Friday, 6 February 2026

ട്രിവാന്‍ഡ്രം ക്ലബിനുമുന്നിലെ അപകടം; വാഹനം ഓടിച്ചത് മണിയന്‍പിള്ള രാജു തന്നെ, നിർത്താതെ പോയത് ഭയം കൊണ്ടെന്ന് നടന്‍

ട്രിവാന്‍ഡ്രം ക്ലബിനുമുന്നിലെ അപകടം; വാഹനം ഓടിച്ചത് മണിയന്‍പിള്ള രാജു തന്നെ, നിർത്താതെ പോയത് ഭയം കൊണ്ടെന്ന് നടന്‍

തിരുവനന്തപുരം: തിരുവനന്തപുരം ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ അപകടമുണ്ടാക്കിയ കാർ ഓടിച്ചത് താന്‍ തന്നെയെന്ന് ന‌ടൻ മണിയന്‍പിള്ള രാജു. ഒരുചടങ്ങ് കഴിഞ്ഞ് പുറത്തേക്ക് വരിക ആയിരുന്നു. ബൈക്ക് വളരെ വേഗത്തില്‍ വാഹനത്തില്‍ പിന്നില്‍ വന്നിടിക്കുകയായിരുന്നു. ഭയം കൊണ്ടാണ് വാഹനം നിര്‍ത്താതെ പോയതെന്നും ഇന്ന് പൊലീസ് സ്റ്റേഷനിലെത്തി കാര്യങ്ങള്‍ വിശദീകരിക്കുമെന്നും മണിയന്‍പിള്ള രാജു ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അപകട സമയത്ത് മദ്യപിച്ചിട്ടില്ലായിരുന്നുവെന്നും നടന്‍ വ്യക്തമാക്കി. അപകടത്തിൽ രണ്ട് യുവാക്കൾക്ക് സാരമായ പരിക്കേറ്റു. രണ്ട് പേരും ചികിത്സയിലാണ്.

ട്രിവാന്‍ഡ്രം ക്ലബിന് മുന്നിൽ ഇന്നലെ രാത്രി പത്ത് മണിയോടെയാണ് അപകടം ഉണ്ടായത്. ‘KL 01 CJ 04’ നമ്പറുള്ള കാറാണ് അപകടമുണ്ടാക്കിയത്. വാഹനത്തിന്‍റെ ഉടമ സുധീര്‍കുമാര്‍ രാജു എന്നാണ് രജിസ്ട്രേഷന്‍ രേഖ. ഇത് നടന്‍റെ യഥാര്‍ത്ഥ പേരാണെന്ന് പൊലീസ് വ്യക്തമാക്കി. രാത്രി തന്നെ നടന്‍റെ വീട്ടിൽ പൊലീസ് എത്തിയെങ്കിലും വീട് പൂട്ടിയ നിലയിലും ഫോണും സ്വിച്ച് ഓഫ്‌ ചെയ്ത നിലയിലുമായിരുന്നു. അപകടത്തിൽ ബൈക്ക് യാത്രക്കാരായ നിവേദിത് കൃഷ്ണ, സൂരജ് എന്നിവർക്കാണ് പരിക്കേറ്റത്. നിവേദിതിന്‍റെ കാലുകൾ ഒടിഞ്ഞു. സൂരജിന്റെ നട്ടെല്ലിന് പരിക്കുണ്ട്. ഒരാൾ കിംസ് ആശുപത്രിയിലും ഒരാൾ എസ് മെഡിസിറ്റി ആശുപത്രിയിലും ചികിത്സയിലാണ്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

സംസ്ഥാനത്ത് സ്വർണവില വീണ്ടും കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു. ഓൾ കേരള ഗോൾഡ് ആൻ്റ് സിൽവർ മെർച്ചൻ്റ്സ് അസോസിയേഷൻ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഇന്നത്തെ സ്വർണവില 22 കാരറ്റ് ഗ്രാമിന് 190 രൂപ കുറഞ്ഞ് 13,965 രൂപയിലെത്തി. ഒരു പവൻ 22 കാരറ്റ് സ്വർണവിലയിൽ 1,520 രൂപയുടെ കുറവാണുണ്ടായത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 1,11,720 രൂപയായി താഴ്ന്നു. അതേസമയം ഇന്ന് സ്വർണാഭരണം വാങ്ങാൻ ഉദ്ദേശിക്കുന്നവർ, ജിഎസ്‌ടിയും പണിക്കൂലിയും ചേർത്തുള്ള വില ആഭരണശാലകൾ ഈടാക്കുമെന്ന് പ്രത്യേകം ശ്രദ്ധിക്കണം.

