Friday, 10 April 2026

11,000 ലിറ്റര്‍ പാല്‍ നര്‍മ്മദാ നദിയിലൊഴുക്കി; നദിയെ അഭിഷേകം ചെയ്തതെന്ന് വിശദീകരണം, രൂക്ഷ വിമര്‍ശനം

11,000 ലിറ്റര്‍ പാല്‍ നര്‍മ്മദാ നദിയിലൊഴുക്കി; നദിയെ അഭിഷേകം ചെയ്തതെന്ന് വിശദീകരണം, രൂക്ഷ വിമര്‍ശനം

ഭോപ്പാല്‍: നര്‍മ്മദാ നദിയില്‍ വിശ്വാസത്തിന്റെ പേരുപറഞ്ഞ് ലിറ്റര്‍ കണക്കിന് പാലൊഴുക്കിയ സംഭവം വിവാദത്തില്‍. മധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലാണ് സംഭവം. സത്‌ദേവ് ഗ്രാമത്തിലെ ശ്രീ ദാദാജി ദര്‍ബാര്‍ പാതാളേശ്വര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന ചൈത്ര നവരാത്രിയുടെ ഭാഗമായാണ് നര്‍മ്മദാ നദിയില്‍ 11,000 ലിറ്റര്‍ പാല്‍ ഒഴുക്കിക്കളഞ്ഞത്. 21 ദിവസം നീണ്ടുനില്‍ക്കുന്ന ഉത്സവത്തില്‍ 41 ടണ്‍ നെയ്യ് ഉപയോഗിച്ചുളള യജ്ഞവും ശിവമഹാപുരാണ പാരായണവും 151 ഭക്തന്മാരുടെ ദുര്‍ഗാപഥ പാരായണവും ഉള്‍പ്പെടെ ഉണ്ടായിരുന്നു. അതിനിടെയാണ് നദിയിലേക്ക് പാലൊഴുക്കുന്ന വീഡിയോ വൈറലായത്. ശിവാനന്ദ് മഹാരാജിന്റെ നേതൃത്വത്തിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

വീഡിയോ വൈറലായതിന് പിന്നാലെ നദിയില്‍ പാലൊഴുക്കിയ നടപടിക്കെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. ലക്ഷക്കണക്കിന് കുഞ്ഞുങ്ങള്‍ പോഷകാഹാരക്കുറവ് അനുഭവിക്കുന്ന രാജ്യത്താണ് ഇത്രയധികം പാല്‍ അനാവശ്യമായി നദിയില്‍ ഒഴുക്കിക്കളയുന്നത് എന്നാണ് ഉയരുന്ന പ്രധാന വിമര്‍ശനം. നദിയില്‍ ഇത്രയധികം പാല്‍ ഒഴുക്കുന്നത് ജലത്തിലെ ഓക്‌സിജന്റെ അളവ് കുറയ്ക്കുമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകര്‍ നല്‍കുന്ന മുന്നറിയിപ്പ്. ജലത്തിലെ ജീവജാലങ്ങളുടെ നിലനില്‍പ്പിനെ ഇത് ബാധിക്കുമെന്നും ബാക്ടീരിയ വളര്‍ച്ചയ്ക്ക് കാരണമാകുമെന്നും വിമര്‍ശനമുയരുന്നുണ്ട്. 

സംഭവത്തില്‍ ചടങ്ങ് സംഘടിപ്പിച്ച ശിവാനന്ദ് മഹാരാജിനെ ന്യായീകരിച്ച് വിശ്വാസികളും രംഗത്തെത്തിയിട്ടുണ്ട്. 'ബാബയ്ക്ക് നര്‍മ്മദാ നദി അമ്മയെപ്പോലെയാണെന്നും നദിയെ അഭിഷേകം ചെയ്യുന്നതും ജനങ്ങളെ സേവിക്കുന്നതുമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നുമാണ് വിശ്വാസികളുടെ ന്യായീകരണം. നദിയെ ശുദ്ധീകരിക്കാനും തീര്‍ത്ഥാടകരുടെ ക്ഷേമത്തിനായും പ്രാദേശികവാസികളുടെ സന്തോഷത്തിനും ഐശ്വര്യത്തിനുമായാണ് ഇതെല്ലാം ചെയ്യുന്നതെന്നാണ് സംഘാടകരുടെ വിശദീകരണം. സ്വകാര്യ ഫണ്ട് ഉപയോഗിച്ചാണ് ചടങ്ങുകള്‍ ചെയ്യുന്നതെന്നും ആചാരങ്ങളെ ചോദ്യംചെയ്യരുതെന്നും സംഘാടകര്‍ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യയ്ക്ക് മുന്നിൽ വലിയ കടമ്പ, കടന്നുകിട്ടിയാൽ 2047-ഓടെ വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്

ഇന്ത്യയ്ക്ക് മുന്നിൽ വലിയ കടമ്പ, കടന്നുകിട്ടിയാൽ 2047-ഓടെ വികസിത രാജ്യമാകാമെന്ന് ലോകബാങ്ക്

ദില്ലി: കൃത്യമായ സാമ്പത്തിക പരിഷ്കാരങ്ങളുമായി മുന്നോട്ട് പോയാൽ 2047-ഓടെ ഇന്ത്യയ്ക്ക് വികസിത രാഷ്ട്രമായി മാറാൻ കഴിയുമെന്ന് ലോകബാങ്ക്. ഇന്ത്യയുടെ നിലവിലെ സാമ്പത്തിക വളർച്ചാ നിരക്ക് ശുഭസൂചകമാണെന്നും എന്നാൽ ലക്ഷ്യത്തിലെത്താൻ ഘടനാപരമായ മാറ്റങ്ങൾ ആവശ്യമാണെന്നും ലോകബാങ്ക് പുറത്തിറക്കിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. അടുത്ത രണ്ട് പതിറ്റാണ്ടുകളിൽ ഇന്ത്യയുടെ ജിഡിപി വളർച്ചാ നിരക്ക് എട്ട് ശതമാനത്തിന് മുകളിൽ നിലനിർത്തേണ്ടത് അനിവാര്യമാണെന്നും എങ്കിൽ മാത്രമേ വികസിത രാജ്യമായി ഉയരാൻ സാധിക്കൂവെന്നും റിപ്പോർട്ട് പറയുന്നു.

സ്ത്രീകളുടെ തൊഴിൽ പങ്കാളിത്തം വർദ്ധിപ്പിക്കുന്നത് സാമ്പത്തിക വളർച്ചയ്ക്ക് വലിയ കരുത്തേകും. നിലവിൽ ഈ മേഖലയിൽ ഇന്ത്യയ്ക്ക് വലിയ സാധ്യതകളുണ്ടെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ഉൽപ്പാദന മേഖലയിലും അടിസ്ഥാന സൗകര്യ വികസനത്തിലും കൂടുതൽ സ്വകാര്യ നിക്ഷേപങ്ങൾ ആകർഷിക്കണം. ആഗോള വിതരണ ശൃംഖലയിൽ ഇന്ത്യയുടെ പങ്ക് വർദ്ധിപ്പിക്കുന്നത് ഗുണകരമാകും. ആരോഗ്യം, വിദ്യാഭ്യാസം, നൈപുണ്യ വികസനം എന്നീ മേഖലകളിൽ കൂടുതൽ നിക്ഷേപം നടത്തണം. നവസാങ്കേതികവിദ്യകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും പ്രയോജനപ്പെടുത്തുന്നത് ഉൽപ്പാദനക്ഷമത വർദ്ധിപ്പിക്കാൻ സഹായിക്കും.

ആഗോളതലത്തിലെ സാമ്പത്തിക അസ്ഥിരതയും കാലാവസ്ഥാ വ്യതിയാനവും ഇന്ത്യയ്ക്ക് വെല്ലുവിളിയായേക്കാം. എങ്കിലും ശക്തമായ ആഭ്യന്തര വിപണിയും യുവജനതയുടെ സാന്നിധ്യവും ഇന്ത്യയ്ക്ക് അനുകൂല ഘടകങ്ങളാണെന്ന് ലോകബാങ്ക് നിരീക്ഷിക്കുന്നു. ഈ ലക്ഷ്യം കൈവരിക്കാൻ കഴിഞ്ഞാൽ, ലോകത്തെ മൂന്നാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മാറുന്നതിനൊപ്പം ദശലക്ഷക്കണക്കിന് ആളുകളെ ദാരിദ്ര്യത്തിൽ നിന്ന് കരകയറ്റാനും ഇന്ത്യയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട് അടിവരയിടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ ക്ഷേത്രപൈതൃകം വീണ്ടെടുക്കാൻ അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് ജന്മദിനത്തിൽ ധനസഹായം

കേരളത്തിലെ ക്ഷേത്രപൈതൃകം വീണ്ടെടുക്കാൻ അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് ജന്മദിനത്തിൽ ധനസഹായം

ഏപ്രിൽ ആദ്യവാരം കേരളത്തിലെ പ്രമുഖ ക്ഷേത്രങ്ങളായ തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രത്തിലും ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിലും സന്ദർശനം നടത്തിയ റിലയൻസ് എക്സിക്യൂട്ടീവ് ഡയറക്ടർ അനന്ത് അംബാനി, അന്ന് 18 കോടി രൂപയുടെ നവീകരണ പ്രവർത്തനങ്ങൾ പ്രഖ്യാപിച്ചിരുന്നു. ആ ഉദ്യമത്തിന്റെ തുടർച്ചയെന്നോണം, തന്റെ ജന്മദിനത്തിൽ കേരളത്തിലെ മറ്റു ആറ് പുരാതന ക്ഷേത്രങ്ങളുടെ പൈതൃക സംരക്ഷണത്തിനായി അദ്ദേഹം വലിയൊരു തുക കൂടി സമർപ്പിച്ചിരിക്കുകയാണ്.

കേരളത്തിന്റെ ചരിത്രവും ഐതിഹ്യങ്ങളുമായി ഇഴചേർന്നുനിൽക്കുന്ന താഴെ പറയുന്ന ക്ഷേത്രങ്ങൾക്കാണ് ഈ സഹായം ലഭിച്ചത്:

1. തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം (തലശ്ശേരി)

കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ശ്രീരാമക്ഷേത്രങ്ങളിലൊന്നായ ഇവിടെ, നൂറ്റാണ്ടുകൾ പഴക്കമുള്ള ചെമ്പു മേൽക്കൂര നവീകരിക്കുക എന്നത് വലിയൊരു വെല്ലുവിളിയായിരുന്നു. ഈ പൈതൃക നിർമ്മിതി സംരക്ഷിക്കുന്നതിനായി അദ്ദേഹം 60 ലക്ഷം രൂപ സമർപ്പിച്ചു. പണം കണ്ടെത്താൻ പ്രയാസപ്പെട്ടിരുന്ന തങ്ങൾക്ക് ഈ സഹായം വലിയ ആശ്വാസമാണെന്ന് ദേവസ്വം പ്രതിനിധി ജയറാം മൂസ്സദ് പറഞ്ഞു.

2. കടവല്ലൂർ ശ്രീരാമസ്വാമിക്ഷേത്രം (തൃശ്ശൂർ)

വേദപരീക്ഷയായ 'കടവല്ലൂർ അന്യോന്യം' നടന്നു വരുന്ന ഈ ക്ഷേത്രം പുരാവസ്തു വകുപ്പിന്റെ കീഴിലാണ്. ഭക്തർക്ക് പ്രദക്ഷിണം നടത്തുന്നതിനായി ഒരു നടപ്പുര നിർമ്മിക്കണമെന്ന ദീർഘകാലത്തെ ആവശ്യം പരിഗണിച്ച് 70 ലക്ഷം രൂപ അനന്ത് അംബാനി നൽകി. ഇത്രയും ചെറിയ പ്രായത്തിൽ തന്നെ സംസ്കാരത്തിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞ അദ്ദേഹത്തിന്റെ പ്രവർത്തനം ആവേശകരമാണെന്ന് ക്ഷേത്ര ഭാരവാഹി അരവിന്ദൻ പണിക്കർ പ്രതികരിച്ചു.

3. തൃപ്രങ്ങോട് ശിവക്ഷേത്രം (മലപ്പുറം)

യുദ്ധങ്ങളിലും സംഘർഷങ്ങളിലും തകർക്കപ്പെട്ട ഈ ക്ഷേത്രത്തിലെ പുരാതനമായ വിളക്കുമാടം പുനർനിർമ്മിക്കുക എന്ന ലക്ഷ്യത്തോടെ ഒരു കോടി രൂപയാണ് അദ്ദേഹം സമർപ്പിച്ചത്. സാമൂതിരി ഭരണകാലത്തെ ചരിത്രമുറങ്ങുന്ന ഈ മണ്ണിലെ പൈതൃകം വീണ്ടെടുക്കാൻ ഈ തുക വിനിയോഗിക്കും.

4. തൃക്കണ്ടിയൂർ മഹാദേവക്ഷേത്രം (മലപ്പുറം)

പരശുരാമനാൽ പ്രതിഷ്ഠിക്കപ്പെട്ടതെന്ന് വിശ്വസിക്കപ്പെടുന്ന ഈ ശിവക്ഷേത്രത്തിലെ നവീകരണ പ്രവർത്തനങ്ങൾ പൂർത്തീകരിക്കുന്നതിനായി 60 ലക്ഷം രൂപ അദ്ദേഹം കൈമാറി. ചരിത്രപരമായി സഹസ്രാബ്ദത്തോളം പഴക്കമുള്ള ഈ ക്ഷേത്രത്തിന്റെ പൈതൃകം കാത്തുസൂക്ഷിക്കാൻ ഈ സഹായം മുതൽക്കൂട്ടാകും.

5. അരിയന്നൂർ ഹരികന്യകാക്ഷേത്രം (തൃശ്ശൂർ)

ഒരു രാത്രി കൊണ്ട് അഭൗമമൂർത്തികൾ നിർമ്മിച്ചതെന്ന് വിശ്വസിക്കപ്പെടുന്ന ഇവിടത്തെ തീർത്ഥക്കുളം നവീകരിക്കാൻ സാമ്പത്തിക ബുദ്ധിമുട്ട് മൂലം തടസ്സപ്പെട്ടിരിക്കുകയായിരുന്നു. ഈ പുരാതന കുളം നവീകരിക്കുന്നതിനായി 50 ലക്ഷം രൂപ അദ്ദേഹം സമർപ്പിച്ചു. കേരള സംസ്കാരത്തിന്റെ അടയാളങ്ങൾ നിലനിർത്തുന്ന സുപ്രധാന ചുവടുവെയ്പ്പാണിതെന്ന് മേൽശാന്തി ശേഷാദ്രി അഭിപ്രായപ്പെട്ടു.

6. നിറംകൈതക്കോട്ട ഭഗവതിക്ഷേത്രം (മലപ്പുറം)

രാമായണത്തിലെ ബാലകാണ്ഡം കൊത്തിവെച്ചിട്ടുള്ള ഇവിടത്തെ പുരാതനമായ 'പാട്ടുപുര' നവീകരിക്കാനായി 75 ലക്ഷം രൂപയാണ് അനന്ത് അംബാനി നൽകിയത്. പൈതൃക പ്രാധാന്യമുള്ള ഈ കൊത്തുപണികൾ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണിത്.

കൂടാതെ, മലബാറിലെ പരപ്പനങ്ങാടി നെടുംപറമ്പ് ഭഗവതീക്ഷേത്രത്തിലെ മണ്ഡലകാല അന്നദാന മഹോത്സവത്തിനായി 40 ലക്ഷം രൂപയും അദ്ദേഹം കൈമാറി.

കേവലം ആരാധനാലയങ്ങൾ എന്നതിലുപരി, കേരളത്തിന്റെ ചരിത്രവും സാമൂഹികവുമായ വേരുകൾ നിലനിൽക്കുന്ന നിർമ്മിതികളെ സംരക്ഷിക്കാനുള്ള അനന്ത് അംബാനിയുടെ ഈ പ്രതിബദ്ധത വലിയ രീതിയിലുള്ള പ്രശംസയ്ക്കും സ്വീകാര്യതയ്ക്കുമാണ് പാത്രമാകുന്നത്. പൈതൃകമന്ദിരങ്ങളെ അർത്ഥവത്തായി സംരക്ഷിക്കുക എന്ന വലിയ സന്ദേശമാണ് ഈ ഉദ്യമത്തിലൂടെ അദ്ദേഹം നൽകുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഭിമാനമായി ​ഗം​ഗൻയാൻ, ബഹിരാകാശ മനുഷ്യദൗത്യത്തിന് യൂറോപ്പുമായി കൈകോർത്ത് ഇസ്രോ

അഭിമാനമായി ​ഗം​ഗൻയാൻ, ബഹിരാകാശ മനുഷ്യദൗത്യത്തിന് യൂറോപ്പുമായി കൈകോർത്ത് ഇസ്രോ

ന്യൂഡൽഹി: ബഹിരാകാശ മനുഷ്യ ദൗത്യത്തിനായി യൂറോപ്പുമായി കൈകോർത്ത് ഐഎസ്ആർഒ. മനുഷ്യനെ ബഹിരാകാശത്തേക്ക് അയയ്ക്കാനുള്ള പദ്ധതിക്ക് കരുത്തേകുന്നതിന് ജർമനിയിലെ ഡാർംസ്റ്റാഡിൽ പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേസ് ഓപ്പറേഷൻസ് സെന്ററുമായി (ESCO) അതിവേ​ഗ ആശയവിനിമയ ശൃംഖല സ്ഥാപിക്കാൻ ഒരുങ്ങുകയാണ് ഇസ്രോ. ഗഗൻയാൻ പോലുള്ള മനുഷ്യ ബഹിരാകാശ ദൗത്യങ്ങൾക്കും മനുഷ്യനെ ചന്ദ്രനിലേക്കയക്കാനുള്ള ദീർഘകാല പദ്ധതികൾക്കാണ് ഇന്ത്യ തയാറെടുക്കുന്നത്.

ഈ ദൗത്യങ്ങൾക്ക് പിന്തുണ നൽകാൻ ശക്തവും സുരക്ഷിതവും അതിവേഗവുമായ ആശയവിനിമയ സംവിധാനം ആവശ്യമാണ്. മനുഷ്യബഹിരാകാശ യാത്രകളിൽ ഭൂമിയിലെ നിയന്ത്രണ കേന്ദ്രങ്ങളും ബഹിരാകാശ വാഹനവും തമ്മിലുള്ള തത്സമയ ‍ഡാറ്റ കൈമാറ്റം നിർണായക ഘടകമാണ്. ചെറിയ പാളിച്ചകൾ പോലും ഡാറ്റ കൈമാറ്റത്തിന് തടസമായി മാറിയേക്കാം. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിനായാണ് അതിവേ​ഗ ആശയവിനിമയ സംവിധാനം സജ്ജമാക്കുന്നത്.

ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിലെ ഐഡിആർഎസ്എസ് കെട്ടിടത്തിലുള്ള ഐഎസ്ട്രാക് ടെലിമെട്രി-1 സ്റ്റേഷനാണ് ആദ്യ കേന്ദ്രമായ നോഡ് A. ഉപഗ്രഹങ്ങളും ബഹിരാകാശ ദൗത്യങ്ങളും നിരീക്ഷിക്കുന്നതിനും വിവരങ്ങൾ കൈമാറുന്നതിനും നോഡ് A-യിലൂടെ സാധിക്കുന്നു. യൂറോപ്യൻ സ്പേസ് ഏജൻസിയുടെ ഭാ​ഗമായി പ്രവർത്തിക്കുന്ന യൂറോപ്യൻ സ്പേസ് ഓപ്പറേഷൻസ് സെന്ററാണ് രണ്ടാമത്തെ കേന്ദ്രമായ നോഡ് B. ഇത് ആഗോള ബഹിരാകാശ ദൗത്യങ്ങൾക്ക് പിന്തുണ നൽകുന്ന പ്രധാന കേന്ദ്രമാണ്. ഈ രണ്ട് കേന്ദ്രങ്ങൾ തമ്മിലുള്ള ബന്ധം ഓപ്റ്റിക്കൽ ഫൈബർ സാങ്കേതിക വിദ്യ ഉപയോഗിച്ചായിരിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന് തീയിട്ടു; മയ്യിലിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു

പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം; കാറിന് തീയിട്ടു; മയ്യിലിൽ കോൺഗ്രസ് ഓഫീസ് അടിച്ചുതകർത്തു

കണ്ണൂർ: പയ്യന്നൂരിൽ വി കുഞ്ഞികൃഷ്ണൻ അനുകൂലിയുടെ വീടിന് നേരെ ആക്രമണം. വീടിന് മുന്നിലുണ്ടായിരുന്ന കാറിനും തീയിട്ടു. ടി പുരുഷോത്തമൻ്റെ കാറിനാണ് തീയിട്ടത്. വീടിൻ്റെ ഗ്ലാസ് ജനലുകളും തകർത്തു. സംഭവത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്നാണ് ടി പുരുഷോത്തമൻ ആരോപിച്ചു. രാത്രി ഒരുമണിയോടെയാണ് വീടിന് നേരെ ആക്രമണം ഉണ്ടായത്.

വീടിൻ്റെ ജനൽ എറിഞ്ഞുതകർക്കുകയും വീടിന് മുന്നിൽ നിർത്തിയിട്ടിരുന്ന കാറിന് തീയിടുകയുമായിരുന്നു. തീ ആളിക്കത്തുന്നത് കണ്ടാണ് പുരുഷോത്തമനും കുടുംബാം​ഗങ്ങളും പുറത്തേക്കിറങ്ങിയത്. തീ അണക്കാൻ ശ്രമിക്കുകയും ചെയ്തു. ആക്രമണം നടത്തിയ ശേഷം ഓടിപ്പോയത് സിപിഎം പ്രവർത്തകരാണെന്നാണ് ടി പുരുഷോത്തമൻ പറയുന്നത്.

കണ്ണൂർ മയ്യിലിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസ് അടിച്ച് തകർത്തു. മയ്യിൽ ടൗണിലെ കോൺഗ്രസ് ഓഫീസായ ഗാന്ധിഭവനാണ് തകർത്തത്. വെള്ളിയാഴ്ച പുലർച്ചെയാണ് അക്രമം നടന്നത്. അക്രമത്തിന് പിന്നിൽ സിപിഎം പ്രവർത്തകരെന്ന് കോൺഗ്രസ് ആരോപിച്ചു.

മട്ടന്നൂർ മാലൂരിൽ ബിജെപി ബൂത്ത് ഏജന്റിന്റെ വീടിനുനേരെയും ആക്രമണമുണ്ടായി. റിജീഷിന്റെ വീടിനുനേരെ കല്ലെറിയുകയായിരുന്നു. വ്യാഴാഴ്ച രാത്രിയാണ് സംഭവം. കല്ലേറിൽ വീടിന്റെ ജനൽ ചില്ലുകൾ തകർന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസ്; കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസ്; കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

കശുവണ്ടി വികസന കോർപറേഷൻ അഴിമതിക്കേസിലെ പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ചതിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ കോടതിയലക്ഷ്യക്കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. പ്രൊസിക്യൂഷന്‍ അനുമതി നിഷേധിച്ച ഉത്തരവ് സിംഗിൾ ബഞ്ച് റദ്ദാക്കി. വ്യവസായ വകുപ്പ് വകുപ്പ് സെക്രട്ടറി മുഹമ്മദ് ഹനീഷ് ഐഎഎസ് നേരിട്ട് ഹാജരാകണം.

ഐഎന്‍ടിയുസി നേതാവ് ആര്‍ ചന്ദ്രശേഖരനും കോര്‍പ്പറേഷന്‍ എംഡി കെഎ രതീഷും പ്രതികള്‍. ഐഎന്‍ടിയുസി നേതാവ് കടകംപള്ളി മനോജ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. കേസിൽ നേരത്തെ സിബിഐ കുറ്റപത്രം സമർപ്പിച്ചിരുന്നു. എന്നാൽ ഇതിൽ അഴിമതി നിരോധന നിയമം കൂടെ ചേർത്താൽ മാത്രമേ പ്രോസിക്യൂഷൻ നടപടിയിലേക്ക് കടക്കാൻ കഴിയുകയുള്ളൂ

സിബിഐ ആദ്യഘട്ടത്തിൽ അഴിമിത നിരോധന നിയമം ഉൾപ്പെടുത്തുന്ന കാര്യം സംസ്ഥാന സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഇത് നിഷേധിച്ചിരുന്നു. പിന്നീട് സിബിഐ സുപ്രീംകോടതിയെയും സമീപിച്ചിരുന്നു. സംസ്ഥാന സർക്കാർ ആ ഘട്ടത്തിലും സമാന നിലപാടാണ് സ്വീകരിച്ചത്. ഇക്കാര്യം നിരാകരിച്ച സർക്കാർ നിലപാട് ചോദ്യം ചെയ്താണ് ഹൈക്കോടതിയിൽ പൊതുപ്രവർത്തകനായ മനോജ് കടകമ്പള്ളി സമർപ്പിച്ച ഹർജിയെത്തിയത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് ചിത്രം 'ജനനായകൻ' ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്

വിജയ് ചിത്രം 'ജനനായകൻ' ഇന്റർനെറ്റിൽ; ലീക്കായത് മൂന്നു മണിക്കൂർ ദൈർഘ്യമുള്ള പതിപ്പ്

റിലീസാകാത്ത വിജയ് ചിത്രം ജനനായകൻ ഇന്റർനെറ്റിൽ. മൂന്ന് മണിക്കൂർ നീളമുള്ള സിനിമയുടെ പതിപ്പ് പല ഭാഗങ്ങളായി കട്ട് ചെയ്താണ് ഇന്റർനെറ്റിലൂടെ പ്രചരിക്കുന്നത്. സിനിമയുടെ ഇൻട്രോയും ക്ലൈമാക്‌സും അടക്കമുള്ള രംഗങ്ങളും ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കുന്നുണ്ട്. സിനിമയുടെ ഈ ലീക്ക് സിനിമ മേഖലയെ മുഴുവൻ ഞെട്ടിച്ചിരിക്കുകയാണ്.

റിലീസ് പോലും ചെയ്യാത്ത സിനിമയുടെ പ്രിന്റ് എങ്ങനെ ലീക്ക് ആയെന്നാണ് ഇനി കണ്ടെത്തേണ്ടത്. ആദ്യം പുറത്തുവന്നത് സിനിമയുടെ ആദ്യ 5 മിനുറ്റ് കണ്ടന്റ്. പിന്നാലെ മുഴുവൻ ചിത്രവും ഇന്റർനെറ്റിൽ എത്തുകയായിരുന്നു. ആയിരക്കണക്കിന് ആളുകൾ ഇതിനോടകം ചിത്രം ഡൗൺലോഡ് ചെയ്ത് കഴിഞ്ഞുവെന്നാണ് വിവരം.

രാഷ്ട്രീയ പ്രവേശത്തിലേക്ക് കടക്കുന്ന താരത്തിന്റെ അവസാന ചിത്രമാണ് ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ജനനായകൻ ആദ്യ ദിനം വലിയ കളക്ഷൻ നേടുമെന്നായിരുന്നു കണക്കുകൂട്ടൽ. തെലുങ്കിൽ ബാലയ്യ നായകനായ ഭഗവന്ത് കേസരി എന്ന ചിത്രത്തിന്റെ റീമേക്കാണ് ജനനനായകൻ എന്നാണ് ഇതുവരെയുള്ള വിവരം.

ബോബി ഡിയോൾ, പൂജാ ഹെഡ്ഗെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു തുടങ്ങി വമ്പൻ താരനിരയാണ് ജനനായകനിൽ അണിനിരക്കുന്നത്. കെ വി എൻ പ്രൊഡക്ഷന്റെ ബാനറിൽ വെങ്കട്ട് നാരായണ നിർമിക്കുന്ന ചിത്രത്തിന് ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ കെയുമാണ് സഹനിർമാണം. സിനിമ ജനുവരി 9ന് പൊങ്കൽ റിലീസായി തിയേറ്ററുകളിലെത്തുമെന്നാണ് ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ സെൻസർ സർട്ടിഫിക്കറ്റ് നൽകാൻ ബോർഡ് വിസമ്മതിക്കുകയും തുടർന്ന് സിനിമയുടെ റിലീസ് അനിശ്ചിതത്വത്തിലാവുകയും ചെയ്തു.

സിനിമയ്ക്ക് 'യു/എ' സർട്ടിഫിക്കറ്റ് നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് മദ്രാസ് ഹൈക്കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ഇതിനിടെ സിനിമയുടെ ഒടിടി കരാറിൽ നിന്ന് ആമസോൺ പിന്മാറി എന്ന റിപ്പോർട്ടുകൾ വന്നിരുന്നു. സിനിമയുടെ റീലീസ് കാലതാമസമാണ് ഒ ടി ടി ഡീലിൽ നിന്ന് പിന്മാറാൻ ആമസോൺ പ്രൈമിനെ പ്രേരിപ്പിച്ചത്. 