. നിലവിൽ അടിയന്തര ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന് നാസ അറിയിച്ചിട്ടുണ്ട്. 165 ദിവസമാണ് സംഘം ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷമാണ് സംഘത്തിന്‍റെ മടക്കം.

നാസയുടെ ബഹിരാകാശ സഞ്ചാരികളായ സീന കാർഡ്മൻ, മൈക്ക് ഫിൻകെ, ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലൊറേഷൻ ഏജൻസിയുടെ ബഹിരാകാശ സഞ്ചാരിയായ കിമിയ യൂയി, റഷ്യയുടെ ഒലേഗ് പ്ലാറ്റെനോവ് എന്നിവരാണ് സംഘത്തിലുള്ളത്. സീന കാർഡ്മൻ, ഒലേഗ് പ്ലാറ്റെനോവ് എന്നിവരുടെ ആദ്യ ബഹിരാകാശയാത്ര ആയിരുന്നു ഇത്. ഫിൻകെയുടെ നാലാം സ്‌പേസ് മിഷനും യൂയിയുടെ രണ്ടാമത്തെതുമാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അന്തർസംസ്ഥാന ക്ഷേത്രക്കൊള്ള സംഘം പിടിയിൽ; കൈവശമുണ്ടായിരുന്നത് 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ

അന്തർസംസ്ഥാന ക്ഷേത്രക്കൊള്ള സംഘം പിടിയിൽ; കൈവശമുണ്ടായിരുന്നത് 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ

ഹൈദരാബാദ്: അന്തർസംസ്ഥാന ക്ഷേത്രക്കൊള്ള സംഘത്തിൽ നിന്നും 26 ലക്ഷം രൂപയുടെ ആഭരണങ്ങൾ കണ്ടെത്തി ഹൈദരാബാദ് പൊലീസ്. സ്വ‌ർണം, വെള്ളി, ചെമ്പ് ആഭരണങ്ങളാണ് കണ്ടെടുത്തത്. ജനുവരി ആറിന് അർദ്ധരാത്രി ഹൈദരാബാദിലെ ശ്രീ വെങ്കിടേശ്വര സ്വാമി ക്ഷേത്രത്തിൽ മോഷണം നടന്നിരുന്നു. ഇതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് വൻ വിലപിടിപ്പുള്ള വസ്‌തുക്കൾ പിടിച്ചെടുത്തത്.പ്രത്യേക സംഘമാണ് അന്വേഷണം നടത്തിയത്. ക്ഷേത്ര കവാടത്തിലും ചുറ്റുമുള്ള 200ലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. ഒരാഴ്‌ച നീണ്ട വിശദമായ അന്വേഷണത്തിനൊടുവിൽ മഹാരാജു മല്ലികാർജുൻ, ഡുന്നപൊതുല പവൻ കല്യാൺ, ദണ്ഡി അനിൽ തേജ, കമ്പാപു വിജയ്, തങ്കില മണികണ്ഠ ദുർഗാ പ്രസാദ് (അഖിൽ) എന്നീ അഞ്ച് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്‌തു.26 ലക്ഷം രൂപയുടെ ക്ഷേത്ര ആഭരണങ്ങളും ഒരു പ്രതി ഉപയോഗിച്ചിരുന്ന ഇരുചക്ര വാഹനവും അഞ്ച് സ്‌മാർട്ട് ഫോണുകളും അന്വേഷണസംഘം പിടിച്ചെടുത്തു. മുഖ്യപ്രതിയായ നീലപു നീലയ്യ, ഭാഷ്യ വെങ്കട്ട് മോഹിത് എന്നിവർ ഇപ്പോഴും ഒളിവിലാണ്. നീലപുവിനെതിരെ പത്തിലധികം കേസുകൾ പൊലീസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊറിയർ കമ്പനിയുടെ പേരില്‍ വരുന്ന ആ മെസേജ് കരുതിയിരിക്കുക; കോൾ ഫോർവേഡിങ് തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്

കൊറിയർ കമ്പനിയുടെ പേരില്‍ വരുന്ന ആ മെസേജ് കരുതിയിരിക്കുക; കോൾ ഫോർവേഡിങ് തട്ടിപ്പിനെ കുറിച്ച് മുന്നറിയിപ്പുമായി കേരള പൊലീസ്

