Wednesday, 11 February 2026

മലയാളി നടന്‍ റിയാസ് പത്താൻ കാറപകടത്തില്‍ പെട്ടു, കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി

മലയാളി നടന്‍ റിയാസ് പത്താൻ കാറപകടത്തില്‍ പെട്ടു, കാര്‍ ഡിവൈഡറില്‍ ഇടിച്ചുകയറി

മലയാളി നടൻ റിയാസ് പത്താന് കാറപകടത്തില്‍ പരുക്കേറ്റു. തമിഴ്‍നാട്ടിലെ തേനിയില്‍ വെച്ചാണ് അപകടമുണ്ടായത്. രാവിലെ നാല്മണിക്ക് ആലപ്പുഴ വീട്ടില്‍ നിന്നും യാത്ര തിരിച്ച് തേനി എത്തിന് മുമ്പേ രാവിലെ 8ന് റിയാസ് പത്താന്‍ സഞ്ചരിച്ച കാര്‍ ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു. റിയാസ് ഇരുന്ന ഭാഗത്തേയ്ക്കാണ് ഇടിച്ച് കയറിയത്. മകന്‍ അജ്‍മല്‍ റിയാസാണ് കാര്‍ ഓടിച്ചിരുന്നത്. ഉടന്‍ 108 ആമ്പുലന്‍സില്‍ തേനി താലൂക്ക് ആശുപത്രിയിലും അതിന് ശേഷം തേനി മെഡിക്കല്‍ കോളേജിലും പ്രവേശിപ്പിച്ചു. വിദഗ്ദ ചികിത്സ വേണ്ടതിനാല്‍ വൈകിട്ടോടെ വൈക്കം ഇന്‍ഡോ അമേരിക്കന്‍ ഹോസ്പിറ്റലില്‍ അഡ്‍മിറ്റ് ചെയ്‍തു.

ഫ്ലാറ്റ് നമ്പര്‍ 4 ബിയിലെ പ്രധാന കഥാപാത്രം ചെയത് മലയാള സിനിമയിലേയ്ക്ക് വന്ന റിയാസ് കായംകുളം കൊച്ചുണ്ണി, ക്ലിന്‍റ്, റാണി, കന്നട സിനിമ ഗഡിയാറ തുടങ്ങിയ ധാരാളം സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. കഴിഞ്ഞയാഴ്ച മനോരമ മാക്സില്‍ റിലീസ് ചെയ്ത രണ്ടാം മുഖത്തിലും ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷം ചെയ്‍തിട്ടുണ്ട്. രണ്ട് സിനിമകളുടെ തിരക്കഥ എഴുതിക്കൊണ്ടിരിക്കുന്ന സമയത്താണ് ഈ അപകടം നടന്നത്. ഉടനെ ആശുപത്രി വിടും എന്ന് അധികൃതര്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അജിത്ത് പവാറിന്റെ മരണം; വിദേശ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം വേണം; ആവശ്യം ശക്തമാക്കാൻ NCP

അജിത്ത് പവാറിന്റെ മരണം; വിദേശ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം വേണം; ആവശ്യം ശക്തമാക്കാൻ NCP

അജിത്ത് പവാറിന്റെ മരണത്തിൽ വിദേശ ഏജൻസികളുടെ നേതൃത്വത്തിൽ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാക്കാൻ എൻസിപി ശരദ് പവാർ വിഭാഗം നീക്കം തുടങ്ങി. അജിത് പവാറിൻറെ അനന്തരവൻ കൂടിയായ രോഹിത് പവാർ ഡൽഹിയിലും വാർത്താസമ്മേളനം നടത്തും. അതേസമയം അജിത് പവാറിന്റെ ഭാര്യയും മഹാരാഷ്ട്രാ ഉപമുഖ്യമന്ത്രിയുമായ സുനേത്രാ പവാർ ഉടൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായുമായും കൂടിക്കാഴ്ച നടത്തും.

