Thursday, 5 February 2026

ട്രാഫിക് ഒഴിവാക്കി വേഗത്തിൽ വീട്ടിലെത്താൻ 'സൈറൺ' മുഴക്കി പാച്ചിൽ; ബെംഗളൂരുവിൽ ആംബുലൻസ് ഡ്രൈവർ പിടിയിൽ

ട്രാഫിക് ഒഴിവാക്കി വേഗത്തിൽ വീട്ടിലെത്താൻ 'സൈറൺ' മുഴക്കി പാച്ചിൽ; ബെംഗളൂരുവിൽ ആംബുലൻസ് ഡ്രൈവർ പിടിയിൽ

ബെംഗളൂരു: നഗരത്തിലെ കനത്ത ട്രാഫിക് സിഗ്നലുകൾ വെട്ടിച്ച് വേഗത്തിൽ വീട്ടിലെത്താൻ ആംബുലൻസിലെ സൈറൺ ദുരുപയോഗം ചെയ്ത ഡ്രൈവർ പോലീസ് പിടിയിൽ. ബനശങ്കരി സ്വദേശിയായ മോഹൻകുമാറിനെയാണ് ട്രാഫിക് പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം രാമയ്യ മെഡിക്കൽ കോളേജ് പരിസരത്തുവെച്ചായിരുന്നു സംഭവം.

രാമയ്യ മെഡിക്കൽ കോളേജിൽ നിന്ന് അതിവേഗത്തിൽ സൈറൺ മുഴക്കി പാഞ്ഞുവന്ന ആംബുലൻസ് കണ്ട് ട്രാഫിക് പോലീസും മറ്റ് വാഹനയാത്രക്കാരും വഴിമാറിക്കൊടുത്തു. എന്നാൽ, വാഹനത്തിനുള്ളിൽ രോഗിയില്ലെന്ന് ശ്രദ്ധയിൽപ്പെട്ട പോലീസിന് സംശയം തോന്നി. തുടർന്ന് ആംബുലൻസ് തടഞ്ഞുനിർത്തി ചോദ്യം ചെയ്തു. അടിയന്തര ചികിത്സ വേണ്ട രോഗിയെ കൂട്ടിക്കൊണ്ടുവരാൻ പോകുകയാണെന്നായിരുന്നു മോഹൻകുമാറിന്റെ മറുപടി.

രോഗിയുടെ അടുത്തേക്ക് എത്താൻ ഒരു മണിക്കൂർ വൈകുമെന്ന് മനസ്സിലാക്കിയ പോലീസ്, രോഗിക്ക് ഉടൻ സഹായമെത്തിക്കാൻ മറ്റൊരു ആംബുലൻസ് ക്രമീകരിക്കാമെന്ന് അറിയിച്ചു. തുടർന്ന് രോഗിയുടെ വിവരങ്ങൾ ചോദിച്ചതോടെ മോഹൻകുമാർ പതറുകയും സത്യം വെളിപ്പെടുത്തുകയുമായിരുന്നു. ആശുപത്രിയിൽ രോഗിയെ ഇറക്കിയ ശേഷം ഡ്യൂട്ടി കഴിഞ്ഞ് വേഗത്തിൽ വീട്ടിലെത്താനാണ് താൻ സൈറൺ മുഴക്കിയതെന്ന് ഇയാൾ സമ്മതിച്ചു. മുൻപും പലതവണ ഇയാൾ ഇത്തരത്തിൽ സൈറൺ ദുരുപയോഗം ചെയ്തിട്ടുണ്ടെന്ന് പോലീസ് കണ്ടെത്തി. ഡ്രൈവർക്കെതിരെ കേസെടുത്ത പോലീസ് ആംബുലൻസ് കസ്റ്റഡിയിലെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലഹരിക്കേസിലെ പ്രതികൾ മൊഴി നൽകി; പത്തനംതിട്ടയിൽ ഡോക്ടർ പൊലീസ് പിടിയിൽ

