Saturday, 21 February 2026

ആലപ്പുഴയിലെ ഉഷയുടെ വയറ്റിൽനിന്ന് ഫോർസെപ്സ് പുറത്തെടുത്ത് പോലീസിന് കൈമാറി

ആലപ്പുഴയിലെ ഉഷയുടെ വയറ്റിൽനിന്ന് ഫോർസെപ്സ് പുറത്തെടുത്ത് പോലീസിന് കൈമാറി

വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കുടുങ്ങിയ ആലപ്പുഴ സ്വദേശിയായ ഉഷാ ജോസഫുകുട്ടിയുടെ (51) ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായി. ശനിയാഴ്ച ഉച്ചയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയിലൂടെയാണ് വയറ്റിൽ കുടുങ്ങിയിരുന്ന ആർട്ടറി ഫോർസെപ്സ് എന്ന ശസ്ത്രക്രിയാ ഉപകരണം പുറത്തെടുത്തത്. ഉപകരണത്തിന്റെ അ​ഗ്രഭാ​ഗം ഒടിഞ്ഞ നിലയിലായിരുന്നു. ഫോർസെപ്സ് അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി.

സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുള്ളതിനാൽ അതീവ ജാഗ്രതയോടെയാണ് ശസ്ത്രക്രിയ നടപടികൾ പൂർത്തിയാക്കിയത്. കളമശ്ശേരി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ രണ്ട് സർക്കാർ ഡോക്ടർമാരുടെ സാന്നിധ്യത്തിലായിരുന്നു ശസ്ത്രക്രിയ നടന്നത്. നിലവിലുള്ള കേസിൽ ഈ ഉപകരണം പ്രധാനപ്പെട്ട തൊണ്ടിമുതലായതിനാലാണ് ശസ്ത്രക്രിയയ്ക്ക് പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായ അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറിയത്. ഉഷയുടെ ആരോഗ്യ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ പറഞ്ഞു.

2021 മെയ് 3-ന് ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ ഗൈനക്കോളജി വിഭാഗത്തിൽ നടന്ന ഗർഭപാത്രം നീക്കം ചെയ്യൽ ശസ്ത്രക്രിയയ്ക്കിടെയാണ് ഗുരുതര വീഴ്ച സംഭവിച്ചത്. 

ദീർഘകാലം കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിച്ച ശേഷമാണ് ഇപ്പോൾ ശസ്ത്രക്രിയയിലൂടെ ഇത് പുറത്തെടുത്തിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ട്രംപിൻ്റെ തീരുവ ഭീഷണി: 'കോടതിവിധിക്ക് മുൻപേ മോദി കീഴടങ്ങിയതെന്തിന്? എപ്സ്റ്റീന്‍ വിവരങ്ങളാണോ കാരണം'; ഖാർഗെ

ട്രംപിൻ്റെ തീരുവ ഭീഷണി: 'കോടതിവിധിക്ക് മുൻപേ മോദി കീഴടങ്ങിയതെന്തിന്? എപ്സ്റ്റീന്‍ വിവരങ്ങളാണോ കാരണം'; ഖാർഗെ

ന്യൂഡൽഹി: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഏർപ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമാണെന്ന യുഎസ് സുപ്രീം കോടതി വിധിയെ ആയുധമാക്കി കോൺ​ഗ്രസ്. ട്രംപിൻ്റെ തീരുവ ഭീഷണിക്ക് മുന്നിൽ ഇത്ര വേ​ഗത്തിൽ നരേന്ദ്ര മോദി കീഴടങ്ങിയത് എന്തിനാണെന്നാണ്
കോൺ​ഗ്രസിൻ്റെ ചോദ്യം.

കോടതി ഉത്തരവിനായി കാത്തിരിക്കാതെയാണ് ട്രംപിന് മുന്നില്‍ മോദി കീഴങ്ങിയതെന്ന് കോൺ​ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർ​ഗെ ആരോപിച്ചു. ഇന്ത്യക്ക് തീരുവ ഉണ്ടെന്നും അമേരിക്കയ്ക്ക് തീരുവ ഇല്ലെന്നും ട്രംപ് പറഞ്ഞതില്‍ വിശദീകരണം നല്‍കണമെന്നും കോൺ​ഗ്രസ് പറഞ്ഞു. അതേസമയം തീരുവ ഭീഷണിയിൽ മോദി കീഴടങ്ങാനുള്ള യഥാർത്ഥ കാരണം എപ്സ്റ്റീന്‍ ഫയലിലെ വിവരങ്ങളാണോ എന്നും മല്ലികാർജുൻ ഖാർ​ഗെ ചോദിച്ചു.

യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പകര ചുങ്കം നിയമ വിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി പ്രസ്താവിച്ചിരുന്നു . ചുങ്കം ചുമത്താന്‍ ട്രംപിന് അധികാരമില്ലെന്നും അതിനുള്ള അടിയന്തര സാമ്പത്തിക സാഹചര്യം ഇപ്പോഴില്ലെന്നും കോടതി ചൂണ്ടികാണിച്ചിരുന്നു. ട്രംപ് അധികാരപരിധി ലംഘിച്ചെന്ന് ആരോപിച്ച കോടതി പ്രതികാര നടപടിയുടെ ഭാഗമായി വിവിധ രാജ്യങ്ങള്‍ക്കുമേല്‍ ട്രംപ് ചുമത്തിയ താരിഫുകളും റദ്ദാക്കിക്കൊണ്ട് ഉത്തരവ് ഇറക്കിയിരുന്നു. ട്രംപിന്റെ നടപടിക്കെതിരെ നികുതി വര്‍ധനവ് ബാധിച്ച പ്രമുഖ കമ്പനികളും ഡെമോക്രാറ്റിക് പാര്‍ട്ടി ഭരിക്കുന്ന 12 സംസ്ഥാനങ്ങളും നല്‍കിയ ഹര്‍ജിയിലായിരുന്നു യുഎസ് സുപ്രീം കോടതിയുടെ സുപ്രധാന വിധി വന്നത്.

എന്നാല്‍ കോടതി ഉത്തരവിനെ വില വെക്കാതെയാണ് ട്രംപ് തീരുവ നടപടികളുമായി മുന്നോട്ടുപോകുന്നത്. ഇറക്കുമതിക്ക് വിദേശരാജ്യങ്ങൾക്ക് 10 ശതമാനം കൂടി കൂടുതൽ ആഗോള തീരുവ ഏർപ്പെടുത്തുന്നതിനുള്ള ഉത്തരവിൽ ട്രംപ് ഒപ്പുവെച്ചു. 150 ദിവസത്തേക്കാണ് തീരുവ പ്രഖ്യാപിച്ചത്. അതേസമയം ഇന്ത്യക്ക് മേലുള്ള തീരുവ 18 ശതമാനമായി തുടരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെ ആക്രമിക്കുമെന്ന ​അമേരിക്കൻ പ്രഖ്യാപനം; ഗൾഫ് മേഖലയിലും ആശങ്ക, നീക്കങ്ങൾ നിരീക്ഷിച്ച് രാജ്യങ്ങൾ

ഇറാനെ ആക്രമിക്കുമെന്ന ​അമേരിക്കൻ പ്രഖ്യാപനം; ഗൾഫ് മേഖലയിലും ആശങ്ക, നീക്കങ്ങൾ നിരീക്ഷിച്ച് രാജ്യങ്ങൾ

ഇറാനെ ആക്രമിക്കുമെന്ന അമേരിക്കയുടെ പ്രഖ്യാപനത്തിന് പിന്നാലെ ഗള്‍ഫ് മേഖലയിലും ആശങ്ക ശക്തമായി. ആക്രമണമുണ്ടായാല്‍ ഗള്‍ഫ് മേഖയിലെ യുഎസ് സൈനിക താവളങ്ങള്‍ ആക്രമിക്കുമെന്നാണ് ഇറാന്റെ മുന്നറിയിപ്പ്. അതുകൊണ്ടുതന്നെ അതീവ ജാഗ്രതയോടെയാണ് അമേരിക്കയുടെ നീക്കങ്ങളെ ഗള്‍ഫ് രാജ്യങ്ങള്‍ വീക്ഷിക്കുന്നത്.

