ക്രെഡിറ്റ് കാര്‍ഡ് അക്കൗണ്ട് ക്ലോസ് ചെയ്ത് പത്ത് വര്‍ഷത്തിനു ശേഷം 33 ലക്ഷത്തിലധികം രൂപ കുടിശ്ശിക അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്കിന്റെ വക്കീല്‍ നോട്ടീസ്. ബാങ്കിന്റെ ഭീഷണികള്‍ക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ നിയമപോരാട്ടം നടത്തിയ ഇടപാടുകാരന് ഒടുവില്‍ നീതി. 5 ലക്ഷം രൂപ നഷ്ടപരിഹാരവും ഒന്നര ലക്ഷം രൂപ കോടതിച്ചെലവുമടക്കം നല്‍കാന്‍ കര്‍ണാടക സംസ്ഥാന ഉപഭോക്തൃ തര്‍ക്ക പരിഹാര കമ്മീഷന്‍ ഉത്തരവിട്ടു. മൈസൂര്‍ സ്വദേശി വെങ്കിടേഷാണ് സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്കിന്റെ തെറ്റായ നടപടിക്കെതിരെ പോരാടി വിജയം കണ്ടത്.
2010 ഓഗസ്റ്റ് 27-നാണ് വെങ്കിടേഷ് 15,500 രൂപ അടച്ച് തന്റെ ക്രെഡിറ്റ് കാര്‍ഡ് ക്ലോസ് ചെയ്തത്. കാര്‍ഡ് റദ്ദാക്കിയതായി സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേര്‍ഡ് ബാങ്ക് അന്ന് തന്നെ സ്ഥിരീകരിക്കുകയും ചെയ്തു. എന്നാല്‍ ഏഴുവര്‍ഷങ്ങള്‍ക്ക് ശേഷം 2018-ല്‍ ബാങ്ക് പെട്ടെന്നൊരു ഡിമാന്‍ഡ് നോട്ടീസ് അയച്ചു. പിന്നീട് 2020 ഡിസംബര്‍ 25-ന് 33.83 ലക്ഷം രൂപ അടയ്ക്കണമെന്നാവശ്യപ്പെട്ട് ബാങ്ക് വക്കീല്‍ നോട്ടീസും അയച്ചു. പണമടയ്ക്കാന്‍ ആവശ്യപ്പെട്ട് ബാങ്കില്‍ നിന്ന് നിരന്തരം കോളുകളും മെസ്സേജുകളും ഇമെയിലുകളും വെങ്കിടേഷിനെ തേടിയെത്തി.
ഒരു ഇടപാടും നടത്താതെ എങ്ങനെ ഇത്രയും തുക കുടിശ്ശികയായെന്ന് ചോദിച്ച് 2022 ജൂണ്‍ 18-ന് വെങ്കിടേഷ് ബാങ്കിന് മറുപടി നല്‍കി. എന്നിട്ടും ബാങ്കിന്റെ ഭീഷണി തുടര്‍ന്നപ്പോഴാണ് അദ്ദേഹം ഉപഭോക്തൃ കോടതിയെ സമീപിച്ചത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.