ലഹരിക്കേസിലെ പ്രതികൾ മൊഴി നൽകി; പത്തനംതിട്ടയിൽ ഡോക്ടർ പൊലീസ് പിടിയിൽ

പത്തനംതിട്ട: കഞ്ചാവ് കേസ് പ്രതികളുടെ മൊഴിപ്രകാരം പത്തനംതിട്ടയിൽ ഡോക്ടർ അറസ്റ്റിൽ. പത്തനംതിട്ട സ്വദേശി ദേവി കൃഷ്ണയെയാണ് റാന്നി പൊലീസ് അറസ്റ്റ് ചെയ്തത്. യുക്രൈനിൽ എംബിബിഎസ് പഠനം പൂർത്തിയാക്കിയ വ്യക്തിയാണ് ദേവി കൃഷ്ണ.

ഹൈബ്രിഡ് കഞ്ചാവ് കടത്തവെ പിടിയിലായ രണ്ട് പ്രതികളാണ് ദേവി കൃഷ്ണക്കെതിരെ മൊഴി നൽകിയത്. ദേവി കൃഷ്ണയ്ക്ക് വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നത് എന്നായിരുന്നു പ്രതികളുടെ മൊഴി. ഇതിന് പിന്നാലെയാണ് കോട്ടയത്ത് നിന്ന് റാന്നി പൊലീസ് ദേവി കൃഷ്ണയെ പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

പഞ്ചാബിനെ തകർത്ത് കേരളം സന്തോഷ് ട്രോഫി ഫൈനലിൽ

സന്തോഷ് ട്രോഫി ഫുട്ബോളിൽ കരുത്തരായ പഞ്ചാബിനെ തകർത്തെറിഞ്ഞ് കേരളം ഫൈനലിൽ. സെമി ഫൈനലിൽ എതിരില്ലാത്ത നാല് ഗോളുകൾക്കായിരുന്നു കേരളത്തിന്റെ ഉജ്ജ്വല വിജയം. തുടർച്ചയായ രണ്ടാം വർഷമാണ് കേരളം ടൂർണമെന്റിന്റെ ഫൈനലിൽ എത്തുന്നത്. മറ്റൊരു സെമിയിൽ റെയിൽവേസിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തിയ സർവീസസാണ് ഫൈനലിൽ കേരളത്തിന്റെ എതിരാളികൾ. ഞായറാഴ്ചയാണ് കിരീടപ്പോരാട്ടം.

ധാക്കുവഖാന സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾ നേടി കേരളം ആധിപത്യം ഉറപ്പിച്ചിരുന്നു. 16ാം മിനിറ്റിൽ ‌വി അർജുൻ എടുത്ത കൃത്യതയാർന്ന കോർണർ കിക്കിന് മുഹമ്മദ് അജ്സൽ തലവച്ചതോടെ കേരളം ലീഡ് എടുത്തു (1-0). 34–ാം മിനിറ്റിൽ അർജുൻ നൽകിയ ഗ്രൗണ്ട് ബോൾ ബിബിൻ അജയൻ വഴി റിയാസിലേക്ക്. പോസ്റ്റിന് മുന്നിൽ കാത്തുനിന്ന റിയാസ് പന്ത് വലയിലാക്കി (2-0). 45–ാം മിനിറ്റിൽ, ആദ്യ പകുതി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കിനിൽക്കെ അജ്സലിന്റെ പാസിൽ നിന്ന് ഇടത് വിങ്ങിലൂടെ കുതിച്ചുകയറിയ എം വിഘ്‌നേഷ് തൊടുത്ത ബുള്ളറ്റ് ഷോട്ട് പഞ്ചാബ് ഗോൾകീപ്പറെ കീഴടക്കി (3-0). 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം'; ഫെബ്രുവരി 21ന് പണിമുടക്കാൻ നഴ്സുമാർ

'അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം'; ഫെബ്രുവരി 21ന് പണിമുടക്കാൻ നഴ്സുമാർ

