Friday, 20 March 2026

കൂടുതൽ ഹോട്ടലുകൾ പൂട്ടി; പ്രതിസന്ധി അതിരൂക്ഷം

കൂടുതൽ ഹോട്ടലുകൾ പൂട്ടി; പ്രതിസന്ധി അതിരൂക്ഷം

 സിവിൽ സപ്ലൈസ് കമ്മീഷണർ വിളിച്ച യോഗത്തിൽ ഹോട്ടലുകൾക്ക് 20 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ ആവശ്യസേവനവിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും ഉറപ്പ് ലഭിച്ചതിനാൽ 23ന് നടത്തുവാൻ നിശ്ചയിച്ച കടയടപ്പ് സമരം മാറ്റിവെക്കുവാൻ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ തീരുമാനിച്ചു. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഹോട്ടലുകൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ തോത് ഉയർത്തുന്നതാണെന്നും കമ്മീഷണർ ഉറപ്പ് നൽകി. 
എല്ലാ ജില്ലകളിലും സപ്ലൈഓഫീസർമാരുടെ നേതൃത്വത്തിൽ KHRA (കേരളാ ഹോട്ടൽ &  റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തി സിലിണ്ടർ വിതരണം ഏകോപിപ്പിക്കുവാനും തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും അറിയിച്ചു. 

തൊഴിലാളി ക്ഷാമവും ഭീഷണി

ഹോട്ടൽ മേഖലയിലെ തൊഴിലാ ളിക്ഷാമം ഇപ്പോൾ കൂടുതൽ രൂക്ഷ മാകുന്ന അവസ്ഥയാണ്. അന്യസം സ്ഥാന തൊഴിലാളികൾ പലരും പെരുന്നാളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയി രിക്കുകയാണ്. നിലവിലെ അനിശ്ചിതാവസ്ഥയിൽ അവർ തിരി ച്ചെത്തുമോ എന്നത് സംശയകര മാണെന്ന് ഉടമകൾ പറയുന്നു. പാ ചകവാതക ക്ഷാമം പരിഹരിച്ചാ ലും ഹോട്ടലുകൾ പഴയ നിലയി ലേക്ക് മടങ്ങാൻ സമയം എടുത്തേ ക്കുമെന്നാണ് ആശങ്ക.

പ്രദേശത്തെ തൊഴിലാളികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാ നേരിടേണ്ടി വരുന്നത്. രാവിലെ ഭക്ഷണവും ചായയും ലഭിക്കാത്തത് ദിനചര്യയെ തന്നെ ബാധിച്ചിരിക്കുകയാണ്

ഹോട്ടലുകളെ സ്ഥിരമാ യി ആശ്രയിക്കുന്ന നിർമ്മാണതൊ ഴിലാളികൾ, കൂലിപ്പണിക്കാർ, ദൈ നംദിന യാത്രക്കാർ തുടങ്ങിയവർ ദുരിദത്തിൽ ആയി 

പാചകവാതക വിതരണം പാളി

ഗ്യാസ് ഏജൻസികളിൽ നിന്നുള്ള വ്യവസായി ക സിലിണ്ടർ വിതരണം പാളിയതാണ് പ്ര തിസന്ധിയുടെ പ്രധാന കാരണം. ആവശ്യ ത്തിന് സിലിണ്ടറുകൾ എത്താത്തതും ബു ക്കിംഗ് നടത്തിയിട്ടും വിതരണം വൈകുന്ന തും ഹോട്ടൽ ഉടമകളെ ആശങ്കയിലാഴ്ത്ത ന്നു. കമേഴ്സ്യൽ സിലിണ്ടറുകൾ ലഭ്യമാകാത്ത തിനാൽ ചിലർ ഉയർന്ന വിലയ്ക്ക് പകരം മാർഗങ്ങൾ അന്വേഷിക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ ചെലവ് വൻ തോതിൽ വർദ്ധിച്ചു.

ഇടപെടൽ അനിവാര്യം

ഗ്യാസ് വിതരണത്തിലെ തട സങ്ങൾ ഉടൻ പരിഹരിക്കാ ത്ത പക്ഷം സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് ഹോട്ടൽ ഉടമകളും നാട്ടുകാരും പറയുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ ഹോട്ടലുകളും പൂട്ടേണ്ടിവന്നേക്കും. ബന്ധ പ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് കമേഴ്‌സ്യൽ ഗ്യാസ് വിതരണം സാധാരണ നിലയിലാക്കണമെന്നാണ് ആവശ്യം
.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കി, 10 വര്‍ഷം കഴിഞ്ഞപ്പോള്‍ 33 ലക്ഷം അടയ്ക്കാന്‍ നോട്ടീസ്; ബാങ്കിനെതിരെ പോരാടി ജയിച്ച് ഇടപാടുകാരന്‍

ക്രെഡിറ്റ് കാര്‍ഡ് റദ്ദാക്കി, 10 വര്‍ഷം കഴിഞ്ഞപ്പോള്‍ 33 ലക്ഷം അടയ്ക്കാന്‍ നോട്ടീസ്; ബാങ്കിനെതിരെ പോരാടി ജയിച്ച് ഇടപാടുകാരന്‍

ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്ത് പത്ത് വര്‍ഷത്തിനു ശേഷം 33 ലക്ഷത്തിലധികം രൂപ കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന്റെ വക്കീല്‍ നോട്ടീസ്. ബാങ്കിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ നിയമപോരാട്ടം നടത്തിയ ഇടപാടുകാരന് ഒടുവില്‍ നീതി. 5 ലക്ഷം രൂപ നഷ്ടപരിഹാരവും ഒന്നര ലക്ഷം രൂപ കോടതിച്ചെലവുമടക്കം നല്‍കാന്‍ കര്‍ണാടക സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. മൈസൂര്‍ സ്വദേശി വെങ്കിടേഷാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെ തെറ്റായ നടപടിക്കെതിരെ പോരാടി വിജയം കണ്ടത്.

2010 ഓഗസ്റ്റ് 27-നാണ് വെങ്കിടേഷ് 15,500 രൂപ അടച്ച് തന്റെ ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്തത്. കാര്‍ഡ് റദ്ദാക്കിയതായി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് അന്ന് തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം 2018-ല്‍ ബാങ്ക് പെട്ടെന്നൊരു ഡിമാന്‍ഡ് നോട്ടീസ് അയച്ചു. പിന്നീട് 2020 ഡിസംബര്‍ 25-ന് 33.83 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് വക്കീല്‍ നോട്ടീസും അയച്ചു. പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നിരന്തരം കോളുകളും മെസ്സേജുകളും ഇമെയിലുകളും വെങ്കിടേഷിനെ തേടിയെത്തി.

ഒരു ഇടപാടും നടത്താതെ എങ്ങനെ ഇത്രയും തുക കുടിശ്ശികയായെന്ന് ചോദിച്ച് 2022 ജൂണ്‍ 18-ന് വെങ്കിടേഷ് ബാങ്കിന് മറുപടി നല്‍കി. എന്നിട്ടും ബാങ്കിന്റെ ഭീഷണി തുടര്‍ന്നപ്പോഴാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാൻ്റെ അതിശക്തമായ ആക്രമണം; ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ഇറാൻ്റെ അതിശക്തമായ ആക്രമണം; ഇന്ത്യയടക്കമുള്ള രാജ്യങ്ങളെ കാത്തിരിക്കുന്നത് വൻ പ്രതിസന്ധി; ഖത്തറിലെ എൽഎൻജി പ്ലാൻ്റ് തകർന്നതോടെ ആശങ്കയിൽ ലോകം

ദോഹ: ലോകത്തിലെ ഏറ്റവും വലിയ എൽഎൻജി ഉൽപ്പാദന കേന്ദ്രങ്ങളിലൊന്നായ ഖത്തറിലെ പ്ലാൻ്റുകൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണം ആഗോള ഊർജ്ജ വിപണിയെ കടുത്ത ആശങ്കയിലാഴ്ത്തി. ആക്രമണത്തെത്തുടർന്ന് ഖത്തറിൻ്റെ എൽഎൻജി കയറ്റുമതിയിൽ ഏകദേശം 17 ശതമാനത്തോളം കുറവുണ്ടായതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇന്ത്യയുൾപ്പെടെയുള്ള പ്രധാന ഏഷ്യൻ രാജ്യങ്ങളെയാണ് ഈ പ്രതിസന്ധി സാരമായി ബാധിക്കുക

ഖത്തറിൽ നിന്ന് വലിയ തോതിൽ പ്രകൃതിവാതകം ഇറക്കുമതി ചെയ്യുന്ന ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങൾ ഇന്ധന ലഭ്യതയിൽ കുറവ് നേരിടുന്നുണ്ട്. ഇന്ത്യയുടെ ഇന്ധന ആവശ്യങ്ങളുടെ ഗണ്യമായ പങ്ക് ഖത്തറിൽ നിന്നാണ് എത്തുന്നത്. അതിനാൽ തന്നെ രാജ്യത്തെ വളം നിർമ്മാണം, വൈദ്യുതി ഉൽപ്പാദനം, സിറ്റി ഗ്യാസ് വിതരണം എന്നിവയിൽ വരും ദിവസങ്ങളിൽ പ്രതിസന്ധി ഉണ്ടായേക്കാം. റഷ്യ-യുക്രെയ്ൻ യുദ്ധത്തെ തുടർന്ന് റഷ്യൻ വാതകത്തിന് പകരമായി ഖത്തറിനെ ആശ്രയിച്ചു തുടങ്ങിയ യൂറോപ്യൻ രാജ്യങ്ങൾക്കും ഈ ആക്രമണം വലിയ തിരിച്ചടിയായി. ജർമ്മനി, ഇറ്റലി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങൾ വരും മാസങ്ങളിൽ ഊർജ്ജ പ്രതിസന്ധി മുന്നിൽ കാണുന്നുണ്ട്. പ്ലാൻ്റുകൾക്ക് സംഭവിച്ച നാശനഷ്ടങ്ങൾ പരിഹരിച്ച് കയറ്റുമതി പുനസ്ഥാപിക്കാൻ ആഴ്ചകളോ മാസങ്ങളോ എടുത്തേക്കാമെന്ന റിപ്പോർട്ടുകൾക്ക് പിന്നാലെ യൂറോപ്പിലെ ഇന്ധന വില കുതിച്ചുയരാൻ കാരണമായിട്ടുണ്ട്.

ആഗോള വിപണിയിൽ എൽഎൻജി വിലയിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. വിതരണ ശൃംഖലയിൽ പെട്ടെന്നുണ്ടായ തടസ്സം ചരക്ക് നീക്കത്തെയും ബാധിച്ചിട്ടുണ്ട്. കയറ്റുമതി പ്ലാൻ്റുകൾക്ക് നേരെയുള്ള ആക്രമണം കേവലം രണ്ട് രാജ്യങ്ങൾ തമ്മിലുള്ള പ്രശ്നമല്ലെന്നും, അത് ലോകമെമ്പാടുമുള്ള ഊർജ്ജ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും വിദഗ്ധർ വിലയിരുത്തുന്നു. സ്ഥിതിഗതികൾ ശാന്തമാക്കാനുള്ള അന്താരാഷ്ട്ര തലത്തിലുള്ള ഇടപെടലുകൾക്കായി ലോകം ഉറ്റുനോക്കുകയാണ്. ഇറാനിലെ ഇന്ധന കേന്ദ്രങ്ങൾ ഇസ്രയേൽ ആക്രമിച്ചതിന് പിന്നാലെയാണ് ഖത്തറിലെ പ്ലാൻ്റ് ആക്രമിക്കപ്പെട്ടത്. ഇതോടെ അമേരിക്ക ഇസ്രയേലിനെതിരെ തിരിഞ്ഞു. ഇനി ഇറാനിലെ എണ്ണപ്പാടങ്ങൾ ആക്രമിക്കില്ലെന്ന് നെതന്യാഹു വ്യക്തമാക്കിയതായി ഇസ്രായേലിൽ നിന്നുള്ള റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തു; പ്രതിരോധ സേന

സൗദിക്ക് നേരെയുള്ള ഡ്രോണ്‍ ആക്രമണ ശ്രമങ്ങള്‍ തകര്‍ത്തതായി പ്രതിരോധ സേന. കിഴക്കന്‍ പ്രവിശ്യ ലക്ഷ്യമിട്ടാണ് ആക്രമണം ഉണ്ടായത്. യുഎഇ പ്രസിഡന്റുമായി അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഇന്ന് സംസാരിച്ചു. അതിനിടെ യുഎഇയില്‍ ഹിസ്ബുല്ല അംഗങ്ങള്‍ അറസ്റ്റിലായി

ചെറിയ പെരുന്നാള്‍ ദിനത്തില്‍ യുദ്ധസാഹചര്യം ഉടന്‍ മാറുമെന്നും സമാധാനം പുലരുമെന്നുമുള്ള പ്രാര്‍ഥനയും പ്രതീക്ഷയുമാണ് ഗള്‍ഫ് നാടുകള്‍ക്കുള്ളത്. ലോക മുസ്ലീങ്ങള്‍ക്ക് സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് ഈദ് ആശംസകള്‍ നേര്‍ന്നു. മേഖലയിലെ സമാധാനത്തിന് സൗദി പ്രതിജ്ഞാബദ്ധമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു. പ്രതിസന്ധികള്‍ പരിഹരിക്കാനും ആഗോള സുസ്ഥിരത നിലനിര്‍ത്താനുമുള്ള രാജ്യത്തിന്റെ ഉറച്ച നിലപാട് അദ്ദേഹം ആവര്‍ത്തിച്ചു.

അതേസമയം വാണിജ്യസ്ഥാപനത്തിന്റെ മറവില്‍ ലബനാനിലേയും, ഇറാനിലെയും ഹിസ്ബുല്ല ശൃംഖലക്കായി പ്രവര്‍ത്തിച്ചുവെന്ന കേസില്‍ യുഎഇയില്‍ ഹിസ്ബുല്ല അംഗങ്ങള്‍ അറസ്റ്റിലായി. ഇവര്‍ കള്ളപ്പണം വെളുപ്പിച്ചുവെന്നും തീവ്രവാദഫണ്ടിങ് നടത്തിയെന്നുമാണ് കണ്ടെത്തല്‍. പിടിയിലായ അഞ്ച് പേരുടെ ചിത്രങ്ങളും എസ്എസ്എ പുറത്തുവിട്ടിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

‘ഞാന്‍ ജീവനോടെയുണ്ട്, ഇറാന്‍ യുദ്ധം വിചാരിക്കുന്നതിലും വേഗം അവസാനിക്കും’; ഒരു ഇടവേളയ്ക്ക് ശേഷം പ്രതികരണവുമായി നെതന്യാഹു

ഇറാനുമായുള്ള യുദ്ധം വിചാരിക്കുന്നതിലും വേഗത്തില്‍ അവസാനിച്ചേക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. അമേരിക്കയെ യുദ്ധത്തിലേക്ക് വലിച്ചിഴച്ചിട്ടില്ലെന്നും ഇസ്രയേലും അമേരിക്കയും ലോകത്തെ സംരക്ഷിക്കുമെന്നും നെതന്യാഹു വ്യക്തമാക്കി

അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ടാണ് ബെഞ്ചമിന്‍ നെതന്യാഹു, ഒരിടവേളക്ക് ശേഷം പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടത്. കൊല്ലപ്പെട്ടു എന്ന അഭ്യൂഹങ്ങള്‍ക്ക് മറുപടിയായി, ‘ഞാന്‍ ജീവനോടെയുണ്ട്’ എന്ന് പറഞ്ഞായിരുന്നു നെതന്യാഹു വാര്‍ത്താസമ്മേളനം ആരംഭിച്ചത്.ഇറാന്‍ ഇപ്പോള്‍ ആരുടെ ഭരണത്തിന് കീഴിലാണെന്ന് തനിക്കറിയില്ലെന്ന് ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.പുതിയ പരമോന്നത നേതാവ് മുജ്തബ ഖമനയി ഇതുവരെ പൊതുവേദിയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ല. ഇറാനിയന്‍ നേതൃത്വത്തിനുള്ളില്‍ വിള്ളലുകള്‍ വീഴുന്നതായി കാണുന്നുണ്ടെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു.

ഇറാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ക്ക് നേരെ ആക്രമണം അഴിച്ചുവിടുകയാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു ചൂണ്ടിക്കാട്ടി.ഹോര്‍മുസ് കടലിടുക്ക് ഉപയോഗിച്ച് ലോകത്തെ ബ്ലാക്ക് മെയില്‍ ചെയ്യുകയാണെന്നും ഇറാന്റെ തന്ത്രം നടപ്പിലാവില്ലെന്നും നെതന്യാഹു വ്യക്തമാക്കി. ഇസ്രയേലും അമേരിക്കയും ചേര്‍ന്ന് പശ്ചിമേഷ്യയേയും ലോകത്തെയാകെയും സംരക്ഷിക്കുകയാണെന്നും നെതന്യാഹു അഭിപ്രായപ്പെട്ടു. ഇറാന്‍ ഭരണകൂടത്തെ തകര്‍ത്തതായും ഇറാന്റെ മിസൈല്‍ ശേഷി ഇല്ലാതാക്കിയതായും നെതന്യാഹു പറഞ്ഞു. അതേസമയം ഇറാനിലെ വാതകപ്പാടങ്ങള്‍ ആക്രമിക്കരുതെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ആവശ്യം ഇസ്രയേല്‍ അംഗീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല; കായംകുളത്ത് തിക്കും തിരക്കും

ഗ്യാസ് തീര്‍ന്നു, ഓര്‍ഡര്‍ ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല; കായംകുളത്ത് തിക്കും തിരക്കും

ആലപ്പുഴ: കായംകുളത്തു പത്തിരി നിര്‍മ്മാണ യൂണിറ്റില്‍ തിക്കും തിരക്കും. കായംകുളം മുക്കവലയിലെ റോയല്‍ പത്തിരി യൂണിറ്റിലാണ് ഉന്തും തള്ളുമുണ്ടായത്. പെരുന്നാളിന്റെ ഭാഗമായി ഓര്‍ഡര്‍ ചെയ്ത പത്തിരി കിട്ടാത്തതിലാണ് പ്രതിഷേധം.

ഗ്യാസ് തീര്‍ന്നതിനെ തുടര്‍ന്ന് പലര്‍ക്കും ബുക്ക് ചെയ്ത പത്തിരി കൊടുക്കാന്‍ കഴിഞ്ഞില്ല. കായംകുളം പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭയന്ന് പലരും വാങ്ങാൻ മടിച്ച ഭൂമി, ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്ത് ലേലത്തിലൂടെ നേടിയെടുത്ത് മുംബൈ സ്വദേശി

ഭയന്ന് പലരും വാങ്ങാൻ മടിച്ച ഭൂമി, ദാവൂദ് ഇബ്രാഹിമിന്റെ പൂർവ്വിക സ്വത്ത് ലേലത്തിലൂടെ നേടിയെടുത്ത് മുംബൈ സ്വദേശി

മുംബൈ: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ പൂര്‍വ്വികസ്വത്ത് ലേലത്തിലൂടെ നേടിയെടുത്ത് മുംബൈ സ്വദേശി. കളളക്കടത്ത്, വിദേശനാണ്യ വിനിമയ ചട്ടലംഘനം എന്നിവ സംബന്ധിച്ച സഫേമ നിയമപ്രകാരം സര്‍ക്കാര്‍ കണ്ടുകെട്ടിയ നാല് കൃഷി പ്ലോട്ടുകളാണ് ലേലത്തില്‍വെച്ചപ്പോള്‍ വിറ്റുപോയത്. നേരത്തെ നിരവധി തവണ ലേലത്തിന് വച്ചിട്ടും ആരും ഏറ്റെടുക്കാന്‍ തയ്യാറാകാതിരുന്ന പ്ലോട്ടുകളാണ് ഇപ്പോള്‍ വിറ്റുപോയത്. എന്നാല്‍ ലേലം വിളിച്ചയാളുടെ പേരുവിവരങ്ങള്‍ സുരക്ഷാ കാരണങ്ങളാല്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ദാവൂദിന്റെ ജന്മസ്ഥലമായ കൊങ്കണ്‍ മേഖലയിലെ മുംബകെ ഗ്രാമത്തിലുളള കുടുംബസ്വത്താണ് ലേലത്തില്‍ പോയത്. ദാവൂദിന്റെ അമ്മ ആമിന ബിയുടെ പേരില്‍ രജിസ്റ്റര്‍ ചെയ്ത പ്ലോട്ടുകളായിരുന്നു അവ. മുംബൈയിലെയും രത്‌നഗിരിയിലെയും ഓരോരുത്തരാണ് പങ്കെടുത്തത്. ലേലത്തുക ഏപ്രിലിനുളളില്‍ കൊടുത്തുതീര്‍ക്കണം. നേരത്തെ 2017-ലും 2020-ലും 2024 -ലും 2025-ലും ലേലത്തിന് വെച്ചെങ്കിലും ആരും അത് വാങ്ങാന്‍ തയ്യാറായിരുന്നില്ല. ഇത്തവണ ലേലത്തില്‍ വെച്ചപ്പോള്‍ നാല് പ്ലോട്ടുകള്‍ക്കും ഓരോ വിലകളാണ് അധികാരികള്‍ നിശ്ചയിച്ചത്. 9. 41 ലക്ഷം രൂപ വിലമതിക്കുന്ന പ്രധാന പ്ലോട്ട് വിറ്റുപോയത് പത്തുലക്ഷം രൂപയ്ക്കാണ്.

2001-ൽ ദാവൂദിന്റെ മുംബൈയിലെ നാഗ്പാടയിലുളള രണ്ട് സ്ഥലങ്ങൾ മുംബൈ ആസ്ഥാനമായി പ്രവർത്തിക്കുന്ന അഭിഭാഷകൻ അജയ് ശ്രീവാസ്തവ ലേലത്തിൽ വാങ്ങിയിരുന്നു. ഇതുസംബന്ധിച്ച കേസ് ഇപ്പോഴും തുടരുകയാണ്. 2020-ൽ മുംബകെ ഗ്രാമത്തിലുളള ദാവൂദിന്റെ പൂർവ്വിക ബംഗ്ലാവ് ഇദ്ദേഹം സ്വന്തമാക്കുകയും അവിടെ ട്രസ്റ്റ് സ്ഥാപിക്കാനുളള നടപടികൾ ആരംഭിക്കുകയും ചെയ്തിരുന്നു. 2024-ൽ സ്ഥലം 2.01 കോടിയ്ക്ക് ലേലത്തിൽ പോയെങ്കിലും കുടിശ്ശിക അടയ്ക്കാത്തതിനാൽ കരാർ റദ്ദാക്കി.