തിരുവനന്തപുരം: കൊറിയർ കമ്പനികളുടെ പേരിൽ വരുന്ന വ്യാജ എസ്എംഎസുകളിലൂടെ നടക്കുന്ന കോൾ ഫോർവേഡിങ് തട്ടിപ്പിനെ (Call Forwarding Scam) കുറിച്ച് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേരള പൊലീസ്. കൊറിയര്‍ വിവരങ്ങള്‍ക്കായി എന്തെങ്കിലും കോഡ് അമര്‍ത്താന്‍ ഈ എസ്എംഎസില്‍ ആവശ്യപ്പെടുന്നുണ്ടാകും. എന്നാല്‍ കോഡുകള്‍ ഡയല്‍ ചെയ്യുന്നതോടെ നിങ്ങളുടെ കോളുകളും മെസേജുകളും ഒടിപി സഹിതം സൈബര്‍ തട്ടിപ്പ് സംഘത്തിന്‍റെ പക്കലേക്ക് എത്തുന്ന വിധത്തിലാണ് കോള്‍ ഫോള്‍വേഡിംഗ് തട്ടിപ്പ് നടക്കുന്നതെന്ന് കേരള പൊലീസ് മീഡിയ സെന്‍റര്‍ വിശദീകരിക്കുന്നു. വാട്‌സ്ആപ്പ്, ബാങ്ക് അക്കൗണ്ട് വിവരങ്ങളിലേക്കെല്ലാം സൈബര്‍ തട്ടിപ്പ് സംഘങ്ങള്‍ നുഴഞ്ഞുകയറുന്ന കോള്‍ ഫോര്‍വേഡിംഗ് തട്ടിപ്പിനെ ഏറെ അപകടംപിടിച്ച സൈബര്‍ കുറ്റകൃത്യങ്ങളിലൊന്നായാണ് പൊതുവില്‍ കണക്കാക്കുന്നത്. കോൾ ഫോർവേഡിങ് തട്ടിപ്പ് കെണിയില്‍ ഉള്‍പ്പെടാതിരിക്കാന്‍ എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണമെന്ന് വിശദമായി നോക്കാം.

കേരള പൊലീസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ് ചുവടെ
കോൾ ഫോർവേഡിങ് തട്ടിപ്പ്: ജാഗ്രത!

ബ്ലൂ ഡാർട്ട് പോലുള്ള കൊറിയർ കമ്പനികളുടെ പേരിൽ വരുന്ന വ്യാജ SMS-കളിലൂടെയാണ് ഈ തട്ടിപ്പ് നടക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി; 'പ്രോട്ടോക്കോൾ തീരുമാനിക്കേണ്ടത് സർക്കാരാണ്, ഏതെങ്കിലും ഉദ്യോഗസ്ഥനല്ല'

എംആർ അജിത് കുമാറിനെ തള്ളി മന്ത്രി വി ശിവൻകുട്ടി; 'പ്രോട്ടോക്കോൾ തീരുമാനിക്കേണ്ടത് സർക്കാരാണ്, ഏതെങ്കിലും ഉദ്യോഗസ്ഥനല്ല'

തിരുവനന്തപുരം: എക്സൈസ് കമ്മീഷണർ എം ആർ അജിത് കുമാറിന്‍റെ വിചിത്ര നിർദേശം തള്ളി വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും പ്രോട്ടോക്കോള്‍ തീരുമാനിക്കേണ്ടത് സർക്കാരാണ്. ഏതെങ്കിലും ഉദ്യോഗസ്ഥൻ അല്ലെന്നാണ് ശിവന്‍കുട്ടിയുടെ പ്രതികരണം. മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും സുരക്ഷയ്ക്ക് ഒരു ഫോട്ടോകോൾ ഉണ്ട്. ആ പ്രോട്ടോകോൾ പ്രകാരമാണ് കാര്യങ്ങൾ നടക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

തെരഞ്ഞെടുപ്പിന് മുമ്പ് ചില മാധ്യമങ്ങൾ യുഡിഎഫിനെ അധികാരത്തിലേറ്റും. തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ജനങ്ങൾ എൽഡിഎഫിനെ ഭരണത്തിൽ എത്തിക്കും. അതാണ് കേരളത്തിൽ കണ്ടുവരുന്നതെന്നും വി ശിവന്‍കുട്ടി പറഞ്ഞു. കഴിഞ്ഞ തവണ തെരഞ്ഞെടുപ്പിന് മുമ്പ് യുഡിഎഫിന്റെ മുഖ്യമന്ത്രിയും ക്യാബിനറ്റുമടക്കം ചിലർ തീരുമാനിച്ചിരുന്നു. തെരഞ്ഞെടുപ്പ് ശേഷം എൽഡിഎഫിന് ഭരണ തുടർച്ചയാണ് ഉണ്ടായത്. ജനങ്ങൾ എന്തിന് ഇടതുമുന്നണിയെ വേണ്ട എന്ന് പറയണമെന്നും ഏതെങ്കിലും ഒരു മന്ത്രിക്കെതിരെ ഒരു രൂപയുടെ അഴിമതി ആരോപണം ഉണ്ടോ എന്നും വി ശിവൻകുട്ടി ചോദിച്ചു.
എം ആർ അജിത്കുമാറിന്‍റെ വിചിത്ര നിർദേശം