സംസ്ഥാനത്ത് 18 കാരറ്റ് സ്വർണം ഗ്രാമിന് 11,475 രൂപയാണ് ഇന്നത്തെ വില. ഇതേ വിഭാഗത്തിൽ പവന് 91,800 രൂപയാണ് വില. 14 കാരറ്റ് സ്വർണം ഗ്രാമിന് 8,935 രൂപയും പവന് 71,480 രൂപയുമാണ്. വെള്ളി വില ഗ്രാമിന് 275 രൂപ.

കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വർണവില ഏറിയും കുറഞ്ഞുമാണ് നിൽക്കുന്നത്. ജനുവരി 29-ന് 22 കാരറ്റ് സ്വർണം ഗ്രാമിന് 16,395 രൂപയിലെത്തിയിരുന്നു. അന്ന് പവന് 1.31 ലക്ഷം രൂപയായിരുന്നു വില. ചരിത്രത്തിലെ ഏറ്റവും ഉയർന്ന വിലയായിരുന്നു ഇത്. എന്നാൽ ഇതിന് ശേഷം വൻതോതിൽ നിക്ഷേപകർ ലാഭമുണ്ടാക്കാനായി സ്വർണം വിറ്റഴിച്ചപ്പോൾ അന്താരാഷ്ട്ര വിപണിയിൽ വില താഴേക്ക് പോയി. ശേഷം വില കുറഞ്ഞപ്പോൾ നിക്ഷേപകർ വീണ്ടും വാങ്ങുകയും വിൽക്കുകയും ചെയ്തു. ഇതോടെയാണ് കഴിഞ്ഞ ദിവസങ്ങളിലെല്ലാം വില ഉയർന്നും താഴ്ന്നും നിന്നത്. വില കുറഞ്ഞത് സാധാരണക്കാർക്കും വിവാഹത്തിന് തയ്യാറെടുക്കുന്നവർക്കും സ്വർണത്തിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കും ആശ്വാസകരമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ

വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു, ഭാര്യയ്ക്കും മൂന്ന് മക്കൾക്കും പൊള്ളൽ

വയനാട്: വയനാട്ടിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മാനന്തവാടി എരുമത്തെരുവിലായിരുന്നു സംഭവം. കണ്ണൂർ സ്വദേശി സജീർ ആണ് മരിച്ചത്. പൊള്ളലേറ്റ ഇയാളുടെ ഭാര്യയും മൂന്ന് മക്കളും ചികിത്സയിലാണ്. സജീർ കാറിനുള്ളിൽ പെട്രോളൊഴിച്ച് തീ കൊളുത്തുകയായിരുന്നു എന്നാണ് നിഗമനം. സജീർ ആത്മഹത്യ ചെയ്യുന്നതിന് മുമ്പ് റെക്കോർഡ് ചെയ്ത വീഡിയോ പുറത്ത് വന്നു. സാമ്പത്തിക പ്രശ്നങ്ങളെ കുറിച്ചാണ് വീഡിയോയിൽ പരാമർശിക്കുന്നത്.

മാനന്തവാടി സ്വദേശി ഇ സി ബാപ്പു എന്ന ആളാണ് മരണത്തിന് കാരണമെന്ന് വീഡിയോയിൽ സജീർ പറയുന്നു. റഫീഖ് എന്ന ആൾക്കെതിരെയും വീഡിയോയില്‍ പരാമർശമുണ്ട്. സാമ്പത്തിക പ്രശ്നങ്ങളാണ് ആത്മഹത്യയ്ക്ക് കാരണമെന്ന് സജീർ പറയുന്നു. ഇ സി ബാപ്പുവിന്റെ മാനന്തവാടിയിലെ വീട്ടിലേക്കാണ് സജീർ വാഹനം ഇടിച്ചിറക്കിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 5 February 2026

നിയമ ലംഘനങ്ങൾ തടയുക ലക്ഷ്യം; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി കുവൈത്ത്