ഇറാന് നേരെ അമേരിക്കയുടെ ആക്രമണമുണ്ടായാല്‍ ഗള്‍ഫ് മേഖലയിലെ യുഎസ് വ്യോമ താവളങ്ങള്‍ ആക്രമിക്കുമെന്ന ഇറാന്റെ പ്രഖ്യാപനമാണ് ആശങ്കക്ക് കാരണം. ഗള്‍ഫ് മേഖലയിലുടനീളം യുഎസ് വ്യോമ താവളങ്ങള്‍ സ്ഥിതി ചെയ്യുന്നതിനാല്‍ അത്തരത്തില്‍ ആക്രമണമുണ്ടായല്‍ മിഡില്‍ ഈസ്റ്റില്‍ വലിയ അത് പ്രഖ്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്നാണ് വിലയിരുത്തല്‍. ​ഗള്‍ഫ് മേഖയിലെ യുഎസ് സൈനിക താവളത്തിന് നേരെ നേരത്തെ ഇറാന്‍ നടത്തിയ ആക്രമണവും ആശങ്ക വര്‍ദ്ധിപ്പിക്കുന്ന ഘടകമാണ്. 2025 ജൂണില്‍ ഇറാന്‍-ഇസ്രായേല്‍ യുദ്ധത്തില്‍ അമേരിക്കയും കക്ഷി ചേര്‍ന്നപ്പോള്‍ ഖത്തറിലെ യുഎസിന്റ അല്‍ ഉദൈദ് വ്യാമ താവളത്തിലേക്ക് മിസൈല്‍ അയച്ചുകൊണ്ടായിരുന്നു ഇറാന്റെ പ്രത്യാക്രമണം.

ഗള്‍ഫ് മേഖലയിലെ യുഎസിന്റെ ഏറ്റവും വലിയ വ്യാമ താവളം കൂടിയാണ് ഖത്തറിലേത്. അമേരിക്ക ഇറാനെ ആക്രമിക്കുമെന്ന സൂചനകള്‍ പുറത്തുന്നതോടെ അടുത്തിടെ അല്‍ ഉദൈദ് വ്യാമ താവളത്തിലെ ഏതാനും ഉദ്യോഗസ്ഥരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയും ചെയ്തിരുന്നു. ആണവക്കരാറിന് തയ്യാറായില്ലെങ്കില്‍ ഇറാന് നേരെ ആക്രമണമുണ്ടാകുമെന്നാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംബിന്റെ പ്രഖ്യാപനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് SIR അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് SIR അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു

സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. രണ്ട് കോടി 69 ലക്ഷം വോട്ടർമാരാണ് പട്ടികയിലുള്ളത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്സൈറ്റിൽ പട്ടിക ലഭ്യമാണ്. https://electoralsearch.eci.gov.in/ എന്ന വെബ്സൈറ്റിൽ നിങ്ങളുടെ വോട്ടർ ഐഡി നമ്പർ ഉപയോഗിച്ചോ, പേര്, മൊബൈൽ ഉപയോഗിച്ചോ പരിശോധിക്കാവുന്നതാണ്.

1.31 കോടി പുരുഷൻമാർ – 1.38 കോടി സ്ത്രീകളും പട്ടികയിൽ ഉൾപ്പെടുന്നു. 277 തേർഡ് ജെൻഡർ, 2.23 ലക്ഷം പ്രവാസി, 4.24 ലക്ഷം പുതിയ വോട്ടർമാർ മാരും അന്തിമ വോട്ടർ പട്ടികയിൽ ഇടം നേടി. ഡിസംബറിൽ പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയിൽ 24 ലക്ഷം പേർ പുറത്തായിരുന്നു. മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ ഉൾപ്പെടെ 53229 പേർ കൂടി ഹിയറിങ്ങിനു ശേഷം വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കി. എന്നാൽ ഹിയറിംഗിന് ശേഷം കരട് പട്ടികയിൽ നിന്ന് 15.11 ലക്ഷം വോട്ടർമാരുടെ വർദ്ധനവും ഉണ്ടായിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുട്ടികളിലെ അമിതമായ സോഷ്യൽ മീഡിയ ഉപയോ​ഗം നിയന്ത്രിക്കുക ലക്ഷ്യം; നടപടിയുമായി യുഎഇ

കുട്ടികളിലെ അമിതമായ സോഷ്യൽ മീഡിയ ഉപയോ​ഗം നിയന്ത്രിക്കുക ലക്ഷ്യം; നടപടിയുമായി യുഎഇ

കുട്ടികളിലെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിക്കുന്നതിന് കര്‍ശന നടപടിയുമായി യുഎഇ ഭരണകൂടം. ഇതിനായി പ്രത്യേക നിയമ നിര്‍മാണം നടത്താനാണ് ആലോചന. വരും ദിവസങ്ങളില്‍ ഇത് സംബന്ധിച്ച കൂടുതല്‍ വ്യക്തമായ നിയമങ്ങള്‍ നിലവില്‍ വരുമെന്നാണ് സൂചന.