അപകടത്തിൽ ചോദ്യങ്ങളുമായി അനന്തരവൻ രോഹിത് പവാർ രം​​ഗത്തെത്തി. വിമാനത്തിന് സാങ്കേതിക പ്രശ്നമാണോ എന്നുള്ളത് പരിശോധിക്കണം. വിമാനം പറന്നുയരുന്നതിനു മുൻപ് എന്തുകൊണ്ട് സുരക്ഷാ പരിശോധന പൂർത്തിയാക്കിയില്ല. വിമാന അപകടത്തിന്റെ ദൃശ്യങ്ങൾ അടക്കം കാട്ടിയാണ് രോഹിത് പവാറിന്റെ ആരോപണം. അവസാന നിമിഷം പൈലറ്റിനെ മാറ്റിയതിന്റെ കാരണം എന്താണെന്ന് വ്യക്തമാക്കണം. രണ്ടുവർഷം മുമ്പ് മഹാരാഷ്ട്രയിൽ നടന്ന അപകടത്തെപ്പറ്റി യാതൊരു അന്വേഷണം നടത്തിയിട്ടില്ലെന്ന് രോഹിത് പവാർ പറഞ്ഞു.

എന്തിന് മദ്യപാനിയായ പൈലറ്റിനെ അവസാന നിമിഷം യാത്രയ്ക്ക് നിയോഗിച്ചു. എന്തിന് ടേബിൾ ടോപ് റൺവേക്കായി പൈലറ്റ് വാശിപിടിച്ചു. കാഴ്ചാ പരിധി കുറവായിട്ടും വിമാനം ഇറക്കാൻ ശ്രമിച്ചത് എന്തിന് തുടങ്ങി അക്കമിട്ട ചോദ്യങ്ങളാണ് രോഹിത് പവാർ ഇന്നലെ മുംബൈയിൽ വാർത്താസമ്മേളനത്തിൽ ഉന്നയിച്ചത്. തലേന്ന് പൂനെയിലേക്ക് പോവേണ്ടിയിരുന്ന അജിത് പവാറിന്റെ യാത്ര അപടകം നടന്ന ദിവസത്തേക്ക് മാറ്റിയത് കിഴക്കൻ വിദർഭയിൽ നിന്നുള്ള നേതാവ് കാരണമെന്നും ആരോപിച്ചു.

പൊലീസല്ല വിദേശത്തെ ഉന്നതമായ വ്യോമ ഏജൻസികളാണ് അന്വേഷണത്തിന് നേതൃത്വം നൽകേണ്ടതെന്ന ആവശ്യം കേന്ദ്രസർക്കാരിന് മുന്നിൽ ശക്തമായി ഉന്നയിക്കാനാണ് രോഹിത് പവാറിൻറെ ശ്രമം. അതേസമയം അപകടമല്ല അട്ടിമറിയെന്ന രോഹിത് പവാറിന്റെ വെളിപ്പെടുത്തലുകളോട് അജിത് പവാറിന്റെ ഭാര്യ സുനേത്രാ പവാറോ മക്കളോ പ്രതികരിച്ചിട്ടില്ല. പ്രഫുൽ പട്ടേൽ അടക്കമുള്ള എൻസിപി അജിത് പവാർ പക്ഷ നേതാക്കളും മൌനത്തിലാണ്. അപകടമുണ്ടായ വിമാനം ഏർപ്പാടാക്കിയ വിഎസ്ആർ കമ്പനിയിൽ ഡിജിസിഎ നടത്തുന്ന സുരക്ഷാ ഓഡിറ്റ് തുടങ്ങി. മറ്റ് ചാർട്ടേഡ് വിമാനക്കമ്പനികളിലും പരിശോധന നടത്തും. ഈ മാസം എല്ലാ പരിശോധനയും പൂർത്തിയാക്കുമെന്നാണ് ഡിജിസിഎ അറിയിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവനന്തപുരം നഗരസഭ സ്പാ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതൃത്വം സംസ്ഥാന നേതാവിനോട് വിശദീകരണം തേടി

തിരുവനന്തപുരം നഗരസഭ സ്പാ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതൃത്വം സംസ്ഥാന നേതാവിനോട് വിശദീകരണം തേടി

തിരുവനന്തപുരം: മാനദണ്ഡങ്ങൾ പാലിക്കാതെ പ്രവർത്തിച്ചതിൻ്റെ പേരിൽ തിരുവനന്തപുരം നഗരസഭ സ്പാ അടപ്പിച്ച സംഭവത്തിൽ ബിജെപി നേതൃത്വം സംസ്ഥാന നേതാവിനോട് വിശദീകരണം തേടി. സ്പായുടെ ലൈസൻസ് ബിജെപി നേതാവിന്റെ പിതാവിന്റെ പേരിൽ എന്ന വിവരത്തെ തുടർന്ന് പാർട്ടിയുടെ പേര് ഉൾപ്പെടുത്തി വ്യാപക പ്രചാരണം നടക്കുന്ന പശ്ചാത്തലത്തിലാണ് നേതൃത്വം വിശദീകരണം തേടിയത്. ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി എം പി ഷൈൻ ലാലിൻ്റെ പിതാവ് പാങ്ങോട് സ്വദേശി എസ് മനോഹരൻ്റെ പേരിലാണ് സെക്രട്ടറിയേറ്റിന് സമീപമുള്ള 'സ്‌പർശൻ സ്പായുടെ ലൈസൻസ്.

ഷൈൻ ലാലിന്റെ പിതാവിന്റെ പേരിലാണ് ലൈസൻസെങ്കിലും റിതിൻ എന്നയാളാണ് സ്പാ നടത്തുന്നത്. സ്പായിൽ അനധികൃത പ്രവർത്തനങ്ങൾ ഒന്നും നടന്നിട്ടില്ല എന്നും മേയറെ പരാതിക്കാരി തെറ്റിധരിപ്പിച്ചതാണു പ്രശ്ന‌ങ്ങൾക്കുകാരണം എന്നും ഷൈൻ ലാൽ പറയുന്നു. ജോലി തേടിയെത്തിയ യുവതിയോട് ആധാറും ഫോട്ടോയും അടക്കമുള്ള രേഖകൾ ഹാജരാക്കാൻ ആവശ്യപ്പെട്ടു. പോലീസിന്റെ നിർദേശമനുസരിച്ച് ജോലിക്ക് എടുക്കുന്നവരുടെ രേഖകൾ വാങ്ങാറുണ്ട്.എന്നാൽ അവർ അതു നൽകിയില്ല. ഈ പേരിൽ ഇരുവരും തമ്മിൽ വാക്കേറ്റമുണ്ടായി. റിതിൻ യുവതിയെ അടിക്കാൻ കൈവീശിയെങ്കിലും അടിച്ചില്ല. സ്പ‌ായിലെ ഒരു ഭാഗത്തിന് മാത്രമാണ് ലൈസൻസ് ഇല്ലാത്തത്. അവിടെ നിയമവിരുദ്ധ പ്രവർത്തനമൊന്നും നടക്കുന്നില്ല- ഷൈൻലാൽ ഇങ്ങനെ വിശദീകരണം നൽകിയതായി മനോരമ റിപ്പോർട്ട് ചെയ്യുന്നു.

കോൺഗ്രസ് യുവാക്കളെ പരിഗണിക്കുന്നില്ലെന്ന് ആരോപിച്ചാണ് 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുമ്പായി ഏപ്രിൽ 3 ന് ഷൈൻ ലാൽ യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സ്ഥാനം രാജിവച്ചത്. 'ആത്മാർത്ഥമായി പ്രവർത്തിച്ചിട്ടും സംഘടന തിരിച്ചു നൽകുന്നത് അപമാനവും അവഗണനയും മാത്രമാണെന്ന്' അന്നത്തെ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിന് അയച്ച രാജിക്കത്തിൽ ഷൈൻ ലാൽ പറഞ്ഞിരുന്നു. തുടർന്ന് തിരുവനന്തപുരത്ത് ലോക്സഭയിലേക്ക് സ്വതന്ത്രനായി മത്സരിച്ച ഷൈൻ ലാൽ 1483 വോട്ടുകളായിരുന്നു നേടിയത്. പിന്നീട് 2025 മെയ് 21 ന് ഷൈൻ ലാൽ ബിജെപിയിൽ ചേര്‍ന്നു ന്യൂനപക്ഷ മോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി ആയി.

സ്പായിൽ അഭിമുഖത്തിന് എത്തിയ യുവതി വിളിച്ചു പരാതി പറഞ്ഞതിൻ്റെ അടിസ്ഥാനത്തിൽ, മേയർ വി വി രാജേഷ് കോർപറേഷൻ ഉദ്യോഗസ്ഥരോട് പരിശോധന നടത്തി നടപടിയെടുക്കാൻ നിർദേശിക്കുകയായിരുന്നു. ഇതിന് പിന്നാലെ സ്പായുടെ പ്രീമിയം വിഭാഗം ലൈസൻസ് ഇല്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് കണ്ടെത്തി. നഗരത്തിൽ 137 സ്പാകളും 17 മസാജ് കേന്ദ്രങ്ങളും ലൈസൻസില്ലാതെയാണ് പ്രവർത്തിക്കുന്നതെന്ന് പരിശോധനയിൽ വ്യക്തമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുടിശിക 70,000 രൂപ; KSEB ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി

കുടിശിക 70,000 രൂപ; KSEB ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി

ആലുവ: വൈദ്യുതി ബില്ല് അടയ്ക്കുന്നതിൽ വീഴ്ച വരുത്തിയതിനെത്തുടർന്ന് ആലുവ സെൻട്രൽ ജി.എസ്.ടി. ഓഫീസിലെ ഫ്യൂസ് ഊരി കെ.എസ്.ഇ.ബി. അധികൃതർ. 70,000 രൂപയാണ് ജി.എസ്.ടി. ഓഫീസിലെ ബില്ല് കുടിശിക. ഇതോടെ തിങ്കളാഴ്ച ഉച്ച മുതൽ ഓഫീസിലെ പ്രവർത്തനങ്ങൾ സ്തംഭിച്ചു.

അഞ്ചാം തീയതിക്കകം അടയ്ക്കേണ്ട ബില്ല് ഒൻപതാം തീയതിയായിട്ടും അടയ്ക്കാത്തതിനെത്തുടർന്നാണ് കെ.എസ്.ഇ.ബി. നടപടിയിലേക്ക് കടന്നത്. പബ്ലിക് ഫണ്ട് മാനേജ്‌മെന്റ് സിസ്റ്റത്തിലെ സാങ്കേതിക തകരാർ കാരണം പണമടയ്ക്കാൻ വൈകുമെന്ന് ആലുവ വെസ്റ്റ് സെഷൻ കെ.എസ്.ഇ.ബി.യെ അറിയിച്ചിരുന്നതായി ജി.എസ്.ടി. അധികൃതർ പറയുന്നു.

അതേസമയം, ലൈൻമാൻ വൈദ്യുതി വിച്ഛേദിക്കാൻ എത്തിയപ്പോൾ ജി.എസ്.ടി. ഉദ്യോഗസ്ഥർ പ്രകോപനപരമായി സംസാരിച്ചതായി ആരോപണമുണ്ട്. കൂടാതെ ഫ്യൂസ് ഊരുന്ന ദൃശ്യങ്ങൾ ഉദ്യോഗസ്ഥർ മൊബൈലിൽ പകർത്തി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്തു. ചൊവ്വാഴ്ച രാവിലെ ജി.എസ്.ടി. വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥർ തിരുവനന്തപുരത്തെ കെ.എസ്.ഇ.ബി. ഡയറക്ടറേറ്റുമായി ബന്ധപ്പെട്ടതിനെത്തുടർന്നാണ് വൈദ്യുതി ബന്ധം പുനഃസ്ഥാപിച്ചത്. കേരള ജി.എസ്.ടി. കൂടി ശേഖരിക്കുന്ന ഓഫീസാണ് ആലുവ സെൻട്രലിലേത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കർണാടക നഴ്‌സിങ് ബിരുദം കേരളത്തിൽ സാധുത; രജിസ്‌ട്രേഷൻ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

കർണാടക നഴ്‌സിങ് ബിരുദം കേരളത്തിൽ സാധുത; രജിസ്‌ട്രേഷൻ നിഷേധിക്കാനാവില്ലെന്ന് ഹൈക്കോടതി

കൊച്ചി: കർണാടകയിലെ അംഗീകൃത നഴ്‌സിങ് കോളജുകളിൽ നിന്ന് ബിഎസ്‌സി നഴ്‌സിങ് പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് കേരളത്തിൽ രജിസ്‌ട്രേഷൻ നൽകണമെന്ന് ഹൈക്കോടതി. പഠിച്ച കോളജിന് ഇന്ത്യൻ നഴ്‌സിങ് കൗൺസിലിന്റെ പ്രത്യേക സർട്ടിഫിക്കറ്റ് ഇല്ലെന്ന് ചൂണ്ടിക്കാട്ടി കേരള നഴ്‌സിങ് കൗൺസിൽ രജിസ്‌ട്രേഷൻ തടയുന്നത് നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കി. കർണാടക സ്‌റ്റേറ്റ് അസോസിയേഷൻ ഓഫ് ദ് മാനേജ്‌മെന്റ് ഓഫ് നഴ്‌സിങ് ആൻഡ് അലൈഡ് ഹെൽത്ത് സയൻസ് ഇൻസ്റ്റിറ്റ്യൂഷൻസ് നൽകിയ ഹർജിയിൽ ജസ്റ്റിസ് എൻ. നഗരേഷിന്റേതാണ് നിർണ്ണായക വിധി

നഴ്‌സിങ് കോളജുകൾക്ക് അംഗീകാരം നൽകാനുള്ള അധികാരം അതത് സംസ്ഥാന നഴ്‌സിങ് കൗൺസിലുകൾക്കാണെന്ന് കോടതി ചൂണ്ടിക്കാട്ടി. കോളജുകളിലെ പഠനനിലവാരം ഉറപ്പാക്കുന്നതിന് ആവശ്യമായ ഭൗതികവും ക്ലിനിക്കലുമായ സാഹചര്യങ്ങൾ നിഷ്‌കർഷിക്കുക മാത്രമാണ് ഇന്ത്യൻ നഴ്‌സിങ് കൗൺസിൽ ചെയ്യുന്നത്. കർണാടക സ്‌റ്റേറ്റ് നഴ്‌സിങ് കൗൺസിൽ അംഗീകരിച്ച സ്ഥാപനങ്ങളിൽ നിന്നുള്ള ബിരുദങ്ങൾ പൂർണ്ണമായും സാധുതയുള്ളതാണ്. നിയമപ്രകാരമുള്ള പട്ടികയിൽ ഉൾപ്പെട്ട സർവകലാശാലാ യോഗ്യതയുള്ളവർക്ക് കേരളത്തിലെ കൗൺസിൽ രജിസ്‌ട്രേഷൻ നൽകണമെന്നും സംസ്ഥാനത്ത് ജോലി ചെയ്യാൻ അനുവദിക്കണമെന്നും കോടതി നിർദേശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

ദീപക് ജീവനൊടുക്കിയ സംഭവം; പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം

അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനെ തുടർന്ന് കോഴിക്കോട് സ്വദേശി യു. ദീപക് ജീവനൊടുക്കിയ സംഭവത്തിൽ, പ്രതി ഷിംജിത മുസ്തഫയ്ക്ക് ജാമ്യം. കോഴിക്കോട് പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറഞ്ഞത്. ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. 21 ദിവസമായി ജയിലിലാണെന്നും, ഫൊറൻസിക് ഫലം വരുന്നത് വരെ റിമാൻഡിൽ കഴിയേണ്ടതില്ലെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാദം.

ദീപക്കിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ഷിംജിതയ്ക്ക് വ്യക്തമായ പങ്കുണ്ടെന്നാണ് പൊലീസ് റിപ്പോർട്ട്. കേസിൽ ഡിജിറ്റൽ തെളിവുകളടക്കം ശേഖരിച്ച അന്വേഷണസംഘം ജാമ്യം നൽകുന്നതിനെ ശക്തമായി എതിർത്തിരുന്നു. ഷിംജിതയുടെ ലാപ്പ്ടോപ്പ്, ഫോൺ എന്നിവയുടെ ഫോറൻസിക് പരിശോധന ഫലം വരുന്നത് വരെ ജാമ്യം അനുവദിക്കരുതെന്നായിരുന്നു പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചത്.

അന്വേഷണത്തിൽ പ്രതി സഹകരിക്കുന്നുണ്ടെന്നും അതിനാൽ തന്നെ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം അഭിഭാഷകൻ വാദിച്ചു. ലൈംഗിക ആരോപണത്തിൽ ഉറച്ചു നിൽക്കുന്നതായി ഷിംജിത മാധ്യമങ്ങളോട് കഴിഞ്ഞദിവസം പറഞ്ഞിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലണ്ടനിലെ സ്കൂളിൽ 'അല്ലാഹു അക്ബർ' വിളിച്ചശേഷം 13കാരൻ രണ്ട് സഹപാഠികളെ കുത്തിപ്പരിക്കേൽപ്പിച്ചു

ലണ്ടനിലെ സ്കൂളിൽ 'അല്ലാഹു അക്ബർ' വിളിച്ചശേഷം 13കാരൻ രണ്ട് സഹപാഠികളെ കുത്തിപ്പരിക്കേൽപ്പിച്ചു

വടക്കുപടിഞ്ഞാറൻ ലണ്ടനിലെ ബ്രെന്റിലുള്ള കിംഗ്സ്ബറി ഹൈസ്കൂളിൽ ചൊവ്വാഴ്ച ഉച്ചയോടെ രണ്ട് വിദ്യാർത്ഥികളെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ 13 വയസ്സുകാരനായ ആൺകുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. ആക്രമണ സമയത്ത് പ്രതി "അല്ലാഹു അക്ബർ" എന്ന് വിളിച്ചുപറഞ്ഞതായി ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ഡെയ്‌ലി മെയിൽ റിപ്പോർട്ട് ചെയ്യുന്നു.

പരിക്കേറ്റ കുട്ടികളിൽ ഒരാളെ അതീവ ഗുരുതരാവസ്ഥയിൽ ട്രോമ സെന്ററിൽ പ്രവേശിപ്പിച്ചു. രണ്ട് കുട്ടികളുടെയും നില ഗുരുതരമായി തുടരുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവസ്ഥലത്തുനിന്നും ഓടി രക്ഷപ്പെട്ട 13-കാരനെ വധശ്രമത്തിന് പോലീസ് പിന്നീട് അറസ്റ്റ് ചെയ്തു. അക്രമത്തിന് ഉപയോഗിച്ചതെന്ന് കരുതുന്ന ആയുധവും പോലീസ് കണ്ടെടുത്തിട്ടുണ്ട്. സ്കൂളിനുള്ളിലെ സയൻസ് ക്ലാസ് മുറിയിലാണ് സംഭവം നടന്നതെന്ന് കരുതപ്പെടുന്നു.

സ്കൂളിലെ മുൻ വിദ്യാർത്ഥിയായിരുന്ന ഒരാൾ തിരിച്ചെത്തി ഒരു കുട്ടിയെ ലക്ഷ്യം വെച്ച് ആക്രമിക്കുകയായിരുന്നു എന്ന് ഒരു രക്ഷിതാവ് പറഞ്ഞു. മറ്റുള്ളവരെ വിവരമറിയിക്കാൻ ഫയർ അലാറം പ്രവർത്തിപ്പിക്കാൻ ശ്രമിക്കുന്നതിനിടയിലാണ് രണ്ടാമത്തെ കുട്ടിക്ക് കുത്തേറ്റത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോടികളുടെ ഭൂമിയും വീടും മറിച്ചുവിൽക്കാൻ ഒത്താശ; 10ലക്ഷവും 10മൊബൈൽ ഫോണും കൈക്കൂലി വാങ്ങി വനിത സബ് രജിസ്ട്രാർ

കോടികളുടെ ഭൂമിയും വീടും മറിച്ചുവിൽക്കാൻ ഒത്താശ; 10ലക്ഷവും 10മൊബൈൽ ഫോണും കൈക്കൂലി വാങ്ങി വനിത സബ് രജിസ്ട്രാർ

തിരുവനന്തപുരം: തിരുവനന്തപുരം ജവഹർനഗറിലെ പത്ത് കോടിയിലധികം വിലമതിക്കുന്ന ഭൂമിയും വീടും തട്ടിയെടുത്ത് മറിച്ച് വിൽക്കാൻ ഒത്താശ ചെയ്ത വനിത സജ് രജിസ്ട്രാർ അറസ്റ്റിൽ. കള്ളിക്കാട് സ്വദേശി കെ ലക്ഷ്മി ഇതിനായി 10 ലക്ഷം രൂപയും 10 മൊബൈൽ ഫോണുകളുമായി കൈക്കൂലിയായി കൈപ്പറ്റിയത്. ആൾമാറാട്ടം നടത്തിയതിന് പുറമേ വ്യാജരേഖ ചമച്ചും നിലവിലെ രേഖകളിൽ കൃത്രിമം കാട്ടിയുമാണ് ഇവർ തട്ടിപ്പിന് കൂട്ടുനിന്നത്. ഇത് വ്യക്തമായതിന് പിന്നാലെയാണ് ഇവരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്. ഭൂമിയുടെ രജിസ്ട്രേഷന് മുമ്പും ശേഷവും ലക്ഷ്മിയും പ്രധാനപ്രതി മണികണ്ഠനും ഫോണില്‍ നിരന്തരം ബന്ധപ്പെട്ടിരുന്നു.

ആധാരമെഴുത്തുകാരനുൾപ്പെടെയുള്ള സംഘത്തിലെ എട്ടു പേർ മുമ്പ് പിടിയിലായിരുന്നു. ആധാരമെഴുത്തുകാരനായ മുൻ ഡിസിസി അംഗം അനന്തപുരി മണികണ്ഠൻ, വ്യവസായി അനിൽ തമ്പി എന്നിവരടക്കമാണ് അറസ്റ്റിലായത്.

കൃത്രിമം കാട്ടി അസറിയ ക്രിപ്‌സ് എന്ന സ്ത്രീയുടെ 14.5സെന്റ് സ്ഥലം, ആറായിരം ചതുശ്രയടി വിസ്തീർണവും പത്തുമുറികളുമുള്ള വീടുമാണ് പ്രതികൾ തട്ടിയെടുത്തത്. അനിൽ തമ്പിയെന്നയാൾ വസ്തുവാങ്ങാൻ ശ്രമിക്കുന്നുണ്ടെന്ന് സുഹൃത്തിൽ നിന്നും മനസിലാക്കിയ മണികണ്ഠൻ ജവഹർനഗറിലെ വസ്തു 2 കോടിക്ക് വാങ്ങി നൽകാമെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പ് നടത്തിയത്. വ്യാജ ഇഷ്ടദാന കരാർ തയ്യാറാക്കിയ മണികണ്ഠൻ ഡോറയുടെയും ചെറുമകളുടെയും രൂപസാദൃശ്യമുള്ളവരെ കണ്ടെത്തിയാണ് പ്രമാണം ചെയ്ത് നൽകിയത്.

ഡോറയായി ചമഞ്ഞ വട്ടപ്പാറ സ്വദേശി വസന്ത, ചെറുമകളെന്ന വ്യാജേന ഹാജരായ പുനലൂർ സ്വദേശി മെറിൻ എന്നിവർ പിടിയിലായിട്ടുണ്ട്. തട്ടിപ്പ് നടത്താനായി മണികണ്ഠൻ അനിൽ തമ്പിയിൽ നിന്നും രണ്ടുകോടിയോളം കൈപ്പറ്റി. നാൽപത് ലക്ഷമാണ് ആദ്യഘട്ടത്തിൽ വാങ്ങിയത്. തുടർന്ന് വസന്തയെ ഹാജരാക്കി ചെറുമകളായ മെറിന് ഭൂമി ഇഷ്ടദാനം ചെയ്‌തെന്ന രേഖയുണ്ടാക്കി. അതേസമയം യഥാർത്ഥ ഉടമസ്ഥ വസ്തുവിന്റെ മേൽനോട്ടത്തിന്റെ ചുമതല നൽകിയ കെയർടേക്കർ കരം അടയ്ക്കാൻ എത്തിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്.

ശാസ്തമംഗലം രജിസ്ട്രാർ ഓഫീസിൽ ഡോറയെന്ന പേരിൽ മെറിൻ എന്ന ഇടനിലക്കാരിക്ക് വസന്ത വസ്തു കൈമാറി. ഈ വസ്തു ഒന്നരക്കോടിക്ക് മെറിൻ ചന്ദ്രസേനൻ എന്നായാൾക്ക് വിലയാധാരം എഴുതി കൊടുത്തിരുന്നു. ഇതിനായി മെറിന്റെ വ്യാജ ആധാർ കാർഡ് ഉണ്ടാക്കിയിരുന്നു. ഇത് കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ മെറിൻ പിടിയിലായി. രജിസ്ട്രാർ ഓഫീസിലെ രേഖകൾ പരിശോധിച്ചതിലൂടെ ഫിംഗർപ്രിന്റുകൾ ശേഖരിച്ച് ഫിംഗർപ്രിന്റ് ബ്യൂറോയുടെ സഹായത്താൽ പ്രതികളിലേക്ക് എത്തിചേരുകയാണ് ഉണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എം എം നരവനെയുടെ പുസ്തക വിവാദം; കൂടുതൽ നടപടികളുമായി ഡൽഹി പോലീസ്

എം എം നരവനെയുടെ പുസ്തക വിവാദം; കൂടുതൽ നടപടികളുമായി ഡൽഹി പോലീസ്

കരസേന മുൻ മേധാവി ജനറൽ എം എം നരവനെയുടെ പുസ്തക വിവാദത്തിൽ കൂടുതൽ നടപടികളുമായി ഡൽഹി പോലീസ്. പ്രസാധകരായ പെൻഗ്വിൻ പബ്ലിക്കേഷൻസിന് സ്‌പെഷ്യൽ സെൽ നോട്ടീസ് നൽകി. അന്വേഷണത്തിൽ പങ്കുചേരാൻ പ്രസാധകരോടും പോലീസ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുണ്ട്.

പുസ്തകവിവാദത്തിൽ പെൻഗ്വിൻ ഇന്ത്യ നൽകിയ വിശദീകരണത്തിന്റെ പശ്ചാത്തലത്തിൽ പല ചോദ്യങ്ങൾക്കും ഉത്തരം തേടിയാണ് ഡൽഹി പോലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. രാഹുൽ ഗാന്ധിയ്ക്ക് പുസ്തകത്തിന്റെ കോപ്പി എങ്ങനെ ലഭിച്ചുവെന്നുതന്നെയാണ് പ്രധാന ചോദ്യം. നോട്ടീസിന് ലഭിക്കുന്ന മറുപടി തൃപ്തികരമല്ലെങ്കിൽ പബ്ലിക്കേഷൻസ് ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാനും വിളിപ്പിക്കും. പുസ്തകത്തിന്റെ കോപ്പികൾ പ്രസിദ്ധീകരിക്കുകയോ വിതരണത്തിന് നൽകുകോ ചെയ്തിട്ടില്ലെന്ന് പെൻഗ്വിൻ അറിയിച്ചതിന് പിന്നാലെ എം എം നരവനെയും സ്ഥിരീകരിച്ചിരുന്നു.

അതേസമയം പുസ്തകത്തെ സംബന്ധിച്ച് പറഞ്ഞതെല്ലാം സത്യമാണെന്നും മറ്റുള്ളവർക്കെതിനാണ് ഭയമെന്നും കെ സി വേണുഗോപാൽ എം പി ചോദിച്ചു. ചോർച്ച എങ്ങനെ സംഭവിച്ചുവെന്ന് കണ്ടെത്താനാണ് ശ്രമമെന്ന് ഡൽഹി പോലീസ് പറയുന്നു. അതേസമയം രാഹുൽ ഗാന്ധിയും കോൺഗ്രസും മാപ്പ് പറയണമെന്നാണ് ബിജെപി ആവശ്യപ്പെട്ടിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം: ഉത്തരവിറക്കി ആഭ്യന്തരമന്ത്രാലയം

ഔദ്യോഗിക ചടങ്ങുകളിൽ ഇനി വന്ദേമാതരം ആലപിക്കുന്നത് നിർബന്ധം. ദേശീയപതാക ഉയർത്തൽ, രാഷ്ട്രപതിയുടെ സന്ദർശനം , രാഷ്ട്രപതിയുടെ അഭിസംബോധന തുടങ്ങിയ ചടങ്ങുകളിൽ ആണ് വന്ദേമാതരം നിർബന്ധമാക്കിയത്. ഇത് സംബന്ധിച്ച് ആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതത്തിൻ്റെ 150-ാം വാർഷികത്തോട് അനുബന്ധിച്ചാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവ്.

വന്ദേമാതരത്തിന്റെ 6 ചരണങ്ങൾ ഉള്ള മൂന്ന് മിനിറ്റ് 10 സെക്കൻഡ് ദൈർഘ്യമുള്ള പതിപ്പ് ആണ് നിർബന്ധമാക്കിയത്. ഗവർണർമാരുടെ പരിപാടികളിലും വന്ദേമാതരം നിർബന്ധമാക്കി. വന്ദേമാതരം ആലപിക്കുന്ന ഇത്തരം ചടങ്ങുകളിൽ സദസിലുള്ളവർ എഴുന്നേറ്റു നിൽക്കണമെന്നും ദേശീയ ഗാനവും ദേശീയഗീതവും ചൊല്ലുന്ന ചടങ്ങുകളിൽ വന്ദേമാതരം ആദ്യം ആലപിക്കണമെന്നും ആഭ്യന്തരമന്ത്രാലയത്തിന്റെ ഉത്തരവിൽ പറയുന്നു.

സിനിമകളിലോ ഡോക്യുമെൻ്ററികളിലോ ദേശീയഗീതം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പ്രേക്ഷകർ എഴുന്നേറ്റ് നിൽക്കേണ്ടതില്ല. ദേശീയഗീതം ആലപിക്കാവുന്ന ചടങ്ങുകളുടെ പട്ടികയിൽ സ്കൂൾ അസംബ്ലികളും ഉൾപ്പെടുത്തിയിട്ടുണ്ട്. നിയമപ്രകാരം, ദേശീയ ഗാനത്തെ തടസ്സപ്പെടുത്തുകയോ മറ്റുള്ളവരെ ബഹുമാനിക്കാതിരിക്കുകയോ ചെയ്യുന്ന ഏതൊരു വ്യക്തിക്കും പരമാവധി മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാം.