Thursday, 5 February 2026

ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടുവീഴും

ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടുവീഴും

ഇടുക്കി: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ പറഞ്ഞു. മാർച്ച് 31 നു മുൻപ് പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകും. അനുമതിയില്ലാതെ പ്രവർത്തിക്കുന്നവ അടച്ചു പൂട്ടുമെന്നും കളക്ടർ പറഞ്ഞു.

ആനച്ചാൽ സ്കൈ ഡൈനിംഗിൽ സഞ്ചാരികൾ കുടുങ്ങിയതിനെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. സ്ഥാപനങ്ങളെ സംബന്ധിച്ച വിവരം പഞ്ചായത്ത് ജോയിൻറ് ഡയറക്ടർ കൈമാറി. ഇതിൽ അനുമതിയില്ലാത്തിടത്ത് ആയിരിക്കും ആദ്യം പരിശോധന നടത്തുക. പരിശോധനക്കായി വിവിധ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിക്കും. പുതിയതരം സാഹസിക വിനോദങ്ങൾക്കുള്ള മാനദണ്ഡം തയ്യാറാക്കൽ വേഗത്തിലാക്കാനും സ‍ർക്കാരിനോട് ആവശ്യപ്പെടുമെന്ന് കളക്ടർ പറഞ്ഞു.

ആനച്ചാൽ സ്കൈ ഡൈനിങ്, കുടുങ്ങിയത് അഞ്ചംഗ സംഘം

മൂന്നാർ ആനച്ചാലിലെ സ്കൈ ഡൈനിംഗിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. രണ്ടര വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേരാണ് കുടുങ്ങിയത്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കാരണം. 120 അടിയോളം ഉയരത്തിൽ മൂന്ന് മണിക്കൂറിലേറെയാണ് സംഘം കുടുങ്ങിയത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്സെത്തി വടം ഉപയോഗിച്ചാണ് സഞ്ചാരികളെ സുരക്ഷിതമായി താഴെയെത്തിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിമാനയാത്രയ്ക്കിടെ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്ത്യൻ പൗരന് യുഎസിൽ തടവ് ശിക്ഷ

വിമാനയാത്രയ്ക്കിടെ യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്ത്യൻ പൗരന് യുഎസിൽ തടവ് ശിക്ഷ

വിമാനയാത്രയ്ക്കിടെ സഹയാത്രികയെ ലൈംഗിക പീഡനത്തിനിരയാക്കിയ ഇന്ത്യൻ പൗരന് യുഎസിൽ തടവ് ശിക്ഷ. കേസിൽ ഇന്ത്യൻ പൗരൻ കുറ്റക്കാരനാണെന്ന് യുഎസ് ഫെഡറൽ ജൂറി കണ്ടെത്തിയതായി ഈസ്റ്റേൺ ഡിസ്ട്രിക്റ്റ് ഓഫ് വിർജീനിയയിലെ യുഎസ് അറ്റോർണി ഓഫീസ് അറിയിച്ചു. യുഎസിൽ നിയമവരുദ്ദമായി കഴിയുന്ന 38 കാരനായ വരുൺ അറോറയാണ്  കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയത്. മെയ് 7-നാണ് കേസിന്റെ വിധിപ്രസ്താവം. ഇയാൾക്ക് രണ്ട് വർഷം വരെ തടവുശിക്ഷ ലഭിച്ചേക്കാമെന്നാണ് സൂചന.

2024 ഓഗസ്റ്റ് 29-ന് റോഡ് ഐലൻഡ് ടി.എഫ് ഗ്രീൻ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് റൊണാൾഡ് റീഗൻ വാഷിംഗ്ടൺ നാഷണൽ വിമാനത്താവളത്തിലേക്കുള്ള യാത്രയ്ക്കിടെയാണ് കേസിനാസ്പദമായ സംഭവം. ഉറങ്ങുകയായിരുന്ന യാത്രക്കാരിയെ വരുൺ അറോറ ലൈംഗികാതിക്രമത്തിനിരയാക്കിയെന്നാണ് കണ്ടെത്തിയത്. ആക്രമണത്തിനിടെ അറോറ ഒരു സ്ലീപ്പ് മാസ്ക് ധരിക്കുകയും ഉറങ്ങുന്നതായി നടിക്കുകയും ചെയ്തിരുന്നുവെന്ന് പ്രോസിക്യൂട്ടർമാർ പറഞ്ഞു. ഇരയായ യുവതി ഇയാളുടെ കൈതട്ടിമാറ്റി പലതവണ എതർത്തെങ്കിലും പ്രതി ഉപദ്രവം തുടരുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

എഫ്ബിഐയുടെ വാഷിംഗ്ടൺ ഫീൽഡ് ഓഫീസാണ് കേസ് അന്വേഷിച്ചത്. സ്പെഷ്യൽ അസിസ്റ്റന്റ് യുഎസ് അറ്റോർണി മാഡിസൺ മമ്മ, അസിസ്റ്റന്റ് യുഎസ് അറ്റോർണി റസ്സൽ എൽ കാൾബെർഗ് എന്നിവരാണ് പ്രോസിക്യൂഷന് നേതൃത്വം നൽകിയത്. യുഎസ് ശിക്ഷാ മാർഗ്ഗനിർദ്ദേശങ്ങളും മറ്റ് നിയമപരമായ ഘടകങ്ങളും പരിഗണിച്ച ശേഷം ഒരു ഫെഡറൽ ഡിസ്ട്രിക്റ്റ് കോടതി ജഡ്ജി അറോറയുടെ ശിക്ഷ നിർണ്ണയിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുല്‍ ഗാന്ധിയെ ‘ബാലന്‍’ എന്ന് പരിഹസിച്ച് നദ്ദ; പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

രാഹുല്‍ ഗാന്ധിയെ ‘ബാലന്‍’ എന്ന് പരിഹസിച്ച് നദ്ദ; പാര്‍ലമെന്റില്‍ ഇന്നും പ്രതിപക്ഷ പ്രതിഷേധം

രാഹുല്‍ ഗാന്ധിയെ പ്രസംഗിക്കാന്‍ അനുവദിക്കാത്തതിനെ ചൊല്ലി പാര്‍ലമെന്റിന്റെ ഇരുസഭകളും ഇന്നും പ്രക്ഷുബ്ധം. പ്രധാനമന്ത്രിയുടെ മറുപടിയില്ലാതെ നന്ദിപ്രമേയ ചര്‍ച്ച പാസാക്കി. രാജ്യസഭയിലും നേതാക്കള്‍ കൊമ്പുകോര്‍ത്തു. രാഹുല്‍ പാര്‍ലമെന്റിന്റെ മര്യാദകള്‍ പാലിച്ചില്ലെന്ന് കേന്ദ്രമന്ത്രി കിരണ്‍ റിജിജു കുറ്റപ്പെടുത്തി. രാജ്യസഭയില്‍ നന്ദിപ്രമേയ ചര്‍ച്ചയിന്‍മേലുള്ള പ്രധാനമന്ത്രിയുടെ മറുപടി വൈകിട്ട് 5നാകും ഉണ്ടാകുക.

ഇന്ത്യ യുഎസ് വ്യാപാര കരാറും, ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചതുമാണ് ഇന്നും പാര്‍ലമെന്റിന്റെ ഇരു സഭകളെയും പ്രക്ഷുബ്ദമാക്കിയത്. രാവിലെ സമ്മേളിച്ച ലോക്‌സഭ പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് 63 സെക്കന്‍ഡ് മാത്രമാണ് പ്രവര്‍ത്തിക്കാനായത്. 12 മണിക്ക് വീണ്ടും സമ്മേളിച്ച ലോക്‌സഭയില്‍ പ്രധാനമന്ത്രിയുടെ പ്രസംഗം ഒഴിവാക്കി നന്ദി പ്രമേയംശബ്ദ വോട്ടിനിട്ട് പാസാക്കി. പ്രധാനമന്ത്രിക്കെതിരായ ബാനറുകളും ആയി പ്രതിപക്ഷം നടുത്തളത്തില്‍ ഇറങ്ങിയതോടെ ലോക്‌സഭ രണ്ടു മണിവരെ പിരിഞ്ഞു.

