സിവിൽ സപ്ലൈസ് കമ്മീഷണർ വിളിച്ച യോഗത്തിൽ ഹോട്ടലുകൾക്ക് 20 ശതമാനം സിലിണ്ടറുകൾ വിതരണം ചെയ്യാമെന്നും ഹോട്ടലുകളെ ആവശ്യസേവനവിഭാഗമായി അംഗീകരിക്കുന്നത് പരിഗണിക്കാമെന്നും ഉറപ്പ് ലഭിച്ചതിനാൽ 23ന് നടത്തുവാൻ നിശ്ചയിച്ച കടയടപ്പ് സമരം മാറ്റിവെക്കുവാൻ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ തീരുമാനിച്ചു. സാഹചര്യം മെച്ചപ്പെടുന്നതനുസരിച്ച് ഹോട്ടലുകൾക്ക് വിതരണം ചെയ്യുന്ന സിലിണ്ടറുകളുടെ തോത് ഉയർത്തുന്നതാണെന്നും കമ്മീഷണർ ഉറപ്പ് നൽകി.
എല്ലാ ജില്ലകളിലും സപ്ലൈഓഫീസർമാരുടെ നേതൃത്വത്തിൽ KHRA (കേരളാ ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പ്രതിനിധികളെ ഉൾപ്പെടുത്തി സിലിണ്ടർ വിതരണം ഏകോപിപ്പിക്കുവാനും തീരുമാനിച്ചതായി സംസ്ഥാന പ്രസിഡന്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബ്‌ദുൾ റസാഖും അറിയിച്ചു. തൊഴിലാളി ക്ഷാമവും ഭീഷണി
ഹോട്ടൽ മേഖലയിലെ തൊഴിലാ ളിക്ഷാമം ഇപ്പോൾ കൂടുതൽ രൂക്ഷ മാകുന്ന അവസ്ഥയാണ്. അന്യസം സ്ഥാന തൊഴിലാളികൾ പലരും പെരുന്നാളും തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാട്ടിലേയ്ക്ക് മടങ്ങിയി രിക്കുകയാണ്. നിലവിലെ അനിശ്ചിതാവസ്ഥയിൽ അവർ തിരി ച്ചെത്തുമോ എന്നത് സംശയകര മാണെന്ന് ഉടമകൾ പറയുന്നു. പാ ചകവാതക ക്ഷാമം പരിഹരിച്ചാ ലും ഹോട്ടലുകൾ പഴയ നിലയി ലേക്ക് മടങ്ങാൻ സമയം എടുത്തേ ക്കുമെന്നാണ് ആശങ്ക.
പ്രദേശത്തെ തൊഴിലാളികൾക്കും യാത്രക്കാർക്കും വലിയ ബുദ്ധിമുട്ടാ നേരിടേണ്ടി വരുന്നത്. രാവിലെ ഭക്ഷണവും ചായയും ലഭിക്കാത്തത് ദിനചര്യയെ തന്നെ ബാധിച്ചിരിക്കുകയാണ്
ഹോട്ടലുകളെ സ്ഥിരമാ യി ആശ്രയിക്കുന്ന നിർമ്മാണതൊ ഴിലാളികൾ, കൂലിപ്പണിക്കാർ, ദൈ നംദിന യാത്രക്കാർ തുടങ്ങിയവർ ദുരിദത്തിൽ ആയി
പാചകവാതക വിതരണം പാളി
ഗ്യാസ് ഏജൻസികളിൽ നിന്നുള്ള വ്യവസായി ക സിലിണ്ടർ വിതരണം പാളിയതാണ് പ്ര തിസന്ധിയുടെ പ്രധാന കാരണം. ആവശ്യ ത്തിന് സിലിണ്ടറുകൾ എത്താത്തതും ബു ക്കിംഗ് നടത്തിയിട്ടും വിതരണം വൈകുന്ന തും ഹോട്ടൽ ഉടമകളെ ആശങ്കയിലാഴ്ത്ത ന്നു. കമേഴ്സ്യൽ സിലിണ്ടറുകൾ ലഭ്യമാകാത്ത തിനാൽ ചിലർ ഉയർന്ന വിലയ്ക്ക് പകരം മാർഗങ്ങൾ അന്വേഷിക്കേണ്ടിവരുന്ന സാഹചര്യവും ഉണ്ടായി. ഇതോടെ ചെലവ് വൻ തോതിൽ വർദ്ധിച്ചു.
ഇടപെടൽ അനിവാര്യം
ഗ്യാസ് വിതരണത്തിലെ തട സങ്ങൾ ഉടൻ പരിഹരിക്കാ ത്ത പക്ഷം സ്ഥിതി കൂടുതൽ ഗുരുതരമാകുമെന്ന് ഹോട്ടൽ ഉടമകളും നാട്ടുകാരും പറയുന്നു. നിലവിലെ സ്ഥിതി തുടർന്നാൽ രണ്ട് ദിവസത്തിനുള്ളിൽ മുഴുവൻ ഹോട്ടലുകളും പൂട്ടേണ്ടിവന്നേക്കും. ബന്ധ പ്പെട്ട വകുപ്പുകൾ അടിയന്തരമായി ഇടപെട്ട് കമേഴ്‌സ്യൽ ഗ്യാസ് വിതരണം സാധാരണ നിലയിലാക്കണമെന്നാണ് ആവശ്യം
.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക








0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.