നിയമ ലംഘനങ്ങൾ തടയുക ലക്ഷ്യം; വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി കുവൈത്ത്

കുവൈത്തിൽ വ്യാപാര സ്ഥാപനങ്ങളിൽ പരിശോധന ശക്തമാക്കി മുൻസിപ്പാലിറ്റി മന്ത്രാലയം. നിയമ ലംഘനങ്ങൾ തടയുന്നതിന്റെ ഭാഗമായാണ് നടപടി. നിയമ വിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ ശക്തമായ നടപടി നേരിടേണ്ടി വരുമെന്ന് മുൻസിപ്പാലിറ്റി മുന്നറിയിപ്പ് നൽകി. കുവൈത്തിലെ വിവിധ വ്യാപാര സ്ഥാപനങ്ങളിൽ നിയമ ലംഘനങ്ങൾ വർധിക്കുന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പരിശോധന കടുപ്പിക്കുന്നത്.

കടകളുടെ ലൈസൻസ് പരസ്യ പെർമിറ്റ് എന്നിവയാണ് പ്രധാനമായും പരിശോധനക്ക് വിധേയമാക്കുന്നത്. ഇതിന്റെ ഭാഗമായി ഹവല്ലി ഗവർണറേറ്റിൽ വിപുലമായ പരിശോധനക്ക് മുൻസിപ്പാലിറ്റി തുടക്കം കുറിച്ചു. മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്മെന്റിന്റെ മേൽനോട്ടത്തിൽ ഓഡിറ്റ് ആൻഡ് മുനിസിപ്പൽ സർവീസസ് മോണിറ്ററിംഗ് വിഭാഗമാണ് പരിശോധനകൾക്ക് നേതൃത്വം നൽകുന്നത്. ആദ്യഘട്ട പരിശോനയിൽ 65ഓളം നിയമ ലംഘനങ്ങൾ കണ്ടെത്തിയതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി.

പ്രവർത്തന രീതികളിലും പരസ്യ നിയന്ത്രണങ്ങളിലും ഉൾപ്പെടെ വിവിധ വ്യാപാര സ്ഥാപനങ്ങൾ വീഴ്ച വരുത്തിയതായി പരിശോധനയിൽ വ്യക്തമായി. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ നിയമ നടപടി സ്വീകരിച്ചതായും മുൻസിപ്പാലിറ്റി അറിയിച്ചു. ഏതാനും സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസും നൽകിയിട്ടുണ്ട്. നിശ്ചിത സമയ പരിധിക്കുള്ളിൽ പ്രവർത്തനം നിയമ വിധേയമാക്കിയില്ലെങ്കിൽ ഇത്തരം സ്ഥാപനങ്ങൾക്കെതിരെയും ശക്തമായ നടപടി സ്വീകരിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍

കോഴിക്കോട്: ഒന്‍പതുവയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ അറസ്റ്റില്‍. മുക്കം സ്വദേശി ബാബുരാജ് ആണ് അറസ്റ്റിലായത്. സ്‌കൂളില്‍ സംഘടിപ്പിച്ച കൗണ്‍സിലിംഗിലാണ് കുട്ടി ഇക്കാര്യം പങ്കുവെച്ചത്. തുടര്‍ന്ന് പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രദേശിക തലത്തില്‍ ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനാണ് പ്രതി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യ - അമേരിക്ക വ്യാപാര കരാർ: വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചോ എന്നതിൽ വ്യക്തത നൽകാതെ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ

ഇന്ത്യ - അമേരിക്ക വ്യാപാര കരാർ: വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും, റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചോ എന്നതിൽ വ്യക്തത നൽകാതെ വാണിജ്യമന്ത്രി പിയൂഷ് ഗോയൽ

ദില്ലി: ഇന്ത്യ - അമേരിക്ക വ്യാപാര കരാറിന്റെ വിശദാംശങ്ങൾ പുറത്തുവിടുന്നത് വൈകും. നാലോ അഞ്ചോ ദിവസത്തിനുള്ളിൽ സംയുക്ത പ്രസ്താവന ഉണ്ടാകുമെന്ന് വാണിജ്യമന്ത്രി പിയൂഷ് ഗോയൽ അറിയിച്ചു. വെനസ്വേലയിൽ നിന്ന് ഇന്ത്യ എണ്ണ വാങ്ങുന്നത് സ്ഥിരീകരിച്ച വിദേശകാര്യ മന്ത്രാലയം റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ചോ എന്നത് സ്ഥിരീകരിച്ചില്ല.

ഇന്ത്യ അമേരിക്ക വ്യാപാര കരാറിന് അന്തിമരൂപം ആയെന്ന് നരേന്ദ്രമോദിയുമായുള്ള ടെലിഫോൺ സംഭാഷണത്തിനു ശേഷം അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് ആണ് ആദ്യം അറിയിച്ചത്. വാണിജ്യമന്ത്രി പിയുഷ് ഗോയൽ ഇരുരാജ്യങ്ങളും സംയുക്ത പ്രസ്താവന ഇറക്കുമെന്ന് പിന്നീട് വ്യക്തമാക്കിയിരുന്നു. എന്നാൽ, ഈ പ്രസ്താവനയ്ക്ക് അന്തിമരൂപം നൽകുന്നത് ഇരു രാജ്യങ്ങളും തുടരുകയാണ്. പ്രസ്താവന നാലോ അഞ്ചോ ദിവസത്തിനുള്ളിൽ വന്നതിനു ശേഷമാകും ഇന്ത്യയ്ക്കുള്ള തീരുവ 18% ആയി കുറയ്ക്കാനുള്ള അമേരിക്കൻ ഉത്തരവ് പുറത്തിറങ്ങുക.

കരാർ നിയമപരമായി ഒപ്പുവയ്ക്കാൻ മാർച്ച് പകുതിയെങ്കിലും ആകുമെന്ന് വാണിജ്യമന്ത്രി സ്ഥിരീകരിച്ചു. കരാർ നിയമപരമായി ഒപ്പുവെച്ചതിന് ശേഷമേ അമേരിക്കൻ ഉത്പന്നങ്ങൾക്കുള്ള തീരുവ ഇന്ത്യയ്ക്ക് കുറയ്ക്കാനാകൂ. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് ഡോണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഇന്ന് വാർത്താ സമ്മേളനം നടത്തിയ വിദേശകാര്യ വക്താവ് രൺദീർ ജെയ്സ്‌വാൾ ഇന്ത്യയുടെ ഊർജ്ജ സുരക്ഷ ഉറപ്പാക്കും എന്ന് മാത്രമാണ് പ്രതികരിച്ചത്. അമേരിക്കൻ ഉപരോധം കാരണം വെനസ്വേലയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തിവെച്ച നടപടി പുന:പരിശോധിക്കുമെന്നും വിദേശകാര്യ വക്താവ് സ്ഥിരീകരിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊട്ടാരക്കരയിൽ സർക്കാർ ഉത്തരവുണ്ടായിട്ടും ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

കൊട്ടാരക്കരയിൽ സർക്കാർ ഉത്തരവുണ്ടായിട്ടും ചുരിദാർ ധരിച്ചെത്തിയ പ്രധാനാധ്യാപികയെ തടഞ്ഞ സംഭവം: സ്വമേധയാ കേസെടുത്ത് വനിതാ കമ്മീഷൻ

തിരുവനന്തപുരം: ചുരിദാർ ധരിച്ചെത്തിയതിന്റെ പേരിൽ പ്രധാനാധ്യാപികയെ സ്‌കൂളിൽ പ്രവേശിക്കാൻ അനുവദിക്കാതിരുന്ന സംഭവത്തിൽ സ്വമേധയാ കേസെടുത്ത് കേരള വനിതാ കമ്മീഷൻ. വിഷയത്തിൽ അടിയന്തര റിപ്പോർട്ട് നൽകാൻ കൊട്ടാരക്കര ജില്ലാ വിദ്യാഭ്യാസ ഓഫീസർക്ക് നിർദേശം നൽകിയിട്ടുണ്ടെന്ന് അധ്യക്ഷ അഡ്വ. പി സതീദേവി അറിയിച്ചു. സത്യൻ സ്മാരക ഹാളിൽ നടന്ന ജില്ലാതല സിറ്റിങ്ങിന് ശേഷം സംസാരിക്കുകയായിരുന്നു അവർ. ഇത്തരം നടപടികൾ സ്ത്രീ സമൂഹത്തിനെതിരെയുള്ള വെല്ലുവിളിയാണെന്നും ശക്തമായി പ്രതികരിക്കേണ്ടതുണ്ടെന്നും അധ്യക്ഷ കൂട്ടിച്ചേർത്തു.