എക്സൈസ് മന്ത്രിക്ക് എക്സൈസ് ഉദ്യോഗസ്ഥർ എസ്കോർട്ട് പോകണമെന്നാണ് എക്സൈസ് കമ്മീഷണർ എം ആർ അജിത്കുമാറിന്‍റെ വിചിത്ര നിർദേശം. ഇന്നലെ വിളിച്ച് ചേർത്ത ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് എം ആർ അജിത്കുമാര്‍ വിചിത്ര നിർദേശം നൽകിയത്. ഹോട്ടലിലോ ഗസ്‌റ്റ് ഹൗസിലോ മന്ത്രി താമസിച്ചാലും ഉദ്യോഗസ്ഥരും വാഹനവും ഉണ്ടാകണമെന്നും നിർദേശത്തിൽ പറയുന്നു. അതേസമയം, എൻഫോഴ്‌സ്മെൻ്റിന് ഉപയോഗിക്കുന്ന വാഹനം പൈലറ്റായി എങ്ങനെ ഉപയോഗിക്കുമെന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥർ. ഓഫീസുകൾ വൃത്തിയായി സൂക്ഷിക്കാൻ സ്വന്തമായി ഫണ്ട് കണ്ടെത്തണമെന്നും യോഗത്തിൽ നിർദേശം നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

ശബരിമലയിലെ ആടിയ നെയ്യ് ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു; എസ് പി മഹേഷ് കുമാറിന് അന്വേഷണ ചുമതല

പത്തനംതിട്ട: ശബരിമലയിലെ ആടിയ ശിഷ്ടം നെയ്യ് വിൽപ്പനയുമായി ബന്ധപ്പെട്ട് നടന്ന ഗുരുതരമായ ക്രമക്കേടിൽ വിജിലൻസ് കേസെടുത്തു. ഹൈക്കോടതി നിർദേശപ്രകാരമാണ് കേസെടുത്തത്. എസ്പി മഹേഷ്കുമാറിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണത്തിനുള്ള ചുമതല. പ്രാഥമിക പരിശോധനയിൽ 3,624,000 രൂപയുടെ ക്രമക്കേട് കണ്ടെത്തിയെന്ന് വിജിലൻസ് അറിയിച്ചു.

13,679 പാക്കറ്റ് നെയ്യ് വിറ്റ വകയിലുള്ള പണം ദേവസ്വം ബോർഡിന്റെ അക്കൗണ്ടിൽ അടച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യന്‍ യുവതിയെ പാക് പൗരന്‍ തട്ടികൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചു

ഇന്ത്യന്‍ യുവതിയെ പാക് പൗരന്‍ തട്ടികൊണ്ടുപോയി നിര്‍ബന്ധിച്ച് മതം മാറ്റി ഭീഷണിപ്പെടുത്തി വിവാഹം കഴിച്ചു

പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങൾ നേരിടുന്ന സുരക്ഷാഭീഷണികളെ കുറിച്ച് ആശങ്കകൾ ഉയർത്തുകയാണ് സരബ്ജീത് കൗർ (Sarabjeet Kaur) എന്ന ഇന്ത്യൻ യുവതിയുടെ കേസ്. സുരക്ഷിതമായി ആരാധനാലയങ്ങൾ സന്ദർശിക്കാൻ സൗകര്യമൊരുക്കുന്ന 1974-ലെ ഇന്ത്യ-പാക് ഉഭയകക്ഷി കരാർ അനുസരിച്ച് തീർത്ഥാടന വിസയിൽ പാക്കിസ്ഥാനിലെത്തിയ സരബ്ജീത് കൗറിനെ പിന്നീട് കാണാതാകുകയായിരുന്നു.

പാക് പൗരൻ തട്ടികൊണ്ടുപോയതായും നിർബന്ധിച്ച് മതം മാറ്റി വിവാഹം കഴിച്ചുവെന്നുമാണ് സരബ്ജീത് കൗറിന്റെ കുടുംബം ആരോപിക്കുന്നത്. നിലവിൽ ലാഹോറിലെ ഒരു പുനരധിവാസ കേന്ദ്രത്തിലാണ് ഇവരുള്ളത്. ഇന്ത്യയിലേക്ക് ഇവരെ തിരിച്ചെത്തിക്കാനുള്ള ശ്രമങ്ങളിൽ കാര്യമായ പുരോഗതിയൊന്നും ഉണ്ടായിട്ടില്ല. പാക് കോടതികളുടെയും വിവിധ സംഘടനകളുടെയും ശ്രദ്ധയാകർഷിച്ച കേസ് പാക്കിസ്ഥാനിൽ മതന്യൂനപക്ഷങ്ങളുടെയും ഇന്ത്യയിൽ നിന്നുള്ള തീർത്ഥാടകരുടെയും സുരക്ഷ സംബന്ധിച്ച് വലിയ ആശങ്ക ഉയർത്തുന്നു.

സോഷ്യൽ മീഡിയ വഴി പരിചയപ്പെട്ട പാക്കിസ്ഥാൻ പൗരനായ നസീർ ഹുസൈൻ എന്ന വ്യക്തി ആണ് സരബ്ജീത് കൗറിനെ പ്രലോഭിപ്പിച്ച് വരുതിയിലാക്കിയതെന്ന് അവരുടെ ഭർത്താവായ കർണൈൽ സിംഗ് പറയുന്നു. ഹുസൈൻ സരബ്ജീത് കൗറിന്റെ നഗ്ന വീഡിയോകളും ചിത്രങ്ങളും റെക്കോർഡ് ചെയ്തതായും ഇതുപയോഗിച്ച് അവരെ ഭീഷണിപ്പെടുത്തിയതായും സിംഗ് ആരോപിക്കുന്നു.