ആരോഗ്യ മന്ത്രി വീണാ ജോർജ്ജിനെതിരെ വിമർശനവുമായി കെ എസ് യു സംസ്ഥാന പ്രസിഡന്‍റ് അലോഷ്യസ് സേവ്യർ. മന്ത്രിക്ക് ചികിത്സ നൽകിയത് സംബന്ധിച്ച പൂർണ്ണമായ വിവരങ്ങൾ പുറത്ത് വിടാൻ സർക്കാർ തയാറാകണമെന്നും കെ എസ് യു അധ്യക്ഷൻ ആവശ്യപ്പെട്ടു. മന്ത്രിയെ കെ എസ് യു പ്രവർത്തകർ അക്രമിച്ചു എന്നാണ് പൊലീസ് റിപ്പോർട്ടിൽ പറയുന്നത്. എന്നാൽ പിണറായി വിജയൻ പൊലീസിന്‍റെ റിപ്പോർട്ടും മന്ത്രി പറയുന്നതും പച്ചക്കള്ളമാണെന്ന് കേരളത്തിലെ ജനങ്ങൾക്ക് ബോധ്യപ്പെട്ടിട്ടുണ്ട്. അഭിനയ മന്ത്രിയുടെ പ്രവർത്തികൾക്ക് പൊതുസമൂഹം മറുപടി നൽകുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു. ആരോഗ്യ മന്ത്രിയുടെ വ്യാജ പ്രസ്താവനക്ക് പിന്നാലെ പൊലീസ് പിന്തുണയിൽ അക്രമ പരമ്പരകൾ അഴിച്ചുവിടുകയാണ്. ആരോഗ്യ മന്ത്രിയെ ഒന്നാം പ്രതിയാക്കിയും, സി പി എം സംസ്ഥാന സെക്രട്ടറിയെ രണ്ടാം പ്രതിയുമാക്കി കലാപ ആഹ്വാനത്തിന് കേസെടുക്കണമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.
ബോംബെറിഞ്ഞ് എന്ത് രക്ഷാപ്രവർത്തനം
അതേസമയം കേരളത്തിലുടനീളം കെ എസ് യു പ്രവർത്തകർക്ക് നേരെ നടക്കുന്ന അതിക്രമങ്ങളെ കയ്യും കെട്ടി നോക്കി നിൽക്കില്ലന്നും അലോഷ്യസ് പറഞ്ഞു. മന്ത്രിക്കെതിരെ ജനാധിപത്യപരമായി പ്രതിഷേധം ഉയർത്തിയ കോഴിക്കോട് ജില്ലാ സെക്രട്ടറി ബിഥുൻ ബാലന്‍റെ വീടിന് നേരെ ബോംബെറിഞ്ഞ് എന്ത് രക്ഷാപ്രവർത്തനത്തിന്‍റെ ഭാഗമാണെന്ന് സി പി എം നേതാക്കൾ വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വിഷയത്തിൽ പ്രതിഷേധം ശക്തമാക്കുമെന്നും കെ എസ് യു സംസ്ഥാന അധ്യക്ഷൻ വ്യക്തമാക്കി.
വീണ ജോർജ് ആശുപത്രി വിട്ടു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: തിരുവനന്തപുരം ഫോർട്ട് സ്റ്റേഷനിൽ മൂന്നാം മുറ പ്രയോഗിച്ച് നാല് പൊലീസുകാർക്ക് സസ്പെൻഷൻ. മോഷണക്കേസിൽ അറസ്റ്റ് ചെയ്ത പ്രതിയെ മർദ്ദിച്ചതിനാണ് സസ്പെൻഷൻ. ഗ്രേഡ് എസ്ഐ ശ്രീകുമാർ, പൊലീസുകാരായ സുനിൽ, സിജുകുമാർ, ഗിരീഷ് എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്. ബൈക്ക് മോഷണ കേസിൽ അറസ്റ്റിലായ പ്രതി ജിനുവിനെ മർദ്ദിച്ചുവെന്ന് ഫോർട്ട് അസിസ്റ്റൻ്റ് കമ്മീഷണറുടെ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. കൊച്ചിയിൽ കസ്റ്റഡിയിലെടുത്ത പ്രതിയെ തിരുവനന്തപുരത്തേക്ക് എത്തിച്ചപ്പോഴാണ് മർദ്ദിച്ചത്. സെല്ലിൽ കിടന്ന പ്രതിയുടെ മുടി പിടിച്ച് വലിച്ചതിനാണ് ഗ്രേഡ് എസ്ഐയെ സസ്പെൻഡ് ചെയ്തത്. സിസിടിവി പരിശോധിയിലാണ് സെല്ലിലെ മർദ്ദനം പുറത്തുവന്നത്. കൊച്ചിയിൽ പിടികൂടിയ പ്രതിയെ തിരുവനന്തപുരത്ത് വച്ച് അറസ്റ്റ് ചെയ്തതായി കാണിച്ചതിന് ഫോർട്ട് പൊലീസിലെ ഉദ്യോഗസ്ഥർക്കെതിരെ വകുപ്പ്തല അന്വേഷണത്തിനും സിറ്റി പൊലീസ് കമ്മീഷണ ഉത്തരവിട്ടു.
തിരുവനന്തപുരത്ത് ഒരു ഹോട്ടലിന് മുന്നിൽ വച്ചിരുന്ന ബൈക്ക് മോഷ്ടിച്ച കേസിലാണ് ഫോർട്ട് പൊലീസ് പ്രതികളെ പിടികൂടിയത്. സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് സ്ഥിരം ബൈക്ക് മോഷ്ടാവായ ജിനു ബേബിയെ തിരിച്ചറിഞ്ഞത്. ഫോർട്ട് പൊലീസ് നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കൊച്ചിയിലെ ഡാൻസാഫ് സംഘം ജിനുവിനെ പിടികൂടി സെൻട്രൽ പൊലീസിന് കൈമാറി. ഇതിനിടെ ഉണ്ണിയെന്ന കൂട്ടിപ്രതിയെും സഹായിയായിരുന്ന പ്രായപൂർത്തിയാകാത്തെ മറ്റൊരു കുട്ടിയെയും ഫോർട്ട് പൊലിസ് കസ്റ്റഡിലെടുത്തത്. കൊച്ചിയിൽ നിന്നും ജിനുവിനെ ഫോർട്ട് പൊലീസ് തിരുവനന്തപുരത്ത് എത്തിച്ചു. ബൈക്ക് പൊളിച്ചുവിട്ടുവെന്നാണ് മൊഴി. മോഷണ നടത്തിയത് തെളിഞ്ഞതോടെ പ്രായപൂർത്തിയാകാത്തയാളെ ഒഴിവാക്കി ജിനുവിനെയും ഉണ്ണിയെയും കഴിഞ്ഞ ശനിയാഴ്ച റിമാൻഡ് ചെയ്തു. ഇനിയെ രണ്ടുപേരെയും വൈദ്യപരിശോധന നടത്തി. ജിനുവിൻെറ ഷോള്‍ഡറിന് വേദനയുണ്ടെന്ന് അറിയിച്ചിരുന്നു. ജില്ലാ ജയിലെത്തിപ്പോള്‍ തന്നെ ജിനുവിന്‍റെ ആരോഗ്യനിലവഷളായി. ജനൽ ആശുപത്രിയിലും മെഡിക്കൽ കോളജിലേക്ക് മാറ്റി തീവ്രപരിചണ വിഭാഗത്തിലേക്ക് മാറ്റി. മർദ്ദനത്തിൽ ജിനുവിന്‍റെ വൃക്കകളുടെ പ്രവർത്തനം തകറിലായി. കൈക്കും ഗുരുതരപരിക്കേറ്റിട്ടുണ്ട്. കൈയിൽ ശസ്ത്രക്രിയ നടത്തിയ ജിനു തീവ്രപരിചണവിഭാഗത്തിലും കൂട്ടുപ്രതിയായ ഉണ്ണി വാർഡിൽ ചികിത്സയിലുമാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പാകിസ്താൻ – അഫ്ഗാനിസ്ഥാൻ അതിർത്തിയിൽ സംഘർഷം രൂക്ഷം. അഫ്ഗാനിസ്ഥാനിൽ തുറന്ന യുദ്ധത്തിന് പാകിസ്താൻ ആഹ്വാനം ചെയ്തു. അഫ്ഗാനിസ്ഥാനിൽ പാകിസ്താൻ നടത്തിയ ബോംബ് ആക്രമണങ്ങളിൽ 133 പേർ മരിച്ചതായി റിപ്പോർട്ട്. പാകിസ്താന്റെ 55 സൈനികരെ വധിച്ചതായും 19 സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും അഫ്ഗാനിസ്ഥാൻ അവകാശപ്പെട്ടു.
ജനവാസ മേഖലകളിലേക്ക് പാകിസ്താൻ നടത്തിയ വ്യോമക്രമണത്തിന് കനത്ത തിരിച്ചടിയാണ് അഫ്ഗാനിസ്ഥാൻ നൽകിയത്. വ്യാഴാഴ്ച രാത്രി ഡ്യൂറണ്ട് രേഖയിൽ വൻ ആക്രമണം നടത്തിയതായി താലിബാൻ ഭരണകൂടം അറിയിച്ചു. നൻഗർഹാർ, നൂറിസ്ഥാൻ, കുനാർ, ഖോസ്റ്റ്, പക്തിയ, പക്തിക എന്നീ പ്രവിശ്യകളിൽ നടത്തിയ ആക്രമണങ്ങളിൽ 19 പാക് സൈനിക പോസ്റ്റുകൾ പിടിച്ചെടുത്തതായും 55 പാകിസ്താൻ സൈനികരെ വധിച്ചതായും , 23 സൈനികരെ പിടികൂടിയതായും അഫ്ഗാനിസ്ഥാൻ സൈന്യം അറിയിച്ചു. പ്രത്യാക്രമണത്തിന് മറുപടിയായി, അഫ്ഗാനിസ്ഥാൻ എതിരെ തുറന്ന യുദ്ധത്തിന് പ്രതിരോധമന്ത്രി ഖാജാ ആസിഫ് ആഹ്വാനം ചെയ്തു.
പാകിസ്താന്റെ ക്ഷമയുടെ പരിധി കഴിഞ്ഞെന്നും ഇനി കരം മറുപടി നൽകുമെന്നും പ്രതിരോധ മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെ പാകിസ്താൻ, കാബൂൾ, കാണ്ഡഹാർ, പക്തിക എന്നീ പ്രവിശ്യകളിൽ ബോംബ് ആക്രമണം നടത്തി. ആക്രമണത്തിൽ 133 പേർ മരിച്ചതായും 200 ലേറെ പേർക്ക് പരുക്കേറ്റതായും റിപ്പോർട്ട് ഉണ്ട്. പാകിസ്താന്റെ ഒരു യുദ്ധവിമാനം അഫ്ഗാൻ സൈന്യം വെടിവെച്ചിട്ടു. വെടിനിർത്തലായി പാകിസ്താന്റെ ഭാഗത്തുനിന്ന് നീക്കങ്ങൾ ആരംഭിച്ചു.
പാക് – അഫ്ഗാൻ സംഘർഷം; വെടിനിർത്തലിന് നീക്കവുമായി പാകിസ്താൻ
പാകിസ്താൻ ഉപപ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ മുഹമ്മദ് ഇഷാഖ് ദർ , സൗദി അറേബ്യ വിദേശകാര്യ മന്ത്രി പ്രിൻസ് ഫൈസൽ ബിൻ ഫർഹാൻ ബിൻ അബ്ദുള്ള യുമായി ഫോണിൽ സംസാരിച്ച്, സാഹചര്യങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സംഘര്‍ഷത്തിന് നടുവില്‍ ഇറാന്‍-അമേരിച്ച ആണവചര്‍ച്ചയില്‍ പുരോഗതി. കരാറില്‍ ധാരണയായില്ല. ഫലപ്രദമായ ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി
ഇറാന്‍ -അമേരിക്ക മൂന്നാം വട്ടചര്‍ച്ചയും ധാരണയിലെത്താതെ പിരിഞ്ഞു. ജനീവയില്‍ നടന്ന ആണവചര്‍ച്ചയില്‍ പുരോഗതിയുണ്ടെന്ന് ഒമാന്‍. അടുത്തയാഴ്ച വിയന്നയില്‍ വീണ്ടും ചര്‍ച്ച നടക്കും. അമേരിക്കയുമായി പൂര്‍ത്തിയായത് ഇതുവരെയുള്ള ഏറ്റവും ഫലപ്രദമായ ചര്‍ച്ചയെന്ന് ഇറാന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി. എ. കരാര്‍ എപ്പോള്‍ ഉണ്ടാകുമെന്നതില്‍ വ്യക്തതയില്ലെന്ന് ഒമാന്‍ വിദേശകാര്യമന്ത്രി ബദര്‍ അല്‍ബുസൈദി. ചര്‍ച്ചകളുടെ നാലാംഘട്ടം അടുത്തയാഴ്ച വിയന്നയില്‍ ചേരും.
അമേരിക്കയുടെ പശ്ചിമേഷ്യന്‍ പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും അരഘ്ചിയും തമ്മില്‍ ഒമാന്റെ മധ്യസ്ഥതയിലാണ് ചര്‍ച്ചകള്‍ നടക്കുന്നത്. ആണവ വിഷയത്തിലെ സാങ്കേതിക കാര്യങ്ങളിലാണ് ചര്‍ച്ചകള്‍ ഉടക്കിനില്‍ക്കുന്നത്. . ചര്‍ച്ചകള്‍ക്ക് മധ്യസ്ഥം വഹിക്കുന്ന ഒമാന്‍ വിദേശകാര്യമന്ത്രി വാഷിങ്ടണില്‍ യു എസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സുമായി കൂടിക്കാഴ്ച നടത്തും.
അതേസമയം, ആണവകേന്ദ്രങ്ങള്‍ തകര്‍ക്കാനും യുറേനിയം ശേഖരം കൈമാറാനും നിര്‍ദേശം ഉയര്‍ന്നതായുള്ള വാര്‍ത്തകള്‍ ഇറാന്‍ തള്ളി. തങ്ങള്‍ക്ക് മേലുള്ള ഉപരോധങ്ങള്‍ പിന്‍വലിക്കാന്‍ സമ്മര്‍ദം തുടരുകയാണ് ഇറാന്‍. അമേരിക്കന്‍ പടക്കപ്പല്‍ യുഎസ്എസ് ജെറാള്‍ഡ് ഫോര്‍ഡ് ഇന്ന് ഇസ്രയേല്‍ തുറമുഖമായ ഹൈഫയില്‍ എത്തും. ജെറാള്‍ഡ് ഫോര്‍ഡിന് തകരാറെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നെങ്കിലും കപ്പല്‍ സജ്ജമാണെന്ന് യുഎസ് നാവികസേന അറിയിച്ചു.
ഇറാന്‍ ആണവായുധങ്ങള്‍ വികസിപ്പിക്കില്ലെന്നാവര്‍ത്തിച്ച് പ്രസിഡന്റ് മസൂദ് പെസെഷ്‌കിയാന്‍ രംഗത്തെത്തി. നയതന്ത്രത്തിനാണ് മുന്‍ഗണനയെങ്കിലും സൈനിക നടപടി സ്വീകരിക്കാനുള്ള അവകാശം അമേരിക്കയില്‍ നിക്ഷിപ്തമെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ് പ്രതികരിച്ചു. ലോകത്തിലെ ഏറ്റവും മോശം ഭരണകൂടത്തിന് ആണവായുധങ്ങള്‍ കൈവശം വയ്ക്കാന്‍ അനുവാദം നല്‍കാനാവില്ലെന്നും വാന്‍സ് പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പ്രചരണത്തിനായി മുഖ്യമന്ത്രിയുടെ ഓഫീസ് നിരവധി പേരുടെ ഡാറ്റ ചോർത്തിയെന്ന ആരോപണം ശക്തമാക്കി കോൺഗ്രസ്. ഒരു കോടിയിലേറെ പേരുടെ വിവരങ്ങളാണ് മുഖ്യമന്ത്രിയുടെ ഓഫീസിന്റെ നേതൃത്വത്തിൽ നിന്ന് ചോർത്തിയതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു.
സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് നൽകിയവരുടെ അടക്കം വിവരങ്ങളാണ് അവരുടെ സമ്മതമില്ലാതെ സ്വകാര്യ കമ്പനിക്ക് നൽകിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വകുപ്പുകളോട് ആളുകളുടെ പേര് വിവരങ്ങൾ ആവശ്യപ്പെട്ട് മുഖ്യമന്ത്രിയുട ഓഫീസ് അയച്ച രണ്ട് കത്തുകളും രമേശ് ചെന്നിത്തല പുറത്തുവിട്ടു. മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്‌പെഷ്യൽ ഡ്യൂട്ടി സീറാം സാംബശിവറാവു ഫെബ്രുവരി ഏഴിന് എഴുതിയ കത്താണ് പുറത്തുവിട്ടിരിക്കുന്നത്.
സ്ത്രീ സുരക്ഷാ പദ്ധതിയിൽ പേര് നൽകിയവരുടെ വിവരങ്ങൾ ചോർത്തിയതിലൂടെ ലക്ഷണക്കണക്കിന് സാധാരണക്കാരായ സ്ത്രീകളുടെ വ്യക്തിവിവരങ്ങളാണ് ചോർന്നതെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാണിക്കുന്നത്. 35ന് മുകളിൽ പ്രായമുള്ള സ്ത്രീകളുടെ പേര് വിവരങ്ങളാണ് ചോർത്തിയെടുത്തിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറയുന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ തങ്ങളുടെ ലാഭത്തിന്റെ ഒരു വിഹിതം കണ്ടന്റ് ക്രിയേറ്റർമാർക്ക് (ഉള്ളടക്കം നിർമ്മിക്കുന്നവർക്ക്) നൽകണമെന്ന് കേന്ദ്ര വാർത്താവിനിമയ മന്ത്രി അശ്വിനി വൈഷ്ണവ്. വാർത്താ മാധ്യമങ്ങൾ, ഇൻഫ്ലുവൻസർമാർ, ഗവേഷകർ തുടങ്ങി ഉള്ളടക്കം നിർമിക്കുന്ന എല്ലാവർക്കും ന്യായമായ വരുമാനം ലഭ്യമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഡിജിറ്റൽ ന്യൂസ് പബ്ലിഷേഴ്‌സ് അസോസിയേഷൻ കോൺക്ലേവിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
"വാർത്താ ലേഖകർ, പരമ്പരാഗത മാധ്യമങ്ങൾ, വിദൂര പ്രദേശങ്ങളിലെ ക്രിയേറ്റർമാർ, ഇൻഫ്ലുവൻസർമാർ, പ്ലാറ്റ്‌ഫോമുകൾ വഴി തങ്ങളുടെ അറിവ് പങ്കുവെക്കുന്ന പ്രൊഫസർമാർ അല്ലെങ്കിൽ ഗവേഷകർ - ഇവർക്കെല്ലാം തങ്ങൾ നിർമിക്കുന്ന ഉള്ളടക്കത്തിന് ന്യായമായ വരുമാന വിഹിതം ലഭിക്കണം," മന്ത്രി പറഞ്ഞു.
സോഷ്യൽ മീഡിയ കമ്പനികൾക്ക് ഇനി കേവലം 'നിഷ്പക്ഷ ഇടനിലക്കാർ' ആയി തുടരാനാകില്ല. ഇന്ന് അവ പബ്ലിഷർമാരെപ്പോലെയാണ് പ്രവർത്തിക്കുന്നത്. അതിനാൽ, തങ്ങൾ പ്രചരിപ്പിക്കുന്ന ഉള്ളടക്കത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാൻ അവർ ബാധ്യസ്ഥരാണ്. ഇന്റർനെറ്റ് ഇന്ന് ശക്തമായ ഒരു മാധ്യമ ആവാസവ്യവസ്ഥയായി മാറിയിരിക്കുന്നു. അതിനാൽ പരമ്പരാഗത മാധ്യമങ്ങളെപ്പോലെ തന്നെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളും ഉത്തരവാദിത്തം കാണിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
മലപ്പുറം: യുവതി കുളിക്കുന്ന ദൃശ്യം മൊബൈല്‍ ഫോണില്‍ പകര്‍ത്തിയ പ്രതിക്ക് മഞ്ചേരി എസ്.സി.എസ്.ടി കോടതി ഒമ്പതര വര്‍ഷം കഠിന തടവും 25,000 രൂപ പിഴയും ശിക്ഷ വിധിച്ചു. മലപ്പുറം പുഴക്കാട്ടിരി പനങ്ങാങ്ങര സ്വദേശി സമീറിനെയാണ് (42) ജഡ്ജി ടി.ജി. വര്‍ഗീസ് ശിക്ഷിച്ചത്. 2023 മേയ് എട്ടിന് രാവിലെ 11നാണ് കേസിനാസ്പദമായ സംഭവം. 20കാരിയായ പരാതിക്കാരി കുളിമുറിയില്‍ കയറിയ സമയം വീട്ടില്‍ മറ്റാരുമില്ലെന്ന് മനസ്സിലാക്കിയ പ്രതി കുളിമുറിയോട് ചേര്‍ന്നുള്ള ടോയിലറ്റില്‍ അതിക്രമിച്ചുകയറുകയായിരുന്നു. തുടര്‍ന്ന് ചുമരിനു മുകളിലുള്ള വിടവിലൂടെ മൊബൈല്‍ ഫോണ്‍ അകത്തേക്ക് പിടിച്ചാണ് വിഡിയോ ചിത്രീകരിച്ചത്. ഫോണ്‍ ശ്രദ്ധയില്‍ പെട്ടതോടെ യുവതി ബഹളം വെക്കുകയായിരുന്നു. പ്രോസിക്യൂഷനുവേണ്ടി ഹാജരായ സ്‌പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. തലാപ്പില്‍ അബ്ദുല്‍ സത്താര്‍ 12 സാക്ഷികളെ കോടതി മുമ്പാകെ വിസ്തരിച്ചു.19 രേഖകളും ഹാജരാക്കി. പ്രതി പിഴയടക്കുന്നപക്ഷം തുക പരാതിക്കാരിക്ക് നല്‍കണമെന്നും കോടതി വിധിച്ചു
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആലപ്പുഴ: ഭർതൃവീട്ടിൽ നിന്ന് പണവും സ്വർണവും മോഷ്ടിച്ച് മുങ്ങിയ കേസിൽ യുവതി പിടിയിൽ. ചേർത്തല എസ്എൽ പുരം കോർത്തുശേരി ആതിര(26) ആണ് പിടിയിലായത്. കോട്ടയത്ത് നിന്നാണ് യുവതിയെ പൂച്ചാക്കൽ പൊലീസ് പിടികൂടിയത്.
2024 നവംബറിലാണ് ആതിരയുടെ ഭർതൃമാതാവ് ചിട്ടി പിടിച്ച 50,000 രൂപയിൽ നിന്ന് 30,000 രൂപയും മാലയും വളയും കൊലുസുമെല്ലാം അടങ്ങുന്ന 35 പവൻ സ്വർണവും, ഡയമണ്ട് സ്റ്റഡും വീട്ടിൽ നിന്ന് മോഷണം പോയതായി അറിയുന്നത്. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി.
പൊലീസ് അന്വേഷണം നടക്കുന്നതിനിടെ ആതിര സ്വന്തം വീട്ടിലേക്ക് താമസം മാറിയിരുന്നു. ഇതിന് പിന്നാലെ ഭർത്താവിനെ വീട്ടിലേക്ക് വിളിച്ചു വരുത്തിയ ആതിര മോഷ്ടിച്ചത് താനാണെന്ന് കുറ്റസമ്മതം നടത്തി. മോഷണത്തിന് ശേഷം പല സ്ഥലങ്ങളിലായി മാറി മാറി ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ വ്യാഴാഴ്ചയാണ് പൊലീസ് പിടികൂടിയത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോട്ടയം: കോട്ടയത്ത് സിപിഎം മത്സരിക്കുന്ന മണ്ഡലങ്ങളിൽ സ്ഥാനാർത്ഥികളുടെ പട്ടിക തയാറാക്കി ജില്ലാ സെക്രട്ടറിയേറ്റ്. ഏറ്റുമാനൂർ, കോട്ടയം, പുതുപ്പള്ളി മണ്ഡലങ്ങളിലാണ് സിപിഎം മത്സരിക്കുന്നത്. മന്ത്രി വിഎൻ വാസവൻ ഏറ്റുമാനൂരിൽ വീണ്ടും മത്സരിക്കും. ഏറ്റുമാനൂരിൽ മത്സരിക്കുന്നവരിൽ വി എൻ വാസവന്‍റെ പേര് മാത്രമാണ് നിലവിലുള്ളത്. കോട്ടയത്ത് സംസ്ഥാന കമ്മിറ്റി അംഗം കെ അനിൽകുമാറും ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഹരികുമാറും പട്ടികയിലുണ്ട്. പുതുപ്പള്ളിയിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ എം രാധാകൃഷ്ണനും ഏരിയ സെക്രട്ടറി സുഭാഷ് പി വർഗീസും ആണ് പരിഗണനയിലുള്ളത്
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഹൈദരാബാദ്: കഴിഞ്ഞ ദശകത്തിൽ തെലങ്കാനയുടെ ശമ്പള, പെൻഷൻ ഭാരം കുത്തനെ വർധിച്ചതായി തെലങ്കാന സംസ്ഥാന ചീഫ് സെക്രട്ടറി കെ. രാമകൃഷ്ണ റാവു. സംസ്ഥാന സര്‍ക്കാര്‍ പ്രതിമാസം ഏകദേശം 6,000 കോടി രൂപ ശമ്പളത്തിനും പെൻഷനുമായി ചെലവഴിക്കുന്നുവെന്നും 2014 ൽ സംസ്ഥാന രൂപീകരണ സമയത്ത് ചെലവഴിച്ചതിന്റെ നാലിരട്ടിയാണിതെന്നും അദ്ദേഹം പറഞ്ഞു. വൈദ്യുതി മേഖലയിലെ ഉന്നത സർക്കാർ എഞ്ചിനീയർമാർക്ക് പ്രതിമാസം ഏഴ് ലക്ഷം രൂപ വരെ ശമ്പളം ലഭിക്കുന്നുണ്ടെന്നും ഗ്രേറ്റർ ഹൈദരാബാദ് മുനിസിപ്പൽ കോർപ്പറേഷനിലെ (ജിഎച്ച്എംസി) മുതിർന്ന ശുചീകരണ തൊഴിലാളികൾക്ക് ശമ്പള പരിഷ്കരണങ്ങൾക്ക് ശേഷം പ്രതിമാസം രണ്ട് ലക്ഷം രൂപയോളം ശമ്പളം ലഭിക്കുമെന്നും ഇദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് കാലങ്ങളിൽ സമയബന്ധിതമായി നടത്തിയ ശമ്പള പരിഷ്കരണങ്ങളാണ് ഉയർന്ന വേതനം ലഭിക്കാൻ കാരണമെന്നും ഇദ്ദേഹം പറയുന്നു.
തെലങ്കാന സ്റ്റേറ്റ് പവർ ജനറേഷൻ കോർപ്പറേഷൻ ലിമിറ്റഡ് (TGGENCO), തെലങ്കാന സ്റ്റേറ്റ് ട്രാൻസ്മിഷൻ കോർപ്പറേഷൻ ലിമിറ്റഡ് (TGTRANSCO), തെലങ്കാന സതേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ്, തെലങ്കാന നോർത്തേൺ പവർ ഡിസ്ട്രിബ്യൂഷൻ കമ്പനി ലിമിറ്റഡ് എന്നിവയിലെ ചീഫ് എഞ്ചിനീയർമാരുൾപ്പെടെയുള്ളവർക്കാണ് ഏറ്റവും കൂടുതൽ ശമ്പളം നൽകുന്നത്. ഈ സ്ഥാപനങ്ങളിലെ സീനിയർ തലത്തിൽ നാല് വർഷത്തെ തുടർച്ചയായ പരിഷ്കാരങ്ങൾ പ്രതിമാസ ശമ്പളം ഏഴ് ലക്ഷം രൂപയാക്കി ഉയർത്തി. ഹൈദരാബാദ് നഗരം നിയന്ത്രിക്കുന്ന ജിഎച്ച്എംസിയിൽ, സ്ഥിരപ്പെടുത്തിയ ശുചിത്വ തൊഴിലാളികൾക്ക് പ്രതിമാസം ശരാശരി 70,000 രൂപ വേതനം ലഭിക്കുമ്പോൾ, എൻട്രി ലെവൽ മുനിസിപ്പൽ ജീവനക്കാർക്ക് ഏകദേശം 28,000 രൂപയും, ദീർഘകാല സേവനമുള്ള സീനിയർ ക്ലാസ് -4 തൊഴിലാളികൾക്ക് പ്രതിമാസം 2 ലക്ഷം രൂപയും വേതനം ലഭിക്കുന്നു.
മിക്ക ജീവനക്കാരും ദേശീയ പെൻഷൻ സംവിധാനത്തിന് (NPS) കീഴിലായതിനാല്‍ ബാധ്യതകൾ വർദ്ധിപ്പിക്കുന്നു. ഭാരിച്ച വേതനചെലവ് കൂടിയിട്ടും സംസ്ഥാനത്തിന്‍റെ മികച്ച വരുമാനം ഇതുവരെ ശമ്പള പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു. 2023-24-ൽ സംസ്ഥാനത്തിന്റെ വരുമാനത്തിന്റെ ഏകദേശം 45% ശമ്പളം, പെൻഷൻ, കടത്തിന്റെ പലിശ എന്നിവ നൽകുന്നതിനാണ് ഉപയോഗിച്ചതെന്ന് കംപ്ൺട്രോളർ & ഓഡിറ്റർ ജനറൽ റിപ്പോർട്ട് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12