Thursday, 15 January 2026

തൃശൂരിൽ 9 വയസുളള ആൺകുട്ടിയെ പീഡിപ്പിച്ച് 57കാരൻ; 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും

SHARE


 
തൃശൂര്‍: 9 വയസ് പ്രായമുള്ള ആണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ച കേസില്‍ പ്രതിയ്ക്ക് 6 വര്‍ഷം കഠിനതടവും 50,000 രൂപ പിഴയും ശിക്ഷ വിധിച്ച് ഇരിങ്ങാലക്കുട അതിവേഗ സ്‌പെഷ്യല്‍ കോടതി. പുറക്കാംപ്പുള്ളി മണികണ്ഠന്‍ (57) എന്നയാളെയാണ് കോടതി ശിക്ഷിച്ചത്.വലപ്പാട് പൊലീസ് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

2023 മെയ് മാസം 3 നും അതിന് മുമ്പും ആണ്‍കുട്ടിയെ ലൈംഗികാതിക്രമം നടത്തി പീഡിപ്പിച്ചുവെന്നാണ് കേസ്. പോക്‌സോ നിയമത്തിന്റെ വിവിധ വകുപ്പുകളിലായി 6 വര്‍ഷം കഠിനതടവിനും അമ്പതിനായിരം രൂപ പിഴയും പിഴയൊടുക്കാതിരുന്നാല്‍ 4 മാസത്തെ കഠിനതടവിനുമാണ് ശിക്ഷിച്ചത്.

പ്രതിയെ തൃശൂര്‍ ജില്ലാ ജയിലിലേക്ക്’ റിമാന്‍ഡ് ചെയ്തു. പിഴ സംഖ്യ ഈടാക്കിയാല്‍ അത് ഇരയ്ക്ക് നഷ്ടപരിഹാരമായി നല്‍കുവാനും കൂടാതെ, ഇരയ്ക്ക് മതിയായ നഷ്ടപരിഹാരം നല്‍കുവാന്‍ ജില്ലാ ലീഗല്‍ സര്‍വ്വീസ് അതോറിറ്റിക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.








ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 


 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.