രാജ്യസഭയില്‍ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഗാര്‍ഗെ, ലോക്‌സഭയില്‍ രാഹുല്‍ ഗാന്ധിക്ക് സംസാരിക്കാന്‍ അവസരം നിഷേധിച്ചത് ഉന്നയിച്ചു. മറുപടിയായി എത്തിയ സഭാ നേതാവ് ജെപി നദ്ദ രാഹുലിനെ ബാലന്‍ എന്ന് വിശേഷിപ്പിച്ചത് പ്രതിപക്ഷത്തെ പ്രകോപിപ്പിച്ചു. ഭരണപക്ഷം മോദിയുടെ കരാര്‍ തൊഴിലാളികള്‍ എന്നും,ആള്‍ക്കൂട്ട മര്‍ദ്ദനത്തെയും ബലാത്സംഗത്തെയും പിന്തുണയ്ക്കുന്നവരെന്നും ഖര്‍ഗെ മറുപടി പറഞ്ഞു. മറുപടിയുമായി എഴുന്നേറ്റ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍, കേരളത്തില്‍ കോണ്‍ഗ്രസ് ഭരണകാലത്ത് പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ സംഭവമടക്കം ആയുധമാക്കി കോണ്‍ഗ്രസിനെ ആക്രമിച്ചു. തുടര്‍ന്ന് പ്രതിപക്ഷം രാജ്യസഭയില്‍ നിന്നും ഇറങ്ങിപ്പോയി. വൈകിട്ട് അഞ്ചുമണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യസഭയില്‍ സംസാരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോറ്റിക്ക് മാത്രമാണ് ജാമ്യം കിട്ടാനുണ്ടായിരുന്നത്, അതും പൂർത്തിയായി; എസ്‌ഐടി അന്വേഷണം ശരിയല്ല: കെ മുരളീധരൻ

പോറ്റിക്ക് മാത്രമാണ് ജാമ്യം കിട്ടാനുണ്ടായിരുന്നത്, അതും പൂർത്തിയായി; എസ്‌ഐടി അന്വേഷണം ശരിയല്ല: കെ മുരളീധരൻ

കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ള കേസ് മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം കിട്ടിയതിനെ വിമർശിച്ച് കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ശബരിമല സ്വര്‍ണക്കൊള്ള കേസിൽ പ്രതിപക്ഷം മൂന്ന് ദിവസം നിയമസഭ സ്തംഭിപ്പിച്ചത് ശരിയാണെന്ന് ഇപ്പോൾ തെളിഞ്ഞെന്നും കേസിൽ മുഖ്യപ്രതികളിൽ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് മാത്രമാണ് ജാമ്യം കിട്ടാൻ ബാക്കിയിണ്ടായിരുന്നതെന്നും അതും ഇപ്പോൾ പൂർത്തിയായെന്നും മുരളീധരൻ കുറ്റപ്പെടുത്തി.

എസ്ഐടിയുടെ അന്വേഷണം തൃപ്തികരമല്ലെന്ന് യുഡിഎഫ് നേരത്തെ പറഞ്ഞത് ശരിയായി. ഹൈക്കോടതി എന്ത് തന്നെ പറഞ്ഞാലും എസ്ഐടിയുടെ അന്വേഷണം ശരിയായ ദിശയിലല്ല നടന്നത്. യുഡിഎഫ് നിയമസഭയിൽ എടുത്ത സ്റ്റാൻഡ് ശരിയാണെന്ന് തെളിയിക്കുന്നാതാണ് ഈ വിധിയെന്നും അദേഹം പ്രതികരിച്ചു. സ്വാഭാവിക ജാമ്യാമാണെന്ന് കോടതി പറഞ്ഞാലും പ്രതികൾ പുറത്തിറങ്ങിയാൽ തെളിവുകൾ നശിപ്പിക്കും. എസ്ഐടി പൂർണമായും മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലാണെന്നും മുരളീധരന്‍ ആരോപിച്ചു.

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കട്ടിളപ്പാളി കേസിലും മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം ലഭിച്ചിരുന്നു. അറസ്റ്റിലായി 90 ദിവസം കഴിഞ്ഞ സാഹചര്യത്തിലാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. കൊല്ലം വിജിലൻസ് കോടതി കര്‍ശന ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. ദ്വാരപാല കേസില്‍ പോറ്റിക്ക് നേരത്തേ ജാമ്യം ലഭിച്ചിരുന്നു. രണ്ട് കേസുകളിലും ജാമ്യം ലഭിച്ച സാഹചര്യത്തില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി ഇന്ന് ജയില്‍ മോചിതനാകും. ഉണ്ണികൃഷ്ണന്‍ പോറ്റി ഉള്‍പ്പെടെ കേസില്‍ ഇതുവരെ നാല് പ്രതികള്‍ക്ക് ജാമ്യം ലഭിച്ചു. നാല് പ്രതികള്‍ നേരത്തേ പുറത്തിറങ്ങിയിരുന്നു.

ദ്വാരപാലക കേസില്‍ ഇക്കഴിഞ്ഞ ജനുവരി 21നായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റിക്ക് ജാമ്യം ലഭിച്ചത്. കര്‍ശന ഉപാധികളോടെയായിരുന്നു കൊല്ലം വിജിലൻസ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ലെന്നും സ്വാഭാവിക ജാമ്യത്തിന് അര്‍ഹതയുണ്ടെന്നുമായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം. ദ്വാരപാലക കേസിൽ ജാമ്യം ലഭിച്ച് ഒരു മാസം പിന്നിടും മുൻപാണ് രണ്ടാമത്തെ കേസിലും പോറ്റിക്ക് ജാമ്യം ലഭിച്ചിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് ഏഴാം ക്ലാസുകാരൻ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

പാലക്കാട് ഏഴാം ക്ലാസുകാരൻ വീട്ടിലെ ശുചിമുറിയിൽ മരിച്ച നിലയിൽ

പാലക്കാട്: പാലക്കാട് മേനോൻപാറയിൽ ഏഴാം ക്ലാസുകാരൻ ആത്മഹത്യ ചെയ്ത നിലയിൽ.
മേനോൻപാറ മേലെപ്പോക്കാൻത്തോട് സ്വദേശി വിശ്വജിത്ത്(13)ആണ് മരിച്ചത്. വീട്ടിലെ ശുചിമുറിയിലാണ് കുട്ടിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുംബൈയിൽ മൂകയും ബധിരയുമായ 20-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ പിതാവ് പിടിയിൽ

മുംബൈയിൽ മൂകയും ബധിരയുമായ 20-കാരിയെ ബലാത്സംഗം ചെയ്ത് ഗർഭിണിയാക്കി; ഡിഎൻഎ പരിശോധനയിൽ പിതാവ് പിടിയിൽ

മുംബൈ: സംസാരശേഷിയും കേൾവിശക്തിയുമില്ലാത്ത ഇരുപതുകാരിയെ സ്വന്തം പിതാവ് പീഡിപ്പിച്ച് ഗർഭിണിയാക്കി. മുംബൈയിലെ കഫ് പരേഡ് പ്രദേശത്താണ് സംഭവം. ഡിഎൻഎ പരിശോധനയിലൂടെ ഗർഭസ്ഥ ശിശുവിന്റെ പിതാവ് സ്വന്തം അച്ഛനാണെന്ന് തെളിഞ്ഞതോടെ ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവങ്ങളുടെ തുടക്കം. തന്റെ വയറ്റിൽ 'പ്രാണികൾ ഇഴയുന്നതുപോലെ' തോന്നുന്നുവെന്ന് പെൺകുട്ടി മുത്തശ്ശിയോട് ആംഗ്യഭാഷയിൽ പരാതിപ്പെട്ടു. തുടർന്ന് മുംബൈയിലെ കാമ ആന്റ് ആൽബ്ലെസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചപ്പോഴാണ് പെൺകുട്ടി അഞ്ച് മാസം ഗർഭിണിയാണെന്ന വിവരം പുറത്തറിയുന്നത്. ആശുപത്രി അധികൃതർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു.

പെൺകുട്ടിക്ക് സംസാരിക്കാൻ കഴിയാത്തതും കാര്യങ്ങൾ വെളിപ്പെടുത്താനുള്ള ഭയവും അന്വേഷണത്തിന്റെ ആദ്യഘട്ടത്തിൽ പോലീസിനെ കുഴപ്പിച്ചു. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ പെൺകുട്ടിയുടെ പിതാവ് ഒഴിഞ്ഞുമാറുകയും പരാതി നൽകാൻ വിസമ്മതിക്കുകയും ചെയ്തു. എന്നാൽ പിന്നീട് കൗൺസിലിംഗിലൂടെ പെൺകുട്ടി മനസ്സ് തുറന്നു. പെൺകുട്ടി നൽകിയ സൂചനകളുടെ അടിസ്ഥാനത്തിൽ ഒരു യുവാവിനെയും പതിനേഴുകാരനെയും പോലീസ് ആദ്യം അറസ്റ്റ് ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുളള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ

ഇന്ത്യയ്ക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാനുളള സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ

മോസ്കോ: ഇന്ത്യക്ക് ഏത് രാജ്യത്ത് നിന്നും എണ്ണ വാങ്ങാൻ സ്വാതന്ത്ര്യമുണ്ടെന്ന് റഷ്യ. എണ്ണ വിതരണക്കാരെ വൈവിധ്യവല്‍ക്കരിക്കാനുളള ഇന്ത്യയുടെ ശ്രമം റഷ്യയെ ലക്ഷ്യം വെച്ചുളളതല്ല. റഷ്യ ഒരിക്കലും ഇന്ത്യയുടെ ഏക ഊര്‍ജ പങ്കാളിയായിരുന്നിട്ടില്ലെന്നും റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു. അസംസ്‌കൃത എണ്ണ വിതരണക്കാരെ വൈവിധ്യവൽക്കരിക്കാനുള്ള ഇന്ത്യയുടെ തീരുമാനം പുതിയതല്ലെന്നും ദിമിത്രി പെസ്കോവ് പറഞ്ഞു.

ഇന്ത്യയിലേക്കുള്ള എണ്ണയുടെയും പെട്രോളിയം ഉൽപ്പന്നങ്ങളുടെയും ഏക വിതരണക്കാരല്ല തങ്ങൾ. ഇന്ത്യ ഇതിന് മുൻപും പെട്രോളിയം ഉത്പ്പന്നങ്ങൾ മറ്റ് രാജ്യങ്ങളിൽ നിന്ന് വാങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇവിടെ പുതുതായി ഒന്നും കാണുന്നില്ലെന്നും ദിമിത്രി പെസ്കോവ് വ്യക്തമാക്കി.

റഷ്യൻ എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് യുഎ സ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് അവകാശപ്പെട്ടതിന് പിന്നാലെയാണ് റഷ്യന്‍ വക്താവ് ദിമിത്രി പെസ്കോവ് പ്രതികരിച്ചത്. റഷ്യന്‍ എണ്ണയ്ക്ക് പകരം വെനസ്വേലയില്‍ നിന്നും ഇന്ത്യ എണ്ണവാങ്ങുമെന്നാണ് ട്രംപ് പറഞ്ഞത്. എന്നാൽ കേന്ദ്ര സർക്കാർ ഇക്കാര്യത്തിൽ വ്യക്തത വരുത്തിയിട്ടില്ല. റഷ്യൻ എണ്ണ ഇന്ത്യ വാങ്ങില്ലെന്ന് കഴിഞ്ഞ ദിവസം വൈറ്റ്ഹൗസും പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് ക്രെംലിൻ വക്താവിന്റെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭിന്നശേഷി സംവരണം: 'NSSന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണം'; നിയമസഭയില്‍ വി ശിവൻകുട്ടി

ഭിന്നശേഷി സംവരണം: 'NSSന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകള്‍ക്കും ബാധകമാക്കണം'; നിയമസഭയില്‍ വി ശിവൻകുട്ടി

തിരുവനന്തപുരം: ഭിന്നശേഷി സംവരണത്തിൽ ക്രൈസ്തവ സഭകളെ അനുനയിപ്പിക്കാൻ നിയമസഭയിൽ പ്രത്യേക പ്രസ്താവന നടത്തി വിദ്യാഭ്യാസ- തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ചട്ടം 300 പ്രകാരമാണ് പ്രത്യേക പ്രസ്താവന നടത്തിയത്. എൻഎസ്എസിന് അനുകൂലമായ വിധി മറ്റുള്ളവർക്കും ബാധകമാക്കണമെന്നാണ് സർക്കാരിന്റെ നയമെന്നും ഇതിനായി
സർക്കാർ സുപ്രീംകോടതിയുടെ അനുമതി തേടിയെന്നും മന്ത്രി വ്യക്തമാക്കി.

എൻഎസ്എസിന് നൽകിയ ഉത്തരവ് സുപ്രീംകോടതിയുടെ അനുമതിക്ക് വിധേയമായി സമാനസ്ഥിതിയുള്ള മറ്റ് മാനേജ്‌മെന്റുകൾക്കും ബാധകമാക്കണം എന്നാണ് സർക്കാരിന്‍റെ നയം. ഇതിനായി സുപ്രീം കോടതിയുടെ അനുമതി തേടിയിരിക്കയാണ്. 2025 മാർച്ച് 4 നാണ് എൻഎസ്എസിന് അനുകൂലമായ സുപ്രീംകോടതി വിധി വന്നത്. ഈ വിധി തങ്ങൾക്കും ബാധകമാണെന്ന് ആവശ്യപ്പെട്ട് മറ്റു മാനേജ്‌മെന്റുകളും രംഗത്തുവരികയുണ്ടായി. മറ്റു മാനേജ്‌മെന്റുകൾക്കും എൻഎസ്എസ് വിധി ബാധകമാക്കണമെന്ന് ആവശ്യപ്പെട്ട് സർക്കാരും കോടതിയെ സമീപിച്ചിരുന്നു. എല്ലാവർക്കും ബാധകമാക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയിട്ടുണ്ട്. ഏപ്രിൽ 14 ലേക്ക് ഉത്തരവ് പുറപ്പെടുവിക്കാൻ മാറ്റിയിരിക്കയാണ്. എൻഎസ്എസ് പോലെ മറ്റു മാനേജ്‌മെന്റുകൾക്കും അനുമതി നൽകണം എന്നതാണ് സർക്കാർ നയം. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരുടെ പ്രശ്‌നം പരിഹരിക്കുന്നതിനൊപ്പം മറ്റു അധ്യാപകരുടെ പ്രശ്‌നങ്ങളും പരിഹരിക്കപ്പെടണമെന്നും ശിവൻകുട്ടി പറഞ്ഞു.

അതേസമയം ഭിന്നശേഷി സംവരണത്തിൽ സർക്കാരിനെ ഓർത്തഡോക്സ് സഭ വിമർശിച്ചിരുന്നു. സുപ്രീംകോടതിയെ സമീപിക്കുന്നതിന് മുമ്പ് തന്നെ പ്രശ്നത്തിന് പരിഹാരം കാണാമായിരുന്നുവെന്നായിരുന്നു ഓർത്തഡോക്സ് മാധ്യമ വിഭാഗം തലവൻ യൂഹാനോൻ മാർ ദിയസ്‌കോറസ് റിപ്പോർട്ടറിനോട് പറഞ്ഞത്. എൻഎസ്എസിന് നൽകിയ വിധി മറ്റുള്ളവർക്കും നടപ്പാക്കാമായിരുന്നു. കോടതിയിൽ പോകാതെ തന്നെ അതിവേഗത്തിൽ നടപ്പാക്കാൻ കഴിയുമായിരുന്ന ഒരു വിഷയമായിരുന്നു ഇത്. ഇപ്പോഴും അത് ചെയ്യാവുന്നതാണ്. ഒരു സമുദായത്തിന് കിട്ടിയതായ വിധി മറ്റുള്ള എല്ലാവർക്കും ബാധകമാക്കാൻ സംസ്ഥാന സർക്കാർ വിചാരിച്ചാൽ നടക്കുന്നതല്ലേയുള്ളൂവെന്നും യൂഹാനോൻ മാർ ദിയസ്‌കോറസ് പറഞ്ഞിരുന്നു.

ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ സഭ മാനേജ്മെന്റുകൾ ഇപ്പോൾ തന്നെ പ്രതിസന്ധികൾ അനുഭവിക്കുന്നുണ്ട്. ഭിന്നശേഷിക്കാരുടെ കാര്യത്തിൽ തീരുമാനമായെങ്കിൽ മാത്രമേ മറ്റ് ഉദ്യോഗാർത്ഥികളുടെ കാര്യത്തിലും നിയമനം അടക്കമുള്ള വിഷയങ്ങളുമായി മുന്നോട്ടുപോകാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകിയത് സന്തോഷകരമാണ്. സർക്കാരിനെ അതിൽ പ്രത്യേകം അഭിനന്ദിക്കുന്നു. എന്നാൽ കോടതിയിൽ പോകേണ്ട ആവശ്യം ഉണ്ടായിരുന്നില്ല. അതിന്റെ ആവശ്യം ഇല്ലാതെ തന്നെ പ്രശ്നങ്ങൾ പരിഹരിക്കാമായിരുന്നു. കോടതിയിലെ വ്യവഹാരങ്ങൾ നീണ്ടു പോകുമോ എന്ന ആശങ്കയുണ്ട്. നീണ്ടു പോവുകയാണെങ്കിൽ ക്രൈസ്തവ മാനേജ്മെന്റുകൾ അതിന്റെ പ്രതിസന്ധി അനുഭവിക്കേണ്ടിവരും. ഇപ്പോൾതന്നെ വലിയ പ്രതിസന്ധിയുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു.

എയ്ഡഡ് സ്‌കൂൾ നിയമനങ്ങളിലെ ഭിന്നശേഷി സംവരണത്തിൽ എൻഎസ്എസിന് അനുകൂലമായ വിധി മറ്റ് മാനേജ്‌മെന്റുകൾക്കുകൂടി ബാധകമാകുന്നതാണ് നീതിയുക്തമെന്ന് ചൂണ്ടിക്കാണിച്ചാണ് കേരളം സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. എന്നാൽ സർക്കാരിന്റെ ആവശ്യം അംഗീകരിക്കരുതെന്ന് സിംഗിൾ എയ്ഡഡ് മാനേജ്‌മെന്റുകൾക്ക് കീഴിലുള്ള താത്കാലിക അധ്യാപകരും ഭിന്നശേഷിക്കാരിലെ ഒരു വിഭാഗവും സുപ്രീംകോടതിയിൽ ആവശ്യപ്പെട്ടതിനെ തുടർന്ന് കേസ് പരിഗണിക്കുന്നത് കോടതി ആറാഴ്ച്ചത്തേക്ക് മാറ്റി വെക്കുകയായിരുന്നു. ഇതോടെയാണ് എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് നിയമസഭയിൽ മന്ത്രി പ്രസ്താവന നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പീരുമേട്. കുട്ടിക്കാനം'; പത്രക്കെട്ടുകളുമായി പോയ പിക്കപ്പ് വാൻ 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു

പീരുമേട്. കുട്ടിക്കാനം'; പത്രക്കെട്ടുകളുമായി പോയ പിക്കപ്പ് വാൻ 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു

പീരുമേട്. കുട്ടിക്കാനം'; പത്രക്കെട്ടുകളുമായി പോയ പിക്കപ്പ് വാൻ 200 അടി താഴ്ചയുള്ള കൊക്കയിലേക്ക് മറിഞ്ഞു. അപകടത്തിൽപ്പെട്ട ഡ്രൈവർ പഴയ പാമ്പനാർ സ്വദേശി കൊച്ചുമോൻ (45) അത്ഭുതകരമായി രക്ഷപ്പെട്ടു. മൂന്ന് മണിക്കൂറിലധികം കൊക്കയിൽ കുടുങ്ങിക്കിടന്ന ഇദ്ദേഹത്തെ ഫയർഫോഴ്സ് എത്തിയാണ് പുറത്തെടുത്തത്.

​കോട്ടയത്തുനിന്നും കൊച്ചറയിലേക്ക് മനോരമ ദിനപത്രവുമായി പോവുകയായിരുന്നു . പത്രക്കെട്ടുകൾ ഏജന്റുമാർക്ക് ലഭിക്കാതെ വരികയും, കൊച്ചുമോനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിട്ടും പരാജയപ്പെടുകയും ചെയ്തതോടെയാണ് സംശയം ഉയർന്നത്. തുടർന്ന് ഹൈവേ പൊലീസിനെ വിവരം അറിയിച്ചു. പോലീസ് നടത്തിയ തിരച്ചിലിലാണ് വാഹനം കൊക്കയിൽ മറിഞ്ഞു കിടക്കുന്നതായി കണ്ടെത്തിയത്.

​അപകടം നടന്ന് മണിക്കൂറുകൾക്ക് ശേഷമാണ് രക്ഷാപ്രവർത്തകർക്ക് സ്ഥലത്തെത്താൻ സാധിച്ചത്. ഫയർഫോഴ്സ് സ്ഥലത്തെത്തി അതീവ ദുഷ്കരമായ പാതയിലൂടെയാണ് കൊച്ചുമോനെ മുകളിൽ എത്തിച്ചത്.
​പീരുമേട് താലൂക്ക് ആശുപത്രിയിൽ.
​തുടർചികിത്സ: നിലവിൽ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാഴ്സലയക്കാൻ റാപ്പിഡോ സർവീസ് ബുക്ക് ചെയ്ത് യുവതി, സ്ഥലത്തെത്തിയപ്പോൾ ‍ഞെട്ടി യുവാവ്

പാഴ്സലയക്കാൻ റാപ്പിഡോ സർവീസ് ബുക്ക് ചെയ്ത് യുവതി, സ്ഥലത്തെത്തിയപ്പോൾ ‍ഞെട്ടി യുവാവ്

പാഴ്സലുകൾ ഒരിടത്ത് നിന്നും മറ്റൊരിടത്തേക്ക് എത്തിക്കുന്നതിനായി ആളുകൾ വ്യാപകമായി ഉപയോ​ഗിക്കുന്ന സർവീസാണ് റാപ്പിഡോ. പലരും എവിടേക്കെങ്കിലും പെട്ടെന്ന് എന്തെങ്കിലും വസ്തുക്കൾ എത്തിക്കണമെങ്കിൽ റാപ്പിഡോയുടെ സഹായം തേടാറുണ്ട്. നേരിട്ട് പോകേണ്ടതില്ല, പൈസയടച്ചാൽ സാധനം എത്തേണ്ടിടത്ത് എത്തും എന്നത് തന്നെയാണ് അതിന്റെ ഏറ്റവും വലിയ സമാധാനവും. എന്നാൽ, ഒരു റാപ്പിഡോ പോർട്ടർക്കുണ്ടായ തികച്ചും വ്യത്യസ്തമായ ഒരു അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറിക്കൊണ്ടിരിക്കുന്നത്. സാധാരണ പോലെ ഒരു യുവതി റാപ്പിഡോ സർവീസ് ബുക്ക് ചെയ്തതാണ്, എന്നാൽ പാഴ്സൽ എത്തിക്കാൻ പോയപ്പോഴാണ് സംഭവം ആകെ മാറിമറിഞ്ഞത്.

പോർട്ടർ യുവതിയുടെ വീട്ടിൽ എത്തിയപ്പോൾ, അവർ തന്റെ ഗേറ്റിനുള്ളിൽ നിന്ന് സാധനങ്ങൾ നിറച്ച ഒരു കാർഡ്ബോർഡ് ബോക്സ് അയാൾക്ക് നീട്ടി. പോകുന്നതിനുമുമ്പ്, പോർട്ടർ പണമടച്ചത് എങ്ങനെയാണ് എന്നും അന്വേഷിച്ചു. "മാഡം, പേയ്‌മെന്റ് ഓൺലൈനാണോ അതോ പണമായിട്ടാണോ" എന്നായിരുന്നു യുവാവിന്റെ ചോദ്യം. ഓൺലൈനായി പണം നേരത്തെ അടച്ചതാണ് എന്ന് യുവതി മറുപടിയും നൽകി. ഡ്രോപ് ലൊക്കേഷനിൽ എത്തുന്നത് വരെ എല്ലാം സാധാരണ പോലെ തന്നെയാണ് പോയിക്കൊണ്ടിരുന്നത്.