ഇന്നലെ രാവിലെയാണ് നെടുവത്തൂർ ഈശ്വരവിലാസം ഹയർ സെക്കൻഡറി സ്കൂളിൽ ഡ്യൂട്ടിക്കെത്തിയ പ്രധാന അധ്യാപിക സിന്ധുവിനെ സെക്യൂരിറ്റി ജീവനക്കാരൻ ഗേറ്റിൽ തടഞ്ഞത്. എച്ച് എം ചുരിദാർ ഇട്ട് വന്നാൽ അകത്തേക്ക് കടത്തിവിടേണ്ട എന്നതാണ് മാനേജരുടെ നിർദ്ദേശമെന്നായിരുന്നു മറുപടി. ടീച്ചർ കുത്തിയിരുന്ന് പ്രതിഷേധിച്ചതോടെ പൊലീസ് എത്തി അകത്ത് കയറ്റി. അധ്യാപികയുടെ പരാതിയിൽ കൊട്ടാരക്കര പൊലീസ് സെക്യൂരിറ്റി ജീവനക്കാരനായ ശശാങ്കനെതിരെ കേസെടുത്തു. തടഞ്ഞുവെച്ചതിലൂടെ അധ്യാപികയുടെ അന്തസിന് ഹാനി വരുത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. സ്കൂൾ മാനേജർ സുരേഷ് കുമാർ അധികാര ദുർവിനിയോഗമാണ് നടത്തുന്നതെന്ന് അധ്യാപിക പറയുന്നു. അധ്യാപികമാർ സാരി തന്നെ ധരിക്കണമെന്ന് നിർബന്ധമില്ലെന്ന് സർക്കാർ ഉത്തരവുണ്ട്. ജോലി ചെയ്യാൻ കഴിയാത്ത വിധം മാനേജർ നിരന്തരം ബുദ്ധിമുട്ടികയാണെന്നും സിന്ധു ആരോപിച്ചു.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന വനിതാ കമ്മീഷൻ സിറ്റിങ്ങിൽ ആകെ 300 പരാതികളാണ് പരിഗണിച്ചത്. ഇതിൽ 69 എണ്ണം പരിഹരിച്ചു. 17 എണ്ണത്തിൽ റിപ്പോർട്ട് തേടി. 5 പരാതികൾ കൗൺസിലിങ്ങിന് വിട്ടു. ശേഷിക്കുന്ന 209 പരാതികൾ അടുത്ത അദാലത്തിൽ പരിഗണിക്കും. സിറ്റിങ്ങിൽ കമീഷൻ അധ്യക്ഷ അഡ്വ പി സതീദേവി, അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, അഡ്വ. എലിസബെത്ത് മാമ്മൻ മത്തായി, വി ആർ മഹിളാമണി, അഡ്വ. പി കുഞ്ഞായിഷ , ഡയറക്ടർ ഷാജി സുഗുണൻ, സി ഐ ജോസ് കുര്യൻ, കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെലങ്കാനയിലെ ജഗ്തിയാൽ ക്ഷേത്രത്തിലെ ജാതറ ആചാരത്തിനിടെ ആടുകളെ കടിച്ചു കൊന്നു

തെലങ്കാനയിലെ ജഗ്തിയാൽ ക്ഷേത്രത്തിലെ ജാതറ ആചാരത്തിനിടെ ആടുകളെ കടിച്ചു കൊന്നു

തെലങ്കാനയിലെ ജഗ്തിയാലിലുള്ള റൈക്കലിലെ ഭീമേശ്വര ക്ഷേത്രത്തിൽ നടന്ന ഭീമണ്ണ ജാതറയ്ക്കിടെ ആടുകളെ കടിച്ചു കൊന്നു. ആചാരത്തിന്റെ ഭാഗമായി ചില പുരുഷന്മാർ ആടുകളുടെ കഴുത്തിൽ കടിച്ചു കീറി രക്തം കുടിക്കുന്നതിന്റെ ദൃശ്യങ്ങൾ മൃഗക്ഷേമ പ്രവർത്തകർ പുറത്തുവിട്ടു. ഏകദേശം അൻപതോളം ആടുകളെയാണ് ഇത്തരത്തിൽ ക്രൂരമായി കൊലപ്പെടുത്തിയത്. 3 ദിവസം നീണ്ടുനിന്ന ഉത്സവത്തിന്റെ അവസാന ദിവസമായ ചൊവ്വാഴ്ചയാണ് സംഭവം നടന്നതെന്ന്  ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ പൊലീസ് കേസെടുത്തു.

ഭാരതീയ ന്യായ സംഹിതയിലെ (BNS) സെക്ഷൻ 325, തെലങ്കാന മൃഗ-പക്ഷി ബലി നിരോധന നിയമം (1950), മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമം (1960) എന്നിവ പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തുഅന്വേഷണം ആരംഭിച്ചതായി റൈക്കൽ പോലീസ് സബ് ഇൻസ്‌പെക്ടർ ചിറ്റ്‌നേനി സുധീർ റാവു സ്ഥിരീകരിച്ചു.

'ഗാവു പട്ടാടം' എന്നറിയപ്പെടുന്ന ഈ ആചാരത്തിൽ മൃഗങ്ങളെ കടിച്ചു കൊല്ലുകയാണ് ചെയ്യുന്നത്. ഏകദേശം 50 മുതൽ 70 വരെ ആടുകൾ ഇത്തരത്തിൽ കൊല്ലപ്പെട്ടതായി പ്രാദേശിക വൃത്തങ്ങൾ സൂചിപ്പിക്കുന്നു. പോലീസുകാരുടെ സാന്നിധ്യത്തിലാണ് ക്ഷേത്രപരിസരത്ത് ഈ കൃത്യം നടന്നതെന്ന് വീഡിയോ ദൃശ്യങ്ങൾ വ്യക്തമാക്കുന്നുണ്ടെങ്കിലും, തങ്ങൾ സുരക്ഷാ ചുമതലയിൽ മാത്രമായിരുന്നുവെന്നും കൊലപാതകങ്ങൾ കണ്ടില്ലെന്നുമാണ് പോലീസ് പറയുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹണിമൂൺ കാലത്ത് കാമുകനുമൊത്ത് ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി യുവതി; വാഹനാപകടമെന്ന് വരുത്താൻ ശ്രമം

ഹണിമൂൺ കാലത്ത് കാമുകനുമൊത്ത് ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി യുവതി; വാഹനാപകടമെന്ന് വരുത്താൻ ശ്രമം

കാമുകനുമൊത്ത് ജീവിക്കാൻ ഭർത്താവിനെ കൊലപ്പെടുത്തി യുവതി. രാജസ്ഥാനിലെ ശ്രീ ഗംഗാനഗർ സ്വദേശിയായ ആശിഷ് എന്ന യുവാവാണ് കൊല്ലപ്പെട്ടത്. ആദ്യം സാധാരണ വാഹനാപകടമാണെന്ന് കരുതിയ സംഭവം പിന്നീട് പോലീസിന്റെ അന്വേഷണത്തിലാണ് കരുതിക്കൂട്ടിയുള്ള കൊലപാതകമാണെന്ന് വ്യക്തമായത്. കാമുകനൊപ്പം ജീവിക്കാൻ ആശിഷിന്റെ ഭാര്യയായ അഞ്ജു കാമുകനായ സഞ്ജുവിന്റെ സഹായത്തോടെ കൊലപാതകം നടത്തുകയും വാഹനാപകടാമാണെന്ന് വരുത്തി തീർക്കാൻ ശ്രമിക്കുകയുമായിരുന്നു.

ആശിഷും അഞ്ജുവും ഒരു വെള്ളിയാഴ്ച വൈകുന്നേരം നടക്കാനിറങ്ങിയപ്പോൾ ഒരു വാഹനം ഇവരെ ഇടിച്ചുതെറിപ്പിക്കുകയും  അപകടസ്ഥലത്തുതന്നെ ആശിഷ് മരിക്കുകയും അഞ്ജുവിന്റെ സ്വർണ്ണാഭരണങ്ങൾ കവർന്ന ശേഷം അവരെ അബോധാവസ്ഥയിൽ റോഡിൽ ഉപേക്ഷിക്കുകയും ചെയ്തുവെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ട്.

ആദ്യകാഴ്ചയിൽ ഇതൊരു സാധാരണ ഹിറ്റ് ആൻഡ് റൺ കേസാണെന്ന് തോന്നിച്ചെങ്കിലും, മേഘാലയയിലെ വിവാദമായ 'ഹണിമൂൺ കൊലപാതക' കേസിനെ ഓർമ്മിപ്പിക്കുന്ന തരത്തിലായിരുന്നു അന്വേഷണ പുരോഗതി. മേഘാലയയിൽ സോനം രഘുവംശി എന്ന സ്ത്രീ തന്റെ ഭർത്താവ് രാജ രഘുവംശിയെ ഹണിമൂണിനിടെ കൊലപ്പെടുത്തുകയും അതൊരു അപകടമാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിക്കുകയും ചെയ്തിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാര്‍ലമെന്റില്‍ വരരുതെന്ന് പ്രധാനമന്ത്രിയെ ഉപദേശിച്ചതെന്തുകൊണ്ട്; വിശദീകരണവുമായി സ്പീക്കര്‍ ഓം ബിര്‍ള

പാര്‍ലമെന്റില്‍ വരരുതെന്ന് പ്രധാനമന്ത്രിയെ ഉപദേശിച്ചതെന്തുകൊണ്ട്; വിശദീകരണവുമായി സ്പീക്കര്‍ ഓം ബിര്‍ള

പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന് എതിരെ ഗുരുതര ആരോപണവുമായി സ്പീക്കര്‍ ഓം ബിര്‍ള. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്രമണം ഉണ്ടാകാന്‍ സാധ്യതയുണ്ടായിരുന്നെന്ന് ഓം ബിര്‍ള പറഞ്ഞു. പ്രതിപക്ഷ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തിവച്ച ലോക്‌സഭ വീണ്ടും ചേര്‍ന്നതിന് പിന്നാലെയാണ് സ്പീക്കറുടെ പരാമര്‍ശം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസംഗത്തിന് തൊട്ടുമുന്‍പാണ് ലോക്സഭ നിര്‍ത്തിവയ്ക്കുന്നതിലേക്ക് നയിച്ച കോലാഹലമുണ്ടായത്. സംഭവത്തില്‍ സ്പീക്കര്‍ ദുഃഖം പ്രകടിപ്പിച്ചു. പ്രതിപക്ഷ എംപിമാര്‍ പ്രധാനമന്ത്രിയുടെ കസേര വളയുന്ന സാഹചര്യമുണ്ടായിരുന്നതിനാല്‍ ലോക്സഭയിലേക്ക് വരരുതെന്ന് അദ്ദേഹത്തെ് ഉപദേശിച്ചിരുന്നുവെന്നും ഓം ബിര്‍ള പറഞ്ഞു. ലോകസഭ ചേംബറിനുള്ളില്‍ ചില പ്രതിപക്ഷ എംപിമാര്‍ അപമര്യാദയായി പെരുമാറിയെന്നും അദ്ദേഹം ആരോപിച്ചു. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ചില പ്രതിപക്ഷ എംപിമാര്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിച്ചേക്കുമെന്ന് തനിക്ക് മുന്‍കൂട്ടി വിവരം ലഭിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.

രാഷ്ട്രീയമായ വിജോജിപ്പുകള്‍ സാധാരണ പാര്‍ലമെന്റിനകത്തേക്ക് കൊണ്ടുവരാറില്ല. കോണ്‍ഗ്രസ് പാര്‍ട്ടിയിലെ ചിലര്‍ പ്രധാനമന്ത്രിയുടെ ഇരിപ്പിടത്തിന് സമീപം എത്തുമായിരുന്നെന്നും അപ്രതീക്ഷിതമായ സംഭവ വികാസങ്ങള്‍ ഉണ്ടായേക്കാമെന്നും വിശ്വസനീയമായ വിവരം എനിക്ക് ലഭിച്ചു. അത്തരമൊരു സംഭവം നടന്നിരുന്നെങ്കില്‍, അത് രാജ്യത്തിന്റെ അന്തസിന് തന്നെ് ഗുരുതരമായി കോട്ടം വരുത്തുമായിരുന്നു. അതുകൊണ്ടാണ് പാര്‍ലമെന്റില്‍ വരരുതെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടത് – അദ്ദേഹം പറഞ്ഞു.