തിരുവനന്തപുരം: ശമ്പള പ്രതിസന്ധിയെ തുടർന്ന് കേരളത്തിൽ നഴ്സുമാരുടെ നേതൃത്വത്തിൽ ഈ മാസം 21ന് സംസ്ഥാന വ്യാപകമായ പണിമുടക്ക് നടക്കും. അടിസ്ഥാന ശമ്പളം നാൽപതിനായിരമാക്കണം എന്നാണ് ആവശ്യം. സംസ്ഥാനത്തെ 476 സ്വകാര്യ ആശുപത്രികളിലെ നഴ്സുമാർ പണിമുടക്കുമെന്നാണ് അറിയിപ്പ്. ഫെബ്രുവരി 21നാണ് പണിമുടക്ക്‌ നടത്തുക. ശമ്പള പ്രതിസന്ധിയെ തുടർന്നാണ് പണിമുടക്ക് പ്രഖ്യാപിച്ചത്.

നഴ്സുമാരുടെ ശമ്പളത്തിൽ ഏഴു വർഷമായി വർദ്ധനവില്ലെന്നാണ് പറയുന്നത്. എൽ‍ഡിഎഫ് സർക്കാർ ശമ്പളം കൂട്ടാൻ ഉത്തരവിറക്കുന്നില്ലെന്ന് ആരോപിച്ചാണ് നഴ്സുമാർ പ്രതിഷേധത്തിന് ഒരുങ്ങുന്നത്. യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ(യുഎൻഎ) ഭാരവാഹികളെ എൽ‍ഡിഎഫ് സർക്കാർ കള്ളക്കേസിൽ കുടുക്കുന്നു എന്നും ആരോപണമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ-US കരാർ രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുമെന്ന് രൺധീർ ജയ്‌സ്വാൾ; റഷ്യൻ എണ്ണ ഇറക്കുമതിയിൽ വ്യക്തതയില്ല

ഇന്ത്യ-US കരാർ രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുമെന്ന് രൺധീർ ജയ്‌സ്വാൾ; റഷ്യൻ എണ്ണ ഇറക്കുമതിയിൽ വ്യക്തതയില്ല

ന്യൂഡൽഹി: ഇന്ത്യ-യുഎസ് വ്യാപാര കരാറിൽ വിശദീകരണവുമായി കേന്ദ്ര വിദേശകാര്യ മന്ത്രാലയം. പുതിയ വ്യാപാര കരാർ രാജ്യത്തിന്റെ ഊർജ സുരക്ഷ ഉറപ്പാക്കുമെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്‌സ്വാൾ പറഞ്ഞു. വ്യാപാര കരാറിനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് കേന്ദ്ര വാണിജ്യ വ്യവസായ മന്ത്രി പാർലമെന്റിലും വാർത്താ സമ്മേളനത്തിലും പ്രസ്താവന നടത്തിയിട്ടുണ്ട്.

അതിനാൽ ഇതുമായി ബന്ധപ്പെട്ട് കൂടുതലൊന്നും പറയാനില്ലെന്നും കേന്ദ്ര വിദേശകാര്യ വക്താവ് പ്രതികരിച്ചു. അതേസമയം വെനസ്വലയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് 2020വരെ ഇന്ത്യയിലെ എണ്ണ കമ്പനികൾ ഇവിടെ നിന്നും എണ്ണ ഇറക്കുമതി ചെയ്തിട്ടുണ്ടെന്നുമായിരുന്നു ജയ്‌സ്വാളിൻ്റെ പ്രതികരണം.

കരാറുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ നൽകാൻ അദ്ദേഹം തയ്യാറായില്ല. വാണിജ്യ മന്ത്രി നടത്തിയ പ്രസ്താവനയ്ക്ക് പുറമേ ഒന്നും പറയാനില്ലെന്നായിരുന്നു മറുപടി. റഷ്യൻ എണ്ണ ഇറക്കുമതി ഇന്ത്യ അവസാനിപ്പിച്ചോ എന്നതിലും വ്യക്തമായ മറുപടി നൽകിയില്ല

വെനസ്വേലയിൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്യണോ എന്ന കാര്യത്തിൽ തീരുമാനമെടുക്കുന്നത് ഇന്ത്യയുടെ എണ്ണക്കമ്പനികളാണെന്നും രാജ്യത്തിന്റെ ഊർജ ആവശ്യങ്ങൾക്ക് അത്തരം തീരുമാനങ്ങളുമായി മുന്നോട്ടുപോകുമെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. ഇന്ത്യ-അമേരിക്ക വ്യാപാര കരാർ ഒപ്പുവെക്കുന്നതിനുള്ള ചർച്ചകൾ തുടരുകയാണെന്നും രൺധീർ ജയ്‌സ്വാൾ പറഞ്ഞു. അതേസമയം മാർച്ച് മാസത്തിൽ കരാർ ഒപ്പുവെക്കുമെന്ന് വാണിജ്യ മന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. ഇന്ത്യ-അമേരിക്ക സംയുക്ത പ്രസ്താവന അടുത്ത ആഴ്ച ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റില്‍; നടപടി യുജിസി നൽകിയ പരാതിയിൽ

അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റില്‍; നടപടി യുജിസി നൽകിയ പരാതിയിൽ

ഫരീദാബാദ്: അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റി ചെയര്‍മാന്‍ ജാവേദ് അഹമ്മദ് സിദ്ദിഖി അറസ്റ്റില്‍. ക്രമക്കേടുകള്‍ ചൂണ്ടിക്കാണിച്ച് യുജിസി നല്‍കിയ പരാതിയിലാണ് ഡല്‍ഹി പൊലീസ് ജാവേദ് അഹമ്മദ് സിദ്ദിഖിയെ അറസ്റ്റ് ചെയ്തത്. ജാവേദിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഡല്‍ഹി സ്‌ഫോടനത്തെ തുടര്‍ന്നുള്ള കേസിലും അന്വേഷണം നേരിടുകയാണ് ജാവേദ്. ഇതിനിടെയാണ് ഇപ്പോള്‍ ഡല്‍ഹി പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയിലെ ജീവനക്കാരായിരുന്നു ഡല്‍ഹി സ്‌ഫോടനക്കേസിലെ മുഖ്യ പ്രതി ഡോ. ഉമര്‍ നബിയും വൈറ്റ് കോളര്‍ സംഘത്തില്‍പ്പെട്ട മറ്റ് മൂന്ന് പേരും. സ്‌ഫോടനത്തിന് പിന്നാലെ അല്‍ ഫലാഹ് സര്‍വകലാശാലയില്‍ പരിശോധനകള്‍ ശക്തമാക്കിയിരുന്നു. ഇതിന് പിന്നാലെ സര്‍വകലാശാലയിലെ സാമ്പത്തിക ഇടപാടുകള്‍ കൂടി പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പരാതി ഉയര്‍ന്നിരുന്നു. പിന്നാലെ ഇ ഡി ആ വിഷയങ്ങളില്‍ കേസെടുക്കുകയും അന്വേഷണം നടത്തുകയും ചെയ്തിരുന്നു. ഈ അന്വേഷണത്തില്‍ സര്‍വകലാശാലയില്‍ ചില സാമ്പത്തിക ക്രമക്കേടുകള്‍ നടന്നതായും കണ്ടെത്തി. ഇതോടെയാണ് യുജിസി ഡല്‍ഹി പൊലീസില്‍ പരാതി നല്‍കിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്.

മുന്‍പ് കള്ളപ്പണ നിരോധന നിയമപ്രകാരം ജാവേദ് അഹമ്മദ് സിദ്ദിഖിനെ ഇ ഡി അറസ്റ്റ് ചെയ്തിരുന്നു. അല്‍ ഫലാഹ് യൂണിവേഴ്‌സിറ്റിയില്‍ ജോലി ചെയ്തിരുന്നവരില്‍ ചിലര്‍ക്ക് ഡല്‍ഹി സ്‌ഫോടനവുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യങ്ങളിലും വിശദമായ പരിശോധന നടത്തിയതിന് ശേഷമായിരുന്നു സിദ്ദിഖിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ജിമ്മുകളിൽ കർശന പരിശോധന നടത്തണം'; സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

'ജിമ്മുകളിൽ കർശന പരിശോധന നടത്തണം'; സംസ്ഥാനങ്ങൾക്കും കേന്ദ്രത്തിനും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ന്യൂഡൽഹി: ജിമ്മുകളിലെ ആരോഗ്യകരമല്ലാത്ത നടപടികൾക്ക് എതിരെ ദേശീയ മനുഷ്യാവകാശ കമ്മീഷൻ. സംസ്ഥാനങ്ങൾക്കും കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചു. സംസ്ഥാന ചീഫ് സെക്രട്ടറിമാർക്കും കേന്ദ്ര യുവജനകാര്യ മന്ത്രാലയത്തിനുമാണ് നോട്ടീസ് അയച്ചത്.

ജിമ്മുകളും ഫിറ്റ്‌നെസ് സെന്ററുകളുമായി ബന്ധപ്പെട്ട നിയമങ്ങളും മാർഗനിർദേശങ്ങളും സംബന്ധിച്ച വിവരങ്ങൾ കൈമാറണം എന്നാണ് നിർദേശം. ജിമ്മുകൾക്കെതിരെ വ്യാപകമായി പരാതികൾ ഉയർന്ന പശ്ചാത്തലത്തിലാണ് നടപടി. പല ജിമ്മുകളിലും ലൈംഗിക പീഡനം നടക്കുന്നതായി നിരവധി പരാതി ലഭിച്ചെന്ന് മനുഷ്യാവകാശ കമ്മീഷൻ അംഗം പ്രിയങ്ക് കനുങ്കേ വ്യക്തമാക്കി. പരിശോധനകൾ കർശനമാക്കണം എന്നും മനുഷ്യാവകാശ കമ്മീഷൻ അറിയിച്ചു.

കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ മിർസാപൂരിൽ ഒരു ജിം കേന്ദ്രീകരിച്ച് 50ഓളം സ്ത്രീകളെ മതപരിവർത്തനത്തിനും ലൈംഗിക ആവശ്യങ്ങൾക്കും ഉപയോഗിച്ചെന്ന ആരോപണം ഉയർന്നിരുന്നു. ഇതിന്‍റെ കൂടി പശ്ചാത്തലത്തിലാണ് നീക്കം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികൾ സ്വയം കരുതിയിരുന്നത് കൊറിയൻ രാജകുമാരിമാരായി; UPയിൽ സഹോദരിമാർ ജീവനൊടുക്കിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

കുട്ടികൾ സ്വയം കരുതിയിരുന്നത് കൊറിയൻ രാജകുമാരിമാരായി; UPയിൽ സഹോദരിമാർ ജീവനൊടുക്കിയതിൽ കൂടുതൽ വിവരങ്ങൾ പുറത്ത്

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സഹോദരിമാരായ പ്രായപൂർത്തിയാകാത്ത മൂന്ന് പെൺകുട്ടികൾ ജീവനൊടുക്കിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. പെൺകുട്ടികൾ സ്വയം കരുതിയിരുന്നത് കൊറിയൻ രാജകുമാരിമാരാണെന്നാണ് പൊലീസ് പറയുന്നത്. പെൺകുട്ടികൾ എഴുതിയ ആത്മഹത്യാ കുറിപ്പിലാണ് ഈ വിവരമുള്ളത്. കൊറിയയെ ഉപേക്ഷിക്കാൻ കഴിയില്ലെന്നും ജീവിതം അവസാനിപ്പിക്കുന്നുവെന്നും കുട്ടികളുടെ കുറിപ്പിലുണ്ട്.

കൊറിയയിൽ പോകാൻ ആഗ്രഹിക്കുന്നുവെന്ന് കുട്ടികൾ പലതവണ പറഞ്ഞിട്ടുണ്ടെന്നും ഗെയിമിന്റെ ഒരു ടാസ്‌ക് കൊറിയ സന്ദർശനമാണോയെന്ന് സംശയിക്കുന്നുണ്ടെന്നും ഇവരുടെ പിതാവ് ചേതന്‍ കുമാറും പറഞ്ഞു. കുട്ടികളുടെ ഫോൺ പൊലീസ് വിശദമായി പരിശോധിക്കുന്നുണ്ട്. അതേസമയം കുട്ടികളുടെ പിതാവ് ഫോണിൽ നിന്ന് ഗെയിമുകൾ ഡിലീറ്റ് ചെയ്തിരുന്നെന്നുള്ള വിവരവും പുറത്ത് വരുന്നുണ്ട്.

ഓൺലൈൻ ടാസ്‌ക് അടിസ്ഥാനമാക്കിയുള്ള ഗെയിമിനായിരുന്നു പെൺകുട്ടികൾ അടിമപ്പെട്ടിരുന്നത്. പഠനത്തിൽ ശ്രദ്ധിക്കാൻ ഇവർക്ക് താത്പര്യമില്ലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരിച്ച 16 വയസുകാരി ഇപ്പോഴും നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. നിരവധി കുറിപ്പുകൾ എഴുതിവച്ച ശേഷമാണ് പെൺകുട്ടികൾ ജീവനൊടുക്കിയത്. ഇതിൽ പിതാവിനോട് ക്ഷമാപണം നടത്തുന്ന കുറിപ്പുമുണ്ട്. സോറി പപ്പാ എന്ന എഴുതിയതിനൊപ്പം കരയുന്ന ക്യാരിക്കേച്ചറുകളുണ്ടെന്ന് പൊലീസ് വിശദീകരിക്കുന്നു. കുളിക്കാൻ പോലും ഒരുമിച്ച് പോകുന്ന ശീലമായിരുന്നു മൂവർക്കും ഉണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭർത്താവിനെ പറ്റിച്ചത് 5 വർഷം, ഒടുവിൽ കള്ളം പൊളിഞ്ഞു; ബാങ്ക് ജോലിയുടെ മറവിൽ സ്വർണ്ണത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

ഭർത്താവിനെ പറ്റിച്ചത് 5 വർഷം, ഒടുവിൽ കള്ളം പൊളിഞ്ഞു; ബാങ്ക് ജോലിയുടെ മറവിൽ സ്വർണ്ണത്തട്ടിപ്പ് നടത്തിയ യുവതി അറസ്റ്റിൽ

ഇടുക്കി: ബാങ്ക് ഉദ്യോഗസ്ഥയെന്നു വിശ്വസിപ്പിച്ച് സുഹൃത്തുക്കളിൽ നിന്നും ബന്ധുക്കളിൽ നിന്നും സ്വർണ്ണാഭരണങ്ങൾ തട്ടിയെടുത്ത യുവതിയെ അടിമാലി പൊലീസ് ഡൽഹിയിൽ നിന്ന് പിടികൂടി. അടിമാലി വിശ്വദീപ്തി സ്കൂളിനു സമീപം താമസിക്കുന്ന കൊച്ചനാട്ടിൽ അരുണിന്റെ ഭാര്യ അനുഷ (35) ആണ് പിടിയിലായത്. ഡൽഹിയിലെ ബന്ധുവീട്ടിൽ ഒളിവിൽ കഴിയുകയായിരുന്നു ഇവർ.
എട്ടു വർഷം മുൻപ് വിവാഹിതയായ അനുഷ, 2019 മുതൽ തനിക്ക് കോതമംഗലത്തെ ഒരു പ്രമുഖ പൊതുമേഖലാ ബാങ്കിൽ ജോലി ലഭിച്ചതായി ഭർത്താവിനെ വിശ്വസിപ്പിക്കുകയായിരുന്നു. ഭർത്താവ് വിദേശത്ത് പോയ സമയത്താണ് തനിക്ക് ബാങ്ക് ജോലി ലഭിച്ചതെന്ന് ഇവർ നുണ പറഞ്ഞത്. ഭർത്താവ് ജോലി കഴിഞ്ഞ് നാട്ടിലെത്തിയിട്ടും ഇവർ ബാങ്കിൽ ‘ജോലിക്ക് പോകുന്നത്’ തുടർന്നു. എന്നും രാവിലെ ഒരു ബാങ്ക് ഉദ്യോഗസ്ഥയുടെ ചിട്ടയോടെ വീട്ടിൽ നിന്നിറങ്ങുന്ന അനുഷ എല്ലാവരെയും സംശയത്തിന് ഇടയില്ലാത്ത വിധം വിശ്വസിപ്പിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടുവീഴും

ഫെബ്രുവരി 14 മുതൽ കർശന പരിശോധന; അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് പൂട്ടുവീഴും

ഇടുക്കി: അനുമതിയില്ലാതെ പ്രവർത്തിക്കുന്ന സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങൾ അടച്ചു പൂട്ടുമെന്ന് ഇടുക്കി ജില്ലാ കളക്ടർ ദിനേശൻ ചെറുവാട്ട്. സാഹസിക വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ ഫെബ്രുവരി 14 മുതൽ നടപടികൾ തുടങ്ങുമെന്ന് കളക്ടർ പറഞ്ഞു. മാർച്ച് 31 നു മുൻപ് പരിശോധന പൂർത്തിയാക്കി സർക്കാരിന് റിപ്പോർട്ട് നൽകും. അനുമതിയില്ലാതെ പ്രവർത്തിക്കുന്നവ അടച്ചു പൂട്ടുമെന്നും കളക്ടർ പറഞ്ഞു.

ആനച്ചാൽ സ്കൈ ഡൈനിംഗിൽ സഞ്ചാരികൾ കുടുങ്ങിയതിനെ തുടർന്നാണ് പരിശോധന നടത്താൻ തീരുമാനിച്ചത്. സ്ഥാപനങ്ങളെ സംബന്ധിച്ച വിവരം പഞ്ചായത്ത് ജോയിൻറ് ഡയറക്ടർ കൈമാറി. ഇതിൽ അനുമതിയില്ലാത്തിടത്ത് ആയിരിക്കും ആദ്യം പരിശോധന നടത്തുക. പരിശോധനക്കായി വിവിധ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരുടെ സംഘം രൂപീകരിക്കും. പുതിയതരം സാഹസിക വിനോദങ്ങൾക്കുള്ള മാനദണ്ഡം തയ്യാറാക്കൽ വേഗത്തിലാക്കാനും സ‍ർക്കാരിനോട് ആവശ്യപ്പെടുമെന്ന് കളക്ടർ പറഞ്ഞു.

ആനച്ചാൽ സ്കൈ ഡൈനിങ്, കുടുങ്ങിയത് അഞ്ചംഗ സംഘം

മൂന്നാർ ആനച്ചാലിലെ സ്കൈ ഡൈനിംഗിലാണ് വിനോദ സഞ്ചാരികൾ കുടുങ്ങിയത്. രണ്ടര വയസ്സുള്ള കുട്ടി ഉൾപ്പെടെ അഞ്ച് പേരാണ് കുടുങ്ങിയത്. ക്രെയിനിൻ്റെ സാങ്കേതിക തകരാർ ആണ് കാരണം. 120 അടിയോളം ഉയരത്തിൽ മൂന്ന് മണിക്കൂറിലേറെയാണ് സംഘം കുടുങ്ങിയത്. മൂന്നാർ, അടിമാലി എന്നിവിടങ്ങളിൽ നിന്നും ഫയർ ഫോഴ്സെത്തി വടം ഉപയോഗിച്ചാണ് സഞ്ചാരികളെ സുരക്ഷിതമായി താഴെയെത്തിച്ചത്.