Wednesday, 11 March 2026

ഇൻഡി​ഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു

ഇൻഡി​ഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു

ന്യൂഡൽഹി: ഇൻഡി​ഗോ എയർലൈൻ സിഇഒ പീറ്റർ എൽബേഴ്സ് രാജിവെച്ചു. രാജ്യത്തെ ഏറ്റവും വലിയ വിമാന കമ്പനിയായ ഇൻഡിഗോ വൻതോതിൽ പ്രവർത്തന തടസങ്ങൾ നേരിട്ടതിന് പിന്നാലെയാണ് രാജി. മൂന്ന് മാസങ്ങൾക്ക് മുമ്പ് ഇൻഡി​ഗോ വൻ തോതിലുള്ള പ്രതിസന്ധികൾ നേരിട്ടിരുന്നു. പുതിയ സിഇഒയെ ഉടൻ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. അതുവരെ എയർലൈൻസിൻ്റെ മാനേജിങ് ഡയറക്ടർ രാഹുൽ ഭാട്ടിയ താത്കാലിക മേൽനോട്ടം വഹിക്കും.

2022 സെപ്റ്റംബറിലാണ് ഇൻഡി​ഗോ തലപ്പത്തേക്ക് പീറ്റർ എൽബേഴ്സ് എത്തുന്നത്. കഴിഞ്ഞ വർഷം ഇൻഡിഗോയുടെ നൂറ് കണക്കിന് വിമാന സർവീസുകൾ പ്രതിസന്ധിയിലായതോടെ എൽബേഴ്സ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നു. കമ്പനിക്ക് ഇതിനോടകം 2,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായതായി റിപ്പോർട്ടുണ്ട്. വ്യോമയാന നിയന്തണ ഏജൻസി ഇൻഡി​ഗോയ്ക്ക് 22.0 കോടി രൂപ പിഴ ചുമത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്ന് തവണ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിട്ടും മരിച്ചില്ല; ഒടുവിൽ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭർത്താവ്

മൂന്ന് തവണ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകിട്ടും മരിച്ചില്ല; ഒടുവിൽ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭർത്താവ്

മുംബൈ: മഹാരാഷ്ട്രയിലെ ബുൽദാനയിൽ ഭാര്യയെ ക്വട്ടേഷൻ നൽകി കൊലപ്പെടുത്തി ഭർത്താവ്. മൂന്ന് തവണ ഭക്ഷണത്തിൽ വിഷം ചേർത്ത് നൽകി കൊല്ലാൻ ശ്രമിച്ചിട്ടും മരിക്കാത്തതിനെ തുടർന്നാണ് ക്വട്ടേഷൻ കൊടുത്ത് കൊന്നത്. പ്രകാശ് ​ഗവാണ്ടെ എന്നയാളാണ് ഭാര്യ വൃഷാലിയെ കൊലപ്പെടുത്താൻ വാടക കൊലയാളിയെ ഏർപ്പെടുത്തിയത്.

കാറിടിപ്പിച്ച് കൊലപ്പെടുത്തിയ ശേഷം അപകടമരണമാണെന്ന് വരുത്തിതീർക്കാനായിരുന്നു ശ്രമം. ഇതിനായി വാടക കൊലയാളിക്ക് ഒരു ലക്ഷം രൂപയും നൽകി. മാർച്ച് രണ്ടിനായിരുന്നു സംഭവം. സ്കൂട്ടറിൽ പോയ യുവതിയെ ഒരു വെളുത്ത ടാറ്റ ഇൻട്രാ കാർ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വൃഷാലി സംഭവ സ്ഥലത്ത് വെച്ചുതന്നെ മരണപ്പെട്ടു. കാറിൻ്റെ ഉടമയെ തേടിയുള്ള പൊലീസ് അന്വേഷണത്തിലാണ് കൊലപാതകത്തിൻ്റെ ചുരുൾ അഴിഞ്ഞത്.

കാറുടമയെ ചോദ്യം ചെയ്തതിൽ നിന്ന് കൊലപാതത്തിന് പിന്നിൽ യുവതിയുടെ ഭർത്താവ് പ്രകാശ് തന്നെയാണെന്ന് പൊലീസ് സ്ഥിരീകരിച്ചു. മൂന്ന് തവണ ഭക്ഷണത്തിൽ വിഷം നൽകി കൊല്ലാൻ ശ്രമിച്ചിട്ടും മരിക്കാത്തതിനെ തുടർന്നാണ് ക്വട്ടേഷൻ നൽകിയതെന്നാണ് പ്രതിയുടെ മൊഴി. കുടുംബ വഴക്കാണ് കൊലപാതകത്തിന് പിന്നിലെന്ന നി​ഗമനത്തിലാണ് പൊലീസ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാചകവാതകക്ഷാമം രൂക്ഷമാക്കി പശ്ചിമേഷ്യൻ  യുദ്ധം ഇന്ത്യയിൽ ഹോട്ടൽ വ്യവസായത്തിന് താഴ് വീഴുന്നു

പാചകവാതകക്ഷാമം രൂക്ഷമാക്കി പശ്ചിമേഷ്യൻ യുദ്ധം ഇന്ത്യയിൽ ഹോട്ടൽ വ്യവസായത്തിന് താഴ് വീഴുന്നു

 വാണിജ്യ മേഖലയിലേക്കുള്ള എൽപിജി വിതരണം നിറുത്തി

കൊച്ചി/ന്യൂഡൽഹി: പശ്ചിമേഷ്യൻ യുദ്ധം കാരണം ഇന്ത്യയിൽ പാചക വാതക വിതരണം തടസപ്പെട്ടതോടെ രാജ്യത്താകെ ഹോട്ടലുകൾക്കും റെസ്റ്റോറന്റുകൾക്കും താഴ് വീഴുന്നു. പ്രതിസന്ധി മറികടക്കാൻ വാണിജ്യ ആവശ്യങ്ങൾക്കുള്ള എൽ.പി.ജി വിതരണം എണ്ണക്കമ്പ നികൾ നിറുത്തി. ഇറാൻ യുദ്ധം കാരണം ഗൾഫ് രാജ്യങ്ങൾ ഉത്പാദനം കുറച്ചതും ഹോർമുസ് കടലിടുക്കിലൂടെ  ഗതാഗതം തടസപ്പെട്ടതുമാണ് ക്ഷാമ കാരണം.

ഗാർഹിക കണക്ഷനും നിയന്ത്രണത്തോടെയാണ് നൽകുന്നത്. കഴിഞ്ഞയാഴ്ചവരെ ബുക്കു ചെയ്താൽ അടുത്ത ദിവസം ഗ്യാസ്കിട്ടുമായിരുന്നു. ഇപ്പോൾ ബുക്കിംഗ് ഇടവേള 25 ദിവസമാക്കിയിട്ടുണ്ട്. അതേ സമയം, ഗാർഹിക സിലിണ്ടറുകളുടെ ലഭ്യത ഉറപ്പാക്കാൻ കേന്ദ്ര സർക്കാർ ഇന്നലെ അവശ്യസാധന നിയമം നടപ്പാക്കി. ഇതനുസരിച്ച് എൽ.പി.ജി, സി.എൻ.ജി, പൈപ്പ്ഡ് ഗ്യാസ്തുടങ്ങിയ മുൻഗണന മേഖലകൾക്ക് നൽകിയ ശേഷമേ പ്രകൃതി വാതകം മറ്റുള്ളവർക്കു ലഭ്യമാക്കൂ.സി.എൻ.ജി,പൈപ്പ്ഡ്‌ പാചക വാതകം എന്നിവ മാത്രമാണ് പ്രകൃതി വാതക വിതരണത്തിൽ മുൻഗണന നൽകിയിരുന്നത്.

അവശ്യസേവനമേഖലകളായ ആശുപത്രികൾ, സ്കൂളുകൾ തുടങ്ങിയ മുൻഗണനാ മേഖലകളിലേക്ക് മാത്രമായി വാണിജ്യ എൽ.പി.ജി സിലിണ്ടറുകളുടെ വിതരണം നിയന്ത്രിക്കും. ഗാർഹിക ഉപഭോക്താക്കൾക്കും ഗാർഹികേതര മേഖലകൾക്കും പാചക വാതകം ഉറപ്പാക്കുന്നതിന് ഉത്പാദനം വർദ്ധിപ്പിക്കാനും ആവശ്യമായ സ്റ്റോക്ക് സൂക്ഷിക്കാനും പെട്രോളിയം മന്ത്രാലയം നടപടി തുടങ്ങിയെന്ന്ബി.പി.സി.എല്ലും ഐ. ഒ.സിയും എച്ച്.പി.സി.എല്ലും സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി. 

ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോസിയേഷനുകളുടെ അഭ്യർത്ഥനയെ തുടർന്ന്
ഹോട്ടലുകൾ, റെസ്‌റ്റോറൻ്റ കൾ തുടങ്ങിയ വാണിജ്യ മേഖലകളിൽ പാചകവാതക ലഭ്യത ഉറപ്പാക്കുന്നതിനെ കുറിച്ച് ആലോചിക്കാൻ 3 എണ്ണ കമ്പനികളെയും എക്സിക്യൂട്ടീവ് ഡയറക്ടർമാരെ ഉൾപ്പെടുത്തി കേന്ദ്രസർക്കാർ സമിതി രൂപീകരിച്ചു.
 റഷ്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ നിന്ന് എണ്ണയും പ്രകൃതിവാതകവും വാങ്ങുന്നതിനുള്ള സാധ്യതയും വിദേശകാര്യമന്ത്രാലയം പരിശോധിക്കുന്നുണ്ട്.
 സാധാരണക്കാരെ ബാധിക്കാത്ത വിധം വില പിടിച്ചു നിറുത്താനുള്ള സാമ്പത്തിക പാക്കേജുകളും യോഗം ചർച്ച ചെയ്തു. പെട്രോളിയം മന്ത്രി ഹർദീപ് സിംഗ് പുരി, വിദേശകാര്യ മന്ത്രി എസ്. ജയശങ്കർ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

 വിതരണത്തിൽ മുൻഗണന

🔴 ഗാർഹിക ആവശ്യങ്ങൾക്കുള്ള പാചകവാതകം 🔴പൈപ്പ് വഴിയുള്ള എൽപിജി🔴 
🔴 സിഎൻജി വിതരണം🔴 ആശുപത്രി സ്കൂൾ തുടങ്ങിയവയ്ക്കുള്ള വാണിജ്യ എൽപിജി 

 തടസ്സം 

🔴 ഹോട്ടൽ റസ്റ്റോറന്റ് മേഖലകൾ 🔴 വളം ഉത്പാദനം അടക്കമുള്ള മേഖലകളുടെ പ്രവർത്തനം 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Tuesday, 10 March 2026

വ്യാപാരികളിൽ നിന്നും ജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ച് പാലാ നഗരസഭ

വ്യാപാരികളിൽ നിന്നും ജനങ്ങളിൽ നിന്നും നിർദ്ദേശങ്ങൾ സ്വീകരിച്ച് പാലാ നഗരസഭ

പാലാ: പാല മുനിസിപ്പാലിറ്റിയുടെ നാളെ (11/03/2026)അവതരിപ്പിക്കുന്ന നഗരസഭയുടെ ബഡ്ജറ്റിലേക്ക് നിർദ്ദേശങ്ങൾ ക്ഷണിച്ച പാലാ നഗരസഭ ഭരണസമിതിയുടെ യാണ്   പരിപാടിക്ക് വൻ സ്വീകാര്യതയാണ് ലഭിച്ചത്. മുനിസിപ്പൽ ചെയർപേഴ്സൺ ദിയാ ബിനു ,മായാ രാഹുൽ ,മാണി സി കാപ്പൻ എം.എൽ.എ എന്നിവരും കൗൺസിലർമാരും പങ്കെടുത്തു. പാലാ നഗരസഭയിലെ വ്യാപാര അസോസിയേഷനുകളുടെ (KVVES,KHRA, മർച്ചെന്റ് അസോസിയേഷൻ, ബേക്കേഴ്സ് അസോസിയേഷൻ, കെറ്റേഴ്സ് അസോസിയേഷൻ) പ്രതിനിധികളും
റെസിഡൻസ് അസോസിയേഷൻ പ്രസിഡണ്ടായ ടെൽമ പുഴക്കര തങ്ങളുടെ ഭാഗത്തുള്ള റോഡിന് മുൻസിപ്പാലിറ്റിയിൽ നിന്നോ ,എം.എൽ.എ ഫണ്ടിൽ നിന്നോ പണം അനുവദിച്ച് റോഡ് പൂർത്തിയാക്കണം എന്ന് നിർദ്ദേശം വച്ചു.കെ.ടി.യു.സി നേതാവ് ജോസുകുട്ടി പൂവേലി തൊഴിലാളികളുടെ പ്രശ്നം അവതരിപ്പിച്ചു. ഓട്ടോ തൊഴിലാളികൾക്ക് സ്റ്റാൻ്റ് അനുവദിക്കണമെന്നും 400 ഓളം തൊഴിലാളികൾക്ക് സ്റ്റാൻ്റ് ഇല്ലെന്നും ,ചുമട്ട് തൊഴിലാളികൾ ഭക്ഷണം കഴിക്കുന്നത് കടതിണ്ണയിൽ ഇരുന്നാണ് .അവർക്ക് വിശ്രമ മുറി വേണമെന്നും ജോസുകുട്ടി പുവേലി പറഞ്ഞു.

ജനറൽ ആശുപത്രി ജംഗ്ഷനിലെ സിഗ്നൽ ലൈറ്റ് കേടായാൽ ഉടൻ നന്നാക്കാൻ ശുഷ്കാന്തി കാണിക്കണമെന്ന് വ്യാപാരി തോമസ് ജോസഫ് പറഞ്ഞു ,മുൻ സിപ്പാലിറ്റിയിലെ ഫ്രണ്ട് ഓഫീസ് ഭിന്നശേഷി സൗഹൃദമാക്കണമെന്ന് ബിജോയ് മണർകാട്ട് ആവശ്യപ്പെട്ടു ,രാത്രി 8 മണി കഴിഞ്ഞ് കുടുംബങ്ങൾക്ക് ഭക്ഷണം കഴിക്കാൻ ഫുഡ് പാർക്ക് സൗകര്യം ഒരുക്കണമെന്ന് വ്യാപാരി പ്രതിനിധി ആവശ്യപ്പെട്ടു. സഞ്ജയ് സഖറിയാസും അത് തന്നെ ആവശ്യപ്പെട്ടു.

ഉയരമുള്ള വാഹനങ്ങൾ പാലാ വലിയ പാലത്തിൽ കുടുങ്ങുന്നത് ഇല്ലാതാക്കാൻ സത്വര നടപടി വേണ്ടമെന്നും ആവശ്യമുയർന്നു.
കേരളാ &  റസ്റ്റോറന്റ് അസോസിയേഷനേ പ്രതിനിധീകരിച്ച് സംസ്ഥാന കമ്മിറ്റി അംഗം  ബിപിൻ തോമസ് അവതരിപ്പിച്ച വിഷയം അനധികൃത കച്ചവടക്കാരെ സംബന്ധിച്ച വിഷയത്തിൽ
പാലാ നഗരസഭയിൽ യാതൊരു നിലവാരവുമില്ലാത്ത സാധനങ്ങൾ വാഹനത്തിൽ കൊണ്ട് വന്ന് വിൽക്കുന്നത് ഉടനെ തന്നെ തടയണമെന്നും ,ദൂരെ സ്ഥലങ്ങളിലുള്ളവരാണ് ഇവരെന്നും മുൻ കൗൺസിലർ ജിമ്മി ജോസഫ് ശക്തമായി ആവശ്യപ്പെട്ടു. അവരുടെ മേൽ ലൈസൻസ് ഫീസുകൾ ചുമത്തണമെന്നും  കൗൺസിലർമാർ ആവശ്യപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനെ തകർക്കാൻ യുഎസ് ആദ്യ 48 മണിക്കൂറിൽ ഉപയോ​ഗിച്ചത് 5.6 ബില്യൺ ഡോളറിന്റെ യുദ്ധോപകരണങ്ങൾ

ഇറാനെ തകർക്കാൻ യുഎസ് ആദ്യ 48 മണിക്കൂറിൽ ഉപയോ​ഗിച്ചത് 5.6 ബില്യൺ ഡോളറിന്റെ യുദ്ധോപകരണങ്ങൾ

വാഷിം​ഗ്ടൺ: ഇറാനുമായുള്ള സംഘർഷത്തിൽ യുഎസ് സൈന്യം ആദ്യം 48 മണിക്കൂറിൽ ഉപയോ​ഗിച്ചത് 5.6 ബില്യൺ ഡോളർ വിലമതിക്കുന്ന യുദ്ധോപകരണങ്ങളെന്ന് റിപ്പോർട്ട്. യുഎസ് സൈന്യത്തിലെ മുതിർന്ന ഉദ്യോ​ഗസ്ഥരാണ് ഇക്കാര്യം പുറത്തുവിട്ടത്. അത്യാധുനിക വ്യാേമപ്രതിരോധ ഇന്റർസെപ്റ്ററുകളും ടോമാഹോക്ക് ക്രൂയിസ് മിസൈലുകളും ഉൾപ്പെടെ നൂറുകണക്കിന് ആയുധങ്ങളാണ് യുഎസ് സൈന്യം ഇറാനെതിരെ വിന്യസിച്ചത്.

‌ഫെബ്രുവരി 28 തുടങ്ങിയ യുദ്ധത്തിൽ ഇതുവരെ 2000 ത്തിലധികം യു​ദ്ധോപകരണങ്ങളാണ് യുഎസ് ഉപയോ​ഗിച്ചത്. ഇറാനിലെ 5,000 ത്തിലധികം സ്ഥലങ്ങളിലും ആക്രമണം നടത്തിയെന്നാണ് യുഎസിന്റെ അവകാശവാദം.

ഹോർമുസ് കടലിടുക്ക് പിടിച്ചെടുക്കുന്നതിനെ കുറിച്ച് ആലോചിക്കുകയാണെന്ന് ട്രംപ് ഭീഷണി മുഴക്കിയിരുന്നു. പെട്രോളിയം ​ഗതാ​ഗതം തടസപ്പെടുത്തുന്ന ഏതൊരു ശ്രമത്തിനും വൻ തോതിലുള്ള സൈനിക നടപടി നേരിടേണ്ടിവരുമെന്നും ട്രംപ് മുന്നറിയിപ്പ് നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘I hate my life…Ammu….’ എന്ന് ആത്മഹത്യാ കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

‘I hate my life…Ammu….’ എന്ന് ആത്മഹത്യാ കുറിപ്പ്; ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ

ചെന്നിത്തല നവോദയ സ്കൂളിൽ വീണ്ടും വിദ്യാർത്ഥി ആത്മഹത്യ. പ്ലസ് വൺ വിദ്യാർഥി അഭിഗീത് ഹോസ്റ്റലിൽ തൂങ്ങിമരിച്ചു. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. ‘I hate my life…Ammu Ammu…’ എന്ന് ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തി. നാലുമാസം മുമ്പ് മറ്റൊരു വിദ്യാർത്ഥിനിയും കോളേജ് ഹോസ്റ്റലിൽ തൂങ്ങിമരിച്ചിരുന്നു.

കായംകുളം സ്വദേശിയായ അഭിഗീത് ഇന്ന് രാവിലെ ക്ലാസില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം കുട്ടി ക്ലാസില്‍ എത്തിയിരുന്നില്ല. തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ആണ് ഹോസ്റ്റലിലെ ശുചിമുറിയോട് ചേര്‍ന്ന് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യാക്കുറിപ്പും കണ്ടെത്തി.

ഐ ഹേറ്റ് മൈ ലൈഫ് എന്നാണ് കുട്ടി ആത്മഹത്യാക്കുറിപ്പില്‍ എഴുതിയിരിക്കുന്നത്. വ്യക്തിപരമായ കാരണങ്ങളാകാം ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. വിദ്യാര്‍ഥിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആലപ്പുഴ മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 