കുട്ടികളുടെ അമിതമായ സോഷ്യല്‍ മീഡിയ ഉപയോഗം നിയന്ത്രിച്ച് മാനസികാരോഗ്യം സംരക്ഷിക്കുന്നതിന് കര്‍ശനമായ നടപടികള്‍ അനിവാര്യമാണെന്നാണ് ഭരണകൂടം വിലയിരുത്തുന്നത്. യുഎഇ മീഡിയ ഓഫീസിന്റെ ആഭിമുഖ്യത്തില്‍ ചേര്‍ന്ന രണ്ടാമത് ഉന്നതതല യോഗത്തില്‍ ഇക്കാര്യം വിശദമായി ചര്‍ച്ച ചെയ്തു. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ രൂപകല്‍പ്പന കുട്ടികളുടെ പെരുമാറ്റത്തിലും ശ്രദ്ധയിലുമുണ്ടാക്കുന്ന ആഘാതങ്ങള്‍ വളരെ വലുതാണെന്ന അഭിപ്രായമാണ് വിദ്യാഭ്യാസ വിദഗ്ധര്‍, ഹ്യൂമന്‍ ഡെവലപ്മെന്റ് കൗണ്‍സില്‍ പ്രതിനിധികള്‍, സൈക്കോളജിസ്റ്റുകള്‍ എന്നിവര്‍ പങ്കെടുത്ത യോഗത്തില്‍ ഉയര്‍ന്നത്.

കുട്ടികളുടെ മസ്തിഷ്‌കം വികസിച്ചുവരുന്ന ഘട്ടത്തില്‍ സോഷ്യല്‍ മീഡിയയിലെ അതിവേഗ ദൃശ്യങ്ങളും ഉള്ളടക്കങ്ങളും വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നുണ്ടെന്ന് യോഗത്തില്‍ പങ്കെടുത്ത സൈക്കോളജിസ്റ്റുകള്‍ ചൂണ്ടികാട്ടി. ലൈക്കുകളും ഹ്രസ്വ വീഡിയോകളും നല്‍കുന്ന പെട്ടെന്നുള്ള സന്തോഷം കുട്ടികളെ അതിന് അടിമകളാക്കുന്നതായും വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. കുട്ടികളെ സ്‌ക്രീനില്‍ തളച്ചിടുന്ന രീതിയിലുള്ള അല്‍ഗോരിതങ്ങള്‍ നിര്‍മ്മിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്കാണ് ഇതില്‍ പ്രധാന ഉത്തരവാദിത്തമെന്ന അഭിപ്രായയും ഗോഗത്തില്‍ ഉയര്‍ന്നു.

പ്രായം തിരിച്ചറിയാനുള്ള എഐ സാങ്കേതികവിദ്യകളും യുഎഇ പാസ് പോലുള്ള സംവിധാനങ്ങളും ഉപയോഗിച്ച് പ്രായപരിധി കര്‍ശനമാക്കണം. നിയമങ്ങള്‍ ലംഘിക്കുന്ന പ്ലാറ്റ്ഫോമുകള്‍ക്ക് പിഴ ചുമത്തണം തുടങ്ങിയവയാണ് യോഗത്തില്‍ ഉയര്‍ന്ന് വന്ന മറ്റ് പ്രധാന നിര്‍ദ്ദേശങ്ങള്‍. നിയന്ത്രണങ്ങള്‍ക്കൊപ്പം തന്നെ കുട്ടികളില്‍ ഡിജിറ്റല്‍ സാക്ഷരത വളര്‍ത്തേണ്ടത് അനിവാര്യമാണെന്നും ഈ മേഖലയിലെ വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. സ്വകാര്യ വിവരങ്ങള്‍ പങ്കുവെക്കാതിരിക്കാനും സൈബര്‍ തട്ടിപ്പുകളെ തിരിച്ചറിയാനും കുട്ടികളെ പ്രാപ്തരാക്കണമെന്ന നിര്‍ദേശവും വിദഗ്ധര്‍ മുന്നോട്ടുവച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രഹസ്യ വിവരം കിട്ടിയതോടെ പരിശോധന, വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി കുവൈത്തിൽ പിടിയിൽ

രഹസ്യ വിവരം കിട്ടിയതോടെ പരിശോധന, വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി കുവൈത്തിൽ പിടിയിൽ

കുവൈത്ത് സിറ്റി: വാറ്റുചാരായം വിൽക്കുന്നതിനിടെ പ്രവാസി പിടിയിൽ. കുവൈത്തിലെ ജാബർ അൽ- അഹമ്മദ് പ്രദേശത്ത് പ്രാദേശികമായി നിർമ്മിച്ച വാറ്റുചാരായം വിൽപ്പന നടത്തുന്നതിനിടെ ഏഷ്യൻ സ്വദേശിയെ സുരക്ഷാ ഉദ്യോഗസ്ഥർ കൈയോടെ പിടികൂടുകയായിരുന്നു. അതീവ രഹസ്യമായും ആസൂത്രിതമായും നടത്തിയ നീക്കത്തിനൊടുവിലാണ് പ്രതിയെ വലയിലാക്കിയത്. നിയമവിരുദ്ധമായി മദ്യം നിർമ്മിച്ച് വിൽപന നടത്തി വൻ ലാഭം കൊയ്യുന്ന ഒരു സംഘത്തെക്കുറിച്ച് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു സുരക്ഷാ സേനയുടെ പരിശോധന.

വിവരം ലഭിച്ചയുടൻ തന്നെ അന്വേഷണ ഉദ്യോഗസ്ഥർ കൃത്യമായ തെളിവുകൾ ശേഖരിക്കുകയും പ്രതിയെ പിടികൂടാൻ തന്ത്രപരമായ നീക്കം നടത്തുകയും ചെയ്തു. ഇതിന്റെ ഭാഗമായി ഒരു ഉദ്യോഗസ്ഥൻ മദ്യം വാങ്ങാനെന്ന വ്യാജേന പ്രതിയെ സമീപിച്ചു. മദ്യം കൈമാറാനായി നിശ്ചയിച്ച സ്ഥലത്ത് പ്രതി എത്തിയ ഉടൻ തന്നെ നേരത്തെ തയ്യാറാക്കി നിർത്തിയ സംഘം ഇയാളെ വളയുകയായിരുന്നു. പരിശോധനയിൽ മദ്യം നിറച്ച 49 കുപ്പികൾ അധികൃതർ കണ്ടെടുത്തു. പിടിച്ചെടുത്ത തൊണ്ടിമുതലുകളും പ്രതിയെയും തുടർ നിയമനടപടികൾക്കായി ബന്ധപ്പെട്ട വകുപ്പുകൾക്ക് കൈമാറിയതായി സുരക്ഷാ വൃത്തങ്ങൾ സ്ഥിരീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങി പൂച്ച, രക്ഷാപ്രവർത്തനം തുടരുന്നു;മെട്രോ സർവ്വീസ് നിർത്തി

കൊച്ചി മെട്രോ പില്ലറിൽ കുടുങ്ങി പൂച്ച, രക്ഷാപ്രവർത്തനം തുടരുന്നു;മെട്രോ സർവ്വീസ് നിർത്തി

കൊച്ചി: മെട്രോ പില്ലറില്‍ ഒരാഴ്ചയായി കുടുങ്ങിക്കിടക്കുന്ന പൂച്ചയെ രക്ഷപ്പെടുത്താന്‍ ശ്രമങ്ങള്‍ പുരോഗമിക്കുന്നു. പൂച്ചയെ താഴെ എത്തിക്കുന്നതിനായി കൊച്ചി മെട്രോ സർവീസ് നിർത്തിവെച്ചു. ഫയര്‍ഫഫോഴ്‌സ് സംഘവും അനിമല്‍ റെസ്‌ക്യു സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്. 385-ാം പില്ലറിന് സമീപത്ത് ആദ്യം പരിശോധന നടത്തിയെങ്കിലും പൂച്ചയെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. മെട്രോ സര്‍വീസുകള്‍ അവസാനിച്ച ശേഷം രാത്രിയില്‍ വൈദ്യുതി ലൈന്‍ ഓഫ് ചെയ്ത് പൂച്ചയെ രക്ഷിക്കാനായിരുന്നു ആദ്യം തീരുമാനിച്ചിരുന്നത്. എന്നാല്‍ അവശനിലയിലുള്ള പൂച്ചയുടെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ രക്ഷാപ്രവര്‍ത്തനം ഉടന്‍ നടത്തണമെന്ന് ആവശ്യം ശക്തമാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് മെട്രോ സർവീസ് നിർത്തിവെച്ച് പൂച്ചയെ രക്ഷിക്കാൻ തീരുമാനമായത്.

പില്ലറിന് മുകളില്‍ തളര്‍ന്ന് കിടക്കുകയായിരുന്ന പൂച്ചയുടെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളിലും മറ്റും വ്യാപകമായി പ്രചരിച്ചതോടെ റെസ്‌ക്യു ടീമും മൃഗസ്‌നേഹികളും സ്ഥലത്തെത്തി പ്രതിഷേധം നടത്തുകയായിരുന്നു. പൂച്ചയെ എത്രയും പെട്ടെന്ന് പുറത്തെത്തിച്ചില്ലെങ്കില്‍ അതിന്റെ ജീവന്‍ അപകടത്തിലാകുമെന്നായിരുന്നു മൃഗസ്‌നേഹികളുടെ വാദം. പൂച്ചയെ പുറത്തെത്തിക്കാന്‍ നിലവില്‍ ഗാന്ധിനഗറില്‍ നിന്നുള്ള ഫയര്‍ഫോഴ്‌സ് സംഘമാണ് സ്ഥലത്തെത്തിയിരിക്കുന്നത്. ഹൈഡ്രോളിക് ലിഫ്റ്റ് തകരാറിലായതിനെ തുടര്‍ന്ന് രക്ഷാദൗത്യം നിലവില്‍ നിര്‍ത്തിവെക്കപ്പെട്ട അവസ്ഥയിലാണ്. പകരം വാഹനം എത്തിച്ചതിന് ശേഷം മാത്രമേ ദൗത്യം പുനഃരാരംഭിക്കാന്‍ കഴിയൂ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

കാക്കി കണ്ട് തിരിഞ്ഞോടാൻ വരട്ടെ; റോഡുകളില്‍ എംവിഡി ഇനി മഫ്തിയില്‍

തിരുവനന്തപുരം: റോഡുകളിലെ പരിശോധന കര്‍ശനമാക്കുന്നതിന്റെ ഭാഗമായി മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ ഇനി മഫ്തിയില്‍ തിരത്തിലിറങ്ങും. ജനങ്ങള്‍ക്കിടയില്‍ നിന്ന് ഒരാളായി നിരീക്ഷണം നടത്താനാണ് തീരുമാനം. കാല്‍നട യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് പുതിയ നീക്കം. കാല്‍നട യാത്രക്കാര്‍ക്ക് വഴി നല്‍കാത്തവരെ കണ്ടെത്തിയാല്‍ നടപടിയെടുക്കും.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടേതാണ് നിര്‍ദേശം. തിരക്കേറിയ സമയങ്ങളിലായിരിക്കും ഇത്തരത്തില്‍ ഉദ്യോഗസ്ഥര്‍ മഫ്തിയില്‍ റോഡിലിറങ്ങുക. സ്‌ക്വാഡുകളായി തിരിഞ്ഞാവും പരിശോധന. സീബ്രാ ക്രോസിലൂടെ മുറിച്ചുകടക്കുന്ന കാല്‍നടയാത്രക്കാരെപ്പോലും പരിഗണിക്കാതെ ചീറിപ്പായുന്ന ഡ്രൈവര്‍മാര്‍ കുടുങ്ങും. നിയമലംഘകരുടെ ഫോട്ടോ എടുത്ത് പിഴത്തുക ഇ-ചലാന്‍ ആയി രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറിലേക്ക് അയക്കുന്നതായിരിക്കും രീതി.

സീബ്രാ ലൈനിന് മുകളിലോ ലൈനില്‍ നിന്നും ഒന്നരമീറ്റര്‍ ദൂരപരിധി പാലിക്കാതെയും വാഹനം നിര്‍ത്തുന്നവരില്‍ നിന്നും പിഴ ഈടാക്കും.
കഴിഞ്ഞ ദിവസം കോഴിക്കോട് എരഞ്ഞിപ്പാലത്ത് ഫൂട്പാത്തിലൂടെ വാഹനം ഓടിച്ചയാളുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഫൂട്പാത്തിലൂടെ വാഹനം ഓടിച്ചയാളെ പ്രഭാവതി എന്ന വയോധിക തടയുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വൈറലായതോടെയായിരുന്നു എംവിഡി നടപടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു

ഉഷ ജോസഫിന്‍റെ ശസ്ത്രക്രിയ പൂർത്തിയായി; വയറ്റിൽ കുടുങ്ങിയിരുന്ന കത്രിക പുറത്തെടുത്തു

കൊച്ചി: വണ്ടാനം മെഡിക്കൽ കോളെജിലെ ചികിത്സാ പിഴവിന് പിന്നാലെ വയറ്റിൽ കത്രിക കുടുങ്ങിയ ഉഷ ജോസഫിന്റെ ശസ്ത്രക്രിയ പൂർത്തിയായി. കൊച്ചി അമൃത ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിൽ ഉഷയുടെ വയറ്റിലുണ്ടായിരുന്ന കത്രിക പുറത്തെടുത്തു. ഇവരുടെ നില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. അമൃത ആശുപത്രിയിലെ ഡോക്ടർമാർക്കൊപ്പം എറണാകുളം മെഡിക്കൽ കോളെജിലെ ഡോക്ടർമാരും ശസ്ത്രക്രിയക്ക് നേതൃത്വം നൽകി. പുറത്തെടുത്ത കത്രിക ആശുപത്രി അധികൃതർ അമ്പലപ്പുഴ പൊലീസിന് കൈമാറി.

സംഭവത്തിൽ ഉഷ ജോസഫിന്റെ ഭർതൃ സഹോദരി നൽകിയ പരാതിയിൽ അന്നത്തെ

ഗൈനക്കോളജി വകുപ്പ് മേധാവിയായിരുന്ന ഡോ. ലളിതാംബികയെ മാത്രം പ്രതി ചേർത്ത് പൊലീസ് കേസെടുത്തു. ഡോ. ഷാഹിദയാണ് ഉഷ ജോസഫിന്റെ ശസ്ത്രക്രിയ നടത്തിയതെന്ന് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ വ്യക്തമാക്കിയിരുന്നു. നിലവിൽ തിരുവനന്തപുരം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിലെ ഒബ്‌സ്റ്റട്രിക്‌സ് ആന്‍ഡ് ഗൈനക്കോളജി വിഭാഗം അസോസിയേറ്റ് പ്രഫസറായ ഡോ. ഷാഹിദയെ പ്രതി ചേർത്തിട്ടില്ല. എന്നാൽ ഡോ. ഷാഹിദയെയും ഗ്രേഡ് വൺ നഴ്‌സായ ധന്യ പി എസിനെയും അന്വേഷണവിധേയമായി ആരോഗ്യവകുപ്പ് സസ്‌പെൻഡ് ചെയ്തിരുന്നു.

2021 മെയ് മാസത്തിലാണ് ഉഷ ജോസഫിന്റെ വയറ്റിൽ നിന്നും മുഴനീക്കാനുള്ള ശസ്ത്രക്രിയ നടക്കുന്നത്. ശസ്ത്രക്രിയക്ക് പിന്നാലെ കഠിനമായ വേദന അനുഭവപ്പെട്ടിരുന്നു എന്നാണ് ഉഷ റിപ്പോർട്ടറിന് നൽകിയ പ്രതികരണത്തിൽ പറഞ്ഞത്. ആശുപത്രികളിൽ മാറിമാറി പോയി ചികിത്സ തേടിയിട്ടുണ്ടെന്നും അവർ പറയുന്നുണ്ട്. മൂത്രത്തിലൂടെ രക്തം പോകാൻ തുടങ്ങിയപ്പോഴാണ് താൻ ടെസ്റ്റുകൾ നടത്തിയത്. ജോലിക്ക് പോലും പോകാൻ പറ്റാത്ത അവസ്ഥയായിരുന്നു. മൂത്രസഞ്ചിയിൽ കല്ലാണ് എന്നാണ് ആദ്യം പറഞ്ഞത്. പിന്നീട് എക്സ്റേ എടുത്തപ്പോഴാണ് വയറ്റിൽ ശസ്ത്രക്രിയാ ഉപകരണം കണ്ടത് എന്നുമാണ് ഉഷയുടെ വാക്കുകൾ. ഇതിന് പിന്നാലെയാണ് കൊച്ചിയലെ ആശുപത്രിയിൽ ഉഷയെ പ്രവേശിപ്പിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പൊതു പാര്‍ക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം ദീർഘിപ്പിച്ച് യുഎഇ; മാറ്റം റമദാൻ കാലത്ത് മാത്രം

പൊതു പാര്‍ക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും സമയം ദീർഘിപ്പിച്ച് യുഎഇ; മാറ്റം റമദാൻ കാലത്ത് മാത്രം

റമദാന്‍ മാസത്തില്‍ ദുബായ്, ഷാര്‍ജ, അജ്മാന്‍ എന്നിവിടങ്ങളിലെ പൊതു പാര്‍ക്കുകളുടെയും മറ്റ് വിനോദ കേന്ദ്രങ്ങളുടെയും സമയക്രമം ദീര്‍ഘിപ്പിച്ചു. രാത്രിയില്‍ കൂടുതല്‍ സമയം പ്രവര്‍ത്തിക്കുന്ന രീതിയിലാണ് ക്രമീകരണം. ഇത്ഫാര്‍ സംഗമങ്ങളും ഒത്തുചേരലുകളും സജീവമായതോടെ വരും ദിവസങ്ങളില്‍ വലിയ തിരക്കാണ് വിനോദ കേന്ദ്രങ്ങളില്‍ പ്രതീക്ഷിക്കുന്നത്.

റമദാന്‍ മാസത്തില്‍ സൂര്യാസ്തമയത്തിന് ശേഷം പുറത്ത് ഒത്തുകൂടുന്ന കുടുംബങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കൂടുതല്‍ സൗകര്യം ലഭ്യമാക്കുന്നതിന്റെ ഭാഗമായാണ് വിവിധ എമിറേറ്റുകളിലെ പാര്‍ക്കുകളുടെയും വിനോദ കേന്ദ്രങ്ങളുടെയും പ്രവര്‍ത്തനം സമയം നീട്ടിയത്. പുതുക്കിയ സമയക്രമ പ്രകാരം ദുബായില്‍ സബീല്‍ പാര്‍ക്ക്, ക്രീക്ക് പാര്‍ക്ക്, മുഷ്രിഫ് നാഷണല്‍ പാര്‍ക്ക് എന്നിവ ദിവസവും രാവിലെ 8 മുതല്‍ അര്‍ദ്ധരാത്രി വരെ തുറന്നിരിക്കും.

ഉച്ചയ്ക്ക് 12 മുതല്‍ രാത്രി 10 വരെയായിരിക്കും സഫ പാര്‍ക്കിന്റെ പ്രവര്‍ത്തനം. രാവിലെ 8 മുതല്‍ രാത്രി 11 വരെ അല്‍ മംസാര്‍ ബീച്ച് പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും. മുഷ്രിഫ് ഹബ് രാവിലെ 6:30 മുതല്‍ അര്‍ദ്ധരാത്രി വരെ പ്രവര്‍ത്തിക്കുമെന്നും ദുബായ് മുന്‍സിപ്പാലിറ്റി അറിയിച്ചു. റെസിഡന്‍ഷ്യല്‍ പാര്‍ക്കുകളും പൊതു സ്‌ക്വയറുകളും രാവിലെ 8 മുതല്‍ പുലര്‍ച്ചെ ഒരു മണിവരെയും വൈകുന്നേരങ്ങളില്‍ കൂടുതല്‍ സമയം പ്രവേശനം അനുവദിക്കുന്ന രീതിയിലുമാണ് പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്.

ഖുര്‍ആന്‍ പാര്‍ക്കിലെ ഗുഹാ, ഗ്ലാസ് ഹൗസ് എന്നിവ ഉച്ചയ്ക്ക് ഒരു മണിമുതല്‍ രാത്രി ഒമ്പത് വരെയായിരിക്കും പ്രവര്‍ത്തിക്കുക. എന്നാല്‍ വൈഡര്‍ പാര്‍ക്കില്‍ രാവിലെ 9 മുതല്‍ അര്‍ദ്ധരാത്രി വരെ സന്ദര്‍ശര്‍ക്ക് പ്രവേശിക്കാനാകും. രാവിലെ 10 മുതല്‍ വൈകുന്നേരം 7 വരെയാണ് ദുബായ് ഫ്രെയിമിന്റെ പ്രവര്‍ത്തനം സമയം. അല്‍ വര്‍ഖ, അല്‍ നഹ്ദ, അല്‍ ഖവാനീജ്, അല്‍ ബര്‍ഷ, എന്നിവയുള്‍പ്പെടെ നഗരത്തിലെ തടാക പാര്‍ക്കുകള്‍ രാവിലെ എട്ട് മുതല്‍ പുലര്‍ച്ചെ രണ്ട് വരെ പ്രവര്‍ത്തിക്കുമെന്നും അധികൃതര്‍ അറിയിച്ചു.

ഷാര്‍ജ എമിറേറ്റില്‍ നാഷണല്‍ പാര്‍ക്ക്, അല്‍ റോള പാര്‍ക്ക് തുടങ്ങിയ വിവിധ പാര്‍ക്കുകളുടെ സമയക്രമവും നീട്ടിയിട്ടുണ്ട്. രാവിലെ 7:30 മുതല്‍ ഉച്ചയ്ക്ക് ഒന്ന് വരെയും വൈകുന്നേരം നാല് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെയുമാണ് പ്രവര്‍ത്തന സമയം ക്രമീകരിച്ചിരിക്കുന്നത്. അജ്മാനിലെ എല്ലാ പാര്‍ക്കുകളും വൈകുന്നേരം നാല് മുതല്‍ പുലര്‍ച്ചെ ഒരു മണി വരെ പ്രവര്‍ത്തിക്കുമെന്ന് അജ്മാന്‍ മുന്‍സിപ്പാലിറ്റി അറിയിച്ചു.