Monday, 8 June 2026

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി, സുനാമി മുന്നറിയിപ്പ്

മനില: ഫിലിപ്പീന്‍സില്‍ വന്‍ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 7.8 തീവ്രത രേഖപ്പെടുത്തി. തെക്കന്‍ ഫിലിപ്പീന്‍സിലെ മിന്റനാവോ ദ്വീപാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. തുടര്‍ന്ന് ഫിലിപ്പീന്‍സിന്റെയും ഇന്തോനേഷ്യയുടെയും ചില ഭാഗങ്ങളില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. തീരദേശത്ത് താമസിക്കുന്നവരെ ഒഴിപ്പിക്കാനുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. ജാഗ്രത പാലിക്കണമെന്നും ഔദ്യോഗിക നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കി.

അടുത്ത മൂന്ന് മണിക്കൂറിനുള്ളില്‍ ഇന്തോനേഷ്യ, ഫിലിപ്പീന്‍സ്, പലാവു, തായ്വാന്‍, പാപുവ ന്യൂ ഗിനിയ എന്നിവിടങ്ങളിലെ ചില തീരപ്രദേശങ്ങളില്‍ വ്യാപകമായി അപകടകരമായ സുനാമി തിരമാലകള്‍ ഉണ്ടാകുമെന്ന് പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം അറിയിച്ചു. മൂന്ന് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ ഉണ്ടായേക്കാമെന്ന് ദേശീയ കാലാവസ്ഥാ ഏജന്‍സി വ്യക്തമാക്കി.

നിലവില്‍ കടലിലുള്ള ബോട്ടുകള്‍ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ആഴക്കടലില്‍ തന്നെ തുടരണമെന്നും നിര്‍ദ്ദേശമുണ്ട്.

ഭൂചലനത്തിന് പിന്നാലെ ഇന്തോനേഷ്യയിലെ ഒരു പൊലീസ് കെട്ടിടത്തിൽ വിള്ളലുകൾ ഉണ്ടായതായി ഫിലിപ്പീൻസിലെ സാരംഗാനിയിലെ അലബേൽ പട്ടണത്തിലെ പൊലീസ് മേധാവി ബെഞ്ചി അഞ്ചെറ്റ പറഞ്ഞു. ആളപായമൊന്നും ഉണ്ടായിട്ടില്ലെന്നും എന്നാൽ ശക്തമായ ഭൂചലനത്തെ തുടർന്ന് ചിലർ ബോധരഹിതരായെന്നും ബെഞ്ചി റോയിട്ടേഴ്സിനോട് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ദെബോസ്മിത പോളിൻ്റെ കൊലപാതകം; പ്രതികളെ ബംഗാളിൽ നിന്ന് പിടികൂടി പൊലീസ്

ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ദെബോസ്മിത പോളിൻ്റെ കൊലപാതകം; പ്രതികളെ ബംഗാളിൽ നിന്ന് പിടികൂടി പൊലീസ്

ന്യൂഡൽഹി: ഡൽഹി യൂണിവേഴ്‌സിറ്റി പ്രൊഫസർ ദെബോസ്മിത പോളിനെ (49) കൊലപ്പെടുത്തിയ കേസിലെ പ്രതികളായ ദമ്പതികളെ അറസ്റ്റ് ചെയ്ത് പൊലീസ് പശ്ചിമ ബംഗാൾ സ്വദേശികളാണ് കേസിലെ പ്രതികളായ ദമ്പതികൾ. ഞായറാഴ്ചയാണ് ഡൽഹി പൊലീസ് രാംപ്രസാദ് ദാസ് (42), ഭാര്യ ബനശ്രീ ദാസ് (36) എന്നിവരെ ബം​ഗാളിലെത്തി അറസ്റ്റ് ചെയ്ത്. പ്രതികൾക്കൊപ്പം ഇവരുടെ പ്രായപൂർത്തിയാകാത്ത മകനെയും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

കൊല്ലപ്പെട്ട കോളേജ് പ്രൊഫസറുടെ ഉടമസ്ഥയിൽ പശ്ചിമബം​ഗാളിലെ ബർധമാനിൽ ഉള്ള സ്വത്തുമായി ബന്ധപ്പെട്ട തർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. പ്രതികൾ കഴിഞ്ഞ ഏതാനും വർഷങ്ങളായി പ്രൊഫസറുടെ ഉടമസ്ഥതയിലുള്ള സ്ഥലത്താണ് താമസം. ഇവിടെ നിന്ന് ഒഴിഞ്ഞ് തരണമെന്ന ദെബോസ്മിത അടുത്തിടെ അന്തിമമുന്നറിയിപ്പ് നൽകിയിരുന്നു. തുടർന്നാണ് പ്രതികൾ കുടുംബ സമേതം പ്രൊഫസറെ വധിക്കാൻ ​ഗൂഢാലോചന നടത്തിയതെന്നാണ് പൊലീസ് പറയുന്നത്.

ശിവാജി കോളേജിലെ അസിസ്റ്റന്റ് പ്രൊഫസറായ ദെബോസ്മിത പോളിനെ ജൂൺ 4 ന് കിഴക്കൻ ഡൽഹിയിലെ വസുന്ധര എൻക്ലേവിലെ സത്യം അപ്പാർട്ടുമെന്റിലെ ഫ്ലാറ്റിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പ്രതികളായ രാംപ്രസാദ് ദാസ് (42), ഭാര്യ ബനശ്രീ ദാസ് (36), പ്രായപൂർത്തിയാകാത്ത മകൻ എന്നിവരെ സിസിടിവി വിശകലനവും സാങ്കേതിക നിരീക്ഷണവും ഉൾപ്പെട്ട തീവ്രമായ അന്വേഷണത്തിന് ശേഷം പശ്ചിമ ബംഗാളിലെ ബർദ്വാനിൽ നിന്ന് അറസ്റ്റ് ചെയ്തു.

കൊലപാതകം നടത്താനുള്ള പദ്ധതി മുൻകൂട്ടി തയ്യാറാക്കി പ്രതികളും പ്രായപൂർത്തിയാകാത്ത മകനും ഡൽഹിയിലേയ്ക്ക് എത്തിച്ചേരുകയായിരുന്നു. അപരിചിതരായ വ്യക്തികളുടെ അധാർ രേഖകൾ ഉപയോ​ഗിച്ചാണ് ഇവർ ദല്ലുപുരയിലെ ​ഗസ്റ്റ്ഹൗസിൽ താമസിച്ചത്. പൊലീസിന് അന്വേഷണത്തിൽ തുമ്പായത് ഈ വ്യാജ തിരിച്ചറിയൽ രേഖകളാണ്. ഇവ ഉപയോ​ഗിച്ച് എടുത്ത മൊബൈൽ ഫോൺ നമ്പറുകൾ അന്വേഷണ സംഘം നിരീക്ഷണത്തിലാക്കുകയും പ്രതികളിലേയ്ക്ക് എത്തിച്ചേരുകയുമായിരുന്നു.

പ്രൊഫസർ താമസിക്കുന്ന ഫ്ലാറ്റിൽ എത്തിയ പ്രതികൾ ദെബോസ്മിത പോളിനെ കൊലപ്പെടുത്തുകയായിരുന്നു. തുടർന്ന് കൊല്ലപ്പെട്ട പ്രൊഫസറുടെ അപ്പാർ‌ട്ട്മെൻ്റ് പുറത്ത് നിന്ന് പ്രതികൾ രക്ഷപെടുകയായിരുന്നു. കൊല്ലപ്പെട്ട പ്രൊഫസറുടെ സാംസങ് മൊബൈൽ ഫോൺ, കുറ്റകൃത്യത്തിന് ഉപയോഗിച്ചതായി പറയപ്പെടുന്ന ഒരു റേസർ, വസ്ത്രങ്ങൾ, ഒരു തൊപ്പി, ഒരു ബാക്ക്പാക്ക്, ട്രെയിൻ ടിക്കറ്റുകൾ എന്നിവ പ്രതികളിൽ നിന്ന് പോലീസ് കണ്ടെടുത്തു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ധന-പാചകവാതക വിലവർധന: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന ജനദ്രോഹ നിലപാടുകൾ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

ഇന്ധന-പാചകവാതക വിലവർധന: കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തുടരുന്ന ജനദ്രോഹ നിലപാടുകൾ തിരുത്തണമെന്ന് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: രാജ്യത്തെ ഇന്ധന-പാചകവാതക വിലവര്‍ധനവിനെതിരെ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. ജനങ്ങള്‍ ത്യാഗ സന്നദ്ധരാകണമെന്ന പ്രധാനമന്ത്രിയുടെ പ്രസ്താവനയ്ക്ക് പിന്നാലെ ജനജീവിതത്തെ ദോഷകരമായി ബാധിക്കുന്ന ഒട്ടേറെ നടപടികള്‍ ഉണ്ടായിക്കൊണ്ടിരിക്കുകയാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. ജനദ്രോഹ നടപടി പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകണമെന്ന് പിണറായി വിജയന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഗാര്‍ഹിക എല്‍പിജി സിലിണ്ടറിന് 29 രൂപ കൂട്ടിയ നടപടി സാധാരണ ജനങ്ങളുടെ ജീവിതഭാരം വര്‍ധിപ്പിക്കും. മൂന്ന് മാസത്തിനിടെ രണ്ടാം തവണയാണ് ഗാര്‍ഹിക പാചക വാതകവില വര്‍ധിപ്പിക്കുന്നത്. വര്‍ധിപ്പിച്ച നിരക്ക് പ്രകാരം 14.2 കിലോഗ്രാം എല്‍പിജി സിലിണ്ടറിന് 951 രൂപയായി. മാര്‍ച്ച് ഏഴിന് സിലിണ്ടറിന് 60 രൂപ വര്‍ധിപ്പിച്ചിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാണിജ്യ പാചക വാതത്തിന്റെ വില ഇരട്ടിയിലധികം വര്‍ധിച്ചതിനാല്‍ ഹോട്ടല്‍ വ്യവസായം സമ്പൂര്‍ണ്ണ തകര്‍ച്ചയിലേക്ക് കൂപ്പ് കുത്തുകയാണ്. മെയ് പകുതിക്ക് ശേഷം പെട്രോള്‍, ഡീസല്‍ വിലകളില്‍ ലിറ്ററിന് മൊത്തത്തില്‍ 7.50 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതിനൊപ്പം സിഎന്‍ജിയ്ക്കും കിലോഗ്രാമിന് 6 രൂപയും വര്‍ധിച്ചു. ജനങ്ങള്‍ക്ക് ആശ്വാസം ഉറപ്പാക്കുന്ന വിധത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അടിയന്തിര ഇടപെടല്‍ ഉണ്ടാകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.

പെട്രോളിയം വില വര്‍ധനമൂലം ലഭ്യമാകുന്ന അധിക നികുതി ഉപേക്ഷിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയാറാവണമെന്നും വിലക്കയറ്റത്തിന്റെ രൂക്ഷതയില്‍ നിന്ന് സാധാരണക്കാരെ രക്ഷിക്കണമെന്നും നിയമസഭയില്‍ സര്‍ക്കാരിനോട് അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തില്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ തുടരുന്ന നിഷേധാത്മക - ജനദ്രോഹ നിലപാടുകള്‍ തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സര്‍ക്കാര്‍ ഭവന പദ്ധതിക്ക് കമ്മീഷന്‍ വാങ്ങി;സാരിക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ച തൃണമൂൽ നേതാവിനെ പിടികൂടി പൊലീസ്

സര്‍ക്കാര്‍ ഭവന പദ്ധതിക്ക് കമ്മീഷന്‍ വാങ്ങി;സാരിക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ച തൃണമൂൽ നേതാവിനെ പിടികൂടി പൊലീസ്

കൊല്‍ക്കത്ത: സര്‍ക്കാര്‍ ഭവന പദ്ധതിയിലെ ഫണ്ടുകളില്‍ നിന്നും കമ്മിഷനെന്ന പേരില്‍ പണം തട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് പിടിയില്‍. ഹൗറ ജില്ലയിലെ ഉദയ്‌നാരായണ്‍പൂരിലുള്ള ബിലാസ്പൂര്‍ നിവാസികളുടെ പരാതിയിലാണ് നടപടി. കമ്മീഷന്‍ എന്ന പേരില്‍ ബ്രഹ്മാനന്ദ ചക്രബര്‍ത്തിയെന്ന നേതാവാണ് ജനങ്ങളെ വഞ്ചിച്ചത്. പരാതിയെ തുടര്‍ന്ന് പൊലീസ് ഇയാളെ പിടികൂടാനെത്തി. ഇയാള്‍ക്കായുള്ള തെരച്ചില്‍ പുരോഗമിക്കുന്നതിന് ഇടയില്‍ വീടിന് സമീപത്തെ വസ്ത്രവ്യാപാര ശാലയുടെ ഗോഡൗണില്‍ സാരിക്കെട്ടുകള്‍ക്ക് ഇടയില്‍ നേതാവ് ഒളിച്ചിരുന്നു.

പരിശോധനയ്ക്കിടെ സംശയം തോന്നിയ പൊലീസ് നടത്തിയ തെരച്ചിലില്‍ ഇയാള്‍ സാരിക്കെട്ടുകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നത് കണ്ടെത്തി. സംഭവസ്ഥലത്ത് വച്ച് തന്നെ അറസ്റ്റ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്. അറസ്റ്റിനെ കുറിച്ചുള്ള വിവരം ബ്രഹ്മാനന്ദയ്ക്ക് നേരത്തെ ലഭിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകം: 4 പ്രതികള്‍ പിടിയില്‍

വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകം: 4 പ്രതികള്‍ പിടിയില്‍

തിരുവനന്തപുരം: വെടിവച്ചാംകോവിലിലെ 17കാരന്റെ കൊലപാതകത്തില്‍ നാല് പ്രതികള്‍ പിടിയില്‍. ഒന്നാം പ്രതി പള്ളിച്ചല്‍ സ്വദേശി അജിത്(21), രണ്ടാംപ്രതി പള്ളിച്ചല്‍ പാരൂര്‍ക്കുഴി സ്വദേശി കാര്‍ത്തികേയന്‍(21), മൂന്നാംപ്രതി മുടവൂര്‍പാറ സ്വദേശി പ്രിയദര്‍ശന്‍(20), നാലാംപ്രതി പള്ളിച്ചല്‍ സ്വദേശി ആരോമല്‍(21) എന്നിവരെയാണ് പൊലീസ് പിടികൂടിയത്.

ഒന്നും രണ്ടും നാലും പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. മൂന്നാംപ്രതി പ്രിയദര്‍ശനെ ചോദ്യം ചെയ്തു വരികയാണെന്ന് പൊലീസ് അറിയിച്ചു. ശിവസൂര്യയെ കൊലപ്പെടുത്തിയ് ഫുട്‌ബോള്‍ ടര്‍ഫിലെ തര്‍ക്കം കാരണമെന്നാണ് പ്രതികളുടെ മൊഴി.

ഒരു വര്‍ഷം മുമ്പ് ഫുട്‌ബോള്‍ കളിക്കിടെ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്. അന്ന് ഇരുകൂട്ടരും തമ്മില്‍ സംസാരിച്ച് പ്രശ്‌നം പരിഹരിച്ചിരുന്നുവെങ്കിലും ഇരുസംഘവും പക വെച്ചുപുലര്‍ത്തുകയായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. കഴിഞ്ഞ ദിവസം എതിര്‍ സംഘത്തിലെ ഒരാളെ ശിവസൂര്യ തുറിച്ചുനോക്കിയത് പ്രകോപനമുണ്ടാക്കി. പിന്നാലെ സംഘമായെത്തി യുവാവിനെ ആക്രമിക്കുകയായിരുന്നു.

സംഭവത്തിന്റെ ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചിരുന്നു. ആക്രമണത്തിന് പിന്നാലെ യുവാവിനെ പ്രതികള്‍ ബൈക്കില്‍ കൊണ്ടുപോകുന്നതുള്‍പ്പടെ ദൃശ്യങ്ങളിലുണ്ടായിരുന്നു. ചോരയില്‍ കുളിച്ച യുവാവിനെ ആശുപത്രിയിലേക്കാണ് പ്രതികള്‍ കൊണ്ടുപോയത്. യുവാവ് താഴെ വീഴുന്നതും വഴിയരികില്‍ കിടക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ് സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളിൽ വീഴുമെന്ന് എംകെ സ്റ്റാലിന്‍; തള്ളി സിപിഐഎം

വിജയ് സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളിൽ വീഴുമെന്ന് എംകെ സ്റ്റാലിന്‍; തള്ളി സിപിഐഎം

ചെന്നൈ: മുഖ്യമന്ത്രി സി ജോസഫ് വിജയ് നയിക്കുന്ന തമിഴക വെട്രി കഴകം (ടിവികെ) സര്‍ക്കാര്‍ മൂന്ന് മാസത്തിനുള്ളില്‍ വീഴുമെന്ന് മുന്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. മുന്‍ വിസികെ എംഎല്‍എ പനൈയൂര്‍ ബാബുവും അദ്ദേഹത്തിന്റെ പിന്തുണക്കാരും ഡിഎംകെയിലേക്ക് ചേരുന്ന പരിപാടിയിലായിരുന്നു സ്റ്റാലിന്റെ പരാമര്‍ശം. നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം ടിവികെയെ പിന്തുണക്കാനുള്ള തന്റെ സഖ്യകക്ഷികളുടെ തീരുമാനത്തെ താന്‍ എതിര്‍ത്തില്ലെന്ന് എം കെ സ്റ്റാലിന്‍ പറഞ്ഞു.

'എന്നോട് സഖ്യകക്ഷികള്‍ അവരുടെ തീരുമാനത്തെ കുറിച്ച് പറഞ്ഞപ്പോള്‍ ഇത് നിങ്ങളുടെ ജനാധിപത്യ അവകാശമാണെന്നാണ് ഞാന്‍ മറുപടി നല്‍കിയത്. തമിഴ്‌നാട്ടില്‍ ബിജെപി ഭരണത്തിലേക്ക് നയിക്കാന്‍ സാധ്യതയുള്ള രാഷ്ട്രപതി ഭരണം ഇല്ലാതിരിക്കുക എന്ന ആത്മാര്‍മായ ഉദ്ദേശ്യമായിരുന്നു അവര്‍ക്കുണ്ടായത്', എം കെ സ്റ്റാലിന്‍ പറഞ്ഞു.

എന്നാല്‍ സര്‍ക്കാര്‍ വീഴുമെന്ന സ്റ്റാലിന്റെ വാദത്തെ തള്ളി സിപിഐഎം രംഗത്തെത്തി. ജനങ്ങള്‍ വോട്ട് നല്‍കി തെരഞ്ഞെടുത്ത ഭരണകൂടത്തെക്കുറിച്ച് സ്റ്റാലിനായാലും ഇപിഎസ് ആയാലും ഇത്തരം പ്രസ്താവനകള്‍ നടത്തുന്നത് തെറ്റാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പി ഷണ്‍മുഖം പറഞ്ഞു. ഡിഎംകെ സഖ്യത്തില്‍ തുടരുമോ എന്ന ചോദ്യത്തിന് തമിഴ്‌നാട്ടില്‍ നിലവില്‍ ഡിഎംകെ സഖ്യമില്ലെന്ന് അദ്ദേഹം മറുപടി നല്‍കി.

'ടിവികെ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ സിപിഐഎം സംസ്ഥാന സമിതി സ്വന്തം നിലയ്ക്കാണ് തീരുമാനിച്ചത്. ഇതിന് ആരുടെയും അനുമതിയോ അംഗീകാരമോ ആവശ്യമില്ല. സ്റ്റാലിന്റെ അഭിപ്രായത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കണം', പി ഷണ്‍മുഖം പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ആരും മക്കളെ അമേരിക്കയിലേക്ക് അയക്കരുത്'; ഫിലാഡല്‍ഫിയയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവാവിന്റെ കുടുംബം

'ആരും മക്കളെ അമേരിക്കയിലേക്ക് അയക്കരുത്'; ഫിലാഡല്‍ഫിയയില്‍ കൊല്ലപ്പെട്ട ഇന്ത്യന്‍ യുവാവിന്റെ കുടുംബം

ഹൈദരാബാദ്: ഫിലാഡല്‍ഫിയയില്‍ കൊല്ലപ്പെട്ട യുവാവിന്റെ മൃതദേഹം ഇന്ത്യയിലെത്തിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. വിദേശകാര്യമന്ത്രാലയത്തെ കൊല്ലപ്പെട്ട അന്‍ഷുല്‍ കുഞ്ജ(28)യുടെ സഹോദരി സമീപിച്ചു. അന്‍ഷുലിന് അമേരിക്കയിലേക്ക് പോകാന്‍ യാതൊരു താല്‍പര്യവുമുണ്ടായിരുന്നില്ലെന്നും കുടുംബത്തിന്റെ നിര്‍ബന്ധം പ്രകാരമാണ് അന്‍ഷുല്‍ അമേരിക്കയിലേക്ക് പോയതെന്നും സഹോദരി പറഞ്ഞു.

അമേരിക്കയിലേക്ക് മക്കളെ അയക്കുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമായിരിക്കണമെന്നും ആരും മക്കളെ അമേരിക്കയിലേക്ക് അയക്കരുതെന്നും സഹോദരി പറഞ്ഞു. 'കൃത്യമായ ആസൂത്രണത്തോടെയാണ് എന്റെ സഹോദരനെ കൊലപ്പെടുത്തിയത്. ഇതൊരു കെണിയായിരുന്നു. കൊലയാളികളുടെ ഉദ്ദേശ്യം എന്തായിരുന്നുവെന്ന് എനിക്ക് അറിയില്ല. അവന്റെ തലയ്ക്ക് മൂന്ന് തവണ വെടിയേറ്റെന്നാണ് അറിയാന്‍ സാധിച്ചത്', സഹോദരി പറഞ്ഞു.

അമേരിക്കയില്‍ അധിക വരുമാനത്തിനായി പീത്‌സ ഡെലിവെറി ചെയ്യുന്ന ജോലിയായിരുന്നു അന്‍കുഷ് ചെയ്തിരുന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ ഫിലാഡല്‍ഫിയയിലെ റെയ്മണ്ട് റോസന്‍ ഹോംസിലെ ഒരു ഒഴിഞ്ഞ വീട്ടിലേക്ക് പീത്‌സ എത്തിക്കാനുള്ള ഓര്‍ഡര്‍ ലഭിക്കുകയായിരുന്നു. അന്‍കുഷ് പീത്‌സയുമായി ആ വീട്ടിലേക്ക് നടന്നു പോകുന്നത് സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. പിന്നാലെ വലിയ ബാഗുകളുമായി രണ്ട് പേര്‍ ഇയാളെ പിന്തുടരുന്നതും സിസിടിവിയില്‍ കാണാം.

എന്നാല്‍ വെടിവെപ്പിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ ലഭിച്ചിട്ടില്ല. സംഭവസ്ഥലത്ത് നിന്ന് വെടിയൊച്ച കേട്ട വിവരം ലഭിച്ചതോടെ പൊലീസ് സംഭസ്ഥലത്തെത്തി. തലയില്‍ വെടിയേറ്റ് നിലത്ത് കിടക്കുന്ന നിലയില്‍ അന്‍കുഷിനെ കണ്ടെത്തുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എറണാകുളത്ത് പനി ബാധിച്ച് 77കാരന്‍ മരിച്ചു; വെസ്റ്റ് നൈല്‍ എന്ന് സംശയം

എറണാകുളത്ത് പനി ബാധിച്ച് 77കാരന്‍ മരിച്ചു; വെസ്റ്റ് നൈല്‍ എന്ന് സംശയം

കൊച്ചി: എറണാകുളം ജില്ലയില്‍ പനി ബാധിച്ച് വീണ്ടും മരണം. ആലുവ സ്വദേശി മുരളീധരന്‍(77) ആണ് മരിച്ചത്. കളമശ്ശേരി ഗവ.മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരിക്കെയായിരുന്നു മരണം. വെസ്റ്റ് നൈല്‍ പനിയായിരുന്നോ എന്ന് സംശയമുണ്ട്. ഇത് സ്ഥിരീകരിക്കുന്നതിന് മുരളീധരന്റെ സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതായി ആരോഗ്യവകുപ്പ് അറിയിച്ചു.

ഇക്കഴിഞ്ഞ 27നാണ് കടുത്ത പനിയെ തുടര്‍ന്ന് മുരളീധരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇയാള്‍ക്ക് അര്‍ബുദ രോഗമുണ്ടായിരുന്നുവെന്നാണ് ആശുപത്രിയില്‍ നിന്ന് ലഭിക്കുന്ന വിവരം. വെസ്റ്റ് നൈല്‍ രോഗ ലക്ഷങ്ങളുണ്ടായിരുന്നത് കൊണ്ടാണ് സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചതെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആലപ്പുഴയിലെ 'രക്ഷാപ്രവ‍‍ർത്തനം'; ജാമ്യമില്ലാവകുപ്പുകൾ ചേർത്തത് പിന്നീട്; SITക്കെതിരെ പ്രതിഭാ​ഗം

ആലപ്പുഴയിലെ 'രക്ഷാപ്രവ‍‍ർത്തനം'; ജാമ്യമില്ലാവകുപ്പുകൾ ചേർത്തത് പിന്നീട്; SITക്കെതിരെ പ്രതിഭാ​ഗം

ആലപ്പുഴ: നവകേരള യാത്രക്കിടെ കെഎസ്‌യു-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ച ഗണ്‍മാന്മാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരാനിരിക്കെ അന്വേഷണ സംഘത്തിനെതിരെ ഗുരുതര ആരോപണവുമായി പ്രതിഭാഗം. ജാമ്യമുള്ള വകുപ്പുകളില്‍ നിന്ന് പിന്നീട് ജാമ്യമില്ലാ വകുപ്പുകള്‍ ചേര്‍ത്തത് നടപടി ക്രമത്തിലെ വീഴ്ചയാണെന്നാണ് പ്രതിഭാഗം പറയുന്നത്. കീഴടങ്ങാന്‍ കോടതിയിലെത്തിയപ്പോള്‍ അറസ്റ്റ് ചെയ്യാനായിരുന്നു നീക്കമെന്നും പ്രതിഭാഗം വാദിക്കുന്നു.

കഴിഞ്ഞ ദിവസം അഡ്വ. ശിവദാസന്‍ പ്രതിഭാഗത്തിനുവേണ്ടി കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. ഇത് ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതി ഇന്ന് ഫയലില്‍ സ്വീകരിക്കും. പ്രതികള്‍ക്ക് മറ്റ് ക്രിമിനല്‍ പശ്ചാത്തലങ്ങള്‍ ഇല്ലെന്നതടക്കം കാര്യങ്ങൾ സത്യവാങ്മൂലത്തില്‍ പറയുന്നു. എസ്‌ഐടിയുടെ നിലപാട് മാറ്റം കോടതി കാണാതെ പോകരുതെന്നും സത്യവാങ്മൂലത്തിലുണ്ട്.

കേസിൽ എസ്ഐടിക്കുനേരെ രൂക്ഷ വിമർശനമാണ് കഴിഞ്ഞ ദിവസം കോടതി ഉയർത്തിയത്. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടുകൾ എങ്ങനെ മാധ്യമങ്ങൾക്ക് കിട്ടിയെന്ന് ചോദിച്ചായിരുന്നു കോടതിയുടെ വിമർശനം. റിപ്പോർട്ട് ചോർത്തി നൽകുന്നത് അന്വേഷണ ഉദ്യോഗസ്ഥനാണോ അതോ പ്രോസിക്യുഷനാണോയെന്ന് കോടതി ചോദിച്ചിരുന്നു. കേസിൽ എസ്ഐടി ഉദ്യോ​ഗസ്ഥന് വ്യക്തി താത്പര്യങ്ങളുണ്ടെന്ന് കോടതി സംശയം പ്രകടിപ്പിച്ചു.

റിപ്പോട്ടിൻ്റെ വിവരങ്ങൾ മാധ്യമങ്ങൾക്ക് കിട്ടിയതിൽ അന്വേഷണ ഉദ്യോഗസ്ഥൻ മറുപടി പറയണമെന്നും കോടതി പറഞ്ഞു.
ഇന്ന് കോടതിയിൽ സമർപ്പിച്ച എസ്ഐടി റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പത്രത്തിലുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി അന്വേഷണ സംഘത്തെ രൂക്ഷമായി വിമർശിച്ചു. മർദ്ദ ദൃശ്യങ്ങളും കോടതി കണ്ടെന്നും തലക്ക് അടിക്കുന്ന ദൃശ്യങ്ങൾ റിവൈൻ്റ് ചെയ്‌തെന്നും തലയിൽ അടിക്കുന്ന ദൃശ്യങ്ങൾക്ക് വ്യക്തത കുറവുണ്ടെന്നും കോടതി പറഞ്ഞിരുന്നു.

നവകേരള യാത്രക്കിടെ മുൻ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ മർദിച്ച കേസിൽ എസ്ഐടി പുതിയ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുൻപാണ് റിപ്പോർട്ട് സമർപ്പിച്ചത്. കോടതി കഴിഞ്ഞതവണ ഉന്നയിച്ച ചോദ്യങ്ങൾക്ക് മറുപടി ഉൾപ്പെടുത്തിയാണ് റിപ്പോർട്ട് കൊടുത്തത്. കേസ് ഡയറി തിരുത്തിയെഴുതാൻ സമ്മർദമുണ്ടായിരുന്നെന്ന് എസ്‌ഐമാർ മൊഴി നൽകിയിരുന്നു. ക്രമസമാധാന ചുമതലയുണ്ടായിരുന്ന എഡിജിപി എം ആർ അജിത് കുമാറിന്റെ ഓഫീസിൽ ജോലി ചെയ്‌തിരുന്ന രണ്ട് എസ്ഐ മാരുടെ മൊഴിയാണ് എസ്ഐ ടി രേഖപ്പെടുത്തിയത്. ഇത് അടക്കമുള്ള റിപ്പോർട്ടാണ് എസ്ഐടി കോടതിയിൽ സമർപ്പിച